Jan_24_1991/ പത്മരാജൻ
*വസുമതി ഋതുമതി*
*ഇനിയുണരൂ*
*ഇവിടെ വരൂ*
*ഈ ഇന്ദുപുഷ്പഹാരമണിയു*
*മധുമതി*
_ആലപ്പുഴ_ *ഉദയാനഗറിലെ*
സ്റ്റുഡിയോ കോംപ്ലെക്സിൽ *ഗന്ധർവ്വക്ഷേത്രം* എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ ഹരിപ്പാട് നിന്നെത്തിയ ഒരു ചെറുകഥാകൃത്തും ചങ്ങാതിയുമുണ്ട് .
ചിത്രത്തിന്റെ പേര് അന്വർത്ഥമാക്കുന്നത്പോലെ ഗന്ധർവ്വന്റെ വേഷമണിഞ്ഞ് *പ്രേംനസീർ* നിർദ്ദേശങ്ങളനുസരിക്കുന്നു.
*ഹരിപ്പാട്* _മുതുകുളത്ത്_ നിന്ന് സിനിമയുടെ അകംപൊരുളുകൾ പഠിക്കാനും മനസ്സിലാക്കാനുമെത്തിയ ചെറുതാടിക്കാരന്റെ
ചിന്തയിൽ *ഗന്ധർവ്വന്റെ* രൂപം ഇടംപിടിച്ചു.
1985 ൽ *ചിത്രഭൂമീ* വാരികയ്ക്ക് നല്കിയ ഇന്റർവ്യൂവിലാണ് പ്രശസ്ത സാഹിത്യകാരനും സിനിമാ സംവിധായകനുമായ *പത്മരാജൻ* മേല്പറഞ്ഞ വിശേഷങ്ങൾ വെളിപ്പെടുത്തിയിരുന്നത്.
_പത്മരാജന്റെ_ മനസ്സിൽ ചേക്കേറിയ _ഗന്ധർവ്വനെ_ തന്റേതായ ഭാവനയിലും രൂപത്തിലും അഭ്രപാളിയിലാക്കാൻ പ്രശസ്ത നിർമ്മാതാവ് _ഗുഡ്നൈറ്റ് മോഹൻ_ തയ്യാറായി.
*മഹാഭാരതം* ടിവി പരമ്പരയിലൂടെ
ശ്രീകൃഷ്ണനായി അവതരിച്ച _നീതിഷ്ഭരദ്വാജ്_ ഗന്ധർവ്വനായി അഭിനയിച്ചു.1991 ജനുവരി 23 ന് ചിത്രത്തിന്റെ പ്രിവ്യൂ കാണാൻ *കോഴിക്കോട്*
_പാരമൗണ്ട് ടവ്വേർസ് ഹോട്ടലിൽ_
ഉറങ്ങാനായിപോയ അദ്ദേഹം പിറ്റേന്ന്മുറിയിൽ മൃതനായി കിടക്കുന്നതാണ് കണ്ടത്
ചിത്രത്തിലെ നായിക പാടിയ വരികൾ അറംപറ്റുകയായിരുന്നു.
*"പാലപ്പൂവേ നിന്റെ മംഗല്യത്താലി തരൂ"*
മാംഗല്യം വിളക്കിച്ചേർക്കുന്ന *താലി* ആരോടും
പിടിച്ചുവാങ്ങരുത്.
മലയാളിയുടെ സാംസ്ക്കാരിക നഭസ്സിലെ പ്രൗഢോജ്ജ്വലമായ ഒരു ഗന്ധർവ്വസാന്നിധ്യമായിരുന്നു _പത്മരാജൻ_ എന്ന കഥാകാരനും
ചലച്ചിത്രസൃഷ്ടാവും. ഏകദേശം മൂന്നുപതിറ്റാണ്ട് മാത്രം നീണ്ടുനിന്ന
തന്റെ സാഹിത്യ ചലച്ചിത്ര പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടനവധി ചെറുകഥകൾ, മുപ്പതിലേറെ വരുന്ന നോവലുകൾ,
സ്വന്തം തിരക്കഥയിൽ പതിനെട്ടു സിനിമകൾ, കൂടാതെ
മറ്റ് സംവിധായകർക്ക് വേണ്ടി ഇരുപതോളം തിരക്കഥകൾ. എല്ലാ അർത്ഥത്തിലും മലയാളി മനസുകളിൽ തിളങ്ങിനിന്ന
ഒരു *നക്ഷത്രമായിരുന്നു* അദ്ദേഹം..
1979 ഏപ്രിലിലാണ് "പത്മരാജൻ" ആദ്യമായി സംവിധാനം ചെയ്തചിത്രം *പെരുവഴിയമ്പലം*
പുറത്തുവരുന്നത്.
നടൻ *ജോസ്പ്രകാശിന്റെ* സഹോദരൻ
_ശ്രീ പ്രേംപ്രകാശാണ്_ ചിത്രം നിർമ്മിച്ചത്. ആകാശവാണിയിൽ ജോലി നോക്കിവരുന്ന കാലത്താണ് പ്രേംപ്രകാശും *പപ്പനും* സൗഹൃദത്തിലാകുന്നത്.
*മാതൃഭൂമി* വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുവന്നിരുന്ന പപ്പന്റെ *പെരുവഴിയമ്പലം* എന്ന നോവൽ ചലച്ചിത്രമാക്കാൻ ഇരുവരും തീരുമാനിച്ചു.
തന്റെ ജന്മദേശമായ *മുതുകുളത്തെ* ഒരു ദേവിക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച്
മുൻവൈരാഗ്യംമൂലം ഒരു യുവാവ് അമ്പത് കഴിഞ്ഞ ഒരു ചട്ടമ്പിയെ കുത്തിക്കൊല്ലുന്നു. ഇതാണ് നോവലിന് പ്രചോദനമായ പ്രമേയം. തുടർന്ന് _പപ്പന്റെ_ ഭാവനയിൽ ഓജസ്സാർന്ന കഥാപാത്രങ്ങളായ
വാണിയൻ കുഞ്ചുവിന്റെ മകൻ _രാമനും_ സഹോദരി സീതയും വില്ലനായ _പ്രഭാകരനും_ വിടർന്നുവന്നു. നോവൽ പൂർണമായും ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരികയും വമ്പിച്ച ജനപ്രീതി നേടുകയും ചെയ്തു.
_വാണിയൻകുഞ്ചുവിന്റെ_ മകൻ രാമനായി അഭിനയിക്കാൻ പുതുമുഖങ്ങളെത്തേടി പരസ്യം കൊടുത്തതും അവസാനം _പപ്പന്റെ_ നാട്ടുകാരനായ പതിനഞ്ചുകാരൻ _അശോകനെ_ തിരഞ്ഞെടുത്തതും _പ്രേംപ്രകാശ്_ എഴുതിയിട്ടുണ്ട്.
_ബാലരാമപുരം നെയ്യാർഡാം_ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. 1978 ലെ വെള്ളപ്പൊക്കത്തിൽ നെയ്യാർഡാമിലെ ചിത്രത്തിന്റെ സെറ്റ് അപ്പാടെ ഒഴുകിപ്പോയി. ഒന്നേമുക്കാൽ ലക്ഷം രൂപയായിരുന്നു നിർമ്മാണച്ചിലവ്.
രാമൻ,( അശോകൻ) പ്രഭാകരനെ കുത്തി കൊലപ്പെടുത്തിയശേഷം ഉത്സവപ്പറമ്പിൽനിന്നും
ഓടിരക്ഷപ്പെടുന്ന രംഗം ചിത്രീകരിച്ചത് രസകരമായി പ്രകാശ് വിവരിച്ചിരിക്കുന്നു കുഞ്ചുവിന്റെ പുറകെ ഓടാൻ എക്സ്ട്രാനടന്മാരെയോ നാട്ടുകാരെയോ കിട്ടാതെ വന്നപ്പോൾ ക്യാമറാമാനും കാർ ഓടിച്ചിരുന്ന ഡ്രൈവറുമൊഴികെ ബാക്കിയെല്ലാവരും ഓടിയത്രേ. ഈയിടെ അന്തരിച്ച സംവിധായകൻ *അജയനും* ഓടാനുണ്ടായിരുന്നു.
ഈസ്റ്റ്മാൻ കളറിൽ _പെരുവഴിയമ്പലം_ നിർമ്മിക്കാൻ പ്രകാശ് തീരുമാനിച്ചെങ്കിലും _പപ്പന്_ ബ്ലാക്ക് ആൻഡ് വൈറ്റിൽ സംവിധാനം ചെയ്യാനായിരുന്നു താല്പര്യം. *കൊടിയേറ്റം ഗോപി,* *കെപിഎസി* *അസീസ്, ജോസ്പ്രകാശ്*, _കവിയൂർ പൊന്നമ്മ, ലളിത_ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡും നല്ല ചിത്രത്തിനുള്ള സംസ്ഥാന അവാർഡും _പെരുവഴിയമ്പലത്തിന്_ ലഭിച്ചു.
1945 മേയ് 23 ന് *ആലപ്പുഴ* ജില്ലയിലെ മുതുകുളത്ത്, _ഞവരയ്ക്കൽ_ വീട്ടിൽ _അനന്തപത്മനാഭപിള്ള- ദേവകിയമ്മ_ ദമ്പതികളുടെ മകനായി ജനിച്ചു.
_മുതുകുളം_
ബോയ്സ് ഹൈസ്കൂൾ, _തിരുവനന്തപുരം_
*എംജി കോളേജ്* എന്നിവിടങ്ങളിൽ പഠനം.
1963 ൽ രസതന്ത്രത്തിൽ ബിരുദം നേടിയതിന് ശേഷം രണ്ടുവർഷം
മഹാപണ്ഡിതനായ *ചേപ്പാട് അച്യുതവാര്യർക്ക്* കീഴിൽ സംസ്കൃതം പഠിച്ചു.
1965 ഏപ്രിലിൽ *തൃശൂർ* _ആകാശവാണിയിൽ_ പ്രോഗ്രാം അനൗൺസറായി.
1986 വരെ അവിടെ തുടർന്നു.1965 ൽ _കൗമുദിയിൽ_
*ലോല മിൽഫോഡ് എന്ന അമേരിക്കൻ പെൺകിടാവ്* എന്ന കഥ ആദ്യമായി പ്രസിദ്ധീകരിച്ചൂ. തുടർന്ന് ചെറുകഥാ രചനയിലൂടെ സാഹിത്യലോകത്ത് തിളങ്ങിയ അദ്ദേഹം 1971 ൽ
ആദ്യത്തെ നോവൽ
*നക്ഷത്രങ്ങളെ കാവൽ* പ്രസിദ്ധീകരിച്ചു. ഇത്
സാഹിത്യഅക്കാദമി പുരസ്ക്കാരം നേടി.
അദ്ദേഹത്തിന്റെ തിരക്കഥകൾ മിക്കതും ചലച്ചിത്രമാക്കിയത് *ഭരതനും ഐ.വി.ശശിയുമായിരുന്നു*
_മോഹൻ, കെ.ജി.ജോർജ് ജോഷി_ എന്നിവരും സംവിധായകരായെത്തി.
1984 ലെ _ശശി_
സംവിധാനംചെയ്ത *കാണാമറയത്ത്* പത്മരാജന് ഏറെ പ്രശംസനേടിക്കൊടുത്തു. ഇംഗ്ലീഷ് നോവലായ _ജീൻ വെബ്ബ്സ്റ്റേഴ്സിന്റെ_ *ഡാഡി ലോങ്ങ് ലെഗ്സിലെ* ആശയാവിഷ്ക്കാരമാണ് "കാണാമറയത്ത്".
പപ്പന്റെ ആദ്യ തിരക്കഥയായ *പ്രയാണം* ഭരതൻ തന്നെ തമിഴിൽ *സാവിത്രി*
എന്നപേരിൽ പുനർനിർമ്മിച്ചു. ബ്രാഹ്മണ സമുദായത്തിൽ നടമാടിയിരുന്ന അനാചാരങ്ങളുടെ തുറന്ന അവതരണമായിരുന്നു "പ്രയാണം."
_തൃശൂർ_ ജില്ലയിലെ *വാടാനപ്പിള്ളി* കടപ്പുറം പ്രസിദ്ധമാണ്. ആ നാട്ടിലെ പേരെടുത്ത കുടുംബത്തിലെ ഒരു യുവാവ് കടലിലെ ഒഴുക്കിൽപ്പെട്ട് കാണാതെയായി.
മകൻ ജിവനോടെ വന്നില്ലെങ്കിലും മൃതശരീരം എത്തുമെന്ന പ്രതീക്ഷയിൽ കടപ്പുറത്ത് തപസ്സിരുന്നു വൃദ്ധപിതാവ്.
ഇക്കഥ എങ്ങിനെയോ _പപ്പന്റെ_ മനസ്സിൽ ഒരു തീപ്പൊരിയായി വീണു.
മുപ്പത്തിയെട്ടു ചിത്രങ്ങളിൽ പപ്പൻ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന *മൂന്നാംപക്കം* എന്ന ചിത്രത്തിന്റെ പിറവി ഇപ്രകാരമായിരുന്നു
"ജയറാമിനെ" *പാച്ചുവെന്ന* ചെല്ലപ്പേരിൽ വിളിക്കുന്ന മുത്തച്ഛനായി *തിലകൻ* അസാമാന്യമായ അഭിനയമാണ് കാഴ്ചവച്ചത്.
_ഗാന്ധിമതി ബാലൻ_ നിർമ്മിച്ച
*മൂന്നാംപക്കം* *തക്കലയ്ക്കടുത്തും വട്ടക്കോട്ട ബീച്ചിലുമായിരുന്നു* ചിത്രീകരിച്ചത്.
തിരുവനന്തപുരം ചാലമാർക്കറ്റിലെ
*തങ്കപ്പൻതമ്പിയുടെ* വെങ്കലപാത്രക്കടയുടെ
മുൻവശം മിക്കവരും കണ്ടിരിക്കും . എന്നാൽ തമ്പിയുടെ ഗോഡൗൺ കാണണമെങ്കിൽ _പപ്പന്റെ_ *കളളൻ പവിത്രൻ* ചിത്രം കണ്ടാൽ മതിയാകും. _നെടുമുടി, ഗോപി_, ഭാസി, എന്നിവരഭിനയിച്ച ചിത്രത്തിൽ മാമച്ചൻ(ഗോപി) തുടങ്ങുന്ന റൈസ് മില്ലിന്റെ മുൻവശത്ത് തൂക്കിയ ബോർഡിൽ
"ഇന്ന് കുത്ത് ഫ്രീ" (ആദ്യമായി തുടങ്ങുന്ന സംരംഭങ്ങൾക്ക് ഉദ്ഘാടനദിവസം സൗജന്യ സേവനം വിട്ടുകൊടുക്കുന്ന പതിവ്) എന്നെഴുതിയിരിക്കുന്നത് ഏറെ ചിരിപ്പിച്ചിരുന്നു.
സൂപ്പർ താരങ്ങളായ _മമ്മൂട്ടിയും മോഹൻലാലും_ "കൂടെവിടെ"(1983),
"കരിമ്പിൻ പൂവിനക്കരെ"(1985) എന്നീ ചിത്രങ്ങളിലൂടെയാണ് പപ്പനുമായി സഹകരിച്ചു തുടങ്ങുന്നത്.
_മണ്ണാറത്തുടി ജയകൃഷ്ണൻ_*(തൂവാനത്തുമ്പികൾ)* _ജീവൻ_ *(സീസൺ)* എന്നിവ _മോഹൻലാൽ_ അവിസ്മരണീയമാക്കിയ _പപ്പന്റെ_ കഥാപാത്രങ്ങളാണ്.
അശോകൻ , റഷീദ്, റഹിമാൻ, ജയറാം, അജയൻ, രാമചന്ദ്രൻ, ശാരി മുതലായ അഭിനേതാക്കളെ ചലച്ചിത്ര ലോകത്ത്
സംഭാവനചെയ്തത് അദ്ദേഹമായിരുന്നു.
സുരേഷ് ഉണ്ണിത്താൻ, *അജയൻ* ബ്ലെസ്സി എന്നീ സംവിധായകരും അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് പ്രശസ്തരായത്.
പത്മരാജന്റെ *ഓർമ്മ* എന്ന ചെറുകഥ ബ്ലെസ്സി 2007 ൽ *തന്മാത്ര* എന്ന പേരിൽ ചലച്ചിത്രമാക്കുകയും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി രാധാലക്ഷ്മി *പത്മരാജൻ എന്റെ ഗന്ധർവ്വൻ* എന്നപേരിൽ പ്രിയഭർത്താവിനെക്കുറിച്ചുള്ള സ്മരണകൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.
മലയാള ചലച്ചിത്രം അദ്ദേഹമില്ലാതെ ഇരുപത്തിയെട്ട് വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഒരു വിശ്വനാഥനോ, ഒരു ചെല്ലപ്പനാശാരിയോ, ഒരു റോയിയോ, ഒരു ജയകൃഷ്ണനോ പിന്നീട് വന്ന പ്രഗല്ഭരിൽ നിന്നും നമുക്ക് ലഭിച്ചിട്ടില്ല. ഇനിലഭിക്കുമെന്നുള്ള പ്രതീക്ഷയും വേണ്ട.
*വികാരങ്ങളുടെ മറ്റൊരു ഭൂഖണ്ഡത്തിലേയ്ക്ക് പോയ,കാഥികാ തിരികെ വരു*
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment