Jan_22_1913/ എ.ആർ.രാജരാജവർമ്മ
*കന്യാകുമാരിക്ഷിതിയാദിയായ്,*
*ഗോകർണ്ണാന്തമായ് തെക്കുവടക്ക് നീളേ.*
*അന്യോന്യമംബാശിവർ നീട്ടി വിട്ട,*
*കണ്ണോട്ടമേറ്റുണ്ടൊരു*
*നല്ലരാജ്യം*
നമ്മുടെ മനോഹരമായ കൊച്ചുകേരളത്തെ വർണ്ണിച്ച് മേല്പറഞ്ഞ വരികളിലും മനോഹരമായോ ഭൂമിശാസ്ത്രപരമായോ ഏതെങ്കിലും കവികൾ പാടിയിട്ടുണ്ടോ എന്ന് സംശയമാണ്.
1975 ലെ കേരളപാഠാവലി
ഏഴാംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠമായ *കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ* _""ഒരു നല്ലരാജ്യം""_ എന്ന കവിതയിലെ ആദ്യത്തെ വരികളാണ് മേലുദ്ധരിച്ചത്.
*കൊച്ചി- കൊടുങ്ങല്ലൂർ* _ബിനാലെയുടെ_
നാലാംപതിപ്പ് നടന്നു കഴിഞ്ഞു.
*ഋഷിനാഗകുളം* എന്ന _എറണാകുളവും_ *തിരുവഞ്ചിക്കുളം, മഹോദയപുരം* എന്നീ പേരുകളിൽ ചരിത്രാതീതകാലം മുതലേ അറിയപ്പെട്ട
തുറമുഖനഗരമായ _കൊടുങ്ങല്ലൂരിനെയും_ ബിനാലേയിൽ ഒന്നിച്ചതിൽ അതിശയിക്കാനില്ല.
_കൊടുങ്ങല്ലൂർ_ കോവിലകത്തെ തൂണുകളിൽ പോലും സാഹിത്യമുണ്ടെന്ന്
*എആർ രാജരാജവർമ്മ* ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
മലയാളസാഹിത്യത്തിലെ ഒരത്ഭുതാത്മാവായിരുന്ന കുഞ്ഞിക്കുട്ടൻ തമ്പുരാൻ അന്തരിച്ചിട്ട് ഒരു നുറ്റാണ്ടിലധികം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
1913 ജനുവരി 22 നാണ്
നാല്പത്തിഒമ്പതാം വയസ്സിൽ
*കേരളവ്യാസൻ* എന്ന അപരനാമധേയത്തിൽ വിഖ്യാതനായ _തമ്പുരാൻ_ ഭാഷയുടെ വളർച്ചയ്ക്ക് തീരാനഷ്ടമായി മറഞ്ഞത്.
ഇന്നത്തെ തലമുറ അദ്ദേഹത്തെ ശരിയായി അരിയുകയും വേണ്ടവിധം സ്മരിക്കുകയും സമാദരിക്കുകയും ചെയ്യുന്നുണ്ടോ എന്ന കാര്യം ചിന്തനീയമാണ്. *ഭാരതവിവർത്തനം*
ഒന്നുകൊണ്ട്തന്നെ അനശ്വരയശസ്സ്നേടിയ ഈ മഹാപുരുഷന്റെ സാഹിതിസേവനം അലോക സാമാന്യമെന്നുേവേണം പറയുക. അതിൽനിന്ന് നമ്മുടെ ഭാഷയ്ക്കുണ്ടായ നേട്ടങ്ങളുടെ വില കണക്കാക്കുമ്പോൾ _തമ്പുരാൻ_ കേരളീയർക്ക് പ്രാതസ്മരണീയനാണെന്ന് കാണാം.
മലയാള സാഹിത്യത്തിൽ *വെൺമണിപ്രസ്ഥാനം* കൊടികുത്തി വിളയാടിയിരുന്ന ഒരു കാലഘട്ടത്തിലാണ് പ്രശസ്തകവി
_വെൺമണി അച്ഛൻ(പരമേശ്വരൻ) നമ്പൂതിരിയുടേയും_ കൊടുങ്ങല്ലൂർ കോവിലകത്തെ _കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയുടേയും_ മുത്തപുത്രനായി 1864 സെപ്തംബർ 18 ന് _തമ്പുരാൻ_ ജനിച്ചത്.
*രാമവർമ്മ* എന്നായിരുന്നു മഹാകവിയുടെ
യഥാർത്ഥനാമധേയം. *കുഞ്ഞിക്കുട്ടൻ* എന്നത് ഓമനപ്പേരാണ്. എന്നാൽ അതിനാണ് പിന്നീട് പ്രശസ്തിയുണ്ടായത്. കഥാനായകന്റെ ബാല്യകാല വിദ്യാഭ്യാസം കുലാചാരപ്രകാരം യഥാവിധി നടന്നു. അന്നത്തെ സമ്പ്രദായമനുസരിച്ചുള്ള ഉപരിപഠനത്തിനുവേണ്ട ഗുരുനാഥൻ കോവിലകത്തുതന്നെ ഉണ്ടായിരുന്നു.
സാഹിത്യദികലകളും
തർക്കവ്യാകരണാദി ശാസ്ത്രങ്ങളും തമ്പുരാനെ പഠിപ്പിച്ചത് പണ്ഡിതന്മാരായ സ്വന്തം അമ്മാവന്മാർതന്നെയായിരുന്നു. *വിദ്വാൻ ഗോദവർമ്മത്തമ്പുരാന്റെ* അടുക്കൽനിന്ന് കാവ്യനാടകലങ്കാരങ്ങളെല്ലാം പതിനഞ്ച് വയസ്സായപ്പോഴേയ്ക്കും തമ്പുരാൻ പഠിച്ചുകഴിഞ്ഞു.
ബാല്യംമുതല്ക്കേ അസാധാരണമായ ബുദ്ധിശക്തിയും കവിതാവാ സനയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഏഴാംവയസ്സ് മുതൽ തമ്പുരാൻ പദ്യരചന തുടങ്ങിയെന്നാണ് പറയപ്പെടുന്നത്.
പ്രായംകൂടിവന്നതോടെ കവിതാഭ്രമം കലശലായി പഠിപ്പിനുതന്നെ മുടക്കംവന്നിട്ടുണ്ട്. *തമ്പുരാന്* പദ്യം ഗദ്യംപോലെതന്നെ ഒരു വ്യവഹാര ഭാഷയായിരുന്നുവെന്ന് പറയാം.കത്തുകൾപോലും പദ്യത്തിലെഴുതുന്ന രീതിയിലായി. നിരവധി
ദ്രുതകവിതാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനാർഹനായി.
1885 ൽ കോയിപ്പിളളിൽ പാപ്പിയമ്മയെ വിവാഹം ചെയ്തു.1891 ൽ പിതാവിന്റെ മരണം. 1893 ൽ ജ്യേഷ്ഠൻ വെൺമണി മഹൻ നമ്പൂതിരിയുടെ മരണം.
ആദ്യത്തെയും മൂന്നാമത്തെയും
ഭാര്യമാരുടെ മരണം. ആദ്യഭാര്യയിലുണ്ടായ എട്ടുകുട്ടികളിൽ ആറുപേരുടേയും
രണ്ടാംഭാര്യയിലുണ്ടായ
നാലുകുഞ്ഞുങ്ങളിൽ
രണ്ട്പേരുടേയും ശൈശവത്തിലുള്ള മരണങ്ങൾ--
ഇങ്ങനെ ഒരു സാധാരണ മനുഷ്യനെ തളർത്താൻ പാകത്തിലുള്ള അനുഭവങ്ങളിലൂടെ
കടന്നുപോയിട്ടും _തമ്പുരാൻ_ പതറിയില്ല.
1892 ൽ രചിച്ച *ലക്ഷണാസംഗം* നാടകമാണ് ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച കൃതി. ദുര്യോധനപുത്രിയായ ലക്ഷണയെ ശ്രീകൃഷ്ണപുത്രനായ സാംബൻ കൈക്കലാക്കുന്ന കഥ അഞ്ചംഗങ്ങളായി അവതരിച്ചപ്പോൾ മഹാകവി *ഉള്ളൂരും* അഭിനയിച്ചിരുന്നുവത്രേ.
"സ്യമന്തകം, സീതാസ്വയംവരം, മാനവിക്രമവിജയം, മാർത്താണ്ഡവിജയം" എന്നിവ തമ്പുരാൻ രചിച്ച നാടകങ്ങളാണ്.
മലയാളത്തിലാദ്യത്തെ യാത്രാവ്വത്താന്തകാവ്യമായി തമ്പുരാന്റെ _മദിരാശിയാത്ര_
വിശേഷിക്കപ്പെടുന്നു
കേരളത്തിന്റെ ആദികാലം മുതൽ ആധുനികകാലംവരെയുള്ള ചരിത്രം മുപ്പത് സർഗ്ഗങ്ങളുള്ള മഹാകാവ്യമായി രചിക്കാൻ പദ്ധതിയിട്ടതാണ് *കേരളം.*
എന്നാൽ പതിനൊന്ന് സർഗ്ഗങ്ങൾ പൂർത്തിയാക്കിയ ഈ കാവ്യത്തിന്റെ അഞ്ച് സർഗ്ഗങ്ങളേ പ്രസിദ്ധികരിച്ചുള്ളു.
ഈ കുറിപ്പിന്റെ തുടക്കത്തിൽ ചേർത്ത വരികൾ
ആ കാവ്യത്തിൽ നിന്നുള്ളതാണ്. സംസ്കൃതത്തിൽ നിന്ന് നിരവധി കുതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. *ഷേക്സ്പിയറുടെ*
"ഹാംലറ്റ്, ഒഥല്ലോ" എന്നിവയും പരസഹായത്താൽ മലയാളത്തിൽ പരിഭാഷപ്പെടുത്തി.
*മഹാഭാരതം*
*പഞ്ചമവേദമെന്നും* *ജയസംഹിതയെന്നും* വിശേഷിപ്പിക്കപ്പെടുന്ന ഏറ്റവും ബൃഹത്തായ വിശ്വമഹാകാവ്യം.
ഒരിക്കൽ ദേവന്മാർ പരീക്ഷണാർത്ഥം തുലാസിന്റെ ഇടം തട്ടിൽ നാലുവേദങ്ങളും മറുതട്ടിൽ ഭാരതഗ്രന്ഥക്കെട്ടും വച്ചു തുലനം നോക്കിയത്രേ!! പഞ്ചമവേദമിരുന്ന തുലാത്തട്ട് മഹാഭാരത്താൽ താണുപോയതിനാലാണ് *രണ്ടമ്മമക്കളുടെ* കഥയ്ക്ക്
_മഹാഭാരതമെന്ന_ പേര് കൈവന്നതെന്ന് അഭിപ്രായം.
പതിനെട്ട് പർവ്വങ്ങളും അനേകം ഉപപർവ്വങ്ങളും ആയിരക്കണക്കിന് അധ്യായങ്ങളിലുമായി വാരിധിപോലെ പരന്നുകിടക്കുന്ന ഇതിഹാസം എണ്ണൂറ്റി എഴുപത്തിനാലു ദിവസം അതായത്
രണ്ട്കൊല്ലം നാല്മാസം
ഇരുപത്തിനാല്ദിവസം മാത്രമെടുത്ത് വൃത്താനുവൃത്തത്തിലുള്ള _തമ്പുരാന്റെ_ പദ്യതർജ്ജമ
മാനവമനീഷയുടെ വിസ്മയാവഹമായ
വിശിഷ്ടസിദ്ധിതന്നെയാണ്.
ഇതര ഭാരതീയഭാഷകളിലോ വിദേശഭാഷകളിലോ ഒരാൾ ഏകനായി ഇത്തരമൊരു കൃത്യം മേല്പറഞ്ഞ ദിവസങ്ങളിൽ പൂർത്തീകരിച്ചിട്ടില്ല.
*ഇന്ത്യയിൽ* ഏറ്റവുമധികം ജനങ്ങൾ സംസാരിക്കുന്ന
രണ്ടാമത്തെഭാഷയായ *തെലുങ്കിൽ* പോലും
മൂന്നു പണ്ഡിതന്മാരുടെ മൂന്നരവർഷത്തെ പ്രയത്നഫലത്താലാണ് തർജ്ജമ സാധ്യമായത്. മഹാഭാരതത്തിന്റെ ഏറ്റവും പ്രാചീനമായ താളിയോലക്കെട്ട് _നേപ്പാളിന്റെ_ തലസ്ഥാനമായ *കാഠ്മണ്ഡുവിലെ* _നാഷണൽ ലൈബറിയിൽ_ സൂക്ഷിച്ചിരിക്കുന്നു.
ലോകജനതയുടെ സമ്പന്നമായ ഈ
മഹാപൈതൃകം ഇപ്പോൾ നമുക്ക് പ്രാപ്യമായിരിക്കുന്നു.
സംസ്കൃതഭാഷയുടെ അനഭിഗമ്യതയിൽനിന്ന് മലയാളഭാഷയുടെ സുഗമതയിലേയ്ക്ക് അവതരിച്ചതായിട്ടാണ് സാഹിത്യലോകം അന്ന് വാഴ്ത്തിയത്.
1968 ൽ വ്യാസമഹാഭാരതത്തിന്റെ സമ്പൂർണ്ണ ലളിതഗദ്യപരിഭാഷ *വിദ്വാൻ കെ.പ്രകാശത്തിന്റെ* അപ്രമേയ ജീവിതദർശനത്താൽ കൈരളിക്ക് കൈവന്നതും ഈ അവസരത്തിൽ സ്മരിക്കുന്നു.
ആദ്യകാലങ്ങളിൽ മൂലം വായിക്കുക, ആലോചിക്കുക, തർജ്ജമ നടത്തുക ഇത് മൂന്നും വെവ്വേറെയായിരുന്നു.
_തമ്പുരാന്റെ_ വിവർത്തനരീതി ഇപ്രകാരമായിരുന്നു.
ഒടുവിലായപ്പോഴേയ്ക്കും
കണ്ണ്കൊണ്ട് മൂലം നോക്കുക, മനസ്കൊണ്ട് ആലോചിക്കുക, നാവിനാൽ പരിഭാഷ പറയുക എന്നരീതിയിലായി. ഇങ്ങിനെയദ്ദേഹം
കണ്ണും, മനസ്സും, നാവും ഒന്നിച്ചുകൊണ്ട് നടക്കുമ്പോൾ
എഴുതിപ്പകർത്തുന്ന എഴുത്തുകാരന്റെ കൈ ഒന്നു പതറിയാൽ ആ ഒരു പോരായ്മയേ വിവർത്തന മഹദ്കുത്യത്തിലുണ്ടായിട്ടുള്ളുവിവർത്തനം ദ്രുതഗതിയിലായിരുന്നിട്ടും അതിന് പറയത്തക്ക ദോഷമൊന്നും സംഭവിച്ചിരുന്നില്ല. അർത്ഥത്തിലും ഭാവത്തിലും എല്ലാ ഭാഗങ്ങളിലും കവി കഴിയുന്നിടത്തോളം ഭാഗം മൂലാനുസാരിയാക്കിയിട്ടുണ്ട്.
വാക്കുകൾ എത്ര ചുരുക്കാമോ അത്ര ചുരുക്കി തർജ്ജമ സാമർത്ഥ്യപൂർവം കൃത്യതയിലെത്തിച്ചു.
ഒരുദാഹരണം
*ധർമ്മക്ഷേത്രേ കുരുക്ഷേത്രേ*
*സമോവേദാ യുയുത്സവ*
*മാമകാ പാണ്ഡവാശ്ചൈവ*
*കിമകുർവ്വത സഞ്ജയ?*
എന്ന് മൂലം.
*ധർമ്മക്ഷേത്രം കുരുക്ഷേത്രം*
*പുക്കു പോരിന്നിറങ്ങിയോർ.*
*എൻകൂട്ടരും പാണ്ഡവരും*
*എന്തേ ചെയ്തിതു സഞ്ജയ.?*
ലാളിത്യമാർന്ന തമ്പുരാന്റെ പരിഭാഷയുടെ ചാരുത നോക്കൂ.
1904 ൽ തുടങ്ങിയ _വ്യാസഭാരത_
വൃത്താനുപദപരിഭാഷ
1906 ൽ മാസികാരൂപത്തിൽ *ഭാഷാഭാരതം* എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി.
അതേരൂപത്തിൽത്തന്നെ 1957 ൽ
രണ്ടാംപതിപ്പുമുണ്ടായി _തമ്പുരാന്റെ_ ജന്മശതാബ്ദിയോടനുബന്ധിച്ച് 1964 ൽ
*സാഹിത്യപ്രവർത്തക സഹകരണസംഘം* ഏഴ് വാല്യങ്ങളിൽ ആദ്യമായി പുസ്തകരൂപത്തിൽ _ഭാഷാഭാരതം_ പ്രസിദ്ധപ്പെടുത്തി.
മഹാഭാരതമെന്ന ഇതിഹാസത്തെ അറിയാനും പഠിക്കാനും *പൂനെയിൽ* സ്ഥാപിച്ചിട്ടുള്ള *ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ* ലൈബ്രറിയിലാണ്
_കേരളവ്യാസൻ_ വിവർത്തനത്തിന് ഉപയോഗിച്ചു മൂലഗ്രന്ഥം അമൂല്യമായി
സൂക്ഷിച്ചുപോരുന്നത്.
*രാമായണം ഭാരതവും പുരാണ*
*സാമാന്യവും തീർത്ത മഹർഷിമാരും*
*ഈ മാന്യമാം കേരളമന്നു മുഖ്യ*
*പ്രാമാണ്യമോടുണ്ട് പറഞ്ഞിരിപ്പു*....
തമ്പുരാൻ നമ്മുടെ
കൊച്ചു സംസ്ഥാനത്തിന്റെ പൈതൃകത്തെ വാഴ്ത്തിയതിന്റെ രത്നശോഭയിൽ അഭിമാനിക്കാം
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment