Smaranika_23
*"പത്മരാഗ പടവുകൾ കയറി വരു*
*പഥികാ പഥികാ ഏകാന്തപഥികാ*
*പത്മരാഗ പടവുകൾ കയറി വരു"*
1976 ലാണ് *നെടുമങ്ങാട്* _കെ.എസ്സ് ടാക്കീസിൽ_ _ശ്രീ.കെ.എസ്സ് സേതുമാധവൻ_ സംവിധാനം ചെയ്ത _മഞ്ഞിലാസിന്റെ_ *യക്ഷി* പുനപ്രദർശനത്തിന് വന്നത്. ചിത്രത്തിന്റെ പോസ്റ്ററിൽ മൂന്ന് കഥാപാത്രങ്ങളെയാണ് കാണുന്നത്. പൊള്ളിക്കരിഞ്ഞ
മുഖവുമായി വിരൂപനായ *സത്യൻ* തൂവെള്ള വസ്ത്രവും
നിതംബംകഴിഞ്ഞ് വാർന്ന്കിടക്കുന്ന കേശഭാരവുമായി സുസ്മിതയായി _ശാരദ_ ഭയചകിതനായി സംഭ്രമത്തോടെ *അടൂർഭാസി* _യക്ഷി_ എന്ന ചിത്രം 1968 ലാണ്
പുറത്ത്വന്നത്. *വയലാറിന്റെ* അനുപമസുന്ദരമായ ഗാനങ്ങളും *രസതന്ത്ര പ്രൊഫസർ ശ്രീനിവാസനെ* അവതരിപ്പിക്കാൻ _സത്യൻ_ വേഷമണിഞ്ഞതിലും വലിയൊരു മേന്മ ചിത്രത്തിന് ആവശ്യമായിരുന്നില്ല. എന്നാൽ ഇന്നും ആ ചിത്രത്തിന്റെ രഹസ്യം (യക്ഷിയെന്നത് സങ്കല്പമാണോ സത്യമാണോ എന്നകാര്യം) പലരും മനസിലാക്കിയിട്ടില്ല. മനശാസ്ത്രപരമായ കാര്യങ്ങളിൽ തലയിടുന്നയൊരാൾക്കേ ചിത്രത്തിന്റെ നിഗൂഢത വെളിച്ചത്ത് കൊണ്ടുവരാൻ കഴിയു എന്നില്ല. *രാഗിണി* യക്ഷിയായിരുന്നില്ല. സാധാരണ ഒരു യുവതി. നിഗൂഢമായ മാനസിക പ്രവർത്തനത്തിന്റെ പരിണതഫലമായിരുന്നു _രാഗിണിയെ_ ഞെരിച്ച് കൊല്ലാൻ ശ്രീനിവാസനെ പ്രേരിപ്പിച്ചത്. ചിത്രം യുക്തിസഹമായി
കാണുന്നവർക്ക് മാത്രം
ഇത് മനസിലാകും.
അതായിരുന്നു
*""മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി""*
ഇന്ന് _മലയാറ്റൂരിന്റെ_ ചരമദിനവാർഷികം. *തിരുവനന്തപുരത്ത്* തമലത്തുള്ള (ശാസ്ത്രി നഗർ) *വൈദേഹിയിൽ* അദ്ദേഹത്തിന്റെ ഓർമ്മകളുടെ സുരഭിലനിമിഷങ്ങളിലലിയാൻ
ചിലരിന്ന് ഒത്തുകൂടും.
*പാലക്കാട്*
_പുതിയ കല്പാത്തിയിൽ_ 1927 മെയ് 30 ന് ഒരു
തമിഴ്ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. അയ്യരുടെ കുടുംബം *എറണാകുളം* ജില്ലയിലെ _പെരുമ്പാവൂരിന്ദടുത്ത്_ പെരിയാറിന്റെ തീരത്തുള്ള തോട്ടുവ എന്ന സ്ഥലത്ത്, പിന്നീട് സ്ഥിരതാമസമാക്കി. സ്കൂൾ വിദ്യാഭ്യാസം പല സ്ഥലങ്ങളിലൂടെയായിരുന്നു. *ആലുവ* _യുസി_ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോൾ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ആവേശമുൾക്കൊണ്ടിരുന്നു. *സോഷ്യലിസ്റ്റ് ചിന്താഗതിയിൽ* നിന്നും _കമ്യൂണിസത്തിലേക്ക്_ ആകൃഷ്ടനായതും ഇക്കാലത്താണ്.
അദ്ദേഹത്തിന്റെ രാഷ്ട്രീയ സർക്കാർ സേവനങ്ങളെ ഇവിടെ മുൻനിറുത്തുന്നില്ല.
സാഹിത്യ ചലച്ചിത്ര മേഖലയിലെ ചില വിസ്മയകരമായ കാര്യങ്ങൾ മാത്രം പങ്ക് വച്ച് കുറിപ്പ് അവസാനിപ്പിക്കുകയാണ്.
രാഷ്ട്രത്തെ ഭരിക്കാൻ പ്രാപ്തനാക്കുന്ന *ഐഎഎസ്സ്* പദവി 1958 ൽ അദ്ദേഹം എഴുതിയെടുത്തെങ്കിലും ചില സാങ്കേതികമായ കാരണങ്ങളാൽ1981 ൽ ആ പദവിയുപേക്ഷിച്ചു.
ഒരു കുറ്റാന്വേഷണ കഥയെഴുതിക്കൊണ്ടാണ് സാഹിത്യരചന തുടങ്ങുന്നത്.
*കൊല്ലത്ത്* പഠനകാലത്ത് സ്കൂളിനടുത്തുളള ഒരു ലൈബ്രറി യിലെ എല്ലാ പുസ്തകങ്ങളും വായിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആത്മകഥാംശം തുടിക്കുന്ന 1967 ലെ *വേരുകൾ* എന്ന നോവൽ സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിക്കൊടുത്തു. 1979 ലാണ് മലയാറ്റൂരിന്റെ *യന്ത്രം* എന്ന നോവൽ _വയലാർ അവാർഡ്_ നേടുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും ബൃഹത്തായ കൃതിയിൽ *ജെയിംസ്* എന്ന കഥാപാത്രമായി അദ്ദേഹവും ഒളിഞ്ഞിരിപ്പുണ്ട്. *കുങ്കുമം* എന്ന മലയാള വാരികയിലാണ് ഇത് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വന്നത്. *സാംബശിവൻ* 1980 ൽ ഇത് കഥാപ്രസംഗമാക്കി.
ആകാശവാണിയിൽ
തുടർനാടകമായും യന്ത്രം തിരിഞ്ഞു.
1968 ലാണ് അദ്ദേഹത്തിന്റെ ഒരു രചന അഭകാവ്യമാകുന്നത്. *ലക്ഷപ്രഭു* എന്ന *പി.ഭാസ്ക്കരൻ* സംവിധാനം ചെയ്ത ചിത്രത്തിലെ നായകൻ *പ്രേംനസീറായിരുന്നു*
നിദ്രാസമുദ്രത്തിൽ നീന്താനിറങ്ങിവന്ന സ്വപ്നസുന്ദരിയെപ്പോലൊരു ചിത്രമായിരുന്നു അത്.
ആ വർഷം തന്നെയായിരുന്നു സ്വർണ്ണച്ചാമരം വീശിക്കൊണ്ട് സ്വപ്നലോലുപയായ *യക്ഷിയുടെ* വരവും. ചിത്രത്തിലഭിനയിച്ച ശാരദയും ഉഷാകുമാരിയുമൊഴികെ
മറ്റ് നടിനടന്മാരാരും ഇന്നില്ല.
_സർ ആർതർ കോനൻ ഡോയലിന്റെ_ മാനസപുത്രനായ
*ഷെർലക് ഹോംസി* ന്റെ കഥകളും, പേരുകേട്ടാൽത്തന്നെ ഞെട്ടിവിറയ്ക്കുന്ന
*ബ്രോംസ്റ്റോക്കറുടെ* _ഡ്രാക്കുളയും_ മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്തത് മലയാറ്റൂരാണ്.
1973 ൽ *പി.എൻ മേനോന്റെ* _ഗായത്രി_ എന്ന ചിത്രത്തിന് കഥയെഴുതി. "അഗ്രഹാരത്തിലെ ആരും കൊതിക്കുന്ന ഒരഴകിൻ വിഗ്രഹമായിരുന്നു" അത്.
"സാലഭഞ്ജികകൾ കുസുമതാലത്തിൽ *ചെമ്പരത്തി* പൂക്കളുമായി വന്നതും ഇക്കാലത്ത് തന്നെ.
ഭാരതമെന്ന വലിയരാജ്യത്തിൽ വ്യാപാരത്തിനെത്തിയ വെള്ളക്കാർ രാഷ്ട്രത്തെ അടക്കിഭരിക്കാൻ തുടങ്ങിയപ്പോൾ സ്വാതന്ത്ര്യം ആഗ്രഹിച്ച് വിപ്ലവത്തിന് പുറപ്പെട്ട
ചരിത്രപുരുഷന്മാരുടെ കഥയിലൂടെ സഞ്ചരിച്ച് ഉദ്വേഗം വായനക്കാരിൽ വളർത്തിയ കഥയാണ് പ്രസിദ്ധമായ *അമൃതം തേടി* എന്ന നോവൽ.
വയനാട്ടിൽ നിന്നും കോന്നിയിലേക്ക് സ്ഥലം മാറ്റപ്പെട്ട ഫോറസ്റ്റ്റേഞ്ചറായ *ജോൺ* ഒറ്റയാന്റെ ചവിട്ടേറ്റ് കൊല്ലപ്പെടുന്ന രംഗത്തോടെ ആരംഭിച്ച 1976 ൽ _ഹരിഹരൻ_ സുപ്രിയായക്ക് വേണ്ടി സംവിധാനംചെയ്ത *പഞ്ചമി* എന്ന ചിത്രത്തിലൂടെയാണ് *ജയൻ* എന്ന നടൻ പേരെടുക്കുന്നത്. ആരും കാണാത്ത വനചന്ദ്രികയേയും നീലക്കാടിൻ രോമാഞ്ചത്തേയും അഭ്രപാളികളിലാക്കിയത് _മെല്ലിഇറാനിയാണ്._
കലാകൗമുദി വാരികയിൽ എം.ടിയുടെ *രണ്ടാമൂഴം* നോവൽ അവസാനിക്കാറായ വേളയിൽ ഒരു അറിയിപ്പുണ്ടായി. ഉടൻ പ്രസിദ്ധീകരണമാരംഭിക്കുന്നു.
_മലയാറ്റൂരിന്റെ_ *നെട്ടൂർമഠം* കല്പാത്തിത്തെരുവിലെ വിശേഷങ്ങളറിയാൻ കലാകൗമുദിക്ക് അടിപിടികൂടിയിരുന്നൊരു കാലമുണ്ടായിരുന്നു.
തമിഴ്ബ്രാഹ്മണ സമുദായത്തിന്റെ ജീവിതവും ബ്യൂറോക്രസിയുടെ ആന്തരലോകവും മനസിലാക്കിത്തരുന്ന നോവലുകളാണ് മലയാറ്റൂരിന്റേത്.
യശ്ശശരീരനായ
*തോപ്പിൽ ഭാസി* കുന്തിപ്പുഴത്തീരത്തെ ഗോത്രവർഗ്ഗക്കാരുടെ പച്ചയായ ജീവിതങ്ങൾ മഞ്ഞിലാസിന് വേണ്ടി 1976 ൽ പറഞ്ഞു തന്ന ചിത്രമാണ് *പൊന്നി* മാമരങ്ങളെയും പൂമരങ്ങളെയും *മല്ലീശ്വരൻമുടിയുടെ* ഐതിഹ്യവും വിസ്മയത്തോടെ കണ്ടിരുന്ന പൊന്നിയിലെ _മാരന്_ മിഴിവേകിയത് *ഉലകനായകനാണ്*
*നിജമാ ഇത് നിജമാ?*
*അന്ത കുതിരക്കാരനായി*
*വന്നവൻ*
*കുടുംബക്കാരനായി വന്നത് നിജമാ?*
1979 ൽ _സുപ്രിയായുടെ_ ഹരിഹരൻ സംവിധാനം ചെയ്ത *ശരപഞ്ജരം* ചിത്രത്തിൽ *ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെ* മൂളലാണ് മേല്പറഞ്ഞത്.
_ജയൻ_ എന്ന നടന്റെ *ചന്ദ്രശേഖരൻ* എന്ന വില്ലൻ കഥാപാത്രത്തിന്റെ അഭിനയ ഗാംഭീര്യവും ശരീരസൗന്ദര്യവും കണ്ട് പ്രേക്ഷകർ സന്തോഷിച്ച ഈ ചിത്രത്തിന്റെ കഥയും മലയാറ്റൂരിന്റേതാണ്.
*സർവ്വീസ്സ് സ്റ്റോറി* അഥവാ *എന്റെ ഐഎഎസ്സ് ദിനങ്ങൾ* _രാമകൃഷ്ണന്റെ_ ആത്മകഥ കലാകൗമുദിയിൽ പരമ്പരയായി പ്രസിദ്ധീകരിച്ച് വന്നതായിരുന്നു.
1982 ൽ മഞ്ഞിലാസിനായി അദ്ദേഹത്തിന്റെ തന്നെ *ഒടുക്കം തുടക്കം* എന്ന നോവൽ മലയാറ്റൂർ സംവിധാനംചെയ്തു. എന്നാൽ ചിത്രം വിജയിച്ചില്ല.
1990 ൽ _മമ്മൂട്ടി_ പ്രപഞ്ചത്തിന്റെ മറുപുറം കണ്ട ദീർഘദർശിയായ
*സൂര്യനാരായണഅയ്യരുടെ* വേഷത്തിലെത്തിയ _ഭദ്രൻ_ സംവിധാനം ചെയ്ത
*അയ്യർ ദ ഗ്രേറ്റ്* വിജയിച്ചില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ടു. അന്തരിച്ച നടൻ *രതീഷ്* നിർമ്മിച്ച
ഈ _സസ്പ്പെൻസ് ത്രില്ലർ _ _മോഹൻലാൽ_ അഭിനയിച്ച് വൻ വിജയം നേടിയ
*ഹിസ്സ് ഹൈനസ്സ് അബ്ദുള്ള* എന്ന ചിത്രത്തിന് ബദലായിരുന്നു എന്നൊരു ശ്രുതി പരന്നിരുന്നു.
1997 ൽ മഹത്തായ
ഒരു നോവൽ രചനയുടെ ഫ്രെയിം വർക്കാരാംഭിച്ച അവസരത്തിലാണ് *വൈദേഹിയിൽ* അദ്ദേഹം ഇഹലോകവാസം വെടിയുന്നത്.
_വയലാർ രാമവർമ്മയുമായി_ ഉറ്റ സൗഹൃദത്തിലായിരുന്ന രാമകൃഷ്ണയ്യർ _യന്ത്രം_ എന്ന നോവൽ കവിക്കാണ് സമർപ്പിച്ചിരിക്കുന്നത്.
1964 ൽ *കമ്യൂണിസ്റ്റ് പാർട്ടി* വിഭജിച്ചപ്പോൾ ഇവർ
രണ്ടുപേരും
വലത് പക്ഷത്തോടായിരുന്നു നിലയുറപ്പിച്ചത്. എന്നാൽ രണ്ട് പേരും പാർട്ടി അംഗങ്ങളായിരുന്നില്ല..
_കാലത്തിന്റെ കഥാകാരന് അശ്രുപൂജ_
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment