Oct_21_2010/ എ.അയ്യപ്പൻ
*അമ്പ് ഏത് നിമിഷവും മുതുകിൽ തറയ്ക്കാം.* *പ്രാണനുംകൊണ്ട് ഓടുകയാണ്.* *റാന്തൽവിളക്കിന് ചുറ്റും* *എന്റെ രുചിയോർത്ത്* *അഞ്ചെട്ടുപേർ കൊതിയോടെ,* *തിരുവനന്തപുരം* _തമ്പാനൂർ_ ഭാഗത്ത് മൃതപ്രായനായിക്കിടന്ന കവി *എ. അയ്യപ്പന്റെ* കൈമടക്കിൽക്കണ്ട മുഷിഞ്ഞ കടലാസ്സിൽക്കുറിച്ചിട്ടിരുന്ന _അശുഭസൂചകമായ_ അർത്ഥങ്ങളുൾക്കൊള്ളുന്ന ഒരു ചെറുകവിതയിലെ ആദ്യ വരികൾ. *ചെന്നെയിൽ* ആശാൻ പുരസ്ക്കാരമേറ്റുവാങ്ങുമ്പോൾ അവതരിപ്പിക്കാനുള്ള കവിതയായിരുന്നു മേല്പറഞ്ഞത്. *തമ്പാനൂർ,* യാത്രകളുടെ തുടക്കവുമൊടുക്കവുമരങ്ങേറുന്ന സ്ഥലം. ഭാവുകത്വത്തിന്റെയും കാവ്യബിംബങ്ങളെയും അമ്ലതീക്ഷ്ണതകൊണ്ട്, സമകാലിക കാവ്യഭുമികയെ വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയകവി അയ്യപ്പൻ മലയാളത്തോട് വിടപറഞ്ഞിട്ട് പത്താണ്ടുകളാകുന്നു. 2010 ഒക്ടോബർ 21നാണ് അനാഥനെങ്കിലും സനാഥനായി അലഞ്ഞ്തീർത്ത കവിയുടെ ജീവിതത്തിന് ജനറൽ ആശുപത്രിയിലവസാന മുണ്ടായത്. മലയാള കവിതയിലെ ആധുനിക പ്രസ്ഥാനത്തിന്റെ ഇളമുറക്കാരനായിരുന്നു അയ്യപ്പൻ. 1949 ഒക്ടോബർ 27 ന് *നെടുമങ്ങാട്* നഗരത്തിൽ കുളവിക്കോണം ഭാഗത്ത്, സ്വർണ്ണപ്പണിക്കാരാനായ അറുമുഖൻ ആചാരിയുടേയും മൂത്തമ...