Mar_24_2012/ ജോസ് പ്രകാശ്
*"നിന്റെ അമ്മ ഒരു കൊലപാതകിയാണ്."*
*"ഒന്നുകിൽ നിന്റെ കഴുത്തിൽ എന്റെ മകന്റെ വരണമാല്യം."*
*" അല്ലെങ്കിൽ"*
*" നിന്റെ അമ്മയുടെ കഴുത്തിൽ നിയമത്തിന്റെ മരണമാല്യം."*
1980 ആദ്യകാലം.
_മംഗല്യ മൂവിമേക്കേഴ്സിന്റെ_ *കെജി രാജശേഖരൻ*( ഇദ്ദേഹം
ഒരു വർഷം മുമ്പാണ് വിട പറഞ്ഞത്.) സംവിധാനം ചെയ്ത *അന്തപ്പുരം* എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായ *ജോസ്പ്രകാശിന്റെ* പേടിപ്പെടുത്തുന്ന ശബ്ദത്തോടെയുള്ള ഡയലോഗുകളാണ് മുകളിൽ
നാം വായിച്ചത്.
ഭാരിച്ച സമ്പത്തിനുടമയായ അനന്തരവൾ, സ്വന്തം മകന്റെ ഭാര്യയാകാൻ മുഴക്കിയ
ഭീഷണിയാണ് ഡയലോഗിൽ.
2012 മാർച്ച് മാസത്തെ ഒരു വെള്ളിയാഴ്ച.
സംസ്ഥാന
സർക്കാർ സിനിമാ കലാകാരന്മാർക്ക് സമ്മാനിക്കുന്ന ചെയ്യുന്ന
ഏറ്റവുംവലിയ
സിനിമാ പുരസ്കാരമായ *ജെസി.ഡാനിയേൽ* അവാർഡ് പ്രശസ്ത നടൻ
*ജോസ്പ്രകാശിന്* പ്രഖ്യാപിക്കുന്നു.
ഒരാഴ്ചയായി വാർദ്ധക്യസഹജമായ അസുഖത്താൽ
സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വില്ലൻ നടന്മാരിലെ നായകൻ പുരസ്ക്കാരലഭ്യതയറിയാതെ
നാദബ്രഹ്മം മുഴങ്ങുന്ന നാകലോകത്തേക്ക് യാത്രയാകുന്നു.
മലയാളികളുടെ മനസ്സിൽ മറക്കാനാകാത്ത ഓർമ്മകൾ ബാക്കിയാക്കിയാക്കിയാണ് ആ സ്വാപാനഗായകൻ വിടപറഞ്ഞത് .
*സത്യനും നസീറും* നയിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിന്റെ ബാക്കിപത്രമായിരുന്നു
ജോസ് പ്രകാശ്, സ്റ്റുഡിയോ ഫ്ലോറുകളിൽ കുടിലും കൊട്ടാരവും കരിങ്കൽ ഗുഹകളുമുണ്ടായിരുന്ന കാലത്തെ നടൻ. നിറം പുരണ്ടപ്പോഴും സിനിമയ്ക്കൊപ്പം സഞ്ചരിച്ചു.
പട്ടാളക്കാരനിൽ തുടങ്ങി
വീൽ ചെയറിൽ അന്ത്യനാളുകൾ കഴിഞ്ഞപ്പോഴും ആർക്ക് ലൈറ്റുകളെ നോക്കി ചിരിച്ചയാൾ.
*കോട്ടയം* മുൻസിഫ് കോടതിയിൽ ഉദ്യോഗസ്ഥനായിരുന്ന കോട്ടയം കുന്നേൽ
_കെ.ജെ. ജോസഫിന്റെയും_ _ഏലിയാമ്മയുടെയും_ മകനായി1925 ഏപ്രിൽ 14 ന് ജനിച്ച _ജോസഫാണ് _
*ജോസ് പ്രകാശായി* മലയാളത്തിന്റെ
വെള്ളിത്തിരയെ വിറപ്പിച്ചത്.
*ബേബി* എന്നായിരുന്നു വിളിപ്പേര്.
കോട്ടയം സേക്രട്ട് ഹാർട്ട് മൗണ്ട് ഇംഗ്ലീഷ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
രണ്ടാംലോക മഹായുദ്ധകാലത്ത് പട്ടാളത്തിൽ ചേർന്നു.
1942 ൽ ലാൻസ് നായിക്കായി _പഞ്ചാബിലെ_
*ഫിറോസ്പൂരിലെത്തി.*
ബംഗാളിലെ വർഗീയലഹള അവസാനിപ്പിക്കാനുള്ള ആഹ്വാനവുമായി ഡൽഹിയിലെത്തിയ *മഹാത്മജിയുടെ* സത്യാഗ്രഹപന്തലിന്
കാവൽനിൽക്കാൻ നിയോഗിക്കപ്പെട്ട ഏഴ് സുരക്ഷാഭടന്മാരിൽ ഒരാൾ _ജോസ് പ്രകാശായിരുന്നു._
1947 ൽ പട്ടാളത്തിൽ നിന്ന് പിരിഞ്ഞ് നാട്ടിലെത്തി.
അച്ഛൻ തുടങ്ങിവച്ച തേയിലക്കച്ചവടം ഏറ്റെടുത്തു.
ഈ കാലത്താണ് കലാപ്രവർത്തനത്തിലേക്ക് കടക്കുന്നത്.
1954 ൽ *പാലായിലെ* ഐക്യകേരള കലാസമിതിയുമായി സഹകരിച്ചു തുടങ്ങി.
*"പട്ടിണിപ്പാവങ്ങൾ"* ആയിരുന്നു ആദ്യ നാടകം.
തൂടർന്ന്
*"രണ്ട് തെണ്ടികൾ"* തുടങ്ങി നാല് നാടകങ്ങളിൽ കൂടിയഭിനയിച്ചു.
1956 ൽ സ്വന്തം നാടകക്കമ്പനിയായ കോട്ടയം _നാഷണൽ തിയേറ്റേഴ്സിന്_ രൂപം നൽകി.
*തിക്കുറിശ്ശിയാണ്* _ജോസ്പ്രകാശിനെ_ സിനിമാരംഗത്തേക്ക്
കൂട്ടിക്കൊണ്ട് പോയത്.
തിരുനക്കര മൈതാനത്ത്
*റാം മനോഹർലോഹ്യയുടെ*
പ്രസംഗത്തിന് മൈക്കൊരുക്കാൻ വന്ന സുഹൃത്ത്, രണ്ട് പാട്ട് പാടൂ എന്ന് പറഞ്ഞപ്പോൾ ജോസഫ് എന്ന യുവാവ് _ജോസ്പ്രകാശായി_ മാറുന്നതിനുളള തിരക്കഥയൊരുങ്ങി.
അന്ന് പാട്ട് കേട്ടവരിലൊരാൾ _തിക്കുറിശ്ശിയായിരുന്നു.
ഗായകനായിട്ടായിരുന്നു തുടക്കം.
1952 ൽ
_മംഗള പിക്ചേഴ്സിന്റെ_ *ശരിയോ തെറ്റോ* എന്ന ചിത്രത്തിൽ
*പി ലീലയോടൊപ്പം*
*ദക്ഷിണാമൂർത്തിയുടെ*
ഈണത്തിൽ
""താരമേ താണുവരൂ ദൂരവേ സഖി പോകയോ""എന്ന ഗാനം ആലപിച്ചു.
തുടർന്ന് പത്തോളം ചിത്രങ്ങളിൽ പാടുകയുണ്ടായി
*പ്രേമലേഖയിലാണ്* ആദ്യമഭിനയിച്ചത്.
മലയാളസിനിമയുടെ
വസന്തകാലത്ത് ഹിറ്റ് ചാർട്ടുകളിൽ എഴുതിച്ചേർക്കപ്പെട്ട ഒരു ജോഡിയാണ് സംവിധായകൻ _ശശികുമാർ.
_ജോസ് പ്രകാശ്._
ഒരമ്മയ്ക്ക് പിറന്നവരെപ്പോലെയായിരുന്നു ഇരുവരുടേയും മനസ്സ്.
_ജോസ് പ്രകാശ്_ നടനായി അഭ്രപാളികളിൽ തിളങ്ങിയപ്പോൾ സംവിധായകനായി പിന്നിൽ നിൽക്കാനായിരുന്നു _ശശികുമാറിനിഷ്ടം.._
*പ്രേംനസീർ.* നായകനായും ജോസ് പ്രകാശ് വില്ലനായും വിസ്മയങ്ങൾ തീർത്ത നിരവധി ചിത്രങ്ങൾ ശശികുമാറിന്റേതായി പിറന്നു.
1968 ൽ പുറത്തുവന്ന
*ലൗ ഇൻ കേരള* ആയിരുന്നു ഇവരുടെ
ആദ്യചിത്രം. ഇതിലെ വെള്ളിത്തലയുമായി വന്ന ആ ചിത്രത്തിലെ വില്ലൻ വേഷത്തിന് അവസാനമെന്ത് സംഭവിച്ചു എന്ന് ഇന്നുമറിയില്ല.
ബാക്കി ഫിലിം റോൾ നഷ്ടപ്പെട്ടതായാണ് തിയേറ്ററുടമ പറഞ്ഞത്.
*തകഴിയുടെ* _രണ്ടിടങ്ങഴിയിലെ_ ജന്മിപുത്രനായി അഭിനയിക്കുമ്പോൾ, മീശയില്ലാത്ത വെളുത്ത് സുമുഖനായ ആ യുവാവ്
മലയാളചലച്ചിത്രലോകം കണ്ട,
വെള്ളിത്തിരകളെ വിറപ്പിച്ച് ഇംഗ്ലീഷ് അനായാസം വഴങ്ങുന്ന രീതിയിൽ സംസാരിക്കുന്ന ഏറ്റവും വലിയ വില്ലൻവേഷക്കാരനാകുമെന്ന് സ്വപ്നേപി വിചാരിച്ചില്ല. പത്തായത്തിൽ ഓട്ടയുണ്ടാക്കി നെല്ല് മോഷണം നടത്തുന്ന ആ രൂപം ഇന്നും
തൊട്ടുമുന്നിൽ.
1975 ൽ *ശശികുമാർ* എന്ന സംവിധായകന്റെ സൂപ്പർ ഹിറ്റ് ചിത്രം *പിക്നികിന്റെ* ചിത്രീകരണം _തെന്മല , കോട്ടൂർ_ വനങ്ങളിൽ നടക്കുന്നു
ഗോത്രവർഗ്ഗക്കാരുടെ മൂപ്പൻ വേഷമാണ് _ജോസ്സ് പ്രകാശിന്._
ശുദ്ധനായ സ്വഭാവനടൻ. കാട്ടുജാതിക്കാരി മകൾ പട്ടണത്തിലെ
എഞ്ചിനിയറോടൊപ്പം ഓടിപ്പോയതിൽ ഉന്മാദാവസ്ഥയിൽ പൊട്ടിക്കരയുന്ന രംഗം ഷൂട്ട് ചെയ്തെങ്കിലും പ്രേക്ഷകർക്ക് ആ ദൃശ്യങ്ങൾ കാണാനവസരം ലഭിക്കാതെ പോയി.
എന്തുകൊണ്ടോ ചിത്രത്തിൽ
ആ സീൻ ശശികുമാർ ഉൾപ്പെടുത്തിയിരുന്നില്ല.
*കൈകളിൽ മൃഗമദ തളികയുമേന്തി നീ,*
*ഏകയായ് അരികിൽ വരുമ്പോൾ,*
*സ്വർഗപുത്രി നവരാത്രി....*
1970 ൽ _എംടിയുടെ_ തിരക്കഥയിൽ *വിൻസന്റ്* സംവിധാനം ചെയ്ത *നിഴലാട്ടം* എന്ന ചിത്രത്തിലെ _രവീന്ദ്രന്റെ_ വിവാഹരാത്രിയിൽ വിരുന്നിനെത്തിയ
_ജോസ് പ്രകാശ്_ പാടിയഭിനയിച്ച അതിസുന്ദരമായ ഗാനത്തിലെ ചില വരികൾ
കൊടും വില്ലനായി അഭിനയിക്കുമ്പോഴും
_ജോസ് പ്രകാശിന്_ ഇത്തരമവസരങ്ങൾ ലഭിച്ചിരുന്നു.
1963 _സ്നാപകയോഹന്നാൻ_ എന്ന ചിത്രത്തിലെ *യോഹന്നാൻ*
_നീലായുടെ_ *ഭക്തകുചേലയിലെ*
_നന്ദഗോപൻ_ _അരനാഴികനേരത്തിലെ_
"പള്ളിലച്ചൻ,"
_അംബ അംബിക അംബാലികയിലെ_
*ഗംഗാദത്തൻ,*
_കുമാരസംഭവത്തിലെ_
""ദേവേന്ദ്രൻ,""
_സത്യവാൻ സാവിത്രിയിലെ_
"അശ്വപതി രാജാവ്"
1977 ൽ *ഭാസ്ക്കരൻ* സംവിധാനം ചെയ്ത
*ശ്രീമദ് ഭഗവദ് ഗീതയിലെ*
"ധർമ്മപുത്രർ"
1980 ൽ _ശാസ്താ പ്രൊഡക്ഷൻസിനായി_ _സുബ്രമണ്യംകുമാർ_ നിർമ്മിച്ച
*ഭക്തഹനുമാനിലെ* _വിഭീഷണൻ_ മുതലായ
വ്യത്യസ്തയാർന്ന കഥാപാത്രങ്ങളായും വേഷമിട്ടിട്ടുണ്ട്.
ആ കഥാപാത്രങ്ങളുടെ
അവതരണവും ഗംഭീരമായി.
1979 ൽ ശ്രീ സായ് പ്രൊഡക്ഷൻസിനായി
*എബി രാജ്* ഒരു ചിത്രം സംവിധാനം ചെയ്തു.
1975 ൽ പുറത്തുവന്ന ഹിന്ദി ചിത്രമായ *ഷോലെയുടെ*
മലയാളം പതിപ്പെന്ന് ആളുകൾ ആർത്തുപറഞ്ഞു നടന്നിരുന്ന *ഇരുമ്പഴികൾ.*
ഈ ചിത്രത്തിൽ സാധുവായ ഒരു സന്യാസിയുടെ രൂപം ധരിച്ച് നാട്ടിൻപുറങ്ങളിൽ കറങ്ങി നടന്ന് കാര്യങ്ങൾ മനസിലാക്കി രാത്രി
കൊള്ളസങ്കേതത്തിലെത്തി വായിൽ പൈപ്പും തിരുകിപ്പിടിച്ച് കിങ്കരന്മാർക്ക് ആജ്ഞകൾ നല്കുകയും ചെയ്യുന്ന വില്ലന്റെ രൂപഭാവങ്ങൾ തികച്ചും ഉൾക്കിടിലത്തോടെയാണ് കണ്ടിരുന്നത്.
വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ചിത്രങ്ങളുടെ പട്ടിക ഇവിടെ വിവരിക്കാനാവില്ല.
ബാബുമോൻ, തെമ്മാടി വേലപ്പൻ, ശാന്ത ഒരു ദേവത
യക്ഷിപ്പാറു തുടങ്ങിയവ ചിലതു മാത്രം.
1979 ൽ _നവോദയയുടെ_ *മാമാങ്കത്തിൽ* നിലപാട് തറയിൽ ചാവേർപ്പോരാളികളുടെ വാളിന്റെ ശീൽക്കാരത്തിൽ ഭീതിയോടെ നില്ക്കുന്ന സാമൂതിരി രാജാവിന്റെ വേഷം മറക്കില്ല.
*വടി കുത്തിപ്പോയെങ്കിലും*
*"പഴയ സ്വാതന്ത്ര്യസമരപ്പോരാളി*
*മാധവേട്ടന് രോഷം വരുന്നുണ്ടല്ലേ"?*
1999 ൽ ജോഷിയുടെ *പത്രത്തിലെ* പ്രൂഫ് റീഡർ മാധവൻ എന്ന വൃദ്ധനായ കഥാപാത്രത്തിന്
*എൻ എഫ് വർഗീസിന്റെ* താഡനത്താൽ കീഴ്ച്ചുണ്ട് മുറിഞ്ഞ് ചോരവരുന്ന രംഗം "ജോസ് പ്രകാശിന്" ലഭിച്ച ഒരു തിരിച്ചടിയാണെന്ന് പറയുന്നവരുണ്ട്.
_പ്രകാശ് മൂവിടോൺ_ എന്നൊരു സിനിമാക്കമ്പനി
ജോസ് പ്രകാശ്, 1983 ൽ തുടങ്ങി. _കൂടെവിടെ_ എന്ന *പത്മരാജൻ* ചിത്രം
പ്രേക്ഷകർ ഓർക്കുമല്ലോ?
1985 ൽ പുറത്തു വന്ന
_എന്റെ കാണാക്കുയിൽ_ ആണ് മറ്റൊരു ചിത്രം.
ശ്രീമതി രേവതി എന്ന നടി
വിസ്മയിപ്പിക്കുന്ന
കഥാപാത്രമായി അഭിനയിച്ച്
മനോഹരമാക്കിയ സിനിമയായിരുന്നു അത്.
അനുജൻ പ്രേം പ്രകാശാണ് കമ്പനി ഇപ്പോൾ നടത്തുന്നത്.
_മിഖായേലിന്റെ സന്തതികൾ_ എന്ന പരമ്പരയിൽ അഭിനയിച്ചു.
അവസാന ചിത്രം *ട്രാഫിക്ക്*
ആയിരുന്നു.
""By the by ,
Well done Mr പെരേര
എനിക്ക് ഇക്കാര്യത്തിൽ ഒരു re thinking ആവശ്യമായിരിക്കുന്നു.""
ഇത്തരം സംഭാഷണങ്ങൾ അളവറ്റ ഉത്സാഹത്തോടെ പുതിയ ചിത്രങ്ങളിൽ നിന്ന്
മറ്റ് നടന്മാരിൽ നിന്ന് കേൾക്കാൻ ഇനി കഴിയുമെന്ന് തോന്നുന്നില്ല.
മാർച്ച് 24 അദ്ദേഹത്തിന്റെ പാവനസ്മരണ നിറയുന്ന ദിനം.
*സ്വർഗ്ഗലോകത്തിലെ സംഗീത ഗംഗയിൽ മുങ്ങുന്നയാൾ*
*പരാജിതനല്ല എന്നല്ലേ പറയുന്നത്.*
അതെ,
*അല്ലപരാജിതനല്ല*
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment