Smaranika _03
*രവിവർമ്മ ചിത്രത്തിൻ രതിഭാവമേ*
*രഞ്ജിനി രാഗത്തിൻ രോമാഞ്ചമേ?.*
*സർപ്പസൗന്ദര്യമേ നിന്നിലെൻ*
*പൗരുഷം*
*സംഗമപ്പൂവിടർത്തും പ്രേമത്തിൻ*
*കുങ്കുമപ്പൂവിടർത്തും.*
1978 ൽ *എ.ബി രാജ്* സംവിധാനം ചെയ്ത
*രാജുറഹീം* എന്ന സിനിമയ്ക്കായ്
ശ്രീ ആർ.കെ ദാമോദരൻ രചിച്ച്
ശ്രീ എംകെ അർജ്ജുനൻ ഈണമിട്ട്
ശ്രീ യേശുദാസ് പാടിയ ഗാനത്തിന്റെ പല്ലവിയിലെ വരികളാണ് മുകളിൽ കണ്ടത്.
രവിവർമ്മചിത്രങ്ങളെ പ്രണയിക്കാത്തവരായി
ആരാണുള്ളത്.?
_"കുഞ്ഞേ ഇനിയും ഈ ചുവരെല്ലാം_ _വൃത്തികേടാക്കൊല്ലേ.?_
_കുറെയെല്ലാം ഞാൻ തേച്ച് കഴുകിക്കളഞ്ഞു."_
വൃദ്ധനായ ഭ്യത്യൻ എത്ര കേണപേക്ഷിച്ചിട്ടും ആ ബാലൻ വകവച്ചില്ല.
അവൻ കരിക്കട്ടകൊണ്ട് വീണ്ടും ഓരോരോ ചിത്രങ്ങൾ വരച്ച് കൊണ്ടിരിക്കുകയാണ്.
1972-73 സ്കൂൾ കാലം.
പുതിയ ലിപി പരിഷ്ക്കാരമാരംഭിച്ച സമയം.
നാലാംക്ലാസ്സിലെ മലയാള പുസ്തകത്തിലെ തുടക്കത്തിലെ ഒരു അധ്യായം
*രാജാരവിവർമ.*
വിശ്വപ്രശസ്തനായ ചിത്രകാരനെ അറിയാൻ തുടങ്ങിയത് ഈ പാഠത്തിലൂടെയായിരുന്നു.
ആധുനിക ഭാരതീയ ചിത്രകലയുടെ പിതാവാണ് *രാജാരവിവർമ.* മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടേയും
ഭാഗമായി നിലനിന്ന ഭാരതീയ ചിത്രകലയെ സ്വതന്ത്രരൂപങ്ങളിലേക്കും സന്ദർഭങ്ങളിലേക്കും അദ്ദേഹം വിമോചിപ്പിച്ചു.
പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിച്ചിരുന്ന പാരമ്പര്യത്തിന് വിരുദ്ധമായി എണ്ണച്ചായം എന്ന പാശ്ചാത്യ മാധ്യമത്തെ ഇന്ത്യയിൽ
പരിചിതമാക്കി. പാശ്ചാത്യ ചിത്രകലാപാരമ്പര്യത്തിന്റെ
സ്വാധീനത്തിലാണ് അദ്ദേഹം വരച്ച് തുടങ്ങിയത്.
അത് കൊണ്ട് തന്നെ ഏറെക്കാലം രവിവർമ കടുത്ത വിമർശനങ്ങൾക്കിരയായി.
ഭാരതീയ കലയെ പാശ്ചാത്യവത്കരിച്ചു,
പാശ്ചാത്യ മാതൃകയിൽ രൂപങ്ങളുടെ ഫോട്ടോഗ്രാഫിക് പകർപ്പുകൾ വരച്ച് തുടങ്ങിയവയായിരുന്നു ആ വിമർശനങ്ങൾ.
എന്നാൽ ഇന്ന് അദ്ദേഹം മറ്റൊരു രീതിയിൽ വിലയിരുത്തപ്പെടുന്നു. ചുമർചിത്രങ്ങൾ,
ധൂളിചിത്രങ്ങൾ, മുഖത്തെഴുത്തുകൾ തുടങ്ങിയ പരമ്പരാഗത രീതികളിലെ
മനുഷ്യദേവതാരൂപങ്ങളിലും പശ്ചാത്തലദൃശ്യങ്ങളിലുംനിന്ന് വ്യത്യസ്തമായവയായിരുന്നു രവിവർമ്മയുടെ ചിത്രങ്ങൾ. ആ പാരമ്പര്യനിരാസം മറ്റൊരു പാരമ്പര്യത്തിന്റെ തുടക്കമായി. ആധുനിക ചിത്രകലയുടെ മാത്രമല്ല അന്നുവരെ ചിത്രകല, മതം, അനുഷ്ഠാനം, കാർഷികാചാരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിലോ രാജകൊട്ടാരങ്ങളിലോ ഒതുങ്ങി നിൽക്കുകയായിരുന്നു.
രവിവർമ്മയാകട്ടെ തന്റെ ചിത്രങ്ങൾ അച്ചടിച്ച് പുറത്തിറക്കി. അങ്ങനെ ഇന്ത്യയിൽ ആദ്യമായി ചിത്രകല വീടുകളിലെത്തി ഓരോ വ്യക്തിയുടേയും സാംസ്കാരികസ്വത്തായി മാറി. കൊണ്ടുനടക്കാവുന്ന ആർക്കും വാങ്ങാവുന്ന ആ ഓളിയോഗ്രാഫ് പതിപ്പുകൾ ഭാരതീയ ചിത്രകലയെ ജനകീയമാക്കി. അങ്ങനെയാണ് കേരളത്തിന്റെ മഹാനായ
ആ പുത്രൻ ആധുനിക ഭാരതീയ ചിത്രകലയ്ക്ക് ജന്മം നൽകിയത്.
*തിരുവനന്തപുരം* ജില്ലയിലെ *കിളിമാനൂരിൽ* തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുള്ള കൊട്ടാരത്തിൽ
1848 ഏപ്രിൽ 29ന് രവിവർമ ജനിച്ചു. രാജ എന്ന ബഹുമാന ശബ്ദം പിന്നീട് അദ്ദേഹത്തിന്റെ പേരിനോടൊപ്പം കൂട്ടിച്ചേർത്തതാണ്.
കിളിമാനൂർ കൊട്ടാരത്തിലെ മകയിരംതിരുനാൾ
_ഉമാംബത്തമ്പുരാട്ടിയും_ കുന്നത്തുനാട് എഴുമാവിൽ _നീലകണ്ഠൻ ഭട്ടതിരിപ്പാട്_ എന്നിവരായിരുന്നു മാതാപിതാക്കൾ. വേദപണ്ഡിതനായിരുന്നു അച്ഛൻ. അമ്മ ചിത്രകലയിലും
സംഗീതത്തിലും തല്പരയും. ചിത്രകാരനായ അമ്മാവൻ *രാജരാജവർമ്മയിൽ* നിന്നാണ്
രവിവർമ ചിത്രരചന പഠിച്ചത്.
അടിച്ചൊതുക്കിയ തറയിൽ ചുണ്ണാമ്പുകല്ല്കൊണ്ട് രൂപങ്ങൾ വരപ്പിച്ചായിരുന്നു അക്കാലത്ത് ചിത്രരചനാ പരിശീലനം. പിന്നീടാണ് കടലാസിൽ പെൻസിൽ കൊണ്ട് വരച്ച് തുടങ്ങുന്നത്. അപൂർവ്വം ചില ചായങ്ങൾ മാത്രമേ കമ്പോളത്തിൽ കിട്ടുമായിരുന്നുള്ളു.
ചെടികളിലും പൂക്കളിലും മറ്റും നിന്ന് പ്രകൃതിദത്ത ചായങ്ങൾ ഉണ്ടാക്കുന്നതായിരുന്നു പതിവ്. എണ്ണച്ചായം ആർക്കും പരിചിതവുമായിരുന്നില്ല. ഇതായിരുന്നു ആ പ്രാകൃത കാലം.
നേരെ മറിച്ചായിരുന്നു പാശ്ചാത്യലോകത്തെ സ്ഥിതി.
കൂടുതൽ സ്ഥിരതയുള്ള എണ്ണച്ചായത്തിലായിരുന്നു അവർ വരച്ചിരുന്നത്. രവിവർമ ജനിച്ച കാലത്തും അതിനടുത്തുമായാണ് പാശ്ചാത്യചിത്രകലയിലെ മൂന്ന് മഹാപ്രതിഭകൾ ജനിച്ചതും.
പോസ്റ്റ് ഇംപ്രഷനിസ്റ്റുകൾ എന്നറിയപ്പെടുന്ന അവരിൽ
*പോൾ ഗോഗിനും* രവിവർമ്മയും ജനിച്ചത് ഒരേ വർഷമായിരുന്നു, 1848 ൽ.
രവിവർമ്മയ്ക്ക് മൂന്ന് വർഷം മുമ്പ് 1903 ൽ ഗോഗിൻ മരിക്കുകയും ചെയ്തു.
*പോൾ സെസെയ്ൻ* (1839-1906), *വിൻസന്റ് വാൻഗോഗ്* (1853-1890)
എന്നിവരായിരുന്നു
രവിവർമ്മയുടെ സമകാലികർ.
രവിവർമ മരിച്ചതിന്റെ തൊട്ടടുത്തവർഷം 1907 ൽ ഇരുപതാംനൂറ്റാണ്ടിലെ ചിത്രകലയെ മാറ്റിമറിച്ച *ക്യൂബിസം* എന്ന ശൈലിക്ക് *പാബ്ലോ പിക്കാസോ* തുടക്കമിടുകയുംചെയ്തു.
1862 മേയിൽ രാജരാജവർമ്മ അനന്തരവനായ
രവിവർമ്മയോടൊപ്പം തിരുവനന്തപുരത്തെത്തി. *ആയില്യംതിരുനാൾ* മഹാരാജാവിനെ സന്ദർശിച്ചു.
രവിവർമ്മയിൽ മൊട്ടിട്ട് നിന്ന കലാഭിരുചി വേണ്ടത്ര ഗ്രഹിച്ച ആയില്യംതിരുനാൾ അദ്ദേഹത്തിന്റെ രക്ഷാകർത്തൃത്വം ഏറ്റെടുത്തു. ചിത്രകല പരിശീലിക്കാൻ തിരുവനന്തപുരത്ത് താമസിക്കാനായിരുന്നു
മഹാരാജാവിന്റെ നിർദ്ദേശം.
കൊട്ടാരം ചിത്രകാരനായ *രാമസ്വാമിനായിഡുവിന്റെ*
പ്രോത്സാഹനത്തോടെ രവിവർമ തന്റെ കലാവിരുതിന് പൂർണ്ണത കൈവരിച്ചു.
കൊട്ടാരത്തിലെ ഇറ്റാലിയൻ നവോത്ഥാന ചിത്രങ്ങൾ കണ്ട് പഠിക്കാനും അവിടെയുണ്ടായിരുന്ന തമിഴ്നാട്ടുകാരായ
ചിത്രമെഴുത്തുകാരുടെ രീതികൾ പഠിക്കാനും രവിവർമ്മയ്ക്ക് കഴിഞ്ഞു.
1866 ൽ അദ്ദേഹം *മാവേലിക്കര* കൊട്ടാരത്തിലെ _പൂരൂരുട്ടാതി തിരുനാൾ തമ്പുരാട്ടിയെ_ വിവാഹംകഴിച്ചു. മഹാകവി *കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ* ഭാര്യ _ലക്ഷ്മിഭായിയുടെ_ ഇളയ സഹോദരിയായിരുന്നു അവർ. 1868 ൽ തിരുവനന്തപുരത്ത് കൊട്ടാരത്തിലെത്തിയ *തിയഡോർ ജെയ്സൺ* എന്ന ഡച്ച് ചിത്രകാരനിൽ നിന്നാണ് രവിവർമ പാശ്ചാത്യ ശൈലിയും എണ്ണച്ചായാ രചനാ സമ്പ്രദായവും പരിചയപ്പെട്ടത്.
മഹാരാജാവിന്റേയും രാജകുടുംബാംഗങ്ങളുടേയും ചിത്രങ്ങൾ പുതിയ
ശൈലിയിൽ രവിവർമ വരച്ചു.
1873 ൽ *ചെന്നൈയിൽ* നടന്ന ചിത്രപ്രദർശനത്തിൽ
"മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ"
എന്ന ചിത്രം ഒന്നാംസമ്മാനം നേടിയതോടെ രവിവർമ്മയുടെ പ്രശസ്തി ഉയരാൻ തുടങ്ങി.
_ഓസ്ട്രിയയിലെ_ *വിയന്നയിൽ* നടന്ന ചിത്രപ്രദർശനത്തിലും ഈ ചിത്രത്തിന് സമ്മാനം കിട്ടി.
അടുത്തവർഷം വരച്ച "തമിഴ് മഹിളയുടെ സംഗീതാലാപനം"
വീണ്ടും ചെന്നൈയിൽ
സമ്മാനം നേടി.
"ദാരിദ്ര്യം" എന്ന പേരിൽ ഈചിത്രം തിരുവനന്തപുരത്തെ ശ്രീചിത്രാ ആർട്ട് ഗ്യാലറിയിലുണ്ട്.
1876 ൽ "ശകുന്തളയുടെ പ്രേമവീക്ഷണവും" ചെന്നൈ പ്രദർശനത്തിൽ സമ്മാനം നേടി. കാലിൽ ദർഭമുന തറഞ്ഞത് എടുക്കാനെന്ന നാട്യത്തിൽ തിരിഞ്ഞു നോക്കുന്ന *കാളിദാസന്റെ* _അഭിജ്ഞാന ശാകുന്തളത്തിലെ_ സന്ദർഭത്തിന് നൽകിയ ഈ ചിത്രവ്യാഖ്യാനം രവിവർമയുടെ ഏറ്റവും പ്രശസ്തമായ രചനകളിലൊന്നാണ്.
ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ *മോണിയർ വില്യംസ്* പ്രസിദ്ധീകരിച്ച ശാകുന്തളം ഇംഗ്ലീഷ് പരിഭാഷയുടെ
മുഖചിത്രവും ഇതായിരുന്നു.
തിരുവിതാംകൂർ ദിവാനായിരുന്ന
സർ *ടി മാധവറാവു*
രവിവർമ്മയ്ക്ക് പരിചിതനായിരുന്നു.
*ബറോഡയിൽ* മഹാരാജാവിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്ന മാധവറാവു, 1880 ൽ തിരുവനന്തപുരം സന്ദർശിച്ചപ്പോൾ രവിവർമ്മയുടെ ചില ചിത്രങ്ങൾ ബറോഡയ്ക്ക് വേണ്ടി വിലയ്ക്ക് വാങ്ങി. പിൽക്കാലത്ത് രവിവർമ്മയുടെ കലാജീവിതത്തിൽ ബറോഡാ രാജകുടുംബം വലിയ പങ്കുവഹിച്ചതിന്റെ തുടക്കം അതായിരുന്നു. രവിവർമ്മ ചിത്രങ്ങളുടെ ഏറ്റവും വലിയ സ്വകാര്യശേഖരം ഇന്നും ബറോഡാ
രാജകുടുംബത്തിന്റെ കൈവശമാണ്.
1881ൽ ബറോഡയിൽ *സായജിറാവു ഗെയ്കവാഡ്* മഹാരാജാവായപ്പോൾ കിരീടധാരണോത്സവത്തിൽ പങ്കെടുക്കാൻ വർമ്മയ്ക്ക് ക്ഷണം ലഭിച്ചു. അനുജൻ രാജരാജവർമ്മയോടൊപ്പം നാലുമാസം അദ്ദേഹം ബറോഡയിലെത്തി താമസിക്കുകയും നിരവധി ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു.
1885 ൽ *മൈസൂർ* മഹാരാജാവ്
*ചാമരാജ വോഡയാർ* അദ്ദേഹത്തെ ക്ഷണിച്ച് വരുത്തി ചിത്രങ്ങൾ വരപ്പിച്ചു.1888 മുതലാണ് രവിവർമ്മയുടെ ബറോഡാ കാലം ആരംഭിച്ചത്.
രണ്ടുവർഷത്തെ ബറോഡാ ജീവിതത്തിനിടയിൽ പുരാണ സംബന്ധിയായ 14 ചിത്രങ്ങൾ അദ്ദേഹം വരച്ചു.
ഉത്തരേന്ത്യയിൽ വ്യാപകമായ യാത്രകളും നടത്തി.
1893 ൽ അമേരിക്കയിലെ *ചിക്കാഗോയിൽ* നടന്ന ലോകപ്രദർശനത്തിൽ രവിവർമ്മയുടെ പത്ത് ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
ഈ പ്രദർശനത്തോടനുബന്ധിച്ച് നടന്ന ലോകമതസമ്മേളനത്തിലാണ് *സ്വാമി വിവേകാനന്ദന്റെ* വിഖ്യാതമായ ചിക്കാഗോ പ്രസംഗം ഉണ്ടായത്.
ഇന്ത്യയിലെ ഏറ്റവും മഹാനായ ചിത്രകാരനെന്ന് രവിവർമ്മ അംഗീകരിക്കപ്പെട്ട് കഴിഞ്ഞിരുന്നു. അപ്പോഴാണ് ചിത്രങ്ങൾ മുദ്രണം ചെയ്ത് കുറഞ്ഞവിലയ്ക്ക് എല്ലാവരിലും എത്തിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായത്. ആധുനിക സാങ്കേതിക വിദ്യയുമായി ചിത്രകലയെ ബന്ധിപ്പിക്കാനുള്ള ആ തീരുമാനം ഇന്ത്യൻ ചിത്രകലാ ചരിത്രത്തിൽ
പുതിയൊരധ്യായത്തിന് തുടക്കം കുറിച്ചു.
1894 ൽ *മുംബൈയിൽ* വിദേശത്തുനിന്നും ഒരു കളർ ഓളിയോഗ്രാഫിക് പ്രസ് സ്ഥാപിച്ച് അദ്ദേഹം ചിത്രങ്ങളുടെ വിലകുറഞ്ഞ പ്രിന്റുകൾ മുദ്രണം ചെയ്തു തുടങ്ങി. 1897 മുംബൈയിലും *പൂനെയിലും* പ്ലേഗ് പടർന്ന്പിടിച്ചപ്പോൾ പ്രസ് അടച്ചുപൂട്ടേണ്ടിവന്നു. ഒടുവിൽ 1901 ജനുവരി 21ന് നിസ്സാര വിലയ്ക്ക് പ്രസും എൺപതിലധികം ചിത്രങ്ങളുടെ പ്രസാധനാവകാശവും അദ്ദേഹത്തിന് വിൽക്കേണ്ടിവന്നു. ഇക്കാലത്ത് *കൊൽക്കത്ത* സന്ദർശിച്ച രവിവർമ, ടാഗോർ കുടുംബത്തിന്റെ ഭവനമായ ജെറോഷങ്കോവിലുമെത്തി. അവിടെവച്ചാണ് ഭാരതീയ ചിത്രകലയിൽ രവിവർമ്മപ്പാരമ്പര്യത്തിന് വിരുദ്ധമായ ആധുനിക ശൈലിക്ക് പിന്നീട് തുടക്കംകുറിച്ച *അബനീന്ദ്രനാഥ ടാഗോറിനെ* അദ്ദേഹം കണ്ടത്. യുവാവായിരുന്ന അബനീന്ദ്രൻ സമർപ്പിച്ച ചിത്രങ്ങൾ പരിശോധിച്ച് രവിവർമ്മ അഭിനന്ദിച്ചു.
ആ യുവാവ് ലോകാരാധ്യനാവുമെന്ന് അദ്ദേഹം പ്രവചിക്കുകയും ചെയ്തു. ഇന്ത്യയിലെ
മഹാരാജാക്കന്മാരും ബ്രിട്ടീഷ് ഭരണാധികാരിമാരുമെല്ലാം രവിവർമ്മയെക്കൊണ്ട് ചിത്രം വരപ്പിക്കാൻ അത്യധികം ആഗ്രഹിച്ചിരുന്നു. രാജസ്ഥാനിലെ *ഉദയ്പൂർ* മഹാരാജാവ് അദ്ദേഹത്തെ ക്ഷണിച്ച് വരുത്തി പൂർവ്വികരുടെ ചിത്രങ്ങൾ വരപ്പിച്ചു. ഇക്കൂട്ടത്തിലുള്ള *മഹാറാണാ പ്രതാപിന്റെ* ചിത്രം ഛായാപടരചനയിലെ മാസ്റ്റർപീസുകളിൽ ഒന്നാണ്.
1904 ൽ അന്നത്തെ
ബ്രിട്ടീഷ് ഗവർണർ *ആർതർ ഹാവ് ലോക്കിന്റ* ചിത്രം വരയ്ക്കാൻ രവിവർമ്മയെ ചുമതലപ്പെടുത്തി. ഈ വർഷം തന്നെ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്
*കേസർ- ഇ- ഹിന്ദ്* ബഹുമതിയും നൽകി. ആദ്യമായിട്ടായിരുന്നു ഒരു കലാകാരന് ആ ഉന്നത ബഹുമതി ലഭിക്കുന്നത്.
_ഹംസ ദമയന്തി,_
_സീതാസ്വയംവരം,_
_സീതാ ഭൂപ്രവേശം,_
_ശ്രീരാമപട്ടാഭിഷേകം,_
_വിശ്വാമിത്രനും മേനകയും,_
_ശ്രീകൃഷ്ണജനനം,_
_രാധാമാധവം,_ _അർജ്ജുനനും സുഭദ്രയും_ തുടങ്ങിയവയാണ്
രവിവർമ്മയുടെ പ്രധാന
പുരാണചിത്രങ്ങൾ.
സ്ത്രീ, വിദ്യാർഥി, സരസ്വതി, വിരാട രാജധാനിയിലെ ദ്രൗപദി, ഇന്ത്യയിലെ സംഗീതജ്ഞർ, അച്ഛൻ ഇതാ വരുന്നു, ഉദയപൂർ കൊട്ടാരം, ഭടൻ, ലക്ഷ്മി, യശോദയും കൃഷ്ണനും, കാദംബരി തുടങ്ങിയ അനേകം പ്രശസ്ത രചനകൾ അദ്ദേഹം സൃഷ്ടിച്ചു.
അന്യദേശവാസം കഴിഞ്ഞ് രവിവർമ കിളിമാനൂരിലുള്ള സ്വഭവനത്തിൽ തിരിച്ചെത്തി. നിരന്തരമായ സഞ്ചാരവും വിശ്രമമില്ലാത്ത പരിശ്രമവും ആ ചിത്രകാരചക്രവർത്തിയുടെ ആരോഗ്യം ക്ഷയിപ്പിച്ചു.
ഇഷ്ടജനങ്ങളിൽ ചിലരുടെ ചരമം കഠിനമായ മനോവേദനയ്ക്ക് കാരണമായി. പ്രമേഹരോഗം നിമിത്തം ഒരു കൈ നിശ്ശേഷം അനങ്ങാതായി. എന്നിട്ടും
മരണശയ്യയിൽ കിടന്ന്പോലും ആ കലാഭക്തൻ ഒരു ചിത്രം മുഴുമിപ്പിക്കുകയായിരുന്നു.
ആ കിടപ്പിൽ 1906 ഒക്ടോബർ രണ്ടാം തീയതി *വരകളുടെ തമ്പുരാൻ*
ഈ ലോകത്തോട് യാത്രപറഞ്ഞു.
*ധാത്രീപുത്രിയെത്തത്ര ധാത്രിയിൽ നിർത്തിപ്പുന-*
*രോർത്തുതൻ ചന്ദ്രഹാസമിളക്കി ലഘുതരം.*
പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളെയും മനസിൽ കാവ്യമാക്കി ക്യാൻവാസിൽ പകർത്താൻ അനിർവചനീയമായ വൈഭവത്താലേ സാധിക്കൂ. *ഹംസവും ദമയന്തിയും* എന്ന ചിത്രം നോക്കൂ . പ്രേമപരവശതയുടെ തീക്ഷ്ണമായ ഭാവമല്ല ഭൈമിയുടെ മുഖത്ത് കാണുന്നത്, തന്റെ പ്രാണപ്രിയതമന്റെ വാർത്തകൾ തന്നിലെത്തിക്കാനണഞ്ഞ ഹംസവരനോടുള്ള നിറഞ്ഞ ചാരിതാർത്ഥ്യം മാത്രം. എന്നാൽ കാലിൽ മൂള്ളുതറച്ചെന്ന ഭാവംനടിച്ച് തന്നെ പിന്തുടരൂന്ന ദുഷ്യന്തനെ
കാമാനുരാഗിണിയായി വിവശതയോടെ നോക്കുന്ന രൂപവും എഴുതിയത്
രവിവർമ്മൻ
തന്നെയെന്നതാണ് വിചിത്രം.!!
ഭാവനയുടെ മായാജാലങ്ങൾ സൃഷ്ടിച്ചെടുക്കുന്ന
സർഗ്ഗവിസ്മയം . ഏതൊക്കെ കാവ്യസങ്കല്പങ്ങൾ മനസ്സിൽ വിടർന്നുവെന്നോ എത്ര അപ്സരസുകളുടെ രതിഭാവത്തോടെയുള്ള
വിസ്മയ കടാക്ഷങ്ങൾ കാഴ്ചക്കാർക്ക് അനുഭുതി പകരുന്ന തരത്തിൽ വിരചിതമാകുമെന്നോ അദ്ദേഹം നിരൂപിച്ചിരുന്നിട്ടുണ്ടോ
എന്ന് സംശയമാണ്.
ഇന്ത്യയിൽ പലയിടത്തുമുള്ള സ്വകാര്യ ശേഖരങ്ങളിലും തിരുവനന്തപുരത്തെ ശ്രീചിത്രാ ആർട്ട് ഗാലറിയിലുമാണ് രവിവർമ്മയുടെ ചിത്രങ്ങളുള്ളത്. *ഡൽഹിയിലെ* നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ഉൾപ്പെടെ നിരവധി മ്യൂസിയങ്ങളിലും ചിത്രങ്ങളുണ്ട്.
2003 ൽ *പാലക്കാട്* ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ *എഴുവന്തല* ദേശത്ത്
ഒരു ഗൃഹത്തിൽ ചില മോഷ്ടാക്കൾ കവർന്ന് കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന പുരാണകഥാസന്ദർഭിയായ ഒരസ്സൽ ചിത്രവും സർക്കാർ, പിന്നീട് ഡൽഹിയിലേയ്ക്ക്
കൊണ്ട്പോവുകയുണ്ടായി.
വിശ്വപ്രസിദ്ധനായ രാജാരവിവർമ്മയുടെ ജന്മനാട് അദ്ദേഹത്തോട് ഇന്നും വേണ്ടത്ര നീതി പുലർത്തിയിട്ടില്ല. ചിത്രരചനയ്ക്കുപയോഗിച്ചിരുന്ന കിളിമാനൂർ കൊട്ടാരത്തിൽ
അദ്ദേഹത്തിന്റെ
ഒരൊറ്റച്ചിത്രംപ്പോലും ഇന്ന് കാണാൻ സൂക്ഷിച്ചിട്ടില്ല. ചിത്രകാരന്റെ പണിപ്പുര സന്ദർശിക്കാനെത്തുന്ന വിദേശീയ
സന്ദർശകരിൽപ്പോലും ഇത്
അത്ഭുതമുളവാക്കുന്നു.
കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന
ഒരു ഹയർ സെക്കണ്ടറി സ്കൂളിനും പഞ്ചായത്ത് വക ഒരാഡിറ്റോറിയത്തിനും
ചിത്രകാരന്റെ പേരിട്ടത് കൊണ്ട് ആദരവാകില്ല.
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment