Posts

Showing posts from November, 2020

Nov_13_2003/ ശങ്കരൻ എമ്പ്രാന്തിരി

 *ത്വൽപ്പാദം ചേരുവോളം* *അൽപ്പേതരയാം ഭക്തി* *അപ്രമേയാ തന്നീടണം* *ഇപ്പോഴഹം യാമിഗേഹം.* സംഗീതം *കൃഷ്ണ ഭക്തിമയവും*  ആത്മാർപ്പണവുമാക്കിയ എത്രയോ വേദികളിൽ പാടിപ്പതിഞ്ഞ പ്രാ൪ത്ഥനാമന്ത്രം. സഹൃദയ സഹസ്രങ്ങൾ അതെന്നേ നെഞ്ചേറ്റുവാങ്ങിക്കഴിഞ്ഞു. എങ്കിലും ഗായകൻ ദുരിത കാലത്തിലായിരുന്നു. തീരാവേദനയ്ക്കിടയിലും ഗായകന്റെ അധരങ്ങൾ വിറയാർന്ന് തുടിച്ചിരുന്നു. അവിടെ ഭക്തിയുടെ മന്ത്രണങ്ങൾ കണ്ണനെത്തേടിയലയുകയായിരുന്നു. ഗായകന്റെ പരമപദം *ഗുരുവായൂപുരവും* മോക്ഷദായകൻ ഉണ്ണിക്കണ്ണനുമാണ്. *പുനർജനി* വരമായി നല്കാൻ കണ്ണനേ കഴിയൂ. അത് ഗായകനറിയാം *ചെമ്പൈയ്ക്ക്* ശേഷം കലാമണ്ഡലത്തിന്റെ  സംഗീതരത്നം പുരസ്ക്കാരം നേടിയ അനുഗൃഹീത കഥകളിഗായകൻ *കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി*  സാരസനേത്രൻ, പാദമണഞ്ഞതിന്റെ പതിനാലാം വാർഷികദിനമാണ് ഇന്ന്. പതിനേഴ് വർഷങ്ങൾക്ക്  മുമ്പ് കടുത്ത  പ്രമേഹ രോഗ ബാധിതനായി രക്തയോട്ടംനിലച്ച  *ശബ്ദസുഭഗന്റെ* വലതുകാൽ മുറിച്ചുമാറ്റുകയായിരുന്നു. *ആലുവ* പെരിയാറിൻതീരത്ത്, *സാഫല്യം* എന്ന വീട്ടിൽ വിശ്രമത്തിലിരിക്കുമ്പോഴും വേദനയുടെ ആഴങ്ങൾ മുഖത്ത് ദൃശ്യമാകുമ്പോഴും കരുത്താർന്ന മനസ്സിൽ ശുഭാപ്തി വിശ്വാസത്തോ...
 *മധുരം ഗായതി മീരാ..മീരാ* *മധുരം ഗായതി മീരാ.* *ഓം ഹരിജപലയമീ മീരാ* *എൻ പാർവണ വിധുമുഖി മീരാ..* *പ്രണയാഞ്ജലി, പ്രണവാഞ്ജലി* കലാസംവിധായകനായി ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്ന ശ്രീ _നേമം പുഷ്പരാജിന്റെ_ കന്നിച്ചിത്രമാണ് 2009 ൽ പുറത്തുവന്ന *ബനാറസ്.*  ഒരു കവർച്ചാ സംഘത്തിന്റെ വലയിൽ അറിയാതകപ്പെട്ട ഒരു മലയാളി പെൺകുട്ടിയുടെ രക്ഷയ്ക്കെത്തിയ മറ്റൊരു മലയാളി യുവാവ്, നാട്ടിലുള്ള തന്റെ് പ്രേമഭാജനത്തെ, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കൈവെടിയേണ്ടി വരുന്നു. ബനാറസിൽ നടക്കുന്ന  സംഭവകഥയായതുകൊണ്ടാകാം ചിത്രത്തിന് ആ പേര് ലഭിച്ചത്.. ഉത്തർപ്രദേശിലെ  അലഹബാദിടുത്തുളള  ഈ സ്ഥലം *വാരണാസി* എന്ന പേരിലും അറിയപ്പെടുന്നു.  2014ലും 2019 ലും അധികാരത്തിലെത്തിയ *ദേശീയ ജനാധിപത്യ സഖ്യത്തിന്റെ* നായകനായ "നരേന്ദ്ര മോദി"  ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് വാരണാസി മണ്ഡലത്തിൽ നിന്നാണ്. ലോകത്തിലെ തന്നെ വലിയ സർവ്വകലാശാലയും ഏഷ്യയിലെ ഏറ്റവും വലുതുമായ *ബനാറസ് ഹിന്ദു സർവ്വകലാശാല* സ്ഥിതിചെയ്യുന്നത് വാരണാസിയിലാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം,  സ്വതന്ത്ര പത്രപ്രവർത്തനം,  വിദ്യാഭ്യാസ നവീകരണം,...
 *കുടമാളൂർ സൈരന്ധ്രിയായ്*  *മാങ്കുളം ബൃഹന്നളയായ്* *ഹരിപ്പാട്ട് രാമകൃഷ്ണൻ വലലനായി* *ദുര്യോധനവേഷമിട്ട്*  *ഗുരു ചെങ്ങന്നൂര് വന്നു* *വാരണാസിതൻ* *ചെണ്ടയുണർന്നുയർന്നു* ശ്രീ _ശ്രീകുമാരൻതമ്പി,_   *ഡയിഞ്ചർ ബിസ്ക്കറ്റ്* എന്ന ചിത്രത്തിനായി രചിച്ച ഗാനത്തിന്റെ രണ്ടാമത്തെ ചരണത്തിലെ ഏതാനം വരികളാണ് മുകളിൽ കണ്ടത്. *ഇരയിമ്മൻ തമ്പിയുടെ* _ഉത്തരാസ്വയംവരം_  ആട്ടക്കഥയിലെ ഒരു സന്ദർഭമാണ് ഗാനരചയിതാവ് സിനിമാ ഗാനമാക്കിയത്. പഞ്ചപാണ്ഡവരുടെ അജ്ഞാതവാസസമയത്ത് നടക്കുന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി രചിച്ച കഥയിലെ ചില കഥാപാത്രങ്ങളെ അന്ന് ജീവിച്ചിരുന്ന, പ്രഗത്ഭരായ ചില കഥകളിയാചാര്യന്മാർ അണിയിച്ചൊരുക്കിയാൽ എത്രമാത്രം ഭംഗിയായിരിക്കും എന്ന് _ശ്രീകുമാരൻതമ്പി_ ഭാവനയിൽ കാണുകയാണ്.  ഖരഹരപ്രിയ രാഗത്തിൽ  *ദക്ഷിണാമൂർത്തി* ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീ യേശുദാസ്. കൗരവരിൽ പ്രധാനിയായ _ദുര്യോധന മഹാരാജാവിന്റെ_ കത്തിവേഷത്തിലുള്ള നടനവൈഭവം, ഇവിടെ  ശ്രീകുമാരൻതമ്പി ദർശിക്കുന്നത് സാക്ഷാൽ *ഗുരു ചെങ്ങന്നൂർ രാമൻപിള്ള* ആശാനിലൂടെയായിരുന്നു.  കൗരവ സഭയിലെ പ്രധാന മന്ത്രിയും സുയോധനന്റെ...
 *"മാർക്സിസ്റ്റ്പാർട്ടിയിൽ ഒരു*  *രാഷ്ട്രീയ നയത്തിന് വേണ്ടി* *പൊരുതി എന്നതാണ് ഞാൻ ചെയ്ത മഹാപരാധം."* _"കേരളത്തിൽ മുസ്ലീംലീഗ്_, _കേരള കോൺഗ്രസ്സ്_ എന്നീ പാർട്ടികൾ വർഗീയ കക്ഷികളാണെന്നും അതു കൊണ്ട് ആ പാർട്ടികളുമായി യോജിക്കാൻ പാടില്ലെന്നുള്ളൊരു സിദ്ധാന്തം 1984 ലെ തിരെഞ്ഞടുപ്പ് തോൽവിക്കുശേഷം  *ഇഎംഎസ്സും* *സിപിഐ(എം)* *പോളിറ്റ്ബ്യൂറോയും* കൊണ്ടുവന്നു. _അഖിലേന്ത്യാലീഗ്_ അന്ന് മാർക്സിസ്റ്റ് ചേരിയിലാണ്. ഈ വിഭാഗം കൂടെയുള്ളത്കൊണ്ട് ഹിന്ദുവോട്ടർമാർ കയ്യൊഴിയും എന്നാണ് ഇഎംഎസ്സ് പറഞ്ഞ ന്യായം"  1966-69 കാലത്തെ  നക്സൽ ഭീഷണിക്ക് ശേഷം കേരളത്തിൽ സിപിഎം അഭിമുഖീകരിച്ച  ഏറ്റവുംവലിയ  ആഭ്യന്തരഭീഷണി  _എം.വി രാഘവന്റെ_ നേതൃത്വത്തിൽ ഉയർന്നുവന്ന ബദൽരേഖയായിരുന്നു. ജാതിമതശക്തികളുമായി  സിപിഎമ്മിന്  ഒരുവിധസഖ്യവും പാടില്ലെന്ന  _പതിനൊന്നാം കോൺഗ്രസ്സിന്റെ_  രാഷ്ട്രീയപ്രമേയത്തിന്റെ അന്തസത്തയെ  ചോദ്യംചെയ്തുകൊണ്ടും, കോൺഗ്രസ്സാണ്  മുഖ്യശത്രുവെന്നും അതിനാൽ കേരളത്തിൽ  മുസ്ലിംലീഗുമായും  കേരളകോൺഗ്രസ്സുമായും  തിരഞ്ഞെടുപ്പ്സഖ്യം  വേണമെന്നും വാദിക്ക...
 *ഒരു ദിവസം ജനിക്കുന്നു* *ഒരു ദിവസം മരിക്കുന്നു.* *ജനനത്തിനും മരണത്തിനും* *ഇടയിലുള്ള കാലം ഓരോ* *ദിവസമായിക്കഴിയുന്നു.* പത്താം സ്റ്റാൻഡേർഡിലെ മലയാള പുസ്തകത്തിലെ ഒരധ്യായമായ *ഒരു ദിവസം.* ആരംഭിക്കുന്നത് മേല്പറഞ്ഞ വരികളിലാണ്. കെപി കേശവമേനോൻ രചിച്ച *ജീവിതചിന്തകൾ*   എന്ന പുസ്തകത്തിൽ  നിന്നെടുത്ത അധ്യായം പഠിപ്പിച്ച് തീരുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ മരണവാർത്ത പത്രത്തിൽ കണ്ടു. *മാതൃഭൂമി പത്രാധിപർ കേശവമേനോൻ നിര്യാതനായി*   . *മാതൃഭൂമിയുടെ* സ്ഥാപകൻ,  കേരളത്തിലെ  സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളി, ജനപ്രിയനായ  പത്രപംക്തികാരൻ, മികച്ച ഗദ്യകാരൻ, ഗ്രന്ഥകാരൻ, കെപി കേശവമേനോന്  പലതരത്തിലാണ് മലയാളിമനസ്സിൽ സ്ഥാനം. ദേശീയപ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച അദ്ദേഹം  സ്വാതന്ത്ര്യസമരത്തിന് ശക്തിപകരാൻ വേണ്ടിയാണ് മാതൃഭൂമി പത്രം ആരംഭിച്ചത്. കേരളീയ ജീവിതത്തിന്റെ ഒരു സംസ്കാരമായി മാറിയ മാതൃഭൂമിയിലൂടെ ഇന്നും കേശവമേനോൻ ജീവിക്കുന്നു.1886 സെപ്റ്റംബർ ഒന്നിന് *പാലക്കാട്* ജില്ലയിലെ *തരൂരിൽ* കെപി കേശവമേനോൻ ജനിച്ചു. പാലക്കാട് രാജവംശത്തിലെ അംഗമായ നടുവിലെടത്തിൽ ഭീമനച്ചന...

Nov._09_2011/ എൻ.പി. അബു

 *താലീ പീലീ കാട്ടിനുള്ളിലൊരു താഴാമ്പുകൊട്ടാരം!.* *കൊട്ടാരക്കെട്ടിന്നുള്ളിൽ  സുൽത്താനൊ രാജാവോ??* 1983 ലെ *വിസ* എന്ന ചിത്രത്തിലെ സുന്ദരമായ ഈ യുഗ്മഗാനം മൂളാത്ത  മാനസങ്ങൾ അന്നത്തെ കാലത്ത് കുറവായിരുന്നു. ബാലുകിരിയത്തിന്റെ സംവിധാനത്തിൽ  *പ്രിയാഫിലിംസിന്* വേണ്ടി ചിത്രം നിർമ്മിച്ചത് *എൻ.പി. അബു.* മമ്മൂട്ടി മോഹൻലാൽ, *ശ്രീനാഥ്, ബഹദൂർ, ബാലൻ കെ നായർ,* ശാന്തികൃഷ്ണ എന്നിവരഭിനയിച്ച ചിത്രത്തിന്റെ പ്രമേയം പേര് അന്വർത്ഥമാക്കുന്നത് പോലെ വിസാത്തട്ടിപ്പിന്റെ കഥയായിരുന്നു. *നിർമ്മാതാവ്*  *എൻപി അബു അന്തരിച്ചു. വിവരമറിഞ്ഞ് സഹോദരനും.*  2011 നവംബർ 9 ന് പുറത്ത് വന്ന *മാതൃഭുമി* പത്രത്തിലെ മുൻപേജിൽ പ്രത്യക്ഷപ്പെട്ടൊരു വാർത്ത. തുടർന്ന് വിശദമായി വായിക്കുമ്പോഴാണ്,  എൻപി അബു നിർമ്മിച്ച ചിത്രങ്ങളുടെ വിവരങ്ങൾ മനസ്സിൽ കുളിര് കോരിയിട്ടത്. _മണവാളൻ അബു_ എന്ന പേരിലറിയപ്പെട്ടിരുന്ന എൻപി അബു ഹൃദയ  സംബന്ധമായ അസുഖത്തെത്തുടർന്ന് *എറണാകുളം* മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നവംബർ എട്ടിനാണ് അന്തരിച്ചത്. അബുവിന്റെ ഭൗതികദേഹം വീട്ടിലേക്ക്  കൊണ്ടുവരുന്നതിനുള്ള  ഒരുക്കത്തിനിടയിലാണ് മാനസികാഘാ...
 *മാർത്താണ്ഡദേവന്റെ മഹാ കുലത്തിൽ,*  *കീർത്തിപ്രതിഷ്ഠാപകനാം  മഹാത്മാ,* *മായാവിലാസത്തെ വഹിച്ച ദിവ്യ -* *ശ്രീരാമദേവൻ വിജയിച്ചിടേണം.* മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം  *രാമചന്ദ്രവിലാസം* ആരംഭിക്കുന്നത് മേല്പറഞ്ഞ വരികളിലാണ്. മഹാകാവ്യം എന്ന പേരിൽ അർഹിക്കുന്ന ഒരു കാവ്യം മലയാളഭാഷയിൽ ആദ്യമായി  ഉണ്ടായത്  രാമചന്ദ്രവിലാസമാണെന്ന്  ഇതിന്റെ അവതാരികയിൽ *എആർ രാജരാജവർമ്മ* പരാമർശിക്കുന്നു. 1907 ലാണ് ഈ കൃതി  പ്രകാശിതമായത്.  21സർഗ്ഗവും ഒടുവിലത്തെ പ്രാർത്ഥനാവാക്യവും ഉൾപ്പെടെ 1832 ശ്ലോകമാണ് ഈ കാവ്യത്തിലുള്ളത്. രാമായണത്തിലെ ഉത്തരകാണ്ഡം ഒഴിച്ചുള്ള കഥയാണ് ഇതിലെ പ്രമേയം. രാമായണ കഥയിലെ ഒരംശവും വിടാതെയാണ് *അഴകത്ത് പത്മനാഭക്കുറുപ്പ്* ഈ  മഹാകാവ്യം രചിച്ചിരിക്കുന്നത്. *അറിവുടയവർ നല്ലപോലെ നോക്കി,* *കൂറവൂരചെയ്കിലുമല്ലലില്ലതെല്ലും.* *അരിയ മണികൾ ചാണയിൽ തെളിഞ്ഞേ,* *പെരിയവിലയ്ക്കത്* *യോഗ്യമായ് ഭവിപ്പൂ,* "അഴകത്ത് പത്മനാഭക്കുറുപ്പ് അവർകളുടെ നാമധേയം ആധുനിക കവികളുടെ കൂട്ടത്തിൽ ഭാഷാഭിമാനികൾക്ക് അപരിചിതമായിരിപ്പാനിടയില്ല. ഇദ്ദേഹം ആദ്യ കാലത്ത് *മനോരമ* പംക്തികളിൽ കടന്ന് കോലാ...
 *ആയിരം കൊല്ലത്തെ പഴക്കമുള്ള കഥയാണിത്.* *കാടുകളും പുഴകളും പുൽത്തകിടികളും ധാരാളമുള്ള മനോഹരമായ ഒരു നാട്ടിലാണ് അവൻ ജനിച്ചത്.*  *ജനിച്ചപ്പോൾത്തന്നെ പുറത്തൊരു കൂനുണ്ടായിരുന്നു.* *അതുകൊണ്ട് നിവർന്ന് നടക്കാൻ വയ്യ.* *മുതുക് അല്പം വളഞ്ഞിരുന്നു.* *കനമുള്ള ചാക്ക് പുറത്തേറ്റിയാലെന്നപോലെ!.* *എല്ലാവരും അവനെ വിളിച്ചു.* *"കുഞ്ഞിക്കൂനൻ."* ഒരു മുഴുവൻ തലമുറയിലെയും കുട്ടികളെ  ഇത്രയധികം സ്വാധീനിച്ച ഒരു കഥാത്തുടക്കം വേറെയുണ്ടാവാനിടയില്ല. അതി ദീർഘമല്ലാത്ത തന്റെ ആയുസ്സിൽ അധികഭാഗവും കുട്ടികളായ വായനക്കാർക്ക് വേണ്ടി നീക്കിവച്ച  *പി നരേന്ദ്രനാഥിന്റെ* കുഞ്ഞിക്കൂനൻ എന്ന ബാലനോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്. കുട്ടികൾക്കുവേണ്ടി  മാത്രം എഴുതിയത് കൊണ്ട് മലയാള സാഹിത്യ രംഗത്ത് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ ഈ കഥാകാരന് നിസ്സാരമല്ലാത്ത മുതിർന്ന വായനക്കാരും സ്വന്തമായുണ്ടായിരുന്നു. ബാലസാഹിത്യത്തിന് കുറഞ്ഞ പരിഗണന ലഭിച്ചതിൽ പരിഭവമുണ്ടായിരുന്നെങ്കിലും  തന്റെ "അരക്കവിപ്പട്ടം" കുട്ടികൾ തന്നതാണെന്ന്  അദ്ദേഹം അഭിമാനിച്ചു.    തന്റേതല്ലാത്ത കുറ്റംകൊണ്ട് കൂനനായിപ്പോവുകയും കരിംപൂരാടം നാൾ ഭൂമിയിലേക്...