Mar_26_1977/ ടി.വി.തോമസ്

*പ്രിയപ്പെട്ട അച്ചായാ,*

*മനോരമയുടെ ഈ റിപ്പോർട്ട് വായിച്ചുകാണുമല്ലോ?.*
*അതു വായിച്ചു കഴിഞ്ഞപ്പോൾ പഴയ കുറെ  മധുരസ്മരണകൾ* *അയവിറക്കി*. *ഹുദയത്തിൽ ഒരു കുളിർമ.* *ആനന്ദം.*
*അങ്ങേയ്ക്ക് ദീർഘായുസ്സും ഭാവുകങ്ങളും നേർന്നുകൊണ്ട്,*

*സ്വന്തം ടി വി തോമസ്സ്*

1976 ഫെബ്രുവരി 9 ന് നാടകനടൻ *സെഞ്ചാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരുടെ*  എഴുപത്തഞ്ചാം ജന്മദിനവാർഷികം പ്രമാണിച്ച്  _മനോരമ_ പത്രത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
*ടി വി തോമസ്* അത്
വായിച്ചശേഷം വെട്ടിയെടുത്ത് സ്വന്തം കൈപ്പടയിൽ ആദ്യം കണ്ട വാചകങ്ങളുള്ള കത്ത് തയ്യാറാക്കി
ഭാഗവതർക്കയച്ചുകൊടുത്തു.

കേരളം, ആദ്യനാളുകളിൽ ഭരിച്ച കരുത്തനായ ഭരണാധികാരിയും  ധീരദേശാഭിമാനിയുമായ
*ടി.വി. തോമസ്സിന്റെ*  അപൂർവ്വമായ നേരമ്പോക്കുകളിലൊന്നായിരുന്നു ഭാഗവതർക്കം  അനുഭവപ്പെട്ടത്.
സ്നേഹവും പരിചയമുള്ളവർക്ക് അവരെക്കുറിച്ച് പത്രങ്ങളിൽ വരുന്ന വാർത്തകൾ വായിച്ച ശേഷം വെട്ടിയെടുത്തയക്കുക.
വിചിത്രമായ സ്വഭാവം.

*"എന്താടോ നെട്ടൂരാന്റെ പേരിലുള്ള ചാർജ്"?*

*"Iam asking you what is the charge against him,",?*
*What enquiry,,?*

*""It is a deliberate attempt of character assassination"*

1990 ൽ
*ചെറിയാൻ കല്പകവാടി* എന്ന കഥാകാരൻ പിതാവായ *വർഗ്ഗീസ്സ് വൈദ്യന്റെ* ഓർമ്മകളിൽ സൂക്ഷിച്ചിരുന്ന ഒരു വിപ്ലവകഥയെ തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമരമായി അവതരിപ്പിച്ചുകൊണ്ട് ഒരു സിനിമാക്കഥയെഴുതി സംവിധായകൻ *വേണുനാഗവള്ളിയെ* ഏല്പിക്കുന്നു.
*കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ* ഈറ്റില്ലമെന്ന് വിശ്വസിക്കപ്പെടുന്ന *ആലപ്പുഴ* ജില്ലയിലെ കുട്ടനാട്ടുകാരനായ  *നാഗവള്ളി ആർ.എസ്സ് കുറുപ്പിപ്പിന്റെ* മകൻ, അധാർമ്മികനായ
ഒരു ഭരണാധികാരി
പാവപ്പെട്ട തൊഴിലാളികളെ
തോക്കുകൊണ്ട് ചുട്ടുകൊന്ന് കടലിലെറിഞ്ഞ  കഥ അഭ്രപാളികളിൽ *ലാൽസലാം* എന്ന പേരിൽ ചിത്രീകരിച്ചു.
ദിവാന്റെ പട്ടാളവുമായുള്ള
സമരത്തിലും തുർർന്ന് ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ ധനകാര്യമന്ത്രിയുമായ
*ഡികെ ആന്റണി* എന്ന കഥാപാത്രത്തിന് _ടിവിയുടെ_ പ്രതിരൂപമാണ്
ദിവംഗതനായ നടൻ *മുരളി*.
അവതരിപ്പിച്ച കഥാപാത്രം പോലീസ് സ്റ്റേഷന് മുന്നിൽ വന്ന് ആക്രോശിക്കുന്ന സംഭാഷണമാണ് മുകളിൽ.

കേരളത്തിലെ രാഷ്ടിയ സമരങ്ങളുടെ ചരിത്രത്തിൽ  ഏറ്റവും രക്തസ്നാതമായ  അധ്വായമാണ് 1946 ലെ
*പുന്നപ്രവയലാർസമരം.*
തിരുവിതാംകൂർ ദിവാൻ നിർദ്ദയം അടിച്ചമർത്തിയ ആ തൊഴിലാളി പ്രക്ഷോഭത്തിൽ
നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു.
ആ സമരത്തിന്റെ
ധീരനായകനായിരുന്ന
_ടിവി തോമസ്സ്_  എന്ന കമ്യൂണിസ്റ്റ്‌ നേതാവിന്റെ സ്മരണകൾ ഉണരുന്ന ദിനമാണിന്ന്..
1977 മാർച്ച് 26 നാണ് ഗുരുതരമായ ക്യാൻസർ രോഗംമൂലം *തോമസ്സ്* അന്ത്യയാത്രയായത്.

*നാമീ മണ്ണ് പൊന്നാക്കും നാളെ*
*നാമീ പൊന്ന് കൊയ്യും നമ്മൾക്കായ്.*

*ആലപ്പുഴ* പട്ടണത്തിലെ  ഫാക്ടറി വാർഡിലുള്ള തൈപ്പറമ്പിൽ ഭവനത്തിൽ
_ടിസി വർഗ്ഗീസിന്റെയും_ _അന്നാമ്മയുടേയും_ മകനായി1910 ജനുവരിയിൽ തോമസ്സ് ജനിച്ചു.
കുട്ടിക്കാലത്ത് ഉമ്മച്ചനെന്ന ഓമനപ്പേരിലാണ് തോമസ്സ് അറിയപ്പെട്ടിരുന്നത്.
പഠിത്തത്തിൽ സമർത്ഥനായിരുന്ന തോമസിനെ ഐസിഎസ്സ് കാരനാക്കണമെന്ന് പിതാവാഗ്രഹിച്ചു.
ഹൈസ്കൂൾ
പഠനത്തിനുശേഷം _ചങ്ങനാശേരി_ എസ്ബി കോളേജിലും _എറണാകുളം_ മഹാരാജാസിലും ചേർന്നു പഠിച്ച അദ്ദേഹം
1930 ൽ ബിഎ. ബിരുദംനേടി.
നിയമബിരുദം നേടാനുള്ള ശ്രമത്തിന്റെ  ഭാഗമായി മദിരാശിയിൽ നിന്ന്
എഫ്എൽ പരിക്ഷ ജയിച്ച് തുടർന്നുള്ള പഠനത്തിന് _തോമസ്_ _തിരുവനന്തപുരത്തെത്തി_.

തിരുവിതാംകൂറിൽ ഉത്തരവാദഭരണം നേടുന്നതിനായി രൂപമെടുത്ത സ്റ്റേറ്റ് കോൺഗ്രസുമായി ബന്ധപ്പെട്ട് അദ്ദേഹം വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിച്ചു.
നിയമബിരുദ പരീക്ഷ
കഴിഞ്ഞയുടൻ  തോമസ്
_എറണാകുളത്തെത്തി_.
താമസിയാതെ തോമസിന്റെ ശ്രദ്ധ തൊഴിലാളികളിലേക്ക് തിരിഞ്ഞു.

*വസന്തലീലാതിലകം* *ചാർത്തിയ വയലേലകളിൽ,*
*വിയർപ്പ് മുത്തുകൾ*
*നമ്മളണിഞ്ഞ പണിശാലകളിൽ.*

സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തരായിത്തീർന്ന  വിപ്ലവകാരികളായ യുവാക്കൾ  റാഡിക്കൽ ഗ്രൂപ്പ് എന്ന വിഭാഗമായി മാറി.
തിരുവിതാംകൂറിലെ ഏറ്റവും അംഗസംഖ്യയുള്ള
തൊഴിലാളി സംഘടനയായിരുന്ന _തിരുവിതാംകൂർ കയർ ഫാക്ടറി  തൊഴിലാളി യൂണിയന്റെ_ പ്രസിഡണ്ടായി
1940 ൽ തോമസ് തിരഞ്ഞെടുക്കപ്പെട്ടു.
സോഷ്യലിസ്റ്റ് മനോഭാവിയായ തോമസ്
1940 ൽ
കമ്യൂണിസ്റ്റ് പാർട്ടിയിലെത്തി.
ഉത്തരവാദഭരണത്തിനായൂളള  സമരം ഊർജ്ജിതമാക്കാൻ തൊഴിലാളികളും പണിമുടക്ക് ആരംഭിച്ചു.
കടുത്ത കരിനിയമങ്ങൾ പ്രഖ്യാപിച്ച് സമരത്തെ ചെറുക്കാൻ ക്രൂരനായ ദിവാൻ
പല മുറകളും പരിക്ഷിച്ചു. തൊഴിലാളികൾ പിന്മാറിയില്ല.

*ഉയരും ഞാൻ നാടാകെ*
*പടരും ഞാൻ പുത്തനൊരുയിർ*
*നാട്ടിനേകിക്കൊണ്ടുയരും*
*വീണ്ടും...*

1946 ഒക്ടോബർ 24 ന്  *പുന്നപ്രയിൽ* പട്ടാളം വെടിവെച്ചു.
മൂന്നുദിവസത്തിന് ശേഷം *വയലാറിൽ* ഭീകരമായ  ഏറ്റുമുട്ടലാണ് നടന്നത്.
കല്ലും വാരിക്കുന്തവുമായി തൊഴിലാളികൾ പോലീസുമായി ഏറ്റുമുട്ടി.
യന്ത്രതോക്കുകൾ മണിക്കൂറുകളോളം
തീ തുപ്പിയപ്പോൾ അവിടെ മൃതദേഹങ്ങൾ കുന്നുകൂടി.
സമരങ്ങളുടെ ഉത്തരവാദിത്തം തോമസ് ഏറ്റെടുത്തപ്പോൾ ഒക്ടോബർ 30 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

1947 ൽ _ഇന്ത്യ_ സ്വതന്ത്രയായതോടെ തിരുവിതാംകൂറിൽ
ഉത്തരവാദഭരണം അനുവദിക്കപ്പെട്ടു. തുടർന്ന് നിയമനിർമ്മാണ സഭയിലേയ്ക്ക് നടന്ന തെരത്തെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്കെതിരെ കമ്യൂണിസ്റ്റുകാർ മത്സരിച്ചു തോറ്റു.
 _ആലപ്പുഴയിൽ_ തോമസ്സും.

1952 ൽ തിരുകൊച്ചി നിയമസഭയിലേയ്ക്ക്  ആലപ്പുഴയിൽനിന്ന്
തോമസ് ജയിച്ചു.
അദ്ദേഹം പ്രതിപക്ഷ നേതാവായി.
അടുത്തവർഷം
ആലപ്പുഴ നഗരസഭയിലേയ്ക്ക് ടിവി  തെരഞ്ഞെടുക്കപ്പെട്ടു.
ആദ്യമായി
ഇന്ത്യയിലെ ഒരു നഗരസഭയുടെ ഭരണം കയ്യാളിയ കമ്യൂണിസ്റ്റ്
പാർട്ടിയുടെ നഗരസഭാധ്യക്ഷനായി ടിവി തെരഞ്ഞെടുക്കപ്പെട്ടു.
1957 ൽ സംസ്ഥാന മന്ത്രിയാകുന്നതുവരെ അധ്യക്ഷസ്ഥാനത്തിരുന്നു.

*നാളെ രാവിലെയൊരു*
*കല്ലിടീലുണ്ട്, ആലുവായിൽ.*
*മിനിസ്റ്റർ സേതുലക്ഷ്മിയും*
*ടൂറിലാ,.*
*നീലേശ്വരത്ത് പോലീസ് സ്റ്റേഷന് കല്ലിടുന്നു.*
*ഭർത്താവ് മുൻസിപ്പൽ*
*മാർക്കറ്റിനും.*

*കുടുംബത്തിന് അടിത്തറയില്ലാത്തവർ*
*എവിടെ കല്ലിട്ടിട്ട് എന്ത് കാര്യം?.*

1956 ൽ സംസ്ഥാനം നിലവിൽ വന്നു.1957 ൽ തിരഞ്ഞെടുപ്പ്.
*നമ്പൂതിരിപ്പാടിന്റെ* നേതൃത്വത്തിൽ വന്ന മന്ത്രിസഭയിൽ തൊഴിലിന്റെയും ഗതാഗതത്തിന്റെയും ചുമതല _തോമസിന്_.
മന്ത്രിയായിരിക്കുമ്പോൾ  അദ്ദേഹം അതേ മന്ത്രിസഭയിലെ ശ്രീമതി _കെ.ആർ ഗൗരിയമ്മയെ_ വിവാഹം ചെയ്തു.
പാർട്ടി പ്രവർത്തകരായിരിക്കുമ്പോൾ ഇവർ പ്രേമബദ്ധരായിരുന്നു.
2011 ൽ പുറത്ത് വന്ന
*കെആർ ഗൗരിയമ്മ-- ആത്മകഥ* എന്ന പുസ്തകത്തിൽ
ശ്രീമതി ഗൗരിയമ്മ തോമസ്സിനെ വളരെ ആദരവോടെയല്ല പ്രതിപാദിച്ചിരിക്കുന്നത്.
ആത്മകഥയുടെ ആദ്യഭാഗം
മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്.

കമ്യൂണിസ്റ്റ്
മന്തിസഭയ്ക്കെതിരെ 1959  ജൂൺ മുതൽ ജൂലൈ 31 വരെ പ്രതിപക്ഷം വിവിധ ജാതിമത സംഘടനകളോടൊപ്പം ചേർന്ന്  വിമോചനസമരം നടത്തി.
രാഷ്ടപതി സർക്കാരിനെ പിരിച്ചുവിട്ടു.
മന്ത്രിസ്ഥാനം നഷ്ടമായ തോമസ് ആലപ്പുഴയ്ക്ക് പോയെങ്കിലും ബന്ധുക്കൾ വിമോചനസമരത്തിൽ പങ്കെടുത്തതിൽ നീരസപ്പെട്ട് സ്വന്തം ഭവനത്തിലേക്ക് പോയില്ല.
അടുത്ത തെരഞ്ഞെടുപ്പിൽ
ടിവി തോറ്റു.
1962 ൽ അദ്ദേഹം വീണ്ടും ആലപ്പുഴ നഗരസഭയുടെ അധ്വക്ഷനായി.
1964 ൽ പാർട്ടി പിളർന്നു. തോമസ്സ്  വലതുപക്ഷത്ത് നിലയുറപ്പിച്ചു.
പാർട്ടിയിൽ രണ്ട് ചേരിയിലായതോടെ ഒന്നിച്ചുള്ള ജീവിതവും തകർന്നു.
1965 ലെ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും പ്രത്യേകം മത്സരിച്ചു.
ടിവി മത്സരത്തിൽ തോറ്റു.
ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ സർക്കാർ രൂപീകരണം നടന്നില്ല.
1967 ൽ നടന്ന ഇലക്ഷനിൽ ഇരു പാർട്ടികളും ഒരുമിച്ച് നിന്നു. തോമസും
ഗൗരിയമ്മയും  ജയിച്ച് *ഇഎംഎസ്  മന്ത്രിസഭയിൽ* അംഗങ്ങളായി.
വ്യവസായ വകുപ്പിന്റെ ചുമതലയായിരുന്നു തോമസിന്. എന്നാൽ ഭരണം മുന്നോട്ട് നീങ്ങിയതോടെ പാർട്ടികൾ അകലാൻ തുടങ്ങി.
നിയമസഭയിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും തമ്മിൽ വാഗ്വാദമുണ്ടായി.
മന്ത്രി സഭയുടെ തകർച്ചയിലാണ് ഈ പിണക്കം കലാശിച്ചത്.
തോമസിനെതിരെ അഴിമതിയാരോപണവും ഉണ്ടായിരുന്നു.

പിന്നീട് തോമസ് മുൻകൈയെടുത്ത്  *അച്യുതമേനോന്റെ* നേതൃത്വത്തിൽ മന്തിസഭ രൂപീകരിച്ചു.
 ആരോപണ വിധേയരായ *എംഎൻ*, _ടിവി_ എന്നിവർ മാറിനിന്നു.
1970 ൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ *മേനോൻ* വീണ്ടും ഭരണ നേതൃത്വത്തിലേയ്ക്ക്.
തോമസ് വീണ്ടും വ്യവസായ മന്ത്രിയായി 1977 ലെ തെരഞ്ഞെടുപ്പ് വരെ തുടർന്നു.
അടിയന്തിരാവാസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മന്ത്രിസഭ അധികാരമേറ്റയുടനെയായിരുന്നു ടിവി യുടെ വിട.

1984 ൽ സാംസ്ക്കാരിക വകുപ്പ് *സഖാവിന്റെ* ജീവചരിത്രം രചിക്കാൻ തീരുമാനിച്ചു.
കമ്യൂണിസ്റ്റ് നേതാവും സുഹൃത്തുമായ
*എം ടി ചന്ദ്രസേനനാണ്* ടിവി തോമസിന്റെ_ ജീവചരിത്രം തയ്യാറാക്കിയത്. 1969 ൽ
ഇഎംഎസ്സിനെതിരെ സഭയിൽ നടത്തിയ പ്രസംഗഭാഗം പുസ്തകത്തിൽ നിന്നൊഴിവാക്കിയാണ് 2000 ജനുവരിയിൽ പുസ്തകം പ്രസിദ്ധീകരിച്ചത്..
1957 ൽ പാർട്ടി അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തോമസ്സിന്റെ പേര്
സ്റ്റേറ്റ് കമ്മിറ്റി നിർദ്ദേശിച്ചെന്നും പറയുന്നു.

നല്ലൊരു ഫുട്ബാൾ കളിക്കാരനും
ഗുസ്തിക്കാരനുമായിരുന്നു
അദ്ദേഹം.
1950 ആലപ്പുഴയിലെ പാതിരപ്പള്ളിയിൽ ഉദയാ സ്റ്റുഡിയോ സ്ഥാപിക്കാൻ കുഞ്ചാക്കോ എ വിൻസന്റ് എന്നിവർക്കൊപ്പം തോമസും
സജീവമായി മുന്നിട്ടിറങ്ങി.
*വെള്ളിനക്ഷത്രം* എന്ന ചിത്രമായിരുന്നു ആദ്യത്തെ സംരഭം.

1977 മാർച്ച്.
ദേശീയ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പതനത്തിന്റെ ഇടയിലാണ് രണ്ട് പ്രഗല്ഭരായ നേതാക്കൾ വിട പറഞ്ഞത്.
എന്നാൽ ആ  വ്യക്തിപ്രഭാവങ്ങളുടെ  തിളക്കം ഒരു കാലത്തും മങ്ങുകയില്ല.

*ബന്ധങ്ങളേറ്റിയ ഭാരമിറക്കാതെ*
*എങ്ങനെ ശാന്തനായ് നീ മടങ്ങും.?*

*കെ. ബി. ഷാജി. നെടുമങ്ങാട്.*

Comments

Popular posts from this blog

Jan_01_1989/ജി.ശങ്കരപിള്ള

June_15_1949/ ഉള്ളൂർ

Jun_11_2008/ പാലാ നാരായണൻ നായർ