Apr_08 _1989/ എ.എം രാജ
*മാധവമോ നവഹേമന്തമോ*
*നിൻ മണിക്കവിൾ മലരായ് വിടർത്തിയെങ്കിൽ,*
*തങ്കച്ചിപ്പിയിൽ നിന്റെ തേനലർച്ചുണ്ടിൽ,*
*ഒരു സംഗീതബിന്ദുവായ് ഞാനുണർന്നുവെങ്കിൽ,*
*ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം.....*
അതി സുന്ദരനും മനോഹരമായി പാടുന്നവനുമായ
ഒരു ഗായകൻ നഗരത്തിലെ
അറിയപ്പെടുന്ന, സാംസ്ക്കാരിക പ്രവർത്തകനും സമ്പന്നനുമായ പൊതുവാളിന്റെ ഭവനത്തിൽ
വിശിഷ്ടാതിഥികൾക്കും
കുടുംബാംഗങ്ങൾക്കുമായി പത്തരമാറ്റ് തങ്കത്തിളക്കമുള്ള
ഒരു ഗാനം പാടുന്നു.
1968 ൽ ശ്രീ _സേതുമാധവൻ_
സംവിധാനം ചെയ്ത
*ഭാര്യമാർ സൂക്ഷിക്കുക* എന്ന ചിത്രത്തിനായി
ശ്രീ _ശ്രീകുമാരൻതമ്പിയുടെ_ രചനയിൽ *ദക്ഷിണാമൂർത്തി*
ഈണമിട്ട പ്രേമമധുപകർന്ന
ഗാനമാലപിച്ചത്
ദക്ഷിണേന്ത്യയിൽ
അക്കാലത്ത്
പകരം വയ്ക്കാനില്പാത്ത
അനശ്വരനായ ഗായകൻ
*എഎം രാജയായിരുന്നു.*
*ചിറകൊടിഞ്ഞ ഗാനവുമായ്*
*കാട്ടിലാകെ ഞാൻ തിരഞ്ഞു.*
*കാട്ട് ചെമ്പകം പൂത്തുലയുമ്പോൾ,*
*പൈങ്കുളം കൂട്ടാലുംമൂട്*
_ശ്രീ ഭദ്രേശ്വരി_ ദേവസ്ഥാനത്തിലെ മുപ്പത്തൊന്ന് വർഷങ്ങൾക്ക് മുമ്പുള്ളൊരു മീനം ഉത്സവം.
*കന്യാകുമാരി* ജില്ലയിൽ
_മാർത്താണ്ഡം-- തേങ്ങാപ്പട്ടണം_
പാതയിൽ, *പുതുക്കടയ്ക്ക്*
സമീപം സ്ഥിതിചെയ്യുന്ന
പ്രശസ്തമായ ഈ ക്ഷേത്രത്തിലെ ഉത്സവത്തിന്
ലക്ഷങ്ങളാണ് വർണ്ണപ്പൊലിമ
കൂട്ടാൻ ചിലവഴിക്കുന്നത്.
മേജർസെറ്റ് കഥകളിക്ക്
പോലും കേരളത്തിൽ നിന്ന്
പ്രഗത്ഭരായ കലാകാരന്മാരെ
ക്ഷണിച്ച് വരുത്തുന്ന
പതിവുണ്ട്.
ഗാനമേള എന്ന് കേട്ടാൽ
ആബാലവൃദ്ധം
ജനങ്ങൾ കൂടുന്ന കാലം.
രാജയുടെയും ടീമിന്റെയും
ഗാനമേളയോടെയാണ്
ഉത്സവ പരിപാടികൾ സമാപിക്കേണ്ടിയിരുന്നത്.
അതിൻ പ്രകാരം ചെന്നൈയിൽ നിന്ന്
നാഗർകോവിലിലേക്ക് രാജയും സംഘവും തീവണ്ടിയിൽ
വരികയായിരുന്നു.
_തിരുനെൽവേലിക്കും_
നാഗർകോവിലിനും
മദ്ധ്യേയുള്ള വളരെ ചെറിയ
സ്റ്റേഷനായ *വള്ളിയൂരിൽ*
വണ്ടി നിന്നപ്പോൾ ട്രൂപ്പിലെയാരോ പുറത്തിറങ്ങി.
വണ്ടി വിടാറാകുന്നു.
സഹപ്രവർത്തകൻ തിരിച്ചെത്തിയിട്ടില്ലെന്ന ശങ്കയിൽ രാജ, അയാളെ
തിരയുന്നതിന് പുറത്തിറങ്ങി.
ആദ്യം വെളിയിലിറങ്ങിയയാൾ
ഇതിനകം വണ്ടിയിൽ
കയറിക്കഴിഞ്ഞിരുന്നു.
രാജ ഇതറിഞ്ഞിരുന്നില്ല. അപ്പോഴേയ്ക്കും
സിഗ്‌നൽ ലഭിച്ച തീവണ്ടി
നീങ്ങിത്തുടങ്ങിയിരുന്നു.
പരിഭ്രമത്തോടെ
ഗായകൻ വണ്ടിക്കകത്തേക്ക്
പിടിച്ച് കയറുന്നതിനിടയിൽ
കൈകൾ വഴുതി പിടിവിട്ട
രാജ വണ്ടിക്കും
പ്ലാറ്റ്ഫോമിനും ഇടയിൽ
വീഴുകയായിരുന്നു.
കരുണയില്ലാത്ത ലോകത്തിലാരും തിരിഞ്ഞ്
നോക്കുകയില്ലല്ലോ എന്ന
വരികൾ ഗായകന് തന്നെ
അറം പറ്റുകയായിരുന്നു.
ഹേമന്തനിശീഥിനിയിൽ
പ്രേമസൗരഭ്യം വിതറുന്ന
ഗാനങ്ങളാലപിക്കാൻ
വരികയായിരുന്ന
ഗായകൻ
ഒരു മഴവില്ലായ് മാനത്തണയുകയായിരുന്നു.
ആയിരം സ്വർണ്ണക്കരകളണിഞ്ഞ
ഭാര്യ ജിക്കിയും തീവണ്ടിയിലുണ്ടായിരുന്നു.
*ആകാശഗംഗയുടെ കരയിൽ*
*അശോകവനിയിൽ*
ഏതാനും വർഷങ്ങൾക്ക് മുമ്പ്
ടെലിവിഷനിൽ ഒരു ക്വിസ് പ്രോഗ്രാംനടക്കുകയായിരുന്നു.
ചോദ്യ കർത്താവ് ഒരു പ്രത്യേക ചോദ്യമുന്നയിച്ചു.
ദക്ഷിണേന്ത്യയിൽ നിന്നും *ബോംബെയിലെത്തി*
ഒരു ഹിന്ദി ചലച്ചിത്രത്തിന് വേണ്ടി ആദ്യം പിന്നണി പാടിയ ഗായകനാരാണ്, ഗായികയാരാണ്, ഇതായിരുന്നു ചോദ്യം.
ഒരുപാട് ഉത്തരങ്ങൾ വന്നു.
ചിലർ _യേശുദാസിന്റെ_ പേര് നിർദ്ദേശിച്ചു.
ഗായിക _എസ് ജാനകി_
_പി സുശീല_ എന്നായിരുന്നു ചില ഉത്തരങ്ങൾ.
എന്നാൽ ഇതൊന്നുമായിരുന്നില്ല ശരിയുത്തരം.
ആദ്യ ഗായികയായി ദക്ഷിണേന്ത്യയിൽ നിന്ന്
ഹിന്ദി ചലച്ചിത്ര വേദിയിലേക്ക് കടന്നുവരാനുള്ള ഊഴം കാലം പതിച്ച് നൽകിയത്
ശ്രേഷ്ഠഗായികയായിരുന്ന *എംഎസ് സുബ്ബലക്ഷ്മിക്കാണ്.*
1947 ൽ പുറത്തിറങ്ങിയ
*മീര* എന്ന ചിത്രത്തിന് വേണ്ടിയാണ് അവർ പിന്നണി പാടിയത്.
എന്നാൽ ഒരു ഗായകന്,
ദക്ഷിണേന്ത്യയിൽ നിന്ന് വരുന്ന ഒരു ഗായകന്
ഹിന്ദി ചലച്ചിത്രവേദിയുടെ
വാതിലുകൾ ബോംബെ തുറന്ന് നൽകുന്നത്
എഎം രാജ എന്ന,
ഒരു കാലഘട്ടത്തിൽ
ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ നിറസൗരഭമായിരുന്ന ഗായകനാണ്.
1952 ലാണ് അദ്ദേഹം
ആ ഹിന്ദി ഗാനമാലപിച്ചത്.
*ബഹൂത് ദിൻ ഹുയേ*
എന്നായിരുന്നു ചിത്രത്തിന്റെ പേര്.
1952 എന്ന വർഷം
എഎം രാജ എന്ന ഗായകനെ സംബന്ധിച്ചിടത്തോളം
വളരെ പ്രാധാന്യമുള്ള ഒന്നായിരുന്നു.
ആ വർഷമാണ് തന്റെ മാതൃഭാഷയായ _തെലുങ്കിൽ_ ആദ്യമായി ഒരു പിന്നണി ഗാനംലപിക്കുന്നത്.
*ആദർശം* എന്ന ചിത്രമായിരുന്നു അത്.
അതേ വർഷം തന്നെയാണ്
സംഗീത കുലപതിയായിരുന്ന
_ദക്ഷിണാമൂർത്തിയുടെ_
സംഗീതസംവിധാനത്തിൻ കീഴിൽ *ലോകനീതി*
എന്ന ചിത്രത്തിന്,
പിന്നണി പാടിക്കൊണ്ട് മലയാളചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നതും.
*ആന്ധ്രാപ്രദേശിലെ*
_ചിറ്റൂർ_ ജില്ലയിൽ
*രാമചന്ദ്രപുരം* എന്ന സ്ഥലത്ത്
_മന്മഥരാജുവിന്റെയും_
ലക്ഷ്മമ്മയുടെയും മകനായി
1929 ജൂലൈ 1 ന്
_ഏഴിമല മന്മഥ രാജ_ എന്ന
_എഎം രാജ_ ജനിച്ചു.
രാജയ്ക്ക് മൂന്ന് വയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞു.
പിന്നീട് കുറച്ച് കാലം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം
ഒരു സംരക്ഷകന്റെ അഭാവത്തിൽ
ക്ലേശങ്ങളനുഭവിച്ചുകൊണ്ട് താണ്ടേണ്ടിവന്ന ബാല്യത്തിന്റെ നാളുകളായിരുന്നു.
*മദിരാശിയിലെ* _രേണുകാപുരത്തേക്ക്_ കുടുംബം, താമസം മാറ്റുന്നത് ഈ കാലഘട്ടത്തിലാണ്.
നഗരത്തിലെ
*പച്ചയ്യപ്പാസ്* കോളേജിൽ നിന്ന് ബിരുദം നേടി. അതിനകം തന്നെ നല്ല
ഒരു പിയാനിസ്റ്റ് എന്ന നിലയിൽ ചങ്ങാതിക്കൂട്ടത്തിനിടയിലും
ചെറിയ സമൂഹകൂട്ടായ്മകൾക്കിടയിലും പ്രസിദ്ധനായിത്തീർന്നു.
സംഗീതത്തിലുള്ള ജന്മസിദ്ധമായ വാസന പോഷിപ്പിക്കുന്നതിന് സ്വന്തം കുടുംബത്തിൽ നിന്നും ചങ്ങാതിക്കൂട്ടത്തിൽ നിന്നും നിർലോഭമായ പിന്തുണയും
രാജയ്ക്ക് ലഭിച്ച് പോന്നിരുന്നു. പിയാനോ സംഗീതത്തിൽ മാത്രം
പരിമിതപ്പെട്ട് നില്ക്കാതെ കർണാടക സംഗീതമഭ്യസിക്കുന്നതിനും
വെസ്റ്റേൺ സംഗീതമഭ്യസിക്കുന്നതിനും
രാജ ബദ്ധശ്രദ്ധനായിരുന്നു.
അത് കൊണ്ട് തന്നെ നിരവധി
മത്സരങ്ങളിൽ
ആലാപനത്തിനും പിയാനോ
വാദനത്തിനും ധാരാളം സമ്മാനങ്ങൾ നേടുവാൻ രാജയ്ക്ക് കഴിഞ്ഞിരുന്നു.
ഹിന്ദി സംഗീതത്തോട് അദ്ദേഹത്തിന് പ്രത്യേകമായൊരാഭിമുഖ്യമുണ്ടായിരുന്നു.
പ്രത്യേകിച്ച് ഗസൽ സംസ്കൃതിയിലുള്ള ഗാനങ്ങളോട്.
ഹിന്ദി മേഖലയിലെ
ഗസൽധാരയിൽ
മുടിചൂടാമന്നന്മാരായിരുന്ന
*തലത്ത് മെഹമൂദിനും*
*മുകേഷിനും*
*ഹേമന്തകുമാറിനും*
*മുഹമ്മദ് റാഫിക്കും* ഒപ്പം നിർത്താൻ ദക്ഷിണേന്ത്യയിൽ
നിന്നുള്ള ഏക പുരുഷ ശബ്ദം,
ഏകഗായക സാന്നിധ്യം
രാജയുടേതായിരുന്നു
എന്ന പ്രശംസ ചൊരിഞ്ഞത്
സംഗീത മാന്ത്രികനായ
*നൗഷാദലിയായിരുന്നു.*
ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോൾ ത്തന്നെ മാതൃഭാഷയിൽ രണ്ട് ഗാനങ്ങളെഴുതി സ്വയം ഈണം നൽകി ആലപിക്കുകയുണ്ടായി.
എച്ച്എംവിക്ക് വേണ്ടിയായിരുന്നു അവ
ആലേഖനം ചെയ്തത്
അതിന്റെ ഉപകരണ വിഭാഗത്തെ ഏകോപിച്ച് കൊണ്ട് രാജയ്ക്ക് പിൻബലമായി നിന്നത്
വിശ്രുത സംഗീത
ചക്രവർത്തിയായിരുന്ന
*കെവി മഹാദേവനായിരുന്നു*
ഈ പാട്ടുകൾ കേൾക്കാനിടവന്ന
*ജെമിനി* സ്‌റ്റുഡിയോയുടെ സാരഥിയായ
*എസ്എസ് വാസന്* രാജയുടെ ആലാപന
വൈഭവത്തിൽ, അതിന്റെ ആലാപനശ്രുതിയുടെ
തലങ്ങളിൽ പ്രതീക്ഷ തോന്നുകയും തന്റെ ചിത്രത്തിൽ ഈ ഗായകന് ഒരവസരം നൽകുവാൻ തീരുമാനിക്കുകയും ചെയ്തു.
അങ്ങനെയാണ് രാജ
ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് കടന്ന് വരുന്നത്.
1951ൽ നിർമ്മിച്ച
_സംസാരം_ എന്ന ചിത്രത്തിലാണ്
രാജ ആദ്യമായി
പാടുന്നത്.
*ശങ്കരശാസ്ത്രികളുടേതായിരുന്നു* സംഗീതം.
വാസന്റെ സുഹൃത്തായ
*കൽക്കി കൃഷ്ണമൂർത്തിയുടെ*
നിർലോഭമായ
പ്രോത്സാഹനവും
ആ കാലഘട്ടത്തിൽ രാജയ്ക്ക്
ലഭിച്ചിരുന്നു.
ഇത്തരത്തിലുള്ള ഒരു ഗായകന്റെ സ്വരസാന്നിധ്യത്തിന് വേണ്ടി തമിഴകം. ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗം കാത്തിരിക്കുകയായിരുന്നു.
അത് കൊണ്ട് തന്നെയാകണം
തുടർച്ചയായി പിന്നണി ഗാനങ്ങൾ പാടുവാനുള്ള അവസരങ്ങൾ
ഈ ഗായകനെ തേടിവന്ന്
കൊണ്ടിരുന്നത്.
പച്ചയ്യപ്പാസ് കോളേജിൽ അദ്ദേഹത്തിന്റെ സീനിയർ വിദ്യാർഥിയായിരുന്ന
*ആർഎസ് മനോഹർ,*
ചലച്ചിത്ര നാടക രംഗത്ത്
ആ കാലഘട്ടത്തിലെ
അനിഷേധ്യമായ സ്ഥാനം അലങ്കരിച്ചിരുന്ന അഭിനേതാവായിരുന്നു.
ആർഎസ് മനോഹർ
തന്റെ ചിത്രത്തിൽ പിന്നണി ഗായകനാകുവാൻ രാജയെ ക്ഷണിക്കുകയും ആ ഗാനം കൂടി ആലപിച്ചതോടെ
രാജയുടെ പ്രശസ്തി
ഇതര ധാരകളിലേക്ക് കൂടി പെട്ടെന്ന് വ്യാപിക്കുകയും ചെയ്തു.
കെ വി മഹാദേവനും
ജ്ഞാനാമണിയുമായിരുന്നു
ആ കാലഘട്ടത്തിൽ രാജയെ പ്രോത്സാഹിപ്പിച്ച സംഗീതസംവിധായകർ.
അദ്ദേഹത്തോടൊപ്പം ഗാനങ്ങൾ ആലപിക്കുവാനുള്ള ഊഴം
ലഭിച്ചിരുന്നത്
*പി ലീലയ്ക്കും* *കുമാരിക്കുമാണ്*
*എംജി രാമചന്ദ്രന്* വേണ്ടി പിന്നണിഗാനം ആലപിച്ചതോട് കൂടി രാജയുടെ ഗായകൻ എന്ന രീതിയിലുള്ള സ്ഥാനത്തിന് കൂടുതൽ ഗരിമയാർന്നതായും
ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
*ദേവദാരു പൂത്ത നാളൊരു*
*ദേവകുമാരിയെക്കണ്ടു ഞാൻ.*
_സംസാരം_ എന്ന ചിത്രത്തിന്റെ ഗാനലേഖനവേളയിൽ പരിചയപ്പെട്ട _കൃഷ്ണവേണി_ എന്ന ഗായിക എങ്ങിനെയോ രാജയുടെ പ്രത്യേകശ്രദ്ധയാകർഷിക്കുകയുണ്ടായി.
പല ചിത്രങ്ങളിലും കൃഷ്ണവേണി പിന്നണി പാടിയിട്ടുണ്ട്. ഇവർ ഒന്നിച്ച് പാടുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.
മനസ്സിൽ തോന്നിയ
ആ കൗതുകം അനുനിമിഷമെന്നോണം വളരുകയും
1954 ൽ അവർ വിവാഹിതരാവുകയും ചെയ്തു.
കൃഷ്ണവേണി എന്ന പേരിലല്ല ആ ഗായിക പാട്ടുകൾ പാടാറുണ്ടായിരുന്നത്.
ആ പേര് ഒരു പക്ഷേ പോയ തലമുറയിലെ ചലച്ചിത്ര പ്രേക്ഷകർക്ക് പരിചയമുള്ള പേരാണ്. *ജിക്കി.*
ജിക്കിയും രാജയും ചേർന്ന് പാടിയിട്ടുള്ള ഒരുപാടൊരുപാട് ഗാനതല്ലജങ്ങൾ
_തെലുങ്കിന്റെ_ സൗന്ദര്യമായിരുന്നു
_തമിഴിന്റെ_ അലങ്കാരമായിരുന്നു,
മലയാളത്തിന്റെ
ഹൃദയം കവർന്ന രാഗസൗഭഗമായിരുന്നു.
*രാജ്കപൂറിന്റെ* ബഹുഭാഷാ ചിത്രമായിരുന്ന *ആഗിന്* വേണ്ടി
*ശങ്കർ ജയ്കൃഷ്ണൻ,*
ദക്ഷിണേന്ത്യയിൽ നിന്നും കണ്ടെടുത്ത ഗായകരായിരുന്നു
എഎം രാജയും ജിക്കിയും.
1953-ലാണ് അങ്ങനെയൊരു സുവർണാവസരം
രാജാജിക്കി ദമ്പതികളെ
തേടി വരുന്നത്.
ഹിന്ദിയിൽ രാജ്കപൂറിന്റെ ശബ്ദം മുകേഷ് എന്ന്
അനുപാതപ്പെടുത്തി
പറയുന്നതുപോലെ
ദക്ഷിണേന്ത്യയിൽ
*ജെമിനി ഗണേശന്റെ* ശബ്ദം ഏതെന്ന
ചോദ്യത്തിന് ആ കാലഘട്ടത്തിൽ
ഒരു പേരേ ഉത്തരമായിട്ടുണ്ടായിരുന്നുള്ളൂ.
അത് എഎം രാജ എന്നായിരുന്നു.
അതേസമയം തന്നെ *ശിവാജി ഗണേശന്* വേണ്ടിയും
എംജി രാമചന്ദ്രന് വേണ്ടിയും
അദ്ദേഹം നിരവധി തമിഴ് ഗാനങ്ങൾ ആലപിച്ച് പോന്നിരുന്നു.
തെലുങ്കിൽ
*എൻടി രാമറാവുവിന്റെയും*
*നാഗേശ്വരറാവുവിന്റെയും*
പ്രിയപ്പെട്ട ശബ്ദമായി മാറിയിരുന്നു രാജ.
കന്നഡത്തിൽ അമ്പതുകളിൽ
വളരെ സജീവമായിരുന്നില്ല
ചലച്ചിത്രരംഗം.
കന്നഡ ഭാഷയിൽ ഇറങ്ങിയിരുന്ന പകുതിയിലേറെ ചിത്രങ്ങൾ
മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലോ ഹിന്ദിയിലോ
ചരിത്രവിജയം നേടിയ ചിത്രങ്ങളുടെ ഡബ്ബിങ്
വെർഷനുകളായിരുന്നു.
അവയിലും രാജയുടെ സാന്നിധ്യം നിർബാധം കേൾക്കാമായിരുന്നു.
കന്നഡ ചലച്ചിത്രരംഗം കൂടുതൽ സജീവമായതോടുകൂടി
*രാജ്കുമാറിനും*
*ഉദയകുമാറിനും*
*കല്യാൺകുമാറിനും*
വേണ്ടി ശബ്ദം പകരുന്നതിന്
ആദ്യ ചോയ്സ് എന്ന് പറയുന്നത് എഎം രാജ മാത്രമായിരുന്നു.
രാജയുടെ കോൾ ഷീറ്റ് ലഭ്യമല്ലെങ്കിൽ മാത്രമാണ്
മറ്റ് ഗായകരെത്തേടി സംഗീതസംവിധായകരും
ചിത്രനിർമ്മാതാക്കളും
തേടിച്ചെല്ലുമായിരുന്നത്.
മലയാളത്തിൽ രാജ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചത് *സത്യനും* *പ്രേംനസീറിനും* വേണ്ടിയായിരുന്നു.
സത്യന് വേണ്ടിയാണ് രാജയുടെ ശബ്ദം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് തോന്നുന്നു.
കാലത്തിന്റെ അതിരുകളോളം
മലയാളി മനസ്സേറ്റ് പാടുന്ന
_പെരിയാറേ_ എന്നാരംഭിക്കുന്ന
*ഭാര്യയിലെ* ഒറ്റ ഗാനം മതി
രാജയ്ക്ക് മലയാള ചലച്ചിത്ര സംഗീതധാരയിലുള്ള
അനിഷേധ്യമായ ആ സ്ഥാനം എന്തായിരുന്നു എന്നുള്ളത്
നമുക്ക് തിരിച്ചറിയുവാൻ.
_ആകാശഗംഗയുടെ കരയിൽ,_ അങ്ങനെ രാജ പാടി, തനിക്കുമാത്രം പാടി അനുഭവവേദ്യമാക്കിത്തരാനുള്ള രാഗസൗഭഗം കൊണ്ട് നമ്മെ ആഹ്ലാദിപ്പിച്ച ഗാനങ്ങളുടെ നിര വളരെ നീണ്ടതാണ്.
തന്റെ സംഗീതജീവിതത്തിന്റെ ആദ്യപാദങ്ങളിൽ
അഭിനേതാവായിക്കൂടി ചലച്ചിത്രങ്ങളിൽ
രാജ, സഹവർത്തിച്ച് പോന്നിരുന്നു.
_പൊല്ലയ്യയുടെ_ വിഖ്യാതങ്ങളായ
ചലച്ചിത്രങ്ങളിലദ്ദേഹം
ഗായകനായും നടനായും ഒരുപോലെ സഹകരിച്ചിട്ടുണ്ട്.
പിന്നീട് *ദേവദാസ്* എന്നൊരു
ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന
രാജയേയും നാം അഭ്രപാളികളിൽ കാണുകയുണ്ടായി.
പിന്നീട് അദ്ദേഹം ആ രംഗത്ത് തുടരാൻ വളരെ
ഔത്സുക്യം കാണിച്ചില്ല.
എന്നാൽ സമാന്തരമായിത്തന്നെ സംഗീതസംവിധാന രംഗത്തുള്ള തന്റെ സിദ്ധികളെ പ്രയോജനപ്പെടുത്തുവാൻ
അദ്ദേഹം മുന്നോട്ട് വന്നിരുന്നു.
വിഖ്യാതങ്ങളായ നിരവധി ചിത്രങ്ങളുടെ സംഗീതശില്പി എന്ന രീതിയിൽ
ആ കാലഘട്ടങ്ങളിൽ രാജ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു.
ഇന്ന് ഒരുപക്ഷേ എഎം രാജ എന്ന ഗായകനെയാണ് നാം
ഓർക്കുന്നത്. പക്ഷേ അദ്ദേഹം
സഹവർത്തിച്ചിട്ടുള്ള
ചിത്രങ്ങളെയോർക്കുമ്പോൾ
നിരവധി ഹൃദയഹാരിയായ ഗാനങ്ങൾ ഒരാവർത്തി
വീണ്ടും കേട്ട് നോക്കുമ്പോൾ, അദ്ദേഹത്തിലെ
സംഗീതസംവിധായകനെക്കൂടി കാലത്തിന് നമിക്കാതിരിക്കുവാൻ
സാധ്യമല്ല.
1952 ൽ _എഫ് നാഗൂർ_ സംവിധാനം ചെയ്ത
എംജി രാമചന്ദ്രൻ അഭിനയിച്ച ചിത്രമാണ് *ജനോവ.*
ആ ചിത്രത്തിനു വേണ്ടി മൂന്ന് സംഗീതസംവിധായകരെയാണ് അവർ ഉദ്ദേശിച്ചിരുന്നത്.
_ടിഎ കല്യാണവും_
_എംഎസ് ജ്ഞാനമണിയുമായിരുന്നു_
രണ്ട് പേർ. മൂന്നാമതായി,
നിർമാതാവിന്റെയും സംവിധായകന്റെയും മനസ്സിലുണ്ടായിരുന്ന പേര്
എഎം രാജയുടേതായിരുന്നു.
പക്ഷേ രാജ എന്തുകൊണ്ടോ
ആ ക്ഷണം വിനയപൂർവ്വം
സ്വീകരിക്കാതെ തന്നെക്കാൾ
മിടുക്കനെന്ന് തനിക്ക് ബോധ്യമുള്ള ഒരാൾക്ക്
അവസരം നല്കണമെന്ന് അവരോടഭ്യർത്ഥിക്കുകയും
അങ്ങനെ *എംഎസ് വിശ്വനാഥനെന്ന* സംഗീതകാരന്
ചലച്ചിത്രരംഗത്തേക്ക് കടന്ന് വരുന്നതിനുള്ള ഊഴം തുറന്ന് കിട്ടുകയും ചെയ്തു.
ജനോവയിലെ മൂന്ന് സംഗീത
സംവിധായകരിലൊരാളായിട്ടായിരുന്നു
_എംഎസ്സ് വിശ്വനാഥന്റെ_
അരങ്ങേറ്റം.
*പാട്ട് പാടവാ, പാർത്ത് പേശവാ*
*പാടം സൊല്ലവാ, പറന്ത് സെല്ലവാ,*
1958 ൽ *ശോഭ* എന്ന ചിത്രത്തിലൂടെയായിരുന്നു
സംഗീത സംവിധായകനായി രാജയുടെ രംഗപ്രവേശം.
*കമലാകര കാമേശ്വര റാവുവായിരുന്നു*
ആ ചിത്രത്തിന്റെ സംവിധായകൻ.
എൻടി രാമറാവുവും
_അഞ്ജലിദേവിയുമായിരുന്നു_
അതിലെ മുഖ്യ അഭിനേതാക്കൾ.
രാജയുടെ ഏറ്റവുമടുത്ത
സുഹൃത്തായിരുന്നു
*സി.വി.ശ്രീധർ.*
അന്നേ അവർക്കിടയിൽ ഒരു വാഗ്ദാനമുണ്ടായിരുന്നു.
എന്ന് താൻ സ്വതന്ത്ര സംവിധായകനാകുന്നുവോ
ആ ചിത്രത്തിന് രാജയായിരിക്കും
സംഗീതസംവിധാനം നിർവ്വഹിക്കുക
എന്നതായിരുന്നു ശ്രീധറിന്റെ വാഗ്ദാനം,
ശ്രീധർ അത് സത്യസന്ധമായി പാലിച്ചു.
1959 ൽ ജമിനിഗണേശനും
*ബി സരോജാദേവിയും* മുഖ്യവേഷങ്ങളിലഭിനയിച്ച
*കല്യാണപ്പരിശ്*
എന്ന ചലച്ചിത്രത്തിലാണ് അവർ തമ്മിലുള്ള ഒരു സഹവർത്തിത്തം നമുക്ക് അനുഭവവേദ്യമാകുന്നത്.
കല്യാണപ്പരിശ് എന്ന ചിത്രത്തിലെ ഗാനങ്ങൾ.
തമിഴ് ചലച്ചിത്രസംഗീതത്തെ
സംബന്ധിച്ചിടത്തോളം
എന്നും നിത്യഹരിതമായ
ആഹ്ലാദത്തിന്റെ ഘോഷഗാഥകളാണ്.
മലയാളത്തിൽ ഈ ചിത്രം *സമ്മാനം* എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്.
_ടിആർ രഘുനാഥൻ_ സംവിധാനം ചെയ്ത
*അൻപുക്ക് ഒരണ്ണി* എന്ന ചലച്ചിത്രവും
ആ വർഷമാണ് പുറത്ത് വന്നത്.
1961ൽ ശ്രീധർ സ്വന്തം ബാനറായ ചിത്രാലയയ്ക്ക്
വേണ്ടി നിർമ്മിച്ച് സംവിധാനം ചെയ്ത *തേൻനിലവ്* എന്ന ചിത്രത്തിന് വേണ്ടിയും
രാജ സംഗീതം നിർവ്വഹിച്ചു.
അതോടൊപ്പം തന്നെ അതിന് സമാന്തരമായി സംഗീതം പകർന്ന മറ്റ് ചിത്രങ്ങൾ, ഇവയെല്ലാം കൂടി നൽകിയ ഒരു പ്രശസ്തി ആ കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ ഗായകന്മാരിലൊരാളായി എന്നതോടൊപ്പം തന്നെ സംഗീതസംവിധായകരിൽ ഒരാളായിക്കൂടി രാജയെ പ്രതിഷ്ഠിച്ചു.
തേൻനിലവിൽ തന്നോടൊപ്പം രണ്ട് യുഗ്മഗാനങ്ങൾ പാടുവാനും അതും (നായികയായി അഭിനയിച്ചത്
വൈജയന്തിമാലയാണ്.)
_വൈജയന്തിമാലയ്ക്ക്_ വേണ്ടി
_എസ് ജാനകിയെന്ന_ അനുഗൃഹീത ഗായികയ്ക്ക്
ഒരു വലിയ അംഗീകാരത്തിന്റെ സാധ്യതകളാണ് എഎം രാജ ആ ചിത്രത്തിലൂടെ തുറന്ന് നൽകിയത്.
തേൻനിലവ് എന്ന ചിത്രത്തിന്റെ സംഗീത ലേഖനം കഴിഞ്ഞ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന് വരുന്ന കാലഘട്ടത്തിൽ
എന്ത് കാരണം കൊണ്ട് എന്ന് വ്യക്തമല്ലെങ്കിൽപ്പോലും നിർഭാഗ്യകരങ്ങളായ
സാഹചര്യമെന്നേ അടയാളപ്പെടുത്താനാകൂ
ശ്രീധറും രാജയും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടി.
അതിന്റെ പശ്ചാത്തലസംഗീതം പകരുവാൻ രാജ വിസമ്മതിച്ചു
ഒടുവിൽ പൊതു സുഹൃത്തുക്കളുടെ പ്രേരണയ്ക്ക് സമ്മതനായാണ്
അദ്ദേഹം ആ കർമ്മം നിർവഹിച്ചത്.
കുറച്ചുനാൾ അവർ തമ്മിൽ അകന്നു കഴിഞ്ഞു.
പക്ഷേ ഏറെ വൈകാതെ
*നെഞ്ചിൽ ഒരാലയം* എന്ന ചിത്രം ഒരുക്കുമ്പോൾ
രാജയെത്തേടിവരാൻ
ശ്രീധർ മുൻകൈയെടുത്തു.
ചരിത്രത്തിന്റെ തന്നെ ഭാഗമായി ഘോഷിക്കപ്പെടുവാനിരുന്ന
നെഞ്ചിൽ ഒരാലയം എന്ന ചിത്രത്തിന്റെ സംഗീതം
നൽകുന്നതിനുള്ള ചുമതല
നിരസിച്ച് അതിൽ നിന്ന് ഒഴിയുകയാണ് എഎം രാജ ചെയ്തത്.
നെഞ്ചിൽ ഒരാലയം
എന്ന ചിത്രത്തിലെ പാട്ടുകൾ
തമിഴ് ശ്രോതാക്കളെ
സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ട പാട്ടുകളാണ്.
ഒരു പക്ഷേ രാജയായിരുന്നു ആ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരുന്നുവെങ്കിൽ
രാജയുടെ മനസ്സ് ശ്രീധർ അറിഞ്ഞിരുന്നത് കൊണ്ട്,
ഇതിനേക്കാൾ ഭാവോദ്ദീപകങ്ങളായ ഗാനങ്ങൾ നമുക്ക് ലഭിക്കുമായിരുന്നില്ലേയെന്ന്
ഇച്ഛാഭംഗത്തോടെ പറയുന്ന ആളുകൾ തമിഴക ചലച്ചിത്ര പ്രേമികൾക്കിടയിലുണ്ട്.
ഏതാണ്ട് ഈ കാലഘട്ടത്തിലാണ് എന്തുകൊണ്ടെന്ന് കൃത്യതയോട് കൂടി ചൂണ്ടിക്കാട്ടാനാവില്ല.
ശ്രീധർമായുള്ള ബന്ധത്തിന്റെ ഉലച്ചിൽ പോലെതന്നെ
താൻ ആദ്യമായി
എച്ച്എംവിക്ക് വേണ്ടി സ്വയമെഴുതി ചിട്ടപ്പെടുത്തി ആലപിച്ച ഗാനങ്ങൾക്ക്
പശ്ചാത്തലസംഗീതമൊരുക്കി ഏകോപിപ്പിച്ചുകൊണ്ട്
തന്നോട് സഹവർത്തിച്ച
അതിനകം ദക്ഷിണേന്ത്യയിലെ മുഴുവൻ സംഗീതകുലപതി സ്ഥാനത്ത് അവരോധിതനായിരുന്ന _കെവി മഹാദേവനും_ അദ്ദേഹത്തിനും ബന്ധങ്ങളിൽ ശൈഥില്യമുണ്ടായി.
തന്നെ സ്നേഹിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്ത ഒരുപാട് ഒരുപാട് ചലച്ചിത്ര സംഗീതകാരന്മാരുമായുള്ള ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടിയതോടെ ഏതാണ്ട്
1961- 62 കാലഘട്ടത്തിനുശേഷം
ഒരു ചലച്ചിത്ര പിന്നണി ഗായകൻ എന്നപേരിൽ രാജയ്ക്കുണ്ടായിരുന്ന
പ്രശസ്തിയും അവസരങ്ങളുടെ സാധ്യതകളും
പെട്ടെന്ന് മങ്ങുന്നതായാണ് കാണുന്നത്.
കെഎസ് സേതുമാധവൻ തന്റെ സഹോദരൻ
*കെഎസ്ആർ മൂർത്തിക്ക്* വേണ്ടി നിർമ്മിച്ച്
സംവിധാനം ചെയ്ത
*അമ്മ എന്ന സ്ത്രീ.*
ആ ചിത്രത്തിന് പാട്ടുകളൊരുക്കിയത്
എഎം രാജയാണ്.
ഭേദപ്പെട്ട ഗാനങ്ങൾ തന്നെ മലയാളത്തിൽ, ആ ചിത്രത്തിലൂടെ ഒരുക്കാൻ രാജയ്ക്ക് കഴിഞ്ഞു.
പക്ഷേ അതൊന്നും അദ്ദേഹത്തിന്റെ ചലച്ചിത്രരംഗത്തെ സർവ്വാതിശിയായിരുന്ന
ആ പ്രാമാണ്യത്തെ തിരികെ കിട്ടുന്നതിന് സന്ദർഭങ്ങളായി ഭവിച്ചില്ല എന്നത് നിർഭാഗ്യകരമാണ്.
പക്ഷേ അത്ഭുതങ്ങളിൽ അത്ഭുതമെന്ന് പറയട്ടെ,
ഒരു വ്യക്തിയുടെ സ്വഭാവ
പ്രകൃതത്തിലെ നേർത്ത
ഭ്രംശങ്ങൾ പോലും അതിനിശിതമായി പ്രതിരോധിക്കുകയും
അതിനോട് പൊരുത്തപ്പെടുവാൻ തരിമ്പുപോലും അനുരഞ്ജനത്തിന്
തയ്യാറാവാതിരിക്കുകയും
ചെയ്യുന്നതിൽ വേണമെങ്കിൽ
കുപ്രസിദ്ധി എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലുള്ള
ശാഠ്യം ദീക്ഷ പോലെ പുലർത്തിയിരുന്ന
*ദേവരാജനാണ്* ആ കാലങ്ങളിൽ രാജയ്ക്ക്
അവസരങ്ങൾ നല്കിയിരുന്നത്.
_"മെലഡി ആലപിക്കുന്നതിന്_ _ദൈവദത്തമായ ലഭിച്ചിട്ടുള്ള_ _ആ വരത്തെ ഒരു പോറൽ_ _പോലുമേല്പിക്കാതെ_
_പോഷിപ്പിച്ചെടുക്കുന്നതിന്_ _വേണ്ടി നിസ്തന്ത്രമായ_ _സംഗീതസമർപ്പണം_ _നടത്തിയിട്ടുള്ള ഗായകനാണ് എഎം രാജ._"
ദേവരാജൻ മാസ്റ്ററുടെ വാക്കുകളാണിത്.
ഹരിഹരൻ സംവിധാനം
ചെയ്ത ലവ് മ്യേരേജ്
എന്ന ചിത്രത്തിനാണ്
അദ്ദേഹമവസാനമായി
പാടിയത്.
*വേദനയിൽ അമൃത് തൂകിയ*
*ദേവകുമാരിയെക്കണ്ടു.*
*വള്ളിയൂരിൽ.*
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment