Jun_09_2011/ എം എഫ് Hussain
*ബഹൂത് പ്യാര് കർത്തേ ഹേ തുംകോ സനം.*
*ബഹുത് പ്വാര് കർത്തേ ഹേ തും കോ സനം.*
*കസം ചാഹേ ലേ ലോ*
*കസം ചാഹേ ലേ ലോ*
*ഖുദാ കി കസം*
*സാജൻ*(1991) എന്ന സിനിമയിൽ _മാധുരി ദീക്ഷിത്തിന്റെ_ കഥാപാത്രം ഒരു നിറഞ്ഞ സദസ്സിൽ പിയാനോമീട്ടി പാടുന്ന ഗാനത്തിന്റെ വരികളായിരുന്നു ആദ്യം കണ്ടത്.
_നദീം ശ്രാവൺ_ എന്ന സംഗീത സംവിധായകൻ രണ്ടാമതായി ഗാനങ്ങൾ കമ്പോസ് ചെയ്ത ചിത്രമായിരുന്നു *സാജൻ*
ദീക്ഷിത്തിന്റെ തികഞ്ഞ അഭിനയ പാടവത്തിന് സ്വരം നല്കിയത്
_അനുരാധാ പൊതുവാൾ._.
_അമീർഖാനെ_ നായകനാക്കി ചെയ്യാൽ ഉദ്യേശിച്ച ചിത്രം ഒടുവിൽ _ലോറൻസ് ഡിസൂസ_ എന്ന സംവിധായകൻ
*സുനിൽദത്തിന്റെ* മകനായ _സഞ്ജയദത്തിനെ_ നായകനാക്കി ബ്ലോക്ക്ബസ്റ്ററാക്കുകയായിരുന്നു.
1984 ലാണ് *ബോംബെയിലെ*
മറാത്തിബ്രാഹ്മണ കുടുംബത്തിൽ പിറന്ന
_മാധുരി ദീക്ഷിത്_ *ബോളിവുഡിൽ* നായികയായെത്തുന്നത്.
തികഞ്ഞ അംഗലാവണ്യവും
വശ്യമനോഹാരിതയിൽ തിളങ്ങുന്ന മുഖകാന്തിയും ആരെയും സന്തോഷിപ്പിക്കുന്ന
അവരുടെ തൂമന്ദഹാസത്തിലും പ്രേക്ഷകർ മയങ്ങിപ്പോയതിൽ
അതിശയമില്ല.
മാധുരിയുടെ മനം കുളിർപ്പിക്കുന്ന നിറലാവണ്യത്തിലും ചന്തത്തിലും അവരുടെ ആരാധകനാകാൻ നിയോഗിക്കപ്പെട്ട ഒരു ചിത്രകാരൻ (പെയിന്റർ) ഇവിടെ
ജീവിച്ചിരുന്നു.
ഇന്ത്യയിലെ പ്രശസ്തനായ ആധുനിക ചിത്രകാരനായ *മഖ്ബൂൽ ഫിദാ ഹുസൈൻ* എന്ന
_എംഎഫ് ഹുസൈൻ.._
ചിത്രകാരൻ എന്നു പറയുമ്പോൾ *രവിവർമ്മയും* ആഞ്ജലോയും പോലെയുള്ള ചിത്രകാരനാണ് _ഹുസൈൻ_ എന്ന് മനസിലാക്കരുത്'.
ക്ലിപ്തമായ ഛായ തോന്നിക്കുന്ന
ചിത്രങ്ങളായിരുന്നില്ല ഹുസൈന്റെ രീതി.
ചിത്രം വീക്ഷിക്കുന്നയാളിന്റെ ദൃഷ്ടികളെയും മനത്തേയും കഴിയുന്നത്ര കുഴയ്ക്കാൻ തക്ക ചാതുര്യം അദ്ദേഹത്തിനുണ്ടായിരുന്നു..
മദർ തെരേസയുടെ എട്ടോളം ചിത്രങ്ങൾ അദ്ദേഹം രചിച്ചിരിക്കുന്നത് നോക്കുമ്പോൾ തുടക്കത്തിൽ വിഭ്രാന്തിയുളവാകും..
ഇന്ത്യയിൽ ജനിച്ച് ജീവിച്ച് പേരെടുത്ത _ഹുസൈൻ_ 2011 ജൂൺ 9 ന് *ലണ്ടനിലെ* _റോയൽ ബ്രോംടൻ ആശുപത്രിയിൽ_ ദിവംഗതനായി.
ലോകത്തിന് മുമ്പിൽ സമകാലീന ഇന്ത്യൻ ചിത്രകലയുടെ മുഖമായി മാറിയ _ഹുസൈൻ_ ഒന്നരമാസമായി ചികിത്സയിലായിരുന്നു.
*കാൻവാസ് ശൂന്യമായി*
*ഹുസൈൻ വിടവാങ്ങി*
എന്ന തലക്കെട്ടോടെയാണ്
*മാതൃഭൂമി* മരണവാർത്തയറിയിച്ചത്.
1915 സെപ്തംബറിൽ *മഹാരാഷ്ട്രയിലെ* _പാന്തർപൂർ_ എന്ന സ്ഥലത്ത് *യമനിൽ* നിന്നും *ഗുജറാത്തിലേക്കും* തുടർന്ന് _മഹാരാഷ്ട്രയിലേക്കും_ കൂടിയേറിയ ഒരു ഇസ്ലാം കുടുബത്തിലാണ് _ഹുസൈന്റെ_ ജനനം.
ഹുസൈന് ഒന്നരവയസ്സായിരിക്കുമ്പോൾ ത്തന്നെ മാതാവ് മരിച്ചു.
പുനർവിവാഹം ചെയ്ത അദ്ദേഹത്തിന്റെ പിതാവ് *ഇൻഡോറിലേക്ക്* താമസം മാറ്റി. അവിടെ വിദ്യാലയപഠനം
പൂർത്തിയാക്കിയ _ഹുസൈൻ_ 1935 ൽ *ബോംബെയിലേക്ക്* താമസം മാറി. അവിടെ _ജെ.ജെ. സ്കൂൾ ഓഫ്_
_ആർട്ട്സിൽ_ പ്രവേശനം ലഭിച്ചു.
അദ്ദേഹം സിനിമാപ്പരസ്യങ്ങൾ വരച്ച് തന്റെ ജീവിതമാരംഭിച്ചു.
അദ്ദേഹത്തിന്റെ ചിത്രങ്ങൾ ബോംബെയിൽ ആദ്യമായി പ്രദർശിപ്പിക്കുന്നതുവരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ജീവിതം.
1952 ൽ *സൂറിച്ചിൽ* നടന്ന പ്രദർശനമായിരുന്നു അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
ഏതാനം വർഷങ്ങൾകൊണ്ട് _ഹുസൈന്റെ_ ചിത്രങ്ങൾക്ക് യുഎസ്സിലും യുറോപ്പിലും വൻ സ്വീകാര്യത ലഭിച്ചു.
*മദർ തെരേസ*
ഒമ്പത് മതങ്ങൾ, കുതിരകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പരമ്പരകൾ, നാല്പതടി ഉയരമുള്ള ഇരുപതാം നൂറ്റാണ്ടിന്റെ ഛായാചിത്രമെന്ന ചുവർചിത്രവും ആസ്വാദകരുടെ മനംകവർന്നു
മരണത്തിന് രണ്ട് വർഷം മുമ്പ് _ബോൺഹാംസിൽ_ നടന്ന ലേലത്തിൽ ഹുസൈന്റെ ഒരു എണ്ണഛായാചിത്രത്തിന് ലഭിച്ചത് 1.23 കോടി രൂപയാണ്.
ചിത്രത്തെപ്പോലെ ചലച്ചിത്രത്തെയും ഇഷ്ടപ്പെട്ട ഹുസൈൻ1967 ൽ നിർമ്മിച്ച ആദ്യ ചിത്രം *ത്രൂ ദ ഐസ് ഓഫ് എ പെയിന്ററിലൂടെ*
_ബെർലിൻ_ ചലച്ചിത്രോത്സവത്തിലെ *ഗോൾഡൺ ബെയർ* പുരസ്ക്കാരം നേടി.
_മാധുരിയുടെ_ ആരാധകനായ അദ്ദേഹം അവരെ നായികയാക്കി
*ഗജഗാമിനി* എന്ന ചിത്രം സംവിധാനം ചെയ്തു.
_മാധുരിയെ_ വിഷയമാക്കി ഒരു നിര ചിത്രങ്ങളും രചിച്ചു.
ഈ ചിത്രങ്ങൾ കാണുന്നവർ
യഥാർത്ഥ ഫോട്ടോ പോലെ _മാധുരിയെ_ കാണാൻ കഴിഞ്ഞില്ലായെന്നു് വിഷമിക്കരുത്. എന്നാൽ മുഖത്തിന്റെ വശ്യസൗന്ദര്യം ചോർന്നു പോകാതെയുമാണ് ചിത്രമെഴുതിയത്
ചിത്രകലയിലെ മോഡേണിസം, ക്യൂബൻ രീതി പുലർത്തുന്ന രചന. യാഥാർത്ഥ്യത്തെ നിഗൂഢതയിലാഴ്ത്തുന്നതാണ് മോഡേണിസത്തിന്റെ പൊരുൾ.
മാധുരിയുടെ വിവിധ ഭാവങ്ങളെയും പോസുകളെയും അനാകർഷമാകാതെയായിരുന്നു കാൻവാസിൽ അദ്ദേഹം പകർത്തിയത്.
ബോളിവുഡിൽ മറ്റൊരു താരസുന്ദരിക്കും ഈ വിശേഷത ലഭിച്ചിട്ടില്ല.
ഹിന്ദിനടി _തബുവിനെ_ നായികയാക്കി *മീനാക്ഷി ദ ടെയിൽ ഓഫ് ത്രീ സിറ്റീസ്* എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും മുസ്ലിം സംഘടനകളുടെ എതിർപ്പുകാരണം പിൻവലിക്കേണ്ടിവന്നു.
അദ്ദേഹത്തിന്റെ ആത്മകഥ
*ദ മെയ്ക്കിംഗ് ഓഫ് എ പെയിന്റർ* എന്ന പേരിൽ സിനിമയാക്കിയിട്ടുണ്ട്.
പാശ്ചാത്യ മാധ്യമങ്ങൾ *ഇന്ത്യയുടെ പിക്കാസോ* എന്ന് വിശേഷിപ്പിച്ച ഹുസൈന്1971 ൽ *സാവോ പോളോയിൽ* ചിത്ര പ്രദർശനത്തിൽ സാക്ഷാൽ *പാബ്ലോ പിക്കാസോയ്ക്കൊപ്പം* പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ അദ്ദേഹത്തിന്റെ പേര് നിറഞ്ഞ് നിന്നത് വിവാദങ്ങളുടെ പേരിലായിരുന്നു.
ഹിന്ദു ദേവതമാരുടെ നഗ്നചിത്രങ്ങൾ അദ്ദേഹത്തെ ഹിന്ദു സംഘടനകളുടെ കണ്ണിലെ കരടാക്കി.
സരസ്വതി ദേവി, ഭുർഗ്ഗാ ദേവി എന്നിവരുടെ നഗ്നചിത്രങ്ങൾ വരച്ചതിന്റെ പേരിൽ *ബജ്റംഗ്ദൾ* സംഘടന 1998 ൽ അദ്ദേഹത്തിന്റെ വീടാക്രമിച്ചു. ഈ സംഘടനയെ രാജ്യത്ത് നിരോധിച്ചു.
പ്രക്ഷോഭങ്ങൾമുലം _ലണ്ടനിലെയും_ _ഇംഗ്ലണ്ടിലെയും_ ചിത്ര പ്രദർശനം നിർത്തിവയ്ക്കേണ്ടിവന്നു.
ഹൈന്ദവവികാരങ്ങളെ വ്രണപ്പെടുത്തിയതിന്റെ പേരിൽ 2006 ൽ ഹുസൈനെതിരെ ഒട്ടേറെ കേസുകളുണ്ടായി.
അറസ്റ്റ് വാറന്റും വസ്തുവകകൾ കണ്ട് കെട്ടാനുള്ള ഉത്തരവുകളുമുണ്ടായി.
കേസുകളും പ്രതിഷേധങ്ങളും തുടർക്കഥയായപ്പോൾ
2006 ൽ ഇന്ത്യ വിട്ട് ലണ്ടനിലേയ്ക്ക് പോയി. ഖത്തർ എന്ന അറബ് രാജ്യവും പൗരത്വം കൊടുത്തിരുന്നു.
സ്വയം പ്രഖ്യാപിത പ്രവാസത്തിലായിരുന്ന അദ്ദേഹം കുറച്ചുകാലം *ദുബായിയിലും* താമസിച്ചു.
2010 ൽ ഇന്ത്യൻ
പാസ്പ്പോർട്ടുപേക്ഷിച്ച് ഇനിയൊരിക്കലും ഇന്ത്യയിലേയ്ക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ അവസാനകാലം ഇന്ത്യയിൽ ചിലവഴിക്കാൻ ആഗ്രഹിച്ചിരുന്നതായി മരണത്തിന് മൂന്ന് ദിവസം മുമ്പ് അദ്ദേഹത്തെ സന്ദർശിച്ച
പ്രസിദ്ധ ചിത്രകാരൻ
_ഗണേഷ് പൈൻ_ പറഞ്ഞു.
_ഫാസിലയാണ്_ ഭാര്യ.
മൂന്നാൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്.
ഹുസൈന്റെ ഭൗതികശരീരം ലണ്ടനിലെ
*ബ്രൂക്ക് വുഡിലാണ്* ഖബറടക്കിയത്.
1986 ൽ അദ്ദേഹത്തെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തു. അദ്ദേഹം നഗ്നപാദനായാണ് സഭ സമ്മേളിക്കുമ്പോൾ അപ്പർ ഹൗസിൽ എത്തിയിരുന്നത്.
ചെരിപ്പുപേക്ഷിച്ച എംപി എന്ന നിലയിൽ പത്രങ്ങളിൽ വിശേഷവാർത്ത വന്നത് ഓർക്കുന്നുണ്ടാവും.
*പത്മശ്രീ പത്മഭൂഷൺ പത്മവിഭൂഷൺ* ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
എന്നും വിവാദങ്ങളുടെ തോഴനായിരുന്ന ഹുസൈൻ മാധുരി ദീക്ഷിത്തിന്റെ കടുത്ത ആരാധകനായിത്തീരാൽ കാരണമെന്തെന്ന് വെളിപ്പെടുത്താതെയാണ് ഇഹലോകവാസം വെടിഞ്ഞത്.
*കെ. ബി. ഷാജി. നെടുമങ്ങാട്.*
9947025309.
Comments
Post a Comment