Feb_27 പുകഴേന്തി (ടി.കെ.വേലപ്പൻ നായർ )
*വിണ്ണിലിരിന്നുറങ്ങുന്ന മനുഷ്യനോ?*
*മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ?*
*അന്ധനാര്? ഇപ്പോ അന്ധനാര്?*
*അന്ധകാരപ്പരപ്പിതിൽ അന്ധനാര്?*
1971 ൽ
_ശ്രീകാന്ത് പ്രൊഡക്ഷൻസിന്_ വേണ്ടി
*പി. ഭാസ്‌കരൻ* സംവിധാനം ചെയ്ത *മൂന്നുപൂക്കൾ*
എന്ന മനോഹരമായ കുടുംബ ചിത്രത്തിലെ
_ശ്രീ ജയചന്ദ്രൻ_ പാടിയ ദുഖഗാനത്തിന്റെ പല്ലവിയാണ് മുകളിൽ കണ്ടത്.
_ഭാസ്ക്കരന്റെ_ വരികൾ ചിട്ടപ്പെടുത്തിയത് മലയാള സിനിമാ പ്രേക്ഷകർക്ക് അത്ര സുപരിചിതനല്ലാത്ത *പുകഴേന്തി.*
*ആറ്റുകാൽ ദേവിയുടെ*
ധന്യസ്ഥാനംകൊണ്ട് അനുഗൃഹീതമായ
_തലസ്ഥാന നഗരം._ ഇക്കൊല്ലവും പൊങ്കാല മഹോത്സവത്തിന്റെ
*അടുപ്പ് വെട്ട്* ചടങ്ങിൽ പങ്കെടുത്ത് നിർവൃതിയടയാൻ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും ഭക്തലക്ഷങ്ങൾ
പ്രയാണമാരംഭിച്ചിരിക്കുന്നു.
2020 മാർച്ച് 9 നാണ് ചരിത്രപ്രസിദ്ധമായ
ഇക്കൊല്ലത്തെ പൊങ്കാല
നിവേദ്യം നടക്കുന്നത്.
ഇതിൽ പരമമായൊരു സത്യവും വിശ്വാസവും ഇടകലർന്നിട്ടുണ്ട്.
_മധുരാപുരിയെ_ അഗ്നിക്കിരയാക്കി
ജ്വലിച്ച കോപത്തോടെ _കണ്ണകി_ തെക്കോട്ട് ഓടിപ്പോയെന്നും _അനന്തപുരത്ത്_ മണക്കാടിന് സമീപമുള്ള പ്രശസ്തമായ _മുല്ലൂവീട്ടിൽ_ തറവാട് മുറ്റത്താണ് പ്രയാണം
തല്ക്കാലത്തേക്ക് അവസാനിപ്പിച്ചതെന്നും
വിശ്വസിച്ച് പോരുന്നു. ഇക്കാര്യങ്ങൾ *ചിലപ്പതികാരത്തിൽ* വളരെ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. ക്ഷീണിച്ച _കണ്ണകി_ കാൽ തളർച്ച തീർക്കാൻ
""കാൽ ആറ്റിയ"" ഇടമാണ് _ആറ്റുകാലായി_ സ്ഥലനാമം പൂണ്ടതെന്ന് ചരിത്ര ഗവേക്ഷകർ.
പഞ്ചഭുതത്താൽ നിർമ്മിതമായ ദേഹത്തിലെ അഹംബുദ്ധി ഇല്ലാതാകുവാനാണ്, അല്ലെങ്കിൽ പഞ്ചഭുതത്തിൽ ലയിക്കുവാനാണ്
ഉരുകുന്ന കുഭച്ചൂടിൽ എരിയുന്ന തീയുടെ സമീപം സർവ്വവുംമറന്ന്
സർവ്വമംഗളയായ ദേവീ മന്ത്രങ്ങളുരുവിട്ട് ജനലക്ഷങ്ങൾ സായൂജ്യമടയുന്നത്.
വർഷങ്ങൾക്ക് മുമ്പേ *അനന്തപുരി* വാസമുപേക്ഷിച്ച് *ചെന്നൈയിൽ* താമസമാക്കിയ
സംഗീതസംവിധായകൻ, കുംഭമാസത്തിലെ പൂരം നക്ഷത്രദിവസം എത്ര തടസ്സങ്ങളുണ്ടായാലും മണക്കാടുള്ള ബന്ധുവീട്ടിൽ എത്തുമായിരുന്നു.
2005 ലെ *പൊങ്കാലയിൽ* പങ്കെടുക്കാൻ ഭാര്യാസമേതനായി *അനന്തപുരിയിലെത്തി*.
ഭക്തിനിർഭരമായി *പൊങ്കാല* നിവേദ്യവും ആത്മാവിന്റെ സമർപ്പണവും ദേവിക്ക് ഒരുമിച്ച് സമർപ്പിച്ചു.
.
സംഗീതാസ്വാദകർ
എന്നെന്നുമോർക്കുന്ന ചില ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് _പുകഴേന്തി_ എന്നറിയപ്പെടുന്ന
*ടി.കെ. വേലപ്പൻനായർ.*
1929 സെപ്തംബറിൽ കമലേശ്വരത്ത് _കേശവപിള്ളയുടേയും_
_ജാനകിയമ്മയുടേയും_ മകനായി ജനിച്ചു.
സിനിമാ സംഗീതത്തിൽ ആകൃഷ്ടനായി പഠിത്തമുപേക്ഷിച്ച് *മദിരാശിയിലേക്ക്* പുറപ്പെട്ടു.
_മദിരാശിയിലെത്തിയ_ _വേലപ്പൻനായർ_ സംഗീത അഭ്യസത്തിനായി *എം.പി.ശിവം* (പാലക്കാട് പരമേശ്വരൻ നായർ) എന്നൊരു ഗുരുവിനെ കണ്ടെത്തി. അപ്പു എന്നു വിളിപ്പേരുണ്ടായിരുന്ന _വേലപ്പൻനായർക്ക്_ തമിഴ് സംഘകാലത്ത് ജീവിച്ചിരുന്ന കവി _പുകഴേന്തിയുടെ_ പേര് വിളിച്ചത് _എം.പി. ശിവം_ ആയിരുന്നു.
ഗുരു ശിവം വഴി പ്രശസ്ത സംഗീത സംവിധായകൻ
*കെ.വി. മഹാദേവന്റെ* (ശങ്കരാഭരണം ഫെയിം)
ഓർക്കസ്ട്രാ സംഘത്തിൽ ചേർന്നത് പുകഴേന്തിയുടെ സംഗീത ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു.
ധാരാളം തമിഴ് നാടകങ്ങൾക്കും സിനിമകൾക്കും വേണ്ടി കെ.വി.യോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു.
1965 ൽ ബ്രദേഴ്സ് ഫിലിംസിനായി എംഎവി രാജേന്ദ്രൻ സംവിധാനം ചെയ്ത *മുതലാളി* ആയിരുന്നു ആദ്യ ചിത്രം.
_പി. ഭാസ്ക്കരൻ_ രചിച്ച ഗാനങ്ങളിൽ ശ്രദ്ധേയമായത് ""പനിനീരുപെയ്യുന്ന"" എന്ന _യേശുദാസ്_ പാടിയ ഗാനമായിരുന്നു.
*അനുരാഗയമുനതൻ തീരത്ത് വച്ചൊരു അജപാലബാലികയെ കണ്ടു മുട്ടി.*
1967 ൽ ഇതേ ടീമിന്റെ
*ഭാഗ്യമുദ്രയിലെ* എല്ലാ ഗാനങ്ങളും ഹിറ്റായി.
*പ്രേംനസീറും*
കെ.ആർ വിജയയുമായിരുന്നു അഭിനേതാക്കൾ.
_യമുനാകല്യാണി_ രാഗത്തിലുള്ള
""മധുരപ്രതീക്ഷതൻ
പൂങ്കാവിൽവച്ചൊരു""
എന്ന യേശുദാസ് ജാനകിയുടെ സ്വരത്തിലുള്ള ഗാനം കേൾക്കാൻ കൊതിക്കാത്തവർ ആരാണുള്ളത്?.
ഇതിലെ തന്നെ ""മാമ്പഴക്കൂട്ടത്തിൽ"". ""പേരാറും പെരിയാർ""
""ഇന്ദ്ര നന്ദന വാടിയിൽ"" തുടങ്ങിയ ഗാനങ്ങളും കേട്ട് കാതിനമൃതം ചൊരിഞ്ഞിട്ടുണ്ട്.
1969 ലെ രാജേന്ദ്രന്റെ *വിലകുറഞ്ഞ മനുഷ്യർ.*
ഭാസ്ക്കരൻ തന്നെ ഗാനങ്ങൾ രചിച്ചു. യേശുദാസ് പാടിയ ""നിഴൽ നാടകത്തിലെ നായിക നീ
അഴലിന്റെ പന്തലിൽ ഇരുളിൽ നടക്കുന്ന"" എന്ന ഗാനം ആകാശവാണിലൂടെ കേട്ടു മതിമറന്ന കാലം ഓർക്കുകയാണ്.
ഇതിലെ തന്നെ *ശുദ്ധസാരംഗ്* എന്നൊരു അപൂർവ്വരാഗത്തിൽ സൃഷ്ടിച്ച
""ഗോപുരക്കിളി വാതിലിൽ നിൻ നൂപുരധ്വനി കേട്ട നാൾ""
എന്ന ഗാനത്തിന് ഇന്നും
ആരാധകരേറെയാണ്.
*അനുരാഗത്തിൻ ആദ്യനൊമ്പരം*
*ആത്മനാഥനോടെങ്ങങ്ങനെ പറയും?.*
1971 ൽ *പി. സുബ്രമണ്യം*
നിർമ്മിച്ച് സംവിധാനം ചെയ്ത *കൊച്ചനുജത്തി* എന്ന സിനിമയിലെ ഈ ഒറ്റ ഗാനം മതി _പുകഴേന്തി_ എന്ന പേര് അന്വർത്ഥമാകാൻ. "വലചി" രാഗത്തിൽ _ജാനകി_ പാടിയ ഈ ഗാനം ഏകാന്തതയിൽ മൂളാത്ത മാനസങ്ങളുണ്ടായിരുന്നില്ല.
തമ്പിയായിരുന്നു ഗാനരചയിതാവ്.
*അനാദികാലം മുതലെ*
*ഈ അജ്ഞാത കാമുകനകലെ*
1971 ൽ_ എം ടി വാസുദേവൻ നായരുടെ_ കഥയെ അടിസ്ഥാനമാക്കി
_ പി. ഭാസ്ക്കരൻ_' സംവിധാനം ചെയ്ത *വിത്തകളിലെ* ഗാനങ്ങളാണ് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ
മണിമുത്തുകളായത്..
ശില്പചാതുര്യത്തിന്റെ കൈവഴക്കത്തിന് ഉത്തമോദാഹരണങ്ങളായ രണ്ടുഗാനങ്ങൾ,,
"അപാര സുന്ദര" നീലാകാശം (യേശുദാസ്),
"ഗോപുരമുകളിൽ വാസന്തചന്ദ്രൻ" (ജാനകി)
""മരണദേവനൊരു വരം കൊട്ടത്താൽ."",
എത്രയോ വർഷങ്ങളായി ശ്രോതാക്കളുടെ കരളാകുന്ന ഹംസത്തെ പിടിച്ചുകെട്ടുന്ന ഗാനങ്ങളാണിവ.
മറ്റാരും കാണാത്ത മാതളപ്പൂക്കളുടെ സുഗന്ധം..
അതേ വർഷം തന്നെ പ്രശസ്തമായ *മൂന്നുപൂക്കൾ* പുറത്തുവന്നു. *സത്യൻ*, _നസീർ, മധു_ എന്നിവർ സഹോദരന്മാരായി വേഷമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം വേറിട്ടതായിരുന്നു. കാണികളെ കരയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് _ഭാസ്ക്കരനായിരുന്നു._
ബംഗാളി നോവലിസ്റ്റ് *താരാശങ്കർ ബാനർജിയുടെ* കഥയെ അടിസ്ഥാനമാക്കി സ
*സ്നേഹദീപമേ മിഴി തുറക്കൂ* എന്നൊരു സിനിമ 1972 ൽ പുറത്തുവന്നു.
"ലോകം മുഴുവൻ സുഖം പകരാൻ സ്നേഹദീപമേ മിഴി തുറക്കു"( ജാനകി)
"നിന്റെ മിഴികൾ നീല മിഴികൾ എന്നെ ഇന്നലെ ക്ഷണിച്ചു"(യേശുദാസ്) എന്നീ രണ്ടു ഗാനങ്ങളാണ് ഹിറ്റായത്.
ആദ്യത്തെ ഗാനത്തിന്റെ രണ്ടാം ചരണമാരംഭിക്കുന്നതിനുള്ള ഓർക്കസ്ട്രേഷന്റെ അപാരമായ വശ്യതയും ഭാവവും ഈ ഗാനത്തിന്റെ മനോഹാരിത കൂട്ടി
1979 ൽ ശ്രീ _പി. ചന്ദ്രകുമാർ_ സംവിധാനം ചെയ്ത *അഗ്നിപർവ്വതം* എന്ന
ചിത്രം തമിഴിൽ *ശിവാജിഗണേശൻ* ഉജ്ജ്വലമായ അഭിനയം കാഴ്ചവച്ച *തങ്കപ്പതക്കം* എന്ന സിനിമയുടെ മലയാളം റീമേക്കായിരുന്നു.
_മധുവും സത്താറും_ *ശ്രീവിദ്യയുമായിരുന്നു* യഥാക്രമം _ശിവാജി_, _ജഗൻ_, _കെ.ആർ വിജയ_ എന്നിവരുടെ റോളുകൾ കൈകാര്യം ചെയ്തത്.
മലയാളത്തിൽ ഈ ചിത്രം വിജയിച്ചില്ല. ജയചന്ദ്രൻ പാടിയ ""ഏണിപ്പടികൾ തകർന്നുവീണാൽ ഏറുവതെങ്ങിനെ ഞാൻ"" എന്ന ഗാനമൊരുവിധം ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് പുറത്ത് വന്ന *അരയന്നം,
*കലാണസഗന്ധികം* മുതലായ ചിത്രങ്ങളിലെ ഗാനങ്ങൾ ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല:
തുടർന്ന് തമിഴിലും മലയാളത്തിലും കുറച്ച് ഭക്ഷി ഗാനങ്ങൾ ചിട്ടപ്പെടുത്തി.
അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ഇന്ന് പതിനാലാണ്ടാകുന്നു
"അപാരസുന്ദര നീലാകാശത്തിൽ ആയിരമായിരം താരാഗണങ്ങൾ സ്വർണ്ണ സിംഹാസനമൊരുക്കിയാകും ഈ മണിവേണുഗായകനെ
വരവേറ്റിട്ടുണ്ടാകുക.....".
*കെ.ബി.ഷാജി.നെടുമങ്ങാട്.*

Comments
Post a Comment