Smaranika_17
*"കേസരിയെക്കൊന്നു താപം കളഞ്ഞൊരു*
*കേസരിയാകിയ വാനരനാഥനു,*
*പുത്രനായഞ്ജനപെറ്റുളവായൊരു,*
*സത്വഗുണപ്രധാനൻ ഭവാൻ കേവലം."*
*അധ്യാത്മരാമായാണം* കിളിപ്പാട്ടിൽ _കിഷ്ക്കിന്ധാകാണ്ഡത്തിലെ_ ""സമുദ്രലംഘനത്തിന് കപികളുടെ ആലോചന"" എന്നഭാഗത്ത് *ജാംബവാൻ*
പറയുന്ന വാക്യങ്ങളാണ് മേലുദ്ധരിച്ചത്.
കേസരിയെ(സിംഹം) വധിച്ച വാനരനാണ് *അഞ്ജനയുടെ* ഭർത്താവും *ശ്രീഹനുമാന്റെ* പിതാവുമായ *കേസരി.* അവരുടെ സത്വഗുണങ്ങളെല്ലാം ഭവിക്കപ്പട്ടൊരു ഉത്തമപ്പുത്രനാണല്ലൊ ചിരഞ്ജീവിയായ _ഹനുമാൻ_
ഇന്ന് ഡിസംബർ 18. മറ്റൊരു സത്വഗുണപ്രധാനനായ,
കർമ്മോത്സുകനായ *കേസരി*
*എ. ബാലകൃഷ്ണപിള്ളയുടെ* സ്മൃതിദിനം.
അധ്യാപകൻ, പത്രാധിപർ, ചരിത്രകാരൻ, കലാചിന്തകൻ, വിവർത്തകൻ,
സാഹിത്യവിമർശകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ധൈഷിണിക തേജസ് ജ്വലിപ്പിച്ച കേസരിയെക്കുറിച്ച് *വയലാർ രാമവർമ്മ* എഴുതി.
""ഇതിഹാസങ്ങൾ മേഞ്ഞുനടക്കും വനങ്ങളിൽ
സ്മൃതികൾ മന്ത്രം ചൊല്ലും നിർജ്ജനഗുഹകളിൽ,
ഇടിഞ്ഞചരിത്രത്തിൻ
കോട്ടകൊത്തളങ്ങളിൽ
വിടരും സയൻസിന്റെ
സർഗ്ഗമണ്ഡലങ്ങളിൽ,
ഏകാന്താധ്വക; ഭവാൻ
നടന്ന്കേറീടാത്ത
മേഖലയേതു;ണ്ടേതൂണ്ടീ
വിശ്വപ്രകൃതിയിൽ??"
ശാസ്ത്രവും, ചരിത്രവും, ലോകസാഹിത്യവും ഇതിഹാസവുമെല്ലാം ഈ പ്രതിഭാശാലിക്ക് സ്വായത്തമായിരുന്നു. വയലാറിനെപ്പോലെ
മനുഷ്യസ്നേഹം
നെഞ്ചിലേറ്റിയ പ്രതിബദ്ധചിത്തനായ ഒരു കവിക്ക് ആദരപൂർവം വീക്ഷിക്കത്തക്ക വ്യക്തിത്വം കേസരിക്കുണ്ടായിരുന്നു,
എന്നതിന്റെ അടയാളമാണ് അദ്ദേഹം കേസരിയെക്കുറിച്ചെഴുതിയ *മാടവനപ്പറമ്പിലെ ചിത* എന്ന മനോഹരമായ കവിത.
തുല്യ പ്രഭാവമുളള രണ്ട് വശങ്ങൾ ചേർന്നതാണ് കേസരിയുടെ വ്യക്തിത്വം.
ആദ്യത്തേത് നിർഭയനും നീതിമാനുമായ പത്രാധിപരുടേത്. രണ്ടാമത് മലയാള സാഹിത്യത്തിന് ആധുനികതയുടെ വഴികാട്ടിക്കൊടുത്ത
സാഹിത്യചിന്തകന്റെയും. കാലത്തിന് മുമ്പേനടന്ന സാഹിത്യ വിമർശകനായിരുന്നു അദ്ദേഹം. പത്രപ്രവർത്തനത്തെ, അഴിമതിക്കെതിരായ
വിശുദ്ധയുദ്ധമാക്കിയ പത്രാധിപരും യൂറോപ്യൻ സാഹിത്യത്തിലെ നൂതന പ്രവണതകൾ പരിചയപ്പെടുത്തിക്കൊണ്ട്, 1930 കളിൽ അദ്ദേഹം മലയാള സാഹിത്യത്തിൽ നിറഞ്ഞുനിന്നു.
1889 ഏപ്രിൽ 14 ന് *തിരുവനന്തപുരത്തെ* _തമ്പാനൂരിൽ_
പുളിക്കൽമേലേവീട്ടിൽ *ലക്ഷ്മിയമ്മ, ദാമോദരൻ കർത്താവ്* ദമ്പതിമാരുടെ മകനായി പിള്ള ജനിച്ചു. _നെയ്യാറ്റിൻകര_ യ്ക്കടുത്തുള്ള തലയലിലാണ് പിള്ളയുടെ
മൂലകുടുംബം. എട്ട് വർഷത്തോളമെ അച്ഛനമ്മമാരുടെ ബന്ധം നീണ്ടുള്ളൂ. പിന്നീട് ഇരുവരും വേർപിരിയുകയും പുനർവിവാഹിതരാകുകയും ചെയ്തു.
ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗമായിരുന്ന മഹാരാജാസ് ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ ജയിച്ച പിള്ള 1906 ൽ എഫ്എ യും 1908 ൽ ചരിത്രത്തിൽ
ബിഎ യും ജയിച്ചു. മുൻ കേരള മുഖ്യമന്ത്രി
*പട്ടം താണുപിള്ള* സഹപാഠിയാണ്. തുടർന്ന് വിമൻസ് കോളേജിൽ ആറ് വർഷം അധ്യാപകനായിരുന്ന കാലത്താണ് പിള്ള ആദ്യത്തെ പുസ്തകം *തിരുവിതാംകൂർ ചരിത്രം* രചിച്ചത്. പില്ക്കാലത്ത് കേന്ദ്രമന്ത്രിയായ
*ലക്ഷ്മി എൻ മേനോൻ* പിള്ളയുടെ വിദ്യാർത്ഥിനിയായിരുന്നു. അധ്യാപനത്തിനിടെ നിയമബിരുദവും അദ്ദേഹം നേടി.1917 ൽ *പറവൂർ* വയൽമoത്തിലെ _ഗൗരിയമ്മയെ_ വിവാഹം ചെയ്തു.
വിവഹത്തിന്ശേഷം അധികദിവസം കഴിയുന്നതിന് മുമ്പ്തന്നെ അധ്യാപക ജോലിയുപേക്ഷിച്ച് പിള്ള അഭിഭാഷകവൃത്തി സ്വീകരിച്ചു. ആ തൊഴിൽ അദ്ദേഹത്തെ നിരാശപ്പെടുത്തി. കാപട്യത്തിന്റെ ലോകവുമായി പൊരുത്തപ്പെടാൻ ആദർശനിഷ്ഠനായ അദ്ദേഹത്തിന് കഴിഞ്ഞില്ല. കേസ് പഠനത്തെക്കാൾ ചരിത്രവും
പുരാവസ്തു ശാസ്ത്രവുമൊക്കെ വായിച്ച് പിള്ള സമയം കഴിച്ചു.
മൂന്ന് പത്രങ്ങളുടെ ചുമതല അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്.
*സമദർശി, പ്രബോധകൻ, കേസരി* എന്നീ പത്രങ്ങളിലാണ് അദ്ദേഹം പ്രവർത്തിച്ചത്.1904 ൽ തുടങ്ങിയ _സമദർശിയുടെ_ പത്രാധിപസ്ഥാനം _കേസരി_
ഏറ്റെടുത്തതോടെ കാതലായ മാറ്റം വന്നു. ദിവാൻഭരണത്തിലെ പല അഴിമതികളും പുറത്ത് വന്നു. പുരോഗമനാത്മകമായ ആശയങ്ങളും അഴിമെതിക്കെതിരെയുള്ള ശക്തമായ വിമർശനങ്ങളും മുഖപ്രസംഗത്തിലൂടെ വന്ന് തുടങ്ങിയപ്പോൾ അത് വ്യാപകമായ എതിർപ്പ് വിളിച്ചുവരുത്തുകയും ആത്യന്തികമായി പിള്ളയുടെ രാജിയിൽ കലാശിക്കുകയും ചെയ്തു. അതിനുശേഷമാണ് ബഹുജന പങ്കാളിത്തത്തോടെ മൂലധന സമാഹരണം നടത്തി _പ്രബോധകൻ_ എന്ന പത്രം തുടങ്ങിയത്. അതും സർക്കാർ നിരോധിച്ചു. പിന്നീടാണ് _കേസരി_ പത്രം ആരംഭിക്കുന്നത്.
ആ പത്രത്തിന്റെ പേരിലാണ് പിള്ള അറിയപ്പെട്ടിരുന്നത്.
ലോകകലാസാഹിത്യ മേഖലകളിലെ ചലനങ്ങൾ അദ്ദേഹം കൃത്യമായി മനസിലാക്കിയിരുന്നു. *പിക്കാസോയുടെ* _ഗൂർണിക്ക_ യെക്കുറിച്ച് 1940 ൽ അദ്ദേഹമെഴുതിയപ്പോൾ ആ ചിത്രം ജന്മംകൊണ്ടിട്ട് വെറും രണ്ട് വർഷമെ ആയിരുന്നുള്ളു. ഫാസിസത്തിനെതിരെ കലാബോധത്തോടെ _പിക്കാസോ_ വരച്ച ആ ചിത്രത്തിനെക്കുറിച്ചെഴുതിയ അതിദീർഘ നിരൂപണം വിസ്മയപ്പെടുത്തുന്നതായിരുന്നു.
സാഹിത്യവും കലയും മാത്രമല്ല ജ്യോതിഷം, ചരിത്രം, മതശാസ്ത്രം, ശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങൾ കേസരി ചർച്ച ചെയ്തിരുന്നു. എപ്പോഴും യുവജനപക്ഷത്ത് നിന്നുകൊണ്ടാണ് _കേസരി_ തന്റെ നിലപാടുകൾ രൂപീകരിച്ചത്. ജീർണ്ണമായ സാമൂഹിക നിയമങ്ങളെ തകർത്തുകളയാൻ ഈ ചിന്തകനാഹ്വാനം ചെയ്തു.
യൂറോപ്യൻ സാഹിത്യവുമായുള്ള
ഗാഢപരിചയവും ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവും മലയാള സാഹിത്യരംഗത്തെ നവീകരിക്കുന്നതിന് വേണ്ടി ഉപയോഗിച്ചു. താരതമ്യാധിഷ്ഠിതമായ ഒരു നിരൂപണരീതി വികസിപ്പിച്ചെടുക്കുകയും അത് മലയാള സാഹിത്യത്തിൽ പ്രയോഗിക്കുകയും ചെയ്തു.
*മോപ്പസാങ്ങിന്റെയൂം, ചെക്കോവിന്റെയും, ദത്തേവിസ്ക്കിയുടേയും* വിശാലമായ സാഹിത്യ ലോകത്തേക്ക് മലയാള നോവലെഴുത്ത്കാരെ നയിച്ചു.
സംസ്കൃതസാഹിത്യശാസ്ത്ര മാനദണ്ഡങ്ങളിൽ നിന്ന് കൊണ്ട്മാത്രം കലാസൃഷ്ടിയെ സേവിക്കുന്ന മലയാള നിരൂപണരീതിയ്ക്ക് ഒരു മാറ്റമുണ്ടാക്കിയത്
കേസരിയാണ്. *റിയലിസം, റൊമാന്റിസിസം* തുടങ്ങിയ പാശ്ചാത്യ
സാഹിത്യപ്രസ്ഥാനങ്ങളെ അദ്ദേഹം മലയാളിക്ക് പരിചയപ്പെടുത്തി. ഇത് സംബന്ധിച്ച് കേസരിയെഴുതിയ ലേഖനങ്ങൾ ഇന്നും സാഹിത്യ വിദ്യാർത്ഥികൾ പഠനത്തിനുപയോഗിക്കുന്നു. മലയാളനോവലുകളെ യൂറോപ്യൻനോവലുകളുമായി താരതമ്യപ്പെടുത്തി വിലയിരുത്തിയ കേസരി മലയാള നോവലെഴുത്തുകാരെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട് *തകഴി, കേശവദേവ്* തുടങ്ങിയ നവോത്ഥാനകാലത്തെ എഴുത്തുകാരുടെ രചനകളെ ചിട്ടപ്പെടുത്തിയതിൽ കേസരിയുടെ പങ്ക് ചെറുതൊന്നുമല്ല. തകഴിയുടെ ജീവിതംതന്നെ കുറച്ച്കാലം *പുളിമൂട്ടിൽ* കേസരിയോടൊപ്പമായിരുന്നല്ലോ?. തന്റെ കാലത്തെ എഴുത്തുകാർക്ക് വിശ്വസാഹിത്യത്തിലേക്കുള്ള വാതായനം തുറന്ന് കൊടുത്തത് ബാലകൃഷ്ണപിള്ളയാണ്.
സാഹിത്യതത്വശാസ്ത്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനത്തിൽ മലയാള കൃതികളെ നിരൂപണം നടത്തിയതിനാൽ സാങ്കേതികതയിൽ
അമിതാസക്തിയുള്ളൊരു ആൾ എന്ന പഴിയും
പിള്ളകേട്ടു. കാലത്തെ അനുവർത്തിച്ചു നിന്ന പ്രവാചകധ്വനിയുള്ള ലേഖനങ്ങളും പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്.
*ഇബ്സന്റെ* _പ്രേതങ്ങൾ_ വിവർത്തനം ചെയ്തത് വളരെ പ്രസിദ്ധമാണ്. *ഇടപ്പള്ളി രാഘവൻപിള്ളയുടേയും ചങ്ങമ്പുഴയുടേയും* കൃതികൾക്ക് കേസരിയെഴുതിയ ദീർഘമായ അവതാരിക വളരെ ശ്രദ്ധേയമാണ്.
യാഥാസ്ഥിതികതയുടെയും അശാസ്ത്രീയമായ പാരമ്പര്യ വാദത്തിന്റെയും
വ്യക്തിപക്ഷപാതങ്ങളുടെയും തടവറയിൽക്കിടന്ന ഒരു സമൂഹത്തെ നവീകരിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം അദ്ദേഹത്തിന്
നേരിടേണ്ടിവന്നു. നിലനില്ക്കുന്നതിനെതിരെ ചിന്തിക്കുകയും പറയുകയും ചെയ്യുന്നവരെ ഭ്രാന്തരായി കാണുന്ന സമൂഹം അന്നുമിന്നും ഒരു പോലെയാണ്.
നിത്യജീവിതത്തിനെക്കാൾ സാമൂഹിക ജീവിതത്തിനാണ് കേസരി പ്രാധാന്യം കെടുത്തത് സ്വന്തം കുടുംബത്തിന്റെ സുഖദുഖങ്ങളെക്കാൾ പ്രധാനം സമൂഹത്തിന്റെ ആരോഗ്യമാണെന്ന് കരുതിയ ഈ മനുഷ്യന് വീട്ടുകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കുവാൻ കഴിഞ്ഞിട്ടില്ലെന്ന വിഷമമുണ്ടായിരുന്നു. ദാരിദ്ര്യം, രോഗം, "മകളുടെ മരണം" ഇങ്ങിനെ നിരവധി സ്വകീയ പ്രശ്നങ്ങൾക്കിടയിലും ഒരു നവലോകസൃഷ്ടിക്കായി കേസരി
തന്റെ ജീവിതം മാറ്റിവച്ചു.
കലാസാഹിത്യമാധ്യമ ചരിത്ര മേഖലകളിലൂടെ നിർഭയനായി ഒറ്റയാന്റെ തലയെടുപ്പോടെ സഞ്ചരിച്ച കേസരിയുടെ ഓർമ്മ, നിർവ്വികാരവും ഭീരുത്വവും തകർത്തെറിയുന്ന സമകാലത്തെ ഇരുളുകളിൽ സൂര്യപ്രഭയാർന്ന ഒരു മാതൃകയായി നിറയേണ്ടതാണ്.
1960 ഡിസംബർ 18 ന് _പറവൂരിൽ_ കേസരി അന്തരിച്ചപ്പോൾ _വയലാർ_
സങ്കടപ്പെട്ടത് ഇപ്രകാരമോർത്തെടുക്കുന്നു..
*കാലമാക്കിളിവാതിലടച്ചു കളഞ്ഞല്ലോ?*
*കാലമെൻ കണ്ണാടി ച്ചില്ലുടച്ചുകളഞ്ഞല്ലോ?*
*ഒന്നടർത്തെടുത്തോട്ടെ നിൻ ചിതാഗ്നിയിൽനിന്നെൻ*
*ചന്ദനത്തിരിക്കൊരു*
*പൊൻമുത്തുക്കിരീടം ഞാൻ"*
ലോകത്തെ മുഴുവൻ സ്നേഹിച്ചത്കൊണ്ട് തനിക്ക് തന്റെ ഭാര്യയേയും മകളെയും സ്നേഹിക്കാൻ കഴിഞ്ഞില്ലെന്ന് സങ്കടത്തോടെ, എന്നാൽ കുറ്റബോധമില്ലാതെ അഭിമാനത്തോടെ പ്രഖ്യാപിച്ച *കേസരി എ ബാലകൃഷ്ണപിള്ള* മലയാളി മനസ്സിൽ ഒരപൂർവ്വമാതൃകയായി നിലകൊള്ളുന്നു.
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment