May_29_.1972/ പൃഥ്വിരാജ് കപൂർ
1931 മാർച്ച് 14 ന് ആണ് ഒരിന്ത്യൻഭാഷയിൽ ആദ്യത്തെ ശബ്ദചിത്രമായ *ആർദേശിർ ഇറാനിയുടെ* *ആലംആര* പുറത്തിറങ്ങുന്നത്.
ജോസഫ് ഡേവിഡിന്റെ പാഴ്സി നാടകമായ *ദ ലൈറ്റ് ഓഫ് ദ വേൾഡ്* എന്ന നാടകത്തെ അവലംബിച്ചായിരുന്നു ഈ ചിത്രം.
ഹിന്ദി ചലച്ചിത്ര ലോകം അടക്കി വാഴുന്ന താരകുടുംബമായ
_കപൂർ കുടുംബത്തിലെ_ തലതൊട്ടപ്പനായ
*പൃഥിരാജ് കപൂറും* ഈ ചിത്രത്തിൽ
ഒരപ്രധാന വേഷമണിഞ്ഞിരുന്നു.
ഹിന്ദി ചലച്ചിത്രലോകം അടക്കി വാഴുന്ന
താരകുടുബമേത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു.
*കപൂർ കുടുംബം*
*പൃഥിരാജ് കപൂർ* എന്ന മുതുമുത്തച്ഛനിൽതൂടങ്ങി
_കരീന കപൂർ_ എന്ന പ്രപൗത്രിവരെയെത്തി നില്ക്കുന്ന താരനിരയാണ്
കപൂർ കുടുംബത്തിന്റെത്.
ബോളിവുഡിലെ ആദ്യ ചലച്ചിത്ര കുടുംബവും ഇതു തന്നെ.
*രാജ് കപൂർ, ഷമ്മി കപൂർ, ശശികപൂർ* എന്നിവരുടെ അച്ഛനായ *പൃഥിരാജ് കപൂറാണ്* ഈ കുടുംബത്തിൽ നിന്നും ആദ്യം ചലച്ചിത്രലോകത്തെത്തിയത്.
40 വർഷക്കാലം ബോളിവുഡ് ചലച്ചിത്ര രംഗത്ത് _പൃഥിരാജ്_ സജീവ സാന്നിദ്ധ്യമായിരുന്നു.
ചലച്ചിത്രമേഖലയിൽ ഭാരത സർക്കാർ സമ്മാനിച്ചു വരുന്ന *ദാദാ സാഹിബ് ഫാൽകെ*
പുരസ്ക്കാരം അനശ്വര നടന് സർക്കാർ നല്കാൻ തീരുമാനിച്ച 1972 മേയ് 29 ന് *ബോംബെയിലെ*
_ടാറ്റാ മെമ്മോറിയൽ_ ആശുപത്രിയിൽ ശ്വാസകോശാർബുദരോഗത്തെ തുടർന്നായിരുന്നു _പൃഥിരാജിന്റെ_ അന്ത്യം.
ബോംബെ സിനിമാ സാമ്രാജ്യം എല്ലാവർഷവും അദ്ദേഹത്തിന്റെ
ചരമവാർഷികദിനം
ശ്രദ്ധാഞ്ജലിയർപ്പിക്കാനും
തിരഞ്ഞെടുത്ത ഒരു പൃഥി ചിത്രം സ്മരണ പുതുക്കാൻ പ്രദർശിപ്പിക്കാറുമുണ്ട്.
അദ്ദേഹത്തിന്റെ
നാടക സിനിമാ ജീവിതവും കപൂർ കുടുംബംത്തിലെ വ്യക്തികളുടെ വിവരങ്ങളും മാത്രമാണ് ചുവടെ കൊടുക്കുന്നത്.
അവിഭക്ത ഇന്ത്യയിലെ _പെഷവാറിലെ_ ലാൽപൂർ ജില്ലയിലെ *സാമുന്ദ്രിയിൽ*
_ദിവാൻ സാഹബ് കെഷോമൽ കപൂറിന്റെ_ മകനായാണ്
1906 നവംബർ 3 ന്
_പൃഥിരാജ് കപൂർ_ ജനിച്ചത്.
പൃഥിക്ക് മൂന്നു വയസുള്ളപ്പോൾ അമ്മ മരിച്ചു.
സാമുന്ദ്രിയിലെ ആംഗ്ലോ വെർണാക്കുലർ ഡിസ്ട്രിക്ട് ബോർഡ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ പൃഥിരാജ് പതിനാറാമത്തെ വയസ്സിൽ മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചു. ചെറുപ്പത്തിൽത്തന്നെ അഭിനയത്തിൽ അതീവ താല്പര്യമുണ്ടായിരുന്നു _പൃഥിരാജിന്._
നാടകം അഭിനയിക്കുക, അത് സംവിധാനം ചെയ്യുക തുടങ്ങിയവയൊക്കെത്തന്നെ ചെയ്തു തുടങ്ങിയ കപൂർ പതിനേഴാമത്തെ വയസ്സിൽ രമാദേവിയെ വിവാഹം കഴിച്ചു.
പിന്നീടാണ് പെഷവാർ എഡ്വേഡ് കോളേജിൽ ബി.എയ്ക്ക് ചേർന്നത്.
1927 ൽ ബിരുദം നേടിയ അദ്ദേഹം കോളേജ് കാമ്പസ്സിലെ അറിയപ്പെടുന്ന നടനായിരുന്നു.
ലാൽപ്പൂരിലും പെഷവാറിലും അനേകം അമച്വർ നാടകങ്ങളിൽ പൃഥിരാജ് അക്കാലത്ത് അഭിനയിക്കുകയും ചെയ്തു.
ലാഹോറിൽ നിയമ പഠനത്തിനെത്തിയ പൃഥിരാജ് അഭിനയം തലയ്ക്ക്
പിടിച്ചത്കാരണം പഠനം പൂർത്തിയാക്കിയില്ല.
പാശ്ചാത്യ ചലച്ചിത്ര താരങ്ങളുടെ ആരാധകനായി മാറിയ അദ്ദേഹം അമ്മായിയുടെ പക്കൽ നിന്നും പണം കടം വാങ്ങി *മുംബെയിലെത്തി*.
ഇതിനിടെ അദ്ദേഹത്തിന് മൂന്നു കുട്ടികളും ജനിച്ചിരുന്നു.
മുംബെയിൽ ഇംപീരിയൽ ഫിലിം കമ്പനിയിൽ _പൃഥിരാജ്_ കരാർ ജോലിക്കാരനായി.
*ബി.പി.മിശ്രയുടെ* അനേകം ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.1929 മുതൽ1932 വരെ സ്റ്റുഡിയോയിൽ അദ്ദേഹം ജോലി നോക്കി.
ഇതിനിടെ *സിനിമാഗേൾ* എന്ന നിശബ്ദചിത്രത്തിലെ നായകനായി. അക്കാലത്തെ പ്രസിദ്ധ നടിയായ *എമർലൈന്റെ* നായകസ്ഥാനമായിരുന്നു _പൃഥിക്ക്._ സിനിമ സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും ധാരാളം അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.1931 ആയപ്പോഴേയ്ക്കും ഒമ്പത് നിശബ്ദ ചിത്രങ്ങളിൽ _പൃഥി_ അഭിനയിച്ചിരുന്നു.
ഇതേ വർഷമാണ് ഇന്ത്യയിലെ ആദ്യ ശബ്ദചിത്രമായ
*ആലം ആരയിൽ* രാജിന് ഒരു ചെറുവേഷം ലഭിക്കുന്നത്.
കിട്ടിയ വേഷം അദ്ദേഹം
മികച്ചതാക്കി.
ചലച്ചിത്രാഭിനയത്തിനിടയിൽ ഹിന്ദി നാടകങ്ങളിൽ അഭിനയിക്കാനും പൃഥിരാജ് സമയം കണ്ടെത്തി. ഇംഗ്ലീഷ് നടനായ *ഗ്രാൻഡ് ആൻഡേഴ്സണുമായി*
അക്കാലത്ത് പൃഥിക്കുണ്ടായ അടുപ്പം അദ്ദേഹത്തെ ഇംഗ്ലീഷ് നാടകരംഗത്തേക്ക് അടുപ്പിച്ചു.
ആ നാടകക്കമ്പനിയിൽ *ഷേക്സ്പിയറിന്റെ* _ഹാംലെറ്റിൽ_ ഒരു പ്രധാന വേഷം ചെയ്യാൻ _പൃഥിരാജിന്_ കഴിഞ്ഞു.
*കൽക്കത്തയിലെ*
_ന്യൂ ഇന്ത്യാ തിയേറ്ററുമായി_ അടുപ്പമുണ്ടാക്കാനും ഈ ബന്ധം സഹായിച്ചു.
1933 മുതൽ 1938 വരെ അദ്ദേഹത്തിന്റെ തട്ടകം അവിടമായിരുന്നു.
*മൻസിൽ*(1936)
*വിദ്യാപതി,* *പ്രസിഡന്റ്* (1937) തുടങ്ങിയ മികച്ച ചലച്ചിത്രങ്ങളിൽ അഭിനയിച്ച് ചലച്ചിത്ര നടൻ എന്ന പേരിലും പൃഥിരാജ് പ്രശസ്തനാവുകയായിരുന്നു.
*ദേവകീ ബോസിന്റെ*
_"സീതയിലെ"_ വേഷം അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു.
1938 ൽ സംവിധായകൻ
*ചന്ദുലാൽ ഷാ* പൃഥിരാജിനെ
*രഞ്ജിത് മൂവി ടോണിലേക്ക്* കൊണ്ടുപോയി. 1940 ൽ അഭിനയിച്ച *പാഗൻ* എന്ന ചലച്ചിത്രത്തിലെ മനോരോഗ ചികിത്സകന്റെ റോൾ _പൃഥിരാജ്_ അവിസ്മരണീയമാക്കി.
*സോറാബാ മോഡിയുടെ*
""സിക്കന്ദർ "" എന്ന സിനിമയിലെ നായകവേഷവും മികവുറ്റതാക്കാൻ _പൃഥിരാജിന്റെ_
അഭിനയപ്രതിഭയ്ക്ക്
കഴിഞ്ഞു. 1944 ൽ നാടകവേദിയുടെ പരിഷ്ക്കരണത്തിനായി
*പൃഥി തിയേറ്റേഴ്സ്* രൂപീകരിച്ച അദ്ദേഹം
ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശവുമായി നാടകങ്ങൾ അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ നാടകവേദിയായിരുന്നു പൃഥി
തിയേറ്റഴ്സ് 16 വർഷം ഇന്ത്യയിലെമ്പാടും നാടകങ്ങൾ അവതരിക്കപ്പെട്ടു.
*ഠാൺ,* *ദീവാർ,* *ഗദ്ദൂർ, പൈസ* *ആഹുതി* എന്നിവയായിരുന്നു തിയേറ്ററിന്റെ മികച്ച നാടകങ്ങൾ.
1960 ൽ സാമ്പത്തികപരാധീനത കാരണം തിയേറ്റർ അടച്ചു പൂട്ടി.2662 വേദികളിൽ നാടകം അവതരിപ്പിച്ച പൃഥി തിയേറ്ററിൽനിന്നും മിടുക്കരായ അനേകം സംവിധായകരെയും നടന്മാരെയും ഹിന്ദി ചലച്ചിത്ര ലോകത്തിന് ലഭിച്ചു.
"രാമാനന്ദസാഗർ" , "ശങ്കർ ജയ് കിഷൻ", "രാംഗാംഗുലി" തുടങ്ങിയവർ പൃഥി തിയേറ്റേഴ്‌സിന്റെ സംഭാവനകളാണ്
ഒരു കന്നട ചലച്ചിത്രമുൾപ്പെടെ എഴുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ പൃഥിരാജ് അഭിനയിച്ചു.
*കെ.എ. അബ്ബാസിന്റെ*
_ആസ്മാൻ മഹൽ_ (1965)
എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് 1966 ൽ ചെക്കോസ്ലാവാക്യൻ നാഷണൽ അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ചു.1952 ൽ അദ്ദേഹത്തെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തു. സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്,
പത്മഭൂഷൺ(1969) എന്നിവയും അദ്ദേഹത്തിന് ലഭിച്ചു. 1951 ൽ *വിയന്നയിലെ* _വർക്കേഴ്സ് പീസ് കോൺഫറൻസിൽ_ പങ്കെടുത്ത _പൃഥിരാജ്_ 1954 ൽ *ചൈനയിൽ* നടത്തിയ ഫിലിം ഫെസ്റ്റിവലിൽ ഭാരതത്തിൽ നിന്നുള്ള ചലച്ചിത്ര പ്രതിനിധി സംഘത്തെ നയിച്ചു.
1971 ൽ പൗത്രനായ
ശ്രീ _രൺധീർ കപൂർ,_
( *രാജ് കപൂറിന്റെ* മൂത്ത പുത്രൻ)
ഹിന്ദി ചലച്ചിത്രവേദിയിലെ പാപ്പാജി എന്നറിയപ്പെട്ട മുത്തച്ഛൻ
_പൃഥിരാജ് കപൂറിനെക്കുറിച്ച്_
*കൽ ആജ് ഔർ കൽ*
എന്ന ജിവചരിത്ര സിനിമ നിർമ്മിച്ചു. പൃഥിക്ക്
മൂന്നാൺമക്കൾ കൂടാതെ ഒരു പുത്രിയുമുണ്ട് .
പൃഥിയുടെ മൂത്ത പുത്രനായ രാജ് കപൂറിന്റെ പുത്രന്മാരായ രൺധീർ കപൂർ, ഋഷി കപൂർ,
രാജീവ് കപൂർ, പുത്രിമാരായ റീമാ കപൂർ, റീതു കപൂർ എന്നിവരും അഭിനേതാക്കളാണ്.
ബാലചന്ദ്രമേനോന്റെ
*സുഖം സുഖകരം* എന്ന ചിത്രത്തിലഭിനയിച്ച പൃഥിയുടെ രണ്ടാമത്തെ പുത്രൻ
*ഷമ്മി കപൂർ* ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭിച്ച വ്യക്തിയാണ്. കേരളത്തിൽ ദൂരദർശൻ സംപ്രേക്ഷണമാരംഭിച്ച 1985 മുതലുള്ള ഞായറാഴ്ചകളിൽ രാവിലെ ഷമ്മി കപൂർ
ആശാപരേഖ്മൊത്തഭിനയിച്ച ഹിന്ദിചിത്ര ഗാനങ്ങൾ ഇന്നും മനസിലോടിയെത്തുന്നു.
2011 ആഗസ്റ്റ് 14 ന്
ഋഷിതുല്യ ജീവിതം നയിച്ച ഷമ്മി വിടപറഞ്ഞു.
മുന്നാമത്തെ പുത്രനായ ശശികപൂർ 2017 ഡിസംബർ 4 ന് വിടപറഞ്ഞു.
*ദീവാർ, നമക് ഹലാൽ, ഷാൻ, കാലാ പത്ഥർ* മുതലായ _ബച്ചൻ_ ചിത്രങ്ങളിലൂടെയാണ് ശശിയുടെ അഭിനയം കാണുന്നത്. ഇംഗ്ലീഷ് നടിയായ *ജെനിഫർ കെൻഡൽ* ആയിരുന്നു ഭാര്യ. മക്കളായ _കുനാൽ കപൂർ_,
_കരൺ കപൂർ_,
_സഞ്ജന കപൂർ_ ബോളിവുഡിലുണ്ട്.
രാജ് കപൂറിന്റെ രണ്ടാമത്തെ പുത്രനായ ഋഷികപൂറാണ് കപൂർ കുടുംബത്തിൽ നിന്നും ബോളിവുഡിൽ എത്തിയവരിൽ
രണ്ടാംതലമുറയിൽ കൂടുതൽ പ്രശസ്തനായത്.
*മേരാ നാം ജോക്കർ, ബോബി*
മുതലായ ചിത്രങ്ങൾ മലയാളികൾ പോലും മറക്കില്ല.
പുതുമുഖ നായക നടനായ _രൺബീർ കപൂർ_
ഋഷിയുടെ പുത്രനാണ്.
പ്രശസ്ത ബോളിവുഡ് സുന്ദരിമാരായ
_കരീഷ്മാ കപൂർ,_
_കരീനാ കപൂർ_ എന്നിവർ രൺധീറിന്റെ പുത്രിമാർ.
1988 ൽ _രാജ്കപൂറിന്റെ_ നിര്യാണത്തിൽ അദ്ദേഹത്തെ സ്മരിക്കാൻ ഡിസംബറിൽ രാജ്കപൂർ ചലച്ചിത്രമേള ദൂരദർശൻ ദേശീയ ചാനലിൽ നടത്തിയിരുന്നു.
*ആവാര* എന്ന മൂവി രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്തിരുന്നതും കാണാൻ ഭാഗ്യം സിദ്ധിച്ചതുമാണ് അവസാനമായി പറയാനുള്ളത്.
1951 ൽ രാജ്കപൂർ തന്നെ സംവിധാനം ചെയ്ത _ആവാരയിൽ_ പിതാവ് പൃഥി,
മുത്തച്ഛൻ, അനുജൻ ശശികപൂർ( ബാലനടനായി)
*നർഗ്ഗീസ്സ്* എന്നിവരഭിനയിച്ചിരുന്നു.
ആ ധന്യമായ ഓർമ്മയാണ് ഈ ലേഖനമെഴുതാൻ പ്രചോദനമേകിയത്.
*കെ.ബി. ഷാജി. നെടുമങ്ങാട്.*
9947025309.
Comments
Post a Comment