Feb_19(2) ഗോപാലകൃഷ്ണ ഗോഖലെ
*ഗോപാലരൂപൻ രമാകാന്തനപ്പോൾ*
*ശ്രീ പാഞ്ചജന്യം മുഴക്കിപ്പതുക്കെ*
*ഭൂപാലരംഗപ്രവേശം തുടങ്ങി*
*പാപാപഹാരി മഹാദേവശംഭോ!*
*കുഞ്ചൻനമ്പ്യാർ* തന്റെ _പതിന്നാല് വൃത്തം_ എന്ന സാഹിത്യകൃതിയിൽ
കൗരവസഭയിൽ ദൂതിന് വരുന്ന
ഭഗവാൻ ശ്രീകൃഷ്ണനെ വർണ്ണിക്കുകയാണ്.
ഫിറോസ് ഷാമേത്ത ഒരു ഹിമാലയമാണെന്ന് എനിക്ക് തോന്നി.
തിലകൻ ഒരു മഹാസമുദ്രമാണെന്നും.
എന്നാൽ ഗംഗയെപ്പോലെയായിരുന്നു *ഗോഖലേ*
ആർക്കും ആ പുണ്യനദിയിൽ
കുളിച്ച് ക്ഷീണം തീർക്കാം
ഒരു തോണിയും തുഴയുമായി
അതിന്റെ വിരിമാറിലേക്കിറങ്ങുക
ആനന്ദകരമാണ്.
താൻ രാഷ്ട്രീയ ഗുരുവായിക്കണ്ട
*ഗോപാലകൃഷ്ണ* ഗോഖലെയെക്കുറിച്ച്
*ഗാന്ധിജിയുടെ* അഭിപ്രായം
അതായിരുന്നു.
*മഹാരാഷ്ട്രയിലെ* രത്നഗിരി ജില്ലയിൽ
കോട്ലുക് പ്രദേശത്ത്
_കൃഷ്ണറാവുവിന്റെയും_
_സത്യഭാമയുടെയും_
രണ്ടാമത്തെ പുത്രനായി
1866 മേയ് 9 ന് ഗോപാലകൃഷ്ണ
ഗോഖലെ ജനിച്ചു.
മൂത്തയാൾ ഗോവിന്ദറാവു.
നാല് സഹോദരിമാരും
ഉണ്ടായിരുന്നു.
പിതാവ് കൃഷ്ണറാവു
ഗുമസ്തനായിരുന്നു.
*മഹാദേവ ഗോവിന്ദറാനഡെ*
അദ്ദേഹത്തിന്റെ സുഹൃത്തും
സഹപാഠിയുമായിരുന്നു.
ഗോപാലകൃഷ്ണന് 13 വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു.
പ്രസിദ്ധമെങ്കിലും ദരിദ്രാവസ്ഥയിലായിരുന്നു ഗോഖലെ കുടുംബം.
കാഗലിലെ സ്കൂളിൽ,
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോൽഹാപ്പൂരിലെ
ഇംഗ്ലീഷ് സ്കൂളിൽ ചേർന്നെങ്കിലും
അച്ഛന്റെ മരണത്തോടെ
18 കാരനായ ജ്യേഷ്ഠൻ പഠനം നിർത്തി, ജോലിക്ക് ചേർന്നു.
കിട്ടുന്ന 15 രൂപ ശമ്പളത്തിൽ
8 രൂപാവീതം ജ്യേഷ്ഠൻ ഗോപാലിന് അയച്ച് കൊടുത്തുകൊണ്ടിരുന്നു.
1881 ൽ കോൽഹാപ്പൂർ
ഹൈസ്ക്കൂളിൽ നിന്ന് മെട്രിക്കുലേഷൻ വിജയിച്ചു.
ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ
ഭാഗമായി പാശ്ചാത്യചിന്തകരായ
*ജോൺ സ്റ്റുവർട്ട് മിൽ.*
*എഡ്മണ്ട് ബുർക്കെ*
തുടങ്ങിയവരുടെ ആശയങ്ങളിൽ ഗോഖലെ
ആകൃഷ്ടനായി.
അതിന് മുമ്പ് തന്നെ(1880)
വിവാഹം കഴിഞ്ഞിരുന്നു.
തുടർന്ന് *പൂണെ* _ന്യൂ ഇംഗ്ലീഷ് സ്കൂളിൽ_ അധ്യാപകനായി. ഒപ്പം
നിയമപരീക്ഷയ്ക്ക് പഠിച്ചെങ്കിലും പഠനം പൂർത്തിയാക്കാനായില്ല. ഇക്കാലത്ത് "മറാഠയിൽ"
ഗോഖലെ എഴുതിയിരുന്ന
ലേഖനപരമ്പര *ബാലഗംഗാധര തിലകിന്റെ* ശ്രദ്ധയാകർഷിച്ചു. തിലകനും മറ്റും സ്ഥാപിച്ച
_ഡെക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റിയിൽ_ ഗോഖലെ അംഗമായി.
1885 ൽ സൊസൈറ്റി ആരംഭിച്ച *ഫെർഗൂസൻ* കോളേജിൽ കുറഞ്ഞ ശമ്പളത്തിൽ അദ്ദേഹം പ്രൊഫസർ ജോലി സ്വീകരിച്ചു.
1882 ൽ *വി.പി ചിപ്പ് ലോങ്കറുടെ* മരണശേഷം
ഡെക്കാൺ എഡ്യൂക്കേഷണൽ സൊസൈറ്റിയിൽ രണ്ട് വിഭാഗങ്ങളുണ്ടായി.
തിലകിന്റെ ഒപ്പമുണ്ടായിരുന്ന *അഗർക്കർ* സൊസൈറ്റി വിട്ട് "സുധാരക്"എന്ന മറാട്ടി ഇംഗ്ലീഷ് ദ്വിഭാഷാപത്രം തുടങ്ങി. തിലകും ഗോഖലെയും എതിർ ഗ്രൂപ്പുകളിലായി.
ഗോഖലെയെ സൊസൈറ്റിയിലേക്ക് ആകർഷിച്ചത് തിലകാണെങ്കിലും കൂടുതൽ അടുപ്പവും ആകർഷണവും
ഗോഖലെയ്ക്കുണ്ടായത്
അഗർക്കറോടാണ്. ഇക്കാലത്ത് പരിചയപ്പെട്ട
*ഗോവിന്ദറാനഡെയെയാണ്*
ഗോഖലെ
രാഷ്ട്രീയപ്രവർത്തന ഗുരുവായി കണ്ടത്.
1890 ൽ തിലക് രാജിവച്ചതോടെ സൊസൈറ്റി നേതൃത്വം ഗോഖലെയ്ക്കായി.
1889 *മുംബൈയിൽ* നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ ആദ്യമായി പങ്കെടുത്ത
ഗോഖലെയുടെ പ്രസംഗം ഏറെ ശ്രദ്ധനേടി. ഇന്ത്യാ ഗവൺമെന്റിന്റെ ഭരണച്ചെലവുകളെ സംബന്ധിച്ച് പാർലമെന്റ് നിയമിച്ച വെൽബി കമ്മീഷന് മുമ്പിൽ തെളിവ് നല്കാനായി സർ ദിൽഷാ വാച്ചയുമൊത്ത്
ഇംഗ്ലണ്ടിലേക്ക് പോയി.
ഗോഖലെ നൽകിയ തെളിവിനെ അടിസ്ഥാനമാക്കിയാണ് കമ്മീഷന്റെ ന്യൂനപക്ഷ റിപ്പോർട്ട് തയ്യാറാക്കിയത്. ഇംഗ്ലണ്ടിൽ ആയിരിക്കുമ്പോഴാണ് മുംബൈയിലും പരിസരത്തും
പ്ലേഗും ക്ഷാമവും പടർന്നുപിടിച്ചത്. രോഗനിവാരണത്തിന് ഇറങ്ങിയ പട്ടാളക്കാർ കിരാത ഭരണമാണ് നാട്ടിൽ നടപ്പിലാക്കിയത്. ദുരിതാശ്വാസച്ചുമതലയുള്ള
_റാൻസ്_ എന്ന പട്ടാളക്കാരനെ ജനങ്ങൾ വെടിവെച്ചു കൊന്നു.
ഇതിന്റെ അതിഭാവുകത്വം
കലർന്ന വാർത്തകളാണ്
ഇംഗ്ലണ്ടിലായിരുന്ന
ഗോഖലെയ്ക്ക് ലഭിച്ചത്.
സ്ത്രീകൾക്ക് നേരേ പട്ടാളക്കാർ ക്രൂരമായാണ് പെരുമാറിയതെന്ന വാർത്തയും കേട്ടിരുന്നു.
അവയെക്കുറിച്ച്
*മാഞ്ചെസ്റ്റർ ഗാർഡിയൻ* പത്രത്തിൽ ഗോഖലെ പ്രസിദ്ധപ്പെടുത്തിയ കത്ത്
വലിയ കോളിളക്കമുണ്ടാക്കി.
അന്വേഷണത്തിൽ ഗോഖലെയുടെ വാദം തെറ്റാണെന്ന് മുംബൈ
സർക്കാർ തെളിയിച്ചു.
ഇന്ത്യയിൽ തിരികെയെത്തിയശേഷം
പൂനെയിൽ പോയി നടത്തിയ അന്വേഷണത്തിൽ,
താനുന്നയിച്ച ആരോപണങ്ങൾ
മുഴുവൻ ശരിയല്ലെന്ന് ബോധ്യമായപ്പോൾ ഗോഖലെ
നിരുപാധികം ക്ഷമ പറഞ്ഞു.
അതും വിവാദമായി.
പൂണെ മുൻസിപ്പൽ കൗൺസിലിലും മുംബൈ
സർവ്വകലാശാലാ സെനറ്റിലും
അംഗമായിരുന്ന ഗോഖലെ
1899 ൽ മുംബൈ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
ആദ്യഭാര്യ 1895 ൽ അന്തരിച്ചു.
രണ്ടാംഭാര്യ 1900 ൽ അന്തരിച്ചു.
രണ്ടാം വിവാഹത്തിൽ രണ്ട് പുത്രിമാരുണ്ടായി.
1902 ൽ ഗോഖലെ കേന്ദ്ര നിയമനിർമ്മാണസഭാംഗമായി.
തുടർന്ന് മരണംവരെയും കേന്ദ്ര നിയമസഭാംഗമായിരുന്നു.
1902 ഓടെ ഫെർഗൂസൻ കോളേജ് ഉദ്യോഗം വിട്ട് പൂർണ്ണ രാഷ്ട്രീയപ്രവർത്തകനായി 1904 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറിയായി.
ബംഗാൾ വിഭജനത്തിനെതിരെ ജനരോഷം പടർന്ന് തുടങ്ങിയ കാലമായിരുന്നു അത്. ഇന്ത്യയ്ക്കുവേണ്ടി ഇംഗ്ലണ്ടിൽ പ്രചരണം നടത്താൻ 1905 ൽ കോൺഗ്രസ്സ് തെരഞ്ഞടുത്തയച്ചത്
*ലാലാലജ്പത്റായിയേയും* ഗോഖലെയുമാണ്.
50 ദിവസം ഇംഗ്ലണ്ടിൽ ചെലവഴിച്ച ഗോഖലെ 45 പ്രസംഗങ്ങൾ ചെയ്തു.
*കഴ്സൺ പ്രഭുവിന്റെ* ഭരണ വൈകല്യങ്ങളും പരിഹാരമാർഗ്ഗങ്ങളും ആയിരുന്നു പ്രധാന പ്രസംഗവിഷയം.
1905 ൽ *ബനാറസിൽ* ചേർന്ന കോൺഗ്രസ്സ് സമ്മേളനത്തിന്റെ അധ്യക്ഷൻ
ഗോഖലെയായിരുന്നു. ഇന്ത്യയുടെ പുരോഗതിക്ക് സേവന തല്പരരായ യുവാക്കളുടെ ഒരു സംഘടന എന്ന ലക്ഷ്യത്തോടെ പൂനെ കേന്ദ്രമാക്കി 1905 ജൂൺ 12ന്
ഗോഖലെ സ്ഥാപിച്ചതാണ് *സർവ്വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി.*
(ഭാരതസേവാസംഘം)
ബംഗാൾ വിഭജനം തിരുത്തുന്നതിനായി ബ്രിട്ടീഷ് ഗവൺമെന്റിനെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1906 ഏപ്രിലിൽ ഗോഖലയെ കോൺഗ്രസ്സ് പ്രതിനിധിയായി ഇംഗ്ലണ്ടിലേക്കയച്ചു.
*മോർലി* പ്രഭുവായിരുന്നു അന്ന് ഇന്ത്യ സ്റ്റേറ്റ് സെക്രട്ടറി. _"ഒരു രാജ്യതന്ത്രജ്ഞന്റെ പ്രായോഗിക ബുദ്ധി ഗോഖലെയ്ക്കുണ്ട്"_ എന്ന്
മോർലി പ്രഭു, വൈസ്രോയി *മിന്റോ* പ്രഭുവിനെഴുതി. ബംഗാൾ വിഭജനത്തെത്തുടർന്ന് രാഷ്ട്രീയാന്തരീക്ഷം പ്രക്ഷുബ്ധമായി. കോൺഗ്രസ്സിൽ തീവ്രവാദ-
മിതവാദ പക്ഷങ്ങൾ തമ്മിലുള്ള തർക്കം മൂർച്ഛിച്ചു. 1907 ലെ സൂററ്റ് സമ്മേളനം
ഈ വിഭാഗങ്ങൾ തമ്മിലുള്ള വേർപിരിയലിനും സമ്മേളനം
അലസിപ്പിരിയുന്നതിനും
വഴിവച്ചു.
ലാലാലജ്പത്റായ് തിലക് തുടങ്ങിയവർ തീവ്രപക്ഷവും
ഗോഖലെയും മറ്റും
മിതപക്ഷവും.
1908 ൽ വീണ്ടും ഇംഗ്ലണ്ടിലേക്ക് പോയി ഭരണപരിഷ്കാരത്തെപ്പറ്റി
മോർലിയുമായി സംഭാഷണം നടത്തി.
_മിന്റോ - മോർലി_ ഭരണപരിഷ്കാരത്തിന് രൂപം കൊടുക്കുന്നതിന്
ഗോഖലെയ്ക്ക് സ്വാധീനമുണ്ടായിരുന്നു. സർക്കാരിന്റെ മർദ്ദനനയങ്ങളുടെ സഹായിയാണ് ഗോഖലെയെന്ന് തീവ്രവാദികൾ വിമർശിച്ചു. ഭരണപരിഷ്കാരമനുസരിച്ച് നടപ്പിൽ വന്ന നിയമസഭകളിൽ മിതവാദികളായിരുന്നു കൂടുതൽ.
*ദക്ഷിണാഫ്രിക്കയിലെ* ഇന്ത്യക്കാരുടെ സ്ഥിതി അന്വേഷിച്ചറിയാനായി
1912 ഒക്ടോബറിൽ,
ഗോഖലെ അങ്ങോട്ടേക്ക് പോയി.
1896 മുതൽതന്നെ ഗാന്ധിജിയെ പരിചയമുണ്ടായിരുന്നു.
*ഇസ്ലിങ്ടൺ* പ്രഭു അധ്യക്ഷനായ പബ്ലിക് സർവീസ് കമ്മീഷനിലെ അംഗമായി ഗോഖലെയെ നിയമിച്ചിരുന്നു.
ഇന്ത്യക്കാർക്ക് ചുമത്തിയിരുന്ന 3 പവൻ
ആൾനികുതി ഒരുവർഷത്തിനകം പിൻവലിക്കാമെന്ന് ദക്ഷിണാഫ്രിക്കൻ ഭരണാധികാരികൾ
ഗോഖലെയ്ക്ക് മുന്നിൽ സമ്മതിച്ചെങ്കിലും പിന്നീടത്
നടപ്പാക്കാത്തതിൽ അദ്ദേഹം
കുണ്‌ഠിതനായി.
തുടർന്ന് ഗാന്ധിജിയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയിൽ
നടന്ന സത്യഗ്രഹസമരത്തിന്,
ഗോഖലെ സാമ്പത്തികമായും മറ്റും സഹായവും പിന്തുണയും നൽകി.
1914 ജൂലൈയിൽ ഗാന്ധിജിയും *കസ്തൂർബായും* ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് വരാനായി ഇംഗ്ലണ്ടിലെത്തിയപ്പോൾ ഗോഖലെ അവിടെയുണ്ടായിരുന്നു. അനാരോഗ്യം കാരണം അദ്ദേഹം ഒക്ടോബറിൽ ഇന്ത്യയിലേക്ക് മടങ്ങി. ഗാന്ധിജിയും കസ്തൂർബയും 1915 ജനുവരിയിൽ ഇന്ത്യയിലെത്തി, കുറെനാൾ
ഗോഖലെയ്ക്കൊപ്പം
കുറെനാൾ താമസിച്ചു.
നാട്ടിൽ സഞ്ചരിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കിയ ശേഷമേ
നാട്ട് കാര്യങ്ങളിൽ അഭിപ്രായം പുറപ്പെടുവിക്കാവൂ എന്ന്
ഈ സമയത്താണ് ഗോഖലെ ഗാന്ധിജിയെ ഉപദേശിച്ചത്.
ഭരണപരിഷ്കാരങ്ങളിലെന്നപോലെ സമുദായ പരിഷ്കാരത്തിലും ഗോഖലെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം നടത്തിയിരുന്ന *ജ്ഞാനപ്രകാശം* പത്രത്തിൽ
സമുദായപരിഷ്കരണ വിഷയങ്ങളെക്കുറിച്ച് പതിവായി അദ്ദേഹം എഴുതിയിരുന്നു,
1915 ഫ്രെബൂവരി 19 ന്
ഗോഖലെ അന്തരിച്ചു.
കോൺഗ്രസ്സ് നേതാവ്,
ഭരണതന്ത്രജ്ഞൻ,
സമുദായപരിഷ്കർത്താവ്, സർവ്വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപകൻ, പണ്ഡിതൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ഗോഖലെയെക്കുറിച്ച് വൈസ്രോയി *ഹാർഡിഞ്ജ്* പ്രഭു പറഞ്ഞത് ഇങ്ങനെയാണ്.
_"മരണത്തിന് ആറ് മാസം_ _മുമ്പ് ഗോഖലെയ്ക്ക് *സർ*_ _സ്ഥാനം നൽകാൻ ഞാൻ,_
_ബ്രിട്ടീഷ് മന്ത്രിസഭയോട്_ _ശുപാർശ ചെയ്തിരുന്നു._ _എന്നാൽ സഹജമായ_ _വിനയത്തോടെ ആ_ _ബഹുമതി സ്വീകരിക്കാൻ_ _തന്നെ നിർബന്ധിക്കരുതെന്ന്_ _അപേക്ഷിക്കുകയാണ്_
_ഗോഖലെ ചെയ്തത്,"_
ലക്ഷ്യം നേടാനുള്ള പ്രയാണത്തിൽ അഹിംസ എന്ന തത്വത്തെയാണ്
ഗോഖലെ മുറുകെപ്പിടിച്ചത്.
ദക്ഷിണാഫ്രിക്കയിൽ നിന്ന്
തിരിച്ചെത്തിയ ഗാന്ധിക്ക്
രാഷ്ടീയത്തിലേക്കുള്ള വഴി കാട്ടിയായത് ഗോഖലെയാണെന്ന്
ഗാന്ധി തന്റെ ആത്മകഥയിൽ
രേഖപ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാന്റെ സ്ഥാപകനായ
*മുഹമ്മദാലി ജിന്നയും*
ഗോഖലെയ്ക്ക് മഹനീയ
സ്ഥാനം നല്കിയിരുന്നു.
1983 ൽ പുറത്തിറങ്ങിയ
_ആറ്റൻബറോയുടെ_
*ഗാന്ധി* എന്ന ഇംഗ്ലീഷ് ഫിലിമിൽ ഗോഖലെയുടെ വേഷമണിഞ്ഞത് *ശ്രീറാം ലഖുവായിരുന്നു.*
1988 ൽ പുറത്തിറങ്ങിയ
_ബാലചന്ദ്രമേനോന്റെ_
*കുടുംബപുരാണം* എന്ന ചിത്രത്തിൽ, ഒരു ജേഷ്ഠൻ, പത്താംക്ലാസിൽ നിരവധിതവണ പരാജിതനായ
അനുജനെ, സാമൂഹ്യപാഠം പഠിപ്പിക്കുന്ന ഒരു സീനുണ്ട്.
ഗോപാലകൃഷ്ണ ഗോഖലെ,
ബാലഗംഗാധര തിലകൻ.
പ്രശസ്തരായ ഈ രണ്ട് ദേശീയനേതാക്കളെ ഓർക്കാനും അനുജനായി അഭിനയിച്ച നടന്റെ മൂഢത്വ ഭാവം രസിക്കാനുമിടയായത്
ദീപ്തമായ ഈ ദിനത്തിൽ
ഒരിക്കൽ കൂടി.
*ഭാരതാംബയുടെ സൽപ്പുത്രന്*
*ആയിരം പ്രണാമം.*
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment