July_21_2001/ ശിവാജി ഗണേശൻ
*ഓ..ഓ..ഓ.*. *പൊട്ട്രി പാടെടി പെണ്ണേ...* *തേവർ കാലെടി നന്നേ...* *തെക്ക് തെശ ആണ്ട* *മന്നർ ഇനം താൻ ഹോ...* *മുക്കുലത്ത് ശേർന്ത* *തേവർ മകൻ താൻ ഹോ...* *പൊട്ട്രി പാടെടി പെണ്ണേ* 1992 ലാണ് *ഭരതൻ* എന്ന മലയാളത്തിലെ മികച്ച ക്രാഫ്റ്റ്മാൻ, തമിഴിൽ _കമലഹാസ്സനെ_ മുഖ്യ കഥാപാത്രമാക്കി ഒരു ചലച്ചിത്രം അണിയിച്ചൊരുക്കാൻ തീരുമാനിച്ചത്. കമലഹാസന്റെ സ്വന്തം ചലച്ചിത്ര നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമലഹാസൻ രചിച്ച കഥയായിരുന്നു *തേവർ മകൻ.* നിരവധി ദേശീയ പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രത്തിൽ ശക്തിവേൽ എന്ന കമലിന്റെ കഥാപാത്രത്തിന്റെ അച്ഛനായിട്ടായിരുന്നു തമിഴകം ആരാധിച്ചിരുന്ന *നടികർ തിലകം* *ശിവാജി ഗണേശൻ* നടിച്ചത്. *പൊള്ളാച്ചിക്ക്* സമീപം *രംഗസമുദ്രം* എന്ന സ്വച്ഛശാന്തത നടമാടുന്ന, സൗന്ദര്യം തൂളുമ്പുന്ന ഗ്രാമത്തിലാണ് ചിത്രീകരണം നടന്നത്. "പെരിയതേവർ" കുട്ടികളുമൊത്ത് പാടുന്ന ഗാനത്തിലെ ആദ്യ വരികളാണ് നമ്മൾ മുകളിൽ കണ്ടത്. *കവിജ്ഞർ വാലിയും* ഇളയരാജയും ചേർന്നാണ് പാട്ടൊരുക്കിയത്. ഒരു പക്ഷേ ലോകം ഇത്തരമൊരു അഭിനേതാവിനെ കണ്ടിട്ടുണ്ടായിരിക്കാനിടയ...