Jan_03_1989/ സഫ്ദർ ഹാഷ്മി

*ഹെ ഹെ ഹെ ഹെ ഹെ ഹെ*
*മാന്യമഹാജനങ്ങളെ പ്രിയ മാളോരെ,*
*എന്തെന്നാൽ ഇവിടെയൊരു നാടകം അരങ്ങേറാൻ ആരംഭിക്കുകയാണ്.*
*അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം നാടകമല്ലേ?*
*പേര് വേണ്ടേ കർട്ടൺ വേണ്ടേ എന്നൊക്കെ,*
*എന്നാൽ അത്തരത്തിലുള്ള*
*ഒരു നാടകമല്ലാ ഇത്!*
*എന്റെയും നിങ്ങളുടേയും കഥ പറയുവാൻ ഇടയ്ക്കെന്തിന് തിരശ്ശീലാ!?*
1984 ൽ _ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്,_
*തിക്കൊടിയന്റെ* *മൃത്യുഞ്ജയം* എന്ന സാഹിത്യസൃഷ്ടി, മലയാളത്തിലെ മികച്ച
ക്രാഫ്ട്മാനായ
*ഭരതന്റെ* കരവിരുതാലും ഭാവനാസമ്പുഷ്ടിയാലും
*ഇത്തിരിപ്പൂവേ ചുവന്നപൂവേ*
എന്നൊരു മനോഹരമായൊരു
അഭ്രകാവ്യമാക്കി.
തീവ്രവാദമുള്ള ഒരു കൂട്ടം ചെറുപ്പക്കാർ, നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയേയും,
ദുഷ്ടനും വിടനുമായ
ഒരു വട്ടിപ്പണക്കാരനേയും തുറന്നാക്ഷേപ്പിക്കുന്ന
ഒരു തെരുവ്നാടകം
അവതരിപ്പിക്കുന്നു.
*നഹാസ്, ആർകെ നായർ,*
റഹ് മാൻ തുടങ്ങിയവർ അഭിനയിച്ച തെരുവ്നാടക
രംഗം അതിഗംഭീരമാക്കി
വിജയിപ്പിച്ചു.

1988-89.
*തിരുവനന്തപുരത്ത്*
ഇദംപ്രഥമമായി
*സിപിഐ* *(എം)*
_പതിമൂന്നാം പാർട്ടി കോൺഗ്രസ്സ്"_ നടന്നു
കൊണ്ടിരിക്കുന്നു.
ഉത്തർപ്രദേശിലെ
_തിഹാർ ജയിലിൽ_,
*ഇന്ദിരയുടെ* ഘാതകരിലൊരാളായ
"കേഹാർസിംഗിനെ"
പുതുവർഷപ്പുലരിയിൽ
കഴുമരത്തിലേറ്റി.
*രാജീവ്ഗാന്ധിയുടെ* നേതൃത്വത്തിലുള്ള
കോൺഗ്രസ്സ് സർക്കാർ,
പ്രഗല്ഭരായ ഭരണാധികാരികളെ നഷ്ടപ്പെട്ടുകൊണ്ടും അഴിമതിയാരോപണങ്ങളാൽ
പരിവൃതമായും അവസാന
നാളുകളിലേക്ക് നീങ്ങുന്നു.

*കമ്യണിസ്റ്റ്* ചിന്താഗതിക്കാരനായ കലാകാരനും, _സിഐ.ടി.യു_ നേതാവുമായിരുന്ന
*സഫ്‌ദർ ഹാഷ്മി,* ഒരു പറ്റം തെരുവ് ഗുണ്ടകളുടെ ആക്രമണത്താൽ പരുക്കേറ്റ്
1989 ജനുവരി 3 ന് പുലർച്ചേ
അന്ത്യശ്വാസം വലിച്ചു.
കലാകാരന്റെ വധത്തിൽ
പ്രതിഷേധിച്ച്,
വിഖ്യാത ചലച്ചിത്ര നടി
_ശബാന ആസ്മി_ അടക്കമുള്ളവർ "രാജീവ്"
അധികാരമൊഴിയണമെന്ന
ശക്തമായ മുദ്രാവാക്യം മുഴക്കി ഡൽഹിയിലെ തെരുവോരങ്ങളിലിറങ്ങി.

"നമുക്ക് ആവശ്യമുള്ളത് വികാരങ്ങളെയും നൈമിഷിക ചോദനകളെയും സൃഷ്ടിക്കാൻ മാത്രം  കഴിവുള്ള തീയറ്ററുകളല്ല, പ്രത്യുത ചുറ്റുപാടുകളെ മാറ്റാൻ പ്രേരകമായ ചിന്തകളെയും അനുഭൂതികളെ യും ഉയർത്താൻ കഴിവുള്ളതായ വീഥികളാണ്."
*ബെർതോട് ബ്രെഹ്തിന്റെ*
വാക്കുകളാണ്.
എപ്പിക്ക് നാടക  പരീക്ഷണത്തിന് ഊർജ്ജവും
പ്രേരണയുമായി വർത്തിച്ചത്
അതിന് മുന്നേ പല രാജ്യങ്ങളിലും മുള പൊട്ടിയ തെരുവുനാടക സങ്കേതമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാടകം വേദിയിൽ നിന്ന്
വീഥിയിലേയ്ക്കിറങ്ങുമ്പോൾ  ഭാഷ, സൗന്ദര്യം, സങ്കേതം സംവേദനം, കളിയൊരുക്കം ലക്ഷ്യം എന്നിവയിലെല്ലാം വിപ്ളവകരമായ പരിവർത്തനങ്ങൾ സംഭവിച്ച് കഴിഞ്ഞിരുന്നു. അത്തരം മാറ്റങ്ങളെ സൗന്ദര്യശാസ്ത്രത്തിന്റെ പേരിൽ  ബൂർഷ്വാ നാടക പ്രവർത്തകരും അതുണ്ടാക്കുന്ന സാമൂഹ്യ ചലനങ്ങളുടെയും പ്രതികരണങ്ങളുടെയും പേരിൽ ഭരണവർഗ്ഗവും നിശിതമായി വിമർശിക്കുകയും തെരുവുനാടക പ്രസ്ഥാനത്തെത്തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്തു. ഇത്തരം
അഗ്‌നിപരീക്ഷണങ്ങൾ തീർത്ത മുൾവേലികൾ
തകർത്തെറിഞ്ഞ് തെരുവരങ്ങുകൾ കൂടുതൽ   സജീവവും ജനകീയവുമായതിന് കാരണമെന്ത് എന്ന ചോദ്യത്തിന് ഒരുത്തരം മാത്രം. തെരുവുനാടകം ദരിദ്രപക്ഷം ചേർന്നുനിൽക്കുന്നു.
ചൂഷിതവിഭാഗങ്ങളുടെ ഉയർത്തെഴുനേൽപ്പ്
അത് സ്വപ്നം കാണുന്നു.

തെരുവ്നാടകം ഒരേസമയം കലാരൂപവും സമരായുധവുമാണ്. തീക്ഷ്ണമായ ജീവിതയാഥാർത്ഥ്യങ്ങളെ സൗന്ദര്യസംവേദക കാര്യത്തിലെ സാമ്പ്രദായിക ചട്ടക്കൂട് പൊളിച്ച്  പ്രേക്ഷകനിൽ എത്തിക്കുകയും കർമ്മോന്മുഖനാക്കുംവിധം  പ്രബോധന മാധ്യമമായി വളരുകയും ചെയ്യുമ്പോഴാണ് തെരുവുനാടകം ലക്ഷ്യപ്രാപ്തി കൈവരിക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ *ബ്രിട്ടൻ, ജർമ്മനി, സോവിയറ്റ് യൂണിയൻ* തുടങ്ങിയ രാജ്യങ്ങളിൽ വളർന്നുവന്ന തൊഴിലാളികളുടെ
നാടകപ്രസ്ഥാനമാണ്
തെരുവ്നാടക വേദിയെ വ്യാപകമാക്കിയത്. വ്യാവസായിക വിപ്ലവാനന്തരം യൂറോപ്പിലും മറ്റിടങ്ങളിലും വളർന്നുവന്ന തൊഴിലാളിവർഗ്ഗ വിമോചന രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു പോരാടിയ പ്രക്ഷോഭകാരികളുടെ മൂർച്ചയുള്ള ആയുധമായത് തെരുവ്നാടകമാണ്. ആഭ്യന്തര യുദ്ധകാലത്ത് *സ്പെയിനിലും* സാമ്രാജ്യത്വവിരുദ്ധപോരാട്ട വേളയിൽ *വിയറ്റ്നാമിലും* വിപ്ലവാനന്തരം *ക്യൂബയിലും* വിദ്യാർത്ഥി കലാപവേളയിൽ *ഫ്രാൻസിലും*
സ്വാതന്ത്ര്യസമരപോരാട്ട വേളയിൽ
_ലാറ്റിനമേരിക്കയിലും_ _ആഫ്രിക്കയിലും_ ആശയങ്ങളുടെ പടച്ചട്ടയണിയാൻ ജനതയെ പ്രാപ്തമാക്കിയതും
അതുതന്നെ.
1917 ലെ മഹത്തായ *ഒക്ടോബർ വിപ്ലവത്തിന്* ശേഷം ഏതുസമയവും
ശക്തിയാർജ്ജിക്കാൻ സാധ്യതയുള്ള
വിപ്ലവവിരുദ്ധശക്തികൾക്കെതിരെ ദാരിദ്ര്യവും മറ്റ് വറുതികളിലും പെട്ട് നട്ടം തിരിയുന്ന ജനതയെ സോഷ്യലിസത്തിന്റെ
അന്തസ്സത്തയും അനിവാര്യതയും പഠിപ്പിക്കാൻ
*മയ്കോ വിസ്കി*
തെരഞ്ഞെടുത്തത്
*മിസ്റ്ററി ബുഫേ* എന്ന
തെരുവ്നാടകത്തെയാണ്.

1973-ൽ തന്റെ പത്തൊമ്പതാം വയസ്സിൽ *ജനനാട്യമഞ്ച്* എന്ന തെരുവുനാടക ഗ്രൂപ്പിലൂടെ സാംസ്കാരികരാഷ്ട്രീയ രംഗത്തെത്തിയ
സഫ്‌ദർ ഹാഷ്മി, തന്റെ തെരുവുനാടകട്രൂപ്പിലൂടെ സമകാലിക സാമൂഹിക-രാഷ്ട്രീയ വസ്തുതകൾ സാധാരണക്കാരുടെ മുമ്പിൽ അവതരിപ്പിച്ചു.
ദരിദ്രനായ കലാകാരനെ
ബൂർഷ്വാസികൾ വേട്ടയാടാൻ
തുടങ്ങിയത് ഇത് മുതൽക്കാണ്.

1954 ൽ ദില്ലിയിലാണ് സഫ്ദർ ജനിച്ചത്. 1975 ൽ ദില്ലിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. കോളേജ് കാലത്ത് സഫ്ദർ
*സ്റ്റുഡൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ* അംഗമായിരുന്നു. പിന്നീടാണ് ഇദ്ദേഹം *ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷനിൽ* ചേരുന്നത്.
1973 ൽ സ്ഥാപിതമായ
ജനനാട്യമഞ്ച്(ജനം) എന്ന തെരുവ്നാടക സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായി സഫ്ദർ ഹാഷ്മി
മാറി.
1976 ലാണ് ഇദ്ദേഹം സി.പി.ഐ.(എം) ൽ അംഗത്വം നേടുന്നത്.
ഒരു അദ്ധ്യാപകനായും ജോലിയെടുത്തിട്ടുള്ള സഫ്ദർ, _സാക്കിർ ഹുസൈൻ_ കോളേജ് ഡൽഹി, ശ്രീനഗർ, ഗഡ്‌‌വാൾ എന്നിവടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഒരു പ്രസ്സ് ഇൻഫോർമേഷൻ ഓഫീസറായി വെസ്റ്റ് ബംഗാൾ, ന്യൂഡൽഹി, എന്നിവടങ്ങളിലും സഫ്ദർ തന്റെ ഔദ്യോഗിക ജീവിതം ചിലവഴിച്ചിട്ടുണ്ട്. 1983-ഓടു കൂടി സഫ്ദർ ഒരു മുഴുവൻ സമയ പാർട്ടി പ്രവർത്തകനും, ഒരു സജീവ തെരുവുനാടക കലാകാരനായും മാറി.

_ജനനാട്യമഞ്ച്_ എന്ന നാടക സംഘത്തിൽ ഒരു സജീവ പ്രവർത്തകനായി മാറിയ സഫ്ദർ, ഈ സംഘത്തിനുവേണ്ടി ധാരാളം നാടകങ്ങൾ രചിക്കുകയും, സംവിധാനം ചെയ്യുകയും ഉണ്ടായി. അക്കാലത്ത് അദ്ദേഹത്തിന്റെ നാടകങ്ങളിൽ ഏറെ ജനശ്രദ്ധയാകർഷിച്ച നാടകങ്ങളിൽ ചിലതാണ്; മഷീൻ, ഓരത്,
ഗാവോം സെ ഷെഹർ തക്,
രാജ ക ബാജ,
ഹത്യാർ തുടങ്ങിയവ.
1986 ൽ ഹിന്ദി സാഹിത്യകാരൻ മുൻഷി
*പ്രേം ചന്ദിന്റെ* _സത്യാഗ്രഹ്_ എന്ന കഥ _മോട്ടേറാം കാ സത്യാഗ്രഹ്_
എന്ന പേരിൽ നാടകമാക്കിയപ്പോൾ പ്രതിരോധ മന്ത്രാലയത്തിലെ ഒരുദ്യോഗസ്ഥനായ കൊടുങ്ങല്ലൂർ സ്വദേശിയായ
ശ്രീ ടി കെ സോമനും അഭിനയിച്ചിരുന്നു.
ഹാഷ്മിയുടെ വധത്തെത്തുടർന്നുള്ള നാളുകളിൽ ദേശീയ ചാനലിൽ
സോമൻ, അദ്ദേഹത്തെ അനുസ്മരിക്കുന്ന ഒരഭിമുഖത്തിൽ, ജനനാട്യമഞ്ച് എന്ന
കലാസംഘടനയുടെ ഭാവിയെക്കുറിച്ച് ആശങ്ക പുലർത്തിയിരുന്നു.
രാമായണത്തിലെ
*ശംബൂകവധം* _നാട്യമഞ്ച്,_
2004 ൽ
_ശംബൂക് വധ്_ എന്ന പേരിൽ നാടകമാക്കിയപ്പോൾ രാമനെ ധിക്കാരപരമായി
വെല്ല് വിളിച്ച ശംബൂകന്റെ വേഷമിട്ടതും സോമനായിരുന്നു.
ഇതിൽ ചില നാടകങ്ങൾക്ക് വേണ്ടി അദ്ദേഹം ഗാനങ്ങളും രചിക്കുകയുണ്ടായിട്ടുണ്ട്. സഫ്ദറിന്റെ,
ജനനാട്യമഞ്ചിലെ വിലയേറിയ പ്രവർത്തനങ്ങൾ ഇന്ത്യയൊട്ടാകെയുള്ള തെരുവു നാടകസംഘങ്ങളുടെ മുന്നേറ്റത്തിനു തന്നെ കാരണമായി.

ഉത്തർപ്രദേശിലെ *ഗാസിയാബാദ്* ജില്ലയിൽ, സാഹിബാബാദിനടുത്തുള്ള *ഝണ്ടാപുർ* എന്ന സ്ഥലത്ത് 1989 ജനുവരി ഒന്നിന് *“ഹല്ലാ ബോൽ”* എന്ന തെരുവു നാടകം കളിക്കവേ, കോൺഗ്രസ്സ് പ്രവർത്തകരായ
മുകേഷ് ശർമ്മ, ദേവി ശരൺ ശർമ്മ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗുണ്ടാ ആക്രമണത്തിനിരയായി. 1989 ജനുവരി 3-ന്‌ പുലർച്ചെ
അദ്ദേഹം മരണമടഞ്ഞു. സഫ്‌ദർ ഹാഷ്മിക്കൊപ്പം
_റാം ബഹാദൂർ_ എന്നൊരു തൊഴിലാളിയും ഈ ആക്രമണത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. സഫ്‍ദറിന്റെ മരണത്തിനു കാരണമായത് ഇരുമ്പ് ദണ്ഡുകൾ കൊണ്ടുള്ള അടിയേറ്റ് തലയോട്ടിയിലുണ്ടായ അനവധി പൊട്ടലുകളും അവയെ തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവവുമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മറ്റ് കാരണങ്ങൾക്ക് പുറമേ, തനിക്കെതിരെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച രാമനാഥ് ഝായ്ക്ക് അനുകൂലമായി പ്രചാരണം നടത്തിയതാണ് മുകേഷ് ശർമ്മയെ പ്രകോപിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
സഫ്‌ദറിന്റെ കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം, അദ്ദേഹത്തിന്റെ വിധവ _മോളായ്‌ശ്രീ ഹാഷ്മി_ അതേ വേദിയിൽ തന്റെ ഭർത്താവിന് പൂർത്തിയാക്കാൻ കഴിയാതെ പോയ തെരുവുനാടകം ആയിരങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു.

സഫ്‌ദർ ഹാഷ്മി കൊലക്കേസിൽ, നീണ്ട പതിന്നാല് വർഷങ്ങൾക്ക് ശേഷം ഗാസിയാബാദിലെ ഒരു കോടതി, മുകേഷ് ശർമ്മ, ദേവി ശരൺ ശർമ്മ, ജിതേന്ദ്ര, രാമവതാർ, വിനോദ്, ഭഗദ് ബഹാദൂർ, താഹിർ, രമേഷ്, യൂനുസ് എന്നീ ഒമ്പത് പേരെ കുറ്റക്കാരായി കണ്ടെത്തി. ഇവരെ ജീവപര്യന്തം തടവിനും 25,000.00 രൂപ പിഴയൊടുക്കാനും 2003 നവംബർ 5 നു കോടതി വിധിയുണ്ടായി.

"തെരുവിൽ നാടകം അഭിനയിക്കുമ്പോൾ ഉണ്ടാവുന്നത് തീവ്രമായ അനുഭവമാണ്. ജനങ്ങളുടെ കണ്ണുകളിൽ നോക്കിയാണ് അഭിനയിക്കുന്നത്. അതുകൊണ്ട് പ്രതികരണം
അപ്പപ്പോൾ ലഭിക്കും.
വേദിയിൽ പട്ടിയും പശുവും കടന്നുവരും.
കള്ള് കുടിയന്മാർ വന്ന് അവർക്കും അഭിനയിക്കണമെന്ന് പറയും.
കലാകാരന് ഇത്രയും തീക്ഷ്ണമായ അനുഭവവും പ്രതികരണവും മറ്റെങ്ങും ലഭിക്കില്ല."
സഫ്ദർ ഒരിക്കൽ പറഞ്ഞ
വാചകങ്ങളാണ്.
"അരങ്ങ്," ജനങ്ങളുടെ അടുത്തേക്ക് എന്നർത്ഥമുള്ള
_ജനനാട്യമഞ്ച്,_
_കേരളസംഗീതനാടക_ അക്കാദമി സംഘടിപ്പിച്ചിട്ടുള്ള
നാടകോത്സവങ്ങളിൽ പങ്കെടുത്തെട്ടിട്ടുണ്ട്.

*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ