May_02_1519/ ലിയനാർഡോ ഡാവിൻ ചി
*"എന്നോട് കൂടി ഭക്ഷണം* *കഴിക്കുന്നവരിൽ ഒരുവൻ* *എന്നെ ഒറ്റിക്കൊടുക്കും"* പ്രശസ്തമായ ഒരു ബൈബിൾ വചനം. *ലാഗിയോകോൺഡാ* ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രം. എന്നാൽ ഈ പേര് പറഞ്ഞാൽ എല്ലാവരും അറിയണമെന്നില്ല. മറ്റൊരു പേര് പറഞ്ഞാൽ എല്ലാവരും അറിയുകയും ചെയ്യും. *മോണോലിസ,* ഇറ്റാലിയൻ ചിത്രകാരനായ *ലിയനാർഡോ ഡാ വിൻചിയുടെ* വിഖ്യാതമായ പെയിന്റിങ്. മോണോലിസയുടെ പുഞ്ചിരിയുടെ അർത്ഥമെന്താണെന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതുപോലെതന്നെ വിശ്വകീർത്തിയുണ്ട് ഡാ വിൻചിയുടെ മറ്റൊരു രചനയ്ക്കും. *അവസാനത്തെ അത്താഴം.* യേശുക്രിസ്തുവിന്റെ തിരുവത്താഴം ചിത്രീകരിച്ച *ലാസ്റ്റ് സപ്പറിന്റെയും* മോണോലിസയുടെയും പതിപ്പുകൾ ലോകമെങ്ങുമുള്ള ചുമരുകൾ അലങ്കരിക്കുന്നു. അങ്ങനെ മരണത്തിന് അഞ്ച് നൂറ്റാണ്ട് ശേഷവും ഡാ വിൻചി നിത്യവും ഓർമ്മിക്കപ്പെടുന്നു.--- വരയുടെ പെരുമാളായി. ഇറ്റലിയിലെ ഫ്ലോറൻസിടുത്തുള്ള വിൻചി ഗ്രാമത്തിലെ ടസ്ക്കനിൽ 1452 ഏപ്രിൽ15 ന് ലിയനാർഡോ ജനിച്ചു. ധനികനായ ഒരു നോട്ടറിയായിരുന്നു പിതാവ് _പിയെറോ ഡാ വിൻചി._ അദ്ദേഹത്തിന് ഗ്രാമീണയായ ഒരു കർഷക കന്യകയായ കാറ്ററിയനിയിലുണ്ടായ മകനാണ് ലിയനാർ...