Feb_22(2) കസ്തൂർബഗാന്ധി
*"എന്റെ ജീവിതത്തിലെ എല്ലാ മഹത്തായ* *പരിവർത്തനങ്ങളിലും സ്വമനസ്സാലെയോ* *അല്ലാതെയോ അവർ എന്നോടൊത്ത് പ്രവർത്തിച്ചിട്ടുണ്ട്.*
*അവരുടെ ജീവിതം പരിപാവനമായിട്ടാണ്*
*എനിക്ക് തോന്നിയിട്ടുള്ളത്.*
*അവർ ഒരു ഭാര്യയുടെ ധർമ്മം എന്ന നിലയിൽ സ്വന്തം*
*ചിന്താശക്തിയെപ്പോലും*
*ബലികഴിപ്പിച്ചിട്ടുണ്ട്.*
*എന്റെ ത്യാഗങ്ങളുടെ മുമ്പിൽ*
*ഒരിക്കലും ബാ ഒരു വിലങ്ങ് തടിയായി നിന്നിട്ടില്ല.*
*ഞാൻ രോഗിയായി കിടക്കുമ്പോഴുള്ള*
*ബായുടെ ശുശ്രൂഷയാണ്*
*എന്നെ അത്യധികം*
*ആകർഷിച്ചിട്ടുള്ളത്.*
*പ്രയാസങ്ങൾ സഹിക്കുവാൻ*
*ഞാനവർക്ക്*
*ഇടകൊടുത്തിട്ടില്ല.*
*ബ്രഹ്മചര്യാവ്രതം അനുഷ്ഠിക്കുന്നതിന്*
*ബാ എന്നെ വേണ്ടവിധത്തിൽ*
*സഹായിച്ചിട്ടുണ്ട്."*
*"എന്റെ സത്യാന്വേഷണ പരീക്ഷകൾ"* എന്ന ആത്മകഥയിൽ *മഹാത്മാഗാന്ധി* സ്വന്തം ഭാര്യയെക്കുറിച്ച് പറയുന്ന
ഹൃദയസ്പർശിയായ
നിരവധി പരാമർശങ്ങളിലൊന്നാണിത്.
ഗാന്ധിജി മാത്രമല്ല
അടുത്തിടപഴകുന്നവരെല്ലാം
"ബാ" എന്ന ഓമനപ്പേരിൽ വിളിച്ച് പോന്ന
*കസ്തൂർബാ* ത്യാഗസമ്പൂർണവും
സ്നേഹസുരഭിലവുമായ
ഒരു ജീവിതത്തിലൂടെ മുഴുവൻ
ഭാരതീയരുടെയും അമ്മയായി മാറി.
_സൗരാഷ്ട്രത്തിലെ_ *സുദാമപുരിയിൽ*
പരുത്തിവസ്ത്രങ്ങളും
ധാന്യവും വ്യാപാരം ചെയ്തുപോന്ന
_ഗോകുൽദാസ് നകാൻജി_
എന്ന വൈശ്യന്റെ മകളായി _ഗുജറാത്തിലെ_
*കഠിയവാഡിൽ,*
1869 ഏപ്രിലിൽ കസ്തൂർബാ ജനിച്ചു.
അക്കാലത്തെ യാഥാസ്ഥിതിക കുടുംബങ്ങളിലെ
മറ്റ്പെൺകുട്ടികളെപ്പോലെതന്നെ കസ്തൂർബായ്ക്കും വിദ്യാഭ്യാസം നേടാനുള്ള ഭാഗ്യമുണ്ടായില്ല.
*പോർബന്തർ* രാജ്യത്തെ
ദിവാനായിരുന്ന
*കാബാ ഗാന്ധിയും*
ഗോകുൽദാസും സുഹൃത്തുക്കളും ഒരേ ജാതിക്കാരുമായിരുന്നു.
കാബയുടെ ഇളയമകൻ _മോഹൻദാസ് കരംചന്ദ് ഗാന്ധിയുമായി_ പതിമൂന്നാം വയസ്സിൽ കസ്തൂർബായുടെ വിവാഹം നടന്നു. കുറച്ച് മാസത്തെ പ്രായക്കൂടുതൽ
കസ്തൂർബായ്ക്കുണ്ടായിരുന്നു. വിവാഹശേഷം ഗാന്ധിയുടെ അമ്മ
*പുത് ലിഭായി* മരുമകളെ സ്തോത്രങ്ങളും പുരാണകഥകളും പഠിപ്പിച്ചു.
എല്ലാ കാര്യങ്ങളിലും താൻ പറയുന്നത് മാത്രം അനുസരിക്കുന്നവളായിരിക്കണം ഭാര്യ, എന്ന ദുശ്ശാഠ്യം
ആദ്യകാലത്ത്, ഗാന്ധിക്കുണ്ടായിരുന്നു.
എന്നാൽ എല്ലാ അഭിപ്രായങ്ങളും അതേപടി അനുസരിക്കാൻ കസ്തൂർബാ തയ്യാറായില്ല. ഇതുകാരണം ഇടയ്ക്കൊക്കെ പിണങ്ങിയിരിക്കാറുണ്ടായിരുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ വളർന്ന കസ്തൂർബായ്ക്ക് ഗാന്ധിയുടെ പുരോഗമനാശയങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ച് കാലം വേണ്ടിവന്നു.
ഗാന്ധി അവരെ ഗുജറാത്തി ഭാഷ പഠിപ്പിച്ചു.
ദിനപ്പത്രങ്ങൾ വായിക്കാനും
*ഭഗവദ് ഗീത* വായിച്ച് മനസ്സിലാക്കാനുമുള്ള വിജ്ഞാനം കുറച്ച് നാൾ കൊണ്ട് കസ്തൂർബാ നേടി.
പതിനാറാം വയസ്സിൽ ഗർഭിണിയായി.
1885 ൽ ഒരാൺകുഞ്ഞിനെ
പ്രസവിച്ചെങ്കിലും
ഒരാഴ്ചയ്ക്കുള്ളിൽ
കുഞ്ഞ് മരിച്ച് പോയി.
1887 ൽ ഗാന്ധിജി ബാരിസ്റ്റർ പരീക്ഷയ്ക്ക് പഠിക്കാനായി
ഇംഗ്ലണ്ടിലേക്ക് പോയപ്പോൾ
കസ്തൂർബാ ഭർത്തൃഗൃഹത്തിൽത്തന്നെ
കഴിഞ്ഞ് കൂടി.
1897 ൽ ഗാന്ധിയും കസ്തൂർബായും കുട്ടികളുമായി
ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയി.
ഇതിനിടെ *ഹീരലാൽ,*
*മണിലാൽ* എന്നീ
രണ്ട് പുത്രന്മാർ അവർക്ക് ജനിച്ചിരുന്നു.
പിന്നീട് ദക്ഷിണാഫ്രിക്കയിൽ
വച്ചാണ് *രാംദാസും*
*ദേവദാസും* ജനിച്ചത്.
*An Act of Courage.*
പഴയ എട്ടാം ക്ലാസ്സിൽ
ഇംഗ്ലീഷ് റീഡറിൽ
പഠിച്ച പാഠത്തിന്റെ
തലക്കെട്ടാണ്.
രോഗബാധിതയായ ധർമ്മദാരത്തിനെ
ഡർബനിലെ ഒരാശുപത്രിയിൽ
പ്രവേശിപ്പിച്ചതും
ഡോക്ടർമാർ കാളസൂപ്പ്
(Beef tea)
കസ്തൂർബായ്ക്ക് ആശ്വാസം
ലഭിക്കാൻ ഉപദേശിച്ചപ്പോൾ
ആശുപത്രി വിട്ടോടിയതും
പാഠത്തിൽ വിവരിച്ചിട്ടുണ്ട്.
My Experiments with truth
എന്ന ഗ്രന്ഥത്തിൽ നിന്ന് തന്നെയാണ്
പാഠം തിരഞ്ഞെടുത്തത്.
ദക്ഷിണാഫ്രിക്കയിലെത്തിയ കസ്തൂർബായ്ക്ക് ആദ്യ കാലത്ത് ഏറെ വിഷമങ്ങൾ
അനുഭവിക്കേണ്ടി വന്നു.
എന്നാൽ ഭർത്താവിനോടുള്ള
സ്നേഹാദരങ്ങൾ കാരണം അവർ എല്ലാം സഹിച്ചു.
ഒപ്പം ഗാന്ധിയുടെ ആദർശങ്ങനുസരിച്ച് ജീവിക്കാൻ പഠിച്ചു
*ഡർബന്* 14 മൈലകലെ
ഫീനിക്സ് റെയിൽവേ സ്റ്റേഷന് സമീപം കുറച്ച് ഭൂമി
വാങ്ങി 1904 ൽ ഫീനിക്സ് ആശ്രമം സ്ഥാപിച്ചു.
19 വർഷങ്ങൾ ആഫ്രിക്കയിൽ
കഴിഞ്ഞു.
ഫീനിക്സ് ആശ്രമം ഒരു ഗ്രാമമായി വളർന്നു.
അവിടത്തെ അന്തേവാസികൾക്ക്
കസ്തൂർബാ മാതാവായിരുന്നു.
ഗാന്ധിജിക്കൊപ്പം സത്യാഗ്രഹ
സമരത്തിൽ പങ്കെടുത്ത്
അറസ്റ്റിലായി ദക്ഷിണാഫ്രിക്കൻ
ജയിലിൽ കിടക്കേണ്ടി വന്നു.
1914 ൽ സമരം വിജയകരമായി അവസാനിച്ചു.
1906 ലാണ് ഗാന്ധി
ബ്രഹ്മചര്യാവ്രതം സ്വീകരിച്ചത്.
കസ്തൂർബായോട് നേരത്തേ
ആലോചിച്ചെടുത്ത തീരുമാനമായിരുന്നില്ല
അതെങ്കിലും അവരും അതംഗീകരിച്ചു.
1915 ൽ ഗാന്ധിയും
കസ്തൂർബായും മക്കളും
ഇന്ത്യയിൽ തിരിച്ചെത്തി.
_അഹമ്മദാബാദിനടുത്ത്_
*സബർമതിയിൽ*
1916 ൽ ഗാന്ധിജി സത്യഗ്രഹാശ്രമം സ്ഥാപിച്ചു.
ആശ്രമപ്രവർത്തനങ്ങളിൽ
കസ്തൂർബാ മുഖ്യസഹായിയായി.
_ഖാദി പ്രസ്ഥാനം_ ഇവിടെ വച്ചാണ് ഗാന്ധിജി ആരംഭിക്കുന്നത്.
കസ്തൂർബാ കുറച്ച് കാലം
സൗരാഷ്ട്രയിൽ താമസിച്ച്
ഖാദി പ്രചരണം സംഘടിപ്പിച്ചു.
അക്കാലത്ത് പ്രവർത്തന രംഗത്തെത്തിയ യുവാവാണ്
പിന്നീട് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മാറിയ *പ്യാരിലാൽ.*
വാർധയ്ക്കടുത്ത് ഗാന്ധി
സേവാഗ്രാം ആശ്രമം സ്ഥാപിച്ചപ്പോൾ
കസ്തൂർബാ സമർബതി വിട്ട്
അങ്ങോട്ടേക്ക് പോയി.
ഒരു ഹരിജന കുടുംബത്തെ
ആശ്രമത്തിൽ പ്രവേശിപ്പിച്ചതിനെച്ചൊല്ലി
ഗാന്ധിയും കസ്തൂർബായും
ഇവിടെവെച്ച് അഭിപ്രായ ഭിന്നതയുണ്ടായി.
ആശ്രമത്തിലെ
മറ്റ് സ്ത്രീകളും കസ്തൂർബായ്ക്കൊപ്പം നിലയുറപ്പിച്ചു.
ഗാന്ധിജി, അവരെ ഉപദേശിച്ചിട്ടും ഫലമുണ്ടായില്ല.
ഒടുവിൽ അദ്ദേഹം
നിരാഹാരവ്രതമനുഷ്ഠിക്കാൻ
തീരുമാനിച്ചു.
തങ്ങളുടെ നിലപാട് ശരിയല്ലെന്ന് ബോധ്യമായ
കസ്തൂർബായും കൂട്ടരും
പിന്മാറി.
_"അധകൃതർ നമ്മെപ്പോലെ_ _നല്ലവരല്ലെന്ന് ഞങ്ങൾ_ _കരുതി._
_ആ തെറ്റിൽ ഖേദിക്കുന്നു."_
അന്ന് മുതൽ ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ കൂടുതൽ
തല്പരയായി.
ലക്ഷ്മി എന്ന ഹരിജൻ ബാലികയെ ദത്തെടുത്ത്
വളർത്തുകയും പിന്നീട്
വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.
_ബിഹാറിലെ_ *ചമ്പാരനിൽ*
നീലം കൃഷിക്കാരായ തൊഴിലാളികളെ തോട്ടമുടമകൾ ചൂഷണം ചെയ്യുന്നതിനെതിരെ
1917 ൽ ഗാന്ധിജി സത്യഗ്രഹസമരം നടത്തി.
വിജയം വരിച്ച ഈ സമരത്തിൽ ഗാന്ധിജിക്കൊപ്പം കസ്തൂർബായുമുണ്ടായിരുന്നുസമരങ്ങളിലും വിജയങ്ങളിലും സഹനങ്ങളിലും സന്തോഷങ്ങളിലും
കസ്തൂർബാ ഒരു നിഴലായി ഗാന്ധിജിക്കൊപ്പം എപ്പോഴുമുണ്ടായിരുന്നു.
ഭർത്താവിന്റെ ലക്ഷ്യത്തെ
തന്റേയും ലക്ഷ്യമായി അവർ അംഗീകരിച്ചു.
സത്യഗ്രഹസമരത്തിലെ സ്ത്രീകളുടെ നേതൃത്വം ഏറ്റെടുത്ത കസ്തൂർബാ പലവട്ടം ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.
1932 ജനുവരി 15 ന് ആറാഴ്ച വെറും തടവ്.
അതേ വർഷം മാർച്ച് 15 ന്
ആറ് മാസം വെറും തടവ്.
1933 ആഗസ്റ്റ് 1 ന് ആറ് മാസം തടവ് എന്നിങ്ങനെ ശിക്ഷിക്കപ്പെട്ടു.
1933 ൽ സബർമതി ജയിലിൽ വച്ച് മരണംവരെ ഉപവസിക്കാൻ ഗാന്ധിജി തീരുമാനിച്ചപ്പോൾ അവശനായ അദ്ദേഹത്തെ പരിചരിക്കാനായി കസ്തൂർബായെയും അങ്ങോട്ടു കൊണ്ടുവന്നു.
_ഠാക്കൂർ സാഹിബിന്റെ_ അധികാരത്തിനെതിരെ
നടന്ന *രാജ്കോട്ട്*
സമരത്തിൽ പങ്കെടുത്ത്
1939 ൽ അറസ്റ്റിലായി.
*ക്വിറ്റ് ഇന്ത്യാ* പ്രമേയം അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി അംഗീകരിച്ച,
1942 ഓഗസ്റ്റ് 9-ന് ഗാന്ധിജി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിലായി.
അന്നുതന്നെ കസ്തൂർബായും അറസ്റ്റിലായി.
മുംബൈ ആർതർ റോഡിലുള്ള സ്ത്രീകളുടെ ജയിലിലാണ് പാർപ്പിച്ചത്. എന്നാൽ വയറിളക്കവും പനിയും പിടി പെട്ടതിനാൽ
*ആഗാഖാൻ* കൊട്ടാരത്തിലെ
തടങ്കൽ പാളയത്തിലേക്ക് മാറ്റി.
ഗാന്ധിജി, *മഹാദേവ് ദേശായി,* *സരോജിനി നായിഡു,* മീരാബെൻ* എന്നിവർ അവിടെയുണ്ടായിരുന്നു.
കസ്തൂർബായ്ക്കൊപ്പം
അറസ്റ്റ് വരിച്ചിരുന്ന
ഡോ *സുശീലാ നയ്യാരും*
ഒപ്പമെത്തി.
അവിടെയെത്തി ഒരു ദിവസത്തിനുള്ളിൽ
കസ്തൂർബായുടെ അസുഖം മാറി. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായി ആകസ്മികമായി ഓഗസ്റ്റ് 15ന്
മരിച്ചത് എല്ലാവരെയും തളർത്തി.
ജയിലിൽവെച്ച് ഗാന്ധിജി, കസ്തൂർബായെ ഗുജറാത്തി
ഭാഷ പഠിപ്പിക്കൽ തുടർന്നു.
കസ്തൂർബായ്ക്ക് വേണ്ടി രാമായണവും ഭഗവത്ഗീതയും ഗാന്ധിജി ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു ഗവൺമെന്റിന്റെ നയത്തിൽ പ്രതിഷേധിച്ച്
1943 ഫെബ്രുവരി 10 ന്
ഗാന്ധി ജയിലിനുള്ളിൽ
നിരാഹാരവ്രതമാരംഭിച്ചു.
കസ്തൂർബായെ അത് അസ്വസ്ഥയാക്കി. ഗാന്ധിജിയുടെ സത്യാഗ്രഹം 21 ദിവസം ആയപ്പോഴേക്കും കസ്തൂർബായുടെ ആരോഗ്യം തകർന്നു. മാർച്ച് മാസത്തോടെ ആഴ്ചയിൽ രണ്ട് തവണ വീതം ഹൃദ്രോഗബാധയുണ്ടായിക്കൊണ്ടിരുന്നു.
ഡോ. സുശീല നയ്യാരും ഗാന്ധിജിയും കസ്തൂർബായെ ശുശ്രൂഷിച്ചു. പക്ഷേ ആരോഗ്യനില വഷളായിത്തന്നെ തുടർന്നു.
1944 ഫെബ്രുവരി 22 ന്
വൈകുന്നേരം
ഗാന്ധിജിയുടെ മടിയിൽക്കിടന്ന്
കസ്തൂർബാ അന്തരിച്ചു.
ആഗാഖാൻ കൊട്ടാരത്തിലെ തടങ്കൽപ്പാളയവളപ്പിൽ അടുത്തദിവസം മൃതദേഹം സംസ്കരിച്ചു.
ആറ് പതിറ്റാണ്ടിലേറെക്കാലം ബായ്ക്കൊപ്പം ജീവിതം ചെലവഴിച്ച ഗാന്ധിജി പറഞ്ഞു.
_"ബായില്ലാതെ ഒരു ജീവിതം_
_എനിക്ക് സങ്കല്പിക്കാൻ_
_കഴിയുന്നില്ല."_
_ബാ സ്വതന്ത്രയായി._
_പ്രവർത്തിക്കുക, അല്ലെങ്കിൽ_
_മരിക്കുക,_ എന്ന്
_ഹൃദയത്തിൽ മുദ്രണം_ _ചെയ്തുകൊണ്ട് അവർ പോയി."_
സത്യഗ്രഹത്തിന്റെ കലയും ശാസ്ത്രവും താനഭ്യസിച്ചത്
കസ്തൂർബായിയിൽനിന്നാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. മോഹൻദാസിൽ നിന്ന് മഹാത്മാഗാന്ധിയിലേക്കുള്ള പരിണാമത്തിൽ
താങ്ങും തണലുമായി
"ബാ" പ്രധാന പങ്കുവഹിച്ചു.
സർ റിച്ചാർഡ് അറ്റൻബറോയുടെ ഗാന്ധി ചിത്രത്തിൽ ബായുടെ
അന്ത്യരംഗം ഹൃദയസ്പർശിയായി
ചിത്രീകരിച്ചിട്ടുണ്ട്.
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment