Jan_25_2004/ വി.കെ.എൻ
*തൂമഞ്ഞിൻതൂള്ളി*
*തൂവൽതേടുംമിന്നാമിന്നി*
*നിന്നെയൊന്നു നുള്ളാൻ* *തെന്നലായെന്നുള്ളിൽ*
*സങ്കല്പങ്ങൾ വീണ്ടും വീണ്ടും വന്നു*
എത്ര ശാലീനസുന്ദരമായ ഗാനം.
സത്യൻഅന്തിക്കാടും, *കണ്ണൂർ രാജനും* യേശുദാസും കൂടി 1984 ൽ അണിയിച്ചൊരുക്കിയ പാട്ടിന്റെ പല്ലവിയാണ് മുകളിൽ കുറിച്ചത്.
*തിരുവില്പാമല*
*തൃശൂർ* ജില്ലയുടെ വടക്കേയറ്റത്തുള്ള സുന്ദരമായപ്രദേശം. പടിഞ്ഞാറോട്ട് ദർശനമരുളുന്ന *വിലാദ്രിനാഥ* ക്ഷേത്രം. _ശ്രീരാമസ്വാമി_ കിഴക്കോട്ടും _ലക്ഷ്മണപ്പെരുമാൾ_ പടിഞ്ഞാറോട്ടും ദർശനമരുളുന്ന
അപൂർവം ക്ഷേത്രങ്ങളിലൊന്ന്. _മലയാളഭാഷാ പിതാവിനൊപ്പം_ സ്ഥാനബഹുമതിയുള്ള കലക്കത്ത് *കുഞ്ചൻനമ്പ്യാരുടെ*
ജന്മംകൊണ്ട് പവിത്രമായ *കിള്ളിക്കുറിശ്ശിമംഗലം.*
പുണ്യങ്ങളായ സവിശേഷതകളാൽ ധന്യമായ _തിരുവില്വാമല._
സത്യൻ മലയാള ചലച്ചിത്ര സംവിധാനകലയിൽ തന്റെ സാന്നിധ്യമറിയിച്ചുതൂടങ്ങി വരുന്നതേയുള്ളു. *അന്തിക്കാട്* എന്ന ഗ്രാമീണഭംഗിനിറഞ്ഞ തൃശൂർ ജില്ലയിലെ കണ്ണെത്താപരപ്പായ
കോൾനിലങ്ങൾ തഴുകി വരുന്ന കാറ്റിന്റെ സുഗന്ധവും
നാട്ടുജീവിശത്തിന്റെ ലാവണ്യവും
ആവോളം അനുഭവിച്ചും ആസ്വദിച്ചും വളർന്ന
മികച്ച ക്രാഫ്ട്മാൻ.
തന്റെ സംവിധാനത്തിന്റെ ബാല്യകാലദശയിൽതന്നെ മഹാനുഭാവനായ
ഹാസ്യസാമ്രാട്ടിനെ സമീപിച്ചതും അദ്ദേഹത്തിന്റെ *പ്രേമവും വിവാഹവും* എന്ന കഥ *അപ്പുണ്ണി* എന്ന മനോഹരമായോരു അഭ്രകാവ്യമാകുന്നതും മലയാളത്തിൽ മറ്റാർക്കും ലഭിക്കാത്ത അപൂർവ്വ സൗഭാഗ്യമാണെന്ന് സത്യൻ എന്നൂം പറയാറുണ്ട്.
_കൊടിയേറ്റം ഗോപി_,
_നെടുമുടിവേണു_, _മോഹൻലാൽ, മേനക_, _കുതിരവട്ടം പപ്പു, ശങ്കരാടി_ മുതലായവർ അഭിനയിച്ച "അപ്പുണ്ണി" യുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയതും പയ്യൻതന്നെ.
തിരക്കഥയിലെ രസാവഹവും ആശയസമ്പുഷ്ടവുമായ ഒരു ഭാഗം ചുവടെ ചേർക്കുന്നു.
മേനോൻമാഷെ(മോഹൻലാൽ) ആദ്യം കണ്ടപ്പോൾത്തന്നെ അപ്പുണ്ണിക്ക് (നെടുമുടി) പിടിച്ചില്ല.
പുഴവക്കത്തെ ചായക്കടയിലിരുന്നു മാഷ് പരിചയം ഭാവിച്ചു'
" അപ്പൂണ്ണിന്നല്ലേ നമ്മുടെ പേര്?"
"നമ്മുടെയല്ല. എന്റെ!"
* ഒരു നല്ല ചായ"
"മോശം ചായ ഇവിടെ പാരാറില്ല!"
രണ്ടു ചോദ്യം. രണ്ടുത്തരം. തീർന്നു
നാലുപേജൂളള രംഗത്തേക്കാൾ ശക്തം.
മേനോൻമാഷിന്റെ അഭാവത്തിൽ
അയ്യപ്പൻനായർ(കൊടിയേറ്റം)
യാതൊരു നിവൃത്തിയുമില്ലാതെ മകളെ അപ്പുണ്ണിക്ക് കരപ്രമാണിമാരുടെ നിർബന്ധത്താൽ കൈപിടിച്ചു കൊടുക്കുന്നതും വരനും വധുവും മണിയറയിൽ പ്രവേശിച്ചസമയം മേനോൻമാഷെത്തുന്നതും ഉളിപ്പില്ലാത്ത നായർ അപ്പുണ്ണിയുടെ
മണവറവാതിലിൽമുട്ടി നാണംകെട്ട് ഇളിഭ്യനാകുന്നതും തിരക്കഥയുടെ തന്ത്രം തന്നെ.
*തോലൻ, ചാക്യാന്മാർ, കുഞ്ചൻനമ്പ്യാർ, സഞ്ജയൻ*
അങ്ങനെനീളുന്ന മലയാള ഹാസ്യപാരമ്പര്യത്തിൽ പർവ്വതസമാനം
ഉയർന്നുനില്ക്കുന്നു
*വി.കെ.എൻ* എന്ന നോവലിസ്റ്റ്.
തനതായൊരു ഭാഷാശൈലി സൃഷ്ടിച്ച _വി.കെ.എൻ_ ഹാസ്യത്തിന് അപരിചിതമായ ഭാവങ്ങൾനല്കി.
ചരിത്രവും രാഷ്ട്രീയവും സംസ്ക്കാരവുമെല്ലാം ഇടകലർന്ന് കിടക്കുന്ന പ്രമേയങ്ങളിലൂടെ അവിസ്മരണീയമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചു.
പത്രപ്രവർത്തകനായ *പയ്യൻ*,
പുസ്തകവ്യാപാരിയായ *ഇട്ടുപ്പ്*, *ചാത്തൻസ്*, *നങ്ങേമ*, *പിതാമഹനായ ചാത്തുനായർ*
അങ്ങനെ വിശ്വപ്പെരുന്തച്ചന്റെ മുഴക്കോല്കൊണ്ട് അളക്കേണ്ട മുഴുച്ചിരിപെരുമാക്കാന്മാരായി അവർ മലയാള സാഹിത്യത്തിൽ നിറഞ്ഞു.
"ഞാനും രൈരുനായരുംകൂടി വൈരുധ്യാധിഷ്ഠിത
ഭൗതികവാദത്തെപ്പറ്റി പറഞ്ഞ് തലതല്ലിചിരിച്ചു"
എന്നതാണ് _വികെഎൻ_ ശൈലി.
പയ്യനോളം പ്രശസ്തനായ
ഒരു കഥാപാത്രം മലയാള ചെറുകഥയിലില്ല.
രാഷ്ടീയവും ചരിത്രവുമാണ് _വി.കെ.എൻ_ സാഹിത്യത്തിലെ മണ്ണും വെള്ളവും.
അവയെ മുൻനിർത്തി മനുഷ്യ ജീവിതത്തെയാകെ അസംബന്ധം നിറഞ്ഞൊരു കോമാളി നാടകമായി _വി.കെ.എൻ_ അവതരിപ്പിച്ചു.
*ആരോഹണം പിതാമഹൻ ജനറൽ ചാത്തൻസ്* *സിൻഡിക്കേറ്റ്* തുടങ്ങിയ നോവലുകളും
*പയ്യൻകഥകളും* വഴി
_ വി.കെ.എൻ_ മലയാള സാഹിത്യത്തിലെ ഫലിതത്തിന്റെ കുലപതികളിലൊരാളായി നില്ക്കുന്നു.
തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ 1932 ഏപ്രിൽ ആറിന്
*വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ* എന്ന _വി.കെ.എൻ_ ജനിച്ചു.മെട്രിക്കുലേഷൻ ജയിച്ചശേഷം ഒമ്പത്‌വർഷം മലബാർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന
_വി.കെ.എൻ_ 1959 മുതൽ1969 വരെ *ഡൽഹിയിൽ*
പത്രപ്രവർത്തനത്തിൽ
ഒരു കൈ പയറ്റി.
സാഹിത്യജീവിതം പൂത്തുലഞ്ഞതും
ഇക്കാലത്തുതന്നെ.
*ശങ്കേഴ്സ് വീക്കിലി* *സ്റ്റേറ്റ്സ്മാൻ* എന്നിവയിൽ പംക്തികളും എഴുതിയിരുന്നു.
ഇംഗ്ലീഷിലാണ് വി.കെ.എൻ ആദ്യത്തെ കഥയെഴുതിയത് . 1955 ൽ ഡൽഹിയിൽവച്ച് ഡൽഹിയിൽ നാഷണൽ ബുക്ക്ട്രസ്റ്റിന്റെ
ബാലപ്രസിദ്ധീകരണത്തിൽ സബ്എഡിറ്ററായും
വി.കെ.എൻ പ്രവർത്തിച്ചിട്ടുണ്ട് *മാതൃഭുമി* ആഴ്ചപ്പതിപ്പിലൂടെയാണ് അദ്ദേഹം മലയാള
സാഹിത്യരംഗത്ത് ശ്രദ്ധേയനായത്. ഡൽഹിയിലെ
ജീവിതത്തിന്ശേഷം കേരളത്തിലേയ്ക്ക് മടങ്ങിയ അദ്ദേഹം പിന്നീട് പൂർണമായും സാഹിത്യരചനയിൽ മുഴുകി. ലക്കിടി സ്വദേശിനിയായ
*വേദവതിയമ്മയാണ്* അദ്ദേഹത്തിന്റെ സമാധർമ്മിണി.
ജനപ്രിയമായ തമാശയുടേയും നർമ്മഭാവനയുടേയും വഴിയല്ല വി.കെഎന്നിന്റെത്.
നാം ജീവിക്കുന്ന സമൂഹത്തിന്റെ ചരിത്രത്തിലും സംസാക്കാരത്തിലും ഇടപെട്ടുകൊണ്ട്
പരിചിതരൂപങ്ങളെയെല്ലാം വക്രീകരിക്കുകയും വിലക്ഷണമാക്കുകയും ചെയ്യുന്ന അക്രമാസക്തമായ ഹാസ്യമാണത്. ഭരണകൂടമായും അധികാരത്തിന്റെ ഇടനാഴികളുമായും ബന്ധപ്പെട്ടുനില്ക്കുന്നു
ആ ഫലിതബോധം.
പദവിയും പണവും സുഖവും നേടാനായി ഏത് വേഷവും കെട്ടുന്ന മനുഷ്യരിലൂടെ സമകാലീക അധികാരത്തിന്റെ ആസുരഭൂപം അദ്ദേഹം
വരച്ചുകാട്ടി. ശരീരവും ഭക്ഷണവും അദ്ദേഹത്തിന്റെ കൃതികളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നു.
_പ്രഹസനത്തിന്റെയും_ _കൂത്തിന്റെയും_ _തുള്ളലിന്റെയും_ അന്തരീഷവും സറ്റയറിന്റെയും പാരഡിയുടേയും
ആഖ്യാനതന്ത്രവും,
രാഷ്ടീയ കാർട്ടൂണിന്റെയും കാരിക്കേച്ചറിന്റെയും രൂപതന്ത്രവും അവിടെക്കാണാം. നാട്ടുമൊഴിയും തന്നിഷ്ടപ്രകാരമുള്ള പരിഭാഷയും വിലക്ഷണ പ്രയോഗങ്ങളുമെല്ലാം രചനയിൽ കാണാം
"ചിരിച്ചുചിരിച്ചു മണ്ണ് കപ്പി പിന്നെ എഴുന്നേറ്റ് തുപ്പി" എന്നേ _വി.കെ.എൻ_ എഴുതൂ
ഉത്സവങ്ങളിലെ അനിയന്ത്രിതത്വവും
തുളളലിലെയും ചാക്യാർകൂത്തിലെയും വിധ്വംസകഫലിതവും ഭാഷാരീതിയും *കഥകളിയും* വി.കെ.എൻ കൃതികളെ സ്വാധീനിച്ചിട്ടുണ്ട്.
നിഗ്രഹോത്സുകമായ ഹാസ്യവ്യഗ്രതയുടെ കർത്താവ് 2004 ജനുവരി 25 ന് എഴുത്തിന്റെ ലോകത്ത്നിന്നും യാത്രയായി.
*കുഞ്ചന്റെ*
നാട്ടിൽത്തന്നെ പിറന്ന _നായർ_ ഹാസ്യത്തിന്റെ മേമ്പൊടിയിൽത്തീർത്ത രചനകൾ മലയാളവും, മലയാളിയും,
സാഹിത്യവുമുള്ള കാലത്തോളം
ചിരിയുടെ കൂത്തരങ്ങുകൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
*കെ. ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment