Mar_25_2008/ കെ.ടി.മുഹമ്മദ്
*രഘൂ.......*
*""ഞാൻ നിങ്ങളെ എന്റെ കല്പനകൾ* *അനുസരിപ്പിക്കുന്നതിനോടൊപ്പം എന്റെ വാക്കുകൾ* *പാലിക്കുന്നവനും കൂടിയാണ്".*
*""എനിക്കൊരു അച്ഛന്റെ സ്ഥാനം അനുവദിച്ചു തരാത്ത മക്കളെ ഞാനെന്റെ വിൽപ്പത്രത്തിൽ അനുസ്മരിക്കുകയില്ല...""*
1969 ലാണ് മഞ്ഞിലാസ്സിന്റെ ബാനറിൽ
*എം ഓ ജോസഫ്* *കടൽപ്പാലം* എന്ന ചിത്രം നിർമ്മിച്ചത്.
കർക്കശക്കാരനും കണിശക്കാരനും യാതൊരു വിട്ടുവീഴ്ചയ്ക്ക്
തയ്യാറല്ലാത്തയാളുമായ
ആ സ്ഥലത്തെ ബാറിലെ പ്രമുഖ അഭിഭാഷകനായ *നാരായണക്കൈമളിന്റെ* അപചയങ്ങളുടെ കഥയാണ് "കടൽപ്പാലം"
*സത്യൻ* അച്ഛന്റെയും മകന്റെയും(രഘു) വേഷങ്ങളണിഞ്ഞ ചിത്രത്തിന്റെ കഥയും സംഭാഷണവും തയ്യാറാക്കിയത് *കെ.ടി.മുഹമ്മദായിരുന്നു*
നാരായണക്കൈമൾ
സീനിൽ പ്രത്യക്ഷപ്പെടുമ്പോൾ
പ്രത്യേകിച്ച് അടൂർഭവാനിയുടെ
ഓടിട്ട വീട് ഗോചരമാകുമ്പോൾ
കൊട്ടക പോലും ഭയന്നിട്ടുണ്ട്.
വൻവിജയമായ ഈ ചിത്രത്തിന് വേണ്ടി ആദ്യമായി ഒരു ദാർശനിക ഗാനം ആലപിച്ചുകൊണ്ട്
*എസ്സ്പിബി* യും മലയാളത്തിലെത്തി.
1927 സെപ്റ്റംബറിൽ മഞ്ചേരിയിൽ ജനനം.
കളത്തിനുൽ തൊടിയിൽ കുഞ്ഞാമയും ഫാത്തിമക്കുട്ടിയുമാണ് മാതാപിതാക്കൾ.
പോലീസുദ്യോഗസ്ഥനായിരുന്നു പിതാവ്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തപാൽ വകുപ്പിൽ ക്ലാർക്കായി ജോലിലഭിച്ചു.
1952 ൽ ഭാരതത്തിൽ ചെറുകഥാ രചന മത്സരം സംഘടിപ്പിച്ചപ്പോൾ മുഹമ്മദ് രചിച്ച *കണ്ണുകൾ* എന്ന കഥ ഒന്നാം സ്ഥാനത്തെത്തി.
ഈ ചെറുകഥ നിരവധി ഇന്ത്യൻഭാഷകളിലും
വിദേശഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്
*ബ്രദേഴ്സ് മ്യൂസിക്ക് ക്ലബ്ബിൽ* ഇതിനിടയിൽ അംഗമാവുകയും നിരവധി പ്രശസ്തരായ കലാകാരന്മാരുമായും അടുത്തിടപഴകാനും അവസരം ലഭിച്ചു.
ഇതിനിടയിൽ *ചിത്രകാർത്തിക* എന്നൊരു വാരികയുടെ എഡിറ്ററായും ജോലിനോക്കി.
നാടക രചനയിൽ കാലുറച്ചതോടെ കോഴിക്കോട് *സംഗമം തിയേറ്റേഴ്സിന്* രൂപം നല്കി.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ വാർഷികത്തിന്
അദ്ധ്യാപകൻ എഴുതിയ
നാടകത്തിൽ
മുഹമ്മദ് അഭിനയിച്ചിരുന്നു.
ഒരു യാചകന്റെ വേഷത്തിൽ.
സാഹിത്യവും തപാൽ വിതരണവും ഔദ്യോഗിക
ജീവിത കാലത്ത് ഒരു പോലെ
ശോഭിച്ചില്ല. ആകാശവാണി
ഒരിക്കൽ ഹൈദരാബാദിൽ
പ്രോഗ്രാം അവതരിപ്പിക്കാൻ
ക്ഷണിച്ചതും രണ്ടാം ക്ലാസ്സ് യാത്രാ സൗകര്യം ലഭിച്ചതിൽ
പ്രതിക്ഷേധിച്ച് പോകാതിരുന്നതും പിന്നീട് മുന്നോട്ടുള്ള പോസ്റ്റ് ഓഫീസ് ജീവിതമായി പൊരുത്തപ്പെടുകയില്ലെന്ന്
മനസിലാക്കുകയായിരുന്നു
കെടി.
ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ
പൂർണ്ണമായും പങ്കെടുത്ത് തുടങ്ങിയതോടെ
കേന്ദ്രസർക്കാർ ജോലിയും നഷ്ടമായി.
*കയിലുകൾ പിടിക്കണ കൈകളൊന്നുയരണ്.*
*കൈകളിൽ കിലുങ്ങണ*
*വളകളൊച്ച കൂട്ട്ണ്.*
1952 ൽ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കെടി മുഹമ്മദ്
ഇത്തിരി വിശ്രമം പ്രതീക്ഷിച്ച്
നിലമ്പൂരിലുള്ള സുഹൃത്തും
സഹൃദയനുമായ ഡോ. ഉസ്മാന്റെ നഴ്സിംഗ് ഹോമിലെത്തുന്നത്.
ഇത് ഭൂമിയാണ് എന്ന
സാമൂഹിക പരിവർത്തന നാടകത്തിന്റെ വിത്ത് പാകപ്പെട്ടത് ഈ വിശ്രമ കാലത്താണ്.
കണ്ണുകളിൽ പ്രകാശം
കത്തിനിൽക്കുന്ന ഒരു പാവം പെൺകുട്ടി മിക്ക ദിവസങ്ങളിലും
ഡോക്ടർ ഉസ്മാനെ കാണാൻ ആശുപത്രിയിൽ എത്തുമായിരുന്നു.
മനുഷ്യസ്നേഹിയായ
ഡോക്ടർ ഉസ്മാന്റെ കാരുണ്യത്തിലായിരുന്നു
ആ പെൺകുട്ടിയുടെ കുടുംബം പട്ടിണി മാറ്റിയിരുന്നത്.
കെടിയിലെ കലാകാരൻ മനസ്സിലെവിടെയോ കോറിയിട്ട പെൺകുട്ടിയുടെ ശാലീനഭാവമായിരുന്നു
ആ പെൺകുട്ടിക്ക്.
അവളിലെ ദാരിദ്ര്യത്തിന്റെ നിഴൽ കെടിയുടെ
ആർദ്ര ഹൃദയത്തെ വേദനിപ്പിച്ച് കൊണ്ടിരുന്നു.
കണ്ണുകളിൽ പ്രകാശം കത്തുന്ന ആ പെൺകുട്ടി ഒരു സമ്പന്ന കുടുംബത്തിലായിരുന്നുവെങ്കിൽ അവൾക്ക് ആവശ്യമായ വിദ്യാഭ്യാസം ലഭിച്ചിരുന്നുവെങ്കിൽ അങ്ങിനെയങ്ങിനെ ആ പെൺകുട്ടിയെക്കുറിച്ചുള്ള പ്രതീക്ഷകൾ കടന്നുപോയ്ക്കൊണ്ടിരുന്നു. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ദൈവശക്തികളെ പങ്കിടുന്ന മലക്കുകളെ കുറിച്ച് മതാധ്യാപകൻ പഠിപ്പിച്ച കാര്യങ്ങൾ അസ്വസ്ഥതകളും ചോദ്യങ്ങളുമായി കെടിയുടെ മനസ്സിൽ വളർന്ന് നിന്ന ഒരു കാലമായിരുന്നു.
മതത്തിന്റെ ഈ
ആകാശ ഭാവവും പെൺകുട്ടിയുടെ ഈ ഭൂമിഭാവവും സമന്വയിപ്പിച്ചുകൊണ്ട്
കെടി മുഹമ്മദ് എന്ന
സർഗപ്രതിഭയുടെ ചിന്തകൾ
പടർന്നു വളർന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച
രചനയും രംഗഭാഷയുമായി
ഇത് ഭൂമിയെന്ന നാടകം പിറന്നു.
"മുസ്ലീം സാമൂഹിക പരിഷ്ക്കരണ പ്രവർത്തനങ്ങൾക്ക് കലാകാരന്റെ ഭാഗത്ത് നിന്ന് കിട്ടിയ ഏറ്റവും വലിയ പിന്തുണയാണ്"
കെടിയുടെ ഈ നാടകമെന്ന്
ശ്രീ സലാം കാരശേരി പറയുന്നു.
മുസ്ലീം സ്ത്രീകൾ അക്കാലത്ത്
നേരിട്ട് കൊണ്ടിരുന്ന
സാമൂഹികമായ അനാചാരങ്ങൾ, അവ സമുദായത്തിൽ നിന്ന്
കുറച്ചെങ്കിലും മാറി നിന്നിരുന്നുവെങ്കിൽ
എന്ന് പണ്ടേ കെടി ആശിച്ചിരുന്നു.
ഇത് ഭൂമിയാണ് എന്ന നാടകത്തിലഭിനയിക്കാനെത്തുന്ന ഒരു മുസ്ലീം
സഹോദരിയുടെ കഥയായിരുന്നു
ഇത് ഭൂമിയാണ് എന്ന
പ്രശസ്ത നാടകം.
*വിടി ഭട്ടതിരിപ്പാടിന്റെ*
നാടകമായ _അടുക്കളയിൽ_
_നിന്ന് അരങ്ങത്തേക്ക്_ എന്ന
പേര് ശരിക്കും ചേരുക
കെടിയുടെ ഈ നാടകത്തിനാണെന്നും
നിരൂപകർ പറയാറുണ്ട്.
11രംഗങ്ങളുള്ള ഈ നാടകം കോഴിക്കോട് *കലിംഗ* തീയേറ്റേഴ്സ് ആറ് രംഗങ്ങളായി ചുരുക്കി കഥയുടെ തനിമ നഷ്ടപ്പെടാതെ
2016 ൽ കോഴിക്കോട്ട്, അവതരിപ്പിച്ചിരുന്നു.
*നിന്റെ മനസിന്റെ തീക്കനൽ*
*കണ്ണിൽ*
*വീണെന്റെയീപ്പൂക്കൾ കരിഞ്ഞു.*
അനുഭവ സമ്പന്നതയാർന്ന
നാടക കലാകാരന്മാരുടെ
നാടായ കോഴിക്കോട്.
തപാൽ വകുപ്പിൽ ജോലി
ഡെലിവറി മാനായിരിക്കുമ്പോഴും
ഉയർന്ന വിദ്യാഭ്യാസമില്ലാത്ത
മുഹമ്മദിന്റെ ദൃഷ്ടിയിൽ
പ്പെടുന്ന പ്രത്യേകതകൾ
രചനകളായി മാറുമായിരുന്നു.
ചെറുകഥകൾ എഴുതുന്നതിലായിരുന്നു
ആദ്യ കാലത്ത് കമ്പം.
ഒരിക്കൽ കോഴിക്കോട്
റെയിൽവേ സ്റ്റേഷനിൽ,
തീവണ്ടിയിയിലെ പ്രത്യേക
മുറിയിൽ തിരക്കിട്ട്,
മെയിൽ ബാഗുകൾ വാരിയിട്ട്
കൊണ്ടിരുന്നപ്പോൾ
എവിടെനിന്നോ
ആ വണ്ടിയിൽ വന്നിറങ്ങിയ
സാഹിത്യകാരൻ *ഉറൂബിനെ* സ്വീകരിക്കാൻ സാഹിത്യ പ്രേമികളായ ഒരു പറ്റം ആളുകൾ ഓടിയെത്തിയതും
അദ്ദേഹത്തെ അടുത്ത് ചെന്ന്
നേരിൽ മുഖം കാട്ടാനാകാതെ
അത്യന്തം വിഷമത്തോടെ
മെയിൽ ബാഗ് നിറച്ച ട്രെയിനിൽത്തന്നെ വിട്ടുപോയതും
ഒരു കഥയിൽ ആശയം
ചോർന്ന് പോകാതെ
രചിച്ചിട്ടുണ്ട്.
മെയിൽ ഡെലിവറിമാനായ
മുഹമ്മദിനെ പ്ലാറ്റ്ഫോമിൽ
തിരിച്ചറിയാതെ പോയതിൽ
വളരെക്കാലങ്ങൾക്ക് ശേഷം
ഉറൂബ് വിഷമം രേഖപ്പെടുത്തിയിട്ടുണ്ട്.
_കണ്ണുകളിലൂടെ_ നേടിയ പ്രശസ്തിക്ക് ശേഷം, കെടി
എട്ട് പത്ത് കഥകൾ കൂടി എഴുതി.
*ചിരിക്കുന്ന കത്തി*
എന്ന പേരിൽ *മാതൃഭൂമി* അത് പുസ്തകമാക്കുകയും ചെയ്തു.
എന്നാൽ കഥ തന്റെ തട്ടകമല്ലെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം ആ രംഗം വിടുകയാണുണ്ടായത്.
പിന്നീട് തൃശ്ശൂർ,
കറന്റ് തോമസിന്റെ നിർബന്ധപ്രകാരം *മാംസപുഷ്പങ്ങൾ* എന്ന നോവലെഴുതി.
ഒരു അമ്മയും മകനും തമ്മിലുള്ള അസ്വഭാവിക ബന്ധത്തെക്കുറിച്ച് നോവലിൽ പരാമർശമുണ്ടായിരുന്നു.
നോവലിനെക്കുറിച്ച് ധാരാളം എതിർപ്പുകളുണ്ടായി.
അതുപോലൊരു സംഭവം കേരളത്തിൽ ആയിടെ നടന്നതാണെന്ന് കെടി വിശദീകരിച്ചിരുന്നു.
അങ്ങനെ പലതും സംഭവിക്കുന്നുണ്ടെങ്കിലും അതെല്ലാം പുസ്തകത്തിൽ എഴുതുന്നത് ഉചിതമല്ലെന്നായിരുന്നു നിരൂപകരുടെ പക്ഷം.
അങ്ങിനെ ആ നോവൽ വിജയിക്കാതെ പോയി.
*കറവറ്റ പശു* എന്ന പേരിലാണ് ആദ്യ നാടകരചന
കെടി തുടങ്ങുന്നത്.
കെടിയുടെ ജീവിതമെന്ന്
പറയുന്നത് ശരീരവും
നാടകമെന്നത് ആത്മാവുമാണ്.
മറ്റുള്ളവരെ
അനുകരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്തയാളായിരുന്നു കെ ടി മുഹമ്മദ്.
തപാൽ വകുപ്പിലെ
ഡെലിവറി ജോലികഴിഞ്ഞ്
യൂണിഫോമഴിച്ച് വച്ച്
നാടകരചനയിലേർപ്പെടുന്ന
കൃത്ത് ദിവസങ്ങളോളം
സ്റ്റാനം കഴിക്കാതിരുന്ന
വിശേഷവും അദ്ദേഹം
പറഞ്ഞിട്ടുണ്ട്.
ജ്ജ് നല്ലൊരു മനുഷനാകാൻ നോക്ക് എന്ന നാടകത്തിൽ
_നിലമ്പൂർ അയിഷ_ ചെയ്ത
വേഷത്തെക്കുറിച്ച്
അഭിമാന പൂർവ്വമായിരുന്നു
അദ്ദേഹം പറഞ്ഞിരുന്നത്.
കെടി സംഗമം തിയേറ്റേഴ്സിലായിരിക്കുമ്പഴാണ് പല പ്രശസ്ത നാടകങ്ങളും രചിക്കുന്നത്.
സംഗമത്തിൽ നിന്ന്
കെടി വിടുകയും
*തിക്കൊടിയന്റെ* _മഹാഭാരതവും_ എംടിയുടെ
_ഗോപുരനടയിലും_
വൻവിജയമായതും ചിലരെങ്കിലും ഓർക്കുമല്ലോ?
കെടിയുടെ ആദ്യകാല
പ്രണയകഥയെ സംബന്ധിച്ച്
എംടിയോട് വിശദമായി സംസാരിച്ചിരുന്നുവെന്ന്
എംടി പറഞ്ഞിട്ടുണ്ട്.
അങ്ങേയറ്റം മുറുകിയ
പ്രണയമായിരുന്നു അത്.
ദൗർഭാഗ്യവശാൽ ആ വിവാഹം
നടക്കാതെ പോയി.
വിവാഹം വേണ്ടെന്ന് വയ്ക്കാൻ കെടിയെ പ്രേരിപ്പിച്ചത് ആ സംഭവമാണ്.
പിന്നീട് വളരെക്കാലത്തിന് ശേഷമാണ്, അദ്ദേഹം നാടകനടിയായ
ശ്രീമതി _സീനത്തിനെ_ വിവാഹം കഴിക്കുന്നത്.
സംഗമം തിയേറ്റേഴ്സിലെ
കലാകാരിയായിരുന്നു
സീനത്ത്. സൃഷ്ടി എന്ന നാടകത്തിലെ രാധയെന്ന
കഥാപാത്രമാകാൻ വന്ന
സീനത്ത് മുഹമ്മദിന്റെ ജീവിത സഖിയായത് വലിയ വാർത്തയായി.
മുഹമ്മദിന് ഒരു മകനുണ്ടായതിന് ശേഷം
കാലദോഷത്താൽ
ആ ദാമ്പത്യബന്ധം
തകിടം മറിഞ്ഞു.
*ഒരു തത്വശാസ്ത്രത്തിൻ തൈ നട്ടു ഞാൻ,*
*എന്നും പിഴുത് നോക്കുന്നു വേരെണ്ണാൻ,*
*സൃഷ്ടിതൻ സൗന്ദര്യ മുന്തിരിച്ചാറിനായി,*
1976 ൽ പുറത്ത് വന്ന *സൃഷ്ടി*
എന്ന ചലച്ചിത്രത്തിലെ
ഒരു ഗാനത്തിലെ
ചില വരികളാണ് മുകളിൽ
കണ്ടത്.
കെടിയുടെ സൃഷ്ടി. സ്ഥിതി, സംഹാരം എന്ന നാടക ത്രയത്തിലെ പ്രഥമ പേരായ
സൃഷ്ടി എന്ന നാടകം
അതേ പേരിൽ
ചലച്ചിത്രമാക്കിയത്
കെടി മുഹമ്മദ് തന്നെയായിരുന്നു.
വേണുഗോപാലൻ എന്ന്
പേരുള്ള 36 വയസ്സുള്ള
ഒരു നാടകകൃത്തിന്റെ കഥയാണ്
മ്പൃഷ്ടിയിലൂടെ കെടി
അനാവരണം ചെയ്യുന്നത്.
നാടകകൃത്തിന്റെ ഭാര്യ
സരള അകത്ത് നിന്ന്
ഒരു കപ്പ് കാപ്പിയുമായി
രംഗത്തെത്തുമ്പോൾ വേണുഗോപാൽ നാടകമെഴുതുന്നതിന്
വിഷയം കിട്ടാതെ
ഉഴലുന്ന ഒരു സീനാണ്
കെടി ഭാവന ചെയ്തത്.
നാടകക്കാരന്റെ വീടും
വറുതിയിലാണ്.
അയൽപക്കങ്ങളിലെ
സ്ഥിതിയും മറിച്ചായിരുന്നില്ല.
നാടകമെഴുന്നതിന്
നിർബന്ധിക്കുന്ന നാടകകമ്പനിക്കാർ,
സൃഷ്ടി കൊണ്ട് പോകാൻ അവസാനമായി
വരുമ്പോൾ വേണുഗോപാൽ
വിശപ്പ് എന്ന കഥാപാത്രത്തെ
തള്ളിനീക്കി അനിയന്ത്രിതമായ വികാര വൈവശ്യത്തോടെ അലറുന്നു.
"എന്താണിനിയും നോക്കി നില്ക്കുന്നത്?
മതിയായോ ?
ഇതാണ് ക്ലൈമാക്സ്
ഇതാണ് സത്യം.
ഇതാണ് ജീവിതഗന്ധമുള്ള നാടകം."
തുടർന്നും ചേതന തുടിക്കുന്ന
കുറച്ച് സംഭാഷണങ്ങൾ
കുടി പറയുകയാണ്
വേണുഗോപാൽ.
അന്തരിച്ച പ്രശസ്ത നടൻ
*കെപി ഉമ്മറായിരുന്നു*
വേണുഗോപാലിന്റെ വേഷമണിഞ്ഞിരുന്നത്.
പിന്നീട് കെടിയുടെ സഹോദരൻ
ശ്രീ _കെടി സെയ്തും_ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ആകാശവാണി കോഴിക്കോട് നിലയത്തിലെ കലാകാരൻ
_ഖാൻ കാവിലും_ അന്ന്
ചിത്രത്തിലഭിനയിച്ചിരുന്നു.
*പട്ടും വളയും പാദസരവും*
*പെണ്ണിന് പന്തലിലാഭരണം.*
1985 ൽ *തിരുവനന്തപുരം*
ദൂരദർശൻ മലയാള സംപ്രേക്ഷണമാരംഭിക്കുന്നത്.
ആഴ്ചയിൽ ശനിയാഴ്ച തോറും ഒരു ചലച്ചിത്രം.
*നെടുമങ്ങാട്* നഗരസഭാ
കാര്യാലയ പരിസരത്ത്, ചെറു ക്ഷേത്രം പോലെ കാണുന്ന
റേഡിയോ കിയോസ്ക്കിൽ
സ്ഥാപിച്ചിരുന്ന കെൽട്രോൺ
കമ്പനിയുടെ കളർ ടെലിവിഷനിലൂടെ,
കുടപ്പനക്കുന്നിൽ നിന്നും
സംപ്രേക്ഷണം ചെയ്ത
*തുറക്കാത്ത വാതിൽ*
കണ്ട് കണ്ണീരണിഞ്ഞത്
ഇന്നും സുഖമുള്ള ഓർമ്മയാണ്.
കെടി മുഹമ്മദ് കഥ തിരക്കഥ
സംഭാഷണം നിർവ്വഹിച്ച
ചിത്രം, മതസൗഹാർദം
കാത്ത് സൂക്ഷിച്ചൊരു കഥയായിരുന്നു.
1970 ൽ പുറത്ത് വന്ന
*അമ്മ എന്ന സ്ത്രീ* എന്ന
ചലച്ചിത്രത്തിലെ
ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്
*എഎം രാജയായിരുന്നു.*
അദ്ദേഹം പാടിയ ഒരു സുന്ദര ഗാനത്തിന്റെ ആദ്യവരികളാണ്
ഖണ്ഡികയുടെ ആദ്യം കണ്ടത്.
മലയാളത്തിലെ ആദ്യ വർണ്ണ ചിത്രമായ
*കണ്ടംബച്ച കോട്ടിന്റെ*
സംഭാഷണം രചിച്ചത്
കെടിയാണ്.
അദ്ദേഹം കഥ, തിരക്കഥ, സംഭാഷണം രചിച്ച ചുവടെ പറയുന്ന ചിത്രങ്ങളിൽ മിക്കതിലും *പ്രേംനസീറിന്* പ്രധാന വേഷങ്ങൾ ലഭിച്ചിരുന്നു.
രാജഹംസം
കല്പന
ചഞ്ചല
വിവാഹം സ്വർഗത്തിൽ
അച്ഛനും ബാപ്പയും
അടിമക്കച്ചവടം
അർച്ചന ആരാധന
ദൃക്സാക്ഷി
അന്ന.
ചലച്ചിത്ര മേഖല സുരക്ഷിതമായൊരു
താവളമായിരുന്നില്ലെന്ന്
കെടി സമ്മതിച്ചിട്ടുണ്ട്.
മുപ്പതോളം നാടകങ്ങൾ
അദ്ദേഹം രചിച്ചിരിക്കുന്നു.
2003 ൽ പത്മപ്രഭാ പുരസ്ക്കാരം.
കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം
കേരള സംസ്ഥാന ചലച്ചിത്ര
വികസന കോർപ്പറേഷൻ
അധ്യക്ഷൻ
ഇതൊക്കെ വലിയ സാരമാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
*ഞാൻ പേടിക്കുന്നു*
എന്നൊരു നാടകത്തിൽ
അദ്ദേഹം പറയുന്നുണ്ട്
നല്ലവനായ ഒരാളെ
ചീത്തയാക്കാനേ സമൂഹത്തിനാകൂ
മറിച്ച് ചിന്ത വേണ്ട.
തന്റെ ജീവിതത്തിന്റെയൊരു തുറന്ന പുസ്തകം വായനക്കാർക്കായി സമ്മാനിക്കാമെന്ന്
കെടി സമ്മതിച്ചതാണ്.
ഒരിക്കൽ ആശുപത്രിയിൽ വച്ചാണ് എംടി
ഇക്കാര്യം അദ്ദേഹത്തോട്
സൂചിപിച്ചത്.
"കോഴിക്കോട്ടെ തപാലാപ്പീസ്
ജോലി മുതൽ ഇന്നുവരെയുള്ള മുഴുവൻ
അനുഭവങ്ങളും ജീവിതത്തിലെ
സുഖദുഖങ്ങളും ഉയർച്ചതാഴ്ചകളുമടക്കം
രേഖപ്പെടുത്തുന്ന ഒരു തുറന്ന ആത്മകഥ കെടി എഴുതണം.
സ്വയം എഴുതുകയോ പറഞ്ഞുകൊടുത്തു മറ്റാരെക്കൊണ്ടെങ്കിലും എഴുതിക്കുകയോ വേണം."
"ചെയ്യാവുന്നതാണ് അത്.
പക്ഷേ ഒരു കുഴപ്പമുണ്ട്.
ആത്മകഥയാകുമ്പോൾ
കുറേപ്പേരെ പറ്റി നമുക്ക് നല്ലത് പറയാനാവില്ല..
അതവരെ വേദനിപ്പിക്കുകയില്ലേ?"
ഇതായിരുന്നു കെടിയുടെ സംശയം.
അതിനും എംടി ഒരു പ്രതിവിധി നിർദേശിച്ചു.
അക്കാര്യത്തിൽ സ്വീഡിഷ് സിനിമാ ഡയറക്ടർ
*ഇർഗ് മാൻ ബർഗ് മാന്റെ*
_മാജിക് ലാന്റേൺ_
എന്ന ആത്മകഥാ രചന പോലെ കുടുംബബന്ധത്തിന്റെ അസ്വാരസ്യങ്ങളെല്ലാം മാറ്റി നിർത്തി നാടകഭൂമികയിൽ
നിന്ന് കൊണ്ട് കെടിക്കും എഴുതാമായിരുന്നെന്ന്
എംടി ഉപദേശിച്ചു.
ആ അഭിപ്രായം അദ്ദേഹം
സ്വീകരിച്ചതാണ്.
എന്നാൽ അത്
സാക്ഷാത്കരിക്കപ്പെടും
മുമ്പേ കെടി യാത്രയായി.
വളരെക്കുറച്ച് പഠിച്ച്
വളരെ ചെറിയ ജോലി ചെയ്ത്
കലാലോകം പിടിച്ചടക്കിയ കെടിയുടെ ആത്മകഥ നമുക്ക് ലഭിക്കാതെ പോയത് തീർച്ചയായും ഒരു നഷ്ടമാണ്.
2008 മാർച്ച് 25 ന്
പുതിയങ്ങാടിയിലെ
*സുരഭിലയിൽ*
ഏകാന്തമായ
ധന്യ ജീവിതത്തിന് പാതിരാവ്
കല്ലറയൊരുക്കി.
_"മനുഷ്യൻ ഓടിക്കൊണ്ടിരിക്കുന്ന ഒരു_ _വാഹനമാണ്._
_മതം ഒരിക്കലും ഒരു സഡൻ_ _ബ്രെയ്ക്കാകരുത്,_
_ഒരു സ്റ്റിയറിംഗാകട്ടെ..."_
ഇതാണ് കെടിയുടെ മതം.
*കെ ബി. ഷാജി. നെടുമങ്ങാട്.*

9947025309.
Comments
Post a Comment