Smaranika_06
*ശുചീന്ദ്രനാഥാ.... നാഥാ...*
*ശുചീന്ദ്രനാഥാ.....നാഥാ....*
*സ്വയംവര മംഗല്യഹാരമിതാ*
*സുമംഗലാതിര രാത്രിയിൽ ചാർത്തുവാൻ*
*സ്വർണ്ണരുദ്രാക്ഷ മാലയിതാ*
സാക്ഷാൽ *ഗുരുഗോപിനാഥിന്റെ* മകൾ ശ്രീമതി _വിനോദിനി,_ *ദേവിയുടെ* വേഷമണിഞ്ഞ്
*ശ്രീമഹാദേവൻ* പ്രാണേശ്വരനായി വന്നു മാല ചാർത്തുന്നതിന് അർത്ഥിച്ച് പൂജചെയ്ത്കൊണ്ട് പാടുകയാണ്.
1974 ൽ _നീലാ പ്രൊഡക്ഷൻസിന്റെ_ ബാനറിൽ *പി സുബ്രമണ്യം*
ഒരുക്കിയ സൗന്ദര്യവും ഭക്തിയും നിറഞ്ഞ പുരാണചിത്രമായ
*ദേവീ കന്യാകുമാരിയിലെ*
ഒരു രംഗമായിരുന്നു മുകളിൽ കണ്ടത്.
*നെടുമങ്ങാട്* _കെഎസ് ടാക്കീസിൽ_ ചിത്രം കണ്ടതിന്റെ ഓർമ്മ ഇന്നും തെളിഞ്ഞ് വരുന്നു.
*ദീപമേ നയിച്ചാലും...*
*ആയിരം തിരിയുള്ള നീലവിണ്മണിവിളക്കേ..*
*പളളിമണികളേ പള്ളിമണികളേ..*
*കാനത്തിന്റെ* കഥയായ *അധ്യാപിക* എന്നൊരു ചിത്രം പതിനാറ് എംഎം പ്രൊജക്ടറിൽ സ്കൂളിൽക്കൊണ്ടുവന്ന് വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ച സന്ദർഭമുണ്ടായിട്ടുണ്ട്.
ചിത്രം കണ്ട്കഴിഞ്ഞ്
കരഞ്ഞ് കലങ്ങി ചീർത്തവിഷാദമുഖനായാണ്
വീടെത്തിയത്. കഥാസന്ദർഭങ്ങളും ഗാനരംഗങ്ങളും മനസ്സിന് വിഷമമുണ്ടാക്കിയ കരച്ചിൽരംഗങ്ങളും
ഒന്നിന് പുറകെ ഒന്നായി കുറച്ച് കാലം തെളിഞ്ഞ് വന്നുകൊണ്ടിരുന്നു.
ഇന്ന് ആ അവസ്ഥയെ
_ഹാങ് ഓവർ_ എന്ന് പറയുന്നു.
പുരാണകഥകളും കലാമൂല്യമുള്ള സാമൂഹ്യ കുടുംബചിത്രങ്ങളും ഇന്ന് നിർമ്മിക്കപ്പെടുന്നില്ല. അഥവാ അത്തരം ചിത്രങ്ങൾ ഉണ്ടായാൽത്തന്നെ അതൊന്നും ഭക്തിപൂർവ്വകം ഹൃദയത്തിലലിയുന്ന രീതിയിൽ ഉൾക്കൊള്ളാൻ പുതിയ തലമുറയ്ക്കാവുന്നില്ല. ഇത്തരത്തിലുള്ള
നല്ല നല്ല സിനിമകളുടെ അഭാവം ജനതയുടെ
പുരാണപരിചയത്തെയും സാമൂഹികമായ ധാർമ്മിക ബോധത്തേയും സാംസ്കാരികമായ അവബോധത്തേയും
നന്നായി ബാധിക്കുന്നുണ്ട്.
മലയാള ചലച്ചിത്രങ്ങളുടെ ആവിർഭാവകാലത്ത് പേരെടുത്ത് പറഞ്ഞ് വിശേഷിപ്പിക്കാവുന്ന ഒട്ടനവധി
നിർമ്മാതാക്കൾ അക്കാലത്തുണ്ടായിരുന്നില്ല. ഒരു _"ടിഇ വാസുദേവനോ"_
_"ജേസി ഡാനിയലോ"_ _"കുഞ്ചാക്കോയോ"_ *"സുബ്രമണ്യം മുതലാളിയോ"* മാത്രമായിട്ടുള്ളവർ മതിയാകില്ലല്ലോ സിനിമാ വ്യവസായം തഴച്ച് വളരാൻ?.
എന്നാൽ *തിരുവനന്തപുരവും*
*ആലപ്പുഴയും* കേന്ദ്രമാക്കിക്കൊണ്ട്
രണ്ടും കല്പിച്ച് നല്ല ചലച്ചിത്രങ്ങൾ മലയാളികൾ കാണണം എന്നുറച്ചാശയോടെ ലാഭനഷ്ടക്കണക്കുകൾ പരിഗണിക്കാതെ രംഗത്തേക്കിറങ്ങിവന്ന രണ്ട് കലാപ്രേമികളാണ് *നീലാ*
_സുബ്രമണ്യവും_
*എക്സൽ ഫിലിംസ്* *കുഞ്ചാക്കോയും* (ഉദയാ ചാക്കോച്ചൻ).
നീലായുടെ ഒരു നല്ല ചിത്രമായ അധ്യാപികയിലെ ഒരു ഗാനത്തിലെ ചിലവരികളാണ് ഖണ്ഡികയുടെ മുകളിൽ എഴുതിയിരുന്നത്.
*സമ്പത്തും ഭാഗ്യവും ഒന്നിച്ച് ചേർന്നാൽ,*
*സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ,*
*സംഗീതമീ ജീവിതം.*
മലയാള സിനിമാവേദിയുടെ പുരോഗതിക്ക് അതിന്റെ പ്രാരംഭഘട്ടത്തിൽ വിലപ്പെട്ട സംഭാവനകളർപ്പിച്ച
പി. സുബ്രമണ്യം
അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായ *നാഗർകോവിൽ* നഗരത്തിൽ
1910 ഫെബ്രുവരിയിൽ
_പത്മനാഭപിള്ളയുടേയും_
_നീലമ്മാളുടേയും_ പുത്രനായി ജനിച്ചു. സ്കൂൾ പഠനം നാഗർകോവിലിൽ പൂർത്തിയാക്കി ഇന്റർമീഡിയറ്റിന് തിരുവനന്തപുരത്ത് ചേർന്നു.
പഠനം മുഴുമിക്കാതെ അദ്ദേഹം കോർപ്പറേഷന് കീഴിലുള്ള വാട്ടർ വർക്ക്സിൽ
ക്ലാർക്കായി ഉദ്യോഗമാരംഭിച്ചു
ശുദ്ധജലവിതരണ ശൃംഖലയിലെ ആദ്യത്തെ ഉപഭോക്താവ് കവടിയാർ രാജകുടുംബമായിരുന്നു.
കവടിയാർ കൊട്ടാരത്തിലേക്ക് വാട്ടർ കണക്ഷൻ ഏർപ്പെടുത്തുന്നതുമായി സുബ്രമണ്യം പ്രകടിപ്പിച്ച ഊർജ്ജസ്വലതയും അർപ്പണബോധവും രാജകുടുംബാംഗളുടെ ശ്രദ്ധയ്ക്ക് പാത്രമായി.
ദിവാനായ സർ *സിപിയുമായും* മികച്ചൊരാത്മബന്ധത്തിന് തുടക്കമായി.
ഒരു വർഷത്തിന് ശേഷം ദിവാന്റെ പ്രത്യേക താല്പര്യപ്രകാരം സ്റ്റേഷനറി വകുപ്പിൽ ഉദ്യോഗത്തിൽ പ്രവേശിച്ചു..
നീലായുടെ *ജയിൽപ്പുള്ളി*
എന്ന ചിത്രത്തിലെ
പ്രശസ്തമായ ഗാനത്തിന്റെ വരികളാണ് മുകളിൽ.
*പത്തു ലഭിച്ചാൽ നൂറിന് ദാഹം,*
*നൂറിനെ ആയിരമാക്കാൻ മോഹം*
ദിവാനുമായുള്ള ഒടുങ്ങാത്ത സൗഹൃദമാണ് സുബ്രമണ്യത്തെ ബസ്സ് മുതലാളിയായിത്തീരാനിടയാക്കിയത്. ആദ്യം എട്ട് സീറ്റുള്ള ഒരു ബസ്സ് നഗരത്തിൽ സർവ്വീസ് നടത്തിയിരുന്നു.
തുടർന്ന് ദിവാന്റെ സഹായത്തോടെ പുതിയ രണ്ട് ബസ്സുകൾ കൂടി വാങ്ങാൻ മുതലാളിക്ക് സാധിച്ചു.
*തമ്പാനൂർ* സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തെ ചെളിനിറഞ്ഞ്
കിടന്നിരുന്ന പണ്ട് കുളമായിരുന്ന കുറച്ച് സ്ഥലം ദിവാൻ സുബ്രമണ്യത്തിന് പാട്ടമായി കൊടുത്തു.
തീവണ്ടി നിലയത്തിന്റെ
മുൻഭാഗം നവീകരണ പ്രവൃത്തിയോടനുബന്ധിച്ചായിരുന്നു ഇത്.
ചതുപ്പിൽ മണ്ണിട്ട് ഭംഗിയാക്കിയ
18 സെന്റ് സ്ഥലത്ത് മുതലാളിയുടെ
ആഗ്രഹപ്രകാരം
1930 ൽ ഒരു സിനിമാ തിയേറ്റർ നിർമ്മിച്ചു.
ഇന്നും പ്രൗഢിയോടെ തലസ്ഥാനത്ത് നിലകൊള്ളുന്ന
*ന്യൂ തിയേറ്റർ* അതാണ്.
1968 ൽ തിയേറ്ററിൽ
70 എംഎം ചിത്രങ്ങൾ കളിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കി.
1976 ൽ ഹിന്ദി സിനിമ *ഷോലെ* ഈ തിയേറ്ററിലായിരുന്നു ഓടിയത്.
1938 ൽ *ശ്രീപത്മനാഭാ,*
1941 ൽ _പേട്ടയിൽ_ *ശ്രീകാർത്തികേയാ,*
1947 ൽ *ശ്രീകുമാർ* മുതലായ തിയേറ്ററുകളും തലസ്ഥാനത്ത് തുടങ്ങി.
തമിഴ്, ഇംഗ്ലീഷ് ചലച്ചിത്രങ്ങളാണ് തുടക്കത്തിൽ അവിടെ
കളിച്ചിരുന്നത്.
1945 ൽ
തിരുവനന്തപുരം നഗരസഭയുടെ
പിതാവായി സ്ഥാനമേറ്റ സുബ്രമണ്യം 1947 വരെ ആ
സ്ഥാനത്ത് തുടർന്നു.
*പ്രിയ സഖി ഗംഗേ പറയൂ..*
*പ്രിയമാനസനെവിടെ.?*
1951 ൽ *നേമത്ത്*
*മെരിലാൻഡ്* സ്റ്റുഡിയോ സ്ഥാപിച്ചു.
മുതലാളിയുടെ മാതാവിന്റെ സ്മരണാർത്ഥം സിനിമാ നിർമ്മാണക്കമ്പനിക്ക്,
*നീലാ പ്രൊഡക്ഷൻസ്*
എന്നായിരുന്നു നാമകരണം ചെയ്തത്. നീലായുടെ എംബ്ലമായി മയിലിനോടൊപ്പം അനുഗ്രഹം ചൊരിഞ്ഞ് നില്ക്കുന്ന സാക്ഷാൽ *വേളിമല കുമാരസ്വാമിയേയും*
കാണാം.
അഭിനയചക്രവർത്തി *സത്യൻ* എന്ന നടന്റെ ആദ്യചിത്രമായ *ആത്മസഖി* ആയിരുന്നു
മെരിലാൻഡിൽ നിർമ്മിച്ച
ആദ്യ ചിത്രം.
_ബിഎസ് സരോജവും_ മിസ്.കുമാരിയും,
_കുമാരി തങ്കവും,_ _എംഎൻ നമ്പ്യാരുമൊക്കെ_ അഭിനയിച്ച ചിത്രം ഒരു ഹിറ്റായിരുന്നു.
തുടർന്ന് അടുത്ത ചിത്രമായ
*പൊൻകതിർ* തൊട്ടുള്ള ചിത്രങ്ങളിൽ *പ്രേംനസീർ*
അഭിനയിച്ച് തുടങ്ങി.
അനശ്വരങ്ങളായ സാഹിത്യകൃതികളും
പുരാണകഥകളും ചലച്ചിത്രമാക്കിയപ്പോൾ മലയാളികൾ അവയെ സന്തോഷപൂർവ്വം വരവേറ്റു.
ചിത്രങ്ങളുടെ മഹിമ വർദ്ധിക്കാൻ പേരെടുത്ത ഗാനശില്പികളെയും നീലായ്ക്ക് ലഭിച്ചു. *തിരുനയിനാർകുറിച്ചി*
*മാധവൻനായർ,* (തക്കല നിന്നും മുട്ടം കടൽത്തീരത്തേക്ക് പോകുന്ന വഴിയാണ് തിരുനയിനാർകുറിച്ചി.)
*ബ്രദർ ലക്ഷ്മണൻ.*
ഭക്തകുചേല, ജയിൽപ്പുള്ളി
ഹരിശ്ചന്ദ്ര ചിത്രങ്ങളിൽ ഇവർ സൃഷ്ടിച്ച മോഹപ്രപഞ്ചം ലോകമുള്ള കാലത്തോളം നിലനില്ക്കും.
1969 ൽ സംസ്ഥാന സർക്കാർ സിനിമയ്ക്ക് വിവിധതലങ്ങളിൽ അവാർഡുകൾ ഏർപ്പെടുത്തുകയുണ്ടായി.
അക്കൊല്ലം നീലായുടെ
*കുമാരസംഭവം* എന്ന ഈസ്റ്റ്മാൻ കളർചിത്രം പുറത്തുവന്നപ്പോൾ നാടെങ്ങും ഒരുത്സവപ്രതീതിയുണ്ടാക്കിയിരുന്നു എന്നുപറഞ്ഞാൽ ഇന്ന് വിശ്വാസയോഗ്യമാകില്ല.
കുടുംബസമേതം കുമാരസംഭവം കാണാൻ പോകുന്ന കാഴ്ചയായിരുന്നു
അന്ന് കൂടുതൽ കണ്ടത്.
ഈയിടെ ദുബായിയിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ
ബോളിവുഡ് സുന്ദരി
*ശ്രീദേവി* ആയിരുന്നു
കുമാരനായി വേഷമിട്ടത്.
ജെമിനിഗണേശൻ പത്മിനി
എന്നിവർ ശിവപാർവ്വതിമാരായി അഭിനയിച്ചു.
സർക്കാർ പുരസ്ക്കാരങ്ങൾ നേടിയതോടൊപ്പം തമിഴ് തെലുങ്ക് മറാഠി ബംഗാളി ഭാഷകളിലേക്ക് ഈ ചിത്രം മൊഴിമാറ്റം ചെയ്തു.
*സ്വപ്നം മനസ്സരസ്സിൽ വിടർന്നില്ലയോ? -വീണ്ടും*
*സ്വർഗ്ഗം മുഖപ്രസാദം അണിഞ്ഞില്ലയോ.?*
*പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാൻ*
അതിന് യാതൊരു തർക്കവുമില്ല.
1975 ൽ *സ്വാമി അയ്യപ്പൻ* എന്ന ചിത്രം പുറത്തിറങ്ങി.
ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ചിത്രത്തിലെ ഗാനങ്ങൾ *വയലാറിന്റേതായിരുന്നു.*
സ്വാമി അയ്യപ്പൻ നേടിത്തന്ന ലാഭത്തിന്റെ ഒരു ഭാഗമുപയോഗിച്ച് ശബരിമലയിലേക്ക്, പമ്പയിൽ നിന്നും പുതിയ പാത തെളിയിക്കാൻ മുതലാളിക്ക് ചിത്തവിശുദ്ധി ഭവിക്കാൻ കലിയുഗവരദൻ.....
1962 ൽ തമിഴിൽ നിർമ്മിക്കപ്പെട്ട *നെഞ്ചിൽ ഒരു ആലയം* എന്ന ചിത്രം
1976 ൽ മുതലാളി
*ഹൃദയം ഒരു ക്ഷേത്രം*
എന്ന പേരിൽ മലയാളത്തിൽ നിർമ്മിച്ചു.
മധു *ശ്രീവിദ്യാ* രാഘവൻ
എന്നിവരാണ് യഥാക്രമം കല്യാൺകുമാർ, ദേവിക മുത്തുരാമൻ എന്നിവരുടെ റോളുകളിൽ തിളങ്ങിയത്.
ആലപ്പുഴ ഉദയായായുമായും
പല ഘട്ടങ്ങളിൽ മത്സരമുണ്ടായിട്ടുണ്ട്.
കൃഷ്ണകുചേല_ ഭക്തകുചേല,
കടലമ്മ- കടൽ,
ചില ഉദാഹരണങ്ങൾ.
മധുവും ശ്രീവിദ്യയും അഭിനയിച്ച *ഹൃദയത്തിന്റെ നിറങ്ങൾ* എന്ന സിനിമയായിരുന്നു നീലായുടെ ബാനറിൽ മുതലാളി നിർമ്മിച്ചത്.
1978 ഒക്ടോബർ 4 ന് എല്ലാവർക്കും മുതലാളിയായ
സുബ്രമണ്യം മറ്റൊരു ലോകത്തേക്ക് പോയിമറഞ്ഞു.
മീനാക്ഷിയമ്മയാണ് സഹധർമ്മിണി.
സുബ്രമണ്യം കുമാർ അടക്കം
ആറ് മക്കൾ.
പിതാവിന്റെ പാത പിന്തുടർന്ന എസ്. കുമാർ,
_ശാസ്താ പ്രൊഡക്ഷൻസിന്റെ_
ബാനറിലാണ് ചലച്ചിത്ര നിർമ്മാണമാരംഭിച്ചത്.
*പുതിയ വെളിച്ചം*
*ഭക്തഹനുമാൻ* അടക്കം നിരവധി ചിത്രങ്ങൾ ശാസ്താ പുറത്തിറക്കി. കുറച്ച്
ശാസ്ത്ര സംബന്ധിയായ അറിവുകൾ പകരുന്ന ചിത്രങ്ങളും കുമാർ സംഭാവന ചെയ്തിട്ടുണ്ട്.
സുബ്രമണ്യം മുതലാളിയുടെ കാലം മുതൽ
ചിത്രങ്ങൾ വിതരണം നടത്തുന്നതും
മുതലാളി തുടങ്ങിയ
_കുമാരസ്വാമി & കമ്പനി റിലീസ്_
ആയിരുന്നു.
മാതൃഭൂമി വാരികയിൽ ആത്മകഥ ഖണ്ഡശ്ശ എഴുതിവരുന്ന
പ്രശസ്ത സിനിമാ കലാകാരൻ
ശ്രീ ശ്രീകുമാരൻതമ്പി
മുതലാളിയുടെ ജീവചരിത്രം തയ്യാറാക്കിയിട്ടുണ്ട്.
*പി. സുബ്രമണ്യം-*
*മലയാള സിനിമയിലെ*
*ഭീക്ഷ്മാചര്യൻ*
ശരിക്കും അന്വർത്ഥമായ പേര്.
1964 ൽ മുതലാളി നിർമ്മിച്ച *കറുത്ത കൈ*
എന്ന ചിത്രം രണ്ടാമത് പ്രദർശനത്തിന് വന്നപ്പോഴായിരുന്നു കാണാൻ ഭാഗ്യമുണ്ടായത്.
പ്രശസ്തനായ *ബാബുരാജ്*
ചിട്ടപ്പെടുത്തിയ ഖവ്വാലി ഗണത്തിൽപ്പെട്ട
_പഞ്ചവർണ്ണ തത്ത പോലെ,_
മറക്കാനാകാത്ത ഗാനത്തെയും മുതലാളിയേയും ഓർത്ത്കൊണ്ട് .....
*കെ.ബി. ഷാജി നെടുമങ്ങാട്.*

Comments
Post a Comment