Mar_30_2005/ ഒ വി.വിജയൻ
*ഗുരു ചരണം ശരണം നാഥാ തിരുവടി ശരണം.*
*പരമാണുവിലും നിറയും,*
*ഉയിരിൻ പൊരുളേ,*
*കരുണാമയ ഗുരുവരനേ ശരണം ശരണം ശരണം.*
*ആകാശമാം മൗനമേ മന്ത്രമെ....*
"ഒരു സൗഹൃദത്തിന്റെ കഥ.
*തിരുവനന്തപുരത്തിന്* സമീപമുള്ള _പോത്തൻകോട്ടെ_
*ശ്രീ ശാന്തിഗിരി* ആശ്രമത്തിലെ *കരുണാകര ഗുരുവിനെ* ഏതാനും വർഷങ്ങൾക്ക് മുമ്പ്
ഞാൻ സന്ദർശിക്കാനിടയായി.
പരിചയവും സ്റ്റേഹവും മാത്രം. എന്നാൽ ആ സമ്പർക്കം
എന്റെ അറിവിന്റെ സൂക്ഷ്മതലങ്ങളിലെവിടെയോ
പരിണാമങ്ങളുണ്ടാക്കി.
ഈ കഥയുടെ രൂപത്തിന് പിന്നിൽ ഒട്ടേറെ ആ പരിണതികളാണ്.
അത് കൊണ്ട് ഈ പുസ്തകത്തെ സവിനയം
അദ്ദേഹത്തിന് സമർപ്പിച്ച് കൊള്ളുന്നു."
1987 ൽ പ്രസിദ്ധീകരിച്ച
*ഒവി വിജയന്റെ* *ഗുരുസാഗരം* എന്ന നോവലിലാണ് മേല്പറഞ്ഞ
സമർപ്പണം കാണുന്നത്.
1983 ലാണ് വിജയൻ
സഹോദരി ഉഷയുടെ
നിർബന്ധ പ്രകാരം
ആശ്രമത്തിലെത്തുന്നത്.
*ധർമ്മപുരാണം* എന്ന നോവൽ പൂർത്തിയാക്കിയ കഥാകാരന്
പുസ്തക പ്രസിദ്ധീകരണവുമായി
ചില തടസ്സങ്ങൾ നേരിട്ടു.
ഗുരുവിന്റെ അനുഗ്രഹവും
സ്നേഹവും ലഭിച്ചാണ്
വിജയൻ ആശ്രമത്തിൽ
നിന്നും 2 ദിവസത്തിന്
ശേഷം മടങ്ങിയത്.
ആ ഗുരുശിഷ്യ ബന്ധം
വിജയൻ മരണം വരെ
നിലനിറുത്തിയിരുന്നു.
2003 ലാണ് വിജയൻ
അവസാനമായി
ഗുരുവിനെ ദർശിക്കാൻ ശാന്തിഗിരിയിലെത്തിയത്.
മലയാള നോവലിന്റെ ഗതി
തിരിച്ച് വിട്ട എഴുത്തുകാരനാണ്
ഒവി വിജയൻ.
മലയാള നോവലിനെ പുതിയൊരു ഭാവസമുച്ചയത്തിലേയ്ക്ക് കൊണ്ടു വരാൻ പണിപ്പെട്ടവർ
വേറെയുമുണ്ടെങ്കിലും
വിജയനെപ്പോലെ
അതിന് നെടുനായകത്വം
വഹിച്ചവർ അധികമില്ല.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറത്ത് മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള
സർഗസാഹിത്യ കൃതികളിൽ ഏറ്റവും ഉജ്ജ്വലമെന്നു വിശേഷിപ്പിക്കാവുന്ന *ഖസാക്കിന്റെ ഇതിഹാസം*
തന്റെ മുപ്പതുകളിലാണ്
എഴുതി പ്രസിദ്ധീകരിച്ചതും
സകല പെരുമയും നേടിയെടുത്തതും.
51 വർഷത്തിനിടയിൽ
45 ഓളം പതിപ്പുകൾ.
ഒരെഴുത്തുകാരന്റെ ആദ്യ
നോവലിന്റെ വിജയ കഥയാണത്.
ഉണ്ടായ നാൾ മുതൽ
ഓരോ തലമുറയിലെ വായനക്കാർക്കും അത്
പ്രിയങ്കരമായിത്തീർന്നു.
അസാധാരണമായ
സൗന്ദര്യം നിറഞ്ഞ ഭാഷകൊണ്ട് കാന്തശക്തിയാലെന്നവണ്ണം
ഓരോ തലമുറയിലെ
വായനക്കാരെയും
അത് വശീകരിച്ചു.
നോവലിലെ കഥ നടക്കുന്ന
സാങ്കല്പിക ഗ്രാമം മലയാളത്തിൽ
ഒരു ആധുനിക മിത്തായിത്തീർന്നു.
ഖസാക്ക് രചിക്കപ്പെട്ടശേഷം
അതിനെപ്പറ്റി പരാമർശിക്കാതെ നോവലിനെക്കുറിച്ചുള്ള സാഹിത്യ സംവാദങ്ങളൊന്നും
മലയാളത്തിൽ നടന്നിട്ടില്ല.
മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നോവലുകളിലൊന്നുമാത്രമല്ല
ഏറ്റവും ശ്രേഷ്ഠമായ
നോവലുകളിലൊന്നും
ഖസാക്ക് തന്നെ.
ഖസാക്ക് മുതൽ വിജയൻ
എഴുതിയ ഓരോ നോവലും
മലയാളിയുടെ ചിന്താ ജീവിതത്തെ പിടിച്ചുലച്ചു.
ദാർശനിക ഗാംഭീര്യവും ഭാഷയുടെ ഉദ്യാനകാന്തിയും
നിറഞ്ഞ അവയോരോന്നും
മലയാള സാഹിത്യത്തിന്റെ
അമൂല്യശില്പങ്ങളായി.
വാക്കും വരയും ചിന്തയും
ഒരു പോലെ വഴങ്ങിയ
അപൂർവ്വ പ്രതിഭയായിരുന്നു
ഒവി വിജയൻ.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്,
ആക്ഷേപഹാസ്യകാരൻ,
രാഷ്ട്രീയ ചിന്തകൻ, പത്രപ്രവർത്തകൻ, പത്രപംക്തികാരൻ,
ദേശീയ പ്രശസ്തനായ കാർട്ടൂണിസ്റ്റ്--
വിജയന്റെ വ്യക്തിത്വത്തിന്റെ
ബഹുമുഖങ്ങൾ മേല്പറഞ്ഞവയായിരുന്നു.
മലയാളത്തിലെന്നപോലെ
ഇംഗ്ലീഷിലും അദ്ദേഹമെഴുതി.
കാർട്ടൂണിനും രാഷ്ട്രീയ ലേഖനത്തിനും പത്രപ്രവർത്തനത്തിനും
ഇംഗ്ലീഷ്.
സാഹിത്യത്തിന് മാതൃഭാഷ.
അതായിരുന്നു വിജയൻ
സ്വീകരിച്ച വഴി.
അതേ സമയം മലയാളത്തിൽ
രാഷ്ട്രീയ നിരൂപണങ്ങളും
പത്രപംക്തിയും എഴുതുകയും
കാർട്ടൂൺ
വരയ്ക്കുകയും ചെയ്തു.
തീർന്നില്ല സ്വന്തം
നോവലുകൾ ഇംഗ്ലീഷിലേക്ക്
പരിഭാഷപ്പെടുത്തിയതും
വിജയൻ തന്നെ.
മലയാളത്തിലെ ഏറ്റവും മൗലികതയുള്ള രാഷ്ട്രീയ
ചിന്തകനും വിജയൻ തന്നെയായിരുന്നു.
കാർട്ടൂൺ രംഗത്താകട്ടെ
*ശങ്കർ*(ശങ്കരപ്പിള്ള) കഴിഞ്ഞാൽ
ദേശീയരംഗത്ത് ഏറ്റവും
പ്രശസ്തരായ മലയാളികളിൽ
ഒരാളും.
പാലക്കാട് ജില്ലയിലെ
തേങ്കുറിശ്ശിക്കടുത്ത
*വിളയഞ്ചാത്തന്നൂരിൽ*
1930 ജൂലൈ 2 ന്
ഓട്ട്പുലാക്കൽ വേലുക്കുട്ടി എന്ന ഒവി വിജയൻ ജനിച്ചു.
മലബാർ സ്പെഷ്യൽ പോലീസിൽ സുബേദാറായിരുന്ന *മങ്കര* സ്വദേശി വേലുക്കുട്ടി, അച്ഛനും
തച്ചമൂച്ചിക്കൽ കമലാക്ഷി,
അമ്മയുമായിരുന്നു.
ശാന്ത ഉഷ എന്നീ
അനിയത്തിമാരും വിജയനുണ്ടായിരുന്നു.
പ്രശസ്തയായ കവയിത്രിയാണ്
ഇളയയനിയത്തിയായ
ഒവി ഉഷ.
അച്ഛന്റെ ജോലിസ്ഥലം മാറുന്നതനുസരിച്ച്
പാലക്കാട്ടെയും മലപ്പുറത്തേയും പലയിടങ്ങളിലായി വിജയൻ
കുട്ടിക്കാലം ചെലവിട്ടു.
കോട്ടയ്ക്കൽ രാജാസ് സ്കൂൾ, അരിക്കോട് എലിമെന്ററി സ്കൂൾ, കൊടുവായൂർ ബോർഡ് സ്കൂൾ എന്നിവ വിജയന്റെ
വിദ്യാലയങ്ങളായിരുന്നു.
ചിത്രം വരയ്ക്കൽ
കുട്ടിക്കാലത്ത് തന്നെ
തുടങ്ങുകയും ചെയ്തു.
1952 ൽ പാലക്കാട്ടെ ഗവൺമെന്റ് *വിക്ടോറിയ കോളേജിൽ* നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും
1954 ൽ മദ്രാസ് പ്രസിഡൻസി
കോളേജിൽ നിന്ന്
എംഎയും വിജയൻ ജയിച്ചു.
1952 ൽ വിക്ടോറിയ
കോളേജ് മാഗസീനിൽ
*പ്ലം കേക്ക്* എന്ന ഇംഗ്ലീഷ് കഥയെഴുതി.
മദ്രാസിൽ നിന്നും
പ്രസിദ്ധീകരിച്ചിരുന്ന
*ജയകേരളം* വാരികയിലാണ് വിജയന്റെ
ആദ്യത്തെ മലയാള ചെറുകഥയായ
_പറയു ഫാദർ ഗൺസാലെസ്_
അച്ചടിച്ച് വന്നത്.
1955-56 കാലത്ത്
ഒരു വർഷം *കോഴിക്കോട്*
_മലബാർ ക്രിസ്ത്യൻ കോളേജിൽ_
വിജയൻ അധ്യാപകനായിരുന്നു.
അനിയത്തി ശാന്തയ്ക്ക്
അക്കാലത്ത്
തസ്റാക്ക് എന്ന ഗ്രാമത്തിൽ ഏകാധ്യാപക വിദ്യാലയത്തിൽ
നിയമനം ലഭിച്ചിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം
കേരള സംസ്ഥാനം
രൂപവത്ക്കരിക്കുന്നതിന് മുമ്പ്
മലബാറിന്റെ ഭരണകൂടമായിരുന്ന
മലബാർ ജില്ലാ ബോർഡ്
ആരംഭിച്ച പദ്ധതിയായിരുന്നു
ഏകാധ്യാപക വിദ്യാലയം.
തസ്റാക്കിൽ ശാന്തയും
അച്ഛനമ്മമാരും
താമസമാക്കി.
കോഴിക്കോട് നിന്ന്
പിരിച്ച് വിടപ്പെട്ട വിജയനും
ഒരു ദിവസം തസ്റാക്കിലെത്തി.
1956 ൽ ഒരു മാസം വിജയൻ
അവിടെ ചെലവിട്ടു.
1956-58 കാലത്ത്
*തഞ്ചാവൂരിലെ* ഒരു കോളേജിലും വിജയൻ ജോലി
ചെയ്തു. ഒരു വർഷത്തിന് ശേഷം ആ ജോലിയും നഷ്ടപ്പെട്ടു.
ഇതിനിടെ വിജയൻ കഥകളെഴുതിത്തുടങ്ങിയിരുന്നു.
1956 ൽ പിന്നീട് ഖസാക്കിന്റെ ഇതിഹാസമായി മാറിയ നോവലിന്റെ രചനയും തുടങ്ങി. എഴുതിപ്പൂർത്തിയാക്കിയ നോവലിൽ ഒരധ്യായം, വിജയൻ *മാതൃഭൂമി* ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ
*എൻവി കൃഷ്ണവാരിയർക്ക്* വായിച്ച് നോക്കാനായി അയച്ച് കൊടുത്തു.
ഒരു ചെറുകഥയായി
മാതൃഭൂമിയിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
വിജയൻ അത് ഉദ്ദേശിച്ചിരുന്നില്ലെങ്കിലും.
തൊഴിൽ നഷ്ടപ്പെട്ട ഇക്കാലത്ത് വിജയൻ രാഷ്ട്രീയ ലേഖനങ്ങൾ എഴുതാനും കാർട്ടൂൺ വരയ്ക്കാനും തുടങ്ങി.
ഡൽഹിയിൽനിന്ന് കാർട്ടൂണിസ്റ്റ് ശങ്കർ പ്രസിദ്ധീകരിച്ചിരുന്ന
*ശങ്കേഴ്സ് വീക്കിലിയിലായിരുന്നു*
അവ അച്ചടിച്ചുവന്നത്.
ശങ്കറിന്റെ ക്ഷണപ്രകാരം
1958 ഒക്ടോബറിൽ
ഡൽഹിയിലെത്തിയ
വിജയൻ
ശങ്കേഴ്സ് വീക്കിലിയിൽ ചേർന്നു.
കാർട്ടൂണിസ്റ്റ്, പത്രപ്രവർത്തകൻ, രാഷ്ട്രീയ നിരൂപകൻ എന്നീ നിലകളിലുള്ള വിജയന്റെ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്
1963 *പേട്രിയറ്റ്* പത്രത്തിൽ ചേർന്ന വിജയൻ
1967 ൽ അവിടെ നിന്നും പുറത്താക്കപ്പെട്ടു.
ഹിന്ദു, സ്റ്റേറ്റ്സ്മാൻ എന്നീ ഇംഗ്ലീഷ് പത്രങ്ങളിൽ പിന്നീട് വിജയൻ കാർട്ടൂണിസ്റ്റായി.
മലയാളത്തിൽ മാതൃഭൂമിയിലും വരച്ചു.
ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ ഉൾപ്പെടെയുള്ള വിദേശ പ്രസിദ്ധീകരണങ്ങളിലും വിജയന്റെ കാർട്ടൂണുകൾ വന്നു. *ഇലസ്ട്രേറ്റഡ് വീക്കിലിയിലും* മറ്റും ഇംഗ്ലീഷിൽ രാഷ്ട്രീയപംക്തിയും എഴുതിത്തുടങ്ങി
ഡൽഹിയിലെ ജീവിതകാലത്ത് വിജയൻ ഖസാക്കിന്റെ ഇതിഹാസം തിരുത്തിയെഴുതാൻ തുടങ്ങി.
ഖസാക്ക് എന്ന ഗ്രാമത്തിൽ
*കമ്യൂണിസ്റ്റ്* രാഷ്ട്രീയം വളരുന്നതും അവിടെ വിപ്ലവസന്ദേശംമെത്തിക്കാൻ രവി എന്ന നാഗരികനായ യുവാവ് വരുന്നതുമായിരുന്നു പഴയ രൂപത്തിൽ ഖസാക്കിന്റെ ഇതിവൃത്തം.
എന്നാൽ തിരുത്തിയെഴുത്തിൽ അതിന്റെ രൂപവും ഭാവവും ഭാഷയും മാറിമറിഞ്ഞു.
തീർത്തും വ്യത്യസ്തമായ കഥയായി അതുമാറി.
1968 ൽ
മാതൃഭൂമി ആഴ്ചപ്പതിപ്പ് ഖസാക്കിന്റെ ഇതിഹാസം ഖണ്ഡശ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു.
മലയാള സാഹിത്യത്തിൽ ആധുനികത എന്ന പുതിയ സാഹിത്യപ്രസ്ഥാനം വേരുറച്ച തുടങ്ങിയ കാലമായിരുന്നു അത്.
പഴയ രീതിയിലുള്ള കഥപറച്ചിലും യാഥാർത്ഥ്യാവിഷ്കാവുമെല്ലാം ഉപേക്ഷിച്ച് പുതിയ കാലത്തിന്റെ പ്രശ്നങ്ങൾ പുതിയ ഭാഷയിലും രീതിയിലും അവതരിപ്പിച്ച
ആധുനികത യുവതലമുറയെ വശീകരിച്ചു.
പാരമ്പര്യ ലംഘനവും നിഷേധവും രൂപപരീക്ഷണങ്ങളും
യാഥാസ്ഥിതികർക്ക്
ഞെട്ടലുണ്ടാക്കുന്ന ആശയങ്ങളും സാഹിത്യത്തിൽ രംഗപ്രവേശം ചെയ്ത ആ കാലത്തിന് ഖസാക്കിന്റെ ഇതിഹാസം ഒരു സ്വപ്നസൃഷ്ടിയായി
"കൂമൻകാവിൽ ബസ് ചെന്ന് നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല."
എന്ന നോവലിന്റെ ആദ്യവാക്യം തന്നെ പുതിയൊരു സാഹിത്യഭാവനയുടെ വരവറിയിച്ചു.
രണ്ട് മൂന്ന് അധ്യായങ്ങൾ പിന്നിട്ടപ്പോഴേക്കും ഒരു ആധുനിക ക്ലാസ്സിക് കൃതി പിറക്കുകയാണെന്ന് സൂക്ഷ്മദൃക്കുകൾ മനസ്സിലാക്കി.
പന്ത്രണ്ട് വർഷം നോവലിന്റെ കയ്യെഴുത്ത് പ്രതി
നിധി പോലെ ഡൽഹിയിലടക്കം അദ്ദേഹം കൊണ്ട് നടന്നിരുന്നു.
പരിചിതരായ സാഹിത്യപ്രേമികളെ ഏതെങ്കിലും സ്ഥലത്ത്
ഒന്നിച്ച് കിട്ടുമ്പോൾ അധ്യായങ്ങൾ വായിച്ച് കേൾപ്പിക്കാറുമുണ്ടായിരുന്നു.
1969 ൽ _സാഹിത്യ പ്രവർത്തക സഹകരണ സംഘം_ പുസ്തകരൂപത്തിൽ _ഖസാക്ക്_ പുറത്തിറക്കി.
1990 ൽ _ഡിസി_ പതിപ്പും
പുറത്ത് വന്നു.
നോവലിന്റെ അവസാനം
രവിക്ക് സർപ്പദംശനം
ഏല്ക്കുന്നതായല്ല
വിജയൻ ഭാവന ചെയ്തിരുന്നത്.
പിന്നീട് ഡൽഹിയിലെ
സാഹിത്യ സുഹൃത്തുക്കളുടെ
അഭിപ്രായത്താലാണ്
കഥാഗതി മാറിമറഞ്ഞത്.
ഖസാക്ക് എന്ന നോവലിൽ
വിഭാവനം ചെയ്യുന്ന സാങ്കല്പിക
ഗ്രാമം വിജയന്റെ ജന്മസ്ഥലത്തിനടുത്തുള്ള
*തസ്റാക്കാണ്.*
പാലക്കാട് നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണത് ( *കൊടുമ്പ്* പഞ്ചായത്തിലെ ഒരു വാർഡ്.)
നോവലിൽ പറയുന്ന _ശിവരാമൻനായരുടെ_
ഞാറ്റ്പുരയിലായിരുന്നു
അവധിക്കാലത്ത് വന്നെത്തിയ
വിജയന്റെ വാസം.
മലയാള സാഹിത്യചരിത്രത്തിൽ ഇന്നും ഒരു പ്രകാശഗോപുരമായി നില്ക്കുന്ന ഖസാക്കിലെ
ചില കഥാപാത്രങ്ങൾ
*അരിക്കോട്ടെ* ബാല്യത്തിൽ തന്നെ രൂപമെടുത്ത് തുടങ്ങിയിരുന്നു.
*പുതുനഗരം, കിണാശ്ശേരി*
മുതലായ സ്ഥലങ്ങളിലെ
റാവുത്തർമാരുടെ തമിഴ് കലർന്ന പ്രത്യേക ഭാഷ
*കൊടുവായൂർ* ബോർഡ്
സ്കൂളിൽ പഠിക്കുമ്പോൾ
വിജയൻ
സ്വായത്തമാക്കിയതാണ്
എന്നാണ് വായനക്കാരുടെ
നിഗമനം.
കേട്ടാൽ മനസിലാക്കാൻ
കഴിയാതിരുന്ന ഈ ഭാഷ
മണലിയിലും പരിസരത്തും
ഇന്നും കേൾക്കാം.
പാപത്തിൽ നിന്ന് പാപത്തിലേയ്ക്കുള്ള പ്രയാണത്തിലൂടെ ജീവിതത്തിന്റെ അർത്ഥങ്ങളന്വേഷിക്കുന്ന
ഒരു പര്യവേഷകനാണ്
ഖസാക്കിലെ രവി.
സങ്കീർണമായ ഒരു പിടി
മാനസികതലങ്ങൾ നമുക്ക്
ഈ നോവലിൽ
അനുഭവവേദ്യമാകും.
ഖസാക്ക് വായിച്ചിട്ട് യാതൊന്നും അർത്ഥമാക്കാനില്ല എന്നുള്ളവരോട്
വിജയന് സങ്കടമുമുണ്ടായിട്ടില്ല.
രവിയെ നോവലിൽ അസാന്മാർഗിയായി സൃഷ്ടിച്ചതിൽ കുണ്ഠിതവുമില്ല.
_അള്ളാപിച്ച മൊല്ലാക്കയുടെ_
യഥാർത്ഥ പേര്
_അബ്ദുറഹ് മാനെന്നാണ്._
മാതാപിതാക്കൾ ദീർഘകാലം
ആറ്റ്നോറ്റിരുന്ന് ലഭിച്ച സന്താനമായത് കൊണ്ട്
*ദൈവത്തിന്റെ ദാനം*
എന്നയർത്ഥത്തിലുള്ള
വിളിപ്പേരിട്ടു.
നോവലിലും ഇതേ പേരിലാണ്
വിജയൻ മൊല്ലാക്കയെ
അവതരിപ്പിച്ചത്.
നോവലിൽ ഇടം നേടിയ
*അറബിക്കുളം,*
തസ്റാക്കിനടുത്ത
മാശാണക്കരയിലെ
മഠത്തിൽ കുളമാണ്.
രണ്ടേക്കറോളം വിസ്താമുള്ള
കുളത്തിലാണ് രാത്രികളിൽ
കബന്ധങ്ങൾ നീരാടിയിരുന്നതെന്ന്
പ്രവാചകന്റെ ഭാവന പ്രകാശിച്ചത്.
കഥയിലെ *നൈജാമലിയായ*
_കാളിയാർ ഹനീഫ_
2003 ൽ പാലക്കാട്
ഹരിക്കാരത്തെരുവ് പള്ളിയിൽ ജോലിയിലിരിക്കെ
മൃതിയടഞ്ഞു.
*അപ്പുക്കിളിയുടെ*
ജ്യേഷ്ഠസഹോദരൻ
_പിഎ തങ്ങൾകുഞ്ഞ്_
2004 ഒക്ടോബറിൽ
അന്തരിച്ചു.
ഇതിഹാസത്തിൽ
*അപ്പാക്കുട്ടി റാവുത്തരാണ്*
ഇദ്ദേഹം.
2003 ൽ ഒരു സാംസ്ക്കാരിക
പരിപാടിയിൽ
മേല്പറഞ്ഞ കഥാപാത്രങ്ങൾ
തസ്റാക്കിൽ പുനർജ്ജനിച്ചിരുന്നു.
2005 ൽ പ്രവാചകൻ
ടൗൺ ഹാളിൽ ഉറങ്ങുമ്പോൾ
താരെക്കാട്
ചെമ്പൈ സംഗീത കോളേജിലെ
ആഡിറ്റോറിയത്തിൽ
ഇതിഹാസത്തിലെ കഥാപാത്രങ്ങൾ കാർട്ടൂണുകളിലൂടെ എത്തിച്ചേർന്നിരുന്നു.
ഖസാക്കിന്റെ അഭൂതപൂർവമായ വിജയം കഴിഞ്ഞ്
16 വർഷത്തിന് ശേഷമേ
വിജയന്റെ രണ്ടാമത്തെ നോവൽ ധർമ്മപുരാണം പുറത്തിറങ്ങിയുള്ളൂ
എന്നത് അത്ഭുതമായി തോന്നാം. ഖസാക്ക് വായനക്കാരെ ഭാഷയുടെ
അസാധാരണമായ
കാന്തിവിശേഷത്തിലൂടെ അപൂർവാനുഭൂതികളിലേക്കാണ് കൂട്ടിക്കൊണ്ടുപോയതെങ്കിൽ
ധർമ്മപുരാണം നേരെ മറിച്ചായിരുന്നു.
വിസർജന ദൃശ്യങ്ങളും
അസഭ്യപദങ്ങളും
അറപ്പിക്കുന്ന രംഗങ്ങളും
നിറഞ്ഞ നോവൽ മലയാള ഭാവനയെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിച്ചു.
അശ്ലീലമെന്നും അമാന്യമെന്നും മലീമസമെന്നും വിമർശനങ്ങളുയർന്നു.
പക്ഷേ വായനക്കാർ രണ്ട് കൈയും നീട്ടി ധർമ്മപുരാണത്തെ സ്വീകരിച്ചു
എന്നത് വേറെ കാര്യം.
സേച്ഛാധിപത്യത്തിന്റെ
മഹാഭീകരതയെയും
നിഷ്ഠൂരതയെയും ജനദ്രോഹത്തെയും കുറിച്ചുള്ള
ഒരു രാഷ്ട്രീയാന്യാപദേശ കഥയായിരുന്നു ധർമ്മപുരാണം.
ആ ഭയാനകവാഴ്ചയുടെ ദുഷ്ടത ആവിഷ്കരിക്കുന്നതിന് വേണ്ടിയാണ്
വിജയൻ പകമൂത്തത് പോലെ അശ്ലീലപദങ്ങൾ ഉപയോഗിച്ചത്.
അതേ അളവിൽ ശാന്തിയുടെയും
പ്രത്യാശയുടെയും സ്നേഹവായ്പിന്റെയും
പദാവലിയും
ധർമ്മപുരാണത്തിൽ
ഉണ്ട്. ധർമ്മപുരി എന്ന രാജ്യത്തെ ഏകാധിപതിയായ *പ്രജാപതിയുടെ* കഥയാണ് ധർമ്മപുരാണം.
ഒപ്പം അവിടെയെത്തിയ _സിദ്ധാർത്ഥൻ_ എന്ന ഋഷി തുല്യനായ രാജകുമാരന്റെയും ഇന്ത്യൻ രാഷ്ട്രീയത്തെയും ഒപ്പം ലോകത്തെവിടെയും സംഭവിക്കാവുന്ന സർവാധിപത്യ ഭരണത്തെയും
കടുംനിറത്തിൽ അവതരിപ്പിക്കുകയായിരുന്നു ഈ നോവൽ.
ധർമ്മപുരാണത്തിന്റെ പ്രസിദ്ധീകരണം16 വർഷം വൈകിയതിന് കാരണവും സ്വേച്ഛാധിപത്യമായിരുന്നു.
1974 ൽ വിജയൻ നോവൽ എഴുതിത്തീർത്തിരുന്നു.
1975 ജൂലൈ 25 മുതൽ ഖണ്ഡശ പ്രസിദ്ധീകരണം തുടങ്ങുമെന്ന് മലയാളനാട് വാരികയിൽ പരസ്യവും വന്നു.
പക്ഷേ 1975 ജൂൺ 25 ന് അന്നത്തെ പ്രധാനമന്ത്രി *ഇന്ദിരാഗാന്ധി* രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതോടെ നോവലിന്റെ പ്രസിദ്ധീകരണം നിർത്തിവച്ചു.
19 മാസം നീണ്ട് നിന്ന അടിയന്തരാവസ്ഥ
ഇന്ത്യൻ ജനാധിപത്യത്തിന്റെ
ചരിത്രത്തിലെ കറുത്ത യുഗമായിരുന്നു.
ഭരണകൂടം സേച്ഛാധിപത്യപരമായി പെരുമാറി.
നിരവധി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
അനേകം പേർ തടങ്കലിൽ മരിച്ചു.
കൊടിയ മർദ്ദനങ്ങളും ജനാധിപത്യവിരുദ്ധമായ
നടപടികളുമരങ്ങേറി.
പൗരാവകാശങ്ങൾ റദ്ദാക്കപ്പെട്ടു.
പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി.
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വം അപകടത്തിൽ
എന്ന് പറഞ്ഞാണ്
തനിക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്.
ഭയാനകമായ ഈ സേച്ഛാധിപത്യം
വിജയന്റെ ഭാവനയെ അലട്ടി.
അക്കാലത്ത് അദ്ദേഹം *കലാകൗമുദി* വാരികയിൽ "ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം" എന്ന പ്രശസ്തമായ കാർട്ടൂൺ പരമ്പര വരച്ചു.
സെൻസർഷിപ്പ് നിലവിലുണ്ടായിരുന്നതിനാൽ പ്രത്യക്ഷ വിമർശനമില്ലാതെ ഗൂഢ വിമർശനമായിരുന്നു അതിലുണ്ടായിരുന്നത്.
ദാർശനികമായ ആ വിമർശന പരിഹാസം സെൻസർമാർക്ക് മനസ്സിലായതുമില്ല.
അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയുടെ ഭരണത്തെയും പറ്റി വിജയനെഴുതിയ പ്രതിരൂപാത്മകമായ കഥകൾ
*ഒരു നീണ്ട രാത്രിയുടെ ഓർമ്മയ്ക്കായി* എന്ന പേരിൽ
1979 ൽ പ്രസിദ്ധീകരിച്ചു.
1977 ൽ അടിയന്തരാവസ്ഥ പിൻവലിച്ച ശേഷം ധർമ്മപുരാണം മലയാളനാട്ടിൽ പ്രസിദ്ധീകരിച്ചു.
പക്ഷേ പുസ്തകരൂപത്തിൽ പുറത്തുവരാൻ പിന്നെയും കാലമെടുത്തു. അപ്പോഴേക്കും അദ്ദേഹം വീണ്ടും തിരുത്തലുകൾ വരുത്തി.
1985 ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ധർമ്മപുരാണം സർവാധിപത്യത്തിനും വഞ്ചനാപരമായ രാഷ്ട്രീയത്തിനും എതിരായ
കലാപരമായ ആക്രമണമാണ്.
1979 മുതൽ മലയാളനാട് വാരികയിൽ
*ഇന്ദ്രപ്രസ്ഥം* എന്ന പേരിൽ ഒരു രാഷ്ട്രീയ വിശകലന പംക്തി വിജയൻ ആരംഭിച്ചു. പിൽക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഇന്ത്യാടുഡേ, മലയാളം എന്നിവയിലും ആ പംക്തി തുടർന്നിരുന്നു. ഇന്ദ്രപ്രസ്ഥത്തിലെ ലേഖനങ്ങളിലൂടെയാണ് രാഷ്ട്രീയ ചിന്തകനായ വിജയൻ രംഗത്ത് വന്നത്.
ദൈനം ദിന ദേശീയരാഷ്ട്രീയം,
യുദ്ധം, അണുവായുധം, ആയുധക്കച്ചവടം, പ്രകൃതിചൂഷണം തുടങ്ങിയവയ്ക്കെതിരെയുള്ള ശക്തമായ നിലപാടുകൾ ലേഖനങ്ങളിൽ അദ്ദേഹം സ്വീകരിച്ചു *കമ്യൂണിസത്തിന്റെ* സർവ്വാധിപത്യ പ്രവണതകളുടെ വിമർശകൻ കൂടിയായിരുന്നു വിജയൻ.
ദേശീയതയില്ലാതിരുന്ന
ഇന്ത്യയിലെ കമ്യൂണിസ്റ്റുകളെ
അടച്ചാക്ഷേപിക്കാനും
വിജയൻ മറന്നിരുന്നില്ല. അന്താരാഷ്ട്രവീക്ഷണമുള്ള ദാർശനികനായ ചിന്തകനെയാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ കാണാവുന്നത്.
ഇന്ദ്രപ്രസ്ഥം, ഘോഷയാത്രയിൽ തനിയെ,
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ,
സന്ദേഹിയുടെ സംവാദം, വർഗ്ഗസമരം, സ്വത്വം, കുറിപ്പുകൾ, ഹൈന്ദവനും അതി ഹൈന്ദവനും,
അന്ധനും അകലങ്ങൾ കാണുന്നവനും,
ഒവി വിജയന്റെ ലേഖനങ്ങൾ എന്നീ പുസ്തകങ്ങളിലായി വിജയന്റെ രാഷ്ട്രീയചിന്തകൾ സമാഹരിക്കപ്പെട്ടിട്ടുണ്ട്. ചരിത്ര പുരുഷൻമാരുമായി നടത്തുന്ന സംവാദങ്ങളുടെ രൂപത്തിൽ *എന്റെ ചരിത്രാന്വേഷണ പരീക്ഷകൾ* എന്ന ആക്ഷേപഹാസ്യ കൃതിയും അദ്ദേഹം രചിച്ചു.
ധർമ്മപുരാണത്തിന് ശേഷം വിജയന്റെ ചിന്തയിലും രചനയിലും ഒരു പരിവർത്തനം ദൃശ്യമായി. ആത്മീയതയുമായി അടുപ്പമുള്ള ദാർശനിക സമീപനമായിരുന്നു അത്. ഹിന്ദുതത്വചിന്തയോടും ആത്മീയവാദത്തോടും അടുപ്പമുള്ള ഈ ജീവിതദർശനം ആദ്യകാല കൃതികളിൽ സൂക്ഷ്മരൂപത്തിൽ ഉള്ളതുതന്നെയായിരുന്നു. സ്നേഹം കാരുണ്യം എന്നിവയെ ആധാരമാക്കിയുള്ള ഒരു ദർശമാണ് *ഗുരുസാഗരം,*
*മധുരം ഗായതി,* *പ്രവാചകന്റെ വഴി,* *തലമുറകൾ* എന്നീ നോവലുകളിൽ കാണാവുന്നത്.
മധുരം ഗായതി
കലാകൗമുദിയിലാണ്
സീരിയലൈസ് ചെയ്ത് വന്നത്.
രാഷ്ട്രീയം, ചരിത്രം, ദേശീയത, ഗോത്രങ്ങൾ, വിപ്ലവം, ആത്മീയാന്വേഷണം തുടങ്ങിയ വിഷയങ്ങൾ ദാർശനിക തലത്തിൽ ആവിഷ്കരിച്ചു ആ നോവലുകൾ.
*ഗുരു ദൈവം* എന്നീ സങ്കല്പങ്ങൾ നോവലുകളിലും കഥകളിലും മുഖ്യസ്ഥാനത്തേയ്ക്ക് കടന്നുവരികയും ചെയ്തു.
കൃതികളിലെ
ഹൈന്ദവദാർശനികത വിജയനെതിരെ വിമർശനങ്ങൾ ഉയരാനും വഴിവെച്ചു. തുടക്കം മുതൽ വിജയന്റെ സാഹിത്യകൃതികളുടെ ഏറ്റവും വലിയ സവിശേഷത അവയിൽ നിറഞ്ഞു നിന്ന ഹാസ്യമായിരുന്നു. കാർട്ടൂണിസ്റ്റിന്റെ മനോഭാവത്തോടെ രാഷ്ട്രീയത്തെയും സമൂഹത്തെയും പരിഹാസ വിഷയമാക്കിയ ആ ശൈലി പിൽക്കാല കൃതികളിൽ കുറവാണ്.
പകരം ദാർശനികവും
ആധ്യാത്മികമായ ഗൗരവവും അവയിൽ പ്രാധാന്യം നേടി.
ചെറുകഥാകൃത്ത് എന്ന നിലയിൽ ഉന്നതമായ സ്ഥാനമാണ് വിജയനുള്ളത്. ഹാസ്യമാണ് വിജയന്റെ കഥകളുടെ മുഖമുദ്ര. ഒപ്പം രൂക്ഷമായ സാമൂഹിക വിമർശനവും.
പിൽക്കാല കഥകളിൽ
ദാർശനികവും കാരുണ്യദർശനവും പ്രാമുഖ്യം നേടി.
*കടൽത്തീരത്ത്* എന്ന കഥ മലയാളത്തിലെ ഏറ്റവും മികച്ച കഥകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകനെ കാണാനെത്തുന്ന _വെള്ളായിയപ്പൻ_ എന്ന നിരക്ഷരനായ
വൃദ്ധഗ്രാമീണന്റെ സങ്കടങ്ങളുടെ കഥപറഞ്ഞ "കടൽത്തീരത്ത്" വായനക്കാരെ വേദനയും വീർപ്പുമുട്ടലും നിറഞ്ഞ മാനസികാവസ്ഥയിലേയ്ക്കാണ് എത്തിച്ചത്.
കടൽത്തീരത്ത്,
_രാജീവ് നാഥും_ *അരിമ്പാറ,*
_മുരളിനായരും_ ചലച്ചിത്രമാക്കിയിട്ടുണ്ട്. അശാന്തി,
ബാലബോധിനി,
പൂത പ്രബന്ധവും മറ്റു
കഥകളും,
കാറ്റു പറഞ്ഞ കഥ,
കുറെ കഥാബീജങ്ങൾ
ഒവി വിജയന്റെ കഥകൾ എന്നിവയാണ് വിജയന്റെ മറ്റ് ചെറുകഥാ സമാഹാരങ്ങൾ.
ഖസാക്കിന്റെ ഇതിഹാസത്തിന്റെ
രചനയെപ്പറ്റി *ഇതിഹാസത്തിന്റെ ഇതിഹാസം* എന്ന ആത്മകഥാപരമായ കൃതിയും വിജയൻ രചിച്ചു.
ഒരു നോവലിന്റെ
രചനയെപ്പറ്റി
നോവലിസ്റ്റ് മറ്റൊരു പുസ്തകം എഴുതുക എന്ന അപൂർവ്വത മലയാളത്തിൽ മറ്റൊരിക്കലും ഉണ്ടായിട്ടില്ല. കാർട്ടൂൺ സമാഹാരമായ _ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനവും_ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ നോവലുകളിൽ ഒന്നായിട്ടും ഖസാക്കിന്റെ ഇതിഹാസത്തിന് വലിയ പുരസ്കാരങ്ങളൊന്നും ലഭിച്ചില്ല. ആ കാലഘട്ടത്തിന്റെ യാഥാസ്ഥിതിക മനോഭാവമായിരുന്നു അതിന് കാരണം.
ഖസാക്ക് പ്രസിദ്ധികൃതമായ
നാളുകളിൽ അതിന്
സർക്കാർ തലത്തിൽ
ഏതെങ്കിലും
പുരസ്ക്കാരം ലഭിച്ചിരുന്നുവെങ്കിൽ
അതൊരു നോബൽ ജേതാവിന്റെ അഹങ്കാരത്തോടെ ഏറ്റ് വാങ്ങുമായിരുന്നു.
ഒരിക്കൽ വിജയൻ തന്നെ
പറഞ്ഞതാണിത്.
1970 ൽ *ഓടക്കുഴൽ* പുരസ്കാരവും
1992 ൽ *മുട്ടത്തുവർക്കി* പുരസ്കാരവും മാത്രമാണ് ഖസാക്കിന് കിട്ടിയത്.
ഗുരുസാഗരത്തിന്
1990 ൽ കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകളും
1991ൽ *വയലാർ* അവാർഡും
ലഭിച്ചു
*എഴുത്തച്ഛൻ* പുരസ്കാരം
മാതൃഭൂമി സാഹിത്യ പുരസ്കാരം,
തപസ്യ സഞ്ജയൻ പുരസ്കാരം
എന്നിവയാണ് മറ്റ് അവാർഡുകൾ
2003 ൽ വിജയന് *പത്മഭൂഷൻ* ലഭിച്ചു.
2005 ൽ ആന്ധ്രാസർക്കാർ
ആയുഷ്കാല നേട്ടത്തിനുള്ള
പ്രത്യേക പുരസ്കാരം നൽകി
ജീവിതത്തിൽ ഭൂരിഭാഗം സമയവും കേരളത്തിനുപുറത്ത് വിശേഷിച്ചും ഡൽഹിയിലാണ് വിജയൻ ജീവിച്ചത്. അന്ത്യകാലത്ത് കുറച്ചുകാലം *കോട്ടയത്ത്* സഹോദരി ഒവി ഉഷയോടൊപ്പം കഴിഞ്ഞ അദ്ദേഹം പിന്നീട് ഭാര്യ തെരേസ ഗബ്രിയേലിന്റെ നാടായ *ഹൈദരാബാദിലേക്ക്* മടങ്ങി.
2005 മാർച്ച് 30 ന് ആറ് മാസത്തോളം നീണ്ട രോഗാവസ്ഥയ്ക്ക് ശേഷം വിജയൻ ഹൈദരാബാദിലെ
_കെയർ_ ആശുപത്രിയിൽ അന്തരിച്ചു. പിറ്റേന്ന് കേരളത്തിൽ കൊണ്ടുവന്ന മൃതദേഹം
*തിരുവില്വാമലയ്ക്കടുത്ത്* ഭാരതപ്പുഴയുടെ
തീരത്ത് _ഐവർ മഠത്തിൽ_ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു.
ഏകമകൻ മധുവിജയൻ
അമേരിക്കയിൽ ഗ്രാഫിക്ക്
ഡിസൈനറാണ്.
ശാന്തയുടെ മകൻ
_രവിശങ്കർ_ കാർട്ടൂണിസ്റ്റാണ്.
അനുഗൃഹീത നടൻ _മോഹൻലാലിന്റെ_
സിനിമാപ്രവേശത്തിന്റെ
രജതജൂബിലി ആഘോഷം 2003 ഒക്ടോബറിൽ തിരൂവനന്തപുരത്ത് നടന്ന വേളയിൽ മലയാള
നോവൽസാഹിത്യത്തിലെ മറക്കാനാകാത്ത പത്ത് കഥാപാത്രങ്ങളെ നോവലിൽ നിന്നടർത്തിയെടുത്തു അരങ്ങിലേയ്ക്ക് കൊണ്ടു വന്നതിൽ ഒരാൾ
_ഖസാക്കിലെ_
*അളളാപിച്ചാ* *മൊല്ലാക്കയായിരുന്നു.*
തസ്റാക്കിലെ ഓത്ത് പള്ളിയിലെ പുരോഹിതനായ മൊല്ലാക്ക, ദേശത്ത് ഏകാദ്ധ്യപക വിദ്യാലയം വരുന്നതിൽ അസഹിഷ്ണുത കൊള്ളുന്നതും _കുഞ്ഞാമിന_ കൊണ്ടുവന്ന വെള്ളയപ്പം മൊല്ലാക്കയ്ക്ക് കൊടുക്കാതെ,
വരുന്ന വഴിയിൽ പുറകെ വന്ന മയിലുകൾക്ക് കൊടുത്തതും മയിൽ ആമിനയുടെ കാലിൽ കൊത്തി ചോര വരുത്തിയതും
ബീഡി തെറുപ്പുകാരനായ _നൈജാമലിയെ_ വർണിച്ചതുമായ ഭാഗങ്ങളാണ് മോണോആക്ടിലൂടെ
ലാൽ മൊല്ലാക്കയുടെ വേഷത്തിലൂടെ അത്യുജ്ജ്വലമായി അവതരിപ്പിച്ചത്.
പൂർത്തിയാകാത്ത മൂന്ന്
പുസ്തകങ്ങൾ അവശേഷിപ്പിച്ചാണ് വിജയൻ
കടന്ന് പോയത്.
*പത്മാസനം* എന്ന
നോവൽ, ഇംഗ്ലീഷിലുള്ള ലേഖനങ്ങളുടെ സമാഹാരം
എന്നിവയുടെ പണിപ്പുരയിലായിരുന്നു
വിജയൻ. ഗുരുസാഗരവും
തലമുറകളും ജർമൻ ഭാഷയിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ചർച്ചകളും നടന്ന് വരികയായിരുന്നു.
തലമുറകൾക്ക് ശേഷം
വിജയൻ എഴുതി വന്ന നോവലാണ് _പത്മാസനം._
ഏറെക്കാലമായി മനസ്സിൽ
കൊണ്ട് നടന്ന ഈ വിഷയം
ഒരിക്കൽ കാൽഭാഗത്തോളം
എഴുതിയതാണെങ്കിലും വീണ്ടും തിരുത്തിയെഴുതാൻ
തുടങ്ങിയിരുന്നു.
നോവലിന്റെ ആദ്യത്തെ ഘടന
മുഴുവൻ മാറ്റുകയാണെന്നും
വിജയൻ പറഞ്ഞിരുന്നു.
പാർക്കിൻസൺ രോഗം ബാധിച്ച ശേഷം പറഞ്ഞ് കൊടുത്തെഴുതിക്കുകയായിരുന്നു. ഗുരുസാഗരവും തലമുറകളും ഇങ്ങിനെയെഴുതിയ നോവലുകളായിരുന്നു.
ഡൽഹിയിൽ ഒരു കാർട്ടൂൺ
അക്കാദമിയായിരുന്നു
വിജയന്റെ പൂർത്തീകരിക്കപ്പെടാതെപോയ മറ്റൊരു സ്വപ്നം.
വിജയന് ഒരു വീട് അനുവദിക്കാൻ _വാജ്പേയി_
_സർക്കാരിന്റെ_ കാലത്ത്
തീരുമാനിച്ചതാണ്.
ഡൽഹിയിലേക്ക് മടങ്ങാൻ
വിജയൻ ഏറെ ആഗ്രഹിച്ചിരുന്നതാണ്.
മലയാള സാഹിത്യത്തിലേക്ക് സൗമ്യമധുരമായി വീശിയ ആ
പനങ്കാറ്റ് ഒടുവിൽ പതിഞ്ഞമർന്നു.
കൃതാർത്ഥതയോടെയാവും
ഒവി വിജയൻ യാത്രയായത്.
അറിവിന്റെ മഹാദുഖങ്ങളറിഞ്ഞ്
ആത്മീയസംഗീതം കൊണ്ട് ജീവിതം നിറച്ച് ഏകാന്തനായ
തീർത്ഥാടകനെപ്പോലെ വിജയൻ അനന്തതയിലേയ്ക്ക്
നടന്ന് മറഞ്ഞു.
വരി കൊണ്ടും വര കൊണ്ടും
ചിന്ത കൊണ്ടും അദ്ദേഹം
ചരിത്രത്തിലിട്ട കയ്യൊപ്പുകൾ
കാലം എന്നും സൂക്ഷിക്കും.
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment