July _01_1976/ കെ .ദാമോദരൻ

*സോഷ്യലിസത്തിന്* *ഒരാഗോളമാതൃകയുണ്ടെന്ന്* 
*"കമ്യൂണിസ്റ്റ്കാർ" കരുതിയ കാലമുണ്ടായിരുന്നു.*.
*"സോവിയറ്റ് മാതൃക."*
*പിന്നീട് സോവിയറ്റ്  മാതൃകയ്ക്കൊപ്പം ചൈനീസ് മാതൃകയും കമ്യൂണിസ്റ്റ്കാർക്കിടയിൽ ചർച്ചാ വിഷയമായി.*

*തിരുവിതാംകൂറിൽ* സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുന്ന കാലം.
കോൺഗ്രസ്സിലെ  യുവജനങ്ങൾ ദിവാൻ 
*സിപി.രാമസ്വാമി അയ്യരുടെ* സേച്ഛാധിപത്യത്തിനെതിരെ പോരാട്ടം നടത്തണമെന്ന പക്ഷക്കാരാണ്.
നേതൃത്വം പതിവുപോലെ അറച്ചാണ് നിൽക്കുന്നത്.
1938 ആഗസ്റ്റ് 20 ന്  *തിരുവനന്തപുരത്തെ* _തമ്പാനുരിൽ_  യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ വൻയോഗം നടത്താൻ തീരുമാനമായി.
കോൺഗ്രസ്സ് 
സോഷ്യലിസ്റ്റ്പാർട്ടി അഖിലേന്ത്യാ നേതാവ് *കമലാദേവി ചതോപാധ്യായയാണ്* മുഖ്യാതിഥി.
എന്നാൽ _തിരുവിതാംകൂറിൽ_ കടക്കാൻ അനുമതി നിഷേധിച്ച് അവരെ അറസ്റ്റ് ചെയ്തു.
പക്ഷേ അതുകൊണ്ടൊന്നും 'യോഗം നടക്കാതിരുന്നില്ല.
തിരുവിതാംകൂർ പോലീസിന് പരിചിതനല്ലാത്ത ഒരു യുവാവിന്റെ പ്രസംഗത്തോടെ കൃത്യസമയത്ത് യോഗം തുടങ്ങി. മലബാർചുവയുള്ള
ഭാഷയിൽ യുവാവ് കത്തിക്കയറി. പോലീസിനെയും ഭരണകൂടത്തിനേയും  വാക്കുകൾകൊണ്ട് വിറപ്പിച്ചു.
_തിരുവിതാംകൂറിലെ_ _സിപി._ വിരുദ്ധസമരത്തിനു തന്നെ ആവേശം പകർന്നുകൊടുത്ത പ്രസംഗമായിരുന്നു അത്. പ്രസംഗിച്ചത്
*കെ. ദാമോദരൻ.*
കേരളത്തിലാദ്യമായി 
*ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ* ഗ്രൂപ്പ് സ്ഥാപിച്ച നാലുപേരിൽ ഒരാൾ.
*പി. കൃഷ്ണപിള്ള, ഇഎംഎസ്സ്*,
*എൻസി ശേഖർ* എന്നിവരായിരുന്നു മറ്റ് 
മൂന്ന് പേർ.

1912 ൽ പഴയ *പൊന്നാനി* താലൂക്കിൽ കിഴക്കിനിയകത്തില്ലത്തെ _തുപ്പൻ നമ്പൂതിരിപ്പാടിന്റെയും_ മലപ്പുറം തിരൂരിലെ _കീഴേടത്തു നാരായണിയമ്മയുടേയും_ അഞ്ച് സന്തതികളിൽ മൂത്ത മകനായി ദാമോദരൻ ജനിച്ചു.
_ദാമോദരന്റെ_ പതിനാലാം വയസ്സിൽ തൂപ്പൻ മരിച്ചു.
തിരൂർ അങ്ങാടിയിലെ മാട്ടായി സ്കൂളിൽ പ്രാഥമിക പഠനത്തിനായി ദാമോദരനെ ചേർത്തു. അഞ്ചാംക്ലാസ്സ് ജയിച്ചതിനെ തുടർന്ന് _ദാമോദരനെ_ *തിരൂർ*
ഗവഹൈസ്കൂളിൽ പ്രവേശിപ്പിച്ചു.
സ്കൂളിലെ സാഹിത്യ സമാജങ്ങളിൽ സക്രിയമായി പങ്കെടുത്ത ദാമോദരൻ സൗമ്യനും അനുസരണ ശീലമുള്ളവനുമായിരുന്നു. അതു കൊണ്ടു തന്നെ അദ്ധ്യാപകർക്ക് ഏറെ പ്രിയങ്കരനായിരുന്നു ആ വിദ്യാർത്ഥി. സ്‌കൂൾ ഫൈനൽ പരീക്ഷ ജയിച്ചതിന് ശേഷം ഉപരിപഠനത്തിനായി
*കോഴിക്കോട്* സാമൂതിരി കോളേജിൽ ചേർത്തു. സ്വാതന്ത്ര്യ സമരം വളരെ സജീവമായി നടക്കുന്ന ഒരു കാലമായിരുന്നു അത്.
കീഴേടത്ത് _ദാമോദരമേനോന്_ ഇന്ത്യൻ സ്വാതന്ത്യസമരത്തെ നിഷ്ക്രിയനായി നോക്കി നിൽക്കാൻ കഴിഞ്ഞില്ല.
*മഹാത്മാഗാന്ധിയുടെ* ജാതിനിർമ്മാർജ്ജന പ്രസ്ഥാനത്തോട് തികഞ്ഞ മതിപ്പായിരുന്നു
ആ യുവാവിന്. തന്റെ പേരിലെ ജാതിവാൽ നീക്കം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.
അങ്ങിനെ നമ്മുടെ കഥാനായകൻ കെ. _ദാമോദരനായി.._

1920-21 ലെ _ഖിലാഫത്ത് നിസ്സഹരണ_ പ്രസ്ഥാനങ്ങളോടനുബന്ധിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അംഗീകാരത്തോടെ നടത്തുന്ന വിദ്യാലയങ്ങൾ ബഹിഷ്ക്കരിക്കാൻ ഗാന്ധിജിയും മറ്റ് ദേശീയ നേതാക്കളും ആഹ്വാനം ചെയ്തു.
ഇതനുസരിച്ച് പുറത്തുവന്ന വിദ്യാർത്ഥികൾക്ക് ദേശീയത്വത്തിലേക്ക് അധിഷ്ഠിതമായ വിദ്യാഭ്യാസം നല്കുന്നതിന് ഇന്ത്യയിൽ പലയിടത്തും സർവ്വകലാശാലകൾ സ്ഥാപിക്കപ്പെടുകയുണ്ടായി. അതിലൊന്നാണ് _ബനാറസിലെ_
*കാശി വിദ്യാപീഠം.*
അവിടെ പ്രവേശിക്കുവാനുള്ള ദാമോദരന്റെ പരിശ്രമം ഫലിച്ചു. അവിടെ പഠിക്കുമ്പോൾ പരിചയപ്പെട്ട ദാമോദരന്റെ ഉറ്റ ചങ്ങാതിയായിരുന്നു
*ഓംകാർനാഥ്ശാസ്ത്രി .*
അദ്ദേഹമാണ് ദാമുവിനെ പാർട്ടിയിലേയ്ക്ക് റിക്രൂട്ട് ചെയ്തത്.
അങ്ങിനെ _ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിലെ_ ഒന്നാമത്തെ മലയാളിയംഗമെന്ന പദവിക്ക് അദ്ദേഹമർഹനായി.
*മാർക്സ്, ഏംഗൽസ്, ലെനിൻ* എന്നിവരുടെ കൃതികൾ സനിഷ്ക്കർഷം പഠിച്ച് വിലയിരുത്തുകയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആധികാരികങ്ങളായ അഭിപ്രായങ്ങൾ രൂപീകരിക്കാൻ പ്രാപ്തനാകുകയും ചെയ്തു.
തുടർന്ന് _മാർക്സിയൻ ദർശനങ്ങളിൽ_  അധിഷ്ഠിതമായ ഒട്ടനവധി ലേഖനപരമ്പരകൾ എഴുതി പ്രകാശിപ്പിച്ചു
*മാർക്സിസം* പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നും ഒരു ആധികാരിക വഴികാട്ടിയാണ് അദ്ദേഹമെന്ന്
എഴുതി പ്രസിദ്ധീകരിച്ച ലേഖനങ്ങൾ തെളിയിച്ചു.

അക്കാലത്ത് മലബാറിൽ തൊഴിലാളികൾക്ക് വേണ്ടി യൂണിയനാഫീസിൽ ഒരു നിശാപാഠശാല ആരംഭിക്കുകയും അതിലെ പ്രധാന അധ്യാപകനായി ദാമോദരൻ നിയമിക്കപ്പെടുകയുമുണ്ടായി.
നിരക്ഷരരായ തൊഴിലാളികളെ സാക്ഷരരാക്കുന്നതിനും ട്രേഡ് യൂണിയൻ പ്രവർത്തനം സംബന്ധിച്ചും സോഷ്യലിസം കമ്യൂണിസം എന്നീ ദർശനങ്ങളെക്കുറിച്ചും അദ്ദേഹം അതിസമർത്ഥമായി ക്ലാസ്സെടുക്കുകയും അങ്ങിനെ തൊഴിലാളി മനസ്സുകളിൽ ഒരു മാർക്സിയൻ കാഴ്ചപ്പാട് സൃഷ്ടിക്കുന്നതിനും അതുവഴി ഒരു ദേശീയ വീക്ഷണമുണ്ടാക്കുന്നതിലും _ദാമോദരന്റെ_ അധ്യാപന അധ്വാനങ്ങൾ സഹായകമായി.
തൊഴിലാളികൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അവർക്ക് വിശദീകരിച്ച് കൊടുക്കുകയുണ്ടായി.

1935 മുതൽ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് സാഹിത്യം കേരളത്തിൽ പ്രചരിപ്പിച്ച് പോന്നതിൽ ദാമോദരന് നിർണ്ണായകമായ പങ്കുണ്ട്.
*ലോകനായകിന്റെ*
_എന്തുകൊണ്ട് സോഷ്യലിസം_ മലയാളത്തിലേക്കായി പ്രചരിപ്പിച്ച ഈ സംഘം _സോവിയറ്റ് യൂണിയന്റെ_ സാമ്പത്തികാഭിവൃദ്ധി ആവേശത്തോടെ ജനങ്ങളിലെത്തിച്ചു.
1934 ൽത്തന്നെ
_കാറൽമാർക്സിന്റെ_
ലഘുജീവചരിത്രം അദ്ദേഹം തയ്യാറാക്കി. അക്കാലം മുതൽ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ സൈദ്ധാന്തികൻ 
*കേരള മാർക്സ്* എന്ന നിലകളിൽ അറിയപ്പെട്ടു.
"യേശു ക്രിസ്തു മോസ്കോയിൽ", "മാർക്സിസവും കുടുംബജീവിതവും", "പ്രധാനമന്ത്രി നെഹ്റുവിന് പണ്ഡിറ്റ് നെഹ്‌റുവിന്റെ മറുപടി", തുടങ്ങിയ നിരവധി ലഘുലേഖകൾ മാർക്സിസ്റ്റ് സിദ്ധാന്തത്തിനെതിരായ പ്രചരണത്തെ ചെറുക്കുക, മാർക്സിസത്തെ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തിയെഴുതിയവയാണ്.
"കമ്യൂണിസം എന്ത്? എന്തിന്?"
"മാർക്‌സിസം"
(പത്തു ഭാഗങ്ങൾ)
"ഇന്ത്യയും സോഷ്യലിസവും", 
"മാർക്‌സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ," "കമ്യൂണിസവും ക്രിസ്തുമതവും"
തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾ മാർക്‌സിസ്റ്റ്  സിദ്ധാന്തത്തെക്കുറിച്ച് സാധാരണക്കാർക്ക് മനസിലാക്കാൻ വളരെയേറെ സഹായിച്ചു.
1946 ൽ ദാമോദരൻ രചിച്ച *മനുഷ്യൻ* എന്ന പുസ്തകം കേരളത്തിലെ കമ്യൂണിസ്റ്റ്കാർ പാഠപുസ്തകംപോലെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തതാണ്.
സാധാരണക്കാർക്ക് ദുർഗ്രഹമായ ധനതത്വപ്രശ്നങ്ങളും പണത്തിന്റെ മൂല്യ വിനിമയ തത്വങ്ങളും ലളിതമായ ഭാഷയിൽ അദ്ദേഹം വിവരിച്ചു.
കേരളത്തിന്റെ സാഹിത്യചരിത്രവും
സ്വാതന്ത്ര്യസമരചരിത്രവും അദ്ദേഹം രചിച്ചിട്ടുണ്ട്.

ആ കാലഘട്ടത്തിന്റെ 
അന്തശ്ചോദനയിൽ നിന്നും ഉയിർക്കൊണ്ട കൃതിയാണ്
_ദാമോദരന്റെ_ *പാട്ടബാക്കി*
മലബാറിലെ കാർഷികാന്തരീഷത്തിൽ നിന്നും ജന്മമെടുത്ത ഒരു കൃതിയാണ് "പാട്ടബാക്കി."
ആ കാലഘട്ടത്തെ രൂപപ്പെടുത്തിയെടുക്കുന്നതിനും ആ കൃതി വളരെയധികം സഹായിച്ചിട്ടുണ്ട്.
""ഒരു നാടകമോ മറ്റെന്തെങ്കിലും കലാപരിപാടികളോ ഉണ്ടെങ്കിൽ കൂടുതൽ കൃഷിക്കാരെ ആകർഷിക്കാൻ കഴിയും. കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നാടകമാവുമ്പോൾ അതിന് കൂടുതൽ പ്രസക്തി കൈവരും""
""പാട്ടബാക്കി"" സൃഷ്ടിച്ചതിന്റെ അനിവാര്യതയെക്കുറിച്ച് _ദാമോദരൻ_ പറഞ്ഞതാണിത്.
നാടകം കൃഷിക്കാരെ ആവേശം കൊള്ളിച്ചെങ്കിൽ ജന്മിമാരെ വിളറിയെടുപ്പിക്കുകയും ചെയ്തു. അതിലെ കഥയും രംഗങ്ങളും കഥാപാത്രങ്ങളുമെല്ലാം കർഷക ജീവിതത്തിന്റെ പ്രതിഫലനങ്ങൾ മാത്രമാണ്.
കർഷകസമരങ്ങളിലെ
സജീവ സാന്നിധ്യവും  ഇടപെടലും പങ്കാളിത്തവുമാണ് നാടകരചനയ്ക്കുണ്ടായ പ്രചോദനം.
വിഷാദംകൊണ്ട് വിലപിക്കുന്ന ഒരു ജനതയെയല്ല പോരാടി ജീവിക്കുന്ന ഒരു ജനതയെയാണ് "പാട്ടബാക്കി" ഉയർത്തിക്കാട്ടുന്നതും ചിത്രീകരിക്കുന്നതും. 
_എകെജിയും ഇഎംഎസും_ 
_കെപിആർ ഗോപാലനും_ _ദാമോദരനും_ പല തവണ അഭിനയിച്ച ഈ നാടകമാണ് വടക്കൻകേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുണ്ടാക്കിയത്.
ഇരുപതും മുപ്പതും കിലോമീറ്റർ നടന്ന് ഗ്രാമീണർ നാടകം കാണാനെത്തി.
തുടർന്ന് തൊഴിലാളി പ്രവർത്തകർക്കും ട്രേഡ് യൂണിയൻ രംഗത്തെ പ്രമുഖർക്കായി  *രക്തപാനം* എന്ന നാടകം രചിക്കുകയുണ്ടായി.

സ്വാതന്ത്ര്യസമരത്തിലെ സജീവ പങ്കാളിത്തത്തെത്തുടർന്ന്  പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കോടതി  അഞ്ച് വർഷത്തെ ശിക്ഷ വിധിച്ച് ജയിലിലടച്ചു. 
ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ സഖാക്കളും  സഹപ്രവർത്തകരുമെല്ലാം വിവാഹിതരായിക്കഴിഞ്ഞിരുന്നു. 1946 ഏപ്രിലിൽ _ദാമുവും,_
ഗൂരുവായൂർകാരിയും ദാമുവിന്റെ കൂടുംബത്തിലെ ഒരംഗമായ കുട്ടിക്കൃഷ്ണമേനോന്റെ മകളുമായ *കെ.പി.പത്മയെ* 
വിവാഹം കഴിച്ചു. വായനയിലും എഴുത്തിലും താല്പര്യമുള്ള സുന്ദരിയും അഭ്യസ്തവിദ്യയുമായ പത്മയോട് ഇഷ്ടവും യോജിപ്പുമായിരുന്നു.
അസ്വാരസ്യങ്ങളില്ലാത്ത ജീവിതമായിരുന്നു അവരുടേത്. മോഹൻ, ഉഷ, മധു, രഘു, ശശി എന്നിവരാണ് മക്കൾ.

തുടക്കം മുതൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നേതൃനിരയിൽ അദ്ദേഹമുണ്ടായിരുന്നു.
പ്രാസംഗികൻ അധ്യാപകൻ എന്നീ നിലകളിലാണ് അദ്ദേഹം കൂടുതൽ തിളങ്ങിയത്.
1964 ൽ പാർട്ടി രണ്ടായതോടെ വലത് പക്ഷ ചേരിയിൽ അദ്ദേഹം നിലയുറപ്പിച്ചു.
രാജ്യസഭാംഗം എന്ന നിലയിൽ *ന്യൂഡൽഹിയിൽ* സ്ഥിരതാമസമാക്കിയശേഷം ദൈനംദിന പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നു.
അക്കാലത്ത് _ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ_ ചേർന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്ര ഗവേഷണ പ്രക്രിയയിൽ മുഴുകി. മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ ജനമനസ്സുകളെ പരിവർത്തനപ്പെടുത്തുന്നതിൽ ഉജ്ജ്വലമായ പങ്ക് വഹിച്ച ആ കർമ്മധീരൻ 
1976 ജൂലൈ 1 ന് _ന്യൂഡൽഹിയിൽ_ അന്തരിച്ചു.

നല്ല വിപ്ലവകാരി നല്ല മനുഷ്യനുമായിരിക്കും. 
നല്ല മനുഷ്യൻ നല്ല ഭർത്താവും അച്ഛനും സുഹൃത്തും സഹൃദയനുമായിരിക്കും.
*കെ. ദാമോദരൻ* അതെല്ലാമായിരുന്നുവെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിച്ചു. തലകുനിക്കാത്ത വിപ്ലവകാരിയും വലിയ മനുഷ്യനുമായിരുന്നു.
മാനവരാശിയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മുതലാളിത്തതിന് കഴിയില്ലെന്ന് സന്ദേഹാതീതമായി തെളിയിക്കപ്പെട്ട ഈ ആഗോള സാഹചര്യത്തിൽ മാർക്സിസത്തിന്റെ നന്മയും മേന്മയും ഉത്തരോത്തരം വർധിച്ച് വരുകയാണ്.
ആ ലോകസാഹചര്യം മുൻകൂട്ടിക്കണ്ട ക്രാന്തദർശിയായ _ദാമോദരന്റെ_ പ്രവർത്തനങ്ങളും മാർക്സിസത്തിന് സമം മനുഷ്യസ്‌നേഹപരമാണ് 

*അതാണ്  സഖാവ്*
*കെ.ദാമോദരൻ.*

*കെ.ബി. ഷാജി. നെടുമങ്ങാട്.*
9947025309

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ