Jan 27/ആർ.വെങ്കിട്ടരാമൻ
*1990 ഒക്ടോബറിലെ അവസാന നാളുകൾ*
*ഉത്തർപ്രദേശിലെ* _ഫൈസാബാദ്_ ലോകസഭാ മണ്ഡലത്തിലെ അയോധ്യയിൽ രാമക്ഷേത്ര പുനർനിർമ്മാണം നടത്തുമെന്നുള്ള
_വിശ്വഹിന്ദു പരിഷത്തിന്റെ_ പ്രഖ്യാപനം സഫലീകരിക്കുന്നതിന്
ഭാരതദേശമാകെ
രഥയാത്രനടത്തി
ഹിന്ദുസമൂഹ മനസ്സാക്ഷിയെയുണർത്താൻ _ഭാരതീയജനതാപാർട്ടിയുടെ_ അധ്യക്ഷൻ ശ്രീ _അദ്വാനി_ കർസേവകരോടൊപ്പം _ഗുജറാത്തിലെ_ പ്രസിദ്ധമായ *സോമനാഥക്ഷേത്രത്തിൽ* നിന്നും 1990 സെപ്തംബറിൽ പ്രയാണമാരംഭിച്ചിരിക്കുന്നു.
*ഭാരതത്തിന്റെ* ഏറ്റവും പ്രായംകൂടിയതും,, എട്ടാമത്തെ രാഷ്ട്രപതിയുമായ
*രാമസ്വാമി വെങ്കിട്ടരാമൻ* എന്ന _തമിഴ്നാട്ടുകാരന്റെ_ ഓർമ്മകളിരമ്പുന്ന പുസ്തകമായ *മൈ പ്രസിഡൻഷ്യൽ ഇയേഴ്സിലെ* ഒരധ്യായം ആരംഭിക്കുന്നത് മേലുദ്ധരിച്ച പ്രകാരമാണ്.
തുടർന്ന് _ബീഹാറിലെത്തിയ_ രഥയാത്രയെ, *ദേശീയമുന്നണി സഖ്യത്തിന്റെ* പ്രധാനമന്ത്രി _ജനതാദൾ നേതാവ്_ *വിശ്വനാഥ് പ്രതാപ് സിങ്,* തടയുന്നതിനും _ബീഹാർ_ അതിർത്തി കടക്കാതിരിക്കാൻ _അദ്വാനിയെ_ അറസ്റ്റ്ചെയ്തു തടങ്കലിൽ വയ്ക്കുവാനും മുഖ്യമന്ത്രി _ലാലുപ്രസാദിന്_ നിർദ്ദേശം കൊടുത്തു.
ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തതും ഗവൺമെന്റിന് നല്കിയിരുന്ന പിന്തുണ പാർട്ടി പിൻവലിച്ചതും *ദേശീയമുന്നണി സർക്കാർ* നിലംപതിച്ചതും _വെങ്കിട്ടരാമൻ_ മനോഹരമായി ആത്മകഥയിൽ എഴുതിച്ചേർത്തിട്ടുണ്ട്.
നാലു പ്രധാനമന്ത്രിമാരോടപ്പം അധികാരത്തിന്റെ ശൃംഗങ്ങളിൽ നിലയുറച്ച *വെങ്കിട്ടരാമൻ* മൂന്നു സർക്കാരുകളുടെ മന്ത്രിസഭകളെ സത്യപ്രതിഞ്ഞ ചെയ്യിപ്പിച്ച ആദ്യത്തെ രാഷ്ട്രപതിയാണ്. തുടർന്ന് ഈ റെക്കോർഡിനുടമയായത് നമ്മുടെ *കേരളത്തിൽ* നിന്നും രാഷ്ട്രപതിയായ
*കെആർ നാരായണനായിരുന്നു*
2009 ജനുവരി 27 ന് *ഡൽഹിയിൽ* തൊണ്ണൂറ്റിയെട്ടാമത്തെ വയസ്സിൽ ദിവംഗതനാകുമ്പോൾ രാഷ്ട്രപതിപദമൊഴിഞ്ഞതിന് ശേഷം
ദീർഘകാലം ജീവിച്ചിരുന്ന വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.
ഉപരാഷ്ട്രപതിയായിരിക്കെ ഇന്ത്യയുടെ പ്രസിഡന്റാകുന്ന നാലാമത്തെയാളായ _വെങ്കിട്ടരാമൻ_ തമിഴ്നാട്ടിൽ നിന്നുമുള്ള ആദ്യത്തെ രാഷ്ട്രപതിയാണ്. രണ്ടാമനാണ് ശാസ്ത്രജ്ഞനായ *കലാം*
1910 ഡിസംബർ 4 ന് *തഞ്ചാവൂർ* ജില്ലയിലെ രാജമാടത്ത് ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു. ഔപചാരിക വിദ്യാഭ്യാസം നാട്ടിൽ പുർത്തിയാക്കി.
_മദ്രാസ് സർവകലാശാലയിൽ_ നിന്നും ഇക്കണോമിക്സിൽ എംഎ ബിരുദംനേടി. ഇതോടൊപ്പം മദ്രാസ്സ് ലോ കോളേജിൽ നിന്നും നിയമബിരുദം നേടുകയും 1935 ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനാകാൻ എൻറോൾ ചെയ്യുകയും ചെയ്തു. അഭിഭാഷകനായിരിക്കെയാണ് രാജ്യത്തെ ബ്രിട്ടീഷ്കാരുടെ ആധിപത്യത്തിൽനിന്ന് മോചിപ്പിക്കാൻ
ദേശീയ പ്രക്ഷോഭണത്തിൽ പങ്ക്ചേർന്നു. കോൺഗ്രസ്സിനോടൊപ്പം നിന്ന് *ക്വിറ്റ് ഇന്ത്യാ സമരത്തിൽ* പങ്കെടുത്തതിന്
രണ്ടുവർഷത്തോളം ജയിലിലായിരുന്നു.
ജയിൽ മോചിതനായ അദ്ദേഹം വക്കീൽജോലിയും സജീവ രാഷ്ട്രീയവും
ഒരുപോലെ കൊണ്ടുനടന്നു. വെള്ളക്കാർ സമ്പൂർണമായി അധികാരം കൈമാറാൻ ഒരുക്കങ്ങൾ ആരംഭിച്ചതോടെ ഭരണഘടനാ നിർമ്മാണ സഭ രൂപവൽക്കരിക്കുകയും വെങ്കിട്ടരാമനെ അംഗമാക്കുകയും ചെയ്തു.
സ്വതന്ത്ര ഇന്ത്യയുടെ താല്ക്കാലിക പാർലമെന്റിലും അദ്ദേഹമംഗമായി.
സ്വതന്ത്ര ഇന്ത്യയിൽ 1951-52 വർഷങ്ങളിൽ നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പിലും 1957 ലും തഞ്ചാവൂരിൽ നിന്ന് വിജയിച്ച് ലോകസഭയിലെത്തി. രണ്ടാമത്തെ ലോകസഭയിൽ നിന്നും രാജിവച്ച് മദ്രാസ് സംസ്ഥാനത്ത് *കാമരാജിന്റെയും ഭക്തവത്സലത്തിന്റെയും* ക്യാബിനറ്റുകളിൽ വിവിധ വകുപ്പുകൾ കയ്യാളി.
1980 ൽ മദ്രാസ്സ് സൗത്തിൽ നിന്നും വിജയിച്ച് ലോകസഭയിലെത്തുകയും ഇന്ദിരയുടെ ക്യാബിനറ്റിൽ ധനകാര്യ, പ്രതിരോധ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇക്കാലത്താണ് *എ.പി.ജെ. അബ്ദുൾകലാമിനെ* ബഹിരാകാശ നിരീക്ഷണ വകുപ്പിൽ നിന്നും മിസൈൽ രംഗത്തേക്ക് മാറ്റിനിയമിക്കുന്നത്.
1984 ആഗസ്റ്റിൽ
*എം ഹിദായത്തുള്ള* ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞപ്പോൾ രാജ്യസഭയുടെ അധ്യക്ഷനാകാൻ _ഇന്ദിര_ _വെങ്കിട്ടരാമനെ_ മത്സരിപ്പിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള *ബി.സി. കാംബ്ലെ* എന്ന _"റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ"_ നേതാവിനെ തറപറ്റിച്ച് ആഗസ്റ്റ് 22 ന് _വെങ്കിട്ടരാമൻ_ ഇന്ത്യയുടെ ഏഴാമത്തെ ഉപരാഷ്ട്രപതിയായി.
1987 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ഭരണകക്ഷിയായ *ഇന്ത്യൻ നാഷണൽകോൺഗ്രസ്സിന്* ഭൂരിപക്ഷമുളള
ഇലക്ട്രറൽ കോളേജ്.,
മുൻ സുപ്രീംകോടതി ജഡ്ജിയും സംസ്ഥാനത്തെ ആദ്യനിയമമന്ത്രിയുമായ
*വി.ആർ. കൃഷ്ണയ്യരെ* ഇടതുപക്ഷകക്ഷികൾ പരാജയ സാധ്യതയാണെന്നറിഞ്ഞിട്ടും നിർബന്ധപൂർവ്വം കളിക്കളത്തിലിറക്കി.
കേരളം *നായനാർ* ഭരിക്കുന്നകാലം.
നല്ലൊരുശതമാനം
വോട്ടുകൾനേടി ജയിച്ച് 1987 ജൂലൈ 25 ന്
*ആർ വെങ്കിട്ടരാമൻ* എട്ടാമത്തെ രാഷ്ട്രപതിയായി അധികാരമേറ്റു. മുൻഗാമിയായ ഗ്യാനി സെയിൽസിങിൽ നിന്ന് വിഭിന്നനായ പുതിയ
പ്രഥമപൗരൻ _രാജിവിന്റെ_ നിഴലായിരുന്നു. 1989 ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അധികാരത്തിൽ നിന്നു തുത്തെറിയപ്പെട്ട സാഹചര്യത്തിലും ലോകസഭയിലെ ഏറ്റവും വലിയകക്ഷി എന്നനിലയിൽ _ഭാരതീയ ജനതാപാർട്ടിയുടെ സോപാധിക_ പിന്തുണയോടെ കോൺഗ്രസ്സ് വീണ്ടും രാജ്യം ഭരിക്കുന്നതിനോട് ആശയപരമായി വെങ്കിട്ടരാമൻ യോജിച്ചിരുന്നു.
1989 ഡിസംബർ 2 ന് *ദേശീയ മുന്നണി സർക്കാർ* അധികാരത്തിലേറി. ശാസ്ത്രജ്ഞന്മാരും പണ്ഡിതരടക്കമുള്ള *വി.പി.സിങ് മന്ത്രിസഭ* തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ
വ്യഗ്രത കാട്ടിത്തുടങ്ങി.
പിന്നാക്കവിഭാഗങ്ങൾക്ക് ഇരുപത്തിയേഴ് ശതമാനം ഉദ്യോഗസംവരണം കൊണ്ടുവരാൻ 1979 ലെ *ജനതാഗവൺമെന്റ്* ചുമതലപ്പെടുത്തിയ
*മണ്ഡൽകമ്മീഷൻ* റിപ്പോർട്ടിലെ ശുപാർശകൾ 1990 ആഗസ്റ്റിൽ നടപ്പിൽ വരുത്തുന്നതിന്
കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു, ഇതോടെ രാജ്യത്ത് നിയന്ത്രണാതീതമായ യുവജനപ്രക്ഷോഭമാരംഭിച്ചു. പൊതുവിഥികളിൽ ചെറുപ്പക്കാർ തീയൊരുക്കി ആത്മാഹുതി ചെയ്തു തുടങ്ങി.
*അയോധ്യയിലെ* തർക്കഭൂമയിലെ രാമക്ഷേത്രനിർമ്മാണവും 1990 ഒക്ടോബർ 30 ലെ _ബി.ജെ.പി. അധ്യക്ഷന്റെ_ അറസ്റ്റും കേന്ദ്രഭരണം അവതാളത്തിലാകാൻ കാലതാമസമെടുത്തില്ല.
ഒരുവർഷം തികയുന്നതിന് മുമ്പ് *എസ്സ് ചന്ദ്രശേഖർ* നയിക്കുന്ന *സമാജ് വാദി ജനതാദൾ( ആർ)* സർക്കാരിനെ _കോൺഗ്രസ്സ്_ പിന്തുണച്ചതിനാൽ അധികാരത്തിലേറ്റാൻ _വെങ്കിട്ടരാമന്_ കഴിഞ്ഞു. കോൺഗ്രസ്സ് പ്രസിഡന്റ് _രാജീവ്ഗാന്ധിയുടെ_ വസതിയായ
*നമ്പർ 10 ജൻപഥിന്* സമീപം രണ്ടു പോലീസുകാരെ ചാരപ്രവർത്തനത്തിന് പ്രധാനമന്ത്രി നിയോഗിച്ചെന്ന ആരോപണമുന്നയിച്ച് ലോകസഭയിൽ
പോര്തുടങ്ങി. ഗത്യന്തരമില്ലാതെ _ചന്ദ്രശേഖർ_ മന്ത്രിസഭയുടെ രാജി 1991 മാർച്ചിൽ പ്രസിഡണ്ടിന് സമർപ്പിച്ചു. രാജ്യം ഇടക്കാലതെരഞ്ഞെടുപ്പിലേയ്ക്ക്.
1991 മെയ് 21 ന് *മദ്രാസിൽ* തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുൻപ്രധാനമന്ത്രി
_രാജീവ്ഗാന്ധി_ പൈശാചികമായി വധിക്കപ്പെട്ടതും സജീവ രാഷ്ടീയമുപേക്ഷിച്ച് വിശ്രമജീവിതത്തിനൊരുങ്ങിയ *ഇന്ദിരയുടെ* വിശ്വസ്തനായ അനുയായി *നരസിംഹറാവു* പുതിയ പ്രധാനമന്ത്രിയായതും _വെങ്കിട്ടരാമൻ_ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.
1992 ൽ കാലാവധി പൂർത്തിയാക്കിയ _വെങ്കിട്ടരാമൻ_
ഒരുതവണകൂടി പരമപദത്തിൽ വിരാജിക്കാൻ തുനിഞ്ഞില്ല. കേരളത്തിൽനിന്നുള്ള
ആദ്യരാഷ്ട്രപതിയായ *കെ.ആർ നാരായണന്* ചുമതലയൊഴിഞ്ഞുകൊടുത്ത് _ചെന്നൈയിലെ_ *പൊതികൈ* എന്ന സ്ഥലത്ത് വിശ്രമജീവിതമാരംഭിച്ചു.
തന്റെ രാഷ്ട്രപതി പദത്തിൽ കൂട്ടുകക്ഷി സർക്കാരുകളെ മാത്രം അധികാരമേല്പിക്കാനുള്ള നിർഭാഗ്യത്തെക്കുറിച്ച് വ്യസനിച്ചെഴുതിയിട്ടുണ്ട്.
1938 ൽ ചെന്നൈ സ്വദേശിനിയായ ജാനകിയമ്മാളെ വിവാഹം ചെയ്തു. മുന്നു പെൺമക്കളാണ് ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതിക്കുള്ളത്.
1995 ലാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്.
""കാഞ്ചികാമകോടി
പരമാചാര്യ ഭക്തനും സൗമ്യതയുടെ അക്ഷരവെളിച്ചവുമേകിയ സത്യസ്വരൂപന് പ്രണാമം"".
*കെ. ബി. ഷാജി നെടുമങ്ങാട്.*

Comments
Post a Comment