Mar_19_2008/ രഘുവരൻ
*അടരുവാൻ വയ്യ:: അടരുവാൻ വയ്യ*
*നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും*
*ഉരുകിനിന്നാത്മാവിൽ ആഴങ്ങളിൽ വീണു*
*പൊലിയുമ്പോഴാണെന്റെ *സ്വർഗ്ഗം*
*നിന്നിലടിയുന്നതേ നിത്യ സത്യം..*
*ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി....*
_മധുസൂദനൻനായരുടെ_ വരികളും ആലാപനവും.
ഫ്രഞ്ച് വംശജർ *മാഹി*
വിട്ടുപോകുന്ന അവസാനത്തെ കപ്പൽ പുറപ്പെടുംമുമ്പുവരെ നമുക്കും *ഫ്രാൻസിലേക്ക്* പോയി സുഖമായി ജീവിക്കാം എന്ന് ഭാര്യ *മാഗി മദാമ്മ*
*അൽഫോൺസച്ചനോട്* അപേക്ഷിച്ചു. പക്ഷേ അച്ചന് ആ ദേശം വിട്ട് പോകുവാനാകുമായിരുന്നില്ല.
സമൃദ്ധിയുടെ വാഗ്ദത്ത ഭൂമിയായ ഫ്രാൻസിലേക്ക് പോകാൻ കഴിയാത്തത്തിലുള്ള അമർഷം മദാമ്മയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു.
മകൻ _മൈക്കിൾ_ അവസരം കിട്ടിയപ്പോൾ ഫ്രാൻസിലേക്ക് കടന്നു. മകൾ _എൽസി_ ചിത്രശലഭത്തോടെ അവിടെ പാറിനടന്നു. ഫ്രഞ്ച് വംശജർ
സ്വദേശത്തേക്ക് മടങ്ങിയതോടെ നിത്യവൃത്തിക്ക്പോലും
നട്ടംതിരിയുന്ന നാട്ടുകാരുടെ മുന്നിൽ അച്ചന്റെ പഴഞ്ചൻ ജാലവിദ്യകൾ ഫലിക്കുന്നില്ല.
മാഹി പഴയ മാഹിയല്ലാതായ കാര്യം അദ്ദേഹമറിഞ്ഞില്ല.
ജീവിതം പട്ടിണിയിലേയ്ക്ക് നീങ്ങുകയായിരുന്നു.
1992 ലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ച മലയാള സിനിമയാണ്
*ദൈവത്തിന്റെ വികൃതികൾ.*
മയ്യഴിയുടെ കഥാകാരനായ
ശ്രീ _എം മുകുന്ദന്റെ_ നോവലിന് മുകുന്ദനും കാലയവനികയ്ക്കുള്ളിൽ മറഞ്ഞ *ലെനിൻ രാജേന്ദ്രനും* ചേർന്ന് രൂപം കൊടുത്ത തിരക്കഥയെ ആധാരമാക്കി
_സൗപർണിക മൂവി ആർട്സിന്റെ_ ബാനറിൽ
നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് രാജേന്ദ്രൻ തന്നെയാണ്.
ഫ്രഞ്ച്
അധിനിവേശപ്രദേശമായ
മാഹിയിലെ
ഫ്രഞ്ച്സദസ്സുകളിൽ മായാജാലം കാട്ടി ഹർഷോന്മാദം സൃഷ്ടിക്കുന്ന _അൽഫോൺസാച്ചന്റെ_ ജീവിതദുരന്തത്തിന്റെ കഥയാണ്
_ദൈവത്തിന്റെ വികൃതികൾ_ പറയുന്നത്.
പ്രതിനായക കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ വേറിട്ട ശൈലിയിൽ പകർന്നാടിയ പ്രമുഖ നടനായ *രഘുവരനല്ലാതെ* ""അൽഫോൺസാച്ചനെ"" അവതരിപ്പിക്കാൻ കഴിയുകയില്ലെന്ന് ഉറച്ച വിശ്വാസക്കാരനായ ""ലെനിന്""
കാലിടറേണ്ടിവന്നില്ല.
കടലിൽനിന്ന് ഒരു സംഘം കുട്ടികളോടൊത്ത് ആർത്തുല്ലസിച്ച്
വർണ്ണക്കുടചൂടി വരുന്ന *രഘുവരന്റെ* കഥാപാത്രമാണ് ചിത്രത്തിലെ ആദ്യരംഗം.
മുകുന്ദന്റെ നോവൽ ചലച്ചിത്രമാക്കാൻ തുനിഞ്ഞപ്പോൾത്തന്നെ
സംവിധായകൻ "ലെനിന്റെ" മനസിൽ "അൽഫോൺസിന്റെ" രൂപം _രഘുവരനിൽ_ ഉടക്കിനിന്നു. ഇക്കാര്യം മനസിലാക്കിയ ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ സംവിധായകൻ _ലെനിനെ_ പേടിപ്പിച്ചു.
"അയാൾ അനുസരണയില്ലാത്തവനാണ്" "ലഹരിക്കും മദ്യത്തിനും അടിമയാണ്."
"ഷൂട്ടിംഗിനിടയിൽ തന്നെ തട്ടിപ്പോകുംം." എന്നെല്ലാം.
2008 മാർച്ച് 19 ന്
"തമിഴ്" "തെലുങ്ക്" "മലയാളം" ഭാഷകളിലെ സിനിമകളിലെ ശക്തരായ വില്ലൻ കഥാപാത്രങ്ങൾക്ക് വ്യത്യസ്തമായ മാനറിസങ്ങൾ കൈെക്കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ വല്ലാത്തൊരു ഭീതി പകർത്തുകയും കയ്യടി നേടുകയും ചെയ്ത മലയാളിയായ ""രഘുവരൻ"" *ചെന്നൈയിലെ* സ്വകാര്യ ആശുപത്രിയിൽ
കരൾരോഗത്താൽ ജീവിതവേഷം അഴിച്ചുവച്ചു.
49 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം.
*അന്നുരാവിൽ പൂനിലാവിൽ കായൽപ്പരപ്പിൽ,*
*പൊന്തിവന്നു രണ്ടുപേരും കരിങ്കല്ലായി.*
*മണവാളൻപാറ ഇത് മണവാട്ടിപ്പാറ*
_ശങ്കരാഭരണം_ സിനിമയ്ക്ക് സംഗീതം നല്കിയ *മഹാദേവന്റെ* മലയാളത്തിലെ ഇന്ദ്രജാലം.
*ഭാസ്കരന്റെ* വരികൾ.
1982 ന്റെ അവസാനം
*പിഎൻ സുന്ദരം* സംവിധാനം ചെയ്ത *കക്ക* എന്ന കായൽത്തൊഴിലാളികളുടെ കഥപറഞ്ഞ മനോഹരമായ ചിത്രം.
""രഘുവരന്റെ""
ആദ്യമലയാള ചിത്രം. മുരളിയെന്ന അഭ്യസ്തവിദ്യനായ യുവാവ് കായൽക്കരയിൽ എന്തു ജോലിയും ചെയ്തു ജീവിതം മുന്നോട്ട്കൊണ്ടു പോകാനെത്തുന്നു. അഭയമേകിയ വീട്ടിലെ സുന്ദരിയായ ദേവിയുമായി പ്രണയത്തിലാകുന്നു.
പ്രണയവസന്തത്തിന്റെ നാളുകളിൽ കായലിൽ വഞ്ചി തുഴയുമ്പോൾ ദേവി
എന്ന നായിക പൂർവ്വികർ പാടിനടന്ന ഒരു കാലിച്ചെറുക്കന്റെയും പൊന്നു തമ്പുരാട്ടിയുടെയും ദുരന്തത്തിൽ പര്യവസാനിച്ച കഥ, മുരളിയെ പാടികേൾപ്പിച്ചതിലെ അവസാനഭാഗമായിരുന്നു മുകളിൽ കണ്ടത്.
നഗരത്തിൽ സുഖലോലുപനായി ജീവിക്കാൻ നല്ലൊരു ജോലി ലഭിച്ച മുരളി, ദേവിക്ക് കൊടുത്ത വാക്കിനെ മറന്ന് മുതലാളിയുടെ പുത്രിയെ പരിഗ്രഹിക്കുന്നു. മുരളിയോടൊത്ത ജീവിതം അസ്തമിച്ച ദേവി തന്നെ പ്രാണസമമാരാധിച്ച
ചെല്ലപ്പൻ ചേട്ടന്റെ കനിവിനെപ്പോലും മറന്ന്
കക്കവാരുന്ന കായലിലെ ആഴങ്ങളിൽ പതിക്കുന്നു.
ഈ ചിത്രത്തിലെ
"രഘുവരന്റെ" അഭിനയത്തെ എടുത്ത് പറയാനുള്ള മേന്മകളൊന്നുമില്ല.
പിന്നീട്
നായികയായ _രോഹിണിയെ_ വിവാഹം ചെയ്തതും
അതിലൊരു
മകനുണ്ടായതും(ഋഷിവരൻ)
സിനിമാമേഖലയിലെ കലാകാരന്മാരുടെ വൈവാഹിക ബന്ധങ്ങൾക്ക് സ്ഥിരം സംഭവിക്കാറുള്ള തകർച്ച 2004 ൽ ഇവർക്കും സംഭവിച്ചത് ദൈവം വൈപരീത്യനായതു കൊണ്ടല്ല.
മറ്റൊരു തമിഴ് നടനായ _നിഴൽകൾ രവിയും_ ( ചെല്ലപ്പൻ ചേട്ടൻ) ഈ ചിത്രത്തിലുണ്ടായിരുന്നു.
*പാലക്കാട്* ജില്ലയിലെ _കൊല്ലങ്കോടിനടുത്ത_ *ഊട്ടറ*(കൊല്ലങ്കോട് തീവണ്ടി ആഫീസ് സ്ഥിതി ചെയ്യുന്നതിവിടെ) _ചക്കുങ്കൽ_ വീട്ടിലെ _വേലായുധൻ കസ്തൂരി_ ദമ്പതികളുടെ നാല് മക്കളിൽ മൂത്തയാളാണ് "രഘുവരൻ" മുത്തച്ഛൻ _രാധാകൃഷ്ണമേനോൻ_ *തമ്പു* എന്നായിരുന്നു വീട്ടിൽ വിളിച്ചിരുന്നത്. എട്ടാം വയസ്സിൽ ഗിറ്റാർ വായിച്ച
ആ ബാലൻ സംഗീതജ്ഞനായി പേരെടുക്കുമെന്ന്
പലരുംകരുതി, ആ ബാലൻ വളർന്നപ്പോൾ താല്പര്യം ഗിറ്റാറിനോടൊപ്പം പിയാനോയിലുമായി. *ലണ്ടനിലെ* _ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്_
ഇന്ത്യയിൽ നടത്തിയ പരീക്ഷയിൽ പിയാനോയിൽ ഗ്രേഡ് രണ്ടായി വിജയിച്ചെങ്കിലും അഭിനയമായിരുന്നു നിയോഗം.
പിതാവ് *കോയമ്പത്തൂരിൽ* ഹോട്ടൽ നടത്തിയിരുന്നതിനാൽ _രഘുവരൻ_ പഠിച്ചതും വളർന്നതുമെല്ലാം അവിടെയായിരുന്നു. കോവൈ ആർട്സ് കോളേജിൽ നിന്ന്
ചരിത്രത്തിൽ ബിരുദമെടുത്ത ശേഷം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയ പഠനം.
തമിഴ്ചലച്ചിത്ര സംവിധായകനായ
_ശ്രീ കെ.ഹരിഹരൻ,_ അക്കാലത്ത്,
കവിയും ദേശീയ സ്വാതന്ത്ര്യപോരാളിയുമായ *സുബ്രമണ്യഭാരതിയെക്കുറിച്ച്* ഒരു ഡോക്യുമെന്ററി ചിത്രം നിർമ്മിക്കാൻ _ഭാരതിയുടെ_ നൂറാമത് ജന്മദിനാഘോഷവർഷമായ 1982 ൽ ആലോചിച്ചെങ്കിലും പിന്മാറുകയുണ്ടായി.
തുടർന്നാണ് *തിരുനൽവേലി* ജില്ലയിലെ ഒരു സിമന്റ്ഫാക്ടറി ഉയർത്തുന്ന മലിനീകരണം പ്രധാന വിഷയമാക്കി
1982 ൽ *ഏഴാവത് മനിതൻ* എന്ന തമിഴ്ചിത്രം നിർമ്മിക്കുന്നത്.,
_ആനന്ദ്_ എന്ന നായക വേഷമാണ് വെള്ളിത്തിരയിൽ _രഘുവരൻ_ ആദ്യമായി അവതരിപ്പിക്കുന്നത്.
പ്രമുഖതമിഴ്നടനായ _സത്യരാജാണ്_ _സുഗുണാസ്ക്രീൻ_ ഉടമയായ (കോളിളക്കം.)
"സി.വി ഹരിഹരന്" _രഘുവരനെ_ പരിചയപ്പെടുത്തുന്നത്.
_കക്കയിലെ_ വേഷം അങ്ങിനെയായിരുന്നു ലഭിച്ചത്.
1988 ൽ _സംഗീത്ശിവൻ_ എന്ന സംവിധായകന്റെ *വ്യൂഹം* എന്ന ചിത്രത്തിലെ പോലീസുദ്യോഗസ്ഥന്റെ വേഷം അവതരിക്കുമ്പോൾ തന്നെ _രഘുവരന്റെ_ അഭിനയ രീതിയുടെ ചില പ്രത്യേകതകൾ വിമർശിക്കപ്പെട്ടിരുന്നു. സംഭാഷണത്തിലുള്ള മനപ്പൂർവ്വമായുള്ള സ്വരവ്യതിയാനവും അംഗവിക്ഷേപങ്ങളിലെ പ്രത്യേകതയും അഭിനയത്തിൽ വരുത്തിത്തുടങ്ങിയിരുന്നു.
ഗളനാളത്തിൽ നിന്നും കരകരപ്പ് ഒച്ചയോടെയുള്ള ഡയലോഗ് പ്രസന്റേഷനാണ് രഘുവരനെ വില്ലൻ കഥാപാത്രങ്ങളിൽ വേറിട്ട് നിർത്തിയത്.
1990 ൽ
_ശ്രീ. കെ.എസ് രവികുമാർ_ ഇംഗ്ലീഷ് കുറ്റാന്വേഷണ രചയിതാവായ
അഗതാക്രിസ്തിയുടെ *അപ്രതീക്ഷിതമായി എത്തിയ അതിഥി* എന്ന കൃതിയെ അവലംബിച്ച് ഒരുക്കിയ ചിത്രമായ *പുരിയാത പുതിരിലെ* ക്രൂരതയുടെ കിറുക്കിന്റെ പാരമ്യതയിൽ നിൽക്കുന്ന രേഖയുടെ ഭർത്താവിന്റെ വേഷം അറപ്പുളവാക്കുന്നതായിരുന്നു.
*""സി.എം പദവി എന്നാ എന്നാ ന്ന് തെരിയുമാ ഉനക്ക്?""*
*"എന്നേയ്ക്കാവത് ഒരു നാൾ സിഎം വാസപ്പടി മിഴിച്ചിരിക്കാ?"*
*"വന്ത് പാർ"*
*"ഒരു നാൾ എത്തിനപേർ എന്നെ വന്ത് സന്ധിക്കിനാരെന്ത്?"*
1999 ൽ _ശങ്കർ_ എന്ന സൂപ്പർ മേക്കറുടെ *മുതൽവൻ* സിനിമയിലെ മുതലമൈച്ചർ
_അരംഗനാഥർ_ എന്ന കഥാപാത്രത്തിന്റെ തീവ്രമായ ആവിഷ്ക്കരണം വില്ലനിസത്തിന്റെ കൊടുമുടികൾ കീഴടക്കിയെന്ന് പറയാം.
1992 ൽ _വിജിതമ്പിയുടെ_ *സൂര്യമാനസത്തിലെ* എസ്റ്റേറ്റ് മാനേജരായ _ശിവൻ_ മണിരത്നത്തിന്റെ *അഞ്ജലി* എന്ന ചിത്രത്തിലെ ബുദ്ധിമാന്ദ്യം സംഭവിച്ച
പിഞ്ചുബാലികയുടെ മാനസികമായി സ്വസ്ഥത നശിച്ച അച്ഛൻവേഷം,,
2002 ൽ _എം ലിംഗസ്വാമി_ സംവിധാനം ചെയ്ത
*റൺ* എന്ന ചിത്രത്തിലെ _മാധവന്റെ_ മച്ചുനൻ വേഷം,
1999 ൽ _ശരൺ_ സംവിധാനം ചെയ്ത *അമർക്കളം* എന്ന ചിത്രത്തിലെ _തുളസിദാസ്_ എന്ന അധോലോക നേതാവ്
മുതലായവ _രഘുവരന്റെ_ അത്ഭുത കഥാപാത്രങ്ങളിൽ ചിലത് മാത്രം.
*"മന്നിച്ച് വിടറുതുക്ക് ഞാൻ മാണിക്ക് ബാഷായല്ലടാ"*
*"മാർക്ക് ആന്റണി"*
1995 ൽ
_"സുരേഷ്കൃഷ്ണ"_ യുടെ രജനികാന്ത് ചിത്രമായ
*ബാഷാ* റിലീസാകുമ്പോൾ *ഷേക്സിപയറുടെ* ഒരു
നാടകകഥാപാത്രത്തിന്റെ പേരായ ബോംബെ ഡോണായ *മാർക്ക് ആന്റണി* ആയി കത്തിജ്വലിച്ചാണ് _രഘുവരന്റെ_ വരവ്,
ബോംബെ ജയിലിൽ നിന്ന് _മാണിക്കത്തിന്റെ_ പിതാവിനെ വെടിവെച്ച് കൊന്ന കുറ്റത്തിന് ശിക്ഷയനുഭവിച്ച് പ്രതികാരദാഹിയായിയുള്ള വൃദ്ധനായ _ആന്റണിയുടെ_ വരവ് അത്യുജ്ജ്വലമായി.
രജനികാന്ത് നില്ക്കുന്ന
കെട്ടിടത്തിന് ചുറ്റും കുഴിബോംബുകൾ സ്ഥാപിക്കുകയും
*"ഒന്നും പണ്ണമുടിയാത്"*
എന്ന് ആർത്തട്ടഹസിച്ച്
മാണിക്ക് ബാഷയുടെ ഭീതി
നിഴലിക്കുന്ന മുഖം
കാണാൻ ആഗ്രഹിച്ച് നില്ക്കുന്ന ആന്റണിക്ക്,
ബോംബുകൾ പൊട്ടാൻ
റിമോട്ട് അമർത്തുമ്പോൾ
അത് സ്ഫോടനം നടക്കാത്തതിലുള്ള അമർഷവും ഈർഷ്യയും ഭയവും നടന്റെ മുഖത്ത്
ഒന്നിച്ച് മിന്നിമറയുന്ന
ഭാവങ്ങൾ തെളിയിപ്പിച്ചത്
അത്ഭുതമെന്നേ പറയേണ്ടൂ.
മരണത്തിന്റെ വികൃതിയിൽ ബാക്കിയായത് മോഹങ്ങൾ....
സിനിമയിലെ കഥാപാത്രങ്ങളോട് താരതമ്യപ്പെടുത്താവുന്ന പ്രകൃതമായിരുന്നു രഘുവരൻ ജീവിതത്തിലും പുലർത്തിയത്.
2004 ൽ വിവാഹബന്ധം വേർപിരിഞ്ഞതോടെ ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു.
ദീർഘാകാരനായ
കായത്തിനുടമ കരൾ രോഗത്താൽ വലഞ്ഞു
പിന്നെ അനന്തതിയിലേയ്ക്കുള്ള യാത്രയും..
*കെ.ബി. ഷാജി. നെടുമങ്ങാട്.*

9947025309.
Comments
Post a Comment