Feb_10 രാമു കാര്യാട്ട്
*"കാണാപ്പൂ മീനിന് പോകണ തോണിക്കാരാ?**മാനത്തെ പൊൻവല വീശണ തോണിക്കാരാ?.*
*തീരത്തെ തിരയിലുറങ്ങണ മീനും പോരാ.*
*താനാനം താളം തുള്ളണ മീനും പോരാ.*
*പാലാഴിക്കക്കരെയെത്തിയ പൂമീൻ തായോ.*
*പൂവാലൻ ചെമ്മീൻ തായോ ചെമ്മീൻ തായോ".*
*പി.ലീല* എന്ന ഗായികയുടെ ആലാപനം. ചെറിയഴിക്കൽ തുറയിലെ അരയത്തിമാർ, പൊന്നുതേടി കടലിൽപോയ അരയന്മാരുട തിരിച്ചുവരവ് ഒരു പൊന്നോണമായി കൊണ്ടാടാനുളള തിമിർപ്പിലാണ്.
1956 ലാണ്
_കുട്ടനാടിന്റെ കഥാകാരൻ_ *തകഴി ശിവശങ്കരപ്പിള്ളയുടെ* ഏറ്റവും ഖ്യാതിനേടിയ *ചെമ്മീൻ* എന്ന നോവൽ _എൻബിഎസ്സ്_ പ്രസിദ്ധികരിക്കുന്നത്.
_കേന്ദ്രസാഹിത്യ അക്കാദമി_ പുരസ്ക്കാരം നേടിയതും ഏറ്റവുമധികം അന്യഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തിയതുമായ വിശ്വപ്രസിദ്ധ നോവലിന്റെ
സിനിമാവിഷ്ക്കരണം *തൃശൂർ* ജില്ലയിലെ *നാട്ടിക* കടപ്പുറത്ത് നടക്കുന്നു.
*മാർക്കസ് ബർട്ലി. ഋഷികേശ് മുഖർജി*, *സലിൽ ചൗധരി"* *മന്നാഡെ* മുതലായ ഉത്തരേന്ത്യൻ പ്രതിഭകളെ അണിനിരത്തി _കൺമണി ഫിലിംസിന്റെ_ *ബാബുസേഠും*
മലയാള സിനിമയുടെ യശസ്സ് വാനോളമുയർത്തിയ ശക്തനായ പ്രതിഭ സംവിധായകൻ
*രാമുകാര്യാട്ടും* ക്യാമറയ്ക്ക് പിന്നിലുംനിന്ന് ചിത്രീകരണ ഗതിയെ നിയന്ത്രിക്കുന്നു.
1966 ൽ പ്രസിഡണ്ടിന്റെ സ്വർണമെഡൽ ദക്ഷിണേന്ത്യയിലേയ്ക്ക് ആദ്യമായി എത്തുന്നത് _ചെമ്മീൻ _ എന്ന
ചിത്രത്തിലൂടെയാണ്. _അമ്പലപ്പുഴയ്ക്കടുത്ത്_ _തകഴിയിൽ_ ജനിച്ച _പിള്ളയ്ക്ക് തുറയിലെ അരയന്മാരുടെ ജീവിതവുമായി അടുത്ത ബന്ധങ്ങളില്ലാതെയിരുന്നിട്ടും കടലിൽ പോകുന്ന അരയന്റെ സുരക്ഷ തുറയിലെ
അരയസ്ത്രീകളായ ഭാര്യമാരുടെ പാതിവ്രത്യത്തിന്റെ വലയ്ക്കുള്ളിലാണെന്ന സത്യത്തെയും മധുരമേറുന്ന പ്രണയത്തിന്റെ ചാകരക്കോളും ദുരന്തപര്യവസാനിയായി ചെറിയൊരു തപസ്വയിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ചു.
_പരീക്കുട്ടിയും കറുത്തമ്മയും_ _പഞ്ചമിയുമൊഴികെ_ _ചെമ്മീനിലെ_ മറ്റ് കഥാപാത്രങ്ങൾ ഇന്ന് ഓർമ്മയിലാണ്.
*പറവൂർ ഭരതനായിരുന്നു* അവസാനം മറഞ്ഞത്.
സിനിമയെന്നാൽ പാട്ടും
കൂത്തും അവിശ്വസനീയതയും
അതിഭാവുകത്വവും നിറഞ്ഞ ബാലെ ആയിരുന്ന കാലത്താണ് യഥാർത്ഥ ചലച്ചിത്ര സംസ്ക്കാരം അദ്ദേഹം കൊണ്ടുവരുന്നത്. അതോടെ സിനിമ കലാരൂപമാണെന്ന
ധാരണകൂടി മലയാളത്തിലുറച്ചു.
നല്ല സിനിമയെപ്പറ്റി വായിച്ചും കേട്ടും കണ്ടുമുണ്ടായ പുതിയ അവബോധവും സൗഹൃദങ്ങൾ സമ്മാനിച്ച സംസ്ക്കാരവുമായിരുന്നു രാമുവിനെ നല്ല സിനിമയുടെ സൃഷ്ടി എന്ന സ്വപ്നത്തിൽ എത്തിച്ചത്.
സ്റ്റുഡിയോയിലെ സെറ്റുകളിൽ നിന്ന് മലയാളസിനിമാ ചിത്രീകരണത്തെ വാതിൽപ്പുറം എന്ന ചലച്ചിത്ര ഭാഷയിൽ പറയുന്ന പുറംലോകത്തേക്ക് കൊണ്ടുവന്നതും അദ്ദേഹമായിരുന്നു.
അങ്ങനെ സിനിമയിലെ
സങ്കല്പ കഥാപാത്രങ്ങൾ യഥാർത്ഥ സ്ഥലങ്ങളിൽ നടക്കുന്നവരായി ഇന്ന് നമുക്ക് നിസ്സാരമെന്ന് തോന്നുന്ന കാര്യമാണ്. പക്ഷേ
*രാമു കാര്യാട്ട്* ചെയ്ത കാലത്ത് അചിന്ത്യമായ വിപ്ലവമായിരുന്നു അത്.
1979 ഫെബ്രുവരി 10 ന് _തൃശൂരിൽ_ സുഹൃത്തും
നടനുമായ
_പരമേശ്വരൻനായരുടെ_ ഭവനത്തിൽ സംസാരിച്ചിരിക്കുമ്പോൾ ഹൃദയാഘാതത്തൽ അന്തരിക്കുകയായിരുന്നു
മലയാളസിനിമയെ
കലയുടെ രൂപത്തിലേയ്ക്കും ദേശീയ ശ്രദ്ധ്രയിലേയ്ക്കും കൈപിടിച്ചുയർത്തിയ
ആ _ബുൾഗാൻ താടിക്കാരൻ_. .
1927 ഫെബ്രുവരിയിൽ *തൃശൂർ* ജില്ലയിലെ _ഏങ്ങണ്ടിയൂരിനടുത്ത്_ *ചേറ്റുവ* ഗ്രാമത്തിൽ
കാര്യാട്ട് വീട്ടിൽ അധികാരി _കുഞ്ഞന്റെയും_
തൃത്തല്ലൂർദേശം _കാർത്ത്യായനിയുടെയും_ ഏകമകനായി രാമു ജനിച്ചു.
ഏങ്ങണ്ടിയൂരിനടുത്തുള്ള
_ശ്രീനാരായണ_ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. _നാട്ടികയിൽ_ നിന്നു സ്കൂൾഫൈനൽ കഴിഞ്ഞ് _രാമു_
കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. ചേറ്റുവ മണപ്പുറത്ത് പാർട്ടി സമ്മേളനത്തിൽ ആദ്യമായി ചെങ്കൊടിയേന്തിയ പ്രവർത്തകരിലൊരാൾ
രാമുവായിരുന്നു.
തുടർന്നാണ് അദ്ദേഹം _തൃശുർ_ നഗരത്തിലെത്തുന്നത്.
*ചിറയിൻകീഴ്* സ്വദേശിയായ
*പരമേശ്വരൻ നായർ* നഗരത്തിലെ റൗണ്ട് നോർത്തിൽ നടത്തിയിരുന്ന *ശോഭന* സ്റ്റുഡിയോവിലെ നിത്യ സന്ദർശകനായിരുന്നു _കാര്യാട്ട്._ പരമേശ്വരൻനായരുമായുളള
ഗാഢമായ സൗഹൃദമാണ് സിനിമാ മേഖലയിലേയ്ക്കുളള വഴിതുറന്നത്.
1954 ൽ മലയാളത്തിൽ പതിനഞ്ചിലധികം ചിത്രങ്ങൾ പോലും പുറത്തു വന്നിടാത്ത കാലം.
*പി.ആർ.എസ്സ് പിള്ള* നിർമ്മിച്ച _ടിഎൻ ഗോപിനാഥൻനായരുടെ_ *തിരമാല* എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കരണത്തിൽ സംവിധാന സഹായിയാകാൻ _രാമുകാര്യാട്ടിന്_ കഴിഞ്ഞു.
പ്രധാനമായും രംഗങ്ങൾക്ക് ക്ലാപ്പടിക്കുകയായിരുന്നു _രാമുവിന്റെ_ ജോലി.
*അടൂർഭാസി*
സിനിമയിലെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്.
*ഉറൂബിന്റെ* കഥയെ ആസ്പദമാക്കിയാണ്
1954 ൽ
_ചന്ദ്രതാരാ ഫിലിംസിന്റെ_ *നീലക്കുയിൽ*
_ഭാസ്ക്കരൻമാഷും രാമുവും_ ചേർന്ന് സംവിധാനം ചെയ്തത്.
ശക്തമായ സാമൂഹ്യവിഷയം . പ്രശസ്ത ക്യാമറാമാനായ
*എ. വിൻസന്റിന്റെ* ഛായാഗ്രഹണം.
_കെ. രാഘവൻ,_ _അബ്ദുൾഖാദർ,_
_ശാന്താ പി നായർ_
തുടങ്ങിയ പ്രതിഭകളുടെ സംഗമം..
ഇന്ത്യൻ പ്രസിഡണ്ടിന്റെ വെള്ളിമെഡൽ നേടിയ
ആദ്യ മലയാള ചിത്രത്തിൽ _പി.ഭാസ്ക്കരനും_ അഭിനയിച്ചിരുന്നു.
1957ലാണ് *കാര്യാട്ട്* സ്വതന്ത്രമായി ആദ്യത്തെ ചലച്ചിത്രം സംവിധാനം ചെയ്യുന്നത്.
*കെഎസ്സ്കെ. തളിക്കുളം* കഥ, സംഭാഷണം നിർവ്വഹിച്ച *മിന്നാമിനുങ്ങ്.*
പേര് അന്വർത്ഥമാക്കുന്നത് പോലെ വലിയ വിജയമായിരുന്നില്ല ചിത്രം. *എം.എസ്സ് ബാബുരാജ്* എന്ന സംഗീത സംവിധായകൻ രംഗപ്രവേശനം ചെയ്യുന്നത് ഈ ചിത്രത്തിലൂടെയായിരുന്നു..
*മച്ചാട്ട് വാസന്തി*
എന്നഗായികയും
ഈ ചിത്രത്തിലെ
ചില ഗാനങ്ങൾ പാടി സിനിമയിലെത്തി.
*തോപ്പിൽഭാസിയുടെ* പ്രശസ്തമായ നാടകം *മുടിയനായ പുത്രൻ*
_ചന്ദ്രതാരാ ഫിലിംസ്_ 1961 ൽ ചലച്ചിത്രമാക്കുന്നു.
പ്രശസ്ത ഹാസ്യനടൻ
*അടൂർഭാസിയുടെ*
നീണ്ടഇടവേള കഴിഞുള്ള ആദ്യചിത്രം. *പി.ഭാസ്ക്കരനും ബാബുരാജും* ചേർന്നാണ് ഗാനങ്ങളൊരുക്കിയത്. ബൈബിളിലെ കഥയാണെന്ന് തെറ്റിദ്ധരിച്ച് നിരവധിപേർ അബദ്ധത്തിൽപെട്ടത് അന്നത്തെ രസകരമായ
പത്രവാർത്തയായിരുന്നു *സത്യനും* _അംബികയും_ *കാമ്പിശേരിയും* ആയിരുന്നു പ്രധാന അഭിനേതാക്കൾ. ഈ ചിത്രവും ദേശീയ ശ്രദ്ധയാകർഷിക്കപ്പെട്ടു..
*എസ്കെ പൊറ്റക്കാടിന്റെ*
നോവലായ *മൂടുപടത്തിന്* ചലച്ചിത്രഭാഷ്യം നല്കാനും 1963 ൽ _ചന്ദ്രതാരാ ഫിലിംസ്_ തന്നെ
മുന്നോട്ട് വന്നു *ബോംബെ* നഗരം കൂടി പശ്ചാത്തലമാക്കിയ ചിത്രത്തിലാണ് ശ്രീ _മധു_ ആദ്യമായി അഭിനയിക്കുന്നത്
ഹിന്ദു മുസ്ലീം പ്രണയകഥയ്ക്ക് ബാബുരാജ് ഒരുക്കിയ
*തളിരിട്ട കിനാക്കൾ*
എന്ന _ഭാസ്ക്കരൻമാഷിന്റെ_ ഗാനവും
*യൂസഫലി കേച്ചേരിയുടെ*
""മൈലാഞ്ചിത്തോപ്പിൽ "" എന്ന ബാബുരാജ് പാടിയ ഗാനവും ഒരു കാലത്തും വിസ്മൃതമാകില്ല. സംസ്ക്കാരത്തനിമയുടെ സ്വർണ്ണഗോപുരത്തിലാണ് _ജാനകിയുടെ_
""താമരമാല വാങ്ങാൻ""
എന്നഗാനം ഇന്നും നിലകൊള്ളുന്നത്.
1965 ലാണ് *മട്ടാഞ്ചേരിയിലെ* സമ്പന്നമായ ഒരു മുസ്ലിം തറവാടിൽനിന്നും ചെറുപ്പക്കാരനും അഭ്യസ്തവിദ്യനുമായ
_ബാബുസേഠ്_
*കൺമണി ഫിലിംസിന്റെ* ബാനറിൽ ഇരുപത് ലക്ഷത്തിൽ കവിയാത്ത തുക സ്വരൂപിച്ച് സ്വർണമെഡൽ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ചരണമാണ് ആദ്യം കണ്ടത്.
1968 ൽ _കൺമണി ഫിലിംസ്_ *കാലടി ഗോപിയുടെ* കഥയെ അടിസ്ഥാനമാക്കി
*ഏഴ്രാത്രികൾ* എന്ന ചിത്രം പുറത്തിറക്കി.
ഒരു നഗരത്തിലെ പൊളിഞ്ഞു വീഴാറായ മന്ദിരത്തിൽ ചേക്കേറിയ
തെണ്ടിവർഗ്ഗത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ ചലച്ചിത്ര സംവിധായകൻ *ജേസിയും* അഭിനയിച്ചു. _സലിൽചൗധരി_ _വയലാർ_ ടീമിന്റെ ഗാനങ്ങൾ ഹൃദ്യമായി .
*രൂപവാണിയുടെ* ബാനറിൽ _ശോഭന പരമേശ്വരൻനായർ_
1970 ൽ _പെരുമ്പടവത്തിന്റെ_ നോവൽ *അഭയം* ചലച്ചിത്രമാക്കിയപ്പോൾ മലയാളത്തിലെ പ്രശസ്തരായ കവികളുടെ വരികളാണ് സിനിമയിൽ ഉൾപ്പെടുത്തിയത്.
_വള്ളത്തോൾ, ജി, ചങ്ങമ്പുഴ_, _കുമാരനാശാൻ_, _ബാലാമണിയമ്മ_, _പി.ഭാസ്ക്കരൻ,_ _സുഗതകുമാരി_,
_ശ്രീകുമാരൻതമ്പി_ എന്നിവരായിരുന്നു കാവ്യഭാവന്മാർ,
മധു ഷീല രാഘവൻ മുതലായ അഭിനേതാക്കൾ. *ദക്ഷിണാമൂർത്തിയുടെ* ഈണങ്ങളാണ് കവിതകളെ മായിക പ്രപഞ്ചത്തിലെത്തിച്ചത്.
*കെ. സുരേന്ദ്രൻ* മലയാളത്തിലെ പ്രശസ്തനായ കഥാകാരൻ. അദ്ദേഹത്തിന്റെ *മായ* എന്ന നോവലിനെ 1972 ൽ _ജയമാരുതിയുടെ_ ബാനറിൽ
*ടി.ഇ . വാസുദേവൻ* സിനിമയാക്കി.
_ഡീസന്റ് ശങ്കരപ്പിള്ള_ യുടെ ജീവിത വീക്ഷണത്തിൽ, മനുഷ്യൻ അവന്റെ സുഖത്തിനും ഭദ്രതയ്ക്കും വേണ്ടി കരുതലോടെ പദ്ധതികളിടുന്നു. അതിനിടയിൽ ജീവിതം എന്തിന് വേണ്ടി എന്ന സത്യം മറന്നു പോകുന്നു.
"മായ" മനുഷ്യനെ മോഹിപ്പിച്ച് ദുരന്തത്തിലെത്തിക്കുന്നു.
വികാരഭരിതമായ രംഗങ്ങളുളള ഈ ചിത്രം കാണികളെ വിഷമിപ്പിച്ചു.
1974 ഒക്ടോബറിൽ *നെടുമങ്ങാട്* _റാണിടാക്കീസ്_ ഉദ്ഘാടനം ചെയ്യപ്പെട്ടു. ആദ്യ ചിത്രം
_ജമ്മു ഫിലിംസിന്റെ_ *നെല്ല്.*
_കോഴിക്കോട്‌കാരി_ ശ്രീമതി _പി. വത്സലയുടെ_ വയനാടൻ കാട്ടിലെ ആദിവാസികളുടെ താളം തെറ്റിയ ജീവിതങ്ങളുടെ കഥയായിരുന്നു _നെല്ലിലെ_ ഇതിവൃത്തം.
സഞ്ചാരിയായ _രാഘവൻനായർ_ *തിരുനെല്ലിയിലെ* _പാപനാശിനിയിൽ_ മാതാവിന്റെ പിണ്ഡമൊഴുക്കാൻ വരുന്നതും ആദിവാസികളുടെ ജീവിതം അകന്നുനിന്നു കാണുന്നതും ദുഖത്തോടെ മലയിറങ്ങുന്നതും *ബാലുമഹേന്ദ്ര* അതീവ ചാരുതയോടെ ഫ്രെയിമിലാക്കി.
_ലതാമങ്കേഷ്ക്കർ_
മലയാള സിനിമയിൽ പാടുന്നതും _നെല്ലിന്_ വേണ്ടിയാണ്.
1977 ൽ _പ്രിയാ ഫിലിംസിനായി_
*എൻ പി.അബു* *ദ്വീപ്* എന്നൊരു ചിത്രം _മിനിക്കോയിയിൽ_ ചിത്രീകരിക്കുന്നു,
*എൻ പി. മുഹമ്മദിന്റെ* കഥയെ ആസ്പദമാക്കി എടുത്ത ചിത്രത്തിൽ
ഹിന്ദി ഗായകൻ
*തലത്ത് മുഹമ്മദിന്റെ* "കടലേ നീലക്കടലേ" എന്നൊരു അനശ്വരഗാനം _ബാബുരാജ്_ മലയാളികൾക്ക് സമ്മാനിച്ചു.
ജോസായിരുന്നു ചിത്രത്തിലെ നായകൻ.
*കെ. എസ്സ് കൃഷ്ണൻ തളിക്കുളം* മലയാളത്തിലെ അറിയപ്പെടുന്ന കവി, കഥാകാരൻ,
നാടകരചയിതാവ് .
അദ്ദേഹത്തിന്റെ *അമ്മുവിന്റെ ആട്ടിൻകുട്ടി* എന്ന കുട്ടികൾക്കായി രചിച്ച മനോഹരമായ കവിത
"ശോഭന പരമു, *പ്രേംനവാസ്*, രാമുകാര്യാട്ട്
എന്നിവർ ചേർന്ന്" സിനിമയാക്കി. ഗാനങ്ങളില്ലാത്ത ഈ ചിത്രം സ്കൂളിൽ നിന്നും വിദ്യാർത്ഥികളെ കൊണ്ടു പോയി കാണിച്ചിരുന്നു. താലോലിച്ച് വളർത്തിയ ആടിനെ അമ്മുവറിയാതെ പിതാവ് കശാപ്പുകാരന് വില്ക്കുന്നതും
മിണ്ടാപ്രാണിയായ ആടിനെ വിട്ടുകിട്ടാൻ അറവുശാലയിലെത്തുന്ന പെൺകുട്ടിയുടെ
നിർമ്മലസ്നേഹത്തിൽ
മനംമാറി
കശാപ്പുകാരൻ മാപ്പിള, ആടിന് കൊടുത്ത വില ഈടാക്കാതെ അമ്മുവിന് തിരികെ കൊടുക്കുന്നതും മേലിൽ
ജന്തുഹിംസ നടത്തുകയില്ലെന്ന് സത്യം ചെയ്യുന്നതും ഓർമയിൽ തെളിയുന്നു.
1980 ലാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം *മലങ്കാറ്റ്* പുറത്തിറങ്ങിയത്. ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല.
1978 ൽ *കൊണ്ടഗളി* എന്നൊരു തെലുങ്ക് ചിത്രവും സംവിധാനം ചെയ്തു.
*ചങ്ങമ്പുഴയുടെ* _രമണൻ_ ചലച്ചിത്രമായപ്പോൾ അതിൽ _ചന്ദ്രികയെ_ വിവാഹം കഴിക്കുന്ന ധനാഢ്യന്റെ വേഷം അവതരിപ്പിച്ചത്
_രാമുകാര്യാട്ടായിരുന്നു_
*പ്രിയ,സംഘഗാനം* എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
1975 ലെ ഒമ്പതാമത് *മോസ്ക്കോ* ചലച്ചിത്രമേളയിലെ ജൂറിയംഗമായിരുന്നു.
1965 ൽ *നാട്ടികയിൽ* നിന്ന് കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭ ചേർന്നില്ല.
പ്രശസ്ത നടൻ
_മോഹൻദേവ്_
(ദേവൻ) മകൾ സുമത്തിന്റെ ഭർത്താവാണ്.
"തിരയടങ്ങിയ സാഗര തീരത്ത് മധുരപ്രതീക്ഷയുടെ മണിദീപം കൊളുത്തുന്നതിന് മായികമായ മന്ദസ്മിതവുമായി വീണ്ടും ഒരു ഫെബ്രുവരി പത്ത്.
*കെ.ബി. ഷാജി. നെടുമങ്ങാട്.*
Comments
Post a Comment