Jan_28 തിക്കൊടിയൻ

*ഇഷ്ടത്തിൽ പെണ്ണിനോടൊട്ടാനൊരുങ്ങി.*
*വട്ടിപ്പണമെന്ന പച്ചശൃംഗാരി.|*
*വിടനുടെ ചടുലത തടകിന കടമിഴി!.*
*ചാന്തിപ്പെണ്ണിൻ മണിമാറത്ത്.!*
*കീചകനോ ദുശ്ശാസനനോ ഇവൻ?*
*പേടമാന്മിഴി വിരണ്ടുനിന്നു!,*

1984 പകുതിയോടെ _ഗൃഹലക്ഷ്മി ഫിലിംസ്_ നിർമ്മിച്ച *ഇത്തിരിപ്പൂവേ ചുവന്നപൂവേ* എന്ന ചലച്ചിത്രത്തിലെ തെരൂവ് നാടകത്തിനായി *കാവാലം* എഴുതിയ ചില വരികളാണ് മുകളിൽ കൊടുത്തത്.

പ്രശസ്തമായ ഒരു തറവാട്ടിലെ സർക്കാർ വകുപ്പിൽ നിന്നും വിരമിച്ച ഒരച്ഛനും സ്നേഹസമ്പന്നയായ അമ്മയും.
മൂന്നു മക്കൾ.
ജ്യേഷ്ഠൻ ഐപിഎസ് ഉദ്യോഗസ്ഥൻ.
പിന്നെ മകൾ സുഭദ്ര.
ഇളയപുത്രൻ  ഉണ്ണി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ നക്സൽ പ്രസ്ഥാനത്തിലെത്തുന്നു.
മകനെ നേർവഴിക്ക് നയിക്കാൻ എല്ലാവരും കിണഞ്ഞ് ശ്രമിക്കുന്നു.
അപ്പോഴേക്കും മകൻ
കഠോരഹൃദയമുള്ള നക്സലൈറ്റായി  മാറിയിരുന്നു.
നിരോധിക്കപ്പെട്ട സംഘടനയിലുള്ളവരെ വലവീശിപ്പിടിക്കുന്ന നിയമപാലകർ. ഒരിക്കൽ അപ്രതീക്ഷിതമായുള്ള
പോലീസ് ഏറ്റുമുട്ടലിൽ ഉണ്ണി തറവാട് മുറ്റത്ത് കൈബോംബ്  സ്ഫോടനത്തിൽ
വാത്സല്യനിധിയായ മാതാവിന്റെ മടിയിൽ
_മൃത്യുവരിക്കുന്നു_
സമനിലതെറ്റിയ മാതാവ് ചിത്തഭ്രമം പിടിപ്പെട്ട് ചങ്ങലയിൽ ബന്ധനസ്ഥയാകുന്നു.
കാലത്തിന്റെ ഒളിയമ്പുകൾ വെറുതെയിരിക്കുന്നില്ല.  പിന്നീടൊരിക്കൽ  തറവാട് മുറ്റത്ത് നടക്കുന്ന പോലീസ് നക്സൽ
ഏറ്റ്മുട്ടലിൽ   ജീവിതത്തിലേയ്ക്ക് മടങ്ങുകയായിരുന്ന
ആ അമ്മയും
നിറതോക്കിനിരയായി _മൃത്യുലോകം_ പ്രവേശിക്കുന്നു.

*മൃത്യുഞ്ജയം* എന്നൊരു നാടകം. തിക്കൊടിയൻ വർഷങ്ങൾക്ക് മുമ്പെഴുതിയതാണ്.
ശ്രീ._പി.വി. ഗംഗാധരൻ_ *ഭരതനെ* സംവിധായകനാക്കി 1983 ൽ *കാറ്റത്തെ കിളിക്കൂട്*  വിജയിപ്പിച്ചെടുത്തുള്ള ആഹ്ളാദത്തിൽ.
_ജോൺപോളും_
*ടി.ദാമോരനും* _ഭരതനും_
*ഒ എൻ വി യും രവീന്ദ്രനും* _മധുവും കെ.ആർ വിജയയും_ _മമ്മൂട്ടിയും_ _റഹിമാനും_ ചേർന്നപ്പോൾ *മൃത്യുഞ്ജയം*
 ചോരയുടെനിറമുളള പൂവായി.

*തിക്കൊടിയൻ* എന്ന
*അരങ്ങ്കാണാത്ത നടൻ* 2001 ജനുവരി 28 ന് _കോഴിക്കോട്_  പറയഞ്ചേരിയിലെ *പുഷ്പശ്രീയിൽ*
ഏക മകളോടൊപ്പം
സാഹിത്യരചനയുമായി കഴിയുമ്പോഴാണ്
 _മൃത്യൂലോകം_ പ്രവേശിക്കുന്നത്.

കോഴിക്കോടിനടുത്ത *തിക്കൊടി* ഗ്രാമത്തിൽ 1916 ഫെബ്രുവരി 15 നാണ് _കുഞ്ഞനന്തൻനായർ_ ജനിച്ചത്. നന്നേ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ മരിച്ചു.കൂട്ടുകുടുംബത്തിലെ   ഒറ്റപ്പെട്ട ജീവിതമായിരുന്നു പിന്നീട്‌. _കൊയിലാണ്ടിയിലായിരുന്നു_ സ്ക്കൂൾപഠനം. സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം _വടകരയിൽ_ അധ്യാപകനാകാൻ പരിശീലനത്തിന് ചേർന്നു.  ട്രെയിനിംഗ് കഴിഞ്ഞയുടൻ  അധ്യാപകനായി
ജോലിലഭിച്ചു.   സമരകലുഷിതമായ തൊഴിൽത്തർക്കരംഗമായിരുന്നു മലബാറിൽ അന്ന് അധ്യാപനജോലി.  _മലബാർ എയിഡഡ് സ്കൂൾ ടീച്ചേഴ്സ്  അസോസിയേഷനിൽ_ അംഗമായ _നായർ_
സ്വകാര്യമാനേജ്മെന്റ് സംവിധാനത്തിലെ പലവിധ അഴിമതികൾക്കെതിരെയുള്ള സമരങ്ങൾക്ക് നേതൃത്വം നല്കിയതിനാൽ
ജോലിയിൽനിന്നും പുറത്തായി.

ദേശീയപ്രസ്ഥാനം  അതിന്റെ എല്ലാവിധ തീവ്രതയോടും സജീവമായി നിന്ന കാലഘട്ടത്തിൽ അതിനോട് നിസംഗഭാവം പുലർത്താൻ അദ്ദേഹത്തിലെ സ്വാതന്ത്ര്യേച്ഛുവിനായില്ല. ആ സമരത്തിലേയ്ക്കും രണ്ടാമതൊന്നാലോചിക്കാതെ അദ്ദേഹമിറങ്ങി പുറപ്പെട്ടു.

ജോലി നഷ്ടപ്പെട്ട അദ്ദേഹം വിശാലമായ ആതുരസേവന രംഗത്തേക്ക് തന്റേടത്തോടെ നടന്നുകയറി.
*ഗോപാലകൃഷ്ണ ഗോഖലെ* സ്ഥാപിച്ച _സർവ്വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി_, _ദേവ്ധർ മലബാർ റീകൺസ്ട്രക്ഷൻ ട്രസ്റ്റ്,_  _ബാലികാ സദൻ__  തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ദീർഘകാലം പ്രവർത്തിച്ചു.
1948 ൽ പത്രപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചു. *ദിനപ്രഭയിൽ*
സബ് എഡിറ്ററായി തുടക്കം. 1950 ൽ _ആകാശവാണിയിൽ_ സ്ക്രിപ്റ്റ് റൈറ്ററായി.  സാമൂഹിക സേവന മേഖലയിൽ അദ്ദേഹത്തിന്റെ വഴികാട്ടിയും സഹപ്രവർത്തകനുമായിരുന്ന *വിആർ നായരുടെ* മരണത്തിന് പിറകെ
കേവലം
ഒമ്പതുവർഷത്തെ ദാമ്പത്യജീവിതത്തിന്ശേഷം പ്രിയതമയും വിടപറഞ്ഞു.
സാമൂഹിക സേവനത്തോടൊപ്പം സാഹിത്യത്തിലേയ്ക്കും കടക്കുന്നത്  ഇക്കാലത്താണ്.
*തിക്കൊടിയൻ* എന്ന തൂലികാനാമം നാടകവുമായി ബന്ധപ്പെട്ടാണ് പിൽക്കാലത്ത് അറിയപ്പെട്ടതെങ്കിലും അദ്ദേഹം ആദ്യം കൈവച്ച മേഖല കവിതയായിരുന്നു. പ്രശസ്ത ഹാസ്യസാഹിത്യകാരൻ *സഞ്ജയനാണ്* തിക്കൊടിയൻ എന്നാദ്യം സംബോധന ചെയ്തത്.

മലബാറിന്റെ സാംസ്ക്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിന്നിരുന്ന *ദേശപോഷിണി* മലബാർ കേന്ദ്ര കലാസമിതി എന്നിവയുമായുള്ള അടുപ്പമാണ് _തിക്കൊടിയന്റെ_ ശ്രദ്ധ നാടകത്തിലേയ്ക്ക് തിരിയാൻ കാരണമായത്.
എന്നാലും എഴുതൂന്നത് വലിയ ദുഖകരമായ കാര്യമായിരുന്നു.  ദേശപോഷിണി പ്രവർത്തകരായ *കുഞ്ഞാണ്ടി. കുതിരട്ടം പപ്പു, നെല്ലിക്കോട് ഭാസ്ക്കരൻ* എന്നിവർ നിരന്തരം വീട്ടുപടിക്കൽ കാവലിരുന്നാണ് *ജീവിതം* എന്ന നാടകം എഴുതിപ്പിച്ചത്. വികാരനിർഭരമായ കഥാഗതിയാലും, ഹൃദയസ്പർശിയായ സംഭാഷണങ്ങളാലും  ശ്രദ്ധിക്കപ്പെട്ട _"ജീവിതം"_ അവതരണത്തിന്
ഒന്നാംസ്ഥാനം നേടി.  പിന്നീടുള്ള പല പ്രധാന നാടകങ്ങളും എഴുതിയത്
ദേശപോഷിണിക്ക് വേണ്ടിയാണ്. മനുഷ്യബന്ധങ്ങളുടെ കഥ പറയാനാണ് അദ്ദേഹം എക്കാലവും താല്പര്യം കാട്ടിയത്.

1970 കളിലാണ് പ്രതീകാത്മകമായ *പുഷ്പവൃഷ്ടി* എന്ന നാടകം അരങ്ങിലെത്തുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും  നക്സലിസം പോലെയുള്ള മനുഷ്യബന്ധങ്ങളുടെ തീവ്രതയെ അളക്കാൻ കഴിയാതിരുന്ന പ്രസ്ഥാനങ്ങളും ഉടലെടുത്ത നാളുകളിൽ ഈ നാടകം ഒരു മുന്നറിയിപ്പായി ജനഹൃദയങ്ങളിലേയ്ക്കിറങ്ങിച്ചെന്നു

*രാമായണത്തിലെ* ഒരു കഥാസന്ദർഭത്തെ (ആരണ്യകാണ്ഡം)വ്യത്യസ്ത ആശയാവിഷ്ക്കാരത്തോടെ രംഗത്തു കൊണ്ടുവന്നതാണ് _പുഷ്പവൃഷ്ടി ._ ഭാതൃവാത്സല്യത്തിന്   ഒരു പര്യായമുണ്ടെങ്കിൽ രാമായണത്തിലത് _രാമലക്ഷ്മണന്മാർ_ എന്നതാണ്.
സിംബോളിസിസത്തിന്റെ രൂപാന്തരമായാണ്‌, രാമൻ ലക്ഷ്മണനെ വധിക്കുന്ന രംഗമുള്ള ഈ നാടകം.
പ്രശസ്തനടന്മാരായ *കുഞ്ഞാണ്ടിയും, എൻ.വി. ഭാസ്ക്കരൻനായരുമാണ്* വേഷമിട്ടത്.
1916 ൽ _തിക്കൊടിയന്റെ_ ജന്മശതാബ്ധിയോടനുബന്ധിച്ച് _പുഷ്പവൃഷ്ടി_ അവതരിപ്പിച്ചിരുന്നു.

മുപ്പതോളം നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു നടനനെന്ന നിലയിൽ അദ്ദേഹത്തെ വിലയിരുത്താൻ കഥാപാത്രങ്ങളായി രംഗത്തെത്തിയിരുന്ന പ്രൊഫഷണൽ അഭിനേതാവിന്റെ രൂപമായിരുന്നില്ല അദ്ദേഹത്തിനുണ്ടായിരുന്നത്.
തിയേറ്റർ എന്ന കലയോടുള്ള പ്രതിപത്തി ,  സ്റ്റേജവതരണങ്ങളിൽ നിന്നുള്ള പ്രത്യക്ഷ പ്രതികരണം. മെലോഡ്രാമയിലെ സാങ്കേതികഭാവമില്ലാതാക്കൽ മുതലായവയായിരുന്നു.

നൂറോളം റേഡിയോ നാടകങ്ങളും  അശ്വഹൃദയം ചുവന്ന കടൽ മുതലായ നോവലുകളും അദ്ദേഹത്തിന്റെതായിട്ടുണ്ട്.
1976 ൽ ഡ്രാമാ പ്രൊഡ്യൂസറായിരിക്കെ ആകാശവാണിയിൽനിന്ന് വിരമിച്ചു.  റേഡിയോ നാടകങ്ങളുടെ അവതരണത്തിൽ അന്നുവരെ ആരും കൈക്കൊള്ളാതിരുന്ന ഗൗരവമായ ഒരു സമീപനമാണ്  അവ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയെന്ന ശ്രമകരമായ പ്രവർത്തനം മുപ്പതോളം നാടകങ്ങൾ ഇങ്ങിനെ പ്രസിദ്ധീകരിക്കപ്പെട്ടു. അക്കൂട്ടത്തിലൊന്നാണ് ആദ്യം കണ്ട _മൃത്യുഞ്ജയം_

തമിഴ് സംഗീത നാടകങ്ങൾ കൊതിയോടെ കാണുകയും *കേളപ്പജി* എഴുതിയ നാടകത്തിൽ യാദൃച്ഛികമായി അരങ്ങിലെത്തുകയും ചെയ്ത ബാല്യകാലമാണ് തിക്കൊടിയനുള്ളത്.
അതുകൊണ്ട് തന്നെ ജനങ്ങൾ കാണുന്ന നാടകങ്ങളോടായിരുന്നു പക്ഷപാതം,.

_ഉദയായുടെ_ *പഴശ്ശിരാജ* എന്ന ചിത്രത്തിന് വേണ്ടി കഥ തിരക്കഥ സംഭാഷണം രചിച്ചു കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ *പഴശ്ശിയുടെ പടവാൾ* എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു അത്.
1972 ൽ പുറത്തുവന്ന *നൃത്തശാല*
1974 ൽ _പട്ടത്തുവിള കരുണാകരൻ_ നിർമ്മിച്ച *ജി.അരവിന്ദന്റെ*
ആദ്യചിത്രമായ  *ഉത്തരായണം* 1983 ലെ _പി.എൻ മേനോന്റെ_ *ചാപ്പ*  ഇവയെല്ലാം അദ്ദേഹത്തിന്റെ കഥകളായിരുന്നു.

1977 ലാണ് _പി.വി.ഗംഗാധരൻ_ ചലച്ചിത്രനിർമ്മാണ മേഖലയിലേയ്ക്ക് കടക്കുന്നത്.   _ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്._
_കല്പക റിലീസ്_  തുടങ്ങിയ പേരുകൾ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ നിന്നും മായാതെ നില്ക്കുന്നത് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചതിനാലാണ്. തിക്കൊടിയന്റെ കഥയെ ആസ്പദമാക്കിയുളള അവരുടെ ആദ്യചിത്രമായ *സുജാത* വൻവിജയമായിരുന്നു.

ജീവിതത്തിലും സാഹിത്യരംഗത്തും  ഏറെ വേദനകൾ സമ്മാനിച്ച അനുഭവങ്ങൾ , കയ്പിനെ മധുരമാക്കാനുള്ള അദ്ദേഹത്തിന്റെ സിദ്ധി കടും ചോരയെ പൈമ്പാലാക്കുന്ന മാന്ത്രിക വിദ്യയുടെ ചുരുളുകളഴിക്കുന്ന കഥയാണ് ആത്മകഥയായ
 *അരങ്ങ് കാണാത്ത നടൻ.* മലബാറിന്റെ  ദേശീയ നവോത്ഥാനോദ്യമങ്ങളും  സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളുടെ കഥകളും വരച്ചിട്ട  ഈ പുസ്തകത്തിന് കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകളും വയലാർ പുരസ്ക്കാരവും നേടി. *മാതൃഭൂമി വാരികയിലൂടെ* പരമ്പരയായാണ് അത് വായനക്കാർക്ക് അനുഭവവേദ്യമായത്.

അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ കോഴിക്കോട്ടെ സാഹിത്യ സാംസ്ക്കാരിക പ്രവർത്തകരുടെ കൂട്ടായ്മയിലാരംഭിച്ച
*പുഷ്പശ്രീ ട്രസ്റ്റ്*
വർഷംതോറും
സാഹിത്യനാടക പ്രതിഭകൾക്ക് അവാർഡ് നല്കുന്നു.

"മതി. ഞാനിവിടെ അവസാനിപ്പിക്കട്ടെ. അകലെ എന്റെ അരങ്ങൊരുങ്ങുന്നു.
വേദിയിൽ സമൃദ്ധമായ വെളിച്ചം. തിരശ്ശീലയ്ക്ക് പിറകിൽ എന്താണെന്നറിഞ്ഞുകൂടാ.
ഇരുട്ടോ വെളിച്ചമോ?
എന്തായാലും എനിക്കരങ്ങിൽ കേറാതെ വയ്യ.
നടനെന്ന പേര് വീണുപോയാൽ അവിടെ കേറിയേ പറ്റു.
ഞാൻ സന്തോഷത്തോടെ വിടവാങ്ങുന്നു.
സദസ്യർക്ക്  ആശീർവാദം നേർന്നുകൊണ്ട് അരങ്ങിനെ ലക്ഷ്യംവച്ചു നടക്കുന്നു
നമസ്ക്കാരം".

"ആത്മകഥ പര്യവസാനിക്കുന്നതിങ്ങനെ"

*അരങ്ങ് കാണാത്ത നടൻ.*.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ