Sept_09_2010/ വേണുനാഗവള്ളി

 *"സഖാവ് നെട്ടുരാന്റെ ആദ്യകാല പ്രവർത്തനവും സീനിയോറിട്ടിയും ഒക്കെ മാനിക്കുന്നു.*

*പക്ഷേ സഖാവിനെ സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് ഇനിയെടുക്കാൻ പാടില്ല"*


ബോക്സ്ഓഫീസിൽ ഹിറ്റായ ഒരു ചിത്രത്തിനായി കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സ്റ്റേറ്റ് കമ്മിറ്റി യോഗത്തിന്റെ നടപടിക്രമങ്ങൾ

*ആലപ്പുഴയിൽ*

ചിത്രീകരിക്കുകയാണ് ..

1990 ൽ പുറത്ത് വന്ന 

*ലാൽസലാം* എന്ന

ചിത്രം കണ്ടിട്ടുളള ഏത് കക്ഷിയിൽപ്പെട്ട 

രാഷ്ട്രീയക്കാരനോടും അഭിപ്രായം ആരാഞ്ഞോളു!

ഉത്തരം ഒന്നേയുണ്ടാകു!!!

"അത്യുഗ്രൻ."   

ലാൽസലാമിന് മുപ്പത് വർഷമാകാറായി. 

നമ്മുടെ പ്രിയപ്പെട്ട സംവിധായകൻ *വേണുനാഗവള്ളി* വിടപറഞ്ഞിട്ട്  

പത്ത് വർഷങ്ങളും.

2010 സെപ്റ്റംബർ 9 ന് തിരുവനന്തപുരത്താണ് അദ്ദേഹം സാന്ദ്രമാകുന്ന മൗനത്തിന്റെ കച്ച പുതച്ച് യാത്രയായത്.


വേണുനാഗവള്ളി പന്ത്രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തതിൽ ലാൽസലാമാണ്  ഇന്നും ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്നതും ഇഷ്ടപ്പെടുന്നതും. കാണുന്നതും.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ 

നെട്ടൂർസ്റ്റീഫന് ചിത്രത്തിന്റെ കഥയെഴുതിയ

ശ്രീ ചെറിയാൻ കല്പകവാടിയുടെ പിതാവ് വർഗ്ഗീസ് വൈദ്യന്റെ  പ്രതിഛായയായിരുന്നു. 

ഭാരതം സ്വതന്ത്ര്യം നേടിയിട്ടില്ല.

1946 കാലഘട്ടം.

തെക്ക് *ആരുവായ്മൊഴി* മുതൽ വടക്കോട്ട് പരന്നുകിടക്കുന്ന വിസ്തൃതമായ *തിരുവിതാംകൂർ മഹാരാജ്യം.* ചിത്തിരതിരുനാൾ 

മഹാരാജാവ് ഭരിക്കുന്നുണ്ടെങ്കിലും  രാജാവിനെ ഉപദേശിക്കാനും  തീരുമാനങ്ങൾ നടപ്പിലാക്കാനും  

ബ്രിട്ടീഷ് സർക്കാരിന്റെ  നിർദ്ദേശപ്രകാരം മദിരാശിയിൽ നിന്നെത്തിയ  ദിവാൻ 

സർ *സിപി* സേച്ഛാധിപതിയായി  അമേരിക്കൻ മോഡൽ ഭരണരീതി നടപ്പിലാക്കാൻ ശ്രമിക്കുന്ന കാലത്താണ് വേണുവിന്റെ തന്നെ *രക്തസാക്ഷികൾ സിന്ദാബാദ്* എന്ന ചിത്രത്തിന്റെ കാതലായ ഭാഗവും ലാൽസലാമിന്റെ ആദ്യ പകുതിയിലെ സംഭവങ്ങളുടെ തുടക്കവും നടക്കുന്നത്.


*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ* ചേർന്ന് പ്രവർത്തിക്കുകയും ആശയപരമായി തെറ്റിപ്പിരിഞ്ഞ് *കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി* രൂപീകരിക്കുകയും ചെയ്ത ചില നേതാക്കൾ 

*സോവിയറ്റ് റഷ്യയിൽ* നിന്നും കമ്യൂണിസമെന്ന ആശയത്തിന്റെ  പ്രചോദനമുൾക്കൊണ്ട് 

1920 കളിൽ ഇന്ത്യയിൽ *കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ* സ്ഥാപിച്ചു.

കേരളത്തിലെ *കണ്ണൂരിലാണ്* പാർട്ടിയുടെ വളർച്ചയ്ക്ക് വളക്കൂറുള്ള മണ്ണ്

ഉണ്ടായിരുന്നത്.

പിന്നീടത് തെക്കോട്ട് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലും വ്യാപിച്ചു.

തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പാർട്ടിയേയും  പാർട്ടിയനുഭാവികളെയും എന്തിന് കമ്യൂണിസത്തെക്കുറിച്ച് സംസാരിക്കുന്നവരെപ്പോലും ജയിലിലടയ്ക്കുന്ന ക്രൂരമായ ദിവാൻഭരണത്തിന്റെ തേർവാഴ്ചയുടെ കാലത്ത്  ധീരരായ മൂന്ന് സഖാക്കൾ   വിപ്ലവസ്വപ്നങ്ങൾ  ജ്വലിക്കുന്ന മനസ്സുമായി ജയിലിൽ നിന്നും പുറത്ത് വരുന്നതോടെയാണ് 

ലാൽസലാമാരംഭിക്കുന്നത്.

*സഖാവ് ഡി.കെ ആന്റണി*

*സഖാവ് സേതുലക്ഷ്മി*

*സഖാവ് നെട്ടൂരാൻ*


എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുൻനിരക്കാരിൽ ഒരാളുമായിരുന്ന _നാഗവള്ളി_  _ശ്രീധരക്കുറുപ്പിന്റെയും_ _രാജമ്മയുടെയും_ മകനായി 1949 ൽ *രാമങ്കരിയിലാണ്* വേണുഗോപാൽ എന്ന 

വേണുനാഗവള്ളി ജനിച്ചത്. സ്കൂൾ കോളേജ് പഠനം തിരുവനന്തപുരത്തായിരുന്നു. ആകാശവാണിയിൽ അനൗൺസറായി  ഔദ്യോഗികജീവിതം തുടങ്ങി.

ജോർജ് ഓണക്കൂറിന്റെ *ഉൾക്കടൽ* എന്ന നോവൽ 1979 ൽ ശ്രീ കെ.ജി. ജോർജ്ജ്  ചലച്ചിത്രമാക്കിയപ്പോൾ അതിലെ _രാഹുലൻ_ എന്ന കഥാപാത്രമായി 

*ഉർവശി ശോഭയോടൊപ്പം*

അഭിനയജീവിതം തുടങ്ങി. വിഷാദം തുളുമ്പി നില്ക്കുന്ന  നഷ്ടവസന്തത്തിന്റെ പ്രണയ ഭാവങ്ങളാണ് വേണു അക്കാലത്ത് നിരവധി ചിത്രങ്ങളിൽ ആവിഷ്ക്കരിച്ചത്. 


ബാലചന്ദ്രമേനോൻ, കെ.ജി.ജോർജ്ജ്, മോഹൻ *ലെനിൻരാജേന്ദ്രൻ*,

സത്യൻ അന്തിക്കാട് എന്നിവരുടെ ചിത്രങ്ങളിലാണ് അധികവും വേഷമിട്ടത്..  

1982 ൽ *എസ്എൽ പുരം *സദാനന്ദന്റെ.*

നാടക കലാകാരന്മാരുടെ  കഥയായ *യവനിക* എന്ന കുറ്റാന്വേഷണ സ്വഭാവമുള്ള സിനിമയിലെ

"ജോസഫ് കൊല്ലപ്പള്ളി,"

*ഐവി ശശിയുടെ* 

മൾട്ടിസ്റ്റാർ ചിത്രമായ

*വാർത്തയിലെ* 

ന്യൂസ് എഡിറ്റർ "ദേവൻ," 

കയ്യൂർ സമരചരിത്രകഥയായ

*മീനമാസത്തിലെ സൂര്യനിലെ* 

"മoത്തിൽ അപ്പു" 

*പാവം ഐഎ ഐവാച്ചനിലെ* 

വില്ലൻകഥാപാത്രം എന്നിവ എടുത്ത് പറയാനുള്ള  വേണുവിന്റെ വേഷങ്ങളാണ്.

പ്രിയദർശന്റെ സ്വപ്പർഹിറ്റ് ചിത്രമായ *കിലുക്കത്തിന്റെ* 

കഥ വേണുവിന്റെതാണ്. സത്യൻ അന്തിക്കാടിന്റെ *ഭാഗ്യദേവതയായിരുന്നു* അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.

സിനിമയിൽ വരുന്നതിന് മുമ്പേ മോഹൻലാലുമായുള്ള അടുപ്പമാണ് വേണുവിന്റെ പന്ത്രണ്ട് ചിത്രങ്ങളിൽ ഒമ്പതിലും ലാലിന്  നായകനാകാൻ ഭാഗ്യമുണ്ടായത്.

 

1986 ലെ ഓണച്ചിത്രമായ *സുഖമോ ദേവി* പ്രേക്ഷകർ ആവേശത്തോടെയായിരുന്നു

വരവേറ്റത്. ആഢ്യത്വം നിറഞ്ഞ പേര്.

വേണുവിന്റെ കന്നിച്ചിത്രം

വൻ വിജയമായി. അടുത്ത സുഹൃത്തിന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തം

വേണു സിനിമയിൽ പകർത്തുകയായിരുന്നു.

ആ ചിത്രം പ്രേക്ഷകരെ കുറച്ച് ദുഖത്തിലാക്കി.   

തിരുവനന്തപുരമായിരുന്നു ലൊക്കേഷൻ.

തിരുവിതാംകൂർ മഹാരാജാവ് 

ശ്രീപത്മനാഭദാസനായി  ആറാട്ടെഴുന്നള്ളത്തിന് അകമ്പടിയായി വിമാനത്താവളത്തിലെ റൺവേയിലൂടെ പോകുന്ന സീനും ചിത്രത്തിൽ കാണാം.

*രവീന്ദ്രൻ ഒഎൻവി* 

കുട്ട് കെട്ടിൽ പിറന്ന യേശുദാസ് ആലപിച്ച രണ്ട് ഗാനങ്ങൾ, അപൂർവ്വമായൊരു അനുഭവമാണ്.  


*പാലക്കാട്* വിക്ടോറിയ കോളേജും പരിസരവൂം വേണുവിന്റെ മനസ്സിലുള്ള ഇഷ്ട ലൊക്കേഷനായിരുന്നു. 

1987 ൽ പുറത്തു വന്ന *സർവ്വകലാശാല*

എന്ന ചിത്രത്തിലെ  രസകരമായ കലാലയ ജീവിതത്തിനിടയിൽ മുതിർന്ന ഒരു വിദ്യാർത്ഥിയായി *ലാൽ*

എന്ന പേരിൽ മോഹൻലാൽ  ചെറിയ വിദ്യാർത്ഥികളുടെ

കൂടെ കോളേജിലെ സാധാരണ പ്രശ്നങ്ങളിൽ ഇടപെടുന്നതും വലിയൊരു തെറ്റിദ്ധാരണ മൂലം

ആ വിദ്യാർത്ഥിക്ക്

അപകീർത്തിയുണ്ടാകുന്നതും 

വളരെ ഭംഗിയോടെ ചിത്രീകരിച്ചു.

സന്ധ്യാമോഹൻ എന്ന നായിക.

*കാവാലത്തിന്റെ* കവിതകൾ നെടുമുടി വേണു ആലപിക്കുന്നത് വളരെ ഭംഗിയായി. 

.

1988 ൽ എആർഎസ്

പ്രൊഡക്ഷൻസിന്റെ  *അയിത്തം* എന്ന ചിത്രം ഏപ്രിലിൽ പുറത്തിറങ്ങി.

പ്രശസ്ത 

സംഗീതസംവിധായകൻ 

*എൽപിആർ വർമ്മ,*  അയർലണ്ടിൽ നിന്നെത്തിയ 

കഥകളി കലാകാരി

"ലൂബാഷീൽഡ് "

എന്നിവരും പ്രശസ്ത 

താരനിരയോടൊത്തഭിനയിച്ചു. തോവാള, ശുചീന്ദ്രം പത്മനാഭപുരം എന്നീ സ്ഥലങ്ങളായിരുന്നു ലൊക്കേഷൻ. 

സിനിമാ താരങ്ങളായ അംബിക, രാധ ഇവരുടെ മാതാവ് സരസമ്മ എന്നിവരാണ് ചിത്രം നിർമ്മിച്ചത്. മോഹൻലാൽ വളരെ ശാന്തനും സൗമ്യഭാവവുമുള്ള 

ഒരു കഥാപാത്രമായിരുന്നു.

*എംജി രാധാകൃഷ്ണൻ*

ആദ്യമായി നാഗവള്ളിയുടെ ചിത്രത്തിൽ പാട്ടുകളൊരുക്കി.


രണ്ടാം നിര സിനിമാ നടന്മാർക്ക് 

വേണു നാഗവള്ളിയുടെ

*സ്വാഗതം*

1989 ൽ തിരുവനന്തപുരം, കോവളം,

പൊന്മുടി എന്നിവ പ്രധാന ലൊക്കേഷനായി സംവിധാനം ചെയ്ത ചിത്രം. *രാജാമണി*

ആയിരുന്നു സംഗീതസംവിധാനം.


അദ്ദേഹത്തിന്റെ എക്കാലത്തേയും ഏറ്റവും നല്ല ഹിറ്റ് സിനിമ

*ലാൽസലാം* 

*ഇ.കെ നായനാരുടെ* നേതൃത്വത്തിലുള്ള 

കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാനം ഭരിക്കുന്ന കാലത്താണ്  പുറത്ത് വന്നത്.


*ഏയ് ആട്ടോ,,,* സത്യസന്ധരായ റിക്ഷാക്കാരുടെ നാടായ *കോഴിക്കോട്,* പ്രധാന ലൊക്കേഷൻ.  

നടൻ മണിയൻപിളള രാജു

സരസ്വതി ചൈതന്യയൂടെ ബാനറിൽ നിർമ്മിച്ചത്. *തിക്കുറിശ്ശിയുടെ* എച്ചിക്കൃഷ്ണപിളളയുടെ കണക്ക് പറച്ചിൽൽ സുധിയേയും കുഴക്കി.


*കിഴക്കുണരും പക്ഷി* (1991) തിരുവനന്തപുരം, കന്യാകുമാരി ജില്ലയിലെ കുലശേഖരത്തിന് സമീപമുള്ള കോതയാർ ഡാം പരിസരം പ്രധാന ലൊക്കേഷനായി,

പികെആർ പിള്ള നിർമ്മിച്ച ചിത്രം. കെജയകുമാർ രവീന്ദ്രൻ ടീമിന്റെ മികച്ച  ഗാനങ്ങൾ പ്രസിദ്ധം.


അത്താഴപ്പട്ടിണിക്കാരെ അന്നമൂട്ടിയ ഒരു തറവാടിന്റെ കഥ. പിതാവായ നാഗവള്ളിയുടെ കഥ. 

മമ്മൂട്ടി അഭിനയിച്ച ഒരേയൊരു വേണുനാഗവള്ളിച്ചിത്രം. കുട്ടനാട് പ്രധാന ലൊക്കേഷൻ തമിഴ് നടൻ  

വിജയകുമാർ വില്ലൻ വേഷത്തിലഭിനയിച്ചു.

*ചാരുകേശി* രാഗത്തിൽ യേശുദാമ്പും അരുന്ധതിയും പാടിയ 

*യാത്രയായ് വെയിലൊളി നീളുമെൻ നിഴലിനെ*

ഗാനം ചിട്ടപ്പെടുത്തിയത് രവീന്ദ്രൻ കാവാലം ടീം.

*ആയിരപ്പറ* നിറഞ്ഞു.


മിഴിയഴകും മൊഴിയഴകുമുള്ള

*കളിപ്പാട്ടം*

പി. ശ്രീകുമാറിന്റെ കഥ. കോന്നിയൂർ ഭാസിന്റെ ഗാനങ്ങൾ രവീന്ദ്രൻ ഉജ്ജ്വലമാക്കി.  


1996 ലാണ്

*അഗ്നിദേവന്റെ* 

വരവ്.

എഴുത്തുപുര വീട്ടിലെ ജീവിതങ്ങളുടെ

ആത്മസംഘർഷങ്ങളുടെ കഥ. രോഹിണി ഹട്ടംഗടിയും അഭിനയിച്ചു. 

എംഡി നാലാപ്പാട് എന്ന പത്രാധിപർ *മാതൃഭൂമി* പത്രത്തിന്റെ ഓഹരികൾ 

ബോംബെക്കാർക്ക് വില്പ്പന നടത്തിയ സംഭവവും ജ്ഞാനപീഠ പുരസ്ക്കാരം 

മലയാള ഭാഷയ്ക്ക് ലഭിക്കുന്നതുമാണ് പ്രമേയം.

*ഭരത് ഗോപി* ആദ്യമായി വേണുവിന്റെ ചിത്രത്തിൽ.

രാധാകൃഷ്ണന്റെ പാട്ടുകൾ ഹൃദ്യമായിരുന്നു.

*ക്യാപ്ടൻ രാജുവിനും*

വേണുവിന്റെ ചിത്രത്തിൽ 

ഒരവസരം.


1987 ലാണ് ദിവാനെ വെട്ടിയ അമ്പലപ്പുഴ സ്വദേശി 

*കെ.സി.എസ് മണി*

ദിവംഗതനാകുന്നത്‌.

തിരുവിതാംകൂറിൽ ദിവാൻ ഭരണത്തിന്റെ അന്ത്യത്തിന് കാരണമായ സംഭവം അനാവരണം ചെയ്ത ചിത്രം.

*രക്തസാക്ഷികൾ സിന്ദാബാദ്.* 

തമിഴ്നടൻ നാസർ രാമസ്വാമിഅയ്യരുടെ വേഷത്തിൽ.     

*പുന്നപ്രവയലാർ* വെടിവെയ്പ് ചിത്രീകരിച്ചിട്ടുണ്ട്.

ലാൽസലാം എന്ന ചിത്രത്തിന്റെ പ്രൗഢിയുണ്ടായില്ല. രാധാകൃഷ്ണന്റെ സംഗീതത്തിൽ ചിത്ര പാടിയ ഗാനങ്ങൾ മറക്കാനാകില്ല.


വേണു നാഗവള്ളിയുടെ അവസാന സിനിമ 2009 ൽ *ഭാര്യ സ്വന്തം സുഹൃത്ത്*

പുറത്ത് വന്നു

പേരോ പെരുമയോ ഇല്ലാത്ത

അപ്രധാനരായവർ അഭിനയിച്ച ചിത്രം വിജയിച്ചില്ല.


അനുരാഗ സങ്കല്പമഴകാർന്ന് വിരിഞ്ഞ വർണപുഷ്പങ്ങൾ പോലെയിരുന്നു വേണുവിന്റെ ചിത്രങ്ങൾ.  

ഇടത്പക്ഷ ആശയങ്ങളിൽ വിശ്വസിച്ചിരുന്ന വേണു, രാഷ്ട്രീയം, സംഗീതം, സാഹിത്യം, പ്രണയം, 

ജന്മികുടിയാൻ ബന്ധം, മുതലായ വിഷയങ്ങൾ ശക്തമായി ചിത്രങ്ങളിൽ 

ആവിഷ്ക്കരിച്ചു. 

എന്നാൽ ആകാശമിരുണ്ട ഒരപരാഹ്നത്തിൽ 

അദ്ദേഹത്തിനും കാലിടറി.

മനപ്പന്തലിൻ മഞ്ചത്തിൽ മൗനമായിരുന്നു അദ്ദേഹം കുറച്ച് നാൾ. പൊന്നുപോലെയുരുകിയ സായംസന്ധ്യകളിൽ ധ്യാനലീനനായിരുന്നുവെങ്കിലും  ഒടുവിൽ കൽവിളക്കിലെ നാളം കരിമഷി പടർന്നണയുകയായിരുന്നു.


*അക്കരെ നിന്നൊരു കൊട്ടാരം*

*കപ്പല് പോലെ വരുന്നേരം.*

*ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും*

*പത്തേമാരിയുമെത്തേണം*


*ആശകളേറെ കൊതിയേറേ!*

*ആറടി മണ്ണിൽ വിധി വേറേ!*

*ആരറിയുന്നു അതിലേറേ?!.*


*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ

Jan_01_1989/ജി.ശങ്കരപിള്ള