Jan_29 ഭരത് ഗോപി
*"നല്ലൊരു മദ്യപാനിയുടെ മുഖം"*
_"കുറ്റവാളിയുടേതും"_
*"ആള് വളരെ ഫേമസ്സ് കലാകാരനാ. അല്ലേ?."*
_"കലാകാരന്മാരിൽ പലരും ഫേമസ്സ് കുറ്റവാളികളുമാ!"_
*"എന്തായാലും അസാധാരണമായ ഒരു മുഖമാ!"*
_"അന്വേഷണ റിപ്പോർട്ടിലും ഒരല്പം അസാധാരണത്വമുണ്ട്"_.
_"അച്ഛനുമമ്മയും കുട്ടിക്കാലത്തേ മരിച്ചു.."_ _പതിനഞ്ചാമത്തെ വയസ്സിൽ നാടുവിട്ടു._ _ലഖ്നൗവിലൊരു ഭാര്യയും കുഞ്ഞുമുണ്ട്_.
_നാടുവിട്ടു പോയതിന്റെ പതിനഞ്ചാമത്തെ വർഷം തിരിച്ചെത്തുന്നത്_ _സമർത്ഥനായ ഒരു തബലിസ്റ്റായാണ്._
1982 ൽ *കരോലിനാ ഫിലിംസിനായി*
_ശ്രി.കെ.ജി ജോർജ്ജ്_
സംവിധാനം ചെയ്ത *യവനിക* എന്ന ചിത്രത്തിലെ ഒരു പോലീസുദ്യോഗസ്ഥനും ഭാര്യയും തമ്മിൽ
നാടകസമിതിയിൽ നിന്ന് തിരോധാനം ചെയ്ത തബലിസ്റ്റ് അയ്യപ്പനെക്കുറിച്ച് സൂക്ഷ്മനിരീക്ഷണവും ചർച്ചയും നടത്തുന്ന ഒരു ഭാഗമാണ് മുകളിൽ കണ്ടത്.
*കായംകുളം*
_കൃഷ്ണപുരം_
_ഭാവനാതിയേറ്റേഴ്സിന്റെ_ പുതിയ നാടകത്തിന്റെ റിഹേഴ്സലിൽ ഒരു നൃത്തരംഗത്തിന് തബലയിൽ *അയ്യപ്പൻ* ചടുലതയോടെ താളക്കൊഴുപ്പേകുന്നു. തബലയിൽ വിസ്മയപ്രകടനം നടത്തുന്ന *അയ്യപ്പൻ* എന്ന കഥാപാത്രത്തെ ഒരു തബലിസ്റ്റിന്റെ
സകലമാനവിധ മാനറിസങ്ങളും
ഉൾക്കൊണ്ട്കൊണ്ട് അത്യുജ്ജ്വലമാക്കിയ
മഹാനടൻ *ഭരത് ഗോപി,* നടനകാന്തിക്ക് കാലം
യവനിക താഴ്ത്തിയിട്ട് പന്ത്രണ്ട് വർഷങ്ങളാകുന്നു
യവനിക എന്ന ചിത്രത്തിൽ വർത്തമാനകാലത്തിൽ ഒരിക്കലും പ്രത്യക്ഷപ്പെടാതെ നാടക കലാകാരന്മാരെ, അയ്യപ്പനെ കാണാതായതുമായുള്ള അന്വേഷണത്തിന്റെ ഭാഗമായി പോലീസിന്റെ ചോദ്യംചെയ്യലിലാണ് കഥാനായകന്റെ രൂപം തെളിയുന്നത്.
ചില കലാകാരന്മാർ അവർ നിർവ്വഹിച്ചുവരുന്ന പ്രകടനം അത്യധികം പുകഴ്ത്തപ്പെടുന്നതും സൗന്ദര്യപൂർണവുമാണെങ്കിലും മറുവശത്തുള്ള വ്യക്തിപരമായ ജീവിതം ഇരുൾമൂടിയതായിരിക്കുമെന്നുള്ള പൊതുവായ തത്വത്തിൽ നിന്ന് വിഭിന്നനല്ല _അയ്യപ്പനും_. വിഷയലമ്പടനും, തികഞ്ഞ മദ്യപാനിയുമായി വഴിവിട്ട ജീവിതയാത്രയിൽ അയ്യപ്പൻ, കൊല്ലപ്പെടുന്നു.
ഒരു യഥാർത്ഥ തബലിസ്റ്റിന്റെ രൂപവും ഭാവവും
തബലവാദനത്തിൽ അയത്നലളിതമായ നടനമുദ്രയായി സ്വാംശീകരിച്ചുകൊണ്ടുള്ള രംഗബോധമാണ് പട്ടയടിക്കുന്ന അയ്യപ്പനെക്കാൾ തബലയടിക്കുന്ന _അയ്യപ്പൻ_ _യവനികയിൽ_ സ്വീകാര്യനായത്.
ചിത്രത്തിൽ രണ്ട് രംഗങ്ങളിലായി തബലവാദനത്തിൽ അയ്യപ്പനൊരുക്കിയ
ചില ഗിമിക്കുകളുടെ പ്രത്യേകത യഥാർത്ഥ തബല വായനക്കാരന് പോലും ഭാവപൂർണിമയോടെ അവതരിപ്പിക്കാൻ കുറച്ച് പരിശ്രമിക്കേണ്ടിവരും.
നാടക പ്രസ്ഥാനവുമായി അടുത്തിടപഴകിയതിന്റെ കാരണമാകാം ആ നടനിൽ അയ്യപ്പൻ എന്നവേഷം അത്രയധികം ഇണങ്ങിച്ചേർന്നത്. ചിത്രത്തിലെ മറ്റ് രംഗങ്ങളിലും അസാധാരണത്വമായ അഭിനയമായിരുന്നു. മദ്യപാനിയായി അഭിനയിക്കുമ്പോഴുള്ള മുഖത്തെ ഭാവമാറ്റങ്ങൾ, ധരിച്ചിരിക്കുന്ന ജൂബാ അഴിച്ചു മാറ്റുന്നതിലെ പ്രത്യേകത, കാമവെറിപൂണ്ട ഒരു വിടന്റെ ക്രൗര്യം ഇതെല്ലാം അനായാസമായി
ആവാഹിച്ചെടുത്താണ് അയ്യപ്പനെ പ്രേക്ഷകരുടെ മനസിൽ മായാതെ പ്രതിഷ്ഠിച്ചത്.
1982 ൽ തിരുവനന്തപുരം ധന്യാ തിയേറ്ററിൽ ചിത്രം കണ്ടിട്ടിറങ്ങിയ നഗരത്തിലെ പ്രശസ്തയായ ഒരഭിഭാഷക പറഞ്ഞതിപ്രകാരമായിരുന്നു
"അയ്യപ്പനെക്കൊന്ന രോഹിണി,(ജലജ) ഈ കേസ് എന്നെ ഏല്പിക്കുകയാണെങ്കിൽ നിഷ്പ്രയാസം ഫീസില്ലാതെ ജയിക്കാൻ വാദിക്കുമത്രെ"
*തിരുവനന്തപുരം* ജില്ലയിലെ _ചിറയിൻകീഴ്_
കലാകാരന്മാരുടെ ഉത്ഭവം കൊണ്ട് സമ്പന്നമായ നാട്
_ചിറയിൻകീഴിൽ_
ആൽത്തറമൂട് കൊച്ചുവീട്ടിൽ _വേലായുധൻപിള്ളയുടെയും പാർവ്വതിയമ്മയുടെയും_
നാലുമക്കളിൽ ഇളയവനായി 1936 നവംബറിൽ *ഗോപിനാഥൻനായരുടെ* ജനനം..1956 ൽ ഒന്നാംവർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ _ധനുവച്ചപുരം_ സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച *ഞാനൊരു അധികപ്പറ്റ്* എന്നനാടകത്തിലെ _ദാമു_ എന്നകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു _ഗോപിയുടെ_
അഭിനയജീവിതത്തിന്റെ തുടക്കം.
*തിരുവനന്തപുരം* _യൂണിവേഴ്സിറ്റികോളേജിൽ_ നിന്നും ബി.എസ്സ്.സി. പാസ്സായതിന് ശേഷം
_കെഎസ്സ്ഇബി_.യിൽ ക്ലാർക്കായി പ്രവേശിച്ച ഗോപിയുടെ യാത്ര നിത്യവും ട്രെയിനിലായിരുന്നു. ഇക്കാലത്താണ് പ്രശസ്ത നാടകാചാര്യനായ *പ്രൊഫസ്സർ ജി. ശങ്കരപ്പിള്ളയെ* പരിചയപ്പെടുന്നത്.
യാത്രയിലുടനീളം നാടകത്തെക്കുറിച്ചുളള ചർച്ചകളായിരുന്നു.
ഈ ബന്ധത്തിന്റെ ഫലമായാണ് ചിറയിൻകീഴിൽ *പ്രസാധനാ ലിറ്റിൽ തിയേറ്റർ* പിറവിയെടുത്തത്. 1960 ൽ ആരംഭിച്ച _പ്രസാധന_ 1973 വരെ പ്രവർത്തനം തുടർന്നു. _ഗോപിയായിരുന്നു_
മിക്ക നാടകങ്ങങ്ങളിലും മുഖ്യവേഷക്കാരൻ.
1972 ൽ _വിക്രമൻനായർ_ ട്രോഫിക്ക് വേണ്ടി നടത്തിയ നാടകമത്സരത്തിൽ ഇലക്ട്രിസിറ്റി ബോർഡിനെ പ്രതിനിധാനം ചെയ്ത്
_ശ്രീരംഗം വിക്രമൻനായരുടെ_ *ശൂന്യം ശൂന്യം ശൂന്യം* എന്ന നാടകവുമായി മത്സരവേദിയിലെത്തിയ _ഗോപിക്ക്_ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ലഭിച്ചു.
തലസ്ഥാനത്ത് *കാവാലം നാരായണപ്പണിക്കരുടെ* _തിരുവരങ്ങ്_ എന്ന നാടക സമിതിയുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ ഗോപിയെ നാടകരംഗത്ത് കൂടുതൽ ശ്രദ്ധേയനാക്കി. പല ദേശീയ നാടകോത്സവങ്ങളിലും _തിരുവരങ്ങിന്റെ_ നാടകങ്ങളിലെ നടനായി വേദിയിലെത്തിയ_ ഗോപി_ പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു.
ഐറിഷ് നാടകകൃത്തായ *സാമുവൽ ബക്കറ്റിന്റെ* വിഖ്യാതമായ
*ഗോദോയെ കാത്ത്* നാടകം _ശ്രീ അടൂർ ഗോപാലകൃഷ്ണൻ_ അവതരിപ്പിച്ചപ്പോൾ അതിലെ _എസ്ട്രാഗോൺ_ എന്ന കഥാപാത്രമായി വേഷമിട്ടത് _ഗോപിയായിരുന്നു._.
നാടകാഭിനയത്തിന് പുറമെ രചന സംവിധാനം എന്നീ മേഖലകളിലും _ഗോപി_
ശ്രദ്ധപതിപ്പിച്ചിരുന്നു.
അടൂരുമായുള്ള പരിചയമാണ് _ഗോപിയെ_ സിനിമയിലെത്തിച്ചത്.
സിനിമാഭിനയത്തിൽ തല്പരനായിരുന്നില്ലെങ്കിലും അടൂരിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് 1972 ൽ അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ചിത്രമായ *സ്വയംവരത്തിൽ*
തൊഴിൽരഹിതനായ
ഒരു ചെറുപ്പക്കാരന്റെ
ചെറിയൊരുവേഷം ചെയ്തത്. _അടൂരിന്റെ_ തന്നെ *എലിപ്പത്തായത്തിലെ* മുഖ്യവേഷക്കാരനായ
*കരമന ജനാർദ്ധനൻ നായരുടെ* പ്രഥമ ചിത്രവും _സ്വയംവരം_ തന്നെ. നടി ശാരദയ്ക്ക് സ്വയംവരത്തിലെ അഭിനയം ഉർവ്വശി അവാർഡ് നേടിക്കൊടുത്തു.
1975 ൽ _അടൂരിന്റെ_ *കൊടിയേറ്റം* എന്ന ചിത്രത്തിലെ *ശങ്കരൻകുട്ടിയായി* വേഷമിട്ടു. മലയാളത്തിലേയ്ക്ക്
*ഭരത്* അവാർഡ് ഒരിക്കൽകൂടിയെത്തിക്കാൻ കൊടിയേറ്റത്തിലെ നിഷ്ക്കളങ്കനും ഉത്തരവാദിത്തബോധവുമില്ലാതെ ഉത്സവപ്പറമ്പുകളിൽ ചുറ്റിത്തിരിയുന്നവനും പാർട്ടികളുടെ ജാഥകളിലും മറ്റും ജയ് വിളിക്കാനും നടക്കുന്ന ശങ്കരൻകുട്ടിയുടെ അഭിനയത്തിലൂടെ ഗോപിക്ക് സാധിച്ചു. അതിന് ശേഷം ഭരത് ഗോപി, കൊടിയേറ്റം ഗോപി എന്നിങ്ങനെ അറിയപ്പെട്ടു.
നാലുതവണ ഏറ്റവും നല്ല നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ച നടനാണ് _ഗോപി._
എൺപതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലഭിനയിച്ചു.
*ഞാറ്റടി*,(നടൻ മുരളിയുടെ ആദ്യചിത്രം) *ഉത്സവപ്പിറ്റേന്ന്*,( മോഹൻലാൽ ജയറാം ഒന്നിച്ചഭിനിയിച്ച ആദ്യചിത്രം) *യമനം* ( തിലകന് സംസ്ഥാന അവാർഡും സാമൂഹ്യവിഷയം കൈകാര്യം ചെയ്തതിന് ദേശീയ അവാർഡും)
*എന്റെ ഹൃദയത്തിന്റെ ഉടമ* എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു,. _ഞാറ്റടി_ പുറത്തിറങ്ങിയെങ്കിലും പ്രിന്റ് നഷ്ടപ്പെട്ടതായാണ് അറിവ്.
1993 ൽ *ഭരതൻ* സംവിധാനം ചെയ്ത *പാഥേയം*
ശ്രീ ജി. ജയകുമാറുമൊത്ത് നിർമ്മിച്ചു. ഇതിന് *വി.ശാന്താറാമിന്റെ* പേരിലുള്ള പുരസ്ക്കാരം നേടിയിരുന്നു.
*അഭിനയം അനുഭവം,*
*നാടകനിയോഗം* എന്നിങ്ങനെ രണ്ട് പുരസ്ക്കൃതമായ പുസ്തകങ്ങളുടെ കർത്താവാണ്.
നായകവേഷമോ അതിന് തുല്യമായ വേഷങ്ങളോ അഭിനയിച്ച് തിളങ്ങി നില്ക്കുമ്പോഴാണ്
1986 ൽ പക്ഷാഘാതം സംഭവിക്കുന്നത്.
കിടന്നുപോയെങ്കിലും
വെള്ളിവെളിച്ചത്തിന്റെ അദമ്യമായ ഇച്ഛാശക്തിയാൽ എണീറ്റു. രോഗത്തെ അതിജീവിച്ച് സിനിമയിലെത്തിയെങ്കിലും പഴയ ആരോഗ്യം വീണ്ടെടുക്കാനായില്ല.
മലയാള സിനിമയുടെ
നായകസങ്കല്പത്തെ തിരുത്തിയെഴുതിയ മഹാനടന്റെ നടനവൈഭവം കൊടിയിറങ്ങിയത് 2008 ജനുവരി 29 ന് _തിരുവനന്തപുരത്തായിരുന്നു_
അദ്ദേഹത്തിന്റെ എത്രയെത്ര
കഥാപാത്രങ്ങളാണ്
മനസ്സിലേക്കോടിവരുന്നത്.?!
വിടപറയും മുമ്പേ എന്ന ചിത്രത്തിലെ മദ്യപാനിയായ
ഡോക്ടർ, സ്റ്റെനോഗ്രാഫർ
സേവ്യറിനെ കമ്പനി മാനേജിംഗ് ഡയറക്ടർ
മാധവൻകുട്ടിക്ക് പരിചയപ്പെടുത്തുന്ന ഒരു രംഗമുണ്ട്,
"തീർന്നോടാ മാധവൻകുട്ടീ
നിന്റെ കുറ്റം പറച്ചിൽ.?"
ഓർമ്മയ്ക്കായിലെ മൂകനായ
ഭർത്താവ്
സന്ധ്യമയങ്ങും നേരത്തിലെ
ന്യായാധിപൻ
അപ്പുണ്ണിയിലെ
ഉളിപ്പ് കെട്ട ചായക്കടക്കാരൻ
രേവതിക്കൊരു പാവക്കുട്ടിയിലെ
വാത്സല്യനിധിയായ പിതാവ്
മർമ്മരത്തിലെ
വിപ്ലവകാരി
പാളങ്ങളിലെ
ക്രൂരൻ
ആലോലത്തിലെ
നിഷ്ക്കളങ്കൻ
അഗ്‌നിദേവനിലെ
കുടുംബനാഥൻ
കള്ളൻ പവിത്രനിലെ
മാമച്ചൻ
മുതലായ ചില ചുരുക്കം
കഥാപാത്രങ്ങൾ
പെട്ടെന്ന് ഓർമ്മയിൽ
വന്നതാണ്.
ജയലക്ഷ്മിയാണ് ഭാര്യ.
ഏക മകൻ മുരളിഗോപി പിതാവിന്റെ പാതയിലാണ്.
ദിലീപ് നായകനായ രസികനാലെ കൊടുംവില്ലനെ പുതിയ തലമുറ ഓർക്കുന്നുണ്ടാവും.
കൂടാതെ ഭ്രമരത്തിലെയും ഗദ്ദാമയിലേയും വേഷങ്ങൾ.
*അമ്പത്തൊന്നക്ഷരം ചൊല്ലിപ്പഠിപ്പിച്ച ഗുരുനാഥനെ ഓർക്കാനൊരുദിനം*
*കെ. ബി. ഷാജി. നെടുമങ്ങാട്*

Comments
Post a Comment