Mar_21_1922/ സി.വി.രാമൻപിള്ള
*തിരുവനന്തശയനത്തിൽ പളളികൊണ്ടരുളും,*
*ശ്രീ പത്മനാഭപ്പെരുമാളാണെ, പൊന്നാണെ, വിളക്കാണെ, ഈ കുലം വാഴും കരിങ്കാളിയാണെ, അഗ്നിസാക്ഷിയായി പ്രതിജ്ഞ ചെയ്യുന്നു.*
*നാമീപ്പരിഷകൾ, നവയോഗമാകെക്കൂടി* *ഒരുയിരായിക്കൂറും*,
*ഈ കരളറ്റ് പിണമാകിലും കുലം പോകിലും* *കനകക്കൊതിയിലും മങ്കമടിയിലും,*
*മനംമയങ്ങിയും*,
*മറുചെവി പോകാത്* *പോകാത്*
*ഇത് സത്യം സത്യം സത്യം*
1997 ൽ *ലെനിൻരാജേന്ദ്രൻ* സംവിധാനം ചെയ്ത
*കുലം* എന്നചിത്രത്തിലെ
പ്രഥമ സീനിൽ
*എട്ട് വീട്ടിൽ പിള്ളമാരായ*
_കുടമൺ_, ( *തിലകൻ*) _രാമനാമമഠം_,
( _ജഗതി ശ്രീകുമാർ_ )
_ചെമ്പഴന്തി_,
( *വിജയൻ പെരിങ്ങോട്*) _കഴക്കൂട്ടം_,( *നരേന്ദ്രപ്രസാദ്*)
_മാർത്താണ്ഡാലയം_,( _കോഴിക്കോട് നാരായണൻ നായർ_) _
പള്ളിച്ചൽ,_
( *ജോസ് പല്ലിശ്ശേരി*) _വെങ്ങാനൂർ_,( *കൊട്ടാരക്കര രാമചന്ദ്രൻ* ) _കുളത്തൂർ_ ( *ഏലിയാസ് ബാബു*)
എന്നിവരൊന്നിച്ചു ചേർന്ന് ""പത്മനാഭൻതമ്പിയെ"" പട്ടംകെട്ടിക്കാൻ അഗ്നിസാക്ഷിയായ് സത്യപ്രതിജ്ഞ ചെയ്ത വാചകങ്ങളായിരുന്നു ആദ്യം കണ്ടത്.
_മാർത്താണ്ഡവും_ _രാമനാമമഠവും_ മാത്രമേ ഇന്നും ഉയിരോടെയുള്ള
പിള്ളമാർ.
*മാർത്താണ്ഡവർമ്മ,*
വേണാട് രാജവംശാചാരപ്രകാരം മരുമക്കത്തായ സമ്പ്രദായത്തിലുളള പിൻതുടർച്ചവകാശമായിരുന്നു നിലനിന്നിരുന്നത്.
രാജാവായ രാമവർമ്മ കലശലായ രോഗത്താൽ തീപ്പെടുമെന്നും അനന്തിരവനായ
_അനിഴംതിരുനാൾ മാർത്താണ്ഡവർമ്മ_ ഭരണം കയ്യാളുമെന്നും ഭയന്ന് പിളളമാരും മാടമ്പിമാരും
എട്ടരയോഗക്കാരും _പപ്പുത്തമ്പിയുടെ_ കിരീടധാരണത്തിന് ശ്രമങ്ങൾ നടത്തുന്നു.
പട്ടാണികളുടെയും മധുരപ്പടയുടെയും സഹായത്താൽ
*അനിഴംതിരുനാൾ* അധികാരം നിലനിറുത്താൻ പൊരുതുന്നതുമാണ്
മലയാളത്തിലെ ആദ്യ
ചരിത്രനോവലിലെ ഇതിവൃത്തം. കുറച്ച് യഥാർത്ഥ ചരിത്രവും ബാക്കി
ആഖ്യായകാരനിൽ വിരിഞ്ഞ ഭാവനയും ഇടകലർത്തിയായിരുന്നു നോവൽ രചന.
പുതിയ വിമർശന സിദ്ധാന്തങ്ങൾക്ക് വഴി തെളിക്കാൻ ഈ നോവലിനുള്ള കഴിവ്
വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
കാലം ചെല്ലുന്തോറും ആസ്വാദകർ കൂടിവരുന്ന അപൂർവ്വസിദ്ധിയാണ് നോവലിനെ ക്ലാസ്സിക്കാക്കുന്നത്.
ആഖ്യാനകലയുടെ അടിസ്ഥാനതത്വങ്ങൾ അപഗ്രഥിച്ചും ഉദാഹരിച്ചും മനസ്സിലാക്കാൻ സഹായിക്കുന്ന കാര്യത്തിൽ _മാർത്താണ്ഡവർമ്മയെ_ അതിശയിപ്പിക്കുന്ന ഒരു കൃതി മലയാളത്തിൽ ഉണ്ടായിട്ടില്ല.
കേരളത്തിന്റെ ഇതിഹാസകാരനും കേരളം മലയാളി എന്നീ സങ്കല്പങ്ങളെ തന്റെ അസാധരണ
ഭാവനകൊണ്ട് പൊലിപ്പിച്ച നോവലിസ്റ്റായ
*സിവി. രാമൻപിള്ള* കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് 1922 മാർച്ച് 21 നാണ്,
മലയാള നോവലിന്
കോട്ടകൊത്തളങ്ങളുടെ ബലിഷ്ഠതയും ഐതിഹാസികമായ
ദർശനഗാംഭീര്യവും
ഭാഷയുടെ സമുദ്രഗാംഭീര്യവും നൽകിയ _സി.വി.രാമൻപിളളയ്ക്ക്_
ഏറ്റവും നല്ല വിശേഷണം നൽകിയത് വശ്യവചസ്സായ ഒരു മഹാകവിയായിരുന്നു.
--കുമാരാനാശാൻ.--
""വാഗ്ദേവതയുടെ വീരഭടൻ"" എന്നാണ് ആശാൻ _സിവിയെ_ വിശേഷിപ്പിച്ചത്.
സിവിയുടെ സവിശേഷതകളെല്ലാം അതിലുണ്ട്.
_മാർത്താണ്ഡവർമ്മ_
_ധർമ്മരാജ_
_രാമരാജബഹദൂർ_
എന്നീ ചരിത്രനോവലുകളിലൂടെ
മലയാളനോവൽ സാഹിത്യത്തിൽ _സിവി_. ഒരു രാജപാത വെട്ടി.
പ്രഹസനങ്ങളിലൂടെ മലയാള നാടകത്തിലും.
രണ്ട് സാഹിത്യരൂപങ്ങളും അവയുടെ ശൈശവ ദശയിലായിരുന്നപ്പോഴാണ് സിവിയുടെ സംഭാവനകൾ ഉണ്ടായത്.
പത്രപ്രവർത്തനത്തിലും
രാജാവാഴ്ചക്കാലത്ത് ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിലും വാക്കിനെ വാൾത്തലയും
വെടിമരുന്നുമാക്കിയുമാണ് സിവി രാമൻപിള്ള തന്റെ സംഭാവനകളർപ്പിച്ചത്.
തിരുവിതാംകൂർ ഭരിച്ചിരുന്ന
*ധർമ്മരാജാവിന്റെ* ദിവാനായിരുന്ന *രാജാകേശവദാസ്സിന്റെ* ദൗഹിത്രീ പുത്രനായ _നങ്കക്കോയിക്കൽ_
_കേശവൻതമ്പിയുടെ_ അടുത്തബന്ധുവായ
പനവിളാകത്ത് _നീലകണ്ഠപ്പിള്ളയുടേയും_ ആറയൂർ മണ്ണങ്കര വീട്ടിൽ _പാർവ്വതിപ്പിള്ളയുടേയും_ എട്ടാമത്തെ മകനായി
1858 മേയ് 19 ന് _തിരുവനന്തപുരത്ത്_
_കൊച്ചുകണ്ണച്ചാർ_ വീട്ടിലാണ്
_ചാന്നാൻകര വേലായുധൻപിള്ള രാമൻപിള്ള_ എന്ന
*സിവി രാമൻപിളള* ജനിച്ചത്.
സംസ്കൃതപണ്ഡിതനും ജ്യോതിഷവിദഗ്ദ്ധനുമായ പിതാവ് കൊട്ടാരത്തിലെ ജീവനക്കാരനായിരുന്നു.
_കേശവൻതമ്പിയുടെ_ സംരക്ഷണയിലാണ് _സിവി_ വളർന്നത്. തമ്പിയുമായുള്ള പിതൃനിർവിശേഷമായ സഹവാസമാകാം പില്ക്കാലത്ത് രചിച്ച
ചരിത്രനോവലുകളിലെ നായക കഥാപാത്രമാകാൻ *രാജാകേശവദാസ്സനായത്*.
കോട്ടയ്ക്കകത്തും പരിസരത്തുമായാണ് ബാല്യം ചെലവിട്ടത്.
അവിടെയുള്ള കൊട്ടാരങ്ങളും പലഹാരപ്പുര, ആയുധശാല, നാടകശാല തുടങ്ങിയവയും അവയെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളും എങ്ങും നിറഞ്ഞുനിന്ന രാജഭരണത്തിന്റെ അന്തരീഷവും _സിവിയുടെ_ വ്യക്തിത്വത്തെ രൂപവത്കരിച്ചു.
രാജകീയ ഘോഷയാത്രകളും ചടങ്ങുകളും ഉത്സവങ്ങളും കണ്ടും വേണാടിന്റെ കഥകൾ കേട്ടും വളർന്ന _സിവിയുടെ_ ഭാവന രാജകീയമായതിനാൽ അതിശയിക്കാനില്ല.
*ശ്രീ പത്മനാഭസ്വാമി* ക്ഷേത്രത്തിൽ പതിവായിരുന്ന *കഥകളിയും*, കൂത്തും, തുളളലും ആ മഹനീയ ഭാവനയെ വളർത്തിയെടുത്തു.
1877 ൽ _സിവി_ ""യൂണിവേഴ്സിറ്റി കോളേജിൽ"" കലാലയ വിദ്യാഭ്യാസമാരംഭിച്ചു.
സ്കോട്ടുലന്റ്കാരനായിരുന്ന *ജോൺറോസ്* ആയിരുന്നു പ്രിൻസിപ്പാൾ.
_സിവിയെ_ ഏറ്റവുമധികം സ്വാധീനിച്ച അധ്യാപകൻ അദ്ദേഹമായിരുന്നതിനാലാണ് പില്ക്കാലത്ത് _സിവി_ പണികഴിപ്പിച്ച പത്തനത്തിന് _റോസ്കോട്ട് ഭവൻ_ എന്ന് നാമകരണം ചെയ്തത്.
പരന്ന വായനയോടൊപ്പം നാടകാഭിനയവും
പൊതുപ്രവർത്തനവും ഉൾപ്പെടെയുള്ള കാര്യങ്ങളും
സമകാലീക രാഷ്ടീയ പ്രശ്നങ്ങളെപ്പറ്റി
പേരുവയ്ക്കാതെ പത്രങ്ങളിൽ ലേഖനമെഴുതൂന്നതും കലാലയ
ജീവിതകാലത്താണ്.
ദിവാനെതിരായിരുന്നു
ആ ലേഖനങ്ങളിൽ പലതും.
പരീക്ഷയിൽ തോറ്റ _സിവി_ *മദിരാശിയിലേയ്ക്ക്* പോകുകയും 1881 ൽ ബി.എ. ബിരുദം നേടുകയുംചെയ്തു.
*തിരുവനന്തപുരത്ത്* മടങ്ങിയെത്തിയ _സിവി_
1882 ൽ *കേരള പേട്രിയറ്റ്* എന്ന വാരിക ആരംഭിച്ചു.
രാഷ്ടീയ സംഭവങ്ങളെപ്പറ്റി വാരികയിൽ വന്ന ലേഖനങ്ങൾ അന്നത്തെ ദിവാൻ _രാമയ്യങ്കാരുടെ_ അപ്രിയത്തിന് കാരണമായി.
ഇക്കാലത്ത് ദേശാടനത്തിന് പോയ _സിവിയെ_ ബുദ്ധിഭ്രമം ബാധിച്ചനിലയിൽ *ഹൈദരാബാദിൽ* കണ്ടെത്തിയ ഒരു തിരുവനന്തപുരത്തുകാരൻ അദ്ദേഹത്തെ നാട്ടിലേക്ക്
മടക്കിക്കൊണ്ടുവന്നു. മടങ്ങിയെത്തിയ സിവിക്ക് സർക്കാർ ജോലിയും ലഭിച്ചു.
പിന്നീട് ഹെഡ് ട്രാൻസലേറ്റർ പദവിയിലിരിക്കേ സ്വയം വിരമിച്ചു.
_സിവിയുടെ_ സാഹിത്യജീവിതത്തിന്റെ തുടക്കം 1883 ലായിരുന്നു.
ആ വർഷമാണ് അദ്ദേഹം *മാർത്താണ്ഡവർമ്മയുടെ* രചനയാരംഭിച്ചത്.
1890 ൽ പ്ലീഡർ പരീക്ഷയ്ക്ക് പഠിക്കാനായി _സിവി_ *മദിരാശിയിലേയ്ക്ക്* വീണ്ടുംപോയി.
അവിടെയാണ് നോവലിന്റെ അച്ചടി നടന്നത്
1891 ജൂണിൽ മലയാളത്തിലെ രണ്ടാമത്തെ നോവലായി _മാർത്താണ്ഡവർമ്മ_
പുറത്തുവന്നു.
തുടർന്ന് സാഹിത്യ പരിശ്രമങ്ങളൊന്നും അദ്ദേഹം നടത്തിയില്ല.
1913 ലാണ് ഇരുപത്തിരണ്ട് വർഷങ്ങൾക്ക്ശേഷം രണ്ടാമത്തെ ചരിത്രാഖ്യായയായ *ധർമ്മരാജ* പ്രസിദ്ധികരിക്കുന്നത്.
മാർത്താണ്ഡവർമ്മയ്ക്കുണ്ടായിരുന്ന ന്യൂനതകളെല്ലാം പരിഹരിച്ച
വരിഷ്ഠശില്പമായിരുന്നു
ഈ നോവൽ.
സമ്പൂർണ്ണമായ വസ്തുലോകത്തെയും സങ്കീർണ്ണമായ ക്രിയാലോകത്തെയും നാടകീയമായി സങ്കല്പിച്ചെഴുതിയ പുസ്തകം മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായ *കാർത്തികതിരുനാൾ ബാലരാമവർമ്മ* എന്ന _ധർമ്മരാജാവിന്റെ_ കഥയാണ്.
_മൈസൂർ_ എന്ന പ്രദേശവും പശ്ചാത്തലമാകുന്നു
രണ്ട് വർഷത്തിന്ശേഷം
സാമൂഹികഹാസ്യനോവലായ *പ്രേമാമൃതവും* പ്രസിദ്ധീകരിച്ചു.
1918 ൽ സിവിയുടെ
മാസ്റ്റർപീസായ
*രാമരാജബഹദൂറിന്റെ*
ഒന്നാംഭാഗം പുറത്തുവന്നു.
1919 ൽ രണ്ടാംഭാഗവും.
ഈ രണ്ട് മലയാള നോവലിന്റെ ഔന്നത്യത്തിലാണ് സിവി സാഹിത്യനഭസ്സിൽ ഇടം പിടിച്ചത്.
അദ്ദേഹത്തിന്റെ ഏറ്റവും
ഉത്തമമായ രചനയാണിത്.
മൈസൂരിൽ നിന്ന് ദേശങ്ങൾ കീഴടക്കാനെത്തിയ ടിപ്പുവിന്റെ കടന്നുകയറ്റം പ്രതിരോധിക്കാൻ ദിവാൻ *കേശവദാസന്റെ* തന്ത്രങ്ങളാവിഷ്ക്കരിക്കുന്നതാണ് കഥാതന്തു.
പെരിയാർ നദിക്കരയിൽ പാളയമടിച്ച ടിപ്പുവിന്റെ പട, വെളളപ്പൊക്കത്തിൽ ഒലിച്ചുപോകുന്ന ഭാവന മഹത്തരമാണ്.
സൈന്യം നദികടന്ന് തിരുവിതാംകൂറിൽ പ്രവേശിക്കുമെന്ന് പേടിയിൽ രാജാവ് കുലദൈവമായ പത്മനാഭനെ മനസ്സുരുകി പ്രാർത്ഥിച്ചത്രെ.
പരമപുരുഷൻ രാജാവിന്റെ ദൈന്യതയിൽ മനമലിഞ്ഞ് _ചന്ത്രക്കാരന്റെ_ രൂപത്തിൽ കൊടും കാട്ടിൽ പെരിയാറിന്റെ ഉത്ഭവസ്ഥാനത്തെത്തി
കൂറ്റൻപാറ മുതുകുകൊണ്ട് തള്ളിമാറ്റി നീരുറവ പൊട്ടിച്ചുവെന്നാണ് നോവലിൽ ആഖ്യായനം ചെയ്തിരിക്കുന്നത്.
പാറ പിളർന്നുവന്ന ജലം മഹാപ്രവാഹമായി പെരിയാറിനെ മഹാസമുദ്രമാക്കി.
മഹാ പ്രളയം സൈന്യത്തെ ഒന്നടങ്കമായി തള്ളി ഒഴുക്കി.
1931 ൽ മലയാളത്തിലെ രണ്ടാമത്തെ നിശബ്ദ ചലച്ചിത്രമായ "മാർത്താണ്ഡവർമ്മ"
പുറത്തുവന്നു.
ചിത്രത്തിന്റെ പ്രിന്റ് നഷ്ടപ്പെട്ടതായാണ് അറിയുന്നത്
1972 ലെ *ഉദയായുടെ* _പഞ്ചവൻകാട്_
*വൈക്കം ചന്ദ്രശേഖരൻനായരു* രചനയാണെങ്കിലും സിവിയുടെ കൃതിയോട് കടപ്പാടുണ്ട്.
1988 ൽ പ്രശസ്ത കവിയും രാഷ്ടീയക്കാരനുമായ
_ശ്രി പിരപ്പൻകോട് മുരളി_
*സുഭദ്രേ സൂര്യപുത്രി* എന്ന നിരവധി അരങ്ങുകളിൽ രോമാഞ്ചമായ നാടകം രചിച്ചതും ആഖ്യായയുടെ ചുവട് പിടിച്ചാണ്.
തികഞ്ഞ കഥകളിപ്രേമിയായിരുന്ന _സിവി_ _നെയ്യാറ്റിൻകര_ *ശ്രീകൃഷ്ണസ്വാമി* ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്താറുള്ള കഥകളി കാണുന്നതിന്, _തിരുവനന്തപുരത്ത്_ നിന്ന് കാൽനടയായി പോയിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. നോവലുകളിലെ അധ്വായങ്ങൾ തുടങ്ങുന്നത് ആട്ടക്കഥകളിലെയും കിളിപ്പാട്ടുകളിലേയും വരികൾ സന്ദർഭോചിതമായി
ചേർത്തുകൊണ്ടാണ്.
അദ്ദേഹത്തിന്റെ ഈ പ്രത്യേക സവിശേഷത,
പത്താം ക്ലാസ്സിൽ
മലയാള പുസ്തകത്തിലെ
*എന്നിനിക്കാണുന്നു*
*ഞാനെൻ പ്രിയതമ,*
എന്ന അധ്യായം പഠിക്കുമ്പോൾത്തന്നെ
ഈ ലഘു കുറിപ്പെഴുതുന്ന
ആളിന്റെ മനസ്സിലും
ഇടം പിടിച്ചിരുന്നു.
തിരുവിതാംകൂർ ചരിത്രം മുൻനിർത്തി
ഐതിഹാസികമായ ദുരന്തദർശനവും ചരിത്രവീക്ഷണവും, രാജനീതിയേയും ദൈവനീതിയേയും ചോദ്യം ചെയ്യുന്ന അസുരാത്മകരായ പ്രതിനായക പാത്രങ്ങളെ സൃഷ്ടിച്ചും രചിച്ച്
തലയെടുപ്പോടെ, സമുജ്ജ്വലമായി നിലകൊള്ളുന്ന മൂന്ന് ആഖ്യായകൾമാത്രം മതിയാകും _സിവിയെ_ എന്നുമോർക്കാൻ
എങ്കിലും സ്മരണയ്ക്കായി
തിരുവനന്തപുരം നഗരത്തിൽ
വഴുതയ്ക്കാട് ഭാഗത്ത്
*സിവി രാമൻപിള്ള റോഡ്,*
_സിവി രാമൻപിള്ള ഫൗണ്ടേഷൻ,_
മാതൃജന്മ ഗേഹമായ ആറയൂരിൽ
*സിവിആർ പുരം* എന്ന ചെറുനഗരം, എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് സാഹിത്യകാരനായ *സർ വാൾട്ടർ സ്കോട്ടിന്റെ* മാതൃകയിൽ രചനകൾ തടത്തിയതിനാൽ
*കേരള സ്‌കോട്ട്* എന്നും അദ്ദേഹം അറിയപ്പെടുന്നു.
അദ്ദേഹം രണ്ടാമത്
വിവാഹംകഴിച്ച
_ഭാഗീരഥിയമ്മയിൽ_ പിറന്ന _മഹേശ്വരിയമ്മയാണ്_ പ്രശസ്ത
ഹാസ്യസാഹിത്യകാരനായ *ഇ.വി.കൃഷ്ണപിള്ളയുടെ* സഹധർമ്മിണിയും മലയാളികളെ
കുടുകുടെ ചിരിപ്പിച്ച ചലച്ചിത്ര നടൻ *അടൂർഭാസിയുടെ* മാതാവും.
ബാല്യത്തിൽ
*പഞ്ചവൻകാട് നീലിയുടെ* കഥ മാർത്താണ്ഡവർമ്മയിലെ മൂന്നാമധ്യായത്തിൽ നിന്ന് വായിക്കുകയും പേടിപ്പെടുത്തിയ രാവുകൾ തള്ളിനീക്കുകയും ചെയ്തത് ഒന്നുകൂടി സ്മരിച്ചുകൊണ്ട് *ആ മഹാനുഭാവന്* ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു.
നീലിയെ അടക്കം ചെയ്ത
തിരുമേലാങ്കോട് ദേവീ
ക്ഷേത്രവും
ലേഖന കർത്താവിന്റെ
വാസസ്ഥലത്തിനടുത്തായത്
മറ്റൊരു ഭാഗ്യവും.
*"അടിയൻ ലച്ചിപ്പോം.."*
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment