Smaranika_21
1989 നവംബറിൽ
ഒമ്പതാംലോകസഭാ രൂപീകരിക്കാൻ
പൊതുതിരഞ്ഞെടുപ്പ് നടന്നു. *രാജീവ്ഗാന്ധിയുടെ* നേതൃത്വത്തിലുള്ള
_ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്_
പരമാവധി 189
സീറ്റിലൊതുങ്ങേണ്ടിവന്നു. നൂറിൽതാഴെ സീറ്റുകൾ നേടിയ
*ഭാരതീയ ജനതാ പാർട്ടിയുടെ* അമരക്കാരൻ ശ്രീ _അദ്വാനി_ രാജീവ് അധികാരത്തിൽ, തുടരുകയാണെങ്കിൽ
പുറത്ത്നിന്ന് പിന്തുണയ്ക്കാമെന്ന് ഇലക്ഷൻ ഫലങ്ങൾ വന്നയുടൻ പ്രഖ്യാപിച്ചു. രാജീവ് അത് നിരസിച്ചു. തല്ക്കാലം
അധികാരമൊഴിയുന്നതാണ് അഭികാമ്യം എന്നുറപ്പിച്ച് സർക്കാരിന്റെ രാജി പ്രസിഡണ്ട് *വെങ്കിട്ടരാമന്* നല്കി. അന്നുരാത്രി റേഡിയോവിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത *ഐഎൻസി പ്രസിഡണ്ട്* ഗദ്ഗദത്തോടെ
അടഞ്ഞസ്വരത്തിൽ
അഞ്ച് വർഷക്കാലത്തെ അനുഭവങ്ങൾ പങ്ക് വച്ചപ്പോൾ 1986 ലെ വിവാദമായ *ഇന്ത്യൻ പോസ്റ്റൽ ഓഫീസ്*
*(അമൻഡ്മെന്റ്) ബിൽ* പ്രസിഡണ്ട് അംഗീകരിക്കാതെ തിരിച്ചയച്ചതും പ്രധാനമന്ത്രി പ്രസിഡണ്ട് ബന്ധത്തിന് ഉലച്ചിൽ തട്ടിയതും
രാജിവ്ഗാന്ധി പരോക്ഷമായി സൂചിപിച്ചതിന് ശേഷമാണ് വിടവാങ്ങിയത്.
ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതി
*ഗ്യാനി സെയിൽസിങ്* ആയിരുന്നു
*ഫോർത്ത് എസ്റ്റേറ്റിലെ* പ്രാധാന്യം കൂടിയ *എക്സിക്യൂട്ടീവിനെ* വെല്ലുവിളിച്ച വിവാദനായകൻ.
_പഞ്ചാബിൽ_ നിന്നുള്ള ആദ്യ രാഷ്ട്രപതി സെയിൽസിങ് ഒരു റോഡപകടത്തിൽ പരിക്കേറ്റ് 1994 ലെ ക്രിസ്തുമസ്സ് ദിനത്തിൽ അന്തരിച്ചത് ഇവിടെ സ്മരിക്കുന്നു
ഇന്ത്യൻ പ്രസിഡണ്ട് രാജ്യത്തിന്റെ *സർവ്വസൈന്യാധിപനാണ്.
കരനാവികവ്യോമ സേനാധിപതികൾ പരസ്പരം നേരിൽകാണുന്നത് സർവ്വസൈന്യാധിപന്റെ മുഖദാവിൽ മാത്രം എന്നൊരു സമ്പ്രദായമാണ് ഇന്നും നിലവിലുള്ളത്.
1916 മേയ് 5 ന്
_ബ്രിട്ടീഷ്ഇന്ത്യയിലെ_ പഴയ
പഞ്ചാബ് പ്രവിശ്യയിലെ *ഫരീദ്കോട്ട്* ജില്ലയിലെ
സന്ത് വാൻ എന്ന ഗ്രാമത്തിലെ മരപ്പണിക്കാരനായ _ഭായികിഷൻസിങിന്റെയും_ _മാതാ ഇന്ത്കൗറിന്റെയും_
ഇളയമകനായി ജനിച്ചു. സിങിന്റെ ചെറുപ്രായത്തിൽത്തന്നെ മാതാവ് നിര്യാതയായി. ഇളയമ്മ _ദയാകൗറിന്റെ_ ദയയിലും സംരക്ഷണത്തിലുമാണ് സിങ് വളർന്നത്. അച്ഛൻ തികഞ്ഞ ഒരു സിക്ക്മതവിശ്വാസിയും ആത്മീയകാര്യങ്ങളിൽ അടിയുറച്ച അർപ്പണബോധവുമുണ്ടായിരുന്നു. _ജർണയിൽസിങ്_ ആയിരുന്നു ബാല്യത്തിലെ നാമം. ജർണയിൽ എന്ന പദത്തിന് പൊതുവായത് എന്നാണ് അർത്ഥം. സ്കൂൾ വിദ്യാഭ്യാസ കാലത്ത്തന്നെ പേരിലെ ആദ്യ ഭാഗത്തിന് മാറ്റം വരുത്തി *സെയിൽ* എന്നായി രൂപകല്പനചെയ്തു. സിക്ക്മത തത്വസംഹിതകളും ചരിത്രവും വശമാക്കാൻ ജർണയിൽ തല്പരനായിരുന്നു. സിക്ക്മതവിശ്വാസികളുടെ മതഗ്രന്ഥമായ
*ഗുരു ഗ്രന്ഥസാഹിബ്* ആഴത്തിൽ പഠിക്കുകയും ഗുരുദ്വാരകളിലെ മതപരമായ വിശേഷ അവസരങ്ങളിൽ അനായാസം പാരായണം ചെയ്യുന്നതിനും അതിരറ്റ നൈപുണ്യം നേടിയ ജർണയിൽസിങ് *അമൃതസ്സറിലെ* _ഷാഹിദ് സിക്ക് മിഷനറി_ കോളേജിലെ പഠനകാലത്താണ് *ഗ്യാനി* അഥവാ മതപണ്ഡിതനെന്നർത്ഥം വരുന്ന വിശേഷണം പേരിന് മുന്നിൽ അന്വർത്ഥമായി ചേർന്ന് വിളങ്ങാൻ തുടങ്ങിയത്.
പഠനം പൂർത്തിയാക്കി ഉയർന്ന വിദ്യാഭ്യാസത്തിന് ഗ്യാനി പരിശ്രമിച്ചെങ്കിലും ഫലമില്ലാതെയായി.
_ഫരീദ്കോട്ട്_ എന്ന ചെറുരാജ്യം ഭരിച്ചിരുന്ന
*രാജാ ഹരീന്ദർസിങ് ബ്രാർ* ഒരു പുരോഗമനവാദിയും _പഞ്ചാബിലെ_ മറ്റ് ചെറുരാജ്യങ്ങളെക്കാൾ തന്റെ ചെറു സാമ്രാജ്യം പുരോഗതിയിലെത്തിക്കാണാൻ വളരെയേറെ ആഗ്രഹിച്ച ഒരു ഭരണാധികാരിയുന്നു.
1947 ൽ *വെള്ളക്കാർ* അധികാരമൊഴിഞ്ഞയുടൻ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ നിയോഗിക്കപ്പെട്ട
*പട്ടേലും നെഹ്റുവും* ബ്രാറിനെ സന്ദർശിച്ച് ഐക്യം ഉറപ്പാക്കാൻ ശ്രമംനടത്തി. യൂണിയനിൽ ചേരുന്നതിന് സമ്മതമറിയിച്ച ഹരീന്ദർ നാട്ടിലില്ലാത്ത വേളയിൽ സമ്പന്നരായ
മൂന്നുകുടുംബങ്ങളിലെ വ്യക്തികൾ ചേർന്ന് നാട്ടുരാജ്യം പിടിച്ചെടുക്കാൻ ശ്രമംനടത്തി. ഇതിനെ ധീരമായി ചെറുക്കാനും രാജ്യത്തെ വിഭജനത്തിന് ശേഷമുള്ള ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗമാക്കാനും
_ഗ്യാനി സെയിൽസിങിന്_ നാട്ടുരാജാവിന് ഒപ്പം നില്ക്കാനായി.
നെഹ്റുവിന്റെ വിശ്വാസ്യതയും നാഷണൽ കോൺഗ്രസ്സിനോടൊപ്പം നിന്ന് പ്രവർത്തിച്ചതിനാലും സജീവമായി
രാഷ്ട്രീയരംഗത്തെ നേതൃസ്ഥാനത്തേക്കുയർന്ന സെയിൽസിങ് 1952 മുതൽ 1958 വരെ രാജ്യസഭയിലംഗമായി.1972 ൽ പഞ്ചാബിൽ കോൺഗ്രസ്സ് മുഖ്യമന്ത്രിയായി. പാവപ്പെട്ട കർഷകർക്കും നിരാലംബർക്കും ആജീവനാന്ത പെൻഷൻ വിതരണം ചെയ്തു തുടങ്ങിയത് സിങിന്റെ
ഭരണകാലത്താണ്.
1919 ൽ പഞ്ചാബിലെ *ജാലിയൻ വാലാബാഗിൽ* നടത്തിയ സിക്ക് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ
*ജനറൽ ഓ ഡയറെ* ലണ്ടനിൽ ചെന്ന്
വകവരുത്തിയ രാജ്യസ്നേഹിയായ
സിക്ക്ധൈര്യശാലി
*ഉത്തംസിങ്ങിന്റെ* ഭൗതികാവശിഷ്ടങ്ങൾ *ലണ്ടനിൽ* നിന്ന് ജന്മസ്ഥലത്തെത്തിക്കാൻ മുൻകൈ എടുത്തത് ഗ്യാനിയായിരുന്നു.
_ജനതാ_ സർക്കാരുകളുടെ പരാജയത്തെത്തുടർന്ന്
1980 ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ
ഗ്യാനി സെയിൽസിങ് *ഹോഷിയാർപ്പൂർ* മണ്ഡലത്തിൽ നിന്ന് വിജയിച്ച് ലോകസഭയിലെത്തി. _ഇന്ദിരാഗാന്ധിയുടെ_ ക്യാബിനറ്റിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയേറ്റു.
1982 ൽ *നീലം സഞ്ജീവറെഡ്ഡിയുടെ* രാഷ്ട്രപതിസ്ഥാനം കഴിയാറായപ്പോൾ ഭരണകക്ഷിയായ കോൺഗ്രസ്സ് ഐകകണ്ഠേന ആ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് സെയിൽസിങ്ങിനെയായിരുന്നു. പഞ്ചാബിൽ നിന്നുള്ള *എച്ച് ആർ ഖന്ന* യായിരുന്നു സ്വതന്ത്രനായ എതിരാളി.1982 ജൂലൈ 25 ന് ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയായി ഗ്യാനി അധികാരമേറ്റു.
1984 മേയ് മുതൽ പഞ്ചാബിൽ
നിന്നുയർന്നുവന്ന തീവ്രവാദ പ്രസ്ഥാനങ്ങൾ ഇന്ദിരയ്ക്ക് വൻതലവേദനയായി. *സുവർണക്ഷേത്രത്തിൽ* യുദ്ധത്തിനായി കയറിയൊളിച്ച ഖാലിസ്ഥാൻ വാദി *ഭിന്ദ്രൻവാലയും* സംഘത്തെയും അവിടെ നിന്ന് തുരത്താൻ സൈനിക നടപടി സ്വീകരിക്കാൻ ഇന്ദിര സ്വയം തീരുമാനിച്ചു.
പ്രസിഡണ്ട്മായുള്ള 1984 മേയ് 31 ന് നടന്ന സാമ്പ്രദായിക പ്രകാരമുള്ള കൂടിക്കാഴ്ചയിൽ പോലും പ്രധാനമന്ത്രി സൈനിക
നടപടിയുടെ കാര്യങ്ങൾ
ചർച്ചചെയ്തിരുന്നില്ല.
*ഓപ്പറേഷൻ ബ്ലുസ്റ്റാറിലൂടെ*
തീവ്രവാദികളെ കൂട്ടക്കൊല ചെയ്തും സുവർണ്ണക്ഷേത്രം നാശപ്പെടുത്തുകയും ചെയ്ത പ്രധാനമന്ത്രിയുടെ നടപടിയിൽ സിക്ക് ജനതയ്ക്കൊപ്പം പ്രസിഡന്റിനും മതവികാരങ്ങൾ വ്രണപ്പെട്ടു. ഒരവസരത്തിൽ രാഷ്ട്രപതി സ്ഥാനത്ത് നിന്നും രാജിക്കൊരുങ്ങിയെന്നും അഭിപ്രായമുണ്ട്.
ആ വർഷം അവസാനം ഇന്ദിരാഗാന്ധി സിക്ക്കാരുടെ തോക്കിനിരയായപ്പോൾ രാജ്യത്തിന്റെ
കാവൽ പ്രധാനമന്ത്രിയായി നിയോഗിക്കാൻ രാജീവിനെത്തന്നെ തിരഞ്ഞെടുത്തത് അമ്മയോട് സിക്ക്കാർകാട്ടിയ പ്രതികാരാഗ്നിയെ കെടുത്താനാണെന്ന് പ്രമുഖ പത്രപ്രവർത്തകൻ
*ഖുഷ് വന്ത്സിങ്ങ്* അഭിപ്രായപ്പെട്ടിരുന്നു.
രാജീവ് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നപ്പോൾ പ്രസിഡണ്ട്മായി ആദ്യം നല്ല നിലയിലായിരുന്നെങ്കിലും പിന്നീടത് വഷളായി.
ആ സ്ഥിതിയിലാണ് ബില്ലുകൾ തിരിച്ചയക്കാൻ തുടങ്ങിയത്.
കാലാവധി പൂർത്തിയായ പ്രസിഡണ്ടിന് ഒരുവട്ടംകൂടി അവസരം നല്കാൻ കോൺഗ്രസ്സിന് താല്പര്യമുണ്ടായിരുന്നില്ല.
സന്തോഷപൂർവ്വം കസേരയൊഴിഞ്ഞ് വിശ്രമജീവിതത്തിലേക്ക് മടങ്ങി. ഒരു തീർത്ഥാടനത്തിനായി 1994 നവംബറിൽ സെയിൽസിങ് കാറിൽ യാത്രചെയ്യവേ *റോപാർ* ജില്ലയിലെ *കിർത്താപ്പൂർ സാഹിബ്* എന്ന സ്ഥലത്ത് ഹൈവേയിൽ
ഡിവൈഡറിൽക്കയറി നിയന്ത്രണം തെറ്റിയ ഒരു കൂറ്റൻ ട്രക്ക് കാറിന് മുകളിൽ വീഴുകയും ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്ത മുൻ പ്രസിഡണ്ട് ക്രിസ്സ്മസ്സിന് യാത്രയായി.
അധികാരം ജനങ്ങളിലേക്ക് എന്ന ജനാധിപത്യ വ്യവസ്ഥിതിയിൽ ദോഷങ്ങളും അപചയങ്ങളും നിരവധി. സേച്ഛാധിപതികൾ അധികാരത്തിലെത്തുമ്പോൾ ഭരിക്കപ്പെടേണ്ടവർ ഹനിക്കപ്പെടും. നിരപരാധികളായ സാധാരണ എണ്ണിയാലൊടുങ്ങാത്ത
സിക്ക് ജനത എന്തപരാധം പ്രവർത്തിച്ചു???
1984 ൽ ഒരു സ്വതന്ത്ര രാഷ്ടീയ പ്രവർത്തകന്റെ
വാക്കുകളായിരുന്നു.
പ്രഥമപൗരനായിരുന്നിട്ടും ഭരണഘടന പ്രദാനം ചെയ്യുന്ന അധികാരങ്ങൾ മാത്രം കൈക്കുമ്പിളിലൊതുക്കാൻ വിധിയുണ്ടായ ഒരു പ്രസിഡണ്ടാകാനേ ഗ്യാനിക്കായുള്ളു.
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment