Posts

Showing posts from September, 2020

Sept_29_2004/ ബാലാമണിയമ്മ

 *വിട്ടയക്കുക കൂട്ടിൽനിന്നെന്നെ ഞാ-* *നൊട്ടുവാനിൽപ്പറന്ന് നടക്കട്ടെ* *കാൺമതുണ്ടതാ തെല്ലകലത്തിലെൻ,* *ജന്മഭൂമിയാം കാനനം മോഹനം.* *താമരമലർക്കൈയാൽത്തടാകങ്ങൾ,* *പ്രേമമോടെന്നെ മാടിവിളിക്കുന്നു.* *പുൽത്തളിരുകൾ പൂന്തുകിൽ നെയ്യുന്നു.* *പുഷ്പരാജികൾ പുഞ്ചിരിക്കൊള്ളുന്നു.* *വിട്ടയക്കുക......* രണ്ടാംക്ലാസ്സിലെ മലയാള പുസ്തകത്തിലെ ചെറുകവിതയാണ് *വിട്ടയക്കുക.* പ്രശസ്ത കവയത്രി *ബാലാമണിയമ്മയുടെ*  *കളിക്കൊട്ട* എന്ന കവിതാസമാഹാരത്തിൽ  നിന്നാണ് വളർത്ത് തത്തയുടെ ആത്മഗതമുണരുന്നത്. മാതൃത്വത്തിന്റെ കവയത്രി എന്ന വിശേഷണമാണ് *ബാലാമണിയമ്മയെപ്പറ്റി* സാഹിത്യചരിത്രങ്ങളും  നിരൂപണങ്ങളും  ഉയർത്തിപ്പിടിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ ആ വിശേഷണത്തിന്റെ അതിരുകൾ ലംഘിച്ച് നിൽക്കുന്നതാണ് അവരുടെ കവിത. പുരുഷ കേന്ദ്രിതമായ മലയാള കാവ്യലോകത്ത്  സ്ത്രീയുടെ അനുഭവ ലോകത്തിന്റെ സങ്കീർണതകളും  സ്ത്രീ സ്വാതന്ത്ര്യവും ആവിഷ്കരിക്കാൻ ശ്രമിച്ച ആദ്യ മലയാള കവയത്രിയാണ് *നാലപ്പാട്ട് ബാലാമണിയമ്മ.* പരമ്പരാഗതമായി സ്ത്രീയെപ്പറ്റി ഉറപ്പിച്ചിട്ടുള്ളതിൽനിന്ന് വ്യത്യസ്തമായ ഒരു കർത്തൃത്വം നിർമ്മിക്കാനുള്ള ശ്രമമായിരുന്നു അവരുടെ കാവ...

Sept_26_1966/ സർ സി.പി രാമസ്വാമി അയ്യർ

 *ആർ യു പോലീസ് ഓഫീസേഴ്സ് ഓർ പോലീസ് ഡോഗ്സ്?.* *ഇവിടെ അത് നടക്കുന്നു* *അവിടെ ഇത് നടക്കുന്നു* *നാണമില്ലേ നിങ്ങൾക്ക്?*. *രഹസ്യങ്ങൾ മണത്തറിയുന്ന പോലീസ് പട്ടികളാകനല്ല* *ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നത്* *നിയമം നടപ്പിലാക്കാനാണ്.* *I Want the Law to Enforce at any cost* *ട്രാവൻകൂർ ഒരു ഇൻഡിപ്പെൻഡന്റ് രാജ്യമാണ്*. *Iam the ruler.* *ഞാൻ പറയുന്നതാണ് നിയമം.* *അത് നടപ്പായിരിക്കണം.*  *ദിവാൻ ഭരണത്തിനെതിരെ ആരും ശബ്ദിക്കാൻ പാടില്ല.* *ശബ്ദിച്ചാൽ ആ ശബ്ദം ഇല്ലാതാക്കണം.* *You Should Crush them* *സർ സിപി രാമസ്വാമിഅയ്യരുടെ* ഗർജ്ജനമാണ്. 1998 ൽ ചെറിയാൻ കല്പകവാടിയുടെ കഥയെ അവലംബിച്ച് *വേണുനാഗവള്ളി*  സംവിധാനം നിർവ്വഹിച്ച  *രക്തസാക്ഷികൾ സിന്ദാബാദ്* എന്ന ചിത്രത്തിന്റെ ആരംഭത്തിലാണ് സിപിയുടെ  ക്രോധാജ്ഞാ പ്രകടനം. 2018 ലെ *വയലാർ* പുരസ്ക്കാരം കരസ്ഥമാക്കിയ ശ്രീ _കെവി.  മോഹൻകുമാറിന്റെ_ *ഉഷ്ണരാശി* എന്ന നോവലിലൂടെ  കടന്നുപോകുന്ന ഒരു വായനക്കാരന് മനസ്സിൽ ഉദ്വേഗം സൃഷ്ടിക്കാൻ ഇരുൾ മൂടിയ ഒരു ചരിത്രകാലഘട്ടത്തിലേക്ക് സത്യത്തിന്റെ രജതരേഖകൾ  പായിക്കാൻ വിപ്ലവത്തിന്റെ കാഴ്ചപ്പാടുകളെ നോവലിസ്റ്റ് ,...

Sept_24_2012/ തിലകൻ(സുരേന്ദ്രനാഥ തിലകൻ)

 *അച്ചൂ..* *പുത് എന്ന നരകത്തിൽ* *നിന്നും അച്ഛനെ ത്രാണനം* *ചെയ്യുന്നവൻ പുത്രൻ.* *സ്വർഗവും നരകവും ഈ ഭൂമിയിൽത്തന്നെയാണെന്ന്* *വിശ്വസിക്കുന്നവനാണ് ഞാൻ.* *നീ എന്നെ നരകത്തിൽനിന്ന് കരകയറ്റിയവനാണ്.* *ഈ നിമിഷമെനിക്ക് അഹങ്കാരമാണ്  തോന്നുന്നത്.* *നിന്നെപ്പോലൊരു മകനുണ്ട് എന്നതിൽ ഞാനഹങ്കരിക്കുന്നു.* *മഹാപരധമാണ് ചെയ്തത്.* *പക്ഷേ വിധിയോ,* *പ്രപഞ്ചശക്തിയോ, കാലമോ* *എന്നെ നിന്റെ* *മുന്നിൽക്കൊണ്ടുവന്ന്* *നിർത്തി,* *ഒരു കുറ്റവാളിയുടെ* *വേഷമണിയിച്ച്.* *ഇന്ദുകല മുടിയിൽ ചൂടിയ മഹേശ്വരന്റെ മുന്നിലാണ് ഞാൻ നില്ക്കുന്നത്.* *ഞാൻ... ഞാൻ.... നിന്റെ കാലിലൊന്ന് തൊട്ടോട്ടെ?...* കെട്ടിച്ചമച്ച ഒരു കൊലക്കേസ്സിൽ നിന്നും അച്ഛനെ രക്ഷിച്ച ഒരു മകൻ. മകനെ സാക്ഷാൽ  മഹേശ്വരനായി നിരൂപിച്ച് കാലിണതൊട്ട് വണങ്ങാൻ പിതാവ് തുനിയുന്നു.  1999 ൽ റിലീസായ *നരസിംഹം* എന്ന ചിത്രത്തിലെ മേല്പറഞ്ഞ സംഭാഷണവും ആ സീനും ഒരു സൂപ്പർ നടന് അതിഭാവുകത്വവും സ്വർണ്ണത്തിളക്കവുമേകാനാണെന്ന് ഒരു ഫിലിം മാസികയിൽ അറിയപ്പെടുന്ന ലേഖകനാണ് എഴുതിയിരുന്നത്.  ആ ലേഖകനോട് യോജിക്കാനേ കഴിയൂ. കാല് പിടിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം.  2012 സെപ്തംബർ 24....

Sept_22_1914/ കേരളവർമ്മ വലിയകോയിത്തമ്പുരാൻ

 *കൊല്ലം* *കണ്ടാലൊരുവനവിടെത്തന്നെ പാർക്കാൻ കൊതിച്ചി-* *ട്ടില്ലം വേണ്ടെന്നത് പറയുമെന്നുള്ള* *ചൊല്ലുള്ളതത്രേ*  *കൊല്ലംതോറും  പലപല പരിഷ്ക്കാരമേറ്റപ്പൂരം* *കേളുല്ലംഘിക്കുന്നഹഹ*  *വിഭവംകൊണ്ടു താം രാജധാനീം.* 1974 ൽ *എബി രാജ്* സംവിധാനം  ചെയ്ത *രഹസ്യരാത്രി* എന്ന ചിത്രം കണ്ടിട്ടുളളവർ *മയൂരസന്ദേശം* എന്ന പദം മറക്കുകില്ല. _മേഘസന്ദേശം,_ _ഉണ്ണിനീലിസന്ദേശം_ തുടങ്ങിയ സന്ദേശകാവ്യങ്ങൾ പോലെ മലയാളഭാഷയിലെ ഒരു കൃതിയാണ് *മയൂരസന്ദേശം.* പ്രസ്തുതകാവ്യത്തിൽ, അനന്തപുരിയിലേക്ക് പോകുന്നമാർഗ്ഗം മയിലിനോട് വിവരിക്കുമ്പോൾ *കൊല്ലം* നഗരത്തിന്റെ ചില വിശേഷങ്ങളാണ്   മുകളിൽ പഴയകാലത്തെ മലയാള പുസ്തകങ്ങളിൽ മയൂരസന്ദേശത്തിലെ ചില വരികൾ പാഠഭാഗമായുണ്ടായിരുന്നു. .  മഹത്വത്തിന്റെ മാനദണ്ഡം ഒരേ കണക്കിലല്ല. ചിലർ ജനനാൽത്തന്നെ മഹാന്മാരായി ഗണിക്കപ്പെടുന്നു. അവരുടെ മഹത്ത്വം  അവരുടെ കാലത്തോട്കൂടി കഴിയുകയും ചെയ്യും. ചിലർക്ക് ഭാഗ്യവശാൽ മഹത്ത്വം ദാനമായി കിട്ടുന്നു. അല്ലെങ്കിൽ മഹത്ത്വം അവരുടെ മേൽ ചിലർ വച്ച് കെട്ടുന്നു. ഇതും ക്ഷണ ഭംഗുരമാണ്. ചിലർ ലോകോപകാരപ്രദമായ കർമ്മംകൊണ്ട് മഹത്ത്വം സമ്പാദിക്കുന്നു. ഇത് ...
 *കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷി* *ഇന്ന് നിൻ മാരൻ വന്നോ* *മധുരം തന്നോ?* *ആതിരക്കുളിരിൽപ്പോലും*     *മനസ്സിൽ ചൂട്.* *കൊഞ്ചും കുയിൽ പോലെ കവിത പാട്.* പ്രശസ്ത സംഗീതജ്ഞൻ  ശ്രീ പെരുമ്പാവൂർ  ജി രവീന്ദ്രനാഥ്, 1998 ൽ  *യൂസഫലി കേച്ചേരിയുടെ* കവിതപോലെയുള്ള വരികൾക്ക് സംഗീതസംവിധാനം  നിർവ്വഹിക്കുകയുണ്ടായി. എംടി വാസുദേവൻനായരുടെ രചനയിൽ കാണുന്നത് പോലെ ചില ക്ഷയിച്ച  നായർത്തറവാടുകളിലെ ദുഖങ്ങളും, ദാരിദ്ര്യവും, തകർന്നടിഞ്ഞ പ്രണയത്തിന്റെയും സാമ്യമുള്ള  ഒരു കഥയായിരുന്നു *ടി.എ. റസ്സാക്*  ശ്രീ ജയരാജിനായി പറഞ്ഞ *സ്നേഹം* എന്ന ചലച്ചിത്രം. കേരളീയ വനിതകളുടെ  വസന്തോത്സവമായ തിരൂവാതിര ധനുമാസത്തിലെ തിരുവാതിര നാളിലാണ്  ആചരിക്കുന്നത്.  ആതിരവ്രതമെടുക്കുന്ന  പെൺമണികൾ കുളിച്ച് കുറിയിട്ട് നൃത്തം ചെയ്തും ഊഞ്ഞാലാടിയും ആഹ്ളാദിക്കുന്നു.   . കൈകൊട്ടിക്കളി എന്ന് കൂടി പേരുള്ള ഈ സംഘനൃത്തത്തിന്  ദേവീസ്തുതികളോ ആട്ടക്കഥകളിലെ പദങ്ങളോ ആയിരിക്കും പാടുന്നത്. എന്തായാലും സ്ത്രീകൾക്ക് ചൊല്ലിയാടിക്കളിക്കുവാൻ  സാമാന്യം സമ്പന്നമായൊരു ഗാനസാഹിത്യം മലയാളത്തിലു...
 *കരളെരിഞ്ഞാലും*  *തലപുകഞ്ഞാലും* *ചിരിക്കണ, മതേ വിദൂഷക ധർമ്മം* *വിഷാദമാത്മാവിൽ വിഷം വിദൂഷകാ* *വിശുദ്ധാനന്ദത്തിൻ  വിലേപനം ചിരി.* *അണിയറയിൽ* എന്ന കവിതയിൽ *സഞ്ജയൻ* എഴുതിയ ചില വരികളാണ് മുകളിലുദ്ധരിച്ചത്. *പ്രീപബ്ളിക്കേഷൻ സൗജന്യ* *ബുക്കിംഗ്* *ഉടനെയാരംഭിക്കുന്നു.* *സഞ്ജയൻ 4 ഭാഗങ്ങൾ* _മാതൃഭൂമി_ പത്രത്തിൽ ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട ഈ പരസ്യം കാണാത്തവർ കുറവായിരിക്കും.! മലയാള ഭാഷയ്ക്ക് ലഭിച്ച അപൂർവ്വ സാഹിത്യസർവ്വസ്വം. മാതൃഭൂമി ബുക്ക്‌ ഡിപ്പോകളിൽ ഇന്നും പുസ്തകം സുലഭം. സ്വന്തം ദുഖങ്ങൾ മറച്ച് വച്ച് കൊണ്ട് മുന്നിലിരിക്കുന്നുവരെ ചിരിപ്പിക്കുകയാണ് വിദൂഷകൻ ചെയ്യൂന്നത്. ഈ തത്വം കാവ്യ രൂപത്തിലവതരിപ്പിച്ച ചിരിയുടെ തമ്പുരാൻ സഞ്ജയൻ കരളെരിഞ്ഞുകൊണ്ടുതന്നെയാണ് വരികളിലൂടെ ചിരിപ്പിച്ചത്. കരച്ചിലിനെ ചിരിയാക്കി മാറ്റി ചിരിക്കുകയാണ് വേണ്ടതെന്ന്  ഉദ്ബോധിപ്പിച്ച സഞ്ജയൻ സമുദായ വിമലീകരണത്തിന് ഹാസ്യത്തെ ഉപയോഗിച്ചു. *തോലനിൽ* നിന്നാരംഭിച്ച് *കുഞ്ചൻനമ്പ്യാരിലൂടെ* പടർന്ന് പന്തലിച്ച മലയാള  ഹാസസാഹിത്യത്തിന്റെ ഉയർന്ന ശ്യംഗങ്ങളിലൊന്നാണ്  _സഞ്ജയൻ_ എന്ന *എംആർനായർ* 1903 ജൂൺ 13 ന് തലശ്ശേരിക്കടുത്ത് ഒതയ...

Sept_12_2010/ സ്വർണ്ണലത

 *പോവാമോ ഊർകോലം* *ഭൂലോകം എങ്കെങ്ങും* *ഓടും പൊന്നിയാറും* *പാടും ഗാനനൂറും* 1991 ന്റെ പകുതിയിലാണ്  ഈ തമിഴ്ഗാനം ജനഹൃദയങ്ങളിൽ ചേക്കേറിയത്. തമിഴ് ഗാനമാണെങ്കിലും പെൺസ്വരം മലയാളിയുടേത്.  പെൺസ്വരമാകുന്ന ആ *മധുചന്ദ്രിക* അണഞ്ഞിട്ട് പത്ത് സംവത്സരങ്ങൾ തികയുന്നു.  പാലക്കാട് നിന്ന് തമിഴ് ചലച്ചിത്ര ഗാനലോകത്തിലെത്തിയ  *സ്വർണ്ണലത* യാണ്   എസ്പി ബാലസുബ്രമണ്യത്തോടൊപ്പം ഇളയരാജയുടെ സംഗീതത്തിൽ എക്കാലത്തേയും  സൂപ്പർഹിറ്റായ *ചിന്നതമ്പി* എന്ന ചിത്രത്തിന് വേണ്ടി  മേൽവരികളിൽ തുടങ്ങുന്ന ഗാനമാലപിച്ചത്.  തമിഴ് വേഗപ്പാട്ടുകളിലൂടെ തെന്നിന്ത്യയുടെ മനം കവർന്ന പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സ്വർണ്ണലത, ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന്  ചെന്നൈയ്ക്കടുത്തുള്ള  അഡയാറിലെ മലർ ആശുപത്രിയിൽ  2010 സെപ്തംബർ 12 ന്  നിര്യാതയായി. *പാലക്കാട്* നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്ന വഴിയിൽ കൊഴിഞ്ഞാമ്പാറയ്ക്ക് മൂന്ന് കിലോമീറ്റർ മുന്നേയാണ് *അത്തിക്കോട്.* ഇതുവഴിയാണ്  ചിറ്റൂർ- കോയമ്പത്തൂർ പാത കടന്ന് പോകുന്നത്. അത്തിക്കോടിന് സമീപം കിഴക്കേപാറയിലാണ് സംഗീതത്തെ  ആദരിച്ച...

Sept_09_2010/ വേണുനാഗവള്ളി

 *"സഖാവ് നെട്ടുരാന്റെ ആദ്യകാല പ്രവർത്തനവും സീനിയോറിട്ടിയും ഒക്കെ മാനിക്കുന്നു.* *പക്ഷേ സഖാവിനെ സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് ഇനിയെടുക്കാൻ പാടില്ല"* ബോക്സ്ഓഫീസിൽ ഹിറ്റായ ഒരു ചിത്രത്തിനായി കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സ്റ്റേറ്റ് കമ്മിറ്റി യോഗത്തിന്റെ നടപടിക്രമങ്ങൾ *ആലപ്പുഴയിൽ* ചിത്രീകരിക്കുകയാണ് .. 1990 ൽ പുറത്ത് വന്ന  *ലാൽസലാം* എന്ന ചിത്രം കണ്ടിട്ടുളള ഏത് കക്ഷിയിൽപ്പെട്ട  രാഷ്ട്രീയക്കാരനോടും അഭിപ്രായം ആരാഞ്ഞോളു! ഉത്തരം ഒന്നേയുണ്ടാകു!!! "അത്യുഗ്രൻ."    ലാൽസലാമിന് മുപ്പത് വർഷമാകാറായി.  നമ്മുടെ പ്രിയപ്പെട്ട സംവിധായകൻ *വേണുനാഗവള്ളി* വിടപറഞ്ഞിട്ട്   പത്ത് വർഷങ്ങളും. 2010 സെപ്റ്റംബർ 9 ന് തിരുവനന്തപുരത്താണ് അദ്ദേഹം സാന്ദ്രമാകുന്ന മൗനത്തിന്റെ കച്ച പുതച്ച് യാത്രയായത്. വേണുനാഗവള്ളി പന്ത്രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തതിൽ ലാൽസലാമാണ്  ഇന്നും ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്നതും ഇഷ്ടപ്പെടുന്നതും. കാണുന്നതും. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ  നെട്ടൂർസ്റ്റീഫന് ചിത്രത്തിന്റെ കഥയെഴുതിയ ശ്രീ ചെറിയാൻ കല്പകവാടിയുടെ പിതാവ് വർഗ്ഗീസ് വൈദ്യന്റെ  പ്രതിഛായയായിരുന...

Sept_07_1899/ ഒ.ചന്തുമേനോൻ

 *ഇന്ദുലേഖേ ഇന്ദുലേഖേ* *ഇന്ദ്ര സദസ്സിലെ നൃത്തലോലേ* *ഈ രാത്രി* *നിന്നെക്കണ്ടിട്ടെനിക്കൊരു* *തീരാത്ത തീരാത്ത മോഹം.* കഥകളി ഭ്രാന്തനായ  എഴുപതിലധികം  പ്രായം കഴിഞ്ഞ  *സൂരി നമ്പൂതിരിപ്പാടിന്*  പതിനേഴ്കാരിയായ  *ഇന്ദുലേഖ* എന്ന സുന്ദരിയോട് കലശലായ  പ്രേമം. ഒരു ദിവസം ഈ തരുണിയോടൊപ്പം അന്തിയുറങ്ങാൻ അവരുടെ ഭവനത്തിലെത്തുകയും ചെയ്തു.  നമ്പൂതിരിയുടെ ഇംഗിതത്തിന് വഴങ്ങാതെ ഇന്ദുലേഖ ആ കഥകളി ഭ്രാന്തനെ ഓടിക്കുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ, ഋതുമതികളായ നായർ യുവതികളുമായി രഹസ്യ ബാന്ധവത്തിന്  നമ്പൂരാശ്ശാന്മാർ രാത്രികാലങ്ങളിൽ ചൂട്ടുവെളിച്ചത്തിൽ അപഥസഞ്ചാരം നടത്തുന്ന  അംഗീകരിക്കാനാകാത്ത ഒരേർപ്പാട് മലയാള രാജ്യത്തിൽ നിലവിലുണ്ടായിരുന്നത്രേ.  സമൂഹത്തിലെ ഉപരിവർഗ്ഗമായ നമ്പൂതിരി സമുദായം കൈയ്യടക്കി  വച്ചിരുന്ന സ്ഥിരമല്ലാത്ത നായർസ്ത്രീബാന്ധവത്തിന് വിവാഹപദവി ഉണ്ടാകണമെന്ന് ആഗ്രഹിച്ച് ആ പ്രേരണകൾ  നോവലിലൂടെ  വെളിപ്പെടുത്താൻ പരിശ്രമിച്ച *ഓ ചന്തുമേനോൻ*  എന്ന മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ രചയിതാവ് 1899 സെപ്തംബർ 7 ന് നി...

Sept_06_1995/ മാവേലിക്കര പൊന്നമ്മ

 *ആത്മവഞ്ചനയാലേ ഞാൻ ചെയ്തോരപരാധം* *ആത്മജാ പൊറുക്കൂ* *ധർമ്മാത്മജാഗ്രജാ, പോരൂ..* മഹാഭാരതം കഥയിൽ പാണ്ഡവമാതാവ് *കുന്തീദേവി* സ്വപുത്രരോടൊപ്പം നിന്ന് യുദ്ധം ചെയ്യാൻ കർണ്ണനെ ക്ഷണിക്കുകയാണ്. മാലി മാധവൻനായരുടെ വിഖ്യാതമായ ആട്ടക്കഥയായ കർണശപഥത്തിൽ നിന്നെടുത്തൊരു  പദമാണ് മുകളിൽ. ടെലിവിഷൻ പരമ്പരകളും ചലച്ചിത്രങ്ങളും ഇത്രയധികം ജനകീയമാകുന്നതിന് മുമ്പ് *ആകാശവാണി* കേരള നിലയങ്ങൾ പ്രക്ഷേപണം  ചെയ്തുവന്നിരുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകങ്ങൾ ശ്രോതാക്കളെ   വളരെ ആകർഷിച്ചിരുന്നു.  ചരിത്രനാടകങ്ങളും പുരാണനാടകങ്ങളും ഇക്കൂട്ടത്തിൽ ധാരാളം കേൾക്കാമായിരുന്നു . *മഹാഭാരതത്തെ* അടിസ്ഥാനമാക്കി *നാഗവള്ളിയും ,ജഗതി എൻകെ ആചാരിയും* രചിച്ച നാടകങ്ങളിൽ കുന്തീദേവി എന്ന രാജമാതാവിന് ശബ്ദവും, ഓജസ്സും ,മിഴിവും നല്കി ജനമനസ്സുകളിൽ,   ഒരമ്മയുടെ നിസ്സഹായവസ്ഥ വേദനയോടെ തുളുമ്പി നിന്ന ഭാവം ശക്തിയോടെ പകർന്നുതന്ന, ഒരു കലാകാരിയുണ്ടായിരുന്നു. കുലീന കുടുബത്തിൽ നിന്നും എതിർപ്പുകൾ അവഗണിച്ച് കലാരംഗത്തേക്ക് ഇറങ്ങിവന്ന  *മാവേലിക്കര പൊന്നമ്മ,*  ശബ്ദംകൊണ്ട് വേറിട്ട് നിന്ന  വലിയൊരു കലാകാരി. ...

Sept_02_1976/ വിഷ്ണു സഖാറാം ഖാണ്ഡേക്കർ

 *ചൊല്ലെഴും യയാതിയാം ഭൂപതി തന്റെ മക്കളല്ലയോ* *യദു മുതൽ നാൽവരുമിരിക്കവേ* *പൂരുവല്ലയോ പണ്ട് പാരിന് പതിയായ* *താരുമേയറിയാതെയല്ലിവയിരിക്കുന്നു.* _തൂഞ്ചത്തെഴുത്തച്ഛന്റെ_  *ശ്രീമഹാഭാരതം* കിളിപ്പാട്ടിലെ ഉദ്യോഗപർവ്വത്തിലെ ഒരു ഭാഗമാണ് *ഭഗവത്ദൂത്‌*. ഒരു നിയോഗം പോലെ  ഏഴാംക്ലാസ്സിലെ മലയാള പുസ്തകത്തിൽ ഒരു പാഠമായി. ഗോപാലൻസാറാണ് *നെടുമങ്ങാട്* ബിയുപിഎസിലെ മലയാളം സാർ. പാഠം തുടങ്ങുന്നതിന്  മുന്നോടിയായി ഭാരതകഥ തുടക്കം മുതൽ പറഞ്ഞു തുടങ്ങി. അന്നേ മനസ്സിൽ പതിഞ്ഞ ഒരു പേര്. *യയാതി.* പുത്രരിൽ അഞ്ചാമനായ പൂരുവിന്റെ ദാക്ഷിണ്യത്താൽ  ലൗകിക ജീവിതത്തിന്റെ സൗന്ദര്യാത്മകതയിൽ മുഴുകിയിട്ടും കൊതിയടങ്ങാതെ വിഷാദത്തോടെ തന്റെ ജരാനരകൾ തിരികെ ശർമിഷ്ഠയുടെ ഇളയമകനിൽ നിന്നും സ്വീകരിച്ച _നഹുഷപുത്രനായ_ യയാതി മഹാരാജാവിന്റെ കഥ, റേഡിയോ നാടകത്തിലൂടെയും കഥാപ്രസംഗ രൂപേണയും മഹാഭാരതം വായിച്ചും  കൂടുതൽ ഹൃദിസ്ഥമാക്കി. 1977 കാലഘട്ടമാണ്. *കോട്ടയം* ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിലെ യുവാവായ ഒരു ഹിന്ദി അധ്യാപകൻ *മാതൃഭൂമി* ആഴ്ചപ്പതിപ്പിലേക്ക് ഒരു കത്തെഴുതി. പ്രിയപ്പെട്ട ശ്രീ _എംടി:_ *ജ്ഞാനപീഠ* പുരസ്കാരം നേടിയ *ഖാണ്ഡേക്കറുടെ*...