Apr_06_1973/ കുട്ടി കൃഷ്ണമാരാർ
*അങ്ങനെ വിജയിച്ചരുളുന്ന അർജ്ജുനന്റെ* *അടുക്കലേക്കതാ*
*പെരുമുറെ കരഞ്ഞുംകൊണ്ട്* *ഒരു സ്ത്രീ വരുന്നു.--*
*ദുശ്ശള --*
*നൂറ്റുവരുടെ ഏക സഹോദരി.*
*അവളുടെ കൈയിൽ ഒരു പിഞ്ചു കുട്ടിയുമുണ്ട്.*
*അവളുടെ പേരക്കുട്ടി.*
*സുരഥന്റെ സീമന്തപുത്രൻ.*
*അർജ്ജുനൻ വില്ല് വച്ച്* *ദൈന്യത്തിൽ തലകുനിച്ചു.*
*സഹോദരിയോട് എന്തുവേണമെന്ന് ചോദിച്ചു.*
*അവൾ തന്റെ ആ പിഞ്ചുപൈതലിനെ,*
*മുത്തച്ഛനും അച്ഛനും* *മരിച്ചുപോയ ആ അനാഥാത്മാവിന്*
*അഭയം യാചിപ്പാൻ വന്നിരിക്കുകയാണ്.*
അങ്ങനെ വിശേഷിപ്പിക്കാൻ നമുക്ക് അധികം പുസ്തകങ്ങൾ ഇല്ല.
അതിനെ മഹാഗ്രന്ഥം
എന്ന് വിശേഷിപ്പിച്ചത് ഏടുകളുടെ എണ്ണം
നോക്കിയല്ല.
അതെഴെതിയത് നമ്മുടെ മഹാകവികളിലാരെങ്കിലുമാകുമെന്നും ഊഹിക്കേണ്ടതില്ല.
എന്നാൽ ഒരിക്കൽ വായിച്ചാൽ
ഉള്ളിൽത്തട്ടിയ അത്ഭുതാദരങ്ങളോടെ
നമ്മൾ എക്കാലത്തും ഓർത്തു വയ്ക്കുന്ന
അപൂർവ്വം രചനകളുടെ കൂട്ടത്തിൽ
അത് ശീർഷമുയർത്തി നിൽക്കുന്നു.
മലയാള ഗദ്യത്തിന്റെ മാതുലന്മാരിലൊരാളായ
കുട്ടികൃഷ്ണമാരാര്
ആണ് അതെഴുതിയത്.
എഴുത്തുകാരന്റെ പേര് കേൾക്കുന്ന നിമിഷം
പ്രസിദ്ധീകരണത്തിന്റെ
എഴുപതാം വർഷത്തിലെത്തിയ
ആ മഹാ ഗ്രന്ഥത്തിന്റെ പേരും മനസ്സിൽ തെളിയും.
അതെ ഭഗവത്ഗീതയിലെന്നപോലെ
എണ്ണം പറഞ്ഞ പതിനെട്ടധ്യായങ്ങളിലൂടെ
*മഹാഭാരതത്തിന്റെ* ആത്മാവ് പിടിച്ചെടുത്ത് പ്രതിഫലിപ്പിച്ച
*ഭാരതപര്യടനം.*
വർഷങ്ങൾക്ക് മുമ്പ്
പത്താം ക്ലാസ്സിലെ
മലയാളം ക്ലാസ്സിൽ പഠിച്ച
*അർജ്ജുന വിഷാദയോഗം* എന്ന അധ്യായമാണ്
ഭാരതപര്യടനം എന്ന പേര്
ഞങ്ങളുടെ തലമുറയ്ക്ക് പരിചിതമാക്കി തീർത്തത്.
കുരുക്ഷേത്രയുദ്ധവിജയത്തിനുശേഷം മേധാശ്വത്തെയും കൊണ്ട് സൈന്ധവരാജ്യത്തെത്തിയ
അർജ്ജുനനു മുന്നിലേക്ക്
കൗരവരുടെ ഏക സഹോദരിയായ ദുശ്ശള
തന്റെ പേരക്കുട്ടിയെയും പേറിവന്ന്
ആയിടെ ജനിച്ച
അഭിമന്യു പുത്രനോടെന്നപോലെ ഇതിനേയും കണക്കാക്കണമെന്ന് യാചിക്കുന്ന സന്ദർഭത്തിന്റെ
തുറമുഖത്തിൽനിന്ന് പുറപ്പെട്ട്
അർജ്ജുനന്റെ വികാരവിചാരങ്ങളുടെ പെരുങ്കടലിലേക്ക് സഞ്ചരിച്ചെത്തുന്ന
ഒരുപന്യാസമായിരുന്നു അത്.
സവ്യസാചിയായ അർജ്ജുനന്
കൈയും കരളും വിറച്ച് പോയ
ഒരപൂർവ്വ നിമിഷത്തെ മർമ്മജ്ഞനായ ഒരു യഥാർത്ഥ നിരൂപകൻ
പൊലിപ്പിച്ച് കാട്ടിയപ്പോൾ
ക്ലാസ്സ് ഒന്നടങ്കം വിസ്മയിച്ചു.
വിജയഭേരികൾ മാത്രം കേട്ട് ശീലിച്ച ഗാണ്ഡീവധന്വാവിന്റെ ഹൃത്തിൽ ആത്മനിന്ദയുടെ
പെരുമ്പറ മുഴങ്ങിയ
സങ്കീർണ്ണ സന്ദർഭമായിരുന്നു
മാരാർ തുറന്ന് കേൾപ്പിച്ചത്.
*വിമർശനത്തിന്റെ ചെണ്ടമേളം*
എന്ന് *സുകുമാർ അഴീക്കോട്* മാരാരെ വിശേഷിപ്പിച്ചത്
അദ്ദേഹത്തിന്റെ _കുലവൃത്തി_
ഓർത്തിട്ടല്ല.അപൂർവ്വമായ
ഈ കലാവൃത്തി ഉദ്ദേശിച്ചായിരുന്നു.
മലയാള സാഹിത്യവിമർശന ചരിത്രത്തിൽ ഉത്തുംഗമായ ഒരു ക്ഷേത്രഗോപുരം പോലെയാണ് കുട്ടികൃഷ്ണമാരാരുടെ നില.
ഭാരതീയ കാവ്യമീമാംസയിൽ അടിയുറച്ച സൗന്ദര്യബോധവും മൗലികമായ ചിന്തയുടെ ദാർഢ്യവും മാരാരുടെ വിമർശന കലയ്ക്ക് ഇന്നും വായനാപ്രീതി നൽകുന്നു.
ഹിംസാത്മക വ്യക്തിത്വമായിരുന്നു
മാരാരുടേതെന്നാണ് ആധുനിക സാഹിത്യ വിമർശകനായ
*കെപി അപ്പൻ* നിരീക്ഷിച്ചിട്ടുള്ളത്.
*വേദവ്യാസന്റെ* മഹാഭാരതത്തിലെ ചില സന്ദർഭങ്ങൾ വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹമെഴുതിയ
ഭാരതപര്യടനവും വിട്ട് വീഴ്ചയില്ലാത്ത നിലപാടുകൾ നിറഞ്ഞ
*കല ജീവിതം തന്നെയും* നമ്മുടെ വിമർശനത്തിലെ ക്ലാസിക്കുകളാണ്.
_ജോസഫ് മുണ്ടശ്ശേരിക്കൊപ്പം_
(അദ്ദേഹത്തിന്റെ
എതിരാളിയായി നിന്നുകൊണ്ട് )
മാരാർ ആധുനിക മലയാള വിമർശനത്തിന് ബലിഷ്ഠമായ പൈതൃകമൊരുക്കി.
മുണ്ടശ്ശേരിയെപ്പോലെ വലിയ പദവികൾ വഹിക്കുകയോ
പ്രഭാഷണ വേദികളിൽ
കത്തിജ്വലിക്കുകയോ
പ്രചണ്ഡമായി ജീവിക്കുകയോ ചെയ്തില്ല മാരാർ.
ശാന്തമായി കത്തുന്ന നിലവിളക്ക് പോലെ നിന്ന മാരാർ അതേസമയം ആന്തരിക ജീവിതത്തിലും സാഹിത്യ ജീവിതത്തിലും മെരുങ്ങാത്ത തീജ്വാലയായിരുന്നു.
*മാതൃഭൂമിയിൽ*
പ്രൂഫ്റീഡറായിരുന്ന മാരാർ
എഴുതിയ *മലയാളശൈലിയാണ്* ഇന്നും മലയാളത്തിലെ ഏറ്റവും ആധികാരികമായ ശൈലീപുസ്തകം.
*വൃത്തശില്പം,* *സാഹിത്യഭൂഷണം* എന്നീ കൃതികളിലൂടെ വൃത്താലങ്കാര
ശാസ്ത്രപഠനത്തിലും അദ്ദേഹം മൗലികമായൊരു വഴി തുറന്നു.
*മലപ്പുറം* ജില്ലയിലെ *തൃപ്പങ്ങോട്ട്*
1900 ജൂൺ 14ന് കിഴക്കേമാരാത്ത്
_ലക്ഷ്മി മാരസ്യാർ_
കരിക്കാട്ട് മാരാത്ത് _കൃഷ്ണമാരാർ_ ദമ്പതിമാരുടെ മകനായി കുട്ടികൃഷ്ണമാരാർ ജനിച്ചു.
കുലത്തൊഴിലായ ചെണ്ടകൊട്ട് പഠിച്ചെങ്കിലും അതിൽ മാരാർക്ക് താല്പര്യമില്ലായിരുന്നു.
1923 ൽ *പട്ടാമ്പി* സംസ്കൃത കോളേജിൽ നിന്ന് ഒന്നാം ക്ലാസോടെ അദ്ദേഹം സാഹിത്യ ശിരോമണി പരീക്ഷ ജയിച്ചു.
വിദ്യാർഥിയായിരുന്ന കാലത്ത് തന്നെ പണ്ഡിതർ മാത്രം എഴുതിയിരുന്ന _സഹൃദയ_ തുടങ്ങിയ സംസ്കൃത പത്രികളിൽ മാരാർ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
1925 ൽ മാരാർ വിവാഹിതനായി.
ബിരുദം നേടിയ മാരാർ എത്തിയത് _വന്നേരിയിൽ_ *മഹാകവി വള്ളത്തോളിന്റെ* സമീപത്തേക്കാണ്.
15 കൊല്ലത്തോളം വള്ളത്തോളിന്റെ അന്തേവാസിയായിരുന്നു മാരാർ.
മഹാകവിയുടെ പകർപ്പെഴുത്തുകാരനായും പ്രസാധകനായും കുട്ടികളുടെ അധ്യാപകനായും
*കേരള കലാമണ്ഡലത്തിലെ* സാഹിത്യധ്യാപകനായും അദ്ദേഹം കഴിഞ്ഞു.
വള്ളത്തോളുമായുള്ള അടുപ്പമാണ് മാരാരെ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലെത്തിച്ചത്.
*നാലാപ്പാട്ട് നാരായണമേനോനുമായുള്ള* സൗഹൃദം അദ്ദേഹത്തിന്റെ ജീവിതത്തെ മാത്രമല്ല സാഹിത്യത്തെയും സ്വാധീനിച്ചു.
"തന്റെ സാഹിത്യബോധത്തിൽ ഇരുളടഞ്ഞ് കിടന്ന ഒരു ഭാഗത്ത് ആദ്യമായി വെളിച്ചം തട്ടിച്ചത്" നാലപ്പാടന്റെ വിലാപകാവ്യമായ *കണ്ണുനീർത്തുള്ളിയാണെന്ന്* മാരാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്കൃഷ്ടമായ, ജീവിതസ്പർശിയായ ഒന്നാണ് സാഹിത്യം എന്ന കാഴ്ചപ്പാടായിരുന്നു ആ വെളിച്ചം.
*വിക്തോർ യൂഗോവിന്റെ*
_പാവങ്ങൾക്ക്_ നാലാപ്പാടൻ നടത്തിയ മലയാളപരിഭാഷ മാരാരെ അളവറ്റ് സ്വാധീനിച്ചു.
"സാഹിത്യഭൂഷണമാണ്" മാരാരുടെ ആദ്യകൃതി.
1928 ൽ അച്ചടിച്ച ഈ പുസ്തകം സാമ്പത്തിക കാരണങ്ങളാൽ പ്രസ്സിൽ നിന്ന് തിരിച്ചെടുക്കാനായില്ല.
*എആർ രാജരാജവർമ്മയുടെ*
അലങ്കാര ശാസ്ത്രതത്വങ്ങളെ ചോദ്യം ചെയ്ത
_സാഹിത്യഭൂഷണം_ വർഷങ്ങൾക്ക് ശേഷം
1965 ലാണ് പുറത്ത് വന്നത്.
*മഹാകവി ഉള്ളൂർ* ആയിരുന്നു അവതാരികയെഴുതിയിരുന്നത്. 1935 ന് ശേഷമാണ്
മാരാരുടെ പ്രശസ്ത ലേഖനങ്ങളെല്ലാം പുറത്ത് വന്നത്.
1938 ൽ അദ്ദേഹം മാതൃഭൂമിയിലെ പ്രൂഫ് റീഡറായി.
പിന്നീട് ചീഫ് പ്രൂഫ് എക്സാമിനറും.
1961 ൽ വിരമിച്ചു.
പിന്നീട് *തൃശ്ശൂരിൽ* _വിലങ്ങൻ_ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ വിവേകാനന്ദ സാഹിത്യസർവ്വസ്വത്തിന്റെ പ്രസിദ്ധീകരണത്തിൽ പ്രവർത്തിച്ചു.
വിവേകാനന്ദ ദർശനവുമായുള്ള അടുപ്പവും 1965 നവംബർ 23 ന് _പുട്ടപർത്തിയിൽ_
*സത്യസായി ബാബയെ* കണ്ടതും 1966 മെയ് 27 ന് ഭാര്യ മരിച്ചതും മാരാരെ ജീവിതാന്ത്യത്തിൽ
ആധ്യാത്മികതയിലേക്കെത്തിച്ചു. 1967 ൽ പട്ടാമ്പി സംസ്കൃത കോളേജ്
*സാഹിത്യരത്നം* ബഹുമതിയും നൽകി.
കല ജീവിതം തന്നെ എന്ന കൃതിക്ക് കേരള സാഹിത്യഅക്കാദമിയുടെ നിരൂപണത്തിനുള്ള ആദ്യ അവാർഡും
കേന്ദ്രസാഹിത്യഅക്കാദമി അവാർഡും ലഭിച്ചു.
1973 ഏപ്രിൽ 6 ന് അദ്ദേഹം
കോഴിക്കോട് അന്തരിച്ചു.
സാഹിത്യഭൂഷണം, ഭാഷാപരിചയം, ഭാഷാവൃത്തങ്ങൾ, ചർച്ചായോഗം,
15 ഉപന്യാസം, രാജാങ്കണം, സാഹിത്യവിദ്യ, ഹാസ്യസാഹിത്യം, ഭാരതപര്യടനം, കുമാരസംഭവം,
മേഘസന്ദേശം, രഘുവംശം ഭജഗോവിന്ദം, ഗീതാപരിക്രമണം, നിഴലാട്ടം, മലയാളശൈലി, വൃത്തശില്പം, സാഹിത്യസല്ലാപം.
പലരും പലതും,
ഇങ്ങ്നിന്നങ്ങോളം, കൈവിളക്ക്, ദന്തഗോപുരം, കല ജീവിതം തന്നെ,
ഋഷിപ്രസാദം, ശരണാഗതി, വിശ്വാമിത്രൻ എന്നിവയാണ് മാരാരുടെ കൃതികൾ.
എതിർപ്പായിരുന്നു
മാരാരുടെ വിമർശനകലയുടെ
മുഖ്യസ്വഭാവം.
പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ
കടുത്ത എതിരാളിയായിരുന്നു
അദ്ദേഹം.
തികഞ്ഞ യുക്തിബോധവും
ഭാരതീയ കാവ്യമീമാംസയുടെ
സൗന്ദര്യദർശനവുമായിരുന്നു
അദ്ദേഹത്തിന്റെ മാനദണ്ഡങ്ങൾ.
*ജയദേവന്റെ* _ഗീതഗോവിന്ദത്തെ_
തുച്ഛകവിതയെന്ന് പരിഹസിച്ച
മാരാർ യാഥാസ്ഥിതിക പണ്ഡിതരെയും പുരോഗമന
പക്ഷക്കാരേയും ഒരു പോലെ
ചൊടിപ്പിച്ചു.
കല ജീവിതം തന്നെയെന്നും
നിരൂപണം പക്ഷപാതത്തിന്റെ
കലയാണെന്നുമാണ്
മാരാർ വിശ്വസിച്ചത്.
*കുഞ്ചൻനമ്പ്യാരെ*
സംസ്കാരദൂഷകനായും
അദ്ദേഹം കണ്ടു.
വ്യാപകമായി
എതിർക്കപ്പെട്ട മാരാരോളം ഉള്ളുറപ്പുള്ള നിരൂപകർ
മലയാളത്തിൽ അപൂർവമാണ്.
സാഹിത്യവേദിയിൽ
നിരൂപകന്റെ വേഷത്തെക്കുറിച്ച് അദ്ദേഹം
എഴുതി.
"സാഹിത്യകൃതികളെ വിചാരണ ചെയ്ത് അപ്പീലില്ലാത്ത
വിധിയെഴുതാൻ പോന്ന നിരൂപകൻ എന്നൊരു അത്ഭുതസൃഷ്ടി
ഇന്നോളമുണ്ടായിട്ടില്ല.
ഇനിയുണ്ടാവുമെന്നും തോന്നുന്നില്ല.
തന്റേടമുള്ള യാതൊരു നിരൂപകനും ആ
വിധികർത്തൃത്വം കൊതിച്ച്
എഴുതാൻ തുടങ്ങരുത്.
എഴുതിയാൽ ആരും
അയാളെ വകവയ്ക്കാൻ
പോകുന്നില്ല."
കലയും ധർമ്മശാസ്ത്രവും
കൈകോർത്ത് നടക്കണമെന്ന
പ്രാഥമികധാരണയിലൂന്നിയായിരുന്നു മാരാർ വിമർശനം
നിർവ്വഹിച്ചിരുന്നത്.
പുസ്തകത്തിന്റെ അമ്പതാം പിറന്നാൾ ആഘോഷിക്കുന്ന
വേളയിൽ
ശ്രീ _എൻഎൻ കാരാശ്ശേരി_
എഴുതി.
"മാരാരുടെ വിമർശന ഗ്രന്ഥങ്ങളിൽ മലയാള സാഹിത്യത്തെ ഏറ്റവുമധികം
സ്വാധീനിച്ചത് ഭാരതപര്യടനമാണ്.
പ്രാചീനകൃതികളുടെ പുനർ
മൂല്യനിർണയത്തിലേയ്ക്കും
പാരമ്പര്യത്തിന്റെ ഈട് വയ്പ്കളിലേയ്ക്കും
സമകാലിക സാഹിത്യത്തിന്
വഴി കാണിച്ചത് മുഖ്യമായും
ഈ ഗ്രന്ഥമാണ്.
*പ്രകാശത്തിന്റെ* _മഹാഭാരത
ഗദ്യവിവർത്തനം,_
*ത്രിവിക്രമൻ നമ്പൂതിരിയുടെ*
_മഹാഭാരത പഠനങ്ങൾ,_
*പികെ ബാലകൃഷ്ണന്റെ*
_ഇനി ഞാനുറങ്ങട്ടെ_
_ശ്രീഎംടി വാസുദേവൻനായരുടെ_
*രണ്ടാമൂഴം*
തുടങ്ങിയ കൃതികൾക്കും
ഇതിഹാസ സംബന്ധിയായ
നിരവധി പഠനങ്ങൾക്കും
പശ്ചാത്തലമൊരുക്കിയത്
ഭാരതപര്യടനമാണ്."
ശാശ്വതമൂല്യനിഷ്ക്കർഷയിൽ
അടിയുറച്ചുള്ള സർഗരചനയാണ്
ഉദാത്തമെന്ന് കരുതിയ മാരാർ,
കവിയിൽ കലാകാരൻ മാത്രമല്ല ലോകത്തെ
സംസ്ക്കാരാഭിവൃത്തിയിലേയ്ക്ക് നയിച്ച് കൊണ്ട് പോകുന്ന
ഒരു തത്വജ്ഞാനി കൂടിയുണ്ടെന്ന് ഊന്നിപ്പറഞ്ഞു.
ഭാരതരാമായണ കഥകൾ
പേർത്തും ചേർത്തും ചൊല്ലിക്കേൾപ്പിച്ച് തന്റെ
ഇളംമനസ്സിനെ വളർത്തിക്കൊണ്ട്
വന്ന *അമ്മയ്ക്കാണ്*
മാരാർ തന്റെ ഭാരതപര്യടനം
സമർച്ചിട്ടുള്ളത്.
വിശാലമായ
അർത്ഥത്തിൽ
ആ അമ്മ നമ്മുടെ ഭാഷയും സംസ്ക്കാരവും തന്നെ.
*കെ.ബി. ഷാജി. നെടുമങ്ങാട്.*

Comments
Post a Comment