Mar_09_1988/ എം.ബി.ശ്രീനിവാസൻ

*മനുഷ്യൻ ആ പദമെത്ര മനോഹരം,*
*അതിൽ തുടിക്കും പൊരുളെ വിടെ?*
*മനസ്സിൽ വാഴും കിരാതൻ എയ്തൊരു*,
*മാൻ കിടാവുകളെവിടെ?*

*ബോധിവൃക്ഷദളങ്ങൾ കരിഞ്ഞു.*
*ബോധനിലാവ് മറഞ്ഞു.*

1983 ൽ *ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ* "കത്തി" എന്നനോവൽ  പ്രശസ്തരായ രണ്ട് സാഹിത്യകാരന്മാരായ
*സലാം കാരശേരിയും* *വി.പി.മുഹമ്മദും* ചേർന്ന് ചലച്ചിത്രമാക്കുന്നു.
ആശുപത്രിയും സർജറിയും പശ്ചാത്തലമായ സിനിമ വലിയ വിജയമായിരുന്നില്ല.
എന്നാൽ ചിത്രത്തിലെ
ഒരു ഗാനം
പ്രേക്ഷക ഹൃദയങ്ങളേറ്റ് വാങ്ങാൻ മറന്നില്ല.
*ഒഎൻവി* യുടെ വരികൾക്ക്
*എംബി ശ്രീനിവാസന്‍* സംഗീതം പകർന്ന മുകളിൽ കണ്ട ചില വരികളുള്ള ദാർശനിക ഗാനമായിരുന്നത്.

1990 ൽ  *തോംസൺ ആഡിയോസ്* എന്ന കമ്പനി ഗൾഫ് രാജ്യങ്ങളിൽ തൊണ്ണൂറ് മിനിട്ട് ദൈർഘ്യമുള്ള
*ഒഎൻവി കവിതകൾ,*
ആലാപനം _യേശുദാസ്സ്_
എന്ന കാസ്സറ്റ് പുറത്തിറക്കുന്നു. മധുരം, സുഗന്ധം, ആത്മഹർഷം, വിഷാദം, പ്രണയം മുതലായ അവസ്ഥകൾ തുളുമ്പുന്ന
ഇരുപത്തിരണ്ട് കവിതകളുടെ സമാഹാരമായിരുന്നു കാസ്സറ്റിൽ. സുന്ദര സ്മൃതി സുമങ്ങളെ തൊട്ടുണർത്തിയ
*ശ്രീനിവാസൻ* എന്ന സംഗീത പ്രതിഭയുടെതായിരുന്നു ഏറ്റവും കൂടുതൽ ഗാനങ്ങൾ.
(1) ബോധിവൃക്ഷദളങ്ങൾ കരിഞ്ഞു
(2) _ഒരു വട്ടം കൂടിയെൻ,_
(3) _മാറിൽ ചാർത്തിയ മരതക, കഞ്ചുക,_
(4) _എന്നു നിന്നെ കണ്ടു ഞാൻ അന്നെൻ ഹൃദയം പാടി_,
(5) _ചമ്പക പുഷ്പ സുവാസിതയാമം,_
(6) _ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം,_
(7) _നിന്റെ സുസ്മിതം തൊട്ടുണർത്തിയെൻ_
(8) _എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ പെൺകൊടി_

നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ  മണ്ണിൽ  ചന്ദ്രപ്പളുങ്ക് മണിമാല പോലെയുളള ബാക്കി പതിനാല് ഗാനങ്ങളും
തെന്നലിൽ ചിന്നുന്ന തൊങ്ങലിളക്കിയവയായിരുന്നു.
1991 ൽ *സുൽത്താനേറ്റ് ഓഫ് ഒമാനിലെ* _ഇബ്റി_ എന്ന നഗരത്തിൽ, കൊല്ലങ്കോട് കാരനായ ഒരാൾ നടത്തിയിരുന്ന കാസ്സറ്റ് കടയിൽ നിന്ന് തൊള്ളായിരം പൈസയ്ക്ക് വാങ്ങി ഇന്നും ഒരു നിധിപോലെ ഈ അനുസ്മരണമെഴുതുന്നയാൾ സൂക്ഷിച്ച് വച്ചിരിക്കുന്നു.
(1) _ശ്യാമസുന്ദര പുഷ്പമെ_(കെ.രാഘവൻ).
(2) _മന്ദാകിനി ഗാന മന്ദാകിനി_(ദേവരാജൻ)
(3) _വിട തരൂ ഇന്നീ സായംസന്ധ്യയിൽ,_
(4) _സുഖമോ_ _ദേവി_(രവീന്ദ്രൻ)
(5) _ശ്യാമമേഘമേ നീയെൻ_,
(6) _ഓർമ്മകളെ കൈവള ചാർത്തി,_
(7) _ശ്രാവണം വന്നു നിന്നെത്തേടി_
(സലിൽചൗധരി)
(8) _സാഗരങ്ങളെ പാടി പാടി_,
(9) _ആരെയും ഭാവഗായകനാക്കും_(രവി ബോംബെ)
(10) _കവിതയാണ് നീ നോവുമെന്നാത്മാവിൽ_
(എടി ഉമ്മർ)
(11) _ഒരു മഞ്ഞു തുള്ളിയിൽ നീലവാനം_(ശ്യാം)
(12) _എന്റെ_
_മൺവീണയിൽ_ (ജോൺസൺ)
(13) _കിളി ചിലച്ചു കിലുകിലെ_
(14) _ഇന്ദു സുന്ദര സുസ്മിതം തൂകും_(കെ.പി. ഉദയഭാനു)
ഇവയാണ് അതിലെ അമൂല്യ രത്നങ്ങൾ

മലയാള ചലച്ചിത്ര ഗാനശാഖയിലെ ചില പ്രതിഭാധനന്മാരുടെ കൂട്ടുകെട്ടുകൾ  സവിശേഷമായ കലാവൈഭവത്താൽ അനശ്വരമായിട്ടുണ്ട്.
_വയലാർ ദേവരാജൻ_,
_തമ്പി അർജ്ജുനൻ_
_ഭാസ്ക്കരൻ ബാബുരാജ്_
എന്നിവ പോലെ മഹനീയമാണ്
*ഒഎൻവി ശ്രീനിവാസൻ* കൂട്ടുകെട്ട്.
കവിയൂടെ വരികളിലാണ്  അയ്യർ, കവിത തുളുമ്പുന്നത് ദർശിച്ചത്. ശ്രോതാക്കളുടെ
മനസ്സുകളുടെ അങ്കണമാകെ വർണ്ണാഞ്ചിതമായത് ഈ പൂക്കൈതകൾ വിടർന്നതിനാലാകാം.

*മാറിൽ ചാർത്തിയ മരതകകഞ്ചുകമഴിഞ്ഞു വീഴുന്നു.*

1961  ൽ
_കെ.എസ് ആന്റണിയുടെ_ *കാൽപ്പാടുകൾ* എന്ന
ചിത്രത്തിലൂടെ 
_ഗാനഗന്ധർവ്വനെ_ മലയാളികൾക്ക് പരിചയപ്പെടുത്തിയ
 *എംബിഎസ്സ്* 1988 മാർച്ച് 9 ന് *ലക്ഷദ്വീപിൽ* അദ്ദേഹം തന്നെ തുടങ്ങിവച്ച
_മദ്രാസ് മൂസിക്‌ ക്വയറിന്റെ_ ഒരു പരിപാടിയുടെ പരിശീലനത്തിനിടയിലാണ്  കുഴഞ്ഞ് വീണ് യാത്രയായത്.

1925 സെപ്റ്റംബറിൽ *ആന്ധ്രാപ്രദേശിലെ*
_ചിറ്റൂരിലെ_ ഒരു തമിഴ് ബ്രാഹ്മണകുടുംബത്തിലാണ്
 _എം ആർ  ബാലകൃഷ്ണ,_ _വിശാലാക്ഷി_ ദമ്പതികളുടെ മകനായി
*മാനാമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസൻ* ജനിച്ചത്.
പി.എസ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം _മദ്രാസ് പ്രസിഡൻസി കോളേജിൽ_ ഉപരിപഠനത്തിന് ചേർന്നു, കലാലയ കാലത്ത് "മാർക്സിസ്റ്റ് സിദ്ധാന്തങ്ങളിൽ" ആകൃഷ്ടനായ അദ്ദേഹം *കമ്യൂണിസ്റ്റ് പാർട്ടിയിലെ* മുഴുവൻസമയ പ്രവർത്തകനായിമാറി.
_ആൾ ഇന്ത്യാ സ്റ്റുഡൻസ് ഫെഡറേഷന്റെ_ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം,
_മദ്രാസ് സ്റ്റുഡൻസ് ഓർഗനൈസേഷനിൽ_ അംഗമായിരുന്നു.
തീവ്രമായ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ നടന്നിരുന്ന അക്കാലത്ത് _ശ്രീനിവാസൻ_ കൊളോണിയൽ ആധിപത്യത്തിനെതിരെ പല സമരങ്ങളും നയിച്ചിട്ടുണ്ട്.

സിപി.എം നേതാവായ
 *എം ആർ വെങ്കിട്ടരാമന്റെ*
അനന്തിരവൻ മുഖേന *ഡൽഹിയിൽ* എത്തിയ
_എംബിഎസ്സ്_
*എകെജിയുടെ* പ്രൈവറ്റ് സെക്രട്ടറിയായായി
കുറച്ചുകാലം പ്രവർത്തിച്ചു.
ചെറൂപ്രായത്തിൽ തന്നെ സംഗീതത്തിൽ  ആകൃഷ്ടനായിരുന്ന
_എംബിഎസ്_ , ഹിന്ദുസ്ഥാനി, കർണ്ണാട്ടിക് ,
വെസ്റ്റേൺമ്യൂസിക്ക് എന്നിവയിൽ പ്രാവീണ്യം നേടിയിരുന്നു.   ഡൽഹിയിലായിരുന്നപ്പോൾ *ഇന്ത്യൻ പീപ്പിൾസ് അസോസിയേഷനിൽ* അംഗമായി. ഇത് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ പ്രാദേശിക സംഗീതവുമായി അടുത്ത് പരിചയപ്പെടാനും പഠിക്കാനുമിടയാക്കി. ഇക്കാലത്ത് _കാശ്മീരി_
മുസ്ലീംകുടുംബത്തിലെ അംഗവും
പ്രശസ്ത
സ്വാതന്ത്ര്യസമര സേനാനിയുമായ
*സൈഫുദീൻ*
*കിച്ച്ലുവിന്റെ* 
മകൾ _സഹീദകിച്ച്ലുവുമായി_ പ്രണയത്തിലാകുകയും _ജവഹർലാൽനെഹ്റുവിന്റെ_ ആശീർവാദത്തോടെ വിവാഹിതരാകുകയും ചെയ്തു.. ഇവർക്ക് _കബീർ_ എന്നൊരു മകൻ ജനിച്ചു.
ഭാര്യയും മകനും ഇന്ന് ജീവിച്ചിരിപ്പില്ല.

പ്രശസ്ത ബംഗാളി സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ
*നേമി ഘോഷുമായുളള* പരിചയമാണ് 1960 ൽ
*പാതൈ തെരിയത് പാര്* എന്ന ചിത്രത്തിൽ പാട്ടൊരുക്കാൻ _എംബിഎസ്സിന്_
വഴി തുറന്നത്.
തുടർന്ന് ഒമ്പതോളം തമിഴ് ചിത്രങ്ങൾക്ക് പാട്ടൊരുക്കി.

മലയാളത്തിൽ
_പി.ബി. ഉണ്ണിയുടെ_ *സ്വർഗ്ഗരാജ്യമായിരുന്നു* ആദ്യചിത്രം..
തുടർന്ന് _കമലഹാസന്റെ_ ആദ്യ മലയാള ചിത്രമായ *കണ്ണുംകരളും* എന്ന ചിത്രത്തിന് സംഗീതംനല്കി.
ഈരണ്ട് ചിത്രങ്ങളും
പുറത്ത് വരുന്നതിന് മുമ്പേ മൂന്നാമത്തെ ചിത്രമായ *സ്നേഹദീപം* റിലീസായി.
_കെ.പി.എസി._
 _കാളിദാസ കലാകേന്ദ്രം_ തുടങ്ങിയ സമിതികളുടെ നാടകങ്ങൾക്കും സംഗീതം പകർന്നു.
കളിമണ്ണ് മെനഞ്ഞു മെനഞ്ഞു  മാനത്തെ വളർത്തമ്മ, കലമാനിനെ ഉണ്ടാക്കിയത് പോലെ മലയാള
സിനിമാഗാന ലോകത്താണ്
_എംബിഎസ്സിന്റെ_ പ്രശസ്തങ്ങളായ സൃഷ്ടികളുണ്ടായത്.

മലയാളി അല്ലാതിരുന്നെങ്കിൽപ്പോലും വരികൾ എഴുതിയശേഷമാണ് അയ്യർ പാട്ടുകൾ ചിട്ടപ്പെടുത്തിയിരുന്നത്.
വരികളുടെ പ്രാധാന്യം നഷ്ടപ്പെടാതെ അർത്ഥത്തെ അങ്ങേയറ്റം ബഹുമാനിച്ചു കൊണ്ടുള്ള  ലളിതമായ സംഗീത ശൈലിയാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക ഗാനങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്. അനാവശ്യമായി സംഗീതം ഉപയോഗിക്കാതെ  രംഗങ്ങൾക്കനുസരിച്ചുള്ള ലളിതമായ വാദ്യോപകരണങ്ങൾ പ്രയോഗിച്ചുള്ള രീതിയാണ് _ശ്രീനിവാസന്റേത്._
എംബിഎസ്സിന്റെ ഗാനങ്ങൾക്ക് മറ്റെവിടെയും കാണാത്ത ഒരു മാസ്മരികത ഉണ്ടായിരുന്നു. ഭാഷയുടെ അർത്ഥങ്ങളും വരികൾക്കിടയിലെ അന്തരാർത്ഥങ്ങളും വിസ്മയിപ്പിക്കുന്ന രീതിയിൽ ഒപ്പിയെടുത്ത് സംഗീതത്തിന്റെ സമസ്ത ഭാവങ്ങളും നിറഞ്ഞ ചാരു ചിത്രം വരയ്ക്കുന്നത് പോലെയായിരുന്നു പാട്ടുകളുടെ  ജനനം.
ഗാനരംഗത്ത് വളർന്ന് വളർന്ന് ഒരു വസന്തമായി മാറാൻ അദ്ദേഹം ഒരുങ്ങിയില്ല. സ്വപ്നം നല്കിയ പീലികൾ കൊണ്ടൊരു ശില്പം തീർക്കാനാണ് അദ്ദേഹം പ്രയത്നിച്ചത്.

  _അടൂർ ഗോപാലകൃഷ്ണൻ_ , _എംടി,_
"കെ ജി ജോർജ്ജ്"  "ഹരിഹരൻ"
*ലെനിൻരാജേന്ദ്രൻ* _മോഹൻ_ തുടങ്ങിയ നിലവാരമുള്ള സംവിധായകരുടെ സിനിമകൾക്ക്
സംഗീതം നൽകാനാണ്  അദ്ദേഹത്തിന് മലയാളത്തിൽ കൂടുതൽ അവസരങ്ങൾ വന്നുചേർന്നത്.
മലയാളത്തിനു മറക്കാനാവാത്ത കുറെയേറെ ഗാനങ്ങൾ സംഗീതസ്നേഹികൾക്ക്  സമ്മാനിച്ചു.
_എം.ബി.എസിന്റെ_ ഗാനങ്ങളിൽ പലതിലും
നിറഞ്ഞുനിൽക്കുന്ന നേർപ്പിച്ചെടുത്ത സങ്കടമാണ് ഹൃദയത്തിൽ കൊള്ളുന്നത്.  പ്രണയഗാനങ്ങളിലും ഇത് മധുരമൊരനുഭൂതിയായി അലിഞ്ഞു കിടക്കും.
1974 ൽ സേതുമാധവൻ അണിയിച്ചൊരുക്കിയ *കന്യാകുമാരി* എന്ന ചിത്രത്തിലെ "കമലഹാസനും" _റീത്താ ഭാദുരിയും_   പാടിയഭിനയിച്ച പ്രേമഗാനത്തിന്റെ
പൊന്നുംവില നോക്കൂ.
നീലക്കടൽക്കരെ ന്യത്തം വയ്ക്കുന്ന കാമിനിയുടെ മായാരൂപം  കൊത്താൻ  തങ്കച്ചുറ്റികയാവശ്യമില്ലായെന്ന് ഗാന ശില്പികൾ പറയുന്നു.

*നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ*

1983 ലെ പരസ്പരം എന്ന ചിത്രത്തിലെ _ഒഎൻവി_ യുടെ കവിത,
ജാനകിയുടെ സ്വർഗ്ഗീയസുഖം തരുന്ന ആലാപന സൗന്ദര്യം.
_ശ്രീനിവാസന്റെ_  ഈണത്തിന്റെ മാസ്മരികത നോക്കൂ.
ഇനിയും തൃസന്ധ്യകൾ..... എന്നതിലൊക്കെ ഈ നേർപ്പിച്ചെടുത്ത സങ്കടം അനുഭവിക്കാം.
.“അലിഞ്ഞലിഞ്ഞുപോം അരിയജന്മമാം പവിഴദ്വീപിൽ ഞാൻ ഇരിപ്പതെന്തിനോ..?.”

*നിഴലുകളാടും കളം ഇതല്ലേ?*

1982 ൽ
 _കെ.ജി. ജോർജ്ജിന്റെ_ *യവനികയിലെ* നാടകാവതരണ  ഗാനം
_യേശുദാസും_
_സൽമാജോർജ്ജും_ സംഘവും പാടിയിരിക്കുന്നു.
ഇത്രയും സുന്ദരമായ ഒരവതരണ ഗാനം ഒരുക്കാൻ കലകളുറങ്ങുന്ന മണ്ണിന്റെ ഈ  മണിമുത്തിനേ സാധ്യമാകൂ.

1986 ൽ _സംഗീതനാടക അക്കാഡമി_ അവാർഡ്,  1973, 1978, 1979, 1981 തുടങ്ങിയ വർഷങ്ങളിൽ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള
സംസ്ഥാന അവാർഡ്
1987 ലെ സ്പെഷ്യൽ
ജൂറി അവാർഡ് എന്നിവക്ക് അർഹനായ അദ്ദേഹം  സംഗീതനാടക അക്കാഡമി മെമ്പർ , നാഷണൽ ബോർഡ് ഓഫ് ഫിലിം സെൻസേഴ്സ് മെമ്പർ തുടങ്ങിയ പലസ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.

1977 ൽ പ്രശസ്ത സംവിധായകൻ
*ജോൺ എബ്രഹാമിന്റെ*
_അഗ്രഹാരത്തിൽ കഴുത_ എന്ന മലയാള ചിത്രത്തിൽ _നാരായണസ്വാമി_ എന്ന പ്രൊഫസറായി  അഭിനയിച്ചു.

1987 ൽ
_സെവൻ ആർട്സിനായി_ _ലെനിൻ രാജേന്ദ്രൻ_
*സ്വാതി തിരുനാൾ* മഹാരാജാവിന്റെ കഥ സിനിമയാക്കിയപ്പോൾ പരമ്പരാഗതമായ കീർത്തനങ്ങൾ അശേഷം ഭാവവ്യത്യാസം വരാതെ  കാതിനമൃതമാക്കിയത്
_എം ബി.എസ്സ്_ ആയിരുന്നു.
ഒരു പക്ഷേ ഒരു സിനിമയ്ക്കായി ഇത്രയധികം ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ഈ ചിത്രത്തിനായിരിക്കാം

_""മലർക്കുമ്പിളിലൊരു_ _മാതളക്കനിയുമായ്‌,_
_വിസ്മൃതി വലിച്ചടച്ച_ _അന്തരംഗമണി വാതിലിൽ_ _ഉണർത്തു പാട്ടുമായി_ _പൂവൽച്ചിറകുകൾ വീശി_ _വന്നെത്തട്ടെ""_

*മൺമറഞ്ഞ കലാകാരന് പ്രണാമം*

*കെ.ബി. ഷാജി. നെടുമങ്ങാട്.*
9947025309

Comments

Popular posts from this blog

June_15_1949/ ഉള്ളൂർ

Jan_01_1989/ജി.ശങ്കരപിള്ള

Jun_11_2008/ പാലാ നാരായണൻ നായർ