Jan_11_1966/ലാൽ ബഹദൂർ ശാസ്ത്രി
*ഭാരതം* 1950 ൽ പരമാധികാര റിപ്പബ്ലിക്കാവുകയും എല്ലാമേഖലയിലും വളർന്ന് ഒരു വൻശക്തിയായി മാറിയതിന്റെ പിന്നിൽ
വിവിധ ഭരണാധികാരികൾ വഹിച്ച പങ്ക് നിസ്തുലമാണ്.
*ഇന്ദിരാഗാന്ധി* എന്ന മഹിളയുൾപ്പെടെ പതിനഞ്ചോളം
പ്രധാനമന്ത്രിമാർ രാഷ്ട്രത്തെ നയിച്ചെങ്കിലും
പ്രസ്തുത വ്യക്തികളിൽ *ശാസ്ത്രി* ഒഴികെ മറ്റാരുടേയും ജന്മദിനമോ ചരമദിനമോ രാജ്യത്ത്
പൊതുഅവധിയായി പ്രഖ്യാപിച്ചിട്ടില്ല.
1869 ഒക്ടോബർ രണ്ടിന് *പോർബന്ദറിൽ* പിറന്ന *രാഷ്ട്രപിതാവിന്റെ* ജന്മദിനത്തിൽ തന്നെ,
1904 ൽ *ശാസ്ത്രിയും* ജനിച്ചതിനാലാണ് അപൂർവ്വമായ ഈ നേട്ടത്തിന് രണ്ടാമത്തെ പ്രധാനമന്ത്രിക്ക് ഭാഗ്യമുണ്ടായത്.
രാജ്യത്തെ ശത്രുക്കളിൽ നിന്നും രക്ഷിച്ചുപോരുന്ന കാവൽഭടന്മാർക്ക്
വീര്യം, ഓജസ്സ്, ഉണർവ്വ് എന്നിവ പകരാനും രാഷ്ട്രസമ്പത്ത്,
കാർഷിക മേഖലയിലൂടെ വർദ്ധിപ്പിക്കാനും ദേശത്തോടായി
*ജയ് ജവാൻ*
*ജയ് കിസ്സാൻ*
എന്ന മുദ്രാവാക്യവുമായി
മുന്നോട്ട് വന്ന
*ലാൽബഹദൂർശാസ്ത്രിയ്ക്കായി* ഒരുദിനം.
വെള്ളക്കാർ അധികാരമുറപ്പിച്ചിരുന്ന ബ്രിട്ടീഷ് ഇന്ത്യയെ പാകിസ്ഥാൻ, ഇന്ത്യ
എന്നീരീതിയിൽ പകുത്ത് സ്വാതന്ത്ര്യം നല്കിയെങ്കിലും *മുഹമ്മദാലിജിന്ന* പ്രസിഡണ്ടായിട്ടുള്ള പാകിസ്താൻ വെറുതെയിരുന്നില്ല.
*നെഹ്റുവിന്റെ* കാലത്ത് _ഗുജറാത്തിലെ_
*റാൺ ഓഫ് കച്ച്* എന്ന പ്രദേശത്തെ ചില അവകാശത്തർക്കങ്ങൾ
ഒരു പടയൊരുക്കത്തിന് കളമൊരുക്കിയെങ്കിലും ചില പ്രത്യേക കാരണങ്ങളാൽ പടിഞ്ഞാറൻ തീരം ശാന്തതയിലാവുകയായിരുന്നു.
1965 ലാണ് കാശ്മീരിലെ *പൂഞ്ചിൽ* നിയന്ത്രണരേഖ ലംഘിച്ച് പാക്പട്ടാളം വെടിയുതിർക്കാൻ തുടങ്ങിയത്. _ജിന്നയുടെ_ പാത പിന്തുടർന്ന *അയൂബ്ഖാൻ,* ചീനയുടെ ആക്രമണത്തിന്ശേഷം ഭാരതത്തിന്റെ സൈനികശേഷി ദുർബലമായെന്നും അനായാസം *കാശ്മീർ* വരുതിക്കുള്ളിലൊതുക്കാമെന്നും കരുതി.
*ഉത്തർപ്രദേശിൽ* _വാരണാസിയിൽ_ നിന്ന്
ഏഴ് മൈലകലെ ഒരു കായസ്ഥകുടുംബത്തിൽ _ശാരദാപ്രസാദിന്റെയും_
_രാംദുലാരിദേവിയുടേയും_ മുന്നുമക്കളിൽ ഏകപുത്രനായി *ലാൽ* ജനിച്ചു..
സ്കൂളധ്യാപകനായും താലൂക്ക് ഓഫീസിൽ ഗുമസ്തനായും
ജോലിനോക്കിയ പിതാവ്,
_ലാൽബഹദൂറിന്_ ഒന്നരവയസ്സ് തികയുംമുമ്പെ അന്തരിച്ചു. _ലാൽബഹദൂർ_
_ശ്രീവാസ്തവ_ എന്നായിരുന്നു പേരെങ്കിലും ജാതിവ്യവസ്ഥയോടുള്ള എതിർപ്പ്കാരണം പേരിനോട് ശ്രീവാസ്തവ എന്ന്ചേർത്തില്ല.
_വാരണാസിയിലെ_
*ഹരിശ്ചന്ദ്ര* ഹൈസ്കൂളിൽ പഠിക്കുമ്പോഴേ രാഷ്ട്രീയ വിഷയങ്ങളിൽ തല്പരനായി.
ഇംഗ്ലീഷും ചരിത്രവുമായിരുന്നു ലാലിന്റെ ഇഷ്ടവിഷയങ്ങൾ
*ഗോഖലെ, തിലകൻ, ബാനർജി* തുടങ്ങിയ ദേശീയ നേതാക്കളുടെ പ്രസംഗങ്ങൾ സശ്രദ്ധം ശ്രവിച്ചു. ആദ്യമായി _ഗാന്ധിജിയെ_ കാണുന്നതും പ്രസംഗം കേൾക്കുന്നതും പതിനൊന്നാം വയസ്സിലാണ്.
ബനാറസ്റ്റ് ഹിന്ദു സർവ്വകലാശാല കെട്ടിടത്തിന് _ഗാന്ധിജി_ തറക്കല്ലിടാൻ വന്നപ്പോൾ ""സ്വരാജ് നമ്മുടെ ജന്മാവകാശമാണ്"" എന്ന *തിലകന്റെ* മുദ്രാവാക്യം
_ലാൽബഹാദൂദിൽ_ ആവേശമുണർത്തി.
1921 ൽ ഗാന്ധിജി നിസ്സഹകരണസമരം ആരംഭിച്ചപ്പോൾ
സ്കൂൾഫൈനൽ പരീക്ഷയെഴുതാതെ മറ്റ് വിദ്യാർത്ഥികൾക്കൊപ്പം ലാൽ സ്കൂൾവിട്ടിറങ്ങി.
വിദ്യാഭ്യാസമുപേക്ഷിച്ചവർക്കുവേണ്ടി സർക്കാർ ആരംഭിച്ച ദേശീയ വിദ്യാലയങ്ങളിലൊന്നായ _കാശിവിദ്യാപീഠത്തിൽ_ *ആചാര്യകൃപാലിനി*
പോലെയുള്ള പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ നാല് വർഷം തത്വശാസ്ത്രം പഠിച്ചതിനാലാണ് *ശാസ്ത്രി* ബിരുദം നേടിയത്.
*ലാലാലജ്പത്റായ്* സ്ഥാപിച്ച *ജനസേവകസംഘടനയിൽ* 1926 ൽ ലാൽ ആജീവനാന്ത അംഗമായിചേർന്നു. ഈ സംഘടനയുമായുള്ള ബന്ധത്തിലൂടെ ജനസേവനത്തിന്റെ
യഥാർത്ഥമൂല്യം താൻ
ഗ്രഹിച്ചുവെന്ന് പില്ക്കാലത്ത് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.
ഗാന്ധിജി 1930 മാർച്ച് പന്ത്രണ്ടിന് ഉപ്പ് സത്യാഗ്രഹജാഥ ആരംഭിക്കുമ്പോൾ *അലഹബാദ്* കേന്ദ്രമാക്കി പ്രവർത്തിച്ച _ശാസ്ത്രിയെ_ കർഷകരോട് പാട്ടം കൊടുക്കരുതെന്ന് ആഹ്വാനം ചെയ്തതിന് രണ്ടരവർഷത്തേക്ക് ശിക്ഷിച്ച് ജയിലിലടച്ചു. അന്ന്മുതൽ 1945 വരെ ഏഴ് തവണയായി ഒമ്പത് വർഷം അദ്ദേഹം ജയിൽ വാസമനുഭവിച്ചിട്ടുണ്ട്.
പുസ്തകവായനയും എഴുത്തുമായിരുന്നു ജയിലിൽ _ശാസ്ത്രിയുടെ_ മുഖ്യ പ്രവർത്തി. ഇക്കാലത്താണ് *മാഡം ക്യൂറിയുടെ* കഥ
ഹിന്ദിയിലേക്ക്
പരിഭാഷപ്പെടുത്തിയത്. ഇതിനിടയിൽ *ലളിതാദേവിയെ* വിവാഹം ചെയ്തു.
1936 ലെ തിരഞ്ഞെടുപ്പിൽ _ശാസ്ത്രി_ അലഹബാദിൽ നിന്ന് ജയിച്ച് യുപി നിയമസഭയിലെത്തി.
തുടർന്ന് മുഖ്യമന്ത്രിയായ
*ജി.ബി പന്തിന്റെ* സെക്രട്ടറിയായി.
1947 ൽ സംസ്ഥാന മന്ത്രിസഭയിൽ
*പോലീസ്, ഗതാഗതം* എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി.
"ഐഎൻസി" യുടെ
അധ്യക്ഷപദവിയെച്ചൊല്ലി നെഹ്റുവും
*പിഎൻ oണ്ഡനുമായി* തർക്കമുണ്ടായപ്പോൾ
അത് പരിഹരിക്കാൻ മാധ്യസ്ഥംവഹിച്ചത് ശാസ്ത്രിയാണ്.
തൂടർന്ന് _oണ്ഡൻ_ രാജിവയ്ക്കുകയും നെഹ്റു അധ്യക്ഷനാകുകയും ചെയ്തു.
ശാസ്ത്രിയുടെ നയതന്ത്ര വൈദഗ്ധ്യം ബോധ്യപ്പെട്ട നെഹ്‌റു അദ്ദേഹത്തെ ഡൽഹിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്സിന്റെ
ജനറൽസെക്രട്ടറിയായി നിയമിച്ചു.
1952 ൽ രാജ്യസഭാംഗമായി തെരഞ്ഞെടുകകപ്പെട്ട ശാസ്ത്രിയെ
"റെയിൽവേ, ഗതാഗതം "എന്നീ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായി നിയമിച്ചു.
_തമിഴ്നാട്ടിലെ_ *തിരുച്ചിക്ക്* സമീപം *അരിയല്ലൂരിൽ*
1956 നവംബറിലുണ്ടായ തീവണ്ടിയപകടത്തിന്റെ *(മദ്രാസ്സ്- തൂത്തുക്കുടി രാത്രിവണ്ടി മരുതയാറിലേക്ക് മറിഞ്ഞത്)* ധാർമ്മികമായ ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രിസഭയിൽ നിന്നും ശാസ്ത്രി സ്ഥാനമൊഴിഞ്ഞു.
*ഹിന്ദി ചീനി ഭായ് ഭായ്* എന്ന മന്ത്രമുരുവിട്ട് *പഞ്ചശിലയിൽ* ഉറച്ചുനിന്ന ഇന്ത്യയുടെ വിശ്വാസത്തെ തകർത്ത്
*ചൗ ഇൻ ലായിയുടെ* _മഞ്ഞപ്പട_ ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ കടൽപോലെ പരന്ന് ആക്രമണം തുടങ്ങിയത് പ്രധാനമന്ത്രി നെഹ്റുവിന് കനത്ത മാനസികാഘാതമുണ്ടാക്കി. അസുഖബാധിതനായ നെഹ്റു, ശാസ്ത്രിയെ വകുപ്പില്ലാ മന്ത്രിയായി ക്യാബിനറ്റിലുൾപ്പെടുത്തി.
തുടർന്ന് 1964 ൽ അദ്ദേഹം നിര്യാതനായതോടെ പരമപദപ്രാപ്തിക്കായി തർക്കങ്ങൾ സംജാതമായെങ്കിലും *കാമരാജിന്റെ* തന്ത്രപരമായ നീക്കംമൂലം ശാസ്ത്രി 1964 ജൂൺ ഒമ്പതിന് പ്രസിഡന്റ് *എസ് രാധാകൃഷ്ണന്റെ* മുമ്പാകെ സത്യപ്രതിജ്ഞചെയ്തു.
ഇന്നത്തെ *കാശ്മീർ* ഭൂവിഭാഗം
വിഭജനംനടന്ന കാലംമുതൽ തങ്ങൾക്കവകാശപ്പെട്ടതാണെന്നുള്ള പാകിസ്ഥാന്റെ നെറികെട്ടവാദം
അംഗീകരിച്ചുകൊടുക്കാൻ ഒരിക്കലും ഇന്ത്യ ആലോചിച്ചിരുന്നില്ല. ചൈനയുടെ ആക്രമണത്തിൽ പരിക്ഷീണിതരാണെന്നും ദുർബലമായ ഭരണകൂടമാണെന്നും കരുതി പാക്പ്രസിഡണ്ട് _അയൂബ്ഖാൻ,_ *പൂഞ്ച്, ഉറി* പ്രദേശങ്ങളിൽ 1965 ഏപ്രിലിൽ വെടിയുതിർത്തു . ഇന്ത്യയും കനത്തനാശം വിതച്ചുകൊണ്ട് തിരിച്ചടിതുടങ്ങി.
മഹാരാഷ്ട്രക്കാരനായ _വൈബി ചവാനായിരുന്നു_ പ്രതിരോധമന്ത്രി. യുദ്ധം
ഏതുവിധേനയും അവസാനിപ്പിക്കാൻ
യുകെ, യുഎസ്സ്എ രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങിയതിന്റെ അടിസ്ഥാനത്തിൽ നവംബറിൽ വെടിനിറുത്തൽ.
സ്ഥിരംസമാധാനം ലക്ഷ്യമാക്കി 1966 ൽ *സോവിയറ്റ് യൂണിയനിലെ* *താഷ്ക്കന്റിൽ*
ജനുവരി 10 ന് രാഷ്ട്രത്തലവന്മാരെത്തി.
*ബ്രഷ്നേവായിരുന്നു* അന്ന്
_യു, എസ്സ്, എസ്സ്, ആർ_ പ്രസിഡണ്ട്. ശാസ്ത്രിയോടൊപ്പം ഇന്ത്യൻ വിദേശകാര്യമന്ത്രി
*സ്വരൺസിങ്ങും* ചർച്ചയിൽ പങ്കെടുത്തു.
സന്ധിയൊപ്പിട്ട
പാക്പ്രസിഡണ്ട് ഉടനെമടങ്ങി. പിറ്റേന്ന് ഡൽഹിയാത്ര നിശ്ചയിച്ച പ്രധാനമന്ത്രി ജനുവരി 11 ന് രാവിലെ 3.00 മണിക്ക് നിര്യാതനായി.
രാഷ്ട്രം
പരമോന്നതബഹുമതിയായ *ഭാരതരത്നം* മരണാനന്തരം ശാസ്ത്രിക്ക് നല്കി.
മരണാനന്തരം, ഈ ബഹുമതി നേടുന്ന ആദ്യയാളാണ്
ശാസ്ത്രി.
ശാസ്ത്രിയുടെ അന്ത്യവിശ്രമസ്ഥലം
*വിജയഘട്ട്* എന്ന പേരിലറിയപ്പെടുന്നു.
1989 ലെ പൊതുതിരഞ്ഞെടുപ്പ്. *യുപിയിലെ* _വാരണാസി_ മണ്ഡലത്തിൽ *ജനതാദൾ* സ്ഥാനാർത്ഥിയായി
_ലാൽബഹദൂർശാസ്ത്രിയുടെ_ പുത്രൻ "അനിൽശാസ്ത്രി" രംഗത്ത്.
പിതാവിന്റെ പോസ്റ്റ്മോർട്ടം അനാലിസിസ്സിൽ കണ്ടെത്തിയ അന്നനാളത്തിൽ
തെളിഞ്ഞ്കണ്ടിരുന്ന കറുത്തപൊട്ടുകൾ, അച്ഛന്റെ മരണം സ്വാഭാവികമല്ലെന്നും ദുരൂഹത നീക്കണമെന്നും _അനിൽ_ പ്രസംഗിച്ചു. പിന്നീട് _അനിൽ_ ജയിച്ചെങ്കിലും അധികാരത്തിൽ വന്ന
*വിശ്വനാഥ് പ്രതാപ് സിംഗിന്റെ*
നേതൃത്വത്തിലുള്ള
*ദേശീയമുന്നണി* സർക്കാർ ഇക്കാര്യം വിസ്മരിച്ചു.
സൗമ്യനും ശാന്തശീലനുമായ ഭാരതത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയുടെ ഓർമ്മദിനത്തിൽ ആയിരം പ്രണാമം.
*ജയ് ജവാൻ.*
*ജയ് കിസ്സാൻ.*
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment