Feb_25(2) മന്നത്ത് പത്മനാഭപിള്ള
*ബ്രഹ്മാണ്ഡമാശു കുലുങ്ങുമാറൊന്നവൻ*
*സമ്മതാൽ സിംഹനാദം*
*ചെയ്തരുളിനാൻ*
*വാമനമൂർത്തിയെപ്പോലെ* *വളർന്നവൻ,*
*ഭൂമിധരാകാരനായ് നിന്ന്*
*ചൊല്ലിനാൻ,*
ആധുനിക കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ അദ്വിതീയമായി നിൽക്കുന്ന വ്യക്തിത്വമാണ്
*മന്നത്ത് പദ്‌മനാഭന്റേത്.*
*നായർ സർവ്വീസ് സൊസൈറ്റി*
(എൻ.എസ്.എസ്) സ്ഥാപകൻ
എന്ന പേരിലാണ്
അദ്ദേഹത്തിന്റെ പ്രശസ്തി
ഏറെയെങ്കിലും അത് ആ
അധൃഷ്ടവ്യക്തിത്വത്തിന്റെ ഒരു വശം മാത്രമെ ആകുന്നുള്ളു.
ഒരു ജാതിസംഘടനയെന്ന നിലയിലല്ല, കേരളസമൂഹത്തിന്റെ
നവോത്ഥാനത്തിനുള്ള ഉപകരണം
എന്ന നിലയിലാണ് മന്നം
എൻഎസ്എസ് സ്ഥാപിച്ചത്.
*ശ്രീനാരായണഗുരുവിന്റെ* നേതൃത്വത്തിൽ ആരംഭിച്ച *എസ്എൻഡിപി യോഗവും* എൻഎസ്എസും കേരളത്തിലെ രണ്ട് പ്രബല സമുദായങ്ങളെ, ആചാരങ്ങളിലും ആത്മബോധമില്ലായ്മയിൽ നിന്നും ഉണർത്തി മുന്നോട്ട് നീക്കി.
വിദ്യാഭ്യാസവും വ്യവസായവും ഉൾപ്പെടെയുള്ള രംഗങ്ങളിൽ മേൽക്കോയ്മ നൽകി. സാമുദായിക പ്രവർത്തനത്തിന് ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായ അർത്ഥമുണ്ടായിരുന്ന കാലത്താണ്
മന്നത്ത് പദ്മനാഭപിള്ള,
ജാതിസൂചകമായ വാൽ മുറിച്ചുകളഞ്ഞ് മന്നത്ത് പദ്മനാഭനായി പൊതുരംഗത്തേക്ക് വന്നത്.
അവർണസമുദായങ്ങളുടെ പൗരാവകാശങ്ങൾക്ക്
വേണ്ടി ഉണ്ടായ
*വൈക്കം സത്യാഗ്രഹത്തിന്റെ* മുന്നണിയിലും മന്നമുണ്ടായിരുന്നു.
_താലികെട്ട് കല്യാണവും_ _തിരണ്ടുകുളിയും_ നടത്തി ധൂർത്തടിച്ച് വെറും വാശികൾക്കും ദുരഭിമാനത്തിനും വേണ്ടി കോടതി വ്യവഹാരങ്ങൾ നടത്തി, തുലഞ്ഞ്കൊണ്ടിരുന്ന നായർ സമുദായത്തെ നവീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യം. നവോത്ഥാന നായകൻ എന്ന
നിലയിൽ
ഔന്നത്യത്തിൽ നിൽക്കുമ്പോൾ തന്നെ അദ്ദേഹം കേരളത്തിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയ്ക്കെതിരെ കുപ്രസിദ്ധമായ
*വിമോചനസമരവും* നയിച്ചു.
*ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ*
നേതൃത്വത്തിൽ നിലവിൽവന്ന
ആദ്യ *കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ*
പതനം ആ സമരത്തെത്തുടർന്നായിരുന്നു.
കഠിനാധ്വാനവും ഇച്ഛാശക്തിയും നേതൃത്വപാടവവും ക്രാന്തദർശിത്വവും കൊണ്ട് മന്നത്തുപദ്മനാഭൻ നട്ടുനനച്ച് വളർത്തിയ _എൻഎസ്എസ്_ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക സംഘടനകളിൽ ഒന്നാണ്. കേരള സമൂഹത്തിൽ അദ്ദേഹം വഹിച്ച പങ്ക്
ഒരു വടവൃക്ഷത്തിന് സമാനവും.
*കോട്ടയം* ജില്ലയിലെ _ചങ്ങനാശ്ശേരിയിലുള്ള_
*പെരുന്നയിൽ* മന്നത്ത് വീട്ടിലാണ്
1878 ജനുവരി രണ്ടിന്
പദ്മനാഭപിള്ള ജനിച്ചത്.
_നീലമന ഈശ്വരൻ നമ്പൂതിരിയും_
_മന്നത്ത്_ _പാർവ്വതിയമ്മയുമായിരുന്നു_
മാതാപിതാക്കൾ.
കുടിപ്പള്ളിക്കൂടത്തിലും
*ചങ്ങനാശ്ശേരി* സർക്കാർ
മലയാളം സ്കൂളിലുമായിരുന്നു
പഠനം. അന്നത്തെ
നാലാം ക്ലാസ്സ് പരീക്ഷ ജയിച്ച
മന്നത്തിന്
1893 ൽ *കാഞ്ഞിരപ്പള്ളി* സ്കൂളിൽ അദ്ധ്യാപകനായി ജോലി കിട്ടി.
മഴുവന്നൂർ, പായിപ്പാട്ട് തുരുത്തി, കൊണ്ടൂർ, പെരുന്ന, തുറവൂർ, കിളിരൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി പത്ത് കൊല്ലത്തോളം അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു.
ഇതിനിടെ
1900 ൽ *തിരുവനന്തപുരം* ഗവൺമെന്റ് ട്രെയിനിങ് സ്കൂളിൽ നിന്ന് അധ്യാപന പരീക്ഷ ജയിക്കുകയും ചെയ്തു.
1902 ൽ അദ്ദേഹം *തൃക്കൊടിത്താനം*
മേച്ചോട്ട് വീട്ടിലെ
*കല്യാണിയമ്മയെ* വിവാഹം കഴിച്ചു.
സമർഥനായ അധ്യാപകനെന്ന ഖ്യാതിയോടെ പഠിപ്പിച്ചു
കൊണ്ടിരുന്ന മന്നം
ഹെഡ്മാസ്റ്ററുമായുണ്ടായ തർക്കം കാരണം
1905 ൽ ജോലി രാജിവെച്ചു.
നിത്യ വൃത്തിക്ക് ക്ലേശിക്കുന്ന ഒരു വീട്ടിലെ അംഗം സർക്കാർ ജോലി ഉപേക്ഷിച്ചത് പലരെയും പരിഭ്രമിപ്പിച്ചു. പക്ഷേ അഭിമാനിയായ
മന്നത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു.
അക്കാലത്ത് മജിസ്ട്രേറ്റ് പരീക്ഷ ജയിച്ചാൽ മജിസ്ട്രേറ്റ് കോടതികളിൽ വക്കീലായി പ്രവർത്തിക്കാമായിരുന്നു. *തുറവൂരിൽ* അധ്യാപകനായിരിക്കെ അതിനുള്ള പരീക്ഷ പ്രൈവറ്റായി എഴുതി ജയിച്ച മന്നം ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ വക്കീലായി. വളരെ വേഗംതന്നെ ഒന്നാന്തരം
വക്കീലെന്ന് അദ്ദേഹത്തിന് പേര് കിട്ടി.
പക്ഷേ ആ തൊഴിലും അധികം നീണ്ടുനിന്നില്ല. സമൂഹസേവനമാണ് തന്റെ വഴിയെന്ന് മന്നം വേഗം തന്നെ തിരിച്ചറിഞ്ഞു.
വക്കീൽപ്പണിയിലുള്ള താല്പര്യം അദ്ദേഹത്തിന് കുറഞ്ഞു തുടങ്ങി.
പൊതുപ്രവർത്തനത്തിലായി ശ്രദ്ധ മുഴുവൻ.
ചങ്ങനാശ്ശേരി
*സെന്റ് ബെർക്ക്മാൻസ്* ഹൈസ്കൂളിലെ അധ്യാപകനായിരുന്ന *കപ്പന കണ്ണൻമേനോനുമായുള്ള* സഹവാസം, അദ്ദേഹത്തിന്റെ പൊതുജനസേവന തൽപരതയ്ക്ക് വളം വെച്ചു.
നായർസമുദായ പരിഷ്ക്കരണത്തിന്റെ
ആദ്യ തീപ്പൊരി വീണുകിട്ടുന്നത്
കണ്ണൻമേനോനുമായുള്ള ബന്ധത്തിൽ നിന്നാണ്.
കേരളത്തിലെ പ്രബുലസമുദായമായ നായന്മാർ അനുദിനം
അധപതിക്കുന്ന കാഴ്ച
മന്നത്തിന് സഹിക്കാവുന്നതായിരുന്നില്ല.
അധപതനത്തിൽനിന്നും
സ്വസമുദായത്തെ
രക്ഷിക്കണമെന്ന് അദ്ദേഹം
തീരുമാനിച്ചു.
*കൈനിക്കര ഗോവിന്ദപ്പിള്ളയുടെ*
നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ നടന്ന
സമുദായ പ്രവർത്തനങ്ങളിൽ,
മന്നം പെരുന്നയിലെ കരയോഗം സെക്രട്ടറിയായി.
1910 ൽ പെരുന്നയിൽ കരയോഗമന്ദിരം പണികഴിപ്പിച്ചു.
1912 ൽ മന്നത്തിന്റെ ഭാര്യ കല്യാണിയമ്മ
ടൈഫോയ്ഡ് പിടിപെട്ട് മരണമടഞ്ഞു. അതേ വർഷം തന്നെ പെരുന്നയിലെ
മന്ദിരോദ്ഘാടനവും നടന്നു. 1913 ഒക്ടോബർ 9 ന് ചങ്ങനാശ്ശേരി താലൂക്ക്
നായർസമാജം രൂപീകരിക്കപ്പെട്ടു.
1914 ഒക്ടോബർ 31 ന്
എൻഎസ്എസിന്റെ ആദ്യരൂപമായ നായർ സമുദായ ഭൃത്യജനസംഘവും രൂപീകൃതമായി. ഇതേവർഷം തന്നെ മന്നം
കീരിക്കാട്ട് കടക്കത്തറ
കുട്ടിയമ്മയെ വിവാഹം കഴിച്ചു.
നായർസമുദായത്തിൽത്തന്നെയുള്ള അവാന്തരജാതി വ്യത്യാസം ഇല്ലായ്മ ചെയ്യുക, അനാചാരങ്ങൾ ദുരീകരിക്കുക,
കുടുംബദ്രോഹപരമായ കോടതിവ്യവഹാരങ്ങൾ നടത്തുന്നത് നിരുത്സാഹപ്പെടുത്തുക, മരുമക്കത്തായ ദായക്രമം പരിഷ്കരിക്കുക ഇതെല്ലാമായിരുന്നു മന്നത്ത് പത്മനാഭൻ രംഗത്ത് വരുന്നതിനും മുമ്പ്
*സിവി രാമൻപിള്ള,*
*സി കൃഷ്ണപിള്ള* എന്നിവരുടെ നേതൃത്വത്തിൽ _മലയാളിസഭ_ എന്നും പിന്നീട് _കേരളീയനായർസംഘടന_ എന്ന പേരിലും അറിയപ്പെട്ടിരുന്ന സംഘടന ചെയ്തിരുന്നത്.
കേരളീയ നായർ
സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് മന്നത്ത് പദ്മനാഭനും ആദ്യകാലത്ത് ചെയ്തത്. കപ്പന കണ്ണൻമേനോന്റെ സഹായത്തോടെ മന്നം, തൃശ്ശൂരിലെ *വടക്കാഞ്ചേരിയിൽ* ഉത്തരകേരള നായർസമാജം സ്ഥാപിച്ചു.
തിരുവനന്തപുരം,
ചങ്ങനാശ്ശേരി, തൃശൂർ,
മലബാർ എന്നീ പ്രദേശങ്ങളിലെ നായർ സംഘടനകളെ സുസംഘടിതമാക്കി നായർ
ഭൃത്യജനസംഘത്തിൽ ലയിപ്പിച്ച് പ്രവർത്തനമണ്ഡലം സമസ്തകേരളടിസ്ഥാനത്തലാക്കി. 1915 ൽ നായർ സമുദായ
ഭൃത്യജനസംഘം
നായർ സർവീസ് സൊസൈറ്റിയായി മാറി. ചങ്ങനാശ്ശേരിയിൽ വച്ചാണ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദ്യമായി സമസ്ത കേരളനായർ മഹാസമ്മേളനം ചേർന്നത്.
1915 ൽ എൻഎസ്എസ്സിന്റെ ആദ്യ സ്കൂൾ കറുകച്ചാലിൽ ആരംഭിച്ചു. അതേ വർഷം തന്നെ ഓഗസ്റ്റ് 25 ന് പെരുന്ന കരയോഗ മന്ദിരത്തിൽ കൂടിയ യോഗത്തിൽ താൻ വക്കീൽപ്പണി രാജിവെച്ചതായി മന്നം പ്രഖ്യാപിച്ചു.
സർവ്വീസ് സൊസൈറ്റി പ്രവർത്തകർക്ക് പോലും
ആ പ്രഖ്യാപനം സാഹസമായാണ് തോന്നിയത്. സമുദായമായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ കുടുംബം.
നായർ സർവീസ് സൊസൈറ്റിക്ക് വേണ്ടി നാടായ നാടെല്ലാം നടന്ന് ലക്ഷക്കണക്കിന് രൂപ നേടിയ മന്നത്ത് പദ്മനാഭൻ പക്ഷേ സ്വന്തം കുടുംബത്തിലേക്ക് ഒന്നും സമ്പാദിച്ചില്ല. സമുദായ സമൂഹസേവനത്തിറങ്ങിത്തിരിച്ച മന്നത്തിന്റെ ശ്രദ്ധ ആദ്യമായി പതിഞ്ഞത് സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തുടച്ചു മാറ്റുന്നതിലാണ്.
നായന്മാർക്കിടയിൽത്തന്നെ അനേകം ഉപജാതികൾ അന്ന് നിലവിലിരുന്നു.
നാട്ടിൽ എല്ലായിടവും കരയോഗങ്ങളുണ്ടാക്കി അവയുടെ കീഴിൽ നായന്മാരെ ഒരുമിച്ച് നിർത്തി സമുദായ പരിഷ്കരണം നടത്താനാണ് മന്നം ആഗ്രഹിച്ചത്.
പന്തിഭോജനത്തിലൂടെയും ഉപജാതികളുടെ അനോന്യവിവാഹത്തിലൂടെ യും ഇതിന്
അദ്ദേഹം മാറ്റം വരുത്തി.
പെൺകുട്ടി പ്രായപൂർത്തിയാവുന്നതിന് മുമ്പ് നടത്തിയിരുന്ന
താലികെട്ട് കല്യാണം
അദ്ദേഹം നിർത്തിച്ചു.
അതോടെ നായന്മാരുടെ വൈവാഹികബന്ധത്തിൽത്തന്നെ മാറ്റമുണ്ടായി.
പെൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ ആർഭാടത്തോടെ നടത്തിയിരുന്ന തിരണ്ട് കുളി
എന്ന ആചാരം നിർത്തലാക്കുന്നതിനും മന്നം
ശ്രദ്ധ പതിപ്പിച്ചു.
നായർസമുദായത്തെ
അധപധിപ്പിച്ച് കൊണ്ടിരുന്ന മരുമക്കത്തായ സമ്പ്രദായം പരിഷ്കരിക്കുന്ന കാര്യത്തിലും അദ്ദേഹം മുന്നിട്ടിറങ്ങി.
1925 ലെ പരിഷ്കരിച്ച നായർ റെഗുലേഷനിൽ കലാശിച്ച പ്രക്ഷോഭത്തിന്റെ ഫലമായി നായരുടെ മരുമക്കത്തായ സമ്പ്രദായത്തിന് ഭരതവാക്യമായി.
സ്വന്തം സമുദായത്തെ പരിഷ്കരിക്കുന്ന പരിശ്രമങ്ങളോടൊപ്പം
ഹിന്ദുമതത്തിൽത്തന്നെ അടിഞ്ഞ് കൂടിയ മാലിന്യങ്ങൾ
തുടച്ച് മാറ്റാനും മന്നത്ത് പദ്‌മനാഭൻ യത്നിച്ചു.
ഈഴവർ ,അരയന്മാർ, നായർ പുലയർ, കുറവർ എന്നിവരുടെ സംഘടനകളുമായി സഹകരിക്കാൻ അദ്ദേഹം തയ്യാറായി
ഈ മനോഭാവമാണ്
_വൈക്കം സത്യാഗ്രഹത്തിൽ_ പങ്കെടുക്കാൻ അദ്ദേഹത്തിന് പ്രേരണയായത്
വൈക്കം സത്യാഗ്രഹത്തോട് സവർണ്ണർക്കുള്ള സഹഭാവം സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിനായി
വൈക്കത്ത് നിന്നും തിരുവനന്തപുരത്തേക്ക്
മന്നത്ത് പദ്മനാഭൻ ഒരു സവർണ്ണജാഥ നയിക്കുകയുണ്ടായി.
*ടികെ മാധവനുമൊന്നിച്ച്*
അവർണ്ണർക്ക് ക്ഷേത്രപ്രവേശനം നിരസിക്കുന്നതിനെതിരെയുള്ള ശ്രമങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു.
*ഗുരുവായൂർ ക്ഷേത്രപ്രവേശന*
പ്രക്ഷോഭണത്തിലും
മന്നം പങ്കെടുക്കുകയുണ്ടായി.
കേരളത്തിൽ ഉടനീളം സഞ്ചരിച്ച്
ഹരിജനങ്ങൾക്ക് ക്ഷേത്രപ്രവേശനം നല്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മന്നം പ്രചരണം നടത്തി.
*ശ്രീചിത്തിരതിരുനാൾ* മഹാരാജാവിന്റെ കാലത്ത് ഏർപ്പെടുത്തിയ ക്ഷേത്രപ്രവേശനാന്വേഷണക്കമ്മിറ്റിക്കു മുമ്പിൽ നായന്മാരിൽ ബഹുഭൂരിപക്ഷവും ക്ഷേത്രപ്രവേശനത്തിനനുകൂലമായി മൊഴി നല്കി.
1932 ൽ മന്നം എഴുത്ത്കാരിയായ
*തോട്ടയ്ക്കാട്ട് മാധവിയമ്മയെ* വിവാഹം ചെയ്തു.
ആരംഭം മുതൽ ഏതാണ്ട്
മുപ്പത്തൊന്ന് വർഷത്തോളം
എൻഎസ്എസിന്റെ ജനറൽ
സെക്രട്ടറിയായിരുന്ന മന്നം
1945 ആഗസ്റ്റ് 17 ന്
സെക്രട്ടറി പദം രാജിവെച്ച്
പ്രസിഡണ്ടായി.
1947 ൽ പ്രസിഡണ്ട്സ്ഥാനം
രാജിവെച്ച് രാഷ്ട്രീയ പ്രക്ഷോഭണരംഗത്തിറങ്ങി.
മേയിൽ അദ്ദേഹം *സ്റ്റേറ്റ് കോൺഗ്രസ്സിൽ* ചേർന്നു.
അതുവരെ രാഷ്ട്രീയ രംഗത്ത്
നിന്ന് ഒഴിഞ്ഞ് നില്ക്കുകയായിരുന്നു മന്നം.
പറവൂരിൽ,
*ടികെ നാരായണപിള്ളയുടെ* വീട്ടിൽ കൂടിയ രഹസ്യയോഗത്തിൽ
മന്നം പങ്കെടുത്തു.
*കെ. കേളപ്പൻ, ടി.എം* *വർഗ്ഗീസ്,*
*പട്ടം താണുപിള്ള*
തുടങ്ങിയവർ സംബന്ധിച്ച
ആ സമ്മേളനത്തിൽ മന്നം നടത്തിയ പ്രസംഗത്തെത്തുടർന്ന്
ഉത്തരവാദഭരണത്തിനായി
സന്ധിയില്ലാസമരം പ്രഖ്യാപിക്കാൻ തീരുമാനിച്ചു.
മെയ് 25 ന് മന്നം *മുതുകുളത്ത്* പ്രസംഗിച്ചു.
കേരളചരിത്രത്തിലെ
ഒരു നാഴികക്കല്ലാണ്
മുതുകുളം പ്രസംഗം.
ജൂൺ 14 ന് അർദ്ധരാത്രി പെരുന്നയിലെ വീട്ടിൽവെച്ച്
മന്നത്തിനെ അറസ്റ്റ് ചെയ്തു.
ജൂലൈ 8 ന് രണ്ട് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് അദ്ദേഹം
വിധിക്കപ്പെട്ടു.
ദിവാൻ *സിപി രാമസ്വാമിഅയ്യർ,* ഭരണം
അവസാനിച്ചതോടെയാണ്.
സെപ്തംബർ ഒന്നിന്
മന്നം ജയിൽ മോചിതനായത്.
1948 ൽ *തിരുവിതാംകൂറിൽ*
പ്രായപൂർത്തി വോട്ടവകാശം
നടപ്പിലായ ആദ്യതിരഞ്ഞെടുപ്പിൽ *പത്തനംതിട്ട* നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച് മന്നം നിയമസഭാംഗമായി.
അതെ വർഷം
തന്നെ അദ്ദേഹം
_ദേവസ്വം ബോർഡിന്റെ_ ആദ്യ പ്രസിഡണ്ടുമായി.
1959 ലാണ് മന്നത്തിന്റെ നേതൃത്വത്തിൽ കുപ്രസിദ്ധമായ
വിമോചനസമരം നടന്നത്.
1956 ൽ കേരള സംസ്ഥാനം രൂപവത്ക്കരിച്ചതിന് ശേഷം
നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ
_ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ_ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയാണ് അധികാരത്തിൽ
വന്നത്.
ഇഎംഎസ് മന്ത്രിസഭ കൊണ്ടുവന്ന കാർഷിക വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ
ജനോപകാരപ്രദമായിരുന്നെങ്കിലും ജാതിമത ശക്തികളും
കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും അവയ്ക്കെതിരായിരുന്നു.
സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന മാനേജ്മെന്റ്
സ്കൂളിലെ അധ്യാപക നിയമനാധികാരം
സർക്കാരിൽത്തന്നെ നിക്ഷിപ്തമാക്കിക്കൊണ്ട്
വിദ്യാഭ്യാസ മന്ത്രി
*ജോസഫ് മുണ്ടശേരി* അവതരിപ്പിച്ച പതിനൊന്നാം വിദ്യാഭ്യാസ ബിൽ എതിർപ്പ് ക്ഷണിച്ച് വരുത്തി.
കൈക്കൂലിവാങ്ങി നിയമനം
നടത്താനുള്ള അവസരം
നഷ്ടപ്പെട്ടതാണ്
മാനേജ്മെന്റുകളെ പ്രകോപിച്ചത്.
1959 ഏപ്രിൽ 16 ന് ചേർത്തലയിൽ ചേർന്ന പൊതുസമ്മേളനത്തിൽ,
കോൺഗ്രസ്സ് നേതാവ്
*പനമ്പിള്ളി ഗോവിന്ദമേനോൻ,*
"ഈ സർക്കാരിൽ നിന്നുള്ള
വിമോചനമാണ് ജനങ്ങൾക്കാവശ്യം" എന്ന്
പ്രഖ്യാപിച്ചു.
അതോടെ സർക്കാരിനെതിരായ സമരം _വിമോചനസമരം_ എന്നറിയപ്പെടാൻ തുടങ്ങി.
ജൂൺ 12ന് പ്രതിപക്ഷം സംസ്ഥാനത്ത് ഹർത്താൽ
ആചരിച്ചു.
കോൺഗ്രസ് മുസ്ലിംലീഗ്
പിഎസ്പി എന്നീ രാഷ്ട്രീയകക്ഷികൾക്കൊപ്പം
മതസാമൂഹിക നേതാക്കളും സമരരംഗത്തെത്തി.
തിരുവനന്തപുരത്ത് പഴവങ്ങാടിയിൽ ചേർന്ന
പൊതുസമ്മേളനത്തിൽ
എൺപത്കാരനായ മന്നത്ത് പദ്മനാഭൻ ഇങ്ങിനെ പറഞ്ഞു.
"രാജ്യദ്രോഹികളായ ഈ
കമ്യൂണിസ്റ്റ്കാരെ കേരളത്തിൽ നിന്ന് മാത്രമല്ല
ഇന്ത്യയിൽ നിന്ന് തന്നെ ഭാണ്ഡം കെട്ടിച്ച് അവരുടെ പിതൃരാജ്യമായ *റഷ്യയിലേയ്ക്ക്* തുരത്തിയതിന് ശേഷമേ എന്റെ ബുദ്ധിക്ക് മാർദ്ദവമുണ്ടാകുകയുള്ളു
എന്ന് ഞാൻ പ്രഖ്യാപിക്കുന്നു"
ജൂൺ 11 ന് *അങ്കമാലിയിൽ*
പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞ
ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിവെച്ച്,
ഏഴ് പേർ മരിച്ചു.
ജൂൺ 15 ന് തിരുവനന്തപുരത്ത്
_വെട്ടുകാട്ടും പുല്ലുവിളയിലും_
മത്സ്യത്തൊഴിലാളികളും പോലീസും ഏറ്റ് മുട്ടി.
രണ്ടിടത്തുമായി അഞ്ച് പേർ
മരിച്ചു. *കൊല്ലത്ത്* _ചന്ദനത്തോപ്പിൽ_ കശുവണ്ടി ഫാക്ടറിയിൽ
ആർഎസ്പിയുടെ
നേതൃത്വത്തിൽ നടന്ന സമരത്തിനെതിരെയും
പോലീസ് വെടിവെപ്പുണ്ടായി
രണ്ട് പേർ മരിച്ചു.
*മൂന്നാറിൽ* നടന്ന തൊഴിലാളി സമരത്തിലും പോലീസ് മൂന്ന് പേരെ വെടിവെച്ച് കൊന്നു.
ജൂലൈ 3 ന് തിരുവനന്തപുരത്തെ
ചെറിയതുറയിൽ *ഫ്ലോറി* എന്ന ഗർഭിണി വെടിയേറ്റ് മരിച്ചു.
ഈ സംഭവങ്ങൾ കേരളത്തെ ഇളക്കിമറിച്ചു.
കമ്മ്യൂണിസ്റ്റ് വിരുദ്ധവികാരം ആളിക്കത്തിച്ചു കൊണ്ട് ജൂലൈ 9ന് _അങ്കമാലിയിൽ_ നിന്ന് തിരുവനന്തപുരത്തേക്ക് *ജീവശിഖാ* ജാഥ ആരംഭിച്ചു.
ജൂലൈ 15 ന് മന്നത്ത് പദ്മനാഭൻ ജാഥ നയിച്ച് കൊണ്ട് തിരുവനന്തപുരത്തെത്തി.
സർക്കാരിനെതിരെ ഗവർണർക്ക് നിവേദനം നൽകി. വിമോചനസമരം വിജയത്തിലെത്തുകയായിരുന്നു. 1959 ജൂലൈ 31ന് രാഷ്ട്രപതി കേരളസർക്കാരിനെ പിരിച്ചു വിട്ടു. വിമോചനസമരത്തിന്റെ
നൈതികതയെപ്പറ്റി
വ്യത്യസ്ത വാദഗതികളുണ്ട്.
എന്തായാലും മന്നത്തിന്റെ
അധൃഷ്യമായ നേതൃത്വമാണ്
സമരത്തിന് ഒരു മഹാപ്രവാഹത്തിന്റെ
ശക്തിപകർന്നത്
എന്ന കാര്യം നിസ്തർക്കമാണ്.
വിമോചനസമരം വിജയത്തിലെത്തിയ
ഉടൻതന്നെ മന്നം രാഷ്ട്രീയരംഗത്ത് നിന്ന് പിൻവാങ്ങി. വീണ്ടും വിദ്യാഭ്യാസസാമൂഹിക രംഗത്ത് ശ്രദ്ധ പതിപ്പിച്ചു.
1917 ലെ *മാന്നാർ* നായർ
സമ്മേളനത്തിൽ വച്ചാണ്
എൻഎസ്എസിന് ഒരു കോളേജ് വേണമെന്ന ആവശ്യമുയർന്നത്.
സി പി രാമസ്വാമിഅയ്യരുടെ ഭരണകാലത്ത്
തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിതമായപ്പോൾ
എൻഎസ്എസ് കോളേജിന് വേണ്ടി അപേക്ഷിച്ചു.
ചങ്ങനാശ്ശേരിയിൽ ഒരെണ്ണം അനുവദിച്ചെങ്കിലും
എസ്ബി കോളേജ് അടുത്തുള്ളതിതിനാൽ അവിടെ
പ്രീയൂണിവേഴ്സിറ്റിയേ അനുവദിച്ചുള്ളൂ.
1948 ൽ പെരുന്നയിൽ
ഇന്റർമീഡിയറ്റ് മാത്രമുള്ള കോളേജ് ആരംഭിച്ചു.
ഇന്ന് പന്തളം, പാലക്കാട് ഒറ്റപ്പാലം, ധനുവച്ചപുരം, നിലമേൽ, ചേർത്തല നെന്മാറ, മഞ്ചേരി, മട്ടന്നൂർ തുടങ്ങിയവിടങ്ങളിലെല്ലാം
എൻഎസ്എസ് കോളേജുകളുണ്ട്.
കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ വാഗ്മികളിലൊരാളായിരുന്നു മന്നം. മികച്ച നടനുമായിരുന്നു.
നിശിതവും ലളിതവുമായ ശൈലിയിൽ എഴുതാനും അദ്ദേഹത്തിന് കഴിയുമായിരുന്നു.
_പഞ്ചകല്യാണി നിരൂപണം,_ _ചങ്ങനാശേരിയുടെ ജീവചരിത്ര നിരൂപണം_ _ഞങ്ങളുടെ എഫ്എംഎസ് യാത്ര_ എന്നിവയാണ്
അവയ്ക്കുദാഹരണം.
*എന്റെ ജീവിത സ്മരണകൾ* എന്ന ആത്മകഥ മന്നത്ത് പദ്മനാഭന്റെ ഗൗരവമേറിയ രചനയാണ്.
ഇംഗ്ലണ്ടിലെ *ഓക്സ്‌ഫഡ്*
സർവ്വകലാശാലയിൽ
മന്നം മലയാളത്തിൽ ചെയ്ത
പ്രസംഗം ശ്രദ്ധേയമാണ്.
1959 ൽ അദ്ദേഹത്തിന്
*ഭാരതകേസരി*
എന്ന ബഹുമതി കേന്ദ്ര സർക്കാർ നല്കി.
1966 ൽ അദ്ദേഹത്തിന്
*പദ്മഭൂഷൺ* ലഭിച്ചു.
1970 ഫെബ്രുവരി 25 ന്
അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു.
സംസ്ഥാന സർക്കാർ
2012 മുതൽ മന്നം ജയന്തി
അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
*കെ.ബി. ഷാജി നെടുമങ്ങാട്.*

Comments
Post a Comment