Jan_20_1922/ V.K. കുഞ്ഞിമുഹമ്മദ് ഹാജി
*"പക്ഷേ ഈ പോക്ക് എവിടേയ്ക്കാണ്?."*
*"ജനിച്ചമണ്ണില് നമ്മള് ബീണ്ടും കാലെടുത്ത് കുത്തിയത് ചെലതെല്ലാം നിശ്ചയിച്ചുറപ്പിച്ചിട്ടാണ്."*
*"ഞമ്മളോടും ഞമ്മളെ ബാപ്പയോടും നെറികേടു കാണിച്ചവരെ വെട്ടിനുറുക്കാൻ!?."*
*"പക്ഷേ നിങ്ങളത് തടഞ്ഞു."*
*"പത്ത്കൊല്ലായിട്ട് ഞമ്മള് എരിഞ്ഞടങ്ങുകയാണ്!."*.
*"ഇങ്ങിനെ ചാണകത്തിലെ* *പുഴുവിനെപ്പോലെ* *കഴിയുന്നതിലും ഭേദം*
*_ഉണ്ണിമൂസമൂപ്പനും, അത്തൻ_* _*ഗുരുക്കളും* *ഹൈദ്രോസും*_
_*ചെമ്പൻപോക്കരും*_, *കാണിച്ചു തന്ന വഴിയില്ലേ *ശത്രുവിനോട് പടവെട്ടി *മരിക്കുക."*
1988 ഓണത്തിന്
*മണ്ണിൽ ഫിലിംസ്* അഭിമാനപൂർവ്വം
മലയാളപ്രേക്ഷകർക്ക് കാഴ്ചവച്ച *ടി.ദാമോദരൻ ഐ.വി.ശശി* കൂട്ടുകെട്ടിൽ പിറന്ന *1921* എന്ന
ബിഗ്ബഡ്‌ജറ്റ് ചിത്രത്തിൽ *വള്ളുവമ്പ്രം*
*ആലിമുസലിയാരും* *വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുമായുള്ള* സംഭാഷണമാണ് മുകളിൽ കൊടുത്തത്.
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ്സാമ്രാജ്യത്ത വാഴ്ചയ്ക്കെതിരെ പൊരുതിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു _വാരിയൻകുന്നത്ത് ._ മലബാർ കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുൻനിരയിൽനിന്ന്
ബ്രിട്ടീഷ്കാർക്കെതിരെ പോരാടിയ _ആലിമുസലിയാരുടെ_
സന്തതസഹചാരിയും ശിഷ്യനുമായിരുന്നു അദ്ദേഹം.
തൊണ്ണൂറ് വർഷത്തെ
ബ്രിട്ടീഷ് രാജിൽ ഒരു സമാന്തരഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഒരേയൊരു ഇന്ത്യൻ
സ്വാതന്ത്ര്യസമര സേനാനിയായിരുന്നു _വാരിയംകുന്നത്ത്.._
വെള്ളപ്പട്ടാളക്കാർക്കെതിരെ എഴുപത്തായ്യായിരം വരുന്ന ഒരുവലിയ സൈന്യത്തെ സജ്ജമാക്കി യുദ്ധം ചെയ്താണ് അദ്ദേഹം തന്റെ ഭരണകൂടം സ്ഥാപിച്ചത്. *ഏറനാട് വള്ളുവനാട്* താലൂക്ക്കളിൽ സ്വന്തമായി നികുതിപിരിവ്
സമ്പ്രദായംവരെ ഏർപ്പെടുത്തിയിരുന്നു.
വാരിയൻകുന്നത്ത്
_മൊയ്തീൻ കുട്ടിഹാജിയുടേയും_ *തുവ്വൂരിലെ* പറവട്ടി _കുഞ്ഞായിശുമ്മയുടെയും_ മകനായി 1866 ൽ *മഞ്ചേരിക്കടുത്ത്* _നെല്ലിക്കുത്തിലെ_ പാരമ്പര്യ ബ്രിട്ടീഷ് വിരോധികളായ _ചക്കിപ്പറമ്പൻ_ കുടുംബത്തിലായിരുന്നു _കുഞ്ഞഹമ്മദിന്റെ_ ജനനം.
_വെള്ളുവെങ്ങാട്_ മാപ്പിള പ്രൈമറിസ്കൂളിൽനിന്ന് വിദ്യാഭ്യാസം നേടി.
_കുഞ്ഞിക്കമ്മു_ മൊല്ലാക്കയുടെ ഓത്തുപള്ളിയിൽ നിന്നാണ് മതവിദ്യാഭ്യാസം ലഭിച്ചത്. തുടർന്ന് _ആലിമുസലിയാരുടെ_ സഹോദരൻ *മമ്മദ്കുട്ടി മുസലിയാരുടെ* ദർസിൽ ചേർന്ന് _പത്തു കിത്താബ്,_ _സർഫ്, നഹവ്_ മുതലായവയിൽ പ്രാവീണ്യം നേടി.
കാർഷിക വ്യാപാരരംഗങ്ങളിൽ പിതാവിനെ സഹായിച്ചിരുന്നു. _പോർച്ച്ഗീസുകാരോട്_ പൊരുതി മരിച്ച
*കുഞ്ഞാലി മരയ്ക്കാറായിരുന്നു* ഹാജിയുടെ വീരപുരുഷൻ.
മരയ്ക്കാരുടെ ചരിത്രവിസ്മയമായ വീരം ജ്വലിക്കുന്ന കടൽയുദ്ധങ്ങളിലും അമാനുഷികത്വം തുളുമ്പുന്ന പ്രകീർത്തനങ്ങളിലും ഹാജി നിർവൃതിനേടിയിരുന്നു.
ഉപജീവനത്തിനായി കൃഷിയിലേയ്ക്കും കച്ചവടത്തിലേയ്ക്കും ഹാജി തിരിഞ്ഞെങ്കിലും
സാമൂഹ്യസേവനരംഗത്തും ദേശീയ സ്വാന്തന്ത്ര്യസമരത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ചു.
ജനസമ്മിതിയും
പൊതുപ്രവർത്തനവും സംസാരചാരുതയും ഉണ്ടായിരുന്ന ഹാജി നേതാവാകുന്നത് ബ്രിട്ടീഷുകാരിൽ ഭയമുണ്ടാക്കി.1908 ൽ *മഞ്ചേരി രാമയ്യർ* മുഖേന ഹാജി *കോൺഗ്രസ്സിൽ* അംഗമായി.1921 ആഗസ്റ്റ് 26 ന് ചരിത്രപ്രസിദ്ധമായ *മഞ്ചേരി പ്രഖ്യാപനത്തോടെ* കുഞ്ഞഹമ്മദ് ഹാജി
ബ്രിട്ടീഷ്കാർക്ക് അധികാരമില്ലാത്ത
സ്വതന്ത്രമലബാർഭരണം പ്രഖ്യാപിച്ചു.
*കോഴിക്കോട്* കടപ്പുറത്ത് *മഹാത്മാഗാന്ധിയും മൗലാന ഷൗക്കത്തലിയും* പങ്കെടുത്ത
_ഖിലാഫത്ത്_ കമ്മിറ്റി യോഗത്തിലും ഹാജി പങ്കെടുത്തു.
നാട്ടിൽ ഹിന്ദു മുസ്ലിം മൈത്രി വളരാൻ ഹാജി പരമാവധി പരിശ്രമിച്ചു. അദ്ദേഹത്തിന്റെ സൈന്യത്തിൽ ആയുധധാരികളായ അഞ്ഞൂറിലധികം
ഹിന്ദുക്കളുണ്ടായിരുന്നു.
പൊതുവേ ശാന്തനും പക്വമതിയും
മാപ്പിളകുടിയാന്മാരോടും കീഴാളന്മാരോടും അനുകമ്പ നിറഞ്ഞവനുമായിരുന്നു. സ്വന്തത്തിലുളളവർ തന്നെ തെറ്റ് ചെയ്താൽ കഠിനമായി ശിക്ഷിക്കുന്ന നീതിബോധവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഹാജിയുടെ വ്യക്തിപ്രഭാവം ദേശാതിരുകൾ താണ്ടിയിരുന്നു.
_വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റിയും_
മലബാർകലാപത്തെപ്പറ്റിയും _റഷ്യൻ വിപ്ലവനേതാവ്_
*വ്ലാഡിമർ ലെനിൻ* വരികൾ കുറിച്ചിട്ടിരുന്നുയെന്നത് തന്നെ മലബാറിലെ കുഗ്രാമങ്ങളിൽ ഹാജിനേടിയ
പ്രസിദ്ധിയാണ് വരച്ചുകാട്ടുന്നത്.
മലബാർപോലീസ് സൂപ്രണ്ട് *ഹിച്ച്കോക്കിന്റെ* ഭാഷയിൽ പറഞ്ഞാൽ മലബാറിലെ
ഒരു വിപ്ലവകാരിയെ പിടിക്കാൻ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ചിലവഴിച്ച
പണവും സമയവും കണക്കെടുത്താൽ മാത്രംമതി ഈ *ലഹളക്കാരൻ* എത്രത്തോളം അപകടകാരിയായിരുന്നുവെന്ന് മനസിലാക്കാൻ.
ഇംഗ്ലീഷ്ഭരണം വച്ച് പൊറുപ്പിക്കാൻ പാടില്ലെന്ന് വാദിച്ച് സമരത്തിനിറങ്ങിയവരെ പിന്തുണച്ചതിന്റെ പേരിൽ ഹാജിയുടെ പിതാവിനെ ബ്രിട്ടീഷ് പട്ടാളക്കോടതി *ആൻഡമാനിലേക്ക്* നാടുകടത്തുകയും ഇരുന്നൂറോളം ഏക്കർ ഭൂമി സർക്കാറിലേയ്ക്ക് കണ്ടുകെട്ടുകയും ചെയ്തു. അന്ന് _കുഞ്ഞഹമ്മദ് ഹാജി_ നടത്തിയ പ്രഖ്യാപനം പിന്നീട് സാക്ഷാൽക്കരിക്കുകയായിരുന്നു.
""എന്റെ ബാപ്പ ഇന്നാടിനെ സ്നേഹിച്ചു. ഇന്നാട്ടിന് സ്വാതന്ത്ര്യം കിട്ടണമെന്നാഗ്രഹിച്ച് വെള്ളക്കാർക്കെതിരെ യുദ്ധം ചെയ്തു. പെരുത്ത് യുദ്ധങ്ങൾ നടത്തി. ഒടുവിൽ ബാപ്പയെ അവർ പിടിച്ച് *അന്തമാനിലേക്ക്* നാട് കടത്തി.
എന്റെ ബാപ്പ _വാരിയൻകുന്നത്ത്
മൊയ്തീൻകുട്ടി ഹാജി_ തുടങ്ങിവച്ച യുദ്ധം ഈ മകൻ തുടർന്ന് നടത്തും. വെളളക്കാരോട് പടവെട്ടി മരിക്കും. നാടിനുവേണ്ടി രക്തസാക്ഷിയാകും""
_പെരിന്തൽമണ്ണ മഞ്ചേരി_ സംസ്ഥാനപാതയിലാണ് പ്രസിദ്ധമായ *ആനക്കയം* എന്ന സ്ഥലം
സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് പിണിയാളനായ ഖാൻ ബഹദൂർ ചേക്കൂട്ടി സാഹിബ്ബ് എന്നയാളുടെ തലയറുത്ത് പ്രദർശിപ്പിച്ചുകൊണ്ട് മഞ്ചേരിയിൽ ഹാജി നടത്തിയ പ്രഖ്യാപനം വിപ്ലവ സർക്കാരിന്റെ മാർഷൽ ലോ ആയാണ് കണക്കാക്കുന്നത്.
1922 ജനുവരി 6 ന്
_പാറക്കോട് സൈതാലി_ മുഖേന ചതിയിൽപ്പെടുത്തി കുഞ്ഞഹമ്മദ് ഹാജിയേയും ഇരുപത് അനുയായികളെയും *കാളികാവിലെ* _ഓലളമലയിൽനിന്ന്_
ബ്രിട്ടീഷ്പട്ടാളം
അറസ്റ്റ്ചെയ്യൂകയായിരുന്നു.
മഞ്ചേരിയിലേയ്ക്കും പിന്നീട് മലപ്പുറത്തേക്കും അവരെ നടത്തിക്കൊണ്ടുപോയി.
കുഞ്ഞഹമ്മദിനെ ഒരു നോക്ക് കാണാനായി *വണ്ടൂരിൽ* നിന്ന് _മഞ്ചേരി_വരെയും നാനാജാതി മതസ്ഥരായ ആബാലവൃദ്ധം ജനങ്ങൾ വഴിയിൽ കൂട്ടംകൂട്ടമായി നിന്നിരുന്നു.
കുറുതായി മെലിഞ്ഞ് കറുത്ത് പല്ലുകൾ പലതും പോയി കവിളൊട്ടി താടിയിൽ
കുറെശ്ശെ രോമം വളർത്തി വെള്ളഷർട്ടും വെള്ളക്കോട്ടും ധരിച്ച് ചുവന്ന രോമത്തൊപ്പിയിട്ട് അതിന് ചുറ്റും വെള്ള ഉറുമാൽകെട്ടി കാലിൽ ചെരുപ്പും കൈയിൽ വാളുമായി നില്ക്കുന്ന ധീരത്വം സ്ഫുരിക്കുന്ന സമാന്തര ഭരണാധിപനെക്കണ്ടപ്പോൾ അവിടെ കൂടിയിരുന്ന ജനഹൃദയം പടപടാമിടിച്ചു.
മരണവും അന്തസോടെ വേണമെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങൾ കണ്ണു കെട്ടി പിറകിൽനിന്ന് വെടിവച്ച് കൊല്ലലാണ് നിങ്ങളുടെ പതിവെന്ന് കേട്ടിട്ടുണ്ട്. കണ്ണ് കെട്ടാതെ മുന്നിൽ നിന്ന് നെഞ്ചിലേയ്ക്ക് വെടിവയ്ക്കാനുള്ള സന്മനസ് കാണിക്കണമെന്നുമാത്രമാണ് അവസാനമായി എനിയ്ക്ക പേക്ഷിക്കാനുളളത്.
പട്ടാള കമാൻഡർ
*കേണൽ ഹംഫ്രിയുടെ*
കോടതിയിൽനിന്ന് വധശിക്ഷാവിധി കേട്ട ശേഷം _വാരിയൻകുന്നൻ_ തന്റെ അവസാനത്തെ ആഗ്രഹം പ്രകടിപ്പിച്ചതിങ്ങനെയായിരുന്നു.
1922 ജനുവരി 20 നാണ് ബ്രിട്ടീഷ് പട്ടാളം, _മലപ്പുറം_ *കോട്ടക്കുന്നിന്റെ*
വടക്കേചെരിവ് ഭാഗത്ത് *കുഞ്ഞഹമ്മദിനെ* വെടിവച്ചു കൊന്നത്. അദ്ദേഹത്തിന്റെ മൃതദേഹവും സ്വതന്ത്രമാപ്പിള സർക്കാരിന്റെ അനേകം രേഖകളടങ്ങുന്ന മരപ്പെട്ടിയും മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയും മൂന്നുമണിക്കൂറിന്ശേഷം വെന്തുവെണ്ണീറായി
എന്നുറപ്പുവരുത്തി
കാവൽനിന്ന ഭടന്മാർ അവശേഷിച്ച എല്ലകൾ പെറുക്കിയെടുത്ത് പ്രത്യേക ബാഗിൽ നിക്ഷേപിച്ച് അതുമായി ബാറ്ററി വിങ് ബാരക്കിലേക്ക് മടങ്ങുകയും ചെയ്തു.
ഐവി ശശിയുടെ
ചിത്രത്തിൽ _ശ്രീ ടിജി രവിയെന്ന_
അതുല്യനായ
അഭിനയപ്രതിഭയാണ്
ഹാജിയുടെ ജ്വലിക്കുന്ന ഓർമ്മകൾ പ്രതിഫലിപ്പിച്ചത്.
*വാരിയൻകുന്നത്തിന്റെ* ജ്വലിക്കുന്ന ഓർമ്മകൾക്ക് തൊണ്ണൂറ്റിയെട്ട് വർഷങ്ങൾ.
*കെ.ബി. ഷാജി. നെടുമങ്ങാട്*

Comments
Post a Comment