Oct_16_1974/ ചെമ്പൈ വൈദ്യനാഥ ഭാഗവതർ
*ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോൾ*
*തന്റെ ശംഖം കൊടുത്തവനേ*
*പാഞ്ചജന്യം കൊടുത്തവനേ*
*നിന്റെ ഏകാദശി പുലരിയിൽ ഗുരുവായൂർ*
*സംഗീത ചാൽക്കടലല്ലോ എന്നും*
1931
വൃശ്ചികമാസത്തിലെ ഏകാദശി ആയിരുന്നു അന്ന്. *കോഴിക്കോട്* സാമൂതിരി കോവിലകത്ത് കച്ചേരി നടത്താൻ ഒരുങ്ങുകയാണ് വിഖ്യാതനായ *ചെമ്പൈ വൈദ്യനാഥ ഭാഗവതർ.* പാടാനായി വാ തുറന്നെങ്കിലും അദ്ദേഹത്തിൽനിന്ന് ശബ്ദം പുറത്തുവന്നില്ല. ചെമ്പൈ ഞെട്ടിത്തരിച്ചു. വർഷങ്ങൾക്കു മുമ്പും തന്നെ
പിടികൂടിയ ശബ്ദഭംഗം എന്ന കൊടിയദുരിതം ആവർത്തിക്കുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.
സാമൂതിരിയോട് കാര്യം വിശദീകരിച്ചശേഷം ചെമ്പൈ നേരെ *ഗുരുവായൂരിലേക്ക്* തിരിച്ചു. തന്റെ ആരാധനാമൂർത്തിയായ *ഗുരുവായൂരപ്പന്* മുന്നിൽ അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞതോടെ അത്ഭുതകരമായി അദ്ദേഹത്തിന് ശബ്ദം തിരിച്ച് കിട്ടി. പിറ്റേന്ന് തന്നെ കോവിലകത്ത് തിരിച്ചെത്തി അദ്ദേഹം കച്ചേരി നടത്തുകയും ചെയ്തു.
*ശരണാഗതന്മാർക്ക്*
*ഇഷ്ടവരദാനം ചെയ്ത് ചെമ്മെ*
*ഗുരുവായൂരപ്പൻ തന്നിൽ*
*കരുണ ചെയ് വാനെന്ത് താമസം കൃഷ്ണാ*
1982 ഓണത്തിന് മുമ്പാണ് ശ്രീ _ശ്രീകുമാരൻതമ്പി_
*രാഗമാലികയുടെ* ബാനറിൽ *ഗാനം* എന്ന സംഗീതപ്രാധാന്യമുള്ള ചിത്രം അണിയിച്ചൊരുക്കിയത്
വ്യത്യസ്ത സമുദായത്തിൽ ജനിച്ച _രുക്മിണിയും_,
_അരവിന്ദാക്ഷനും_ സംഗീത പഠനത്തോടൊപ്പം പ്രണയബദ്ധരാകുന്നു.
എതിർപ്പുകൾ അവഗണിച്ച് വിവാഹിതരായവർ താമസിയാതെ ഞാനെന്ന ഭാവത്തിന്റെ തീക്ഷ്ണതയിൽ വേർപിരിഞ്ഞകലുന്നു.
അരവിന്ദാക്ഷന്റെ ജീവിതത്തിൽ വിധിയേല്പിച്ച അനാരോഗ്യത്തെയും സ്വരമാധുര്യത്തിലുള പതറലും വിളറലും മനസിലാക്കുന്ന രുക്മിണി സ്വപിതാവിനോട്
സാക്ഷാൽ ചെമ്പൈ സ്വാമികൾക്ക് സ്വരഭംഗം സംഭവിച്ച കഥ ഉദാഹരണമായി സമർത്ഥിക്കുന്ന ഒരു സീനുണ്ട്.
*ഇരയിമ്മൻതമ്പി* രചിച്ച മേല്പറഞ്ഞ കീർത്തവും ചിത്രത്തിൽ ചേർത്തിട്ടുണ്ട്..
കർണാടക സംഗീത സാമ്രാജ്യത്തിൽ ചെമ്പൈ വൈദ്യനാഥഭാഗവതർക്കുള്ള സ്ഥാനം അദ്വിതീയമാണ്. _യേശുദാസ്_ _ജയവിജയന്മാർ,_ *പല്ലാവൂർ മണി*
_ടി വി ഗോപാലകൃഷ്ണൻ,_
_മണ്ണൂർ രാജകുമാരനുണ്ണി,_
*പൂമുള്ളി മനയ്ക്കൽ രാമൻ നമ്പൂതിരി*,
*സിആർ മണി,*
_ടിവി രമണി,_ *ബാലമുരളീകൃഷ്ണ*
*ആലങ്കുടി രാമചന്ദ്രൻ*,
*പി ലീല* തുടങ്ങി എണ്ണിയാലൊടുങ്ങാത്ത
ശിഷ്യരെ അദ്ദേഹം സൃഷ്ടിച്ചു.
1896 സെപ്റ്റംബർ 14ന് *പാലക്കാട്* ജില്ലയിൽ *കോട്ടായി* പഞ്ചായത്തിലെ *ചെമ്പൈ* ഗ്രാമത്തിൽ _അനന്തഭാഗവതരുടേയും_ _പാർവതി അമ്മാളുടേയും_ മകനായി ചെമ്പൈ
വൈദ്യനാഭാഗവതർ ജനിച്ചു. *താനം* ആലാപനത്തിൽ പ്രശസ്തനായ *ഘനചക്രതാനം* സുബയ്യയുടെ കുടുംബമായിരുന്നു അത്.
സുബ്ബയ്യ സാക്ഷാൽ
*ത്യാഗരാജ സ്വാമിയുടെ*
സമകാലീനനായിരുന്നു. അച്ഛൻ അനന്തഭാഗവതരും
താനം ആലാപനത്തിൽ
പ്രവീണനായിരുന്നു. വൈത്തു എന്ന ഓമനപ്പേരിലാണ് വൈദ്യനാഥൻ ചെറുപ്പത്തിൽ അറിയപ്പെട്ടിരുന്നത്. മൂന്ന് വയസ്സുമുതൽ വൈത്തു അച്ഛനിൽനിന്ന് സംഗീതപഠനം ആരംഭിച്ചു. പിൽക്കാലത്ത്
*ചുപ്പാമണി* ഭാഗവതർ എന്നറിയപ്പെട്ട _സുബ്രഹ്മണ്യൻ,_
വൈത്തുവിന്റെ അനുജനാണ്.
ചെമ്പൈ ഗ്രാമത്തിൽ അന്ന് സ്കൂളുകൾ അധികം ഉണ്ടായിരുന്നില്ല. വീടിന് കുറെ അകലെയുള്ള ഒരു സ്കൂളിലാണ്
അഞ്ചാംവയസ്സിൽ വൈത്തു ചേർന്നത്.
സ്കൂൾപഠനം അധികം നീണ്ട് നിന്നില്ല. തീണ്ടലും തൊടീലും കർശനമായി പാലിക്കപ്പെട്ടിരുന്ന അക്കാലത്ത് മകൻ അന്യജാതിക്കാരുടെകൂടെ കളിക്കുന്നത് അനന്തഭാഗവതർ അധികം ഇഷ്ടപ്പെട്ടിരുന്നില്ല.
പിന്നീട് സംഗീതം മാത്രമാണ് വൈത്തുവും ചുപ്പാമണിയും പഠിച്ചത്.
1904 ൽ ചെമ്പൈയിലെ പാർത്ഥസാരഥി ക്ഷേത്രത്തിലായിരുന്നു വൈത്തുവും ചുപ്പാമണിയും സംഗീതത്തിൽ അരങ്ങേറ്റം നടത്തിയത്. നാദതാളലയങ്ങളുടെ അപൂർവമിശ്രണമായ ആ കച്ചേരി കഴിഞ്ഞതോടെ കുട്ടികളെ, വിവാഹത്തോട് അനുബന്ധിച്ച് നടത്തുന്ന കച്ചേരികളിലേക്ക് ആളുകൾ ക്ഷണിക്കാൻ തുടങ്ങി.
*ഒളപ്പമണ്ണമനവക* ക്ഷേത്രത്തിലും *കാന്തള്ളൂർ* ഉത്സവത്തോടനുബന്ധിച്ചും അവർ കച്ചേരി നടത്തി.
1907 ൽ
*വൈക്കത്തഷ്ടമിക്ക്*
ചെമ്പൈയും സഹോദരനും ആദ്യമായി കച്ചേരി നടത്തി. അച്ഛൻ അനന്തഭാഗവതരായിരുന്നു വയലിൻ വായിച്ചത്..
പിന്നീട് പല വർഷങ്ങളിൽ വൈക്കത്തഷ്ടമിക്ക് ചെമ്പൈയുടെ കച്ചേരി പതിവായിരുന്നു.
കച്ചേരിക്ക് പോകുംമുമ്പ് ഗുരുവായൂർ ദർശനം നടത്തുക എന്നത് അനന്തഭാഗവതരുടെ നിഷ്ഠയായിരുന്നു. അത് മകനും തുടർന്നു. ഇതിനിടെ
ദക്ഷിണേന്ത്യയിലെ പ്രസിദ്ധ സംഗീതവിദ്വാനും
ഹരികഥാനിപുണനുമായ
*നടേശശാസ്ത്രികളെ*
ചെമ്പൈ സഹോദന്മാർ പരിചയപ്പെട്ടു. കുട്ടികളുടെ അപാരമായ സംഗീതബോധം തിരിച്ചറിഞ്ഞ അദ്ദേഹം അവരെ തന്നോടൊപ്പം താമസിപ്പിച്ചു.
നടേശശാസ്ത്രീകളുടെ ഹരികഥയ്ക്കിടയ്ക്ക് കുട്ടികളുടെ കച്ചേരി ഒരു സ്ഥിരം പരിപാടിയാകാൻ അധികനാൾ വേണ്ടി വന്നില്ല.
*ചെമ്പട താളത്തിൽ ശങ്കരാഭരണത്തിൽ*
*ചെമ്പൈ വായ്പ്പാട്ട് പാടി*
1910 വൈദ്യനാഥന്റെ വിവാഹം നടന്നു. പത്ത് വയസ്സുകാരിയായ മീനാക്ഷിയായിരുന്നു വധു. ഗൃഹസ്ഥനായതോടെ കുട്ടികളെ സംഗീതം പഠിപ്പിക്കാൻ വൈദ്യനാഥൻ ആരംഭിച്ചു.
പതിനാറാം വയസ്സിലാണ്
ആ ഗുരുസപര്യ തുടങ്ങിയത്.
ഇതിനിടയിലാണ് ചെമ്പൈയ്ക്ക് ആ അത്യിഹിതം നേരിട്ടത്. അവിചാരിതമായി ശബ്ദം അടഞ്ഞുപോയി. തീരെ പാടാൻ വയ്യാതായി. ശിഷ്യരും ആരാധകരും കുടുംബത്തിലുള്ളവരും ബന്ധുക്കളും പരിഭ്രമിച്ചു. പാടാൻ പറ്റാതായതോടെ
ചെമ്പൈയുടെ ശ്രദ്ധ വയലിനിലേക്ക് തിരിഞ്ഞു. കുറച്ചുനാളിനുശേഷം ശബ്ദം തിരിച്ചു കിട്ടിയപ്പോഴേക്കും വായ്പാട്ടിലെന്നപോലെ വയലിനിലും ചെമ്പൈ
പ്രഥമസ്ഥാനീയനായിത്തീർന്നു.
*തമിഴ്നാട്ടിലെ* _തിരുവാടുതുറൈ_
മഠാധിപതിയായ *അമ്പലവാണി ദേശീകരുടെ* മുന്നിൽ ഒരു കച്ചേരി നടത്തണമെന്നുള്ളത് സഹോദരന്മാരുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു.
1915 ൽ *പോണ്ടിച്ചേരിയിൽ* ഒരു കച്ചേരി നടത്താൻ ക്ഷണം ലഭിച്ചപ്പോൾ തിരുവാടുതുറൈയിലേക്ക് പോകാൻ അവർ തീർച്ചപ്പെടുത്തി. ഒരാഴ്ച കഴിഞ്ഞിട്ടും മഠാധിപതിയെ കാണാൻ അവസരം കിട്ടിയില്ല. ഒടുവിൽ അദ്ദേഹത്തിന്
മുന്നിൽ പാടാൻ അവർക്ക് അവസരം ലഭിച്ചു.
_ശങ്കരാഭരണവും,_ _കല്യാണിയും,_ _ഭൈരവിയും,_ _ഖരഹരപ്രിയയും,_ _ബേഗഡയും_ മാറിമാറി
പാടിയൊഴിഞ്ഞ കച്ചേരിക്കൊടുവിൽ കൈനിറയെ സമ്മാനങ്ങളായിരുന്നു സഹോദരന്മാർക്ക് ലഭിച്ചത്. വൈദ്യനാഥഭാഗവതർ മഠാധിപതിയുടെ പ്രത്യേക അനുമോദനത്തിന് അർഹനാവുകയും ചെയ്തു.1916 ൽ *ശ്രീരാമനവമി* ഉത്സവത്തോടനുബന്ധിച്ച് പാലക്കാട് നടന്ന കച്ചേരി സഹോദരന്മാരുടെ പ്രശസ്തി വർദ്ധിപ്പിച്ചു. മൃദംഗവിദ്വാൻ *പുതുക്കോട്ട*
*ദക്ഷിണാമൂർത്തിപിള്ളയും* ഉണ്ടായിരുന്നു സദസ്യരിൽ. പ്രശസ്ത വയലിൻവിദ്വാൻ *മലാക്കോട്ടൈ*
*ഗോവിന്ദസ്വാമിപ്പിള്ളയോട്* കുട്ടികളുടെ കച്ചേരിയെപ്പറ്റി ദക്ഷിണാമൂർത്തിപ്പിള്ള പറയുകയുണ്ടായി. ഇവരുടെ പക്കമേളത്തോടെ ചെമ്പൈ സഹോദരന്മാർ മലാക്കോട്ടയിൽ നടത്തിയ കച്ചേരി മറുനാടുകളിലും പ്രശസ്തിക്ക് കാരണമായി. 1918 ൽ അവർ ആദ്യമായി *മദ്രാസിൽ* കച്ചേരി നടത്തി.
മലാക്കോട്ടൈ ഗോവിന്ദസ്വാമിപ്പിള്ള, (വയലിൻ) *കുംഭകോണം അഴകൻതമ്പിപ്പിള്ള,* (മൃദംഗം) ദക്ഷിണമൂർത്തിപ്പിള്ള (ഗഞ്ചിറ) എന്നിവരുടെ പഞ്ചവാദ്യത്തോടെ നടത്തിയ
കച്ചേരിയോടെ ദക്ഷിണേന്ത്യൻ
സംഗീതലോകം ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സ്വരമാധുരിക്കടിമയായി.
1933 ൽ സ്വന്തം നാട്ടിൽ വൈദ്യനാഥഭാഗവതർ സൗജന്യ സംഗീത വിദ്യാലയം സ്ഥാപിച്ചു. താൻ അഭ്യസിച്ചതും സ്വായത്തമാക്കിയതുമായ സംഗീതപദ്ധതികൾ ശിഷ്യർക്ക് പറഞ്ഞുകൊടുക്കുക,, കർണാടക സംഗീതത്തെ അധഃപതനത്തിലേക്ക് തള്ളിവിടാതിരിക്കുക എന്നീ
ഉദ്ദേശ്യങ്ങളോടെയാണ് അദ്ദേഹം വിദ്യാലയം സ്ഥാപിച്ചത്. സൗജന്യമായിരുന്നു ശിക്ഷണം. 1928 ൽ ചെമ്പൈ പാലക്കാട്ടെ *കല്പാത്തി* ഗ്രാമത്തിൽനടത്തിയ കച്ചേരി ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ഒന്നാണ്. ത്യാഗരാജഭാഗവതരുടെ
*എവറണി* എന്ന കീർത്തനം വൈദ്യനാഥഭാഗവതർ പാടണണമെന്ന് സദസ്യരിൽ ഒരാൾ ആവശ്യപ്പെട്ടു. എവറണി പാടിയാൽ മഴപെയ്യുമെന്ന് ഭാഗവതർ. പക്ഷേ അത് പഴമൊഴിയാണെന്നാണ് ആളുകൾ വിചാരിച്ചിരുന്നത്. പലരും നിർബന്ധിച്ചപ്പോൾ ഭാഗവതർ കീർത്തനം പാടി.
_മഴ പെയ്യുകയും ചെയ്തു,_
അനേകം പുരസ്കാരങ്ങളും ഇതിനിടെ അദ്ദേഹത്തെ തേടിയെത്തി.
1974 ഒക്ടോബർ 16 ന് *നവരാത്രി* പൂജയോടനുബന്ധിച്ച് *ഒറ്റപ്പാലത്തിനടുത്തുള്ള*
_പൂഴിക്കുന്ന്_ *ശ്രീകൃഷ്ണസ്വാമി* ക്ഷേത്രത്തിൽ ഭാഗവതരുടെ കച്ചേരി നിശ്ചയിച്ചിരുന്നു.
ക്ഷേത്രത്തിലേക്ക് സ്ട്രെച്ചറിലായിരുന്നു സ്വാമിയെ കൊണ്ട് വന്നത്.
സാധാരണ പാടാറില്ലാത്ത പല കീർത്തനങ്ങളും ആലപിച്ചശേഷം
*വന്ദേമാതരമംബികാം ഭഗവതീം*
എന്ന മംഗളം പാടി അദ്ദേഹം കച്ചേരി അവസാനിപ്പിച്ചു. തിരികെ _വെള്ളിനേഴിക്കടുത്തുള്ള_ *ഒളപ്പമണ്ണ* മനയിലേയ്ക്കാണ് പോയത്. അവിടെ വിശ്രമിക്കുമ്പോൾ പെട്ടെന്ന് ക്ഷീണം ഉണ്ടാവുകയും അദ്ദേഹം മരിക്കകയും ചെയ്തു. ശിഷ്യനായ ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിയുടെ മടിയിൽ തലചായ്ച്ചാണ് യാത്രയായത്.
അനായാസേനയുള്ള മരണം
എന്നത് ആ സംഗീത ചക്രവർത്തിയുടെ ആഗ്രഹമായിരുന്നു.
1975 ൽ ഭാര്യ മീനാക്ഷിയും ദിവംഗതയായി. ഒരു മകൾ മാത്രമേ ആ ദമ്പതിമാർക്കുള്ളൂ.
നാല് ആൺകുട്ടികൾ പിറന്നത് ചെറുപ്പത്തിൽത്തന്നെ മരിച്ചുപോയിരുന്നു.
*അരിയക്കുടി രാമാനുജ അയ്യങ്കാർ,* *മഹാരാജപുരം വിശ്വനാഥഅയ്യർ,* ചെമ്പൈ വൈദ്യനാഥഭാഗവതർ എന്നിവരെ കർണാടക സംഗീതലോകത്തെ
അഭിനവത്രിമൂർത്തികളെന്ന്
വിശ്വസിച്ചു പോന്നിരുന്നു. ശക്തവും, ഉന്മേഷവും,
ശ്രുതിബദ്ധവുമായ ശബ്ദത്തിനുടമയായിരുന്നു അദ്ദേഹം.
ശാസ്ത്രീയ സംഗീതത്തിലെ അഗാധപാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം എന്നിങ്ങനെ ചെമ്പൈയുടേതായ പ്രത്യേകതകൾ ധാരാളം.
70 വർഷത്തെ സംഗീത തപസ്യയിലൂടെ
കർണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും രസികപ്രിയരിൽ ആനന്ദത്തിന്റെ ശ്രുതിമഴപെയ്യിക്കാനും ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്ത് വളർത്താനും ഒപ്പം വിനയാന്വിതമായ
വ്യക്തിജീവിതം നയിക്കാനുമൊക്കെ ഒരേ സമയം കഴിഞ്ഞിരുന്നു എന്നത് മനുഷ്യ ജീവിതത്തിലെ പരമമായ സാക്ഷാൽക്കാരമാണ്. ആത്മീയതയിലൂന്നിയ ജീവിതം നയിച്ച അദ്ദേഹം
*ശ്രീഗുരുവായൂരപ്പൻ* തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണഭൂതനാണെന്ന് വിശ്വസിച്ചു പോന്നിരുന്നു.
രാഷ്ട്രം അദ്ദേഹത്തിന് *പത്മഭൂഷൺ* നല്കി ആദരിച്ചു.
പാലക്കാട് ജില്ലയിലെ അതി മനോഹരമായ ഗ്രാമമാണ് കോട്ടായിയിൽ നിന്നും പുടൂര-
പാലക്കാട് പാതയിലാണ്
പേരെടുത്ത ചെമ്പൈ ഗ്രാമം
അദ്ദേഹത്തിന്റെ ഭവനവും
വെങ്കല പ്രതിമയും അവിടെ സന്ദർശനത്തിനെത്തുന്നവർക്ക് കാണാവുന്നതാണ്.
ജന്മദിനത്തോടനുബന്ധിച്ച് എല്ലാ ചിങ്ങമാസത്തിലും സംഗീതോത്സവം സംഘടിപ്പിക്കാറുണ്ട്.
പാലക്കാട് നഗരത്തിലെ താരേക്കാട് സ്ഥിതി ചെയ്യുന്ന സംഗീത വിദ്യാലയം സ്വാമിയുടെ പേരിലാണിന്ന്.
അർധകായ പ്രതിമയും കാണാം.
വൃശ്ചികമാസത്തിലെ ഏകാദശിയോടനുബന്ധിച്ച് ഗുരുപവനപുരിയിൽ ചെമ്പൈ സംഗീതാർച്ചനയിൽ പങ്കെടുക്കാൻ അസംഖ്യം അഭിരുചിക്കാർ വന്നു കൊണ്ടിരിക്കുന്നു.
ദേവസ്വം അധികൃതർ ചെമ്പൈ പുരസ്ക്കാരവും
നല്കിവരുന്നു.
*കെ.ബി. ഷാജി. നെടുമങ്ങാട്*

Comments
Post a Comment