Jan_06_2002/ കുഞ്ഞാണ്ടി
*അതിന് ഞാനെന്ത്* *വേണമെന്നാണ് രാമാ നീ* *പറയുന്നത്?*
""മാട്ടറ് ചിരുതേനെ വിളിച്ചു വരുത്തി ഒന്ന് ചോയിക്കണം.
മാട്ടറ് ചോയിച്ചാല് പെണ്ണ് നേർ പറയാണ്ടിരിക്കൂലാ""
_കൃഷ്ണൻമാസ്റ്റർ_ കണ്ണടച്ചിരുന്ന് മൂർദ്ധാവിലെ കഷണ്ടിവൃത്തം
കൈപ്പത്തികൊണ്ട് ചുറ്റിത്തലോടി ധ്യാനിച്ചു.
*പൊറ്റക്കാടിന്റെ*
"ഒരു ദേശത്തിന്റെകഥ" എന്ന നോവലിലെ ചില അധ്യായങ്ങളിലെ ഭാഗങ്ങൾ കൂട്ടിയിണക്കി 1981 ൽ *കോഴിക്കോട്* ടാഗോർഹാളിൽ, നാടകരൂപത്തിൽ അവതരിപ്പിച്ചപ്പോഴുണ്ടായ സംഭാഷണങ്ങളാണ് മുകളിൽ കണ്ടത്.
_എസ്കെയ്ക്ക്_ *ജ്ഞാനപീഠ* പുരസ്ക്കാരം ലഭിച്ച കൃതിയാണ് *ദേശത്തിന്റെകഥ.* _കന്നിപ്പറമ്പിൽ_
_ശ്രീധരൻ_ എന്ന കഥാപാത്രം എസ്കെയുടെ ചെത്തവും ചൂരും നിറഞ്ഞ നോവലിലെ ജീവനാഡിയാണ്. പരമസ്വാതികനും
ധർമ്മനിഷ്ഠനുമായ
*ചേനക്കോത്ത്*
*കൃഷ്ണൻമാസ്റ്ററുടെ*
(ശ്രീധരന്റെ അച്ഛൻ)
രൂപവും ഭാവവും *തിക്കൊടിയന്റെ* രചനയിലൂടെ രംഗത്ത് അവതരിപ്പിച്ച നാടകത്തിൽ, കോഴിക്കോടിന്റെ സ്വന്തം സ്വഭാവനടൻ *കുഞ്ഞാണ്ടിയായിരുന്നു* അവിസ്മരണീയമാക്കിയത്.
കലയും, സംഗീതവും ചരിത്രവുമുറങ്ങുന്ന _കോഴിക്കോട്._,
പതിനെട്ട് വർഷങ്ങൾക്ക്മുമ്പ്
ഇതേപോലൊരു ജനുവരി ആറ് ഞായറാഴ്ച സിനിമാസ്വാദകർ അധികമറിയാത്ത _കുഞ്ഞാണ്ടി_ എന്ന
സമാധാനപ്രിയനായ നടന് വിട നല്കി.
നിരവധി നാടകങ്ങളിൽ ചൈതന്യമുള്ള അഭിനയസാധ്വതകളുള്ള വിശാലമായ കഥാപാത്രങ്ങളെയും നൂറിലധികം ചലച്ചിത്രങ്ങളിൽ പാത്രസൃഷ്ടിയുടെ
ഗൗരവംകൊണ്ട് ഉജ്ജ്വലവും എന്നാൽ മങ്ങിയ വേഷഭംഗിയും മുഴുനീളസീനുകളുമല്ലാത്ത കഥാപാത്രങ്ങളെയും അവതരിപ്പിക്കാനായിരുന്നു കുഞ്ഞാണ്ടിക്ക് നിയോഗമുണ്ടായത്. അഭിനയത്തിലെ മിതത്വം, ജനിച്ചുവളർന്ന നാടിന്റെ
ഭാഷമാത്രം പ്രയോഗിച്ചുള്ള ഭാവാത്മകത ഇതൊക്കെ _കുഞ്ഞാണ്ടിയുടെ_ പ്രത്യേകതകളായിരുന്നു
ദരിദ്രനെങ്കിലും അഭിമാനിയായ പിതാവ്, ഡ്രൈവർ. ഹെഡ്മാസ്റ്റർ, വാച്ചർ, കച്ചവടക്കാരൻ തൂടങ്ങിയ വേഷങ്ങളായിരുന്നു ചിത്രങ്ങളിൽ അഭിനയിച്ച് ഫലിപ്പിക്കുവാൻ കുഞ്ഞാണ്ടിക്ക് കിട്ടിയത്.
1919 സെപ്തംബർ ഏഴിന് _കോഴിക്കോട്_ നഗരപ്രാന്തമായ _കുതിരവട്ടത്ത്_
_മൂച്ചിലോട്ട് ചെറുട്ടിയുടേയും_ _കുട്ടിമാളുവിന്റെയും_ 'മകനായി ജനിച്ചു.
കോട്ടുളിയിലെ ഒരു എഴുത്തുപള്ളിയിൽ പഠനം തുടങ്ങി.
_കുതിരവട്ടം, പുതിയറ_ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം അഞ്ചാം
തരംവരെ.
ഇതിനിടയിൽ ഭാഗവതർ _കൃഷ്ണപ്പണിക്കരുടെ_ ശിക്ഷണത്തിൽ
ശാസ്ത്രീയസംഗീതം അഭ്യസിച്ചു. പന്ത്രണ്ടാം വയസ്സിൽ *അല്ലിഅർജ്ജുന* നാടകത്തിൽ ബാലനടനായി അരങ്ങേറ്റം. 1937 ൽ *മാതൃഭുമിയിൽ* ജോലിലഭിച്ചു. ജോലിക്കിടയിൽ നാടകാഭിനയം തുടങ്ങിയ _കുഞ്ഞാണ്ടി_ 1940 ൽ
_ദേശപോഷിണി_ സമിതിയിലെ പ്രധാനനടനായി. _തിക്കൊടിയന്റെ_ *ജീവിതം* എന്ന നാടകം പ്രസിദ്ധം.
1962 ൽ
_ഷൺമുഖഫിലിംസിന്റെ_ *സ്വർഗരാജ്യം* എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം തുടങ്ങിയത്. കൃസ്തീയ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ _വർക്കിച്ചൻ_ എന്ന കഥാപാത്രമായിരുന്നു _കുഞ്ഞാണ്ടിക്ക്_ ലഭിച്ചത്.
1964 ൽ *ടി കെ പരീക്കുട്ടി* വടക്കൻപാട്ടിലെ
_തച്ചോളിഒതേനന്റെ_ കഥ സിനിമയാക്കിയപ്പോൾ കുഞ്ഞിഒതേനന്റെ സുഹൃത്തും
സന്തതസഹചാരിയുമായ _തണ്ടാശ്ശേരി ചാപ്പൻ_ എന്ന വേഷം _കുഞ്ഞാണ്ടിയുടെ_ കൈയിൽ ഭദ്രമായി. *സത്യനായിരുന്നു* _ഒതേനനന്റെ_ വേഷത്തിൽ അഭിനയിച്ചത്.
1963 ൽ
*ഇഎം കോവൂരിന്റെ* കഥയായ *അമ്മയെക്കാണാൻ* എന്ന ചിത്രത്തിലെ
കടത്ത് തോണിക്കാരൻ _കുട്ടായി_ ആയിരുന്നു കുഞ്ഞാണ്ടി
സത്യൻമാസ്റ്ററോടൊപ്പം അഭിനയിച്ച ആദ്യചിത്രം.
ദൈന്യത മാത്രം മുഖത്ത് തിളങ്ങിയിരുന്ന കുഞ്ഞാണ്ടിയുടെ വേഷങ്ങൾ ചില സംവിധായകർ തങ്ങളുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് മിഴിവേകാൻ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. കോഴിക്കോട്കാരായ
*ഐ.വി. ശശി*
_ശ്രീ ഹരിഹരൻ_ എന്നിവർ അവരുടെ മിക്കചിത്രങ്ങളിലും പ്രാധാന്യം കുറഞ്ഞതാണെങ്കിലും പ്രേക്ഷകർക്ക് ഉള്ളിൽത്തട്ടുന്ന
രീതിയിലുള്ള വേഷങ്ങൾ _കുഞ്ഞാണ്ടിക്ക്_ നല്കി.
*മുട്ടത്ത് വർക്കിയുടെ* _സ്ഥാനാർത്ഥിസാറാമ്മ_
ശ്രീ. _കെ.എസ്. സേതുമാധവൻ_ *നസീറിനെ* നായകനാക്കി ചലച്ചിത്രമാക്കിയപ്പോൾ കുഞ്ഞാണ്ടിക്ക് _ഗോപിപ്പിള്ള_ എന്ന തിരഞ്ഞെടുപ്പ് പ്രചാരകന്റെ വേഷമായിരുന്നു ലഭിച്ചത്. സത്യസന്ധതയിലും ധർമ്മത്തിലും മാത്രം ചരിക്കുന്ന പ്രചാരകനും പ്രവർത്തകനുമായ ഗോപിപ്പിള്ള ഒടുവിൽ ഇലക്ഷൻഫലം പുറത്ത് വന്ന് _ജോണിക്കുട്ടി_ പരാജയപ്പെടുമ്പോഴും തിരഞ്ഞെടുപ്പ് ധർമ്മസമരമാണെന്ന് ഉദ്ഘോഷിക്കുന്ന രംഗം മറക്കാനാകില്ല.
എത്ര കണ്ടാലും മതിവരാത്ത
ഈ ബ്ലാക്ക് ആൻഡ് വൈറ്റ്
ചിത്രത്തിലെ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
വോട്ടെടുപ്പ്, വോട്ടെണ്ണൽ സീനുകൾ അടർത്തിയെടുത്ത്
ധാരാളം മലയാള ചിത്രങ്ങളിൽ ചേർത്തിട്ടുണ്ട്.
1975 ലാണ് *അരവിന്ദന്റെ* ആദ്യ ചിത്രം പുറത്തുവരുന്നത്.
തിക്കൊടിയന്റെ _ഉത്തരായണം_ എന്ന നോവൽ അതേപേരിൽ സിനിമയാക്കിയപ്പോൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത
_കുമാരൻമാസ്റ്ററുടെ_ റോൾ *ബാലൻ കെ നായരോടൊപ്പം* ഭാവതീവ്രമാക്കാൻ കുഞ്ഞാണ്ടി മറന്നില്ല.
1986 ൽ *ടി.ദാമോദരന്റെ* കഥയെ ആസ്പദമാക്കി _ഗൃഹലക്ഷ്മി ഫിലിംസ്_ _വാർത്ത_ എന്ന ചിത്രം നിർമ്മിച്ചപ്പോൾ _ഐ.വി. ശശി_ _സഖാവ് പാച്ചുപിള്ളയുടെ_ റോളാണ് നല്കിയത്.
_പരോൾവാസുവിന്റെ_
(മോഹൻലാൽ) അച്ഛൻ. തന്റെ വലത്കാൽ നഷ്ടപ്പെട്ടത്പോലെ *കമ്യൂണിസ്റ്റ്* പാർട്ടിക്കും അപചയം സംഭവിച്ചെന്ന് നിരാശ നിഴലിക്കുന്ന ഭാവപ്രകടനങ്ങളോടെ ഭൂതകാലമയവിറക്കുന്ന വൃദ്ധൻ.
1990 ൽ കൃപാഫിലിംസിനായി _സിബിമലയിൽ_ ഒരുക്കിയ _മാലയോഗം_ സ്ത്രീധനമെന്ന സമ്പ്രദായത്തിന്റെ ദുരന്തങ്ങൾ പറഞ്ഞ കഥയായിരുന്നു. ചിത്രത്തിലെ
അവസാന രംഗങ്ങൾ
മെലോഡ്രാമയിൽ കൊഴുപ്പിച്ച സംവിധായകൻ _കുഞ്ഞാണ്ടിക്ക്_ കൊടുത്ത _അന്തോണി_ എന്ന കഥാപാത്രത്തെക്കാണുമ്പോൾ പെൺമക്കളുള്ള
പിതാക്കന്മാർക്ക് ദൈന്യത
കൂടും..
ടൈപ്പ് വേഷങ്ങളായിരുന്നു എന്നും _കുഞ്ഞാണ്ടിക്ക്_ ലഭിച്ചത്. തനി നാടൻ _കോഴിക്കോടൻ_ ശൈലിയിലുള്ള പരുപരുത്ത സംഭാഷണരീതി
തെക്ക് നിന്നുള്ള
*വേണു നാഗവള്ളിയും* _പ്രിയദർശനും_ ഇഷ്ടപ്പെട്ടിരുന്നതിലാണ്
_വെള്ളാതകളുടെ നാട്,_ _ഏയ് ആട്ടോ_ എന്നീ ചിത്രങ്ങളിൽ ചെറുവേഷങ്ങൾ നല്കിയത്.
1999 ൽ _വിസ്മയം_ ആണ് അവസാനമഭിനയിച്ച ചിത്രം.
ഭാര്യ ജാനകി, 2011 ജൂലൈ മാസം നിര്യാതയായി.
ഏഴ് മക്കൾ.
കോഴിക്കോടെ പ്രശസ്തരായ കലാകാരന്മാരോടൊപ്പം സാംസ്ക്കാരികവേദികളിൽ സജീവമായിരുന്ന _കുഞ്ഞാണ്ടി_ കലാസ്വാദകരുടെ മനസുകളിൽ മായാതെ തിളങ്ങട്ടെ!!...
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment