August_19_2005/ ഒi 'മാധവൻ
*തുഞ്ചൻ പറമ്പിലെ തത്തേ..*
*വരൂ*
*പഞ്ചവർണ്ണക്കിളി തത്തേ...*
*കുഞ്ചന്റെ* *കച്ചമണികൾക്കൊത്ത്*
*കൊഞ്ചിക്കുഴഞ്ഞോരു തത്തേ*
*വീണപൂവിൻ കഥപാടി*
*മണിവീണകൾമീട്ടിയ തത്തേ..*
*സങ്കല്പസംഗീതസ്വർഗം തീർത്ത ചങ്ങമ്പുഴയുടെ തത്തേ....*
*കെപിഎസിയുടെ*
_മുടിയനായ പുത്രൻ_
എന്ന നാടകം.
1956 ൽ *തോപ്പിൽഭാസി* രചിച്ച നാടകത്തിലെ
അവതരണഗാനം.
*ഒഎൻവി* രചിച്ച ഈ ഗാനം സംഗീതം നല്കി ആലപിച്ചിരിക്കുന്നത് *ദേവരാജനാണ്.*
ടൈറ്റിൽ റോളിലെ
*രാജൻ* എന്ന കഥാപാത്രത്തിന്റെ
വേഷമവതരിപ്പിച്ചത്
മലയാള നാടകവേദിയിലെ ആചാര്യന്മാരിൽ പ്രമുഖനായ
*ഒ. മാധവൻ.*
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗളിൽ
ഒരാളായിരുന്നു മാധവൻ.
നാടകവേദിയിലെ മികച്ച യജമാനന്മാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന അദ്ദേഹം കേരളത്തിലെ നാടക വികാസത്തിന് മികച്ച സംഭാവനകൾ നല്കിയിട്ടുണ്ട്.
""വയസ്സ് 80.
അഭിനയിച്ച നാടകങ്ങൾ
നൂറിലേറെ.
പിന്നിട്ട വേദികൾ എണ്ണായിരത്തിലേറേ ...
ധന്യമായ ഒരു മഹനീയ ജീവിതത്തിന്റെ അഭിമാനപൂർണമായ
ബാക്കി പത്രം""
2004 ൽ എൺപതാം പിറന്നാൾ വാർഷികത്തിന്
ആശംസകൾ അറിയിക്കാൻ കൊല്ലം നഗരത്തിലെ
_പോളയത്തോട് _
കിഴക്കേവീട്ടിലെത്തിയ ഒരു കവിയുടെ അഭിപ്രായമാണിത്.
കലാസാഹിത്യ രാഷ്ട്രീയ നാടകരംഗങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്ന
*ഒ. മാധവൻ*
2005 ആഗസ്റ്റ് 19 ന്
അണിയറയിലേയ്ക്ക്
മറഞ്ഞു. _എറണാകുളത്തെ__ സ്വകാര്യ ആശുപത്രിയിലായിരുന്നു അദേഹത്തിന്റെ അന്ത്യം.
*പകരക്കാരൻ പടനായകനായി*
1950 കാലഘട്ടം.
പരിവർത്തനോന്മുഖമായ ഒരു പുതിയ കാലഘട്ടത്തിന്റെ പിറവിയ്ക്കായി കേരളം
പേറ്റ് നോവനുഭവിക്കുന്ന അവസ്ഥ.
എവിടെയും പോരാട്ടപ്പാട്ടുകളും നാടകവും കമ്യംണിസ്റ്റ് പ്രവർത്തനവും.
വിദ്യാർത്ഥി ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി
മാധവൻ ഉശിരോടെ പ്രവർത്തിക്കുന്ന കാലം.
*കമ്യൂണിസത്തിന്റെ* വളർച്ചയ്ക്കായി *കായംകുളം* ആസ്ഥാനമായി *കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ്*
( *KPAC* )
എന്ന നാടകസമിതി രൂപംകൊണ്ടിട്ട് അധികനാളുകളായിട്ടില്ല.
അവരുടെ ആദ്യനാടകമായ
*എന്റെ മകനാണ് ശരി*
എന്ന നാടകത്തിൽ പ്രമുഖ വേഷം ചെയ്ത്കൊണ്ടിരുന്ന
ആറ്റിങ്ങൽക്കാരൻ നടനെത്താതിരുന്ന ദിവസം
രാജഗോപാലൻനായരും,
ജനാർദ്ധനക്കുറുപ്പും
പോറ്റിസാറുമൊക്കെ വിഷമിച്ചു.
വിയർത്ത് കുളിച്ചുള്ള ചർച്ചയുടെ ഒടുവിൽ
സുമുഖനായ മാധവനെ അവർ കണ്ടെത്തി.
കുറച്ച് നേരത്തെ പരിശീലനത്തിലൂടെ തികഞ്ഞ
മനസാന്നിധ്യവുമായി മുഖത്ത് ചായം തേച്ച് മാധവൻ അരങ്ങിലെത്തി.
പുത്തൻ തലമുറക്കാരുടെ ഭാഷയിൽ പറഞ്ഞാൽ മാധവന്റെ കന്നിപ്രകടനം അടിപൊളിയായി.
തന്റെയുള്ളിൽ സർഗസിദ്ധിയുള്ള ഒരു നടൻ ഒളിഞ്ഞിരിപ്പുണ്ടെന്നുള്ള വിവരം മാധവനും അന്നോളം അത്ര ഗൗരവമായി ബോധ്യപ്പെട്ടിരുന്നില്ല.
അങ്ങനെ പകരക്കാരൻ പടനായകനായി.
പിന്നീടങ്ങോട്ട് മുഖത്ത് ചായം തേയ്ക്കാത്ത ദിനങ്ങൾ
അത്യപൂർവ്വം.
അഭിനയ സമ്പൂർണ്ണവും
അനുഭവ സമ്പന്നവുമായ
അരനൂറ്റാണ്ട്.
1924 ൽ *ആലപ്പുഴ* ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള *ചുനക്കരയിൽ*
_കെ. ഉമ്മിണിയുടേയും_
_എൻ കുട്ടിയമ്മയുടേയും_ മകനായി ജനനം.
മാവേലിക്കര സ്കൂൾ.
അണ്ണാമല സർവ്വകലാശാല,
കൊല്ലം എസ്എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യസം.
കോളേജ് വിദ്യാഭ്യാസം രാഷ്ട്രീയത്തിലേയ്ക്കുള്ള ചവിട്ട് പടിയായി.
തുടർന്ന്
ഇടത്പക്ഷ പ്രസ്ഥാനങ്ങളിൽ
സജീവമായി പ്രവർത്തിച്ച അദ്ദേഹം
സ്വാതന്ത്ര്യസമരത്തിൽ
പങ്കെടുത്ത്
ജയിൽവാസമനുഷ്ഠിച്ചു.
1951ലാണ് "കെ.പി.എ.സിയിലൂടെ" നാടകലോകത്തേക്ക് പ്രവേശിക്കുന്നത്.
സമിതിയുടെ ഏറ്റവും പ്രശസ്തമായ
*നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി*
എന്ന നാടകത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ്
അദ്ദേഹം അറിയപ്പെട്ട് തുടങ്ങിയത്.
1952 ൽ ഒളിവിലിരുന്ന കാലത്ത്
*സോമൻ* എന്ന പേരിലാണ് "കമ്യൂണിസ്റ്റാക്കി"
"തോപ്പിൽഭാസി" രചിച്ചത്.
കേരളത്തിൽ നിലനിന്നിരുന്ന ഫ്യൂഡലിസത്തിനെതിരായ ശക്തമായ പ്രതിഷേധമായിരുന്നു ഈ നാടകം. അടിച്ചമർത്തലിനും ചൂഷണത്തിനും എതിരെ ശക്തമായി പോരാടാനുള്ള വ്യക്തമായ ആഹ്വാനമായിരുന്നു ഇത്.
ഈ നാടകം കെപിഎസിയെ
കേരള സാംസ്കാരിക രംഗത്തിന്റെ മുൻനിരയിലേയ്ക്ക് നയിക്കുകയും
1950 കളിൽ കേരളത്തിൽ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തെ
ജനപ്രിയമാക്കുന്നതിൽ
ചരിത്രപരമായ പങ്കുവഹിക്കുകയും ചെയ്തു.
അക്കാലത്ത് സാധാരണ ജനജീവിതത്തെ ദുസ്സഹമാക്കിക്കൊണ്ട് നിലവിലിരുന്ന ഫ്യൂഡൽ വ്യവസ്ഥിതിയെ
തകർത്തെറിയാൻ സമൂഹത്തിന് ഉൾക്കരുത്തും പ്രേരണയും നല്കുന്ന
ആശയങ്ങളും സംഭാഷണങ്ങളുമായിരുന്നു നാടകത്തിൽ കാതലായി നിലനിന്നിരുന്നത്.
1952 ൽ സർക്കാർ,
ഈ നാടകം നിരോധിച്ചിരുന്നു.
*കാളിദാസന്റെ കാവ്യഭാവനയെ*
*കാൽച്ചിലമ്പണിയിച്ച സൗന്ദര്യമെ*
സമിതിയുടെ "സർവ്വേക്കല്ല്,"
"പുതിയആകാശം
പുതിയഭൂമി" "യുദ്ധകാണ്ഡം" മുതലായ നാടകങ്ങളുമായി സഹകരിച്ച മാധവൻ ആശയപരമായ കാരണങ്ങളാൽ സമിതിയിൽ നിന്നും പിരിയാനിടയായി.
സമിതിയിലെ നാടകങ്ങളുടെ പ്രശസ്തിയ്ക്ക് ആധാരമായ
ഉജ്ജ്വലമായ ഗാനങ്ങൾ സൃഷ്ടിച്ച്കൊണ്ടിരുന്ന
*ഒഎൻവിയും ദേവരാജനും*
ഇതേ സമയത്ത് സമിതിയുടെ പടിയിറങ്ങി.
മാധവൻ കൊല്ലം കേന്ദ്രമായി
*കാളിദാസ കലാകേന്ദ്രം*
എന്ന പുതിയ നാടക സമിതിക്ക് ജന്മം കൊടുത്തു.
*വൈക്കം ചന്ദ്രശേഖരൻ നായരുടെ* "ഡോക്ടർ"
ആയിരുന്നു കലാകേന്ദ്രത്തിന്റെ ആദ്യനാടകം.
പുതിയ സംരംഭത്തിന് കൂട്ടായി "ഒഎൻവിയും" "ദേവരാജനുമുണ്ടായിരുന്നു".
പിന്നീട് *പൊൻകുന്നം വർക്കിയുടെ* "അൾത്താര"
ഉൾപ്പെടെ അസംഖ്യം നാടകങ്ങൾ അവതരിപ്പിച്ചു.
അവയിലൊക്കെ പ്രധാന റോളുകളിലഭിനയിക്കുകയും
അവയുടെയൊക്കെ സംവിധാനം നിർവ്വഹിക്കുകയും ചെയ്തു.
*അനുഭവങ്ങളേ നന്ദി*
*റെയിൻബോ* എന്നിവയിലായിരുന്നു അവസാനമഭിനയിച്ചത്.
*കല്പനയാകും യമുനാ നദിയുടെ*
*അക്കരെ അക്കരെ അക്കരെ*
അക്കാലത്ത് നാടക നടന്മാർ
ചലച്ചിത്രലോകത്ത് പരീക്ഷണം നടത്തുക സാധാരണമായിരുന്നു.
1955 ൽ
*ആർ. വേലപ്പൻനായർ* സംവിധാനം ചെയ്ത
*കാലം മാറുന്നു* എന്ന ചിത്രത്തിൽ പാച്ചൻ എന്ന കഥാപാത്രമായി മാധവൻ വേഷമിട്ടു.
തുടർന്ന് 1962 ൽ
*എം കൃഷ്ണൻനായർ*
സംവിധാനം നിർവ്വഹച്ച *വിയർപ്പിന്റെ വില*
എന്ന ചിത്രത്തിലും അഭിനയിച്ചു..
1963 ൽ "വൈക്കത്തിന്റെ"
ഇതേപേരിലുള്ള
കലാകേന്ദ്രമവതരിപ്പിച്ച "ഡോക്ടർ" എന്ന നാടകം
എംഎസ് മണി ചലച്ചിത്രമാക്കി.
*സത്യൻ* ആയിരുന്നു ഡോക്ടർ രാജേന്ദ്രന്റെ റോളിൽ വേഷമണിഞ്ഞത്.
വേണുവിന്റെ വേഷമായിരുന്നു
മാധവന്
തുടർന്ന് *കാട്ട്പൂക്കൾ,*
_"കേശവദേവിന്റെ"_
*ഒരു സുന്ദരിയുടെ കഥ,*
_"തകഴിയുടെ"_
*ഏണിപ്പടികൾ*
മുതലായ ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലഭിനയിച്ചു.
കെ.കെ. മാധവൻ എന്ന വൃദ്ധനായ മനുഷ്യൻ
സാമൂഹ്യവിഷയങ്ങളിലെ ചിന്തയ്ക്കും നിലപാടിനും പേരുകേട്ടയാളാണ്.
ഏക മകൻ സിദ്ധാർത്ഥൻ വലിയൊരു ശാസ്ത്രജ്ഞനാണ്.
ആണവ പരീക്ഷണങ്ങൾ രാജ്യത്ത് നടക്കുന്നതിൽ അസ്വസ്ഥനാണ് പിതാവ്.
ശാസ്ത്രജ്ഞനായ മകനെക്കുറിച്ച് അഭിമാനിക്കുന്നെങ്കിലും രാജ്യത്തിന്റെ ആണവ മുന്നേറ്റങ്ങളുടെ പിന്നിൽ മകനുമുണ്ടെന്നുള്ള അറിവ് അതിനെതിരെ പോരാടാനുള്ള
ഉൾക്കരുത്തുമായി മുന്നോട്ട് നീങ്ങുന്നു.
2000 ൽ ത്രി "ആർ ശരത്" സംവിധാനം ചെയ്ത
*സായാഹ്നം* എന്ന ചിത്രത്തിൽ പിതാവിന്റെ വേഷത്തിൽ വന്ന മാധവന്
നല്ല നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു.
ആത്മകഥയായ
*ഓർമ്മഛായകൾ*
1995 ൽ പ്രസിദ്ധീകരിച്ചു.
18 വർഷത്തോളം *വടക്കേവിള*
പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.
ഈ പഞ്ചായത്ത് കൊല്ലം കോർപ്പറേഷനിൽ ലയിച്ചു.
_കിടയറ്റ അഭിനേതാക്കളുടെ_
വിളനിലമായ മാധവന്റെ
കുടുംബത്തിലെ അംഗങ്ങളെ പ്രത്യേകം വിശേഷിപ്പിക്കുന്നതിൽ അനൗചിത്യമുണ്ടാകും.
ജീവിത പങ്കാളി
ശ്രീമതി വിജയകുമാരി
മകനും പ്രശസ്ത അഭിനേതാവും നിയമസഭാംഗവുമായ
ശ്രീ മുകേഷ്,
മരുമകളായിരുന്ന സരിത
മകൾ സന്ധ്യ,
മരുമകൻ രാജേന്ദ്രബാബു
മറ്റൊരു മകൾ ജയശ്രീ.
പേരക്കിടാങ്ങൾ
എന്നിവർ കിഴക്കേവീടെന്ന കലാക്ഷേത്രത്തിലെ വാസനാ സമ്പന്നരായ പ്രതിഭകളാണ്.
വിസ്താര ഭയത്താൽ കലാകാരന് കൈവന്നിട്ടുള്ള പുരസ്കാരങ്ങളെക്കുറിച്ച് തല്ക്കാലം വിസ്മരിക്കുന്നു.
അഭിനയമാണ് തന്റെ പ്രാണവായു എന്നു കരുതുന്ന ഈ കലാകാരന് വഴങ്ങാത്ത വേഷങ്ങളുണ്ടായിരുന്നില്ല.
ഒരു കലാകാരന്റെ മുഖത്ത് നിമിഷങ്ങൾക്കുള്ളിൽ വിടരുന്ന ഭാവദീപ്തങ്ങളുടെ കാഴ്ച നേരിൽ അനുഭവപ്പെടാനും അത് മൂലം ആത്മഹർഷംകൊള്ളാനും
സ്റ്റേജ് നാടകങ്ങളല്ലാതെ മറ്റൊരു ഉപാധിയില്ല.
മാധവനെപ്പോലെയുള്ള അനശ്വര പ്രതിഭകൾ അരങ്ങൊഴിഞ്ഞു.
ഉത്സവപ്പറമ്പുകളിൽ പോലും നാടകത്തിന് സ്ഥാനമില്ല.
നാടക കലാകാരന്മാരും കുറയുന്നു. നാടകങ്ങൾ എന്താണെന്ന് തന്നെ
പുതിയ തലമുറ പഠിക്കുന്നില്ല.
പഴയകാല അഭിനേതാക്കൾ
ചലച്ചിത്ര രംഗത്തെത്തിയത്
ഒട്ടുമുക്കാലും നാടകങ്ങളിലെ
പരീക്ഷണങ്ങളിലൂടെയായിരുന്നു. അഭിനയസങ്കേതം
എന്ന വാക്ക്
തെറ്റുകൂടാതെ മലയാളത്തിലെഴുതാൻ
അറിവില്ലാത്ത കുറേ കോമാളികൾ കാട്ടിക്കൂട്ടുന്ന
ഭോഷത്തരങ്ങൾ വീക്ഷിക്കാനും ആർത്ത് ചിരിക്കാനും നേരമുള്ള
ന്യൂ ജനറേഷൻ സന്തതികൾക്ക്
അഭിനയകലയുടെ ഗിരിശൃംഗങ്ങൾ കീഴടക്കിയ
മാധവന്മാരെ
അറിയുന്നതിനോ പഠിക്കുന്നതിനോ താല്പര്യമില്ല.
കാലം കണക്ക് ചോദിക്കുമെന്നുള്ള
ഭീതിയും ഇവർക്കില്ല.
കാവ്യകലയുടെ കമലപ്പൊയ്കകൾ,
ഇനിയും സ്വതന്ത്രമായി
രൂപപ്പെടട്ടെ എന്നാശിക്കാം.
*കെ.ബി.ഷാജി. നെടുമങ്ങാട്.*
Comments
Post a Comment