Dec_11_2004/ എം.എസ്.സുബ്ബലക്ഷ്മി'
*കൗസല്യാ സുപ്രജാ രാമ*
*പൂർവ്വാ സന്ധ്യാ പ്രവർത്തതേ*
*ഉത്തിഷ്ഠ നരശാർദ്ദൂല*
*കർത്തവ്യം ദൈവമാഹ്നികം*
പുലരിക്കുളിരിലൂടെ അകലെയെവിടെയെങ്കിലും നിന്ന് ഒഴുകിവരുന്ന ആ ഈണം കേട്ടിട്ടില്ലേ?
പ്രഭാതത്തെക്കുറിച്ച് ചിന്തിച്ചാൽ കിളികരച്ചിലുകൾക്കും ഇളം തണുപ്പിനുമൊപ്പം ആ കീർത്തനവും കൂടി
ഓർമ്മവരും.
*എംഎസ്സ് സുബ്ബലക്ഷ്മിയുടെ* വശ്യസ്വരം അനശ്വരമാക്കിയ
_വെങ്കിടേശ്വര സുപ്രഭാതം._
കർണ്ണാടക സംഗീതത്തിന്റെ മഹാറാണിയായ
*എംഎസ്സി* നെപ്പറ്റി ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ *നെഹ്റു* ഇങ്ങിനെ പറഞു
""സംഗീതത്തിന്റെ മഹാരാജ്ഞിക്ക് മുന്നിൽ ഞാനാര്? വെറുമൊരു പ്രധാനമന്ത്രി"" 1953 നവംബറിൽ *ഡൽഹിയിൽ* _രാമകൃഷ്ണമിഷനുവേണ്ടി_
*എംഎസ്സ്* നടത്തിയ സംഗീതക്കച്ചേരി കഴിഞ്ഞ് അവർക്ക് ഒരു വെള്ളിത്താലം സമ്മാനിക്കുന്ന വേളയിലാണ് *പണ്ഡിറ്റ്ജി* ഇപ്രകാരം വിനയാമ്പിതനായത്.
കർണ്ണാടക സംഗീതത്തെ ജനപ്രിയവും ദേശീയ പ്രശസ്തവുമാക്കുന്നതിൽ മറ്റാരെക്കാളും പങ്കുവഹിച്ച *സുബ്ബലക്ഷ്മിയുടെ* അവിച്ഛിന്നശ്രുതിയും നാദമാധുര്യവും എത്രയോ സംഗീതകൃതികൾക്ക് അനശ്വരതയും ധന്യതയും നല്കി. പാട്ടിനെ പ്രണയിക്കുന്നവർ തങ്ങളുടെ ഹൃദയങ്ങളിൽ *സുബ്ബലക്ഷ്മിയെ* പ്രതിഷ്ഠിച്ചു.
2004 ഡിസംബർ 11 ന് അവർ അന്തരിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാൻ അന്നത്തെ രാഷ്ട്രപതി *അബ്ദുൾകലാം* നേരിട്ടെത്തി. *ഭാരതരത്നം* ബഹുമതി നല്കി ആദരിച്ച *സുബ്ബലക്ഷ്മിക്ക്* ഭാരതം നല്കിയ ആദരവിന്റെ അടയാളം കൂടിയായിരുന്നു അത്.
ക്ഷേത്ര നഗരമായ *മധുരയിൽ* 1916 സെപ്തംബർ 16 ന് *സുബ്ബലക്ഷ്മി* ജനിച്ചു.
വീണവിദുഷിയായിരുന്ന _ഷൺമുഖവടിവും_ വക്കീലായ _സുബ്രമണ്യയ്യരുമായിരുന്നു_ അച്ഛനമ്മമാർ.
*മധുര ഷൺമുഖവടിവ്* എന്നാണ് *എംഎസ്സ്* എന്ന ഇന്യഷ്യലിന്റെ പൂർണ്ണരൂപം.
_കുഞ്ഞമ്മ_ എന്നു വിളിക്കപ്പെട്ടിരുന്ന *എംഎസ്സിന്* _വടിവംബാൾ, ശക്തിവേൽ_ എന്നീ സഹോദരങ്ങൾ കൂടിയുണ്ടായിരുന്നു.
സംഗീതവും ഭക്തിയും നിറഞ്ഞ
പ്രശസ്തമായ
മീനാക്ഷി കോവിലിന് സമീപത്തുള്ള "ഹനുമന്തരായ്യൻ" വീഥിയിലെ
സംഗീതത്തിന് മാത്രം സമ്പന്നതയുണ്ടായിരുന്ന വീട്ടിൽ എംഎസ്സ് വളർന്നു.
സഹോദരി വടിവംബാൾ കുട്ടിക്കാലത്ത് തന്നെ മരിച്ചു.
അമ്മയിൽ നിന്ന് ബാല്യത്തിൽ തന്നെ സംഗീതം പഠിച്ചു തൂടങ്ങിയ സുബ്ബലക്ഷ്മിയുടെ ആദ്യ ഗുരു മധുര _ശ്രീനിവാസയ്യങ്കാരിയിരുന്നു_
.ഗുരുവിന്റെ മരണത്തോടെ സംഗീതപഠനം ദഗ്ദ്ധമായില്ലെങ്കിലും ക്ലാസ്സിൽ നടന്ന ഒരു സംഭവത്തോടെ സ്കൂൾ പഠനം നിലച്ചു. ഓരോ ദിവസവും മണിക്കൂറുകൾ നീണ്ട സാധകം പിൽക്കാലത്ത് ആ ഗായികയുടെ മുഖമുദ്രയായിത്തീർന്ന
ശ്രുതിശുദ്ധി രൂപപ്പെട്ടത് ആ കഠിനാഭ്യാസത്തിൽ നിന്നാണ്.
പതിനേഴാം വയസ്സിലാണ് ചെന്നൈയിൽ മദ്രാസ്സ് മ്യൂസിക്ക് അക്കാദമിക് ഹാളിൽ ആദ്യത്തെ സംഗീതക്കച്ചേരി സുബ്ബലക്ഷ്മി അവതരിപ്പിച്ചത്. അമ്മയാണ് മകൾക്ക് തംബുരുമീട്ടിയത്. സദസ്സിലുണ്ടായിരുന്ന സംഗീത പ്രതിഭകളായ *ചെമ്പൈ സ്വാമി, ടൈഗർ വരദാചാരി, കാരക്കുടി അയ്യർ* തുടങ്ങിയവർ ആ പതിനേഴ് കാരിയുടെ സംഗീതമധുരിമയെ മതിമറന്നഭിനന്ദിച്ചു.
1940 ൽ *രാജാജിയുടെ* വിശ്വസ്തനും സന്തതസഹചാരിയുമായ പത്രപ്രവർത്തകൻ *ത്യാഗരാജൻ സദാശിവം* ആ നിത്വസ്വരൂപിണിയെ പരിഗ്രഹിക്കുന്നത്.
*എംഎസ്സിന്റെ* എല്ലാ വളർച്ചകൾക്കും പിന്നിൽ ശക്തിസ്തംഭമായി സദാശിവം നിന്നു. *മഹാത്മാഗാന്ധി,* നെഹ്റു മുതലായവരെ പരിചയപ്പെട്ടതും സദാശിവത്തിലൂടെയായിരുന്നു. സന്തതികളില്ലാതിരുന്ന ദമ്പതികൾക്ക് സദാശിവത്തിന്റെ ആദ്യവിവാഹത്തിലെ പുത്രരാണ് സംഗീതത്തിലും ജീവിതത്തിലും തുണയായത്.
പുരുഷന്മാർക്ക് മേൽക്കോയ്മയുണ്ടായിരുന്ന സംഗീതലോകത്ത് ഒരു നവോദയമായിരുന്നു സുബ്ബലക്ഷ്മിയുടേത്.
ഗാനകോകിലം ,വാനമ്പാടി തുടങ്ങിയ വിശേഷണങ്ങളാൽ പത്രങ്ങൾ അവരെ പ്രകീർത്തിച്ചു.
1938 ലാണ് തമിഴ് ചലച്ചിത്ര ലോകത്തേക്ക് ആ
_അത്ഭുതഗാത്രി_ അഭിനേത്രിയായി പ്രവേശിക്കുന്നത്.
*മുൻഷി പ്രേംചന്ദിന്റെ* ഒരു നോവൽ *സേവാസദനം* എന്ന പേരിൽ സിനിമയാക്കിയതിൽ സുമതി എന്ന കഥാപാത്രമായി അഭിനയിച്ചു. അത്യധികം വയോവൃദ്ധരായ സമ്പന്നന്മാർ സാധു ബാലികമാരെ പരിണയിക്കുന്ന ദുർവ്യവസ്ഥയുടെ കഥ പറഞ്ഞ പ്രസ്തുത ചിത്രത്തെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായ *എൻ ശങ്കരയ്യ* വിമർശിച്ചിരുന്നു.
വ്യാസമഹാഭാരതത്തിൽ നിന്നും
വിശ്വമഹാകവി *കാളിദാസൻ* അsർത്തിയെടുത്ത *അഭിഞ്ജാനശാകുന്തളം* _എല്ലീസ് ഡങ്കൺ_ എന്ന ഇംഗ്ലീഷ് സംവിധായകൻ
1940 ൽ *ശകുന്തളൈ* എന്ന പേരിൽ സിനിമയാക്കി. പ്രസിദ്ധനടൻ
*ജി.എൻ ബാലസുബ്രമണ്യം* ദുഷ്യന്തരാജാവായും എംഎസ്സ് കണ്വപുത്രിയായും വേഷമിട്ടു. പ്രസിദ്ധ ഹാസ്യ അഭിനേതാക്കളായ
*എൻഎസ്സ് കൃഷ്ണൻ*,
*ടിഎ. മധുരം* ദമ്പതികൾ മുക്കുവനായും പ്രിയംവദയുമായാണ് അഭിനയിച്ചത്. ബാല്യകാലം പിന്നിട്ട് കൊണ്ടിരുന്ന തമിഴ് ചലച്ചിത്രലോകത്തിലെ ഒളിമങ്ങാത്ത ഒരു വിസ്മയമായിരുന്നു ശകുന്തളൈ. ഇതിലെ "എന്താൻ ഇടത് തോളും എങ്കും നിറൈ നാദബ്രഹ്മം" തുടങ്ങിയ ഗാനങ്ങൾ വ്യാപകമായ പ്രചാരം നേടി.
തുടർന്ന്
*സത്യവാൻസാവിത്രിയിൽ* നാരദമഹർഷിയുടെ വേഷമാണ് ഈ _സ്വർണ്ണമുഖിക്ക്_ ആടാൻ ലഭിച്ചത് .വീണാധാരിയായ ഏഷണിക്കാരനായ മുനിയുടെ വേഷം _സംഗീതവിദൂഷിക്ക്_ അനായാസം സമ്മോഹനമാക്കാനായി. നാരദൻ ആലപിച്ച ഗാനങ്ങൾ സ്വയം പാടിക്കൊണ്ടായിരുന്നു വെള്ളിത്തിരയിലെത്തിയത്.
1945 ൽ കൃഷ്ണഭക്തയായ മീരാഭായിയുടെ വേഷവും ആ _ശൃണുസൂമുഖി_ യുടെ വേഷപ്രച്ഛന്നതയിൽ നവകുസുമദളം പോലെ ശോഭിച്ചു. ഭക്തമീരയുടെ ഹിന്ദി പതിപ്പിലും ഈ _ശോഭനശീല_ തന്നെയാണ് അണിഞ്ഞൊരുങ്ങിയത്.
മീര പുറത്ത് വന്നതോടെ ജനങ്ങൾ സുബ്ബലക്ഷ്മിയെ ഭക്തമീരയായി പൂജിക്കാൻ തുടങ്ങി. ഈ ചിത്രവും ഗാനങ്ങളും ദേശീയതലത്തിൽ ഈ സുന്ദരരൂപിണിയെ പ്രശസ്തയും ആരാധ്യയുമാക്കി.
ആ സൗഭാഗ്യം നിലനിർത്തിക്കൊണ്ടുതന്നെ അവർ ചലച്ചിത്രാഭിനയം ഉപേക്ഷിച്ചു.
തുടർന്ന് സദാശിവം
എംഎസ്സിനെ ഗാന്ധിയുടെ സമീപത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അദ്ദേഹത്തിനായി അവർ ഭജനകളാലപിച്ചു. *വൃന്ദാവനത്തിലെ തുളസി* എന്നായിരുന്നു _മഹാത്മാവ്_ അവരെ സംബോധന ചെയ്തത്. 1948 ൽ രാഷ്ട്രപിതാവിന്റെ വധം ആകാശവാണി ലോകത്തെ അറിയച്ചതിന് ശേഷം സുബ്ബലക്ഷ്മി അദ്ദേഹത്തിന് വേണ്ടി പാടിയ ഭജനകളായിരുന്നു പ്രക്ഷേപണം ചെയ്തത്.
വൈവിധ്യമാർന്ന സുബ്ബലക്ഷ്മി ശൈലിയും അസാധാരണമായ സംഗീത ജീവിതവും 1950, 1960 കളിൽ മദിരാശി ഉപരിവർഗ്ഗ സമൂഹത്തിലെ സ്ത്രീകൾക്ക് അനുകരണീയമായ മാതൃക കളായിരുന്നു.ഭർത്താവിന്റെ നിഴലായി നില്ക്കുന്ന പതിവ്രതയായ ഭാര്യ എന്ന യാഥാസ്ഥിതിക ഹിന്ദുസങ്കല്പവും സ്വന്തം വ്യക്തിത്വമുള്ള വനിത എന്ന ആധുനിക സങ്കല്പവും സുബ്ബലക്ഷ്മി സ്വജീവിതത്തിൽ സംയോജിപ്പിച്ചു.
1966 ലെ ഐക്യരാഷ്ടസംഘടനദിനത്തിൽ *അമേരിക്കയിൽ* പൊതുസഭയിൽ ഇരുപത് മിനിട്ടോളം നീണ്ട സംഗീതമഴ പൊഴിയിച്ചത് തങ്കലിപികളാൽ അവരുടെ ജീവചരിത്രഗ്രന്ഥത്തിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു.
തന്റെ കാലഘട്ടത്തിലെ എല്ലാ കലാപ്രതിഭകളാലും അവർ ആദരിക്കപ്പെട്ടു. അമ്മയും ലക്ഷ്മിയും സരസ്വതിയുമായി അവർക്ക്.
ഇന്ത്യയുടെ വാനമ്പാടിയായ _ലതാമങ്കേഷ്ക്കർ_ അവരെ ""തപസ്വിനിയെന്നും", *ഉസ്താദ് ബഡേ ഗുലാം അലിഖാൻ* അവരെ ""സ്വരലക്ഷ്മിയെന്നും"" *കിശോരി അമോങ്കർ* ""എട്ടാം സ്വരമെന്നും"" അവരെ വിളിച്ചു..
1998 ൽ രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരതരത്നം സമ്മാനിച്ചു.
2004 ഡിസംബർ 11 ന് എൺപത്തിയെട്ടാം വയസ്സിൽ ആ സ്വരരാഗ ഗംഗാപ്രവാഹം നിലച്ചപ്പോൾ രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലിയർപ്പിക്കാനായി ചെന്നൈയിലെത്തിയ രാഷ്ട്രപതി അബ്ദുൾകലാം ഇങ്ങിനെ കുറിച്ചു.
*അവരുടെ സംഗീതം* *സ്വർഗത്തിലും*
*തുടർന്ന്കൊണ്ടേയിരിക്കും*
ഭക്തിപരവശതയുടെ
പരമസ്വരൂപിണിയായ സംഗീതവിദുഷിയുടെ ജീവിതം ഭാരതമെന്ന രാഷ്ട്രത്തിന് ലോകത്തിന്റെ നേർക്ക് യശസ്സ് ഉയർത്തിക്കാട്ടാൻ സൗഭാഗ്യം സിദ്ധിച്ചതിൽ ഓരോ
ഭാരതീയനും ഈ സദയമയിയുടെ പേരിൽ അഭിമാനിക്കേണ്ടതാണ്.
ഇന്ന്, പുലർകാലത്തിൽ
എത്രയാളുകൾ വെങ്കിടേശ്വരസുപ്രഭാത മഹിമയാൽ കർണ്ണാമൃതം നുകരുന്നു???
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment