Oct_07_1971/ കെ.കേളപ്പൻ
*നാം ഗാന്ധിയിൽ നിന്ന്*
*അകലുകയോ.?*
ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് *മാതൃഭൂമിയിലെ* ഉൾപ്പേജിൽ മാതൃഭൂമി തന്നെ
അമ്പത് വർഷങ്ങൾക്ക് മുമ്പ്,
*മഹാത്മജിയുടെ* നൂറാം പിറന്നാൾദിനവാർഷികത്തിൽ,
*കേരളഗാന്ധിയെന്നറിയപ്പെട്ട* *കേളപ്പജി,*
*ബാപ്പുജിയെ* ഓർമ്മിച്ച്, എഴുതിയ ലേഖനം പുനപ്രസിദ്ധീകരിച്ചിരുന്നു.
അമ്പത് വർഷങ്ങൾക്ക് ശേഷവും അദ്ദേഹം പങ്കുവച്ച
വാക്കുകൾ, ആശങ്കകൾ
പ്രസക്തമായി തുടരുന്നു.
സ്മരണീയവും സർവ്വോപരി
ഹൃദയവേദനയുളവാകുന്നതു മായ ലേഖനത്തിലൂടെ കടന്ന് പോകാത്ത മലയാളികളുണ്ടാകില്ല.
*"കേളപ്പൻ എന്ന ജാലകം തുറന്ന് വരുന്ന കാറ്റായിരുന്നു ഞങ്ങൾക്ക് ഗാന്ധിജി"*
എന്നാണ് *സുകുമാർ അഴിക്കോട്* ഒരിക്കൽ പറഞ്ഞത്.
കേരളത്തിന്, പ്രത്യേകിച്ചും മലബാറിന് യഥാർത്ഥത്തിൽ ഗാന്ധിജിയുടെ പ്രതിപുരുഷനായിരുന്നു
കേരള ഗാന്ധി എന്ന്കൂടി
അറിയപ്പെട്ടിരുന്ന
കെ. കേളപ്പൻ.
സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ കേരളത്തിൽ പ്രതിധ്വനിച്ച് തുടങ്ങിയ
കാലം മുതൽ സമരങ്ങളുടെ അമരക്കാരനായി കേളപ്പൻ ഉണ്ടായിരുന്നു.
അന്ധവിശ്വാസങ്ങൾകൊണ്ടും അനാചാരങ്ങൾകൊണ്ടും ദുഷിതമായ സമൂഹത്തെ പുനരുദ്ധരിക്കുന്നതിന്
ആ ഗാന്ധിയൻ അക്ഷീണം പ്രവർത്തിച്ചു. 1921 ലെ *മലബാർ കലാപം*
മുതൽ 1971 ൽ അന്തരിക്കുന്നതുവരേയും കേരള ഗാന്ധി എന്ന പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് കേളപ്പൻ ജീവിച്ചു.
*കോഴിക്കോട്* ജില്ലയിലെ പയ്യോളിക്കടുത്ത് മൂടാടി ഗ്രാമത്തിൽ 1890 സെപ്തംബർ ഒമ്പതിനാണ് കേളപ്പൻ ജനിച്ചത്.
തേൻപോയിൽ
_കണാരൻനായരും_
കൊഴപ്പള്ളി
_കുഞ്ഞമ്മയുമായിരുന്നു_ അച്ഛനമ്മമാർ.
കൊയിലാണ്ടി, തലശ്ശേരി എന്നിവിടങ്ങളിലെ
*ബാസൽമിഷൻ* സ്കൂളുകളിലും കോഴിക്കോട് സാമൂതിരി കോളേജ്. മദ്രാസ്
ക്രിസ്ത്യൻകോളേജ് എന്നിങ്ങനെയുള്ള പ്രശസ്ത സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസം. മികച്ച
ഗണിതശാസ്ത്ര വിദ്യാർഥി എന്ന പരിഗണനയുണ്ടായിരുന്ന കേളപ്പൻ, 1912 ൽ മദ്രാസിൽനിന്ന് ബിരുദമെടുത്തു. തുടർന്ന് അധ്യാപകനായി പൊന്നാനി കോഴിക്കോട്, ചങ്ങനാശ്ശേരി, എന്നീ സ്ഥലങ്ങളിൽ അദ്ദേഹം ജോലിചെയ്തു. സാമൂഹിക പരിഷ്കരണത്തിന്റേയും സ്വാതന്ത്ര്യസമരത്തിന്റേയും ശബ്ദങ്ങൾ ചുറ്റുപാടുകളിൽ നിന്നും ഉയരുന്ന കാലം. ഉൽപതിഷ്ണുക്കളായ യുവാക്കൾക്ക് നിശബ്ദരായിരിക്കാൻ പറ്റാത്തതായിരുന്നു
ആ കാലത്തിന്റെ സ്വഭാവം. *ചങ്ങനാശ്ശേരി*
_സെന്റ് ബെർക്ക്മെൻസ്_ ഹൈസ്കൂളിൽ അധ്യാപകനായിരുന്ന കേളപ്പൻ ഹെഡ്മാസ്റ്റർ *കപ്പന കണ്ണപ്പമേനോന്റെ* വീട്ടിൽ സാമുദായിക സാംസ്കാരിക കാര്യങ്ങൾ സംസാരിക്കാൻ ഒത്തുചേരാറുണ്ടായിരുന്നു. അവിടെ നിന്നാണ് *മന്നത്ത് പത്മനാഭനുമായി* കേളപ്പൻ പരിചയപ്പെട്ടത്.
ജാതി തിരിച്ചറിയുന്നതിനുള്ള ചിഹ്നമായി ഉപയോഗിക്കുന്ന "വാൽനാമം" ഉപേക്ഷിക്കാൻ അവരൊരുമിച്ചാണ് തീരുമാനമെടുക്കുന്നത്. അങ്ങനെയാണ്
കെ കേളപ്പൻനായർ,
കെ കേളപ്പനായും
മന്നത്ത് പത്മനാഭപിള്ള മന്നത്ത് പത്മനാഭനായും മാറിയത്. ജാതിപ്പേര്
ഉപേക്ഷിക്കുന്നതുകൊണ്ടുമാത്രം സാമുദായിക ക്ഷേമം നിർവ്വഹിക്കപ്പെടുന്നില്ല എന്ന് തിരിച്ചറിഞ്ഞ അവർ
പാരമ്പര്യത്തിന്റെ ചിതൽപ്പുറ്റിൽ യാഥാസ്ഥിതികത്വത്തെ ചുറ്റിപ്പിടിച്ച് ദുരഭിമാനികളായിരുന്ന നായർ സമുദായത്തെ പുരോഗമന ചിന്താഗതിക്കാരാക്കി മാറ്റാൻ ശ്രമങ്ങളാരംഭിച്ചു. 1914 ൽ *നായർ സർവീസ് സൊസൈറ്റി* രൂപംകൊള്ളുന്നത് അങ്ങനെയാണ്. കേളപ്പനായിരുന്നു
സ്ഥാപക പ്രസിഡന്റ്. എൻഎസ്എസ്, *ചങ്ങനാശേരിക്ക്* സമീപം കറുകച്ചാലിൽ സാമുദായിക പരിഷ്കരണം മുൻനിർത്തി ഇംഗ്ലീഷ് ഹൈസ്കൂൾ ആരംഭിക്കുകയും കേളപ്പനെ തന്നെ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു.
ഇക്കാലത്തുതന്നെയാണ് കേളപ്പൻ വിവാഹിതനാകുന്നത്.
പക്ഷേ ആ ദാമ്പത്യജീവിതം വളരെക്കാലം നീണ്ട് നിന്നില്ല. ദമ്പതിമാർക്ക് ഒരു മകനുണ്ടായി. അധികം വൈകാതെ 1923 ൽ അദ്ദേഹത്തിന്റെ ഭാര്യ _തിക്കൊടിയിൽ_
*അമ്മാളുഅമ്മ* മരിച്ചു.
മകനെ
അഭിഭാഷകനാക്കണം എന്നതായിരുന്നു കേളപ്പന്റെ അച്ഛന്റെ ആഗ്രഹം.
അത് നിറവേറ്റാനാണ് എൻഎസ്എസ് പ്രവർത്തനവും അധ്യാപക ജീവിതവും ഉപേക്ഷിച്ച് 1920 ൽ അദ്ദേഹം ബോംബെയിലേക്ക് പോയത്. ആ വർഷത്തെ *നാഗ്പൂർ* കോൺഗ്രസ്സ് സമ്മേളനത്തിൽ,
നിസ്സഹകരണസമരത്തിന് ഗാന്ധിജി ആഹ്വാനം നൽകി. വിദേശ വസ്ത്രങ്ങളും വിദേശ വിദ്യാലയങ്ങളും കോടതികളും ജോലികളും ഉപേക്ഷിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനം
ചെവിക്കൊണ്ട് കേളപ്പൻ പഠനമുപേക്ഷിച്ച് കോഴിക്കോട്ടെത്തി. കോഴിക്കോട് ചാലപ്പുറത്ത്
*കെ. മാധവൻനായരുടെ* വീട് കേന്ദ്രീകരിച്ച് കോൺഗ്രസ്സ് പ്രവർത്തനം നടത്തിയിരുന്ന *കെപി കേശവമേനോനെ* ചെന്ന് കണ്ട് കേളപ്പൻ കോൺഗ്രസ്സ് പ്രവർത്തനം ആരംഭിച്ചു.
*പൊന്നാനി* താലൂക്ക്
സെക്രട്ടറിയുടേതാണ് കേളപ്പന് ലഭിച്ച ആദ്യ ചുമതല.
1921 ൽ മലബാറിൽ *ഖിലാഫത്ത്* പ്രസ്ഥാനത്തിന്റെ തുടർച്ചയായുണ്ടായ കലാപം പൊട്ടിപ്പുറപ്പെട്ടു.
പൊന്നാനി അടങ്ങുന്ന ഏറനാട്, വള്ളുവനാട് പ്രദേശത്തെ കേന്ദ്രീകരിച്ച് ഉണ്ടായ ഈ കലാപത്തിന് വർഗീയ പരിവേഷം നൽകാനുള്ള ശ്രമം ഉണ്ടായപ്പോൾ അതിനെ തടയാൻ കേളപ്പൻ പരിശ്രമിച്ചു. കലാപകാരികൾ, *പെരിന്തൽമണ്ണ* ഖജനാവ് കൊള്ളയടിക്കാൻ നടത്തിയ ശ്രമം കേളപ്പജിയുടെ നേതൃത്വത്തിൽ തടഞ്ഞു. എന്നാൽ കലാപം തടയാൻ ശ്രമിച്ച അദ്ദേഹത്തെ, പോലീസ്, ക്രിമിനൽ കുറ്റം ചുമത്തി ജയിലിലാക്കി.
(1921 ആഗസ്റ്റ് 20 ന് ആരംഭിച്ച
മലബാർ കലാപം 18 മാസത്തോളം നീണ്ടുനിന്നു. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ട ആ കലാപം മലബാറിൽ, സ്വാതന്ത്ര്യപോരാട്ടത്തിനിടയിൽ സാമുദായിക
ഭിന്നിപ്പുണ്ടാക്കാനും കാരണമായി) കേളപ്പൻ ജയിലിലായതോടെ കിടപ്പിലായ അച്ഛൻ മരിച്ചു.
ജയിലിൽ നിന്ന് പുറത്തുവന്നശേഷമാണ് കേളപ്പൻ ആ
വിവരമറിഞ്ഞത് തന്നെ.
അയിത്തോച്ചാടനത്തിന്റെ ഭാഗമായി അവർണർക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് *വൈക്കം സത്യാഗ്രഹം* ആരംഭിക്കുന്നത്.
1924 ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ കേളപ്പൻ വീണ്ടും തിരുവിതാംകൂറിലെത്തി.
അക്കാലത്ത് കോൺഗ്രസ്സ് രൂപവത്ക്കരിച്ച അയിത്തോച്ചാടന കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയായിരുന്നു കേളപ്പൻ. സവർണ ഹിന്ദുക്കളിൽ നിന്നുള്ള ആക്രമണത്തെ പ്രതിരോധിച്ച് കേളപ്പജിയുടെ നേതൃത്വത്തിൽ വൈക്കംസത്യാഗ്രഹം സജീവമായി. ആറുമാസത്തെ ജയിൽവാസമാണ് സർക്കാർ കേളപ്പന് നൽകിയത്. അതോടെ കേരളത്തിന്റെ കോൺഗ്രസ് പ്രസ്ഥാനത്തിന്റേയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റേയും
അനിഷേധ്യ നേതാക്കളിൽ ഒരാളായി കേളപ്പൻ മാറി.
അക്കാലത്ത് കോൺഗ്രസിനോടൊപ്പം സ്വാതന്ത്ര്യസമരപോരാട്ടത്തിന് നേതൃത്വം നൽകിയിരുന്ന പ്രസ്ഥാനമായിരുന്നു *മാതൃഭൂമി* പത്രം. പത്രാധിപരായിരുന്ന രാവുണ്ണിമേനോൻ,
രോഗബാധിതനായതിനെ തുടർന്ന് നേതാക്കളുടെ താല്പര്യപ്രകാരം 1929 ൽ കേളപ്പൻ മാതൃഭൂമിയുടെ പത്രാധിപ സ്ഥാനമേറ്റെടുത്തു. എന്നാൽ അധികകാലം ആ ചുമതല നിർവ്വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1930 ൽ *ഉപ്പുസത്യാഗ്രഹത്തിനുള്ള* ഗാന്ധിജിയുടെ ആഹ്വാനപ്രകാരം സമര പാതയിലേക്ക് കേളപ്പൻ വീണ്ടും ഇറങ്ങിത്തിരിച്ചു.
*ദണ്ഡിയാത്രയെ* അനുകരിച്ച് കോഴിക്കോട് നിന്ന് *പയ്യന്നൂരിലേക്ക്* അദ്ദേഹം ഉപ്പ്സത്യാഗ്രഹജാഥ ആരംഭിച്ചു.
*പാലക്കാട്* നിന്ന്
*ടിആർ കൃഷ്ണസ്വാമിഅയ്യരും* പൊന്നാനിയിൽനിന്ന്
*മൊയ്തു മൗലവിയും* സമാന്തരമായി ഉപ്പുസത്യാഗ്രഹജാഥകൾ നടത്തി. എന്നാൽ പോലീസിന്റെ അടിച്ചമർത്തൽ ഏറ്റവും കൂടുതലായി അനുഭവിച്ചത് കേളപ്പന്റെ നേതൃത്വത്തിലുള്ള
ജാഥാംഗങ്ങളായിരുന്നു. എങ്കിലും ജനങ്ങൾ ആവേശോജ്ജ്വലമായ സ്വീകരണം നല്കി സമരത്തെ ഹൃദയത്തിലേറ്റുവാങ്ങി.
1931 നവംബർ ഒന്നിനാണ് കേളപ്പജിയുടെ നേതൃത്വത്തിൽ *ഗുരുവായൂർ സത്യാഗ്രഹം* ആരംഭിച്ചത്. മലബാറിൽ താഴ്ന്നജാതിയിൽപെട്ടവർ അനുഭവിച്ചിരുന്ന അസ്വാതന്ത്ര്യത്തിനെതിരെ മൗലികാവകാശങ്ങൾക്കായി പുരോഗമനാശയക്കാരെ ഒന്നിച്ചുചേർത്ത് കേളപ്പന്റെ നേതൃത്വത്തിൽ അന്ത്യജോദ്ധാരണ സംഘം രൂപവത്ക്കരിച്ച് അക്കാലത്ത് പ്രവർത്തിച്ചിരുന്നു. അതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കേളപ്പനും *ആനന്ദതീർത്ഥനും* ചേർന്ന് നയിച്ച *കല്യാശ്ശേരി*
സമരത്തിന്റെ തുടർച്ചയായിട്ടായിരുന്നു ഗുരുവായൂർ സത്യാഗ്രഹം നടന്നത്. മന്നത്ത് പത്മനാഭനും കേളപ്പനും ചേർന്ന് നേതൃത്വം നൽകിയ നാനാഹിന്ദു സമുദായ പ്രാതിനിധ്യ
സമിതിയായിരുന്നു സത്യാഗ്രഹത്തിന് ഒരുക്കങ്ങൾ നടത്തിയത്. *എകെജിയുടെ* നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്ന് ഗുരുവായൂരിലേക്ക് കാൽനട പ്രചരണ ജാഥ നടത്തുകയും ചെയ്തു.
പത്ത് മാസം നീണ്ടുനിന്ന ഗുരുവായൂർ സത്യാഗ്രഹം ഗാന്ധിജി
നേരിട്ടിടപെട്ടതിനെതുടർന്നാണ് അവസാനിച്ചത്.
1936 ൽ മാതൃഭൂമിയുടെ പത്രാധിപത്യം കേളപ്പൻ വീണ്ടും ഏറ്റെടുത്തു. ആദർശനിഷ്ഠയുളള പത്രാധിപർ എന്ന നിലയിൽ അക്കാലത്ത് പേര് സമ്പാദിച്ച അദ്ദേഹം ജനാധിപത്യ മര്യാദകളുടെ പേരിലും പ്രശസ്തനായിരുന്നു.
കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷൻ എന്ന നിലയിലും കേളപ്പന്റെ അക്കാലത്തെ പ്രവർത്തനം മൗലികതയുള്ളതായിരുന്നു. 1938 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ ആദ്യത്തെ പ്രസിഡന്റ്സ്ഥാനം ഏറ്റെടുക്കേണ്ടിവന്നതിനെ തുടർന്ന് പത്രാധിപസ്ഥാനം രാജിവച്ചു.1939 ലെ വ്യക്തിസ്വാതന്ത്ര്യപ്രക്ഷോഭം, വിദേശവസ്ത്ര ബഹിഷ്കരണം, ഖാദി പ്രചാരണം, മദ്യഷാപ്പ് പിക്കറ്റിങ്, അയിത്തോച്ചാടനം എന്നിങ്ങനെ നിരവധി മേഖലകളിൽ കേളപ്പൻ തന്റെ പ്രവർത്തനം വ്യാപിപ്പിച്ചു.
1942 ലെ *ക്വിറ്റ് ഇന്ത്യാ* പ്രക്ഷോഭം വന്നതോടെ
കേളപ്പൻ കൂടുതൽ ഊർജ്ജസ്വലനായി. ഈ കാലഘട്ടത്തിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ച അദ്ദേഹം കെപിസിസിയുടെ
അധ്യക്ഷച്ചുമതല 1945 മുതൽ 50 വരെ തുടർച്ചയായി വഹിച്ചു.
1948 ൽ ഐക്യകേരളം ഞങ്ങളുടെ ജന്മാവകാശം എന്നപേരിൽ പ്രക്ഷോഭം ആരംഭിച്ചപ്പോഴും കേളപ്പൻ തന്നെയായിരുന്നു മുൻപന്തിയിൽ. 1948 ൽ തൃശൂരിലും 1949 ൽ ആലുവയിലും വിളിച്ചുകൂട്ടിയ വിപുലമായ ഐക്യകേരള സമ്മേളനങ്ങളിൽ അദ്ദേഹം അധ്യക്ഷനായിരുന്നു. തിരുവിതാംകൂർ കൊച്ചി മലബാർ, തെക്കൻ കർണാടകം, മദ്രാസിലെ നീലഗിരി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഐക്യകേരളം സ്ഥാപിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 1956 ൽ ഭാഷാടിസ്ഥാനത്തിൽ രൂപവത്കരിക്കപ്പെട്ട കേരള സംസ്ഥാനത്തിൽ കേളപ്പന്
അതൃപ്തി ഉണ്ടായിരുന്നു.
1951ൽ കോൺഗ്രസ്സിൽ നിന്നും അദ്ദേഹം രാജിവെച്ചു. സ്വാതന്ത്ര്യലബ്ധിക്കും ഗാന്ധിജിയുടെ മരണത്തിനും ശേഷം കോൺഗ്രസ്സ് പാർട്ടിക്ക് പ്രസക്തിയില്ല എന്നതായിരുന്നു കേളപ്പന്റെ അഭിപ്രായം.
1952ൽ *ജെബി കൃപാലിനിയുടെ* നേതൃത്വത്തിൽ
കിസാൻ മസ്ദൂർ പ്രജാ പാർട്ടി രൂപം കൊണ്ടപ്പോൾ കേളപ്പനായിരുന്നു
നേതൃസ്ഥാനത്ത്.
ആ പാർട്ടിയുടെ ടിക്കറ്റിലാണ് 1952 ൽ പൊന്നാനിയിൽ നിന്ന് ലോകസഭയിലേക്ക് കേളപ്പൻ തെരഞ്ഞെടുക്കപ്പെടുന്നത്.1953 ൽ കേരളത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടപ്പോഴും
കേളപ്പൻ തന്നെയായിരുന്നു നേതാവ്. 1954 ൽ *സമദർശിനി* എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായും പ്രവർത്തിച്ചു. നിരന്തരമായ പ്രവർത്തനങ്ങളും സ്വാതന്ത്ര്യസമരത്തിനായുള്ള പോരാട്ടവുമായിരുന്നു കേളപ്പനിലെ രാഷ്ട്രീയക്കാരനെ ഉത്തേജിപ്പിച്ചിരുന്നത്. ഗാന്ധിജി എന്ന ദിവ്യപ്രഭാവം
വഴികാട്ടിയ മാർഗ്ഗത്തിലൂടെയാണ് കേളപ്പൻ ചരിച്ഛിരുന്നതും.. ആത്മാർത്ഥതയും നിഷ്കളങ്കതയും ജനാധിപത്യബോധവും മുഖമുദ്രയായിരുന്ന ആ നേതാവ് 1955 ൽ സജീവ രാഷ്ട്രീയത്തിൽനിന്നും വിരമിച്ചു.
ഗാന്ധിജിയുടെ തത്വചിന്തകളുടെ പ്രചാരണമായിരുന്നു കേളപ്പജി
പിന്നീട് ഏറ്റെടുത്ത ദൗത്യം. ഗാന്ധിയൻ ആദർശങ്ങൾ ജീവിതത്തിൽ പ്രതിഫലിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. സർവ്വോദയപ്രസ്ഥാനം
ഖാദിപ്രസ്ഥാനം, ഹിന്ദി പ്രചാരണം തുടങ്ങിയവ
ജീവിതലക്ഷ്യമായി അദ്ദേഹം
കണ്ടു. ഇതിനെല്ലാം വേണ്ടി
അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസരംഗത്തെ കാൽവയ്പുകളായ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സ്ഥാപനവും കേളപ്പജിയുടെ
ലക്ഷ്യമായിരുന്നു.
*തവനൂരെ* റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് അദ്ദേഹം സ്ഥാപിച്ചതും അങ്ങനെയാണ്.
രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചെങ്കിലും അനീതിക്കും അക്രമത്തിനുമെതിരെ അദ്ദേഹം നിരന്തരമായി പോരാടി. 1959 ൽ *കമ്യൂണിസ്റ്റ്* മന്ത്രിസഭയ്ക്കെതിരെ
*തിരുനാവായയിൽ* നിരാഹാരസത്യാഗ്രഹം അനുഷ്ഠിച്ചതും 1968 ൽ *അങ്ങാടിപ്പുറം*
തളിക്ഷേത്രസമരം നയിച്ചതും അങ്ങനെയാണ്. 1968 - 69 കാലഘട്ടത്തിൽ മലപ്പുറം ജില്ലാ രൂപവത്ക്കരണത്തിനെതിരെയും അദ്ദേഹം നിലപാടെടുത്തു. നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ ജീവിത ലക്ഷ്യമായിക്കണ്ട അദ്ദേഹം കേന്ദ്രസർക്കാരിന്റെ *പത്മശ്രീ* ബഹുമതി നിരാകരിച്ചു. 1971 ഒക്ടോബർ
5 ന് കോഴിക്കോട്
ഗാന്ധിആശ്രമത്തിൽ വസിക്കുമ്പോൾ
അനുഭവപ്പെട്ട
നെഞ്ച് വേദനയെത്തുടർന്ന് ഒക്ടോബർ ഏഴിന് ത്യാഗനിർഭരമായ ജീവിതം അവസാനിച്ചു.
സത്യത്തിന്റേയും മനസാക്ഷിയുടേയും വെളിച്ചത്തിലൂടെ മുന്നോട്ട് പോവുക, അനീതിയെ ചെറുക്കുക, നീതിക്ക് വേണ്ടി നിർഭയം പൊരുതുക
ഗാന്ധിജിയോടുള്ള ആദരം പ്രകടിപ്പിക്കേണ്ടത് അത്തരമായിരിക്കണം എന്ന് കൂടി പറഞ്ഞാണ് ഓർമ്മകൾ അവസാനിപ്പിച്ചിരിക്കുന്നത്.
*കെബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment