Feb_16 കുഞ്ഞൻ പണിക്കർ
*ഇന്ധന സമ്പാദനാന നന്തരമൊരുകാട്ടിൽ:*
*അന്തണാധിപാ വാണു സന്ധ്യയും വന്നുകൂടി.*
*ബന്ധംവിനാ വൃഷ്ടിയുമന്ധ കാരവുംകൊണ്ട്:*
*താന്തരായ് നമ്മൾ*
*വല്ലിബന്ധത്തിൽ* *വാണതില്ലേ?.*
*മുരിങ്ങൂർ ശങ്കരൻപോറ്റി* രചിച്ച *കുചേലവൃത്തം* ആട്ടക്കഥയിൽ:
*ഭഗവാൻ കൃഷ്ണന്റെ* സന്നിധിയിലെത്തിയ സതീർത്ഥ്യനായ
*കുചേല ബ്രാഹ്മണനോട്* ഗുരുകുലവാസമനുഷ്ഠിക്കുമ്പോൾ അവർക്കുണ്ടായ സുഖകരമായ അനുഭവങ്ങൾ വികാരതരളിതനായി ഓർത്തെടുക്കുന്ന ചില പദങ്ങളാണ് ആദ്യം നാം വായിച്ചത്.
ഭാഗവതത്തിലെ കുചേലകഥയെ പൂർണമായി അവലംബിച്ചുള്ള ഇതിവൃത്ത ഘടനയാണ് ആട്ടക്കഥയിലും. ചില പദപ്രയോഗങ്ങളിൽ അർത്ഥക്ലിഷ്ടതയുണ്ടെങ്കിലും ഭക്തിസംവർത്തകമായ സംഗീതരചനമൊണ്ടും
ദാരിദ്ര്യമെന്ന വിപത്തിന്റെ സാർവ്വലൗകികാനുഭവങ്ങൾ കൊണ്ടും സാധാരണ ജനങ്ങൾക്ക്പോലൂം സംവേദ്യമാകുന്ന കഥകളിത്തം കൊണ്ടുമാണ് കുചേലവൃത്തം ഇത്രമേൽ ജനപ്രിയമായത്.
*തിരുവനന്തപുരം* ജില്ലയിലെ പോത്തൻകോടിനടുത്തുള്ള *ശ്രീപണിമൂല*
*ഭഗവതി ക്ഷേത്രത്തിലെ* സപ്തദിന ദ്വിവത്സരോത്സവത്തിന്റെ ഭാഗമായി ഉത്സവത്തിന്റെ നാലും അഞ്ചും ദിവസങ്ങളിൽ എത്രയോ ആണ്ടുകളായി കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രശസ്തരും പ്രഗല്പരുമായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കഥകളാണ്
അവതരിപ്പിച്ചുവരുന്നത്..
ഈ കാര്യപരിപാടിക്ക്
ഇന്നും പണിമൂലപ്പറമ്പിൽ പരിവർത്തനം സംഭവിച്ചിട്ടില്ല.
1968 ലെ ഉത്സവക്കാലത്ത് അവതരിപ്പിച്ച *കുചേലവൃത്തം* കഥകളിയെ സംബന്ധിച്ച്
ഈ കുറിപ്പെഴുതുന്നയാൾ,
പിറന്ന് വളർന്ന *നെടുമങ്ങാട്* നഗരസഭാ പരിധിയിൽപ്പെട്ട *ചെല്ലാങ്കോട്* മുടിപ്പുരക്ഷേത്ര സന്നിധിയിൽ ഒരവസരത്തിൽകൂടിയ, . പണിമൂലയിൽ കഥകളി ആസ്വദിക്കാൻ പോയവർ ആവേശത്തോടെ കുചേലവൃത്തം
കഥകണ്ടതിന്റെ വിശേഷങ്ങൾ രസകരമായി വിസ്തരിക്കുകയാണ്.
*ആറ്റിങ്ങലിനടുത്ത്* _അവനവഞ്ചേരി_ എന്നൊരു പ്രദേശമുണ്ട്.
*കൃഷ്ണപിളളയൊന്നൊരു* അതിസരസനായ
ഒരു ആട്ടക്കാരനും. *അവനവഞ്ചേരി കൃഷ്ണപിള്ള* എന്ന പ്രശസ്ത കഥകളി വേഷക്കാരനാണ്. _തിരുവനന്തപുരം_
*മാർഗികഥകളി* ട്രൂപ്പിലെ പ്രധാന വേഷക്കാരനും
അധ്വാപകനുമായിരുന്ന യശ്ശശരീരനായ *ആറ്റിങ്ങൽ പീതാംബരന്റെ* പിതാവ്.
.
_കൃഷ്ണപിള്ളയായിരുന്നു_
_പണിമൂല_ ക്ഷേത്രത്തിലെ ഉത്സവക്കളിക്ക് ദ്വാരകാധിപതിയായ _കൃഷ്ണന്റെ_
വേഷംകെട്ടിയാടിയത്. *കുചേലബ്രാഹ്മണനായി* അരങ്ങിലെത്തിയത് കഥകളിയിലെ *കളഹംസമായ* സാക്ഷാൽ *കുറിച്ചി കുഞ്ഞൻപണിക്കരുമായിരുന്നു*
പ്രസ്തുത കഥകണ്ട്
മനസ്സ്നിറഞ്ഞ ആസ്വാകരുടെ വർണ്ണനകൾ കാതിനിമ്പമായത് വിസ്മരിച്ചിട്ടില്ല. തെക്കൻകേരളത്തിലെ അരങ്ങുകൾ കൊഴുപ്പിച്ച
ഈ അനശ്വര കലാകാരന്മാരുടെ
കൂട്ടുവേഷംപോലെ മറ്റൊരു ജോഡിപ്പൊരുത്തം പില്ക്കാലത്തുണ്ടായിട്ടില്ല.
കഴിഞ്ഞ നൂറ്റാണ്ടിന്റെ
മധ്യശതകങ്ങളിൽ കേരളത്തിലെ
കഥകളി ആസ്വാദകരെ
അതിശയിപ്പിച്ചും ആനന്ദിപ്പിച്ചും കഥകളി അരങ്ങുകളെ സമ്മോഹനമാക്കിയിരുന്ന
*ഗുരുകുഞ്ചുകുറുപ്പ്,*
*പട്ടിക്കാംതൊടി രാമുണ്ണിമേനോൻ* എന്നീ ആചാര്യന്മാർക്ക് സമനായിട്ടുള്ള
പണിക്കരാശാന്റെ ഓർമ്മദിനമാണിന്ന്.
1971 ഫെബ്രുവരി 16 നാണ് അരയന്നപ്പരിവൃഢൻ പറന്നകന്നത്.
തികച്ചും ശാസ്ത്രീയവും സങ്കേതജടിലമ്പുമായ കഥകളി രംഗങ്ങളെ ജനകീയമാക്കുന്നതിൽ ഏറ്റവുമധികം സംഭാവന നല്കിയ ആധുനികനടന്മാരിൽ അഗ്രഗണ്യനായിരുന്നു _കുഞ്ഞൻപണിക്കർ._
പ്രസിദ്ധ കഥകളി ആചാര്യന്മാരായിരുന്ന *കൊച്ചപ്പിപ്പണിക്കരുടെയുംരാമപ്പണിക്കരുടെയും* ഭാഗിനേയനായി
*കോട്ടയം* ജില്ലയിലെ _ചങ്ങനാശേരി_ താലൂക്കിലെ _കുറിച്ചിയിൽ_ 1887 ൽ *കുഞ്ഞൻപണിക്കർ* ജനിച്ചു. പന്ത്രണ്ടാം വയസ്സിൽ മാതുലന്മാരുടെ കീഴിൽ കഥകളിയഭ്യാസം തുടങ്ങിയ പണിക്കർ അവരുടെ മരണശേഷം മലബാറിലേയ്ക്ക് പുറപ്പെട്ടു.
ആദ്യം _പാലക്കാട്_ ജില്ലയിലെ _ലക്കിടിയിൽ_ *അപ്പുണ്ണിപ്പൊതുവാളിന്റെയും* പിന്നീട് _അങ്ങാടിപ്പുറത്തുള്ള_ *കൂട്ടിൽ കുത്തൻമേനോന്റെയും* കീഴിൽ പരിശീലനം തുടർന്നു.
പomകാലത്തുതന്നെ കുട്ടിത്തരം വേഷങ്ങളിലൂടെ
ആസ്വാദകരുടെ അഭിനന്ദനം നേടിയിരുന്നു.
ഇരുപത്തിരണ്ടാം വയസ്സിൽ കുഞ്ഞൻ _തിരുവനന്തപുരം_ _വലിയകൊട്ടാരം കളിയോഗത്തിൽ_ ചേർന്നു
ആദ്യവസാനമോ അല്ലാത്തതോ ആയ
ഏതുവേഷവും കെട്ടാനുള്ള ആത്മാർത്ഥമായ സന്നദ്ധതയും അവയെ സരസമായും സംവേദനക്ഷമമായും രംഗത്തവതരിപ്പിക്കാനുള്ള നിപുണതയുമാണ്
_കുഞ്ഞൻപണിക്കരെ_ സമകാലീന
കലാകാരന്മാരിൽനിന്ന് വേർതിരിച്ച്നിർത്തുന്നത്.
_കോട്ടയംകഥകൾ, നളചരിതം_ തുടങ്ങിയവയിലെ നായകസ്ഥാനംപോലെ അതിലെ ഏറ്റവും തുച്ഛമായ കഥാപാത്രവും ഇദ്ദേഹത്തിന്റെ നിരുപമമായ കലാവിരുതിന് ദാസ്വംവഹിക്കും.
ഒരൊറ്റരാത്രിയിലെ അരങ്ങിൽത്തന്നെ _പണിക്കർ_ ഒന്നിലധികം തുക്കടാവേഷങ്ങൾ കെട്ടുമ്പോൾ അവയിലേതാണ് കൂടുതൽ നന്നായതെന്ന് പറയുവാൻ കാണികൾക്ക് ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്.
പലതരത്തിലുള്ള ബ്രാഹ്മണർ,
മഹർഷിമാർ, മാതലി, മന്ഥര, ആനക്കാരൻ തുടങ്ങിയ വേഷങ്ങളോടൊപ്പം ആസ്വാദകഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയവയാണ്
കൃഷ്ണൻ, കാട്ടാളൻ, ഹനുമാൻ തൂടങ്ങിയ വേഷങ്ങളും. സഹനടന്മാരെക്കൂടി തന്റെ ഫലിതരസികതയിൽ രസിപ്പിച്ച് ചിരിപ്പിക്കുവാനുള്ള ഇദ്ദേഹത്തിന്റെ കഴിവും അന്യാദൃശമായ വികാരാവിഷ്ക്കരണ കൗശലത്തൊടും കൈവഴക്കത്തോടും സമ്മളിക്കുമ്പോഴുണ്ടാകുന്ന ദർശനീയതയും
ഒന്നുവേറെതന്നെയാണ്.
പതിനേഴാം നൂറ്റാണ്ടിൽ ജന്മമെടുത്ത
ആട്ടക്കഥാ പ്രസ്ഥാനത്തിൽ
നൂറ്റുകണക്കിന് കൃതികൾ ഉണ്ടായിട്ടുണ്ടെങ്കിലും പതിനെട്ടാംനൂറ്റാണ്ടിൽ *ഉണ്ണായിവാര്യർ* രചിച്ച _നളചരിതം_ ആട്ടക്കഥയാണ് അവയിൽവച്ച് സർവ്വോത്തരമായ
സാഹിത്യസൃഷ്ടി.
ലോകനാടകസാഹിത്യത്തിലെ ക്ലാസ്സിക്കുകളിലേതിനോടും കിടനില്ക്കാൻപോന്ന ഒരു നാടകം മലയാളത്തിലുള്ളത് വാര്യരുടെ നളചരിതമാണ്. ഒരു ക്രാന്തദർശിയുടെ ജീവിതവീക്ഷണവും പാത്രനിർമ്മാണകുശലതയും
സർവ്വതോമുഖമായ ഔചിത്യവും തികഞ്ഞു വിളങ്ങുന്ന ഈ കൃതിയിലെ *അരയന്നവേഷം* _പണിക്കരുടെ_ അരങ്ങുകളിലൂടെയാണ് സാർവ്വജനീനമായിത്തീർന്നത്.
*"അന്നം കെട്ടി അന്നം തേടി"* എന്നൊരു ചൊല്ലും അക്കാലത്ത് _പണിക്കരെ_ സംബന്ധിച്ച് പ്രചരിച്ചിരുന്നു.
ആട്ടക്കഥയിൽ ഒന്നും നാലും ദിവസത്തെ കഥകളിൽ *ഹംസം* ഒരു കഥാപാത്രമായി വരാറുണ്ടെങ്കിലും
*നളദമയന്തിമാരുടെ*
അനശ്വരപ്രണയത്തെ സാക്ഷാൽക്കരിപ്പിക്കുവാൻ യത്നിക്കുന്ന ഒരു ശരാശരി പാത്രസൃഷ്ടിയെ രംഗത്ത് സ്വർണ്ണവർണ്ണാഭമാക്കിയത് _കുഞ്ഞൻപണിക്കരാശാൻ_ ഹംസവേഷമണിഞ്ഞുവന്നു തുടങ്ങിയതിന് ശേഷമായിരുന്നു.
*"വിഷ്ണു രമയ്ക്കു നിശയ്ക്ക് ശശാങ്കനുമയ്ക്ക് ഹരൻ, നളനോർക്കിൽ നിനക്കും".*
ഭൈമിയുമൊത്തുള്ള ഉദ്യാനത്തിലെ രംഗത്ത് കാമുകികാമുക പ്രണയത്തെ പരിപോഷിപ്പിക്കാനുള്ള
ഒരു ചാടുവാക്യമായിട്ടല്ല മേല്പറഞ്ഞ ഉപമ വാര്യർ പ്രയോഗിച്ചിരിക്കുന്നതെന്ന് ആട്ടക്കഥാകൃത്തും നാട്ടുകാരനുമായ
*നീലമ്പേരൂർ രാമകൃഷ്ണൻ* അഭിപ്രായപ്പെട്ടിട്ടുണ്ട്. മേല്പറഞ്ഞ വരികൾ ചൊല്ലിയാടുന്ന
രംഗം ഹൃദ്യമാകുന്നത്
കുറിച്ചിയെപ്പോലെ മാങ്കുളത്തിനോ ഓയൂരിനോ സിദ്ധിവിശേഷമുണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഉമയുടെയും ശിവന്റെയും പ്രണയം കുളിർക്കുന്ന ചില പൊടിക്കൈകളും പക്ഷിയുടെ രൂപലാവണ്യത്തോടെ _പണിക്കർ_ പ്രയോഗിക്കുമായിരുന്നു.
കഥകളിയിൽ ആംഗികാഭിനയത്തിനാണ് മുൻതൂക്കം. ഭീരു , വിദ്യുജിഹ്വൻ തുടങ്ങിയ അപ്രധാന വേഷക്കാർ വാചികാഭിനയത്തിലൂടെ അരങ്ങിൽ കോപ്രായങ്ങൾ പുലർത്തുന്നത് ആട്ടപ്രകാരം ചിട്ടപ്പെടുത്തിയ ആചാര്യന്മാരുടെ അറിവോടെയാണ് തോന്നുന്നില്ല.
*കംസവധത്തിലെ* _ആനക്കാരൻ_ വേഷം, പണിക്കർക്ക് അരങ്ങിലാടാൻ സ്വഭീഷ്ടമായ ചില നേരമ്പോക്കുകളും തമാശകളും കല്പിച്ചനുവദിച്ചിരുന്നതായി പ്രൊഫസ്സർ *അയ്മനം കൃഷ്ണക്കൈമൾ* പറയുന്നു,
അറിയത്തക്ക ശിഷ്യപരമ്പരയ്ക്കുടമയായിരുന്നില്ല ആശാൻ. മാങ്കുളവും ഓയൂരും ചെന്നിത്തലയും ഇദ്ദേഹത്തിൽ നിന്ന് വാസനാനുഭവം വിശിഷ്ടമായിക്കരുതിയെന്നു മാത്രമെ പറയാവു.
അരങ്ങിലും അണിയറയിലും പ്രിയമാനസമായിരുന്ന *കളഹംസം* പഴയ തലമുറയിലെ കഥകളി ആസ്വാദകരുടെ ഓർമ്മകളിൽ മാത്രം ജീവിച്ചിരിക്കുന്നു....
*കെ.ബി.ഷാജി. നെടുമങ്ങാട്.*

Comments
Post a Comment