Feb_26 വിനായക് ദാമോദർ സവാർക്കർ
*മാരിക്കൂടിന്നുള്ളിൽ പാടും മാടപ്രാവേ കണ്മണിയെ കാണാൻ വായോ*
*നിൻ കൺ നിറയെ കാണാൻ വായോ*
1948 ജനുവരിയിൽ *ഗാന്ധി* വധിക്കപ്പെട്ടു.
_രാഷ്ട്രീയ സ്വയം_
_സേവകസംഘം_ എന്ന സംഘടനയിൽ പ്രവർത്തിച്ചിരുന്ന ചിലയാളുകളുടെ ഗൂഢാലോചനയുടെ ഫലമായിരുന്നു _മഹാത്മാവിന്റെ_ വധം.
ഇന്ത്യയിൽ സംഘടനയെ നിരോധിച്ചു.
_ബിർളാ മന്ദിരത്തിന്റെ_ മുറ്റത്ത് ഗാന്ധിജിക്ക് നേരേ നിറയൊഴിച്ച
_നാഥുറാം ഗോഡ്സെ_ രക്ഷപ്പെടാതെ പിടികൊടുത്തു.
അയാളെ വിശദമായി പിന്നീട് ചോദ്യം ചെയ്തു..
അവിടെ നിന്നാണ്
*വിനായക് ദാമോദർ സാവർക്കറുടെ* പേരും ഗൂഢാലാചോന നടത്തിയവരുടെ പട്ടികയിലുണ്ടെന്നറിയുന്നത്. _സാവർക്കറുടെ_ അടുത്ത അനുയായിയാണ്
ഗോഡ്‌സെയെന്നറിഞ്ഞയൂടൻ അയാൾ തടങ്കലിലായി.
1990 ൽ
*കടത്തനാടൻ അമ്പാടി* എന്ന ചിത്രത്തിന്റെ പരാജയം സംവിധായകൻ _പ്രിയദർശനിൽ_ കാര്യമായ വിഷമമുണ്ടാക്കി.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒരു കഥാതന്തു അഭ്രപാളികളിൽ പകർത്താൻ ശ്രമംതുടങ്ങി.
ആയിടെയാണ് _അയോദ്ധ്യയിലെ_ _രാമജന്മഭുമി_ വിവാദവും *ബാബറിമസ്ജിദിന്റെ* തകർക്കലും ആർ,എസ്സ്.എസ്സ് നിരോധനവം വലിയ
വാർത്തയാകുന്നത്.
_വീരസാവർക്കറെയും_ അദ്ദേഹത്തിന്റെ *കാലാപാനി* എന്ന നോവലിനെയും സംബന്ധിച്ചുള്ള പഠനം പ്രിയദർശൻ അവിടെ ആരംഭിച്ചു.
_ഇന്ത്യൻ മഹാസമുദ്രത്തിൽ_ *മദ്രാസ്സിൽ* നിന്നും 1350 കിലോമീറ്ററോളം കിഴക്കായി സ്ഥിതിചെയ്യുന്ന
*ബ്രിട്ടീഷ് ഇന്ത്യയുടെ* ഭാഗമായ *ആൻഡമാൻ ദ്വീപുകളിലെ*
_സെല്ലുലാർ ജയിലുകളിലെ_ നരകയാതനയനുഭവിച്ച തടവുകാരുടെയും ജയിലർമാരുടെ കൊടും ക്രൂരതകളുമായിരുന്നു നോവലിലെ രത്നച്ചുരുക്കം.
_പ്രിയന്റെ_ ഭാവനയിൽ തെളിഞ്ഞു വന്നതാണെങ്കിലും _ഗോവർദ്ധനനും_ _മുകുന്ദനയ്യങ്കാരും_ _മിർസാഖാനും_ ജീവിച്ചിരുന്നവരുടെ സ്പർശനമുണ്ടായിരുന്നു.
സ്വാതന്ത്ര്യസമരപ്പോരാളി, എഴുത്തുകാരൻ, വാഗ്മി, ചരിത്രകാരൻ, ദാർശനികൻ, സാമൂഹ്യപ്രവർത്തകൻ, എന്നീ നിലകളിലൊക്കെ മൗലികമായ സംഭാവനകൾ നല്കിയ _വീർ സാവർക്കർ_ എന്ന _വിനായക് ദാമോദർ സാവർക്കർ_ *മഹാരാഷ്ട്രയിൽ*
_നാസിക്_ ജില്ലയിലെ _ബാഗൂറിലെ_ പ്രസിദ്ധമായ
ചിതപവൻ
ബ്രാഹ്മണകുടുംബത്തിൽ
1883 മേയിൽ ജനിച്ചു.
പിതാവ് _ദാമോദർ പന്ത് സാവർക്കറും_ മാതാവ് _രാധാഭായിയും._
ദമ്പതികൾക്ക് മൂന്നാണ്മക്കളും ഒരു മകളും.
ആറാംവയസ്സിൽ വിനായകനെ ഗ്രാമത്തിലെ സ്കൂളിൽ ചേർത്തു. പഠിത്തത്തോടൊപ്പം പത്താംവയസ്സിൽ
കുതിരസവാരിയും അമ്പെയ്ത്തും അഭ്യസിച്ചു.
നാസിക്കിലായിരുന്നു ഉപരിപഠനം. അക്കാലത്ത് *ഹിന്ദുസ്ഥാന്റെ മഹത്വം* എന്ന ലേഖനം
*നാസിക് വൈഭവ്* എന്ന പ്രാദേശിക പത്രത്തിൽ എഡിറ്റോറിയലായി അച്ചടിച്ച് വന്നത് _വിനായകിനെ_ സ്കൂളിൽ പ്രശസ്തനാക്കി.
ചെറുപ്പത്തിലേ
_ബ്രിട്ടീഷ്_ വിരോധം മനസ്സിലുറച്ചു. രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്യാനായി സഹപാഠികളെ ചേർത്ത് "മിത്രമേള" എന്നൊരു സംഘടനയുണ്ടാക്കി.
1899 ടെ മാതാപിതാക്കൾ നഷ്ടമായ വിനായക് മെടിക്കുലേഷൻ പരീക്ഷ ജയിച്ച് *പൂനെ* ഫർഗൂസൻ കോളേജിൽ ചേർന്നു. ഇതിനിടയിൽ പരിണയവും കഴിഞ്ഞു.
ഇന്ത്യയിലാദ്യത്തെ വിദേശ വസ്ത്രം കത്തിക്കൽ സാവർക്കറുടെ നേതൃത്വത്തിൽ 1905 ൽ കോളേജിൽ നടന്നു.
അതിനു മുമ്പ്തന്നെ 1904 ൽ *അഭിനവ് ഭാരത്* എന്ന അന്താരാഷ്ട്ര
വിപ്ലവപ്രസ്ഥാനം സാവർക്കറുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു.
സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളും പ്രസംഗങ്ങളും കാരണം അദ്ദേഹത്തെ കോളേജിൽ നിന്ന് പുറത്താക്കി.
ബാരിസ്റ്റർ പരീക്ഷയ്ക്ക് പഠിക്കാനായി സ്കോളർഷിപ്പോടെ 1906 ൽ ലണ്ടനിലേയ്ക്ക് പോയി.
ഇംഗ്ലണ്ടിൽ
_ ഫ്രീ ഇന്ത്യാ സൊസൈറ്റി_ സ്ഥാപിച്ചു.
അഭിനവ് ഭാരതിയിലേയ്ക്ക് പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയായിരുന്നു ഇത്.
ബ്രിട്ടീഷ് വിരുദ്ധ വികാരമുണർത്തി ഇന്ത്യൻ വിദ്യാർത്ഥികളെ സംഘടിപ്പിച്ചു.
*1857 ലെ പട്ടാളവിപ്ലവത്തെ* അടിച്ചമർത്തിയതിന്റെ അമ്പതാം വാർഷികം ആഘോഷിക്കാൻ 1907 ൾ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചപ്പോൾ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷികളായവരെ സ്മരിക്കാൻ _സാവർക്കർ_ സംഘം ലണ്ടനിൽ യോഗം ചേർന്നു. മറ്റു രാജ്യങ്ങളിലെ വിപ്ലവകാരികളുമായും നിരന്തരം സമ്പർക്കം പുലർത്തി.
_ഗാന്ധിജിയും സാവർക്കറും_ തമ്മിൽ പലവട്ടം രാഷ്ട്രീയ ചർച്ചകളിലേർപ്പെട്ടെങ്കിലും അവർക്ക് യോജിക്കാനായില്ല.
ഇന്ത്യയിലെ ഭൂരിഭാഗം നേതാക്കളെയും പോലെ ഗാന്ധിയും _സാവർക്കറുടെ_ തീവ്രവാദം അതിരുകടന്നതാണെന്ന് വിശ്വസിച്ചു.
ഇന്ത്യയിലേയും ഇംഗ്ലണ്ടിലെയും _സാവർക്കറുടെ_ അനുയായികളെ ബ്രിട്ടീഷ് പട്ടാളം വേട്ടയാടി.
*അഹമ്മദാബാദിൽ,* വൈസ്രോയി *മിന്റോപ്രഭുവിനെ* വധിക്കാൻ ശ്രമിച്ചതിന് സഹോരൻ നാരായണനെ _ആൻഡമാനിലേയ്ക്ക്_ നാടുകടത്തി. ദേശവിരുദ്ധ പ്രക്ഷോഭത്തിന് 1910 മാർച്ചിൽ _ലണ്ടനിൽ_ സാവർക്കറും പിടിക്കപ്പെട്ടു.
ഇന്ത്യയിലെത്തിച്ച് വിചാരണ തുടങ്ങി. 68 ദിവസത്തെ ട്രയലിനൊടുവിൽ സ്വത്തുക്കൾ കണ്ടുകെട്ടാനും ആൻഡമാനിേലേയ്ക്ക് അദ്ദേഹത്തെ നാടുകടത്താനും ബ്രിട്ടിഷ് കോടത്തി ഉത്തരവായി.
1911 ജൂലൈയിലാണ് *കൽക്കത്താ* തുറമുഖം വഴി *സെല്ലുലാർ ജയിലിൽ* _സാവർക്കർ_ തടവുകാരനായെത്തുന്നത്.
ജയിലിലെ മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾക്കും ഹീനമായ അവസ്ഥകൾക്ക്മെതിരെ തടവ്കാരെ സംഘടിപ്പിച്ച് അധികൃതർക്ക് നിവേദനം നല്കി. ജയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇത് കാരണമായി.
ജയിലിരുന്ന് രചിച്ച *കമല* എന്ന കൃതി മറാഠി
കാവ്യചരിത്രത്തിന്റെ ഭാഗമാണ്.
1921 ൽ അദ്ദേഹത്തെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന് _ബംഗാളിലെ_
_ആലിപ്പൂരിലും_, പിന്നീട് _രത്നഗിരിയിലും_ പാർപ്പിച്ചു..
_രത്നഗിരിയിൽ_ അദ്ദേഹം
ഹിന്ദുജനോദ്ധാരണ പ്രവർത്തനങ്ങളിലേർപ്പെട്ടു
മതം മാറിയ ഹിന്ദു ജനതയെ തിരികെക്കൊണ്ടുവരാൻ ശ്രമിച്ചു.
*ലോകമാന്യതിലകന്റെ* സ്വദേശി പ്രസ്ഥാനതത്വങ്ങളെ പിന്തുടരുകയും വിദേശ സാധനങ്ങൾ ബഹിഷ്ക്കരിക്കുന്നതിന് നേതൃത്വം നല്കുകയും ചെയ്തു.
1925 ൽ രത്നഗിരിയിലെത്തി _സാവർക്കറെ_ കണ്ട _ഹെഡ്ഗേവാർ_ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചാണ് RSS ന് രൂപം കൊടുത്തത്.
1937 ൽ ഗാന്ധിജി
സാവർക്കറെ ചെന്നു കണ്ടു..
1937 ൽ അദ്ദേഹത്തെ മോചിപ്പിച്ചു.
ഭാരതമെങ്ങും സ്വീകരണ യോഗങ്ങളിൽ പങ്കെടുത്ത് പ്രസംഗിച്ചു. കേരളത്തിൽ *ചങ്ങനാശ്ശേരിയിലും* വന്നിരുന്നു.
മറാഠി ഭാഷയ്ക്കും സാഹിത്യത്തിനും സാവർക്കർ നല്കിയ സംഭാവനകൾ അമൂല്യമാണ്. മലബാറിലെ മാപ്പിളമാരുടെ ജീവിത പശ്ചാത്തലം പ്രമേയമാക്കി
*മാലാ കായ് ത്യാച്ചേ* എന്ന നോവൽ രചിച്ചിട്ടുണ്ട്.
1943 ൽ നാഗ്പൂർ,1959 ന് പൂനെ സർവകലാശാലകൾ ഡോക്ടർ ബിരുദം നല്കി.
അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനങ്ങളിൽ
_മാഡംകാമ_ ഉയർത്തിയ ഇന്ത്യൻ പതാകയുടെ രൂപകല്പനയിൽ സാവർക്കർക്ക് നിർണ്ണായകമായ പങ്കുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പതാക എങ്ങിനെയായിരിക്കണമെന്ന് തീരുമാനിക്കുമ്പോൾ *സാരനാഥിലെ* _അശോകസ്തംഭത്തിലുള്ള_
*ധർമ്മചക്രം* പതാകയിലുൾപ്പെടുത്തണമെന്ന _സാവർക്കറുടെ_ നിർദ്ദേശം സ്വീകരിക്കപ്പെട്ടു.
രാജ്യത്തെ വിഭജിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തു.
ജന്മംകൊണ്ട് ഒരാൾ ഏതു മതക്കാരനായാലും
ജന്മഭുമിയായ ഭാരതത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നെങ്കിൽ അയാൾ ഹിന്ദുവാണ് എന്ന ആശയക്കാരനായിരുന്നു അദേഹം..
_ഗാന്ധിജിയുടെ_ വധത്തോടെ ശക്തമായ ജനരോഷം ഹിന്ദുമഹാസഭയ്ക്കും സാവർക്കർക്കും നേരെ തിരിഞ്ഞു.1948
ഫെബ്രുവരിയീൽ _ഗാന്ധി_ വധത്തിലെ പങ്ക് ആരോപിച്ച് അറസ്റ്റ് ചെയ്തു _ബോംബയിലെ_
*ആർതർ റോഡ്* ജയിലിലടച്ചു. വിചാരണയ്ക്കൊടുവിൽ കുറ്റക്കാരനല്ലെന്ന്കണ്ട് കോടതി വെറുതെ വിട്ടു.
1967 ഫെബ്രുവരി 26 ന് _സാവർക്കർ_ _ബോംബെയിൽ_ അന്തരിച്ചു.
2001 ൽ അധികാരത്തിലിരുന്ന _വാജ്പേയി സർക്കാർ_ *ഭാരതരത്ന* ബഹുമതി സാവർക്ക് സമ്മാനിക്കാൻ
നിർദ്ദേശിച്ചെങ്കിലും രാഷ്ട്രീയമായ തിരിച്ചടി ഭയന്ന് പിന്മാറി.
മറാഠി ഭാഷയിലാണ് _കാലാപാനി_ എന്ന നോവൽ രചിച്ചത്. പിന്നീട്
_ദാസ് ഗുപ്തയെന്നൊരു_ മറാഠാ പണ്ഡിതൻ ആംഗലേയത്തിൽ പരിഭാഷപ്പെടുത്തി.
_അന്നു കപൂർ_ എന്ന പ്രശസ്ത ഹിന്ദി നടനാണ് സിനിമയിൽ സാവർക്കറുടെ വേഷം ചെയ്തത്.
_മോഹൻലാലിനോടൊപ്പം_
പ്രശസ്തരായ
_ഇളയതിലകം പ്രഭു_, _അമരീഷ്പുരി_. _ടിനു ആനന്ദ്_ എന്നിവരും ചിത്രത്തിൽ അഭിനയിച്ചു.
രാജ്യം ഭരിക്കുന്ന
രാഷ്ട്രീയ കക്ഷിയുടെ തണലിൽ വളരുന്ന _ആർഎസ്എസി_ നെ 1948 ,1975, 1992 വർഷങ്ങളിൽ
_കോൺഗ്രസ് സർക്കാരുകൾ_ നിരോധിച്ചതായിരുന്നു.
_സാവർക്കർ_ സംഘടനാ പ്രതിനിധിയായിരുന്നില്ല.
ഹിന്ദുക്കൾക്കായി വാദിച്ചിരുന്നു.
മുസ്ലീം ജനത, വിഭജനത്തെ തുടർന്ന് രാജ്യം ഉപേക്ഷിച്ചു പോകുകയോ പോകാതിരിക്കുകയോ ആകാമെന്നുള്ള _ഗാന്ധിയുടെ_ വാദത്തെ
ഹിന്ദുസന്യാസിമാരും സംഘവും ഇഷ്ടപ്പെട്ടില്ല. തുടർന്നായിരുന്നു ഗൂഢാലോചന.
ഗാന്ധിവധത്തിൽ പ്രത്യക്ഷമായോ അല്ലാതെയോ പങ്കില്ലായെന്ന്
_ബോംബെകോടതി_ കണ്ടെത്തിയ
ചരിത്രപോരാളിയെ ചരിത്രത്തിൽ വികൃതമാക്കുന്നതും ഉചിതമല്ല.
തുടക്കത്തിലെ _കാലാപാനി_ എന്ന ചിത്രത്തിലെ
*ഗിരിഷ് പുത്തഞ്ചേരിയുടെ* വരികൾക്ക് _ഇളയരാജയിട്ട_ ഈണം സിനിമയുമായി ബന്ധിപ്പിക്കാൻ മാത്രം.
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment