*"മാർക്സിസ്റ്റ്പാർട്ടിയിൽ ഒരു*
*രാഷ്ട്രീയ നയത്തിന് വേണ്ടി* *പൊരുതി എന്നതാണ് ഞാൻ ചെയ്ത മഹാപരാധം."*
_"കേരളത്തിൽ മുസ്ലീംലീഗ്_, _കേരള കോൺഗ്രസ്സ്_ എന്നീ പാർട്ടികൾ വർഗീയ കക്ഷികളാണെന്നും അതു കൊണ്ട് ആ പാർട്ടികളുമായി യോജിക്കാൻ പാടില്ലെന്നുള്ളൊരു സിദ്ധാന്തം 1984 ലെ തിരെഞ്ഞടുപ്പ് തോൽവിക്കുശേഷം
*ഇഎംഎസ്സും*
*സിപിഐ(എം)* *പോളിറ്റ്ബ്യൂറോയും* കൊണ്ടുവന്നു.
_അഖിലേന്ത്യാലീഗ്_ അന്ന് മാർക്സിസ്റ്റ് ചേരിയിലാണ്.
ഈ വിഭാഗം കൂടെയുള്ളത്കൊണ്ട് ഹിന്ദുവോട്ടർമാർ കയ്യൊഴിയും എന്നാണ് ഇഎംഎസ്സ് പറഞ്ഞ ന്യായം"
1966-69 കാലത്തെ
നക്സൽ ഭീഷണിക്ക് ശേഷം കേരളത്തിൽ സിപിഎം അഭിമുഖീകരിച്ച
ഏറ്റവുംവലിയ
ആഭ്യന്തരഭീഷണി
_എം.വി രാഘവന്റെ_ നേതൃത്വത്തിൽ ഉയർന്നുവന്ന ബദൽരേഖയായിരുന്നു.
ജാതിമതശക്തികളുമായി
സിപിഎമ്മിന്
ഒരുവിധസഖ്യവും പാടില്ലെന്ന
_പതിനൊന്നാം കോൺഗ്രസ്സിന്റെ_
രാഷ്ട്രീയപ്രമേയത്തിന്റെ അന്തസത്തയെ
ചോദ്യംചെയ്തുകൊണ്ടും, കോൺഗ്രസ്സാണ്
മുഖ്യശത്രുവെന്നും അതിനാൽ കേരളത്തിൽ
മുസ്ലിംലീഗുമായും
കേരളകോൺഗ്രസ്സുമായും തിരഞ്ഞെടുപ്പ്സഖ്യം വേണമെന്നും വാദിക്കുന്നതായിരുന്നു
ബദൽരേഖ.
1985 ഡിസംബറിൽ *കൊൽക്കത്തയിൽ* നടന്ന _പന്ത്രണ്ടാം പാർട്ടി കോൺഗ്രസ്സിന്റെ_ മുന്നോടിയായി *കൊച്ചിയിൽ* നടന്ന സംസ്ഥാന സമ്മേളനത്തിൽ പാർട്ടി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബദൽരേഖ തയ്യാറാക്കിയതും അതിനനുകൂലമായി സമ്മേളനപ്രതിനിധികളെ സ്വാധീനിക്കാൻ ശ്രമിച്ചതും.
_ബദൽരേഖ_ എന്ന പ്രസിദ്ധമായ ഭിന്നാഭിപ്രായക്കുറിപ്പ്
ഉദയംചെയ്തത് ഇത്തരമൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ്.
സിപിഎമ്മിന്റെ അംഗീകൃത നയത്തെ
ചോദ്യംചെയ്യുന്നതരത്തിൽ
എംഎൽഎ ഹോസ്റ്റലിൽ തയ്യാറാക്കിയ രേഖയിൽ
ഒപ്പിട്ടവർ രാഘവനടക്കം ചുവടെപറയുന്ന എട്ട് പേരായിരുന്നു.
*ഇകെ ഇമ്പിച്ചിബാവ,*
_ടി ശിവദാസമേനോൻ,_
*വിവി ദക്ഷിണാമൂർത്തി,* _പാട്യംരാജൻ.,_
_സിപി മൂസ്സാൻകുട്ടി,_
_സികെ ചക്രപാണി,._
_പിവി കുഞ്ഞിക്കണ്ണൻ.,_
_പുത്തലത്ത് നാരായണൻ._
1985 നവംബറിൽ *കൊച്ചിയിൽ* നടന്ന _സി.പി.എം സംസ്ഥാന സമ്മേളനത്തിലാണ്_ വിവാദമായ *ബദൽരേഖ* എം.വി.രാഘവൻ അവതരിപ്പിച്ചത്.
_വി എസ് അച്യുതാനന്ദനെ_ പാർട്ടി സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.
പല സംഘടനാ നടപടികൾക്കൊടുവിൽ
1986 ജൂണിൽ രാഘവനെ
സിപിഎമ്മിൽനിന്നും പുറത്താക്കി.
പുറത്തായതിന് ശേഷം രാഘവനൊരു സമ്മേളനത്തിൽ പ്രസംഗിച്ച വാക്കുകളായിരുന്നു മേലുദ്ധരിച്ചത്.
ചുരുങ്ങിയത് നാല് പതിറ്റാണ്ടങ്കിലും കേരളം കേട്ടുകൊണ്ടിരുന്ന രാഷ്ട്രീയമേധാശക്തിയുടെ ശബ്ദമായിരുന്ന
*മേലേത്ത് വീട്ടിൽ രാഘവൻനമ്പ്യാർ* ഓർമ്മയായിട്ട് ആറ് വർഷങ്ങളായിരിക്കുന്നു. അദ്ദേഹംതന്നെ പടുത്തുയർത്തിയ *പരിയാരം* *സഹകരണമെഡിക്കൽ* *കോളേജിലായിരുന്നു* 2014 നവംബർ 9 ന്
അന്ത്യം സംഭവിച്ചത്.
ഏഴ് തവണ നിയമസഭാംഗവും നാല് തവണ മന്ത്രിയുമായിരുന്ന _രാഘവൻ_ മൂന്ന് വർഷത്തോളമായി
മറവിരോഗവും കേൾവിക്കുറവും ബാധിച്ച് വിശ്രമത്തിലായിരുന്നു.
*കണ്ണൂർ* നഗരത്തിന് വടക്കായി *പാപ്പിനിശ്ശേരിയിൽ*
1933 ൽ ജനിച്ച _രാഘവൻ_
പട്ടിണിയെ നേരിടാൻ ചെറുപ്രായത്തിൽത്തന്നെ നെയ്ത്തുകാരനായും പ്ലൈവുഡ് നിർമ്മാണ ശാലയിൽ ജോലിക്കാരനായും തുടങ്ങിയ ജീവിതത്തിൽ
_എംവിആർ_ പിന്തുടരുന്നത് *പി. കൃഷ്ണപിള്ളയുടെയും*
*എകജിയുടേയും*
*കെപിആറിന്റെയുമൊക്കെ* സമരവീര്യമുള്ള കമ്യൂണിസ്റ്റ് പാതയാണ്. അവിഭക്തകമ്യുണിസ്റ്റ് പാർട്ടിയുടെ ഏറ്റവും താഴെക്കിടയിലുള്ള പ്രവർത്തകനായിതുടങ്ങിയ ആ ജീവിതം എഴുപതുകളിൽ
കേരളത്തിലെ ഏറ്റവും കരുത്തുറ്റ
*യുവജനപ്രസ്ഥാനത്തെ* വാർത്തെടുക്കുന്നതിലൂടെയാണ് കമ്യൂണിസ്റ്റ്പാർട്ടിയുടെ നേതൃനിരയിലേയ്ക്കുയരുന്നത്.
ഒരു കടങ്കഥപോലെ പാമ്പുകടിയേറ്റ് മരണത്തിലേയ്ക്ക് മറഞ്ഞ കമ്യൂണിസ്റ്റാചാര്യനായ
_പി കൃഷ്ണപിള്ളയുടെ_ വേർപാടാകാം
_പാപ്പിനിശ്ശേരി_ _വിഷചികിത്സാകേന്ദ്രം_ പോലൊരു പ്രസ്ഥാനത്തിന് തുടക്കമിടാൻ രാഘവന് കഴിഞ്ഞത്.
*പറശ്ശിനിക്കടവിലെ* _പാമ്പ് വളർത്തുകേന്ദ്രവും_
_എകെജി_ സഹകരണ ആശുപത്രിയുമൊക്കെ _സ്വാശ്രയം, സഹകരണം_ എന്നീ രണ്ട് മഹദ് ജനകീയപ്രസ്ഥാനങ്ങളുടെ പ്രായോഗികരൂപങ്ങൾ തന്നെയാണ്.
സഹകരണമേഖലയിൽ രാജ്യത്തെ ആദ്യത്തെ മെഡിക്കൽകോളേജ്
എന്നനിലയിൽ സ്ഥാപിക്കപ്പെട്ട _പരിയാരം മെഡിക്കൽകോളേജ്_ സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ
ഏറ്റവുംവലിയ ജനകീയ
ചികിത്സാ സംരംഭമായിവേണം കാണാൻ.
സ്വകാര്യ സർക്കാർ ചികിത്സാ സംവിധാനങ്ങളുടെ പരിമിതികൾക്കും പരാധീനതകൾക്കുമപ്പുറം ജനകീയ കൂട്ടായ്മകൾക്ക് പങ്കാളിത്തവും അധികാരവുമുള്ള
ചികിത്സാകേന്ദ്രം
എന്ന സ്വപ്നം ഇന്ത്യയിലാദ്യമായി സാക്ഷാത്ക്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക്
ചുക്കാൻപിടിക്കാൻ
_എംവിആറിനെ_ കെല്പുള്ളവനാക്കി മാറ്റിയത് ജനങ്ങളുടെ പിന്തുണയായിരുന്നു.
1970 മുതലുള്ള തുടർച്ചയായ പത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ
അഞ്ചുജില്ലകളിലെ
പത്ത് മണ്ഡലങ്ങളിൽ മത്സരിച്ചതും ഏഴിടത്തുനിന്ന് വിജയിച്ചതും _രാഘവന്_ മാത്രമുള്ള റെക്കോർഡാണ്.
1986 ജൂലൈയിലാണ് _രാഘവൻ തൃശൂരിൽ_ *കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി(സിഎംപി)* സ്ഥാപിക്കുന്നത്.
തുറമുഖവകുപ്പ് മന്ത്രിയായിരുന്നപ്പോൾ *വിഴിഞ്ഞം* തുറമുഖ വികസനത്തിനായി പദ്ധതി ആസൂത്രണം ചെയ്തെങ്കിലും *ചൈനീസ്* കമ്പനിക്ക് കരാർ നല്കുന്നതിന് പ്രതിരോധവകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചതിനാൽ നടന്നില്ല.
കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നല്ല.
പലതുണ്ട് കേരളത്തിൽ.
അവയുടെയൊക്കെ പിറവികൾക്ക് പിന്നിലും എല്ലാവർക്കും യോജിപ്പിലെത്താനാവാത്ത കാരണങ്ങളും പലതുണ്ട്.
_എംവിആറിന്റെ_ അവസാന രാഷ്ട്രീയ പരിക്ഷണവും പതിറ്റാണ്ടുകളോളം താൻ എതിർത്തുപോന്ന കോൺഗ്രസ്സിനോടൊപ്പം ഭരണം കൈയാളുന്ന ഒരു കമ്യൂണിസ്റ്റ്പാർട്ടിയായിരുന്നു.
2014 ൽ നിന്ന്
തിരിഞ്ഞ്നോക്കുമ്പോൾ _രാഘവൻ_ പുറത്തായ
1986 എന്നത് *സോവിയറ്റ് യൂണിയനിൽ* _ഗോർബച്ചേവിന്റെ_ നേതൃത്വത്തിൽ പരിഷ്ക്കാരങ്ങൾക്ക് തുടക്കമിട്ടകാലമാണ്.
*കൂത്തുപറമ്പ്*
_വെടിവെപ്പടക്കമുള്ള_
കറുത്തപാടുകൾ
എംവിആറിന്റെ
ചരിത്രത്തിൽനിന്ന് ആർക്കും മായ്ച്ചുകളയാവുന്നതല്ല.
1986 മുതൽ
പിന്തുടർന്നുപോന്ന കടുത്ത
_സിപിഎം_
വിരുദ്ധനിലപാടിൽനിന്നും _എംവിആറും,_ _എംവിആർ_
വിരുദ്ധനിലപാടിൽനിന്ന് മാറി _സിപിഎമ്മും,_ കമ്യൂണിസ്റ്റ് ഐക്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തുകൊണ്ടിരുന്ന വേളയിലാണ് അദ്ദേഹത്തിന്റെ വേർപാടുണ്ടാകുന്നത്.
*ഭാവിയുടെ വഴിവെട്ടിയ പോരാളിയായി കേരളം എന്നും അദ്ദേഹത്തെ ഓർക്കും..*
*കെ.ബി.ഷാജി. നെടുമങ്ങാട്.*
Comments
Post a Comment