Smaranika_20

പ്രശസ്ത മലയാള ചലച്ചിത്രനടൻ *മോഹൻലാലിനെ* 1992 ൽ ഒരിക്കൽ ഒരു പത്രപ്രവർത്തകൻ ഇന്റർവ്യൂ ചെയ്ത വേളയിൽ ഒരു ചോദ്യം ഉണ്ടായി.

"ഏതെങ്കിലും പ്രശസ്തനായ നടന്റെ  അഭിനയം  താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ"?

ചോദ്യത്തിനുത്തരം ലഭിക്കാൻ ചെറിയ കാലതാമസമുണ്ടായെങ്കിലും മറുപടിവന്നു.

*"എം.ആർ രാധ"*

തമിഴ് ചലച്ചിത്രനടനും   ഒരിക്കൽ *മക്കൾതിലകം  എംജിആറിനെ* അപായപ്പെടുത്താൻ നിറയൊഴിച്ചയാളുമാണ് *രാധ*.

മരണത്തിൽ നിന്ന് അതിശയകരമായി  രക്ഷനേടിയ *എംജിആർ* 1987 ഡിസംബർ 24 ന് മുഖ്യമന്ത്രിയായിരിക്കെയാണ് നിര്യാതനായത്.

നാടകക്കമ്പനിക്കാരുടെ
പെട്ടിചുമക്കലിൽനിന്ന് ചലച്ചിത്രവേദിയിലെ
നായകതാര പദവിയിലേക്ക് ദാരിദ്ര്യത്തിന്റെ
പടുകുഴിയിൽനിന്ന് സമ്പന്നതയുടെ കൊട്ടാരങ്ങളിലേക്ക്‌ ,
ചലച്ചിത്രരംഗത്ത്നിന്ന് മുഖ്യമന്ത്രി പദവിയിലേയ്ക്കുയർന്ന ആദ്യ ഇന്ത്യാക്കാരൻ, മൂന്നുവട്ടം തമിഴ്നാട്ടിലെ മുഖ്യമന്ത്രി ഇതൊക്കെ ഒരു ചലച്ചിത്രകഥയിലെ ഭാവനകളല്ല.

*മക്കൾതിലകം,  പുരട്ചിനടികർ,* *പുൻമനചെമ്മാൾ*,
*അൻപുള്ളഅണ്ണാ*,  *നാടോടിമന്നൻ*  എന്നീ ഓമനപ്പേരുകളിലും എം.ജി.ആർ എന്ന മൂന്നക്ഷരത്തിലും പ്രസിദ്ധനായ *എം.ജി.രാമചന്ദ്രന്റെ* ജീവിതം അതായിരുന്നു.

*പാലക്കാട് പൊള്ളാച്ചി* തീവണ്ടിപ്പാതയിലൂടെ യാത്ര ചെയ്യുമ്പോൾ പുതുനഗരം സ്റ്റേഷൻകഴിഞ്ഞാൽ
*വടകന്നികാപുരം* എന്നൊരു ചെറിയ
തീവണ്ടിയാഫീസുണ്ട്. മലയാളികൾക്ക് അദ്ദേഹത്തെ ഓർക്കാൻ പണ്ട് കരിവണ്ടികൾ ഉച്ചത്തിൽ കൂകൂമായിരുന്നു

പാലക്കാട്‌ വടവന്നൂർ മുക്കില _മരുതൂർ സത്യഭാമയുടേയും_  *ഒറ്റപ്പാലം* മേനക്കത്ത്  _ഗോപാലമേനോന്റെയും_ അഞ്ചാമത്തെ സന്താനമായി 1917 ജനുവരി 17 ന് *ശ്രീലങ്കയിലെ* കാൻഡിയിലായിരുന്നു രാമചന്ദ്രന്റെ ജനനം.
രണ്ടര വയസുള്ളപ്പോൾ അച്ഛൻ മരണമടഞ്ഞു. അതോടെ കുടുംബം അനാഥമായി. അന്യനാട്ടിൽ സഹായമൊന്നും ലഭിക്കാതെ നിസ്സഹായയായ _സത്യഭാമ_  മക്കളെയും കൂട്ടി
*തഞ്ചാവൂരിനടുത്ത്*  _കുംഭകോണത്ത്_ താമസമാക്കി.

ഏഴുവയസ്സിൽ  ജ്യേഷ്ഠൻ *ചക്രപാണിയുമൊത്ത്*  _മധുര ഒർജിനൽ ബോയ്സ് ഡ്രമാറ്റിക്ക്_ കമ്പനിയിൽ ചേരുന്നത്.പട്ടിണിയാണ് ആ സഹോദരങ്ങളെ നാടകക്കമ്പനിയിലെത്തിച്ചത്.
അവിടെ നാടകവുമായി ബന്ധപ്പെട്ട  യാതനകൾ നിറഞ്ഞ വിവിധ ജോലികളാണ് _രാമചന്ദ്രനെ_ കലയുടെ ലോകത്തെത്തിച്ചത്. ആ അവസരത്തിൽ *അഭിമന്യു* എന്ന നാടകത്തിൽ ഉത്തരന്റെ  വേഷം അഭിനയിച്ചു. തുടർന്ന് ബാലനടനായും , സഹനടനായും, യുവനടനായും നിരവധി നാടകങ്ങളിൽ വേഷമിട്ടു.

1935 ലാണ് രാമചന്ദ്രൻ *ആനന്ദവികടന്റെ* പത്രാധിപർ
*എസ്സ് എസ്സ് വാസവൻ* തിരക്കഥയെഴുതിയ
 *സതി ലീലാവതിയിൽ* പോലീസ് ഇൻസ്പക്ടറുടെ വേഷത്തിൽ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്.1947 ൽ _ജ്യൂപ്പിറ്റർ പിക്ചേഴ്സിന്റെ_ *രാജകുമാരിയിലൂടെ* നായകനായി. തൂടർന്നങ്ങോട്ട് നിരവധി നായകവേഷങ്ങളിലൂടെ തമിഴ് ചലച്ചിത്രവേദിയിലെ മുടിചൂടാമന്നനായി മാറിയ _രാമചന്ദ്രൻ_ *എംജിആർ* എന്ന ചുരുക്കപ്പേരിലൂടെ രാജ്യമെങ്ങും പ്രസിദ്ധനായി.

ഈയിടെ അന്തരിച്ച *കരുണാനിധിയുടെ* കഥയും കഥാപാത്രങ്ങളും _എംജിആറിന്_ സിനിമാലോകത്ത് ഏറെ വിജയം നേടിക്കൊടുത്തിട്ടുണ്ട്.
1954 ൽ കരുണാനിധിയുടെ  *മന്ത്രികുമാരി* യിലൂടെയാണ്  എംജിആർ പ്രശസ്തനാകുന്നത്.1954 ൽ *മലൈക്കള്ളൻ* വമ്പൻ ഹിറ്റായി. 1953 ൽ *ജനോവ* എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. 
*മെല്ലിശൈമന്നൻ*
*എംഎസ്സ് വി* യുടേയും ആദ്യ ചിത്രമാണിത്.

കരുണാനിധി  കഥയും തിരക്കഥയുമെഴുതി
എംജിആർ നിർമ്മിച്ച്  സംവിധാനം ചെയ്ത
*നാടോടിമന്നൻ* അഭൂതപൂർവ്വമായ വിജയമായിരുന്നു. തമിഴകത്തെ ഇളകിമറിച്ച *ആയിരത്തിലൊരുവൻ,* *നാൻ ആണയിട്ടാൽ,* നൂറാമത്തെ ചിത്രമായ *ഒളിവിളക്ക്,* *അടിമപ്പെണ്ണ്,*
 *ഉലകംചുറ്റും വാലീബൻ,*
*നിനൈത്തതേ മുടിപ്പവൻ,*
*നാളൈ നമതേ,* * *ഇദയക്കനി* എന്നീ ചിത്രങ്ങൾ  ഏറെ ശ്രദ്ധിക്കപ്പെട്ടു.

*എം. കൃഷ്ണൻനായർ* സംവിധാനം ചെയ്ത *റിക്ഷാക്കാരനിലെ* അഭിനയത്തിന് _ഭരത്_ അവാർഡ് ലഭിച്ചെങ്കിലും വിമർശനങ്ങൾ ഉയർന്നത് കാരണം സ്വീകരിച്ചില്ല. ഈ ചിത്രം
*ദിഗ് വിജയം* എന്ന പേരിൽ മലയാളത്തിലും നിർമ്മിച്ചു.
*ഉലകംചുറ്റുംവാലീബൻ* തമിഴ്നാട്ടിൽ തുടർച്ചയായി 360 ദിവസം ഓടി റിക്കോർഡ് സൃഷ്ടിച്ചു.136 ചിത്രങ്ങളിലഭിനയിച്ച
എംജിആറിന്റെ  അവസാന ചിത്രമായ *മധുരൈ മീട്ട സുന്ദരപാണ്ഡ്യൻ* _നെടുമങ്ങാട്_ "ഭുവനേശ്വരിയിലാണ്" കളിച്ചത്.

*സി. എൻ. അണ്ണാദുരൈ* സ്ഥാപിച്ച
_ദ്രാവിഡ മുന്നേറ്റ കഴകത്തിൽ_ 1953 ൽ അംഗമായി.1967 നാണ് സഹപ്രവർത്തകനായ *എം.ആർ രാധയുടെ* വെടിയേൽക്കുന്നത്. ഇടത് ചെവിക്കേറ്റ  നിറയുടെ ആഘാതം അത്ഭുതങ്ങൾ കൊണ്ട്  മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ സ്വരത്തിന് കാതലായ വ്യതിയാനമുണ്ടാക്കി. രാധയ്ക്ക് കോടതി  നാലുവർഷത്തെ ജയിൽവാസം വിധിച്ചു. രാധയുടെ *രത്തക്കണ്ണീർ* എന്ന ചിത്രത്തിലെ പ്രകടനമാണ് *ലാലിനെ* സ്വാധീനിച്ചത്. രാധയുടെ പുത്രരാണ്
ശ്രി _രാധാരവിയും,_
_ശരത്കുമാറിന്റെ_ ഭാര്യയായ _രാധികയും_.

1969 ൽ _അണ്ണായുടെ_ നിര്യാണം ഡി.എം.കെയിൽ ചേരിപ്പോരുണ്ടാക്കി. കരുണാനിധിക്കൊപ്പം കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ
_എം.ജിആറിന്റെ_  ജനസ്വാധീനവും
ആരെയും മയക്കുന്ന സാഹിത്യഭംഗി നിറഞ്ഞ പ്രസംഗങ്ങളും സഹായകമായി. ക്രമേണ കരുണാനിധിയും _എംജിആറും_ തമ്മിലകന്നു. 1972 ൽ _എം.ജി.ആറിനെ_ പാർട്ടിയിൽ നിന്നു പുറത്താക്കി. അണ്ണായുടെ വത്സലശിഷ്യനായിരുന്ന _എം.ജി ആർ_ *അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം* എന്ന കക്ഷി സ്ഥാപിച്ചു.1973 ൽ *ദിണ്ടിഗലിൽ* നിന്ന് ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്ക് അദ്ദേഹം വിജയിച്ചു. 1977 ൽ കക്ഷി അധികാരത്തിൽ വന്നപ്പോൾ _എം.ജി.ആർ_ ആദ്യമായി
മുതലമൈച്ചറായി. *ഇന്ദിരാഗാന്ധിയുടെ* _അടിയന്തിരാവസ്ഥയെ_ പിന്തുണച്ചെങ്കിലും 1977 ൽ കോൺഗ്രസ്സിന് സംഭവിച്ച പരാജയത്തിൽ പിന്നീട് വന്ന _മൊറാർജി ദേശായി_, _ചരൺസിങ്_ സർക്കാരുകളെ  ഭരണത്തിൽ തുടരാൻ സഹായിച്ചു.   1980 ൽ _ഇന്ദിരാഗാന്ധി_ വീണ്ടും പ്രധാനമന്ത്രിയായപ്പോൾ _എം.ജി.ആർ_ സർക്കാരിനെ പിരിച്ചുവിട്ടു.

1984 ൽ _എം.ജിആർ_ അധികാരത്തിൽവന്നു. അസുഖബാധിതനായി കൈകൾക്ക് സ്വാധീനമില്ലാതിരുന്ന അവസ്ഥയിൽ കാൽവിരലുകളാലാണ് നോമിനേഷനിൽ ഒപ്പ് വച്ചത്.  _ഇന്ദിരാഗാന്ധി_ 1984 ൽ വധിക്കപ്പെടുന്ന സമയം അദ്ദേഹം *അമേരിക്കയിൽ* വൃക്കമാറ്റിവയ്ക്കലിന്  വിധേയനാകുകയായിരുന്നു.1987 ൽ ക്രിസ്സ്മസ്സ്ത്തലേന്ന് അന്ത്യംവരിച്ചു.1988 ൽ രാജ്യം *ഭാരതരത്നം* നല്കി ആദരിച്ചു.

അണ്ണാദുരൈയായിരുന്നു തമിഴ്മക്കളുടെ കൺകണ്ട ദൈവമായിരുന്നത്. എന്നാൽ ഏഴൈത്തോഴൻ എന്ന എം.ജി.ആർ ജനതയുടെ ദൈവവും ആവേശവും രോമാഞ്ചവുമായി എന്നും കുടികൊള്ളും.

*കെ.ബി. ഷാജി നെടുമങ്ങാട്*

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ