Posts

Showing posts from August, 2020

August_31_2007/ ബി.എ.ചിദംബരനാഥ്

 *വെള്ളാരങ്കല്ല് പെറുക്കി ഞാനങ്ങൊരു*  *വെണ്ണക്കൽ കൊട്ടാരം കെട്ടീ.*  *ഏഴ് നിലയുള്ള* *വെണ്മാടക്കെട്ടിൽ ഞാൻ* *വേഴാമ്പൽ പോലെ ഇരുന്നു.* *നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ* *സ്വപ്നത്തിൻ കളിയോടം കിട്ടി.* ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു ചാനലിൽ അഭിമുഖത്തിനെത്തിയ വിഖ്യാത വയലിൻ വാദകനും മ്യൂസിക്ക് ഫ്യൂഷൻ എന്ന സംഗീത വിസ്മയ പരിപാടിയിൽ പ്രഗത്ഭനുമായിരുന്ന, രണ്ട് വർഷങ്ങൾക്ക് മുമ്പ് മൺമറഞ്ഞ *ബാലഭാസ്ക്കർ* എന്ന സംഗീത പ്രതിഭയോട് അഭിമുഖം നടത്തിയയാൾ  ഒരു നിർദ്ദേശം വച്ചു. അങ്ങ് വയലിനിൽ സമകാലീനമായ പല  ഗീതങ്ങളും വായിച്ച് പ്രേക്ഷകരെ കോരിത്തരിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്തു കൊണ്ടാണ് പഴയ ഈണങ്ങളെ വയലിൻ വാദനത്തിൽ നിന്നകറ്റി നിറുത്തിയിരിക്കുന്നത്.? പഴയ ചലച്ചിത്ര ഗാനങ്ങൾ ഇന്നും നെഞ്ചോട്‌ ചേർത്തുവയ്ക്കുന്ന മലയാളികളെ വിമർശന ബുദ്ധിയോടെ കണ്ടിരുന്ന _ഭാസ്ക്കർ_ പെട്ടെന്ന് വയലിനെടുത്ത് മേല്പറഞ്ഞ വിഷാദഗാനത്തിന്റെ ഈരടികൾ  അതിമനോഹരമായി ആലപിച്ചു. *എറണാകുളത്ത്* നടന്ന ഈ അഭിമുഖം അദ്ദേഹത്തിന്റെ വിയോഗനാളിൽ പുനസംപ്രേക്ഷണം ചെയ്തിരുന്നു. കാമുകനാൽ വഞ്ചിതയായ മാലതി(ശാരദ) യുടെ ആത്മഗതമാണ്  ശ്രീമതി എസ്സ് ...

August_30_2015/ പി.ജി.രാധാകൃഷ്ണൻ

 *ഉല്ലാസത്തോടു*  *ശാസ്ത്രമഭ്യസിക്കുമ്പോൾ* *മല്ലാസ്ത്രകളികളൊന്നും* *ഇല്ലാതെയിരിക്കയെന്നല്ലോ* *ഗുർവനുവാദം* *നല്ലാർമൗലിമാണിക്കക്കല്ലേ!* *നീ ക്ഷമിക്കേണം.* 1982 ലെ ഒരുത്സവക്കാലമാണെന്നാണ് ഓർമ്മ. (മീനമാസം) *തിരുവനന്തപുരം* ജില്ലയിലെ  _പിരപ്പൻകോട്_ ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന്റെ  അഞ്ചാംദിനം, *കോലിയക്കോട് വള്ളത്തോൾ സ്മാരക കഥകളിയോഗം* അവതരിപ്പിക്കുന്ന  മേജർസെറ്റ് കഥകളിയാണ് പ്രധാന സ്റ്റേജ് പരിപാടി. കഥകൾ *ദേവയാനിചരിതം , നരകാസുരവധം* കഥകളിയുടെ ചടങ്ങുകൾ അവസാനിച്ച് കഥ തുടങ്ങി. സാധാരണ തെക്കൻ ദിക്കിൽ *താഴവന ഗോവിന്ദനാശാന്റെ* ഈ കഥയ്ക്ക്  *ദേവയാനിചരിതം* എന്നാണ് പറയുക. രണ്ടാമത്തെ രംഗം  ആരംഭിച്ചു. കചൻ, ശുക്രാചാര്യർ ഉപദേശിച്ച് കൊടുത്ത ശാസ്ത്രങ്ങൾ ജാഗരൂകനായി  ഒരിടത്തിരുന്ന് പഠിച്ചു മനസിലാക്കാൻ ശ്രമിക്കുന്നു. ശുക്രമഹർഷിയുടെ പുത്രി *ദേവയാനി* അനുരാഗ വിവശയായി കചന്റെ മനസ്സിളക്കി തന്നിൽ കാമപരിതപ്തനാക്കാൻ ശ്രമം നടത്തുന്നു.  *ഭൈരവി* രാഗത്തിലെ പതിഞ്ഞ പദം *രാമണീയ ഗുണാകരാ! കാമ കോമളാകാര!* കേട്ടിട്ടും മതിവരാത്ത വല്ലാത്തൊരാലാപന ശൈലി എത്ര ഉച്ചസ്ഥായിയിൽ പാടുന്നതിനും പതർച്ചയില്ലാ...

August_29_1980/ വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

 *പ്രശാന്ത ലാവണ്യ മിയന്നഭൂവിൽ* *വനാന്തലക്ഷ്മിക്കുടയോരൂമാറിൽ* *കുതൂഹലത്തോടൊരു കുട്ടിമാനായ്,* *കൂത്താടിയാലും മതിയായിരുന്നു.* *പൂങ്കാവനപ്പൂച്ചെടിയിങ്കലീ ഞാൻ,* *പൂവായ് പിറന്നാൽ മതിയായിരുന്നു....* വർഷങ്ങൾക്ക് മുമ്പ്  നാലാംക്ലാസ്സിലെ മലയാള പുസ്തകത്തിൽ പഠിച്ച ചെറിയൊരു കവിതയിലെ അവസാന വരികളായിരുന്നു  മേല്പറഞ്ഞത്. പാoത്തിന്റെ തലക്കെട്ട് *"മതിയായിരുന്നു."* *വെണ്ണിക്കുളം* *ഗോപാലക്കുറുപ്പ്* എന്ന പേരുള്ള മഹാകവിയുടെ *കദളിവനം* എന്ന  കാവ്യസമാഹാരത്തിൽ നിന്നെടുത്ത ലാളിത്യവും സൗന്ദര്യവും  തിളങ്ങിനില്ക്കുന്ന   ചെറുകവിതയ്‌ക്ക്ശേഷം തുടർന്നുള്ള ഉയർന്ന ക്ലാസ്സുകളിൽ മഹാകവിയുടെ കവിതകൾ വളരെ വിരളമായേ പാഠഭാഗമായി  കാണാനുണ്ടായിരുന്നുള്ളു. സുവർണ്ണ സൗന്ദര്യമിയന്ന കാവ്യരചനാ സാക്ഷാത്ക്കാരത്തിനായി രണ്ട് മഹാകവികൾ, ജീവിച്ചിരുന്ന കാലഘട്ടത്തിലെ  സമകാലിനത, സ്ഥലപ്പേരും  വ്യക്തിയുടെ പേരും ഈശ്വരനിയോഗംപോലെ പൊരുത്തപ്പെട്ടതിലെ പെരുമ, (വെണ്ണിക്കുളം--ഇടശ്ശേരി) കാവ്യരചനയിൽ  പുലർത്തിവന്ന ആർദ്രത, കവിതകളിൽ നിന്നുയരുന്ന സൗരഭം, കവിതകളിൽത്തിളങ്ങുന്ന സദയത, ദേശീയത, ഗാന്ധിഭക്തി. ലാളിത്യം, സൗ...

August_26_2000/ ബാലൻ.കെ.നായർ

 *കൊക്കാമന്തീ കോനാനിറച്ചി* *ആരിക്ക് വേണം ആരിക്ക് വേണം?* *കൊക്കാമന്തീ കോനാനിറച്ചി* *ആരിക്ക് വേണം കോതക്ക് വേണം* *കോതയെച്ചാടിപ്പിടിച്ചിട്ട് കോനാനെ* *തോളത്തെടുക്കുവനാരാനുമുണ്ടെങ്കിൽ* *വീരാ പേരൂപറയാമോ ?* *ഞമ്മന്റെ ബാപ്പാ അബ്ദുൾ റസാക്ക്* *ഞമ്മന്റെ ബാപ്പാ അബ്ദുൾ റസാക്ക്* *ചിരിയോ ചിരിയിലെ* _ബാലചന്ദ്രമേനോനെയും_ _മണിയൻപിള്ള രാജുവിനെയും_ മാത്രമല്ല ഈ *അബ്ദുൾ റസാക്ക്* ഭയപ്പെടുത്തിയിരുന്നത്. സിനിമാ ഹാളിനുള്ളിനുള്ളിൽ പ്രേക്ഷകർ ഈ നടന്റെ ഭാവങ്ങൾ ദർശിച്ച് പേടിച്ചരണ്ടിട്ടുണ്ട്. *ഹിഡുംബൻ ചെല്ലപ്പൻ* *യക്ഷിപ്പാറു* എന്ന ചിത്രത്തിലെ റൗഡിയും ഗജപോക്കിരിയുമായ  ചെല്ലപ്പന്റെ  ചാരായ ഷാപ്പിലേക്കുള്ള ഒരു വരവുണ്ട്. ആ സീനൊന്നു കാണുകതന്നെവേണം. ഒറ്റക്കണ്ണനായ ഹിഡുംബൻ, ഒടുവിൽ മനുഷ്യത്വമുള്ള  നല്ല കഥാപാത്രമായി മാറുന്നു.  _തീപ്പൊരി തങ്കപ്പൻ,_ _പട്ടാളം ചാക്കോ,_ _സഖാവ് കൃഷ്ണപിള്ള,_ _കണ്ണപ്പ ചേകവർ,_  _ചന്ത്രത്തിൽ പണിക്കർ,_ _ചുണ്ടപ്പൊയ്യിൽ മായൻകുട്ടി,_ _രാവണൻ,_ _മേല്പത്തൂർ ഭട്ടതിരി,_ _മൂത്ത മരയ്ക്കാർ._ _ബീരാൻ._ വ്യത്യസ്തതയുള്ള കുറച്ച് പേരുകൾ വെറുതെ കുറിച്ചതല്ല.  *ബാലൻ കെ നായർ* എന്ന നാടക, ചലച്ചിത...
 *തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധം ചെയ്യുന്ന* *സ്വദേശാഭിമാനി എന്ന വർത്തമാനപ്പത്രത്തെ അമർച്ച* *ചെയ്യുന്നതും ആ പത്രത്തിന്റെ മാനേജിംഗ്‌ പ്രൊപ്പൈറ്ററും എഡിറ്ററുമായ*  *കെ. രാമകൃഷ്ണപിള്ളയെ നമ്മുടെ നാട്ടിൽ നിന്ന് നീക്കം* *ചെയ്യുന്നതും പൊതുജനക്ഷേമത്തിന് ആവശ്യമെന്ന് നമുക്ക്* *ബോധ്യപ്പെട്ടിരിക്കുന്നതിനാൽ* *മേല്പറഞ്ഞ*  *കെ. രാമകൃഷ്ണപിള്ളയെ* *ഉടനെ അറസ്റ്റ് ചെയ്ത് നമ്മുടെ* *സംസ്ഥാനത്തിന്റെ*  *അതിർത്തിക്ക് പുറത്താക്കുകയും നാം* *വേറെ വിധം* *ആജ്ഞാപിക്കുന്നതുവരേക്കും മേല്പറഞ്ഞ* *രാമകൃഷ്ണപിള്ള നമ്മുടെ* *സംസ്ഥാനത്തിൽ തിരികെ* *വരുകയോ പ്രവേശിക്കുകയോ ചെയ്യുന്നതിനെ വിരോധിക്കുകയോ* *ചെയ്യണമെന്ന് നാം ഇതിനാൽ ആജ്ഞാപിക്കുന്നു.* 1991 ഡിസംബർ മാസത്തിലെ ഒരു സായാഹ്നം. ഐക്യജനാധിപത്യമുന്നണി സംസ്ഥാനം ഭരിക്കുന്നകാലം. ഗതാഗത വകുപ്പ്, *സ്വദേശാഭിമാനിയുടെ* സ്മരണ നിലനിർത്താൻ *നെയ്യാറ്റിൻകരയിൽ* നിന്നും *കണ്ണൂർ* നഗരത്തിനടുത്തുള്ള *പയ്യാമ്പലത്തേക്ക്* സർവ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ച പച്ചസാരിയിൽ നടുവിൽ കുറച്ച് ഭാഗം മഞ്ഞനിറം കലർന്ന  എക്സ്പ്രസ്സ് ബസ്സ് പുഷ്പ ഹാരങ്ങളും അണിഞ്ഞ് നിറയെ ചന്ദനവും വാരിപ്പൂശി യാത്രയ...

August_21_2010/ കലാമണ്ഡലം പന്തളം കേരളവർമ്മ

 *ആരിഹ    വരുന്നതിവനാരുമെതിരില്ലയോ* *പാരമിയലുന്ന മദമാർന്ന*  *വിപിനേ?*  *മധ്യമാവതി* രാഗത്തിന്റെ ഏറ്റവും മനോഹരമായ ഭാവത്തിൽ *കലാമണ്ഡലം ഹൈദരാലിയുടെ*  തെളിമയാർന്ന ശാരീരമൊഴുകിവരികയാണ്. കലാസദനത്തിലെ കഥകളി പഠിപ്പിക്കുന്ന കളരിയിൽ  *ജഗന്നാഥവർമ്മ* എന്ന കഥകളിആശാൻ *കോട്ടയത്ത് തമ്പുരാന്റെ*  "കല്യാണസൗഗന്ധികം" കഥയിലെ ഹനുമാന്റെ ചൊല്ലിയാട്ടരംഗങ്ങൾ പദാനുപദമായി ശിഷ്യർക്ക് അഭ്യസിപ്പിച്ചു കൊടുക്കുകയാണ്. കളരിയിൽ ചൊല്ലിയാട്ടത്തിന് സാഹിത്യം പാടിയഭിനയിച്ചത്‌  ഈയിടെ നൂറ്റിയഞ്ച് വയസ്സ് പിന്നിട്ട ഉത്തരകേരളത്തിലെ ആദരണീയനായ കഥകളി ആചാര്യൻ _ഗുരു ചേമഞ്ചേരി ._ ആയിരുന്നു. വിസി ഫിലിംസ് ഇന്റർനാഷണൽ 1985 ഡിസംബറിൽ _എം ടി വാസുദേവൻനായരുടെ_ തിരക്കഥയെ അവലംബിച്ച്   *ഐവി ശശി* സംവിധാനം നിർവ്വഹിച്ച *രംഗം* എന്ന ചിത്രം പുറത്തിറക്കി. സിനിമയിലെ ഒരു ചെറിയ സീനിന്റെ വിശേഷണമാണ് മുകളിൽ പ്രസ്താവിച്ചത്. ഈയിടെ ഗുരു ചേമഞ്ചേരിയുടെ  പിറന്നാൾ വേളയിൽ  ചലച്ചിത്ര നടൻ  ശ്രീ _മോഹൻലാൽ,_ _കുഞ്ഞിരാമൻനായരെക്കുറിച്ച്_ ഒരു ചെറിയ ആശംസാ സന്ദേശം ആഡിയോ രൂപത്തിൽ സമർപ്പിച്ചത് കൂട്ടുകാർ ശ്രവിച്ചിട്ട...

August_19_2005/ ഒi 'മാധവൻ

 *തുഞ്ചൻ പറമ്പിലെ തത്തേ..* *വരൂ* *പഞ്ചവർണ്ണക്കിളി തത്തേ...* *കുഞ്ചന്റെ* *കച്ചമണികൾക്കൊത്ത്* *കൊഞ്ചിക്കുഴഞ്ഞോരു തത്തേ* *വീണപൂവിൻ കഥപാടി*  *മണിവീണകൾമീട്ടിയ തത്തേ..* *സങ്കല്പസംഗീതസ്വർഗം തീർത്ത ചങ്ങമ്പുഴയുടെ തത്തേ....* *കെപിഎസിയുടെ* _മുടിയനായ പുത്രൻ_ എന്ന നാടകം. 1956 ൽ *തോപ്പിൽഭാസി* രചിച്ച നാടകത്തിലെ  അവതരണഗാനം. *ഒഎൻവി* രചിച്ച ഈ ഗാനം സംഗീതം നല്കി ആലപിച്ചിരിക്കുന്നത് *ദേവരാജനാണ്.*     ടൈറ്റിൽ റോളിലെ  *രാജൻ* എന്ന കഥാപാത്രത്തിന്റെ വേഷമവതരിപ്പിച്ചത്‌  മലയാള നാടകവേദിയിലെ ആചാര്യന്മാരിൽ പ്രമുഖനായ  *ഒ. മാധവൻ.*  കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗളിൽ ഒരാളായിരുന്നു മാധവൻ. നാടകവേദിയിലെ മികച്ച യജമാനന്മാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന അദ്ദേഹം കേരളത്തിലെ നാടക വികാസത്തിന് മികച്ച സംഭാവനകൾ നല്കിയിട്ടുണ്ട്.  ""വയസ്സ് 80. അഭിനയിച്ച നാടകങ്ങൾ നൂറിലേറെ. പിന്നിട്ട വേദികൾ എണ്ണായിരത്തിലേറേ ... ധന്യമായ ഒരു മഹനീയ ജീവിതത്തിന്റെ അഭിമാനപൂർണമായ ബാക്കി പത്രം"" 2004 ൽ എൺപതാം പിറന്നാൾ വാർഷികത്തിന്  ആശംസകൾ അറിയിക്കാൻ കൊല്ലം നഗരത്തിലെ _പോളയത്തോട് _ കിഴക്കേവ...
 *ചിത്രാംഗണത്തിലെ കാവിൽ പൊൻനാളമാടി നിന്നു,* *കാടാറുമാസപൊരുളിലും നാടാറുമാസമായി* *ശ്യാമാംബരം  നീളെ മണിമുകിലിൻ* മഹാജ്ഞാനിയായ കൈതപ്രത്തിന്റെ വരികളാണ് മുകളിൽ. വരികൾ ആരംഭിക്കുന്നതിന്  മുന്നോടിയായുള്ള മാധുര്യത്തോടെയുളള ഓർക്കസ്ട്രേഷന്റെ ലാവണ്യസുഖമാണ് ഇന്നുമതിശയപ്പെടുത്തുന്നത്. സർവ്വവും പരിത്യജിച്ച്  മരണദേവനെ പുണരാൻ റെയിൽപ്പാളങ്ങളിൽ തലവച്ച് കാത്തിരുന്ന _ബെൻ നരേന്ദ്രൻ_ എന്ന പത്രപ്രവർത്തകനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന രണ്ട് സുഹൃത്തുക്കൾക്ക് മോക്ഷസാഫല്യമുണ്ടാകുന്ന _അർത്ഥസമ്പുഷ്ടമായ_ വരികൾ.. ഹൃദയമന്ത്രച്ചിന്ത് പോലും കേട്ട് മനമലിയുമെന്നാണ് വരികളിൽ കാണുന്നത്. 1989 ൽ  _സത്യൻ അന്തിക്കാട്‌_  "തിരുവനന്തപുരം" ലൊക്കേഷനാക്കി സംവിധാനം ചെയ്ത *അർത്ഥം* എന്ന ചിത്രത്തിലെ, തുഷാരമേഘങ്ങൾ പെയ്തിറങ്ങുന്നത്പോലെയുള്ള കുളിരമൃതായ ഈ ഗാനം യേശുദാസും ചിത്രയും ആലപിച്ചിരിക്കുന്നു.       *പാതിമെയ്മറഞ്ഞുനിന്ന സൗഭാഗ്യതാരം* _നിത്യഹരിത_ നായകൻ *പ്രേംനസീറിന്* മകനായ  ശ്രീ _ഷാനവാസിനെ_ ചലച്ചിത്രാഭിനയത്തിലേയ്ക്ക്  കൊണ്ടുവരണം. 1981 ൽ  ശ്രീ _ബാലചന്ദ്രമേനോൻ_  ഒരു ചിത്രം ...

August_15_1990/കലാമണ്ഡലം കൃഷണൻ നായർ

 *സൗവർണ്ണഹംസം* *ചെയ്തൊരു സൗഹൃദമായതു* *സൗഹൃദമേ.* *എന്നു പറഞ്ഞു മറഞ്ഞു സഖാ.* സ്വയംവരാനന്തരമുള്ള നളദമയന്തിമാരുടെ ഒരു ദിനം. നവദമ്പതിമാർ ഉദ്യാനത്തിൽ പരസ്പരം സൗന്ദര്യത്തിൽ മയങ്ങിയും സംഭോഗശ്യംഗാരത്തിലലിഞ്ഞും സമയം കളയുമ്പോഴാണ് തങ്ങളെ ഇണക്കിച്ചേർത്ത അരയന്നമന്നവനെ സ്മരിക്കുന്ന ഭാഗം ഭാഗവതന്മാർ ആലപിക്കുന്നത്. വധുവരന്മാർ ഉപകാരസ്മരണയാൽ മുകുളികൃതരാകുന്ന രംഗം എത്രയോ വർഷങ്ങൾക്ക് മുമ്പ് പണിമൂലപ്പറമ്പിൽ നിന്ന് കൊതി തീരാതെ കണ്ട് മടങ്ങിയത്  ഈ കുറിപ്പെഴുതുന്ന ആളിനും ഇപ്പോൾ വേദനയുണ്ടാക്കുന്നു. 1976 ലെ ഉത്സവക്കളിയായിരുന്നു. സാക്ഷാൽ *കലാമണ്ഡലവും* *കുടമാളൂരുമായിരുന്നു* അന്ന് നളദമയന്തിമാർ. *കണ്ണൂർ* ജില്ലയിലെ *ചിറയ്ക്കലി* നടുത്തുള്ള വാരണക്കോട് മന.  തൊണ്ണൂറു വർഷങ്ങൾക്ക് മുമ്പ് മനയിലെ കളരിയിൽ  കഥകളി പഠനം നടക്കുന്നു. മെയ്യഭ്യാസത്തിനിടയിൽ ഇരട്ടക്കരണം മറിഞ്ഞു കൊണ്ടിരുന്ന ഒരു ബാലൻ  വീണു കണങ്കാല് പൊട്ടി നിലവിളി തുടങ്ങി. തന്റെ കഥകളി പഠനം ഇതോടെ അവസാനിച്ചല്ലോ എന്ന് ആശങ്കപ്പെട്ട് ആ ബാലൻ വിഷമിച്ചു. എന്നാൽ കഥകളി അഭ്യസിപ്പിച്ച് കൊണ്ടിരുന്ന *ഗുരു ചന്തുപ്പണിക്കർ,* ആ ബാലനെ 'ആശ്വസിപ്പിച്ചു. *"കൃഷ്ണാ നീ വിഷമ...