June_27_1964/ സി കെ ഗോവിന്ദൻ നായർ
7*എകെജിയെ വിജയിപ്പിക്കുക,* *സഖാവ് _എകെ ഗോപാലനെ_* *വിജയിപ്പിക്കുക.* *സികെജിയെ വിജയിപ്പിക്കുക,* *നമ്മുടെ നേതാവ്* *_സികെ ഗോവിന്ദൻനായരെ_ വിജയിപ്പിക്കുക* ഇംഗ്ലീഷ് അക്ഷരമാലയിലെ "ബി" എന്ന അക്ഷരത്തിന് അപ്പുറവുമിപ്പുറവുമുള്ള അക്ഷരങ്ങളിൽ ചുരുക്കപ്പേര് തുടങ്ങുന്ന രണ്ട് രാഷ്ട്രീയ വമ്പന്മാർ. ഭാരതം സ്വതന്ത്രമായതിന് ശേഷം ഒരു പൊതു തിരഞ്ഞെടുപ്പിന്റെ പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വേളയിൽ *കണ്ണൂർ* ലോകസഭാമണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വേണ്ടി അണികൾ മുഴക്കിയ ശബ്ദകോലാഹലങ്ങളാണ് വാക്യരൂപത്തിൽ നാം കണ്ടത്. 1952 ൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ _സഖാവ് എകെജിയാണ്_ ലോകസഭയിലെത്തിയത്. *ബ്രിട്ടന്റെ* ഭരണത്തിൽ ഭാരതം വീർപ്പുമുട്ടിയ നാളുകൾ. _കോൺഗ്രസ്സിന്റെ_ ആദർശങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരു യുവാവിനോട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് കോടതി മുറിയിൽ ജഡ്ജി നിർദ്ദേശിച്ചു. ജോലി തന്നെ വേണ്ടെന്നാണ് ആ യുവാവ് തീരുമാനിച്ചത്. സമ്പന്നമായ ജീവിത സൗഭാഗ്യങ്ങൾക്കിടയിൽനിന്ന് പൊതു പ്രവർത്തനത്തിന്റെ കല്ലും മുള്ളും നിറഞ്ഞ വഴി തിരഞ്ഞെടുത്ത ആ യുവാവായിരുന്നു *സി.കെ.ജി* എന്ന ചുരുക്കപ്പേരിൽ അറിയപ...