Mar_11_2013/ കലാമണ്ഡലം രാമൻകുട്ടി നായർ
*തരുണീ നിന്നുടയ സഞ്ചാര ദൂനതര*
*ചരണനളിനപരിചരണപരൻ ഞാൻ*
*ഹരിണാക്ഷിജനമൗലിമണേ നീ*
*അരികിൽ വരിക മാലിനീ*
1978 ൽ *മാതൃഭുമി* വാരികയിൽ വടക്കൻദിക്കിൽ ഒരു കഥകളിയരങ്ങിൽ *കീചകവധം* കഥകണ്ട ഒരു കഥകളി ആസ്വാദകൻ എഴുതിയ നിരൂപണം വായിച്ച ഓർമ്മയുടെ അംശങ്ങൾ ഇന്നും ചിതറിയിട്ടില്ല.
കലാമണ്ഡലം *രാമൻകുട്ടിനായരുടെ* _കീചകനും_
കോട്ടയ്ക്കൽ *ശിവരാമന്റെ* _മാലിനിയുമായിരുന്നു_ ലേഖനത്തിൽ നിറഞ്ഞ് നിന്നത്.
_തമ്പിയുടെ_
സാഹിത്യഭംഗി ഏറ്റവും നിറഞ്ഞ കഥകളിലൊന്നാണ് _കീചകവധം_ സൗന്ദര്യവതിയായ മാലിനിയുടെ സാമീപ്യം ആഗ്രഹിക്കുന്ന _കീചകന്റെ_ ശൃംഗാരപദങ്ങൾ, അത്യധികം സൗന്ദര്യത്തൊടെ
_രാമൻകുട്ടിനായരിലൂടെ_ ഭാവവും രസവും മുഖത്ത് വിടർന്നു കണ്ട്, കാണികൾ വിസ്മയിച്ചത് ലേഖകകൻ എഴുതിയിരുന്നു.
അരനൂറ്റാണ്ടിലേറെക്കാലം കളിയരങ്ങുകളിലെ പച്ച, കത്തി, വെളളത്താടി വേഷങ്ങളിലെ ആഹാര്യശോഭയായിരുന്നതും _കല്ലുവഴിച്ചിട്ടയുടെ_ കുലപതിയുമായ *കലാമണ്ഡലം രാമൻകുട്ടിനായർ* അരങ്ങൊഴിഞ്ഞത് 2013 മാർച്ച് 11 നായിരുന്നു.
*വെള്ളിനേഴി* _ഞാളാകുറിശ്ശിയിലെ_
""തെങ്ങിൻ തോട്ടത്തിൽ"" ഭവനത്തിലായിരുന്നു 87 വയസ്സുള്ള കലാകാരന്റെ അരങ്ങൊഴിയൽ.
*കോട്ടയത്ത്തമ്പുരാന്റെ* നായകപാത്രങ്ങൾക്ക് മെയ്യൊതുക്കവും ഹസ്തമുദ്രാവടിവും പകർന്ന *പട്ടിക്കാംതൊടിയുടെ* പ്രിയശിഷ്യനാണ്
*രാമൻകുട്ടിനായർ.*
തന്റെ ഗുരുനാഥനോടൊപ്പം അരങ്ങിൽ ദീർഘകാലം വിളങ്ങിയ *കവളപ്പാറ നാരായണൻനായരുടെ*
പ്രകൃതവും രംഗസംസ്ക്കാരവുമാണ് _രാമൻകുട്ടിനായരെ_
ഒരുപക്ഷേ അദ്ദേഹം പോലുമറിയാതെ ആവേശിച്ചത്.
"രാവണൻ", "നരകാസുരൻ", "ദുര്യോധനൻ", "ശിശുപാലൻ", "കീചകൻ" എന്നിങ്ങനെയുള്ള രാജസ പാത്രങ്ങളും
ക്ഷത്രിയവൈരിയായ *പരശുരാമനും* രാമായണ കഥകളിലെ *ഹനുമാനുമാണ്* _രാമൻകുട്ടിനായരെ_ കളിഭ്രാന്തന്മർക്കിടയിൽ അനശ്വരനാക്കിയത്
_പാലക്കാട്_ ജില്ലയിലെ *വെള്ളിനേഴി* എന്നും കഥകളിയുടെ ഗർഭഗൃഹമാണ്.
സ്വച്ഛസുന്ദരമായ ആ
നാട്ടിൻപുറത്തെ ബാലന്മാരുടെ അക്കാലത്തെ
പതിവ് കഥകളിക്ക്
കച്ചകെട്ടലാണ്.
1925 മേയ് 25 നാണ് _ഓപ്പത്ത് നാരായണൻനായരുടെയും_
തെങ്ങിൻതോട്ടത്തിൽ
_കുഞ്ഞിമാളുവമ്മയുടെയും_ മകനായി രാമൻകുട്ടി ജനിച്ചത്. കഥകളിയുമായി ഇഴുകിച്ചേർന്ന ബാല്യം പിൽക്കാലത്തെ മഹാനടനെ വാർത്തെടുത്തു.
ചെറുപ്പത്തിലേ പിതാവ് യാത്രയായി.
അമ്മയുടെ തണലിലാണ് വളർന്നത്.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം _ഒളപ്പമണ്ണമനയിലെ_ ഒരു കാലഘട്ടത്തിന്റെ സൃഷ്ടാവ് എന്ന്
കഥകളിരംഗത്ത് വിശേഷിപ്പിക്കാറുള്ള *പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ* കീഴിൽ കഥകളിയഭ്യാസം തുടങ്ങി.
സ്വന്തം തട്ടകമായ *കാന്തള്ളൂരിൽ* _സുഭദ്രാഹരണത്തിലെ_ കൃഷ്ണനായി അരങ്ങേറ്റം.
പതിമൂന്നാം വയസ്സിൽ കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായി. 11വർഷം ചൊല്ലിയാടി.
കലാമണ്ഡലത്തിൽ അധ്വാപകൻ, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ തുടങ്ങിയ തസ്തികകളിലായി 50 വർഷത്തെ സേവനം.
1985 ൽ വിരമിച്ചു.
'ആദ്യാവസാന പച്ചവേഷങ്ങളിൽ അദ്ദേഹത്തിന്റെ *കാലകേയവധത്തിലെ* _അർജ്ജുനന്റെ_
അഭിമാനാഹങ്കാരങ്ങൾക്ക് തുല്യം ചേർക്കാൻ കഥകളിയിൽ മറ്റാരുമില്ല.
ഹ്രസ്വകായനെങ്കിലും
അരങ്ങിൽ പ്രവർത്തിയുടെ ഔജല്യംകൊണ്ട് നായകത്വം,
_നീലകണ്ഠൻ നമ്പീശന്റെ_ സംഗീതവും _പൊതുവാൾമാരുടെ_ മേളവും ആ വേഷങ്ങളിൽ
വിദ്യുത്പ്രവാഹമായി.
കളിയരങ്ങില
ധീരപൗരുഷമായിരുന്നു നായർ. ആ കണ്ണുകളിലും കവിളിലും തുളുമ്പുന്ന ഭാവപ്രപഞ്ചം എക്കാലത്തെയും അവിസ്മരണീയ അനുഭവമാണ്.
സാക്ഷാൽ
മഹാദേവബീജമായ ജഗൽപ്രാണനന്ദനനായ
*ശ്രീ ഹനുമാൻ* എന്ന ബുദ്ധിസത്വബലാന്വിതനായ
കഥാപാത്രം മൂന്നു ആട്ടകഥകളിൽ പ്രഥിതനായ് നിലകൊള്ളുന്നു.
*തോരണയുദ്ധം,,*
*ലവണാസുരവധം,*
*കല്യാണസൗഗന്ധികം*
ജീവിതത്തിലും അരങ്ങിലും അല്പം പരൂക്കനെന്ന്
തോന്നിക്കുന്ന നായരുടെ അഭിനയ സാമ്രാജ്യത്തിൽ അനുവാചകരെ കരയിക്കുന്ന
ഒരു ഹനുമാനുണ്ട്.
ഏറെക്കാലത്തിന് ശേഷം സീതാദേവിയെ
കണ്ടുമുട്ടുമ്പോൾ
*സുഖമോ ദേവീ* എന്ന് ചോദിക്കുന്ന ആ ശ്രീരാമഭക്തനെ കഥകളി പ്രേമികൾ
ഈറൻമിഴികളോടെയാണ് എന്നും കണ്ടിരുന്നത്.
സമുദ്രലംഘനത്തിന് തയ്യാറെടുക്കുന്ന _വാനരപുംഗവൻ_
മഹേന്ദ്രപർവ്വത മുകളിൽ നാഗാരിയെപ്പോലെ നിന്നു വിളങ്ങുന്നത് ശരിരചലനങ്ങളുടെ മാസ്മരിക ശക്തികൊണ്ട് ആംഗികാഭിനയത്തിന്റെ കൊടുമുടി കീഴടക്കുന്നത് _തോരണയുദ്ധം_ കഥയിലെ
അപൂർവ്വദൃശ്യമാണ്. ഉദ്യാനമൊക്കെ പൊടിക്കുന്ന ചില ചിരിപ്പിക്കുന്ന സംഗതികളും ആശാൻ ആടിയിരുന്നു.
അചഞ്ചലമായ രാമഭക്തിയൊഴിഞ്ഞ് മറ്റൊന്നും ആഗ്രഹിക്കാത്ത വൃദ്ധവാനരൻ, കദളീവനത്തിൽ തന്റെ തപസ്സിന് ഭംഗം നേരിട്ടതിൽ അതിശയിക്കുന്നത് എത്ര ഭംഗിയോടും വെടിപ്പോടുമാണ് അനുവാചകർക്ക് അനുഭൂതിയുളവാക്കുന്നത്.
സോദരനെ ദൂരെ ദർശിച്ച അഞ്ജനാതനയന്റെ സന്തോഷം അഷ്ടകലാശമെടുത്ത് ആടി പര്യവസാനിപ്പിക്കുന്നത്
രാമൻകുട്ടിനായരുടെ സൗഗന്ധികത്തിലെ ശഠനായ മർക്കടവീരന്, *ഇവനാരുമൊരുതിരില്ലയോ* എന്ന അന്വർത്ഥമായ കവിവാക്യത്തിലൂടെയാണ്.
*കൊട്ടാരക്കരത്തമ്പുരാന്റെ* _രാമനാട്ടം_ കഥകളിലെ രണ്ടാമത്തെ കഥയായ *സീതാസ്വയംവരത്തെ* ക്രുദ്ധനും ബഡവാനലസമനുമായ *പരശുരാമവേഷത്തെ* ഇന്ന് കാണുന്ന ചിട്ടയിലും ആട്ടക്രമത്തിലും *വള്ളത്തോളിന്റെ* അനുഗ്രഹത്തോടെ കളിഭ്രാന്തന്മാർക്കിടയിൽ ആവേശം സൃഷ്ടിച്ചത്
രാമൻകുട്ടിനായരായിരുന്നു.
ഒരു കളരിയഭ്യാസിയുടെ
പരമകോടിയിലെത്തിയ അഭ്യാസനിഷ്ഠ കാണണമെങ്കിൽ ആശാന്റെ ഭാർഗ്ഗവരാമവേഷം കണ്ടാൽ മതി. ഒരാൾപ്പൊക്കത്തിൽ പൊങ്ങിച്ചാടുന്ന ആശാന്റെ വേഷം രാമഭക്തികൊണ്ട് അലിഞ്ഞന്തരീക്ഷത്തിൽ ലയിക്കുന്നത് പോലെ
തളരുന്ന ഭാവവും പിന്നീട് ആശാന്റെ പാതയിൽ സഞ്ചരിച്ച _കേരളവർമ്മയ്ക്ക്_
അപ്രാപ്യമായിരുന്നു.
പരശുരാമന്റെ ആഹാര്യരീതിയിൽ _മഹാകവിയുടേയും_ _മുകുന്ദരാജാവിന്റെയും_ അഭിപ്രായമനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയത് നായരായിരുന്നു.
കഥകളിയുടെ ആംഗികാഭിനയത്തിന്റെ ഭംഗിയും ഭാവോന്മീലനശേഷിയും പൂർണസാക്ഷാൽക്കാരം നേടുന്നത് നായരിലൂടെയാണ്.
കളിയരങ്ങിൽ ഹനുമാനായോ, പരശുരാമനായോ
*രാമൻകുട്ടിനായരാശാൻ* നിറഞ്ഞ് നില്ക്കുമ്പോൾ
കളിമറന്ന് ആസ്വാദകർ പലപ്പോഴും കൈകൂപ്പാറുണ്ട്. കലയുടെ അപൂർവ്വമായ വരദാനമാണിത്.
അധികം പേർക്കില്ലാത്ത പൂർവ്വപുണ്യം. ഉള്ളിൽത്തട്ടിയ അഭിനയത്തികവിന്റെ നിദർശനമാണിത്.
ആത്മപ്രകാശനത്തിന്റെ
പരകോടിയിൽ ഈ കലാകാരൻ ഉയിർക്കൊള്ളുന്നത് വായിച്ചും കേട്ടും ശീലിച്ച് മനപാഠമാക്കിയ പുരാണ കഥാപാത്രങ്ങളുടെ പുനർജന്മ
സാക്ഷാത്ക്കാരങ്ങളായാണ്.
""ദൈവം തന്ന നടൻ"" എന്നാണ് ജ്യേഷ്ഠസ്ഥാനീയനായ *കീഴ്പ്പടം കുമാരൻ നായരാശാൻ*
_രാമൻകുട്ടിനായരെക്കുറിച്ച്_ പറഞ്ഞത്. ഒരു കാലഘട്ടത്തിന്റെ കഥകളി അഭിരുചികളെ നിർണയിച്ചതും നിയന്ത്രിച്ചതും നായരായിരുന്നു.
ജീവിതത്തെ പ്രതിനായകസ്ഥാനത്ത് കണ്ടതിനാലാണ് കത്തിവേഷങ്ങളുടെ പ്രതാപസൗന്ദര്യം അരങ്ങിൽ അളവറ്റ് ആഘോഷിക്കാൻ നായർക്ക് കഴിഞ്ഞത്.
കുട്ടിക്കാലത്ത് മൂന്ന് ചുഴികളുള്ള രാമൻകുട്ടി നായരുടെ തലതടവിക്കൊണ്ട് മുത്തശ്ശി കളിയായി പറഞ്ഞ പഴഞ്ചൊല്ലായിരുന്നു
""മുച്ചുഴിയൻ മുടിചൂടും "" എന്ന്. അത് പതിരായില്ല.
അഞ്ച് പതിറ്റാണ്ടാണ് _നായർ_ കഥകളിയുടെ ചക്രവർത്തിപദമലങ്കരിച്ചത്.
ലോകാരാധ്യനായ കലാകാരനായിട്ടും
പെട്ടിക്കാരോടോ, അണിയറക്കാരോടോ ആജ്ഞാപിക്കാൻ അദ്ദേഹത്തിന് അറിയാമായിരുന്നില്ല.
നാട്ടുകാരണവരെപ്പോലെ
വിഷയങ്ങളിൽ ഇടപെടാനും മടിച്ചു നിൽക്കാറില്ല.
സരസ സംഭാഷണത്തിലൂടെ സ്വാതിക സൗമ്യഭാവം ദൃശ്യമാകുന്ന പെരുമാറ്റം.
നർമ്മവും വേണ്ടത്ര.
വേഷം കെട്ടിയാൽ മനോധർമ്മം ഇത്രയേറെ കാണിക്കുന്ന മറ്റൊരു കലാകാരനെ കാണാനാകുമോ എന്ന് സംശയം.
_പട്ടിക്കാംതൊടിയുടെ_ ചിട്ടകൾ കഥകളിയോടൊപ്പം ജീവിതത്തിലും പകർത്തിയ
അദ്ദേഹം ചിട്ടവിട്ടൊരു കളിക്കും നിൽക്കാറില്ല.
ഗുരുനാഥന്റെ കടുംപിടിത്തം ശിഷ്യനും കിട്ടി.
ഇന്നത്തെ പ്രശസ്ത കഥകളി നടൻ
_കലാമണ്ഡലം ഗോപി_
_രാമൻകുട്ടിനായരുടെ_ അനുഗൃഹീത ശിഷ്യനാണ്. ഗോപിയുടെ
*ഓർമ്മകളിലെ പച്ചകൾ* എന്ന അനുഭവക്കുറിപ്പുകൾ വിവരിക്കുന്ന പുസ്തകത്തിെലെ
_"വന്ദേഗുരുപരമ്പരാം"_ എന്ന അധ്വായത്തിൽ കലാമണ്ഡലത്തിലെ
അഭ്യാസനാളുകളിലെ ആശാന്റെ നിഷ്ഠകളെക്കുറിച്ച് വിവരിക്കുന്നുണ്ട്.
കാലയവനികയ്ക്കുള്ളിൽ മറഞ്ഞ
*വൈക്കം കരുണാകരൻ,*
*പന്തളം കേരളവർമ്മ,* ഇന്നത്തെ പ്രശസ്ത കലാകാരന്മാരായ, _കലാമണ്ഡലം_
_വാസു പിഷാരടി_
_രാമചന്ദ്രനുണ്ണിത്താൻ,_
_കോട്ടയം രാമകൃഷ്ണൻ_
എന്നീ നടന്മാർക്കും ആശാന്റെ അനുഭവജ്ഞാനവും പരിലാളനവും സിദ്ധിച്ചിട്ടുണ്ട്.
_കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ_ സന്തത സഹചാരിയായിരുന്നു ആശാൻ.
കലാമണ്ഡലത്തിൽ പഠിക്കുന്ന കാലംമുതൽ പാർട്ടിയുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങിയ അദ്ദേഹം അവസാനശ്വാസംവരെയും _പുരോഗമന പ്രസ്ഥാനവുമായുള്ള_ അചഞ്ചലമായ കൂറ്
കാത്തുസൂക്ഷിച്ചു.
1974 ൽ കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് അന്നത്തെ പ്രസിഡന്റ് ഫക്രുദ്ദീൻ ആലി അഹമ്മദിൽ നിന്ന് സ്വീകരിച്ചത്
ആത്മകഥയിൽ വിവരിക്കുന്നുണ്ട്.
2007 ൽ രാഷ്ട്രം *പത്മഭൂഷൺ* നല്കി ആശാനെ ആദരിച്ചു.
*ഗുരു കുഞ്ചുക്കുറുപ്പിന്* ശേഷം ഈ ബഹുമതി
ലഭിച്ച കഥകളി നടനാണ് ആശാൻ.
1994 ൽ മധ്യപ്രദേശ് സർക്കാർ _കാളിദാസ സമ്മാൻ_ നല്കി.
ആത്മകഥയായ *തിരനോട്ടം* _മാതൃഭുമി_ വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചത് പിന്നീട് പുസ്തകമായപ്പോൾ _കോഴിക്കോട് സർവ്വകലാശാല_ പാഠപുസ്തകമായംഗീകരിച്ചു.
സഹധർമ്മിണിയായ _സരസ്വതിയമ്മയും_
മൂന്നുപുത്രരും _ചെർപ്പുളശേരിയിൽ_
ആ മഹനീയ കലാകാരന്റെ സ്മരണയിൽ വസിക്കുന്നു.
*ആനന്ദിച്ചേ വാഴേണ്ടുന്നവളല്ലേ കമനീ നീണാളേ!!?*
ഇതായിരിക്കും സ്വർലോകത്തിൽ നിന്നുള്ള വിശ്വം കീഴടക്കിയ ശ്രേഷ്ഠ കലാകാരന്റെ നിസ്വനം.
*കെ.ബി. ഷാജി. നെടുമങ്ങാട്.*

9947025309.
Comments
Post a Comment