KP appan
*കെ.പി. അപ്പൻ*
*എം പി അപ്പൻ*
*അപ്പൻ തമ്പുരാൻ*
*അപ്പൻ തച്ചോത്ത്*
സാഹിത്യകാരൻ സാഹിത്യകൃതികളിൽ,
ഒളിപ്പിച്ച് വെച്ചിരിക്കുന്ന ഗൂഢാർത്ഥങ്ങൾ കണ്ടുപിടിച്ച് പുറത്തുകൊണ്ടുവന്ന് വായനക്കാരെ വിജ്ഞരാക്കുകയാണ് സാഹിത്യ വിമർശനത്തിന്റെ ജോലി എന്ന് ഇപ്പോളാരും വിചാരിക്കുന്നില്ല.
വായനക്കാരന് പിടികൊടുക്കാതെ ഏഴാംകടലിനക്കരെയുള്ള ദ്വീപിലെ രഹസ്യദുർഗ്ഗത്തിൽ ഒളിപ്പിച്ച് വച്ചിട്ടുള്ള ഒന്നാണ് സാഹിത്യത്തിലെ സൗന്ദര്യാനുഭൂതിയെന്നും അത് കണ്ടുപിടിക്കാൻ വിമർശകൻ എന്ന അത്ഭുത മാന്ത്രികൻ വേണമെന്നുള്ള വിശ്വാസം കാലഹരണപ്പെട്ടിട്ട് കാലം കുറച്ചായി.
കൃതി, കർത്താവ്, സൗന്ദര്യം വായന തുടങ്ങിയവയെക്കുറിച്ച് നിലനിന്നിരുന്ന പഴയ ആശയങ്ങൾക്ക് സമീപ ഭൂതകാലത്ത് തന്നെ ബലം നഷ്ടപ്പെട്ടിട്ടുണ്ട്.
മൂല്യനിർദ്ധാരണത്തെക്കുറിച്ചുള്ള ധാരണകളിൽ വന്ന ഈ മാറ്റം മലയാളത്തിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് 1970 കളുടെ തുടക്കത്തിൽ ആധുനിക വിമർശനത്തോടെയാണ്.
ക്ലാസിക്കൽ, നിയോക്ലാസിക്കൽ പണ്ഡിതരുടെയും അക്കാദമിക് പണ്ഡിതരുടെയും മാർക്സിസ്റ്റ് വിമർശകരുടെയും വിശകലന രീതിയിൽ നിന്ന് വ്യത്യസ്തമായി ആധുനിക വിമർശനം അവതരിപ്പിച്ച സൗന്ദര്യാന്വേക്ഷണം അതിന്റെ തുടക്കത്തിൽത്തന്നെ പരാതികൾ സൃഷ്ടിച്ചിരുന്നു.
മനസ്സിലാകുന്നില്ല,
ശൈലി ദുരൂഹമാണ്, ആശയവ്യക്തതയില്ല,
ആശയ കാലുഷ്യമാണ് കൂടുതൽ എന്നിവയായിരുന്നു പരാതികളിൽ മുഖ്യം.
ഇത്തരം പരാതികൾ ഇപ്പോൾ ഉത്തരാധുനിക വിമർശനത്തിന് നേരെയാണ് ഉയരുന്നത്. കുറച്ചുകാലം കൂടി കഴിയുമ്പോൾ അവ മറ്റൊന്നിന് നേരെ തിരിയും. നിരവധി പരാതികൾ ഉണ്ടായതിന്റെ സാഹചര്യം വ്യക്തമായിരുന്നു. സാഹിത്യകൃതിക്കും വായനക്കാർക്കും ഇടയിൽ
വ്യാഖ്യാതാവിന്റെ ധർമ്മം വിമർശകൻ, ഉപേക്ഷിച്ചതാണ് അതിൽ ഏറ്റവും പ്രാധാന്യം.
മാത്രമല്ല
ഹാ രോമാഞ്ചദായകമായ കല്പനാചാതുരി,
സഹൃദയഹൃദയാഹ്ളാദകാരിയായ വർണ്ണനാവൈഭവം എന്ന മട്ടിലുള്ള പഴയ സാഹിത്യ വിശകലനം വിമർശകർ
തിരസ്കരിക്കുകയും ചെയ്തു.
ഈ കുറിപ്പിന്റെ
തുടക്കത്തിൽ ഫറഞ്ഞ അപ്പന്മാരെല്ലാം മലയാള സാഹിത്യരംഗത്തെ പ്രമുഖരാണ്.
പ്രഥമപേരുകാരൻ *കെ.പി.അപ്പൻ* മലയാള സാഹിത്യത്തറവാട്ടിലെ നിരൂപണപ്രസ്ഥാനത്തിന്റെ ഉച്ചസ്ഥായിയിൽ കൊടികുത്തി നില്ക്കുമ്പോഴാണ് അർബുദ രോഗത്താൽ 2008 ഡിസംബർ പതിനാലിന് *കായംകുളത്ത്* സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്.
ഏത് ഭാഷയിലെ സാഹിത്യ പ്രസ്ഥാനത്തെ വിശകലനം ചെയ്താലും നിരവധി ശാഖകളാൽ സമ്പന്നമാണെന്ന് കാണാം.. നോവൽ, കാവ്യം, ചരിത്രരചന, വിമർശനം, പഠനം, നാടകം, ഉപന്യാസം, ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം, എന്നിവയാൽ മലയാളവും ഒട്ടുംപുറകിലല്ല
ഉത്തമമായൊരു സാഹിത്യ സൃഷ്ടിയിൽ നമ്മെ രസിപ്പിക്കുന്നതെന്താണ്?. അതിലടങ്ങിയ ആശയങ്ങളുടെ അഥവാ ചിന്തയുടെ അപൂർവ്വതയും ഗഹനതയും പ്രയോജനപരതയുമാണോ?.
അതോ അതിലാവ്ഷ്കൃതമാകുന്ന ഭാവനാരൂഢമായ അനുഭൂതിയുടെ സങ്കീർണത, ആഴം, വൈചിത്ര്യം എന്നിവയാണോ?.
തീർച്ചയായും രണ്ടാമത്തേതാണ്.
ഉത്തമ സാഹിത്യമെന്ന്
ലോകസമ്മിതി നേടിയ അനേകം കൃതികൾ സമൂഹത്തെ ചിലതൊക്കെ പഠിപ്പിക്കണമെന്ന മുഖ്യമായ ഉദ്ദേശ്യത്തോട്കൂടി നിർമ്മിക്കപ്പെട്ടവയാണ്. *വാല്മീകി, വ്യാസൻ, എഴുത്തച്ഛൻ, ടോൾസ്റ്റോയി, തോമസ്സ്ഹാർഡി, ചാൾസ് ഡിക്കൻസ്, ബർണാഡ്ഷാ, ഹെൻട്രിക്ഇബ്സൻ* തുടങ്ങിയ മഹാമതികൾ അത്തരം കൃതികളെഴുതിയവരുടെ പട്ടികയിലുണ്ട്. ചിലപ്പോൾ അവരുടെ കൃതികളിൽ തത്വങ്ങൾ പച്ചയായിത്തന്നെ പറയപ്പെട്ടിട്ടുണ്ടാവും. ചിലപ്പോൾ അവ സന്ദർഭവശാൽ അതിഗൂഹനം ചെയ്തെടുക്കേണ്ടിവരും.
ലോകത്തെ ഉത്തേജിപ്പിക്കണമെന്ന ചിന്ത ഒരു ഊഷ്മളവികാരമായി സാഹിത്യസൃഷ്ടാവിൽ വർത്തിച്ചിരുന്നില്ലെങ്കിൽ അവരിൽ പലരും സാഹിത്യരചനയ്ക്ക് പുറപ്പെടുമായിരുന്നോ എന്ന് സംശയം.? തങ്ങൾ വിശ്വസിക്കുന്ന ധാർമ്മിക സാമൂഹിക സത്യങ്ങളെ നിരന്തരം വിശദീകരിക്കുകയും വിളംബരപ്പെടുത്തുകയും ചെയ്യുകയെന്നത് അവർക്ക് ജീവിതവ്രതം തന്നെയായിരുന്നു.
സാഹിത്യാസ്വദനം ആശയങ്ങളുടെ തൂക്കത്തെയും ന്യായാന്യായങ്ങളെയും ആശ്രയിച്ചല്ല നിലനില്ക്കുന്നത്. ഇവിടെയാണ് ഒരു
കലാകർമ്മമെന്ന വിരുദ്ധമല്ലാത്ത രീതിയിൽ സാഹിത്യത്തെ പ്രയോജനമുല്യങ്ങൾക്ക് ഭംഗം സംഭാവിക്കാതെ
സാഹിത്യനിർമ്മാണം ചെയ്തൂവരുന്ന നിരൂപണ പ്രസ്ഥാനമുണ്ടാകുന്നത്.
നിരൂപണസാഹിത്യവും വിമർശനസാഹിത്യവും വേറിട്ട്നില്ക്കുന്ന ശാഖകളാണ്. *കുട്ടിക്കൃഷ്ണമാരാർ* , *പ്രൊഫസർ,* *ജോസഫ് മുണ്ടശേരി*,
*എസ്സ് ഗുപ്തൻനായർ*,
*കുറ്റിപ്പുഴ കൃഷ്ണപിള്ള* മുതലായ നിരൂപകന്മാരുടെ പാത പിന്തുടർന്ന *കാർത്തികയിൽ പത്മനാഭൻ അപ്പൻ*
എന്ന *കെ.പി. അപ്പൻ* ഇരുപതാംനൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ജ്വലിച്ച് നിന്ന നീരൂപകനായിരുന്നു.
1936 ൽ *ആലപ്പുഴയിൽ* _പൂന്തോപ്പിൽ പത്മനാഭൻ കാർത്ത്യായനി_ ദമ്പതികളുടെ മകനായി ജനിച്ച _അപ്പൻ_ _സനാതന ധർമ്മ വിദ്യാലയത്തിൽ_ നിന്നും സ്ക്കൂൾ പഠനവും _എസ്.ഡി.കോളേജ്_ _ആലപ്പുഴയിൽ_നിന്നും ശാസ്ത്രത്തിൽ ബിരുദവും *എറണാകുളം* _മഹാരാജാസ് കോളേജിൽ_ നിന്നും മലയാളത്തിൽ എം.എ. ബിരുദവും നേടി. *ആലുവ* _യുസി കോളേജ്_ , *ചേർത്തല*
_എസ്സ്എൻ കോളേജ്_ എന്നിവിടങ്ങളിൽ അധ്വാപക നായിരുന്നു. *കൊല്ലം*
_എസ്സ്എൻ കോളേജിൽ_ ജോലിയിലിരിക്കെ 1992 ൽ വിരമിച്ചു.
*കെ.ബാലകൃഷ്ണന്റെ* _കൗമുദി വാരികയിൽ_ എഴുതിത്തുടങ്ങിയാണ് സാഹിത്യരചനയിലേക്ക് പ്രവേശിക്കുന്നത്. കഥാസാഹിത്യത്തെ നിരൂപണം ചെയ്യുന്നതിനായിരുന്നു താല്പര്യം. പ്രത്യേകിച്ച് *റഷ്യൻ, ഫ്രഞ്ച് . ജർമൻ, ലാറ്റിനമേരിക്കൻ* ഭാഷകളിലെ നോവലുകളിൽ നിന്നും കഥകളിൽ നിന്നും യാഥാർത്ഥ്യബോധത്തെ ക്രിയാത്മകമായി വരച്ചുകാട്ടിത്തന്നു. മലയാള സാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാ പ്രസ്ഥാനത്തിന് ദിശാബോധം നല്കുകയും ഭാവുകത്വപരിണാമത്തിന് സൈദ്ധാന്തിക ഭുമിക ഒരുക്കുകയും ചെയ്ത നിരൂപകനാണ് അപ്പൻ
1972 ൽ പ്രസിദ്ധികരിച്ച *ക്ഷോഭിക്കുന്നവരുടെ സുവിശേഷം* എന്ന ലേഖന സമാഹാരത്തോടെയാണ് അപ്പൻ മലയാളസാഹിത്യ നിരൂപകന്മാരുടെ ഇടയിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.
_തിരസ്ക്കാരം_,
_കലഹവും വിശ്വാസവും_, _മാറുന്ന മലയാളനോവൽ_, _മലയാള ഭാവന മൂല്യങ്ങളും സംഘർഷങ്ങളും_,
_വരകളും വർണ്ണങ്ങളും_, _ബൈബിൾ വെളിച്ചത്തിന്റെ കവചം_,
_ചരിത്രത്തെ നിങ്ങൾക്കൊപ്പം കൂട്ടുക_ എന്നിവയാണ് മികച്ച രചനകൾ.
2008 ലെ കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം മരണാനന്തരം അപ്പന് *മധുരം നിന്റെ ജീവിതം* *യേശുവിന്റെ* മാതാവായ *കന്യകാമറിയത്തിന്റെ* കഥ പറയുന്ന പുസ്തകത്തിന് ലഭിച്ചു.. മലയാളത്തിലെ ആദ്യത്തെ *മേരിവിജ്ഞാനീയം* എന്ന് ഈ പുസ്തകത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിൽ രൂപംകൊണ്ട സങ്കീർണവും നാനാമുഖവുമായ ഒരു സാമാന്യപ്രവണതയാണ് ആധുനികത.
ആധുനികമെന്ന് വിശേഷിപ്പിക്കാവുന്ന സാഹിത്യരൂപങ്ങൾക്ക് സാമാന്യമായി ചില ധർമ്മങ്ങളുണ്ടെങ്കിലും വ്യത്യസ്തരൂപഭാവ ദേദങ്ങളോടകൂടിയ
സാഹിത്യകൃതികൾ അതിന്റെ പരിധിയിൽപ്പെടുന്നു.
പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളിൽ ആഴത്തിൽ അറിവുണ്ടായിരുന്ന അപ്പന്റെ ഗദ്യശൈലിയെ രൂപപ്പെടുത്തിയ സ്വാധീനങ്ങളിലൊന്ന് *ബൈബിളായിരുന്നു.*
ആധുനിക സാഹിത്യത്തിന്റെ മുഖ്യപുരോഹിതനായിരുന്ന അപ്പൻ, വിട്ടുവീഴ്ചയില്ലാത്ത സൗന്ദര്യ നിലപാടുകളുടെയും ദർശനങ്ങളുടെയും സമ്പന്നമായ ഒരു പൈതൃകം സൃഷ്ടിച്ചാണ് ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്.
1960 ന് ശേഷം മലയാള സാഹിത്യത്തിലുണ്ടായ സൗന്ദര്യശാസ്ത്രപരമായ വിച്ഛേദത്തെയും അത് സൃഷ്ടിച്ച പുതിയ വിവേകത്തെയും സിദ്ധാന്തീകരിക്കുന്നതിൽ
അപ്പനോളം പങ്കുവഹിച്ച മറ്റൊരു വിമർശകനില്ല. അദ്ദേഹത്തിന്റെ മരണം പത്രഭാഷയിൽ ആവർത്തിക്കപ്പെടാറുള്ള കനത്തനഷ്ടം എന്ന വിശേഷണത്തിനപ്പുറമാണ് മലയാള വിമർശനത്തിൽ.
ആ വിയോഗം ആധുനിക വിമർശനത്തെക്കുറിച്ചുള്ള ചിന്തകൾ ഉയർത്തി വിടുന്നു.
തന്റെ സ്വകാര്യവായനാമുറിയിൽ
*ശ്രീനാരായണഗുരുവിന്റെ* ചിത്രത്തിന് പ്രത്യേക സ്ഥാനം നല്കിയ അദ്ദേഹം ഗുരുവിന്റെ തത്വങ്ങളോടും ആദർശങ്ങളോടും ആഭിമുഖ്യം പുലർത്തിയിരുന്നു.
അപ്പന്റെ നിരൂപണ കൃതികളില്ലാതെ പതിനൊന്നാണ്ടുകൾ.
ആ തൂലികയിലെ വരകളും വർണ്ണങ്ങളും ചരിത്രത്തെ വിസ്മയപ്പെടുത്തട്ടെ.
*പ്രണാമം*
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment